2011, ജൂൺ 30, വ്യാഴാഴ്‌ച

അസാന്മാര്‍ഗികം - ന്താണതു ? - മഞ്ഞ കണ്ണടയിലൂടെ നോക്കുമ്പോള്‍



ആദ്യമേ തന്നെ പറയാം. വിഷയം മഞ്ഞയാണ്. അതുകൊണ്ട് അസാന്മാര്‍ഗികള്‍ മാത്രം ഈ പോസ്റ്റ്‌ വായിച്ചാല്‍ മതി എന്നൊരു അപേക്ഷയുണ്ട്. സദാചാരികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ഇതൊന്നും ..
ഈയിടെയായി ഏറ്റവും കൂടുതല്‍ പത്ര മാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന പ്രയോഗമാണല്ലോ  അസന്മാര്‍ഗിക നടപടികള്‍ എന്നത്. വായിച്ചു വായിച്ചു മടുത്തു. മാത്രമല്ല എല്ലാവരും ഇരുന്നു ഈ വാക്കിന്റെ അര്‍ഥം കണ്ടു പിടിക്കാന്‍ കൊണ്ട് പിടിച്ചു ശ്രമിക്കുകയാണ്. താഴെ പറയുന്നത് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ മാത്രം. മാന്യ വായനക്കാരാ / വായനക്കാരീ.. നിങ്ങള്‍ക്ക്  യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷെ എന്റെ ബ്ലോഗ്‌ വായന മുടക്കരുത് :)

എന്താണ് സത്യത്തില്‍ സന്മാര്‍ഗം ? Virginity is not a matter of dignity but a lack of opportunity എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്. സത്യത്തില്‍ അതല്ലേ ശരി ? ഒരു അവസരം കിട്ടിയാല്‍ ചെളിയില്‍ ചവിട്ടാത്തവര്‍ കുറവാണ്. എന്ന് വച്ച് നമ്മുടെ വികാരങ്ങള്‍ എല്ലാം ഇപ്പോഴും തുറന്നു വിടാനുള്ളതല്ല എന്ന് ദുശാസ്സനനു  അഭിപ്രായമില്ല. ഒരു സാമൂഹിക ജീവി എന്ന നിലക്ക് സാഹചര്യം അനുസരിച്ച് നമ്മുടെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തൊഴില്‍ ആയ വ്യഭിചാരം പോകെ പോകെ ഒരു സ്വകാര്യ സംഗതി ആയി മാറിയത് മനുഷ്യനില്‍ 'സംസ്കാരം' വളര്‍ന്നു വന്നത് കൊണ്ടാണ്. പരസ്യമായി നടന്നിരുന്ന കാര്യങ്ങള്‍ എല്ലാം രഹസ്യമായി മാറി. എങ്കില്‍ തന്നെയും പലപ്പോഴും വികാരം നമ്മുടെ മേല്‍ മേയ്കൊയ്മ നേടുന്നത് കൊണ്ടാവാം മനുഷ്യന്‍ ഇത്തരം വഴികളിലേക്ക് തിരിയുന്നത്. ഈയിടെ കേട്ട പല വാര്‍ത്തകളിലും അതില്‍ ഉള്‍പ്പെട്ടവരേക്കാള്‍ അവര്‍ എന്തിനിത് ചെയ്തു എന്നതാണ് സംശയം ഉണ്ടാക്കിയത്. അത് പോലെ തന്നെ അവരുടെ മേല്‍ കുറ്റം ആരോപിക്കപ്പെട്ട സാഹചര്യങ്ങളും. ഓരോന്നായി നോക്കാം. ഓരോ മേഖല തിരിച്ചു വിശകലനം ചെയ്യാന്‍ മാത്രം ആള്‍ക്കാര്‍ ഇതിനകം പിടിയിലായിട്ടുണ്ട്. അതോടൊപ്പം തന്നെ പണ്ട് തൊട്ടേ ഇക്കാര്യത്തില്‍ ചീത്തപ്പേരുള്ള ചില തൊഴില്‍ മേഘലകളെ പറ്റിയും. അവരെ കുറ്റപ്പെടുതുന്നതിനേക്കാള്‍ എന്തുകൊണ്ട് അവര്‍ക്ക് മാത്രം ഈ ചീത്തപ്പേര് എന്നതിനെ കുറിച്ചുള്ള ഒരു അന്വേഷണത്തിനാണ് ഞാന്‍ ശ്രമിക്കുന്നത് .

സിനിമയില്‍ നിന്ന് തുടങ്ങാം. തൊഴില്‍ സംബന്ധമായി ആണും പെണ്ണും തമ്മിലുള്ള ഇടപഴകല്‍ 
ഏറ്റവും കൂടുതല്‍ വേണ്ടി വരുന്ന ഒരു സ്ഥലമാണിത്. സ്ക്രീനില്‍ അഭിനയിക്കുന്ന പ്രേമ രംഗങ്ങളില്‍ അഭിനയിക്കുന്ന നടീ നടന്മാര്‍ അത് ജീവിതത്തിലേക്കും പകര്‍ത്താന്‍ സാധ്യത ഏറെയാണ്‌ ഇവിടെ. 
എന്തായാലും ഒട്ടും വികാരമില്ലാതെ ഒരു നടിയോടൊപ്പം വികാര തീവ്രമായ ഒരു പ്രേമ രംഗമോ ഒന്നും അഭിനയിക്കാന്‍ പറ്റില്ലല്ലോ. സ്ക്രീന്‍ കെമിസ്ട്രി എന്ന് വിളിക്കുന്നത്‌ പലപ്പോഴും അവര്‍ തമ്മിലുള്ള emotional compatibility യെ ബേസ് ചെയ്താണ് എന്ന് തോന്നുന്നു. ബോളിവുഡില്‍ ഇത് വളരെ പ്രകടമാണ്. എന്നാല്‍ അത്തരം ബന്ധങ്ങള്‍ക്ക് ശക്തമായ വിലക്കുകള്‍ ഉള്ള നമ്മുടെ നാട്ടില്‍ ഇതൊക്കെ ചെയ്യാന്‍ പലപ്പോഴും വേലി ചാടേണ്ടി വരും. അങനെ വേലി ചാടിയ ചിലര്‍ ..

ജഗതി ശ്രീകുമാര്‍ : വിതുര പെണ്‍ വാണിഭ കേസില്‍ പിടിയിലായ അതുല്യ നടന്‍. പക്ഷെ ആ കേസില്‍ അദ്ദേഹം നിരപരാധി ആയിരുന്നു എന്ന് പറയപ്പെടുന്നു. വാണിഭം നടന്നു കൊണ്ടിരുന്ന മുറിയില്‍ തത്സമയം താന്‍ ഉണ്ടായിരുന്നെന്നും പക്ഷെ താന്‍ ആ കുട്ടിയെ ഒന്നും ചെയ്തിട്ടില്ല എന്നുമാണ് അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചത്. അതിനോടൊപ്പം ഒന്ന് കൂടി മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. എനിക്ക് ഇങ്ങനെ ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ ഇങ്ങനെ പണം കൊടുക്കേണ്ട കാര്യമില്ല എന്നും സിനിമയില്‍ നിന്ന് തന്നെ ആരെ വേണമെങ്കിലും കിട്ടുമായിരുന്നെന്നും. 
എന്ത് തോന്നുന്നു ?

പറവൂര്‍ പെണ്‍ വാണിഭ കേസില്‍ കുറ്റാരോപിതന്‍ ആയ ഹാസ്യ നടന്‍ : പുള്ളിയുടെ പേര് ഞാന്‍ എഴുതുന്നില്ല. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഇദ്ദേഹത്തെ പറ്റി ഒരിക്കല്‍ ഒരു സിനിമ മാസികയില്‍ വന്ന വാര്‍ത്ത‍ ഓര്‍ക്കുന്നു. താനും ഭാര്യയും തമ്മില്‍ വളരെ സ്നേഹത്തിലാണെന്നും ആരും എന്തെങ്കിലും ഒക്കെ പറഞ്ഞു തങ്ങളെ തമ്മില്‍ തെറ്റിക്കണ്ട എന്നുമൊക്കെ. കുറെ നാള്‍ കഴിഞ്ഞു യൂടൂബില്‍ ഈ നടന്‍ ഒരു പെണ്‍കുട്ടിയെ ഉമ്മ വയ്ക്കുന്ന ഒരു വീഡിയോ പ്രചരിച്ചു. അപ്പോഴും നടന്‍ പറഞ്ഞു ഇതൊക്കെ വെറുതെ ആരോ ഉണ്ടാക്കി വിടുന്നതാണെന്ന്. ഇപ്പൊ എന്തായാലും ഇങ്ങേര്‍ കുടുങ്ങും എന്ന നിലയിലായിരിക്കുന്നു. എന്താവും അയാളെ ഇതിനു പ്രേരിപ്പിച്ചത് ? പണവും പ്രശസ്തിയും നല്ല കുടുംബവും ഉള്ള ഇയാള്‍ എന്തിനാണ് ഇത് ചെയ്തത് ?

പറവൂര്‍ പെണ്‍ വാണിഭ കേസില്‍ കുറ്റാരോപിതന്‍ ആയ സ്വഭാവ നടന്‍ : ഈ നടനെ പറ്റി കുറച്ചു കാലം മുമ്പ് ഞാന്‍ എഴുതിയിരുന്നു. മലയാള സിനിമ കണ്ട അതുല്യ നടന്മാരില്‍ ഒരാളുടെ മകന്‍. 
വളരെ കഷ്ടപ്പെട്ട് സിനിമയില്‍ വന്നു പ്രശസ്തനായി പല പല രീതിയിലുള്ള വേഷങ്ങള്‍ അഭിനയിച്ച ഒരു നടന്‍. ഒപ്പം നാടകത്തില്‍ അഭിനയിച്ച ഒരു നടിയെ പ്രേമ വിവാഹം ചെയ്ത ഇദ്ദേഹം പല ടെലിവിഷന്‍ അഭിമുഖങ്ങളിലും സ്നേഹ സമ്പന്നയായ സ്വന്തം ഭാര്യയെ പറ്റിയും മിടുക്കിയായ ഒരേ ഒരു മോളെ പറ്റിയും ഒക്കെ വച്ചലക്കുന്നത് നമ്മള്‍ കണ്ടു. പാരലല്‍ ആയി വേറൊരു കഥ. ഒരു നടിയാണ് ഇതിലെ കഥാപാത്രം. സിനിമയിലെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ആയിരുന്ന ഇവരുടെ ഭര്‍ത്താവ്. തന്നെ സ്നേഹത്തില്‍ മൂടി നടക്കുന്ന ചേട്ടന്‍ ആണ് എന്റെ ഭാഗ്യമെന്നും ഇനിയൊരു ജന്മമുണ്ടെങ്കില്‍ ചേട്ടന്റെ ഭാര്യ ആയി തന്നെ ജനിക്കണം എന്നൊക്കെ ഇവര്‍ പറയുമായിരുന്നു.
അങ്ങനെ ഇരിക്കെയാണ് പുള്ളിക്കാരിയുടെ ഭര്‍ത്താവു ഹൃദയാഘാതം വന്നു പൊടുന്നനെ മരിച്ചത്. 
ഒരു വര്‍ഷത്തോളം പിന്നെ അവര്‍ സിനിമയില്‍ ഒന്നും അഭിനയിച്ചില്ല. കഥയുടെ ക്ലൈമാക്സ്‌ എന്താണെന്ന് വച്ചാല്‍, ഇവര്‍ രണ്ടു പേരും ഒടുവില്‍ അടുത്തു. നടന്‍ ഭാര്യയെ 'ഡ്രൈവാഷ്' ചെയ്തു നമ്മുടെ നടിയോടാപ്പം താമസം തുടങ്ങി. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്ന ഇവരെ താര സംഘടന ആയ അമ്മ പോലും അവരുടെ യോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി. നടന്‍ വിവാഹ മോചന കേസ് ഫയല്‍ ചെയ്തു. പണ്ട് സ്നേഹ സമ്പന്നയായ ഭാര്യ എന്ന് പണ്ട് വിളിച്ചവളെ ഒരുപാടു നുണകള്‍ പറഞ്ഞു അദ്ദേഹം ഒഴിവാക്കി. ഇവിടെ എന്താവും സംഭവിച്ചിരിക്കുക ?

ബാലു മഹേന്ദ്രയും ശോഭയും തമ്മിലുണ്ടായിരുന്ന ബന്ധം ഏകദേശം ഇത് പോലെയായിരുന്നു. അതിന്റെ അന്ത്യം എന്തായിരുന്നു എന്ന് നിങ്ങള്‍ക്കറിയാം. അത് പോലെ തന്നെ എത്രയെത്ര കഥകള്‍.

നഴ്സിങ്ങിന് പണ്ട് തൊട്ടേ ചീത്തപ്പേരാണ്. ഇതിനു പല കാരണങ്ങള്‍ ഉണ്ട്. പണ്ടത്തെ നഴ്സുമാരുടെ വേഷം തന്നെ ഒന്ന്. യാഥാസ്ഥിതിക മലയാളി മനസ്സിന് അംഗീകരിക്കാന്‍ ആവാത്ത രീതിയിലുള്ള എങ്ങും എത്താത്ത യൂണിഫോം ആയിരുന്നു പണ്ടത്തെ നഴ്സുമാരുടെത്. രോഗികളുടെ ദേഹത്ത് സ്പര്‍ശിക്കാതെ അവര്‍ക്ക് ജോലി ചെയ്യാന്‍ പറ്റില്ലല്ലോ. അങ്ങനെ ചെയ്യുന്നവരൊക്കെ പിഴകള്‍ എന്ന് പണ്ടുള്ളവര്‍ക്ക്‌ ഒരു മനോഭാവം ഉണ്ടായിരുന്നു. പിന്നെ ഏറ്റവും മടുപ്പിക്കുന്ന ഒരു അന്തരീക്ഷത്തിലാണ് അവര്‍ ജോലി ചെയ്യുന്നത്. അതിനിടയ്ക്ക് അല്പം റിലാക്സ് ചെയ്യാന്‍ അവര്‍ ഒപ്പം ജോലി ചെയ്യുന്നവരോട് കുറച്ചു കൂടുതല്‍ അടുക്കുന്നു എന്നതും ഒരു കാരണമായി പറയപ്പെടുന്നു. 
ഡോക്ടര്‍ - നഴ്സ് കഥകള്‍ പാശ്ചാത്യ ലോകത്തും ഒരു ചൂടന്‍ വിഷയമാണ്. നമ്മുടെ നാട്ടില്‍ മാത്രമല്ല. 
പക്ഷെ ഈ ജോലി ചെയ്യുന്ന എല്ലാവരെയും ഇങ്ങനെ ലേബല്‍ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. വളരെ മഹത്തായ ഒരു ജോലി തന്നെയാണ് ഇത്. 

ബി പി ഓ : ഐ ടി അധിഷ്ടിത വ്യവസായങ്ങളില്‍ ഏറ്റവും കൂടുതല്‍ ചീത്തപ്പേരുള്ള ഒരു ഗ്രൂപ്പ്‌. 
സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ , പ്രത്യേകിച്ച് ബാന്‍ഗ്ലൂര്‍ , പൊതുവേ പോക്ക് കേസുകള്‍ ആണെന്ന് നാട്ടിലുള്ള 'മാന്യര്‍' പറയാറുണ്ട്. അതിന്റെ മറുപടി ഞാന്‍ ഇവിടെ കുറിക്കുന്നില്ല. നാട്ടില്‍ പോയപ്പോള്‍ ഒരു സുഹൃത്ത്‌ ചോദിച്ചതാണ്. " ഡാ. അവിടെ ബി പി ഓ യും കാള്‍ സെന്റര് ഉം ഒക്കെ ഉള്ളതല്ലേ. വീക്ക്‌എന്‍ഡ് കറങ്ങാന്‍ പോകാന്‍ ഒരു കമ്പനി കിട്ടാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല അല്ലെ" എന്ന്. എന്ത് കൊണ്ട് ഇവരെ പറ്റി ഇങ്ങനെ ഒരു അഭിപ്രായം ?
ഒന്ന് രണ്ടെണ്ണം ഞാന്‍ പറയാം. കോളേജ് കഴിഞ്ഞു തൊട്ടാല്‍ പൊട്ടുന്ന പ്രായത്തിലുള്ള പിള്ളേര്‍ ആണ് ഇതിലേക്ക് വരുന്നതില്‍ കൂടുതലും. ജോലി സമയമാണെങ്കില്‍ പലപ്പോഴും രാത്രിയിലും. 
നമ്മുടെ നാട്ടില്‍ വളരുന്ന ഒരു പെണ്‍ കുട്ടിക്ക് എത്രത്തോളം സ്വാതന്ത്ര്യമാണ് സമൂഹം അനുവദിച്ചു കൊടുത്തിരിക്കുന്നതെന്ന് അറിയാമല്ലോ. അപ്പോള്‍ പെട്ടെന്ന് കിട്ടുന്ന ഈ സ്വാതന്ത്ര്യം അവര്‍ പല നിലയിലും ആഘോഷിക്കും. അത് കൊണ്ടാവാം ഒരു പക്ഷെ ഈ ജോലി ചെയ്യുന്ന കുട്ടികള്‍ പൊതുവേ കുറച്ചു ഡൈനാമിക് ആണ് . ഒരു ആണും പെണ്ണും ഒരുമിച്ചു പോകുന്നത് കണ്ടാല്‍ നെറ്റി ചുളിക്കുന്ന നമ്മുടെ നാട്ടില്‍ പിന്നെ വേറെന്തെങ്കിലും വേണോ.

ലോറി ഡ്രൈവര്‍ : പണ്ട് തൊട്ടേ കണ്ടിട്ടുള്ള ലോറി ഡ്രൈവര്‍മാര്‍ എല്ലാം ഒരു തരത്തിലല്ലെങ്കില്‍ വേറൊരു തരത്തില്‍ വിഷയ തല്പരര്‍ ആയിട്ടാണ് കണ്ടിട്ടുള്ളത്. സിനിമയില്‍ പണ്ടത്തെ ബലാത്സംഗ വീരന്മാരില്‍ പലരും ലോറി ഓടിക്കുകയായിരുന്നു. എയിഡ്സ് പരത്തുന്നതില്‍ ആരാണ് മുമ്പില്‍ എന്ന പല പഠനങ്ങളിലും ലോറി ഡ്രൈവര്‍മാരും ടാക്സി ഡ്രൈവര്‍മാരും ആണ് മുന്‍നിരയില്‍ എത്തിയിട്ടുള്ളത്. ദീര്‍ഘ ദൂര ഓട്ടം പോകുന്ന പലരും ആഴ്ചകള്‍ കഴിഞ്ഞാണ് തിരികെയെതുന്നത്. 
ശാരീരികമായും മാനസികമായും കഠിന പ്രയത്നം വേണ്ടി വരുന്ന ജോലിക്കിടയില്‍ അവര്‍ സൗകര്യം കിട്ടുമ്പോള്‍ സുഖം തേടി പോകുന്നത് സ്വാഭാവികം. 

ആയുര്‍വേദ തിരുമ്മു കേന്ദ്രങ്ങള്‍ : ഇപ്പൊ തിരുമ്മു കേന്ദ്രം എന്ന് കേട്ടാലെ ജനങ്ങളുടെ നെറ്റി ചുളിയും. തിരുമ്മു കേന്ദ്രം എന്ന ബോഡ് വച്ചിട്ട് വേറെ കലാ പരിപാടികള്‍ ചെയ്യുന്ന ചില സാമൂഹ്യ വിരുദ്ധര്‍ ആണ് ഇതിനു ഇങ്ങനെ ഒരു ചീത്തപ്പേര് നേടി കൊടുത്തത്. ഇവരെ പറ്റി പറയുന്നതില്‍ എത്രത്തോളം വാസ്തവം ഉണ്ട് എന്നത് അന്വേഷണാര്‍ഹമായ ഒരു വിഷയമാണ്.

ഞാന്‍ മുകളിലെഴുതിയതു പൊതുവേ അറിയപ്പെടുന്ന ചില കാര്യങ്ങളാണ്. പക്ഷെ ഈ മേഘലകളില്‍ ജോലി ചെയ്യുന്നവര്‍ മാത്രമാണ് പിഴകള്‍ എന്ന അഭിപ്രായം എനിക്കില്ല. 
 ഇതിനെക്കാള്‍ മാരകമായ രീതിയില്‍ മാനസിക അര്‍ബുദം ബാധിച്ച ആള്‍ക്കാര്‍ നമ്മുടെ ഇടയിലുണ്ട്. ഗള്‍ഫിലുള്ളവരുടെ ഭാര്യമാര്‍ ഒക്കെ ആരെയെങ്കിലും കിട്ടാന്‍ ഒന്ന് മുട്ടി നില്‍ക്കുകയാണെന്ന് പറഞ്ഞു നടക്കുന്നവര്‍ ഉദാഹരണം. ഇതില്‍ സ്ത്രീകളും പെടും എന്നതാണ് കഷ്ടം. കുഴപ്പം മഞ്ഞ ബാധിച്ച മലയാളിയുടെ മനസ്സിനാണ്‌. തനിക്കു കിട്ടാത്തത് വേറൊരാള്‍ക്ക് കിട്ടണ്ട എന്ന ഒരേ ഒരു ആഗ്രഹം മാത്രമാണ് ഇതിനൊക്കെ പിന്നില്‍. തരം കിട്ടിയാല്‍ വേലി ചാടുന്നതില്‍ എല്ലാവരും ഒരുപോലെയാണ്. നമ്മള്‍ ഇതൊക്കെ തുറന്നു പ്രകടിപ്പിക്കണം എന്നല്ല. പക്ഷെ പ്രായപൂര്‍ത്തി ആയ ഒരു പുരുഷനും സ്ത്രീയും സമൂഹത്തിനു ഒരു ഉപദ്രവവും ചെയ്യാതെ ഒരുമിച്ചു ജീവിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ ? അത് അവരുടെ തികച്ചും സ്വകാര്യമായ ഒരു സംഗതി അല്ലേ ? പാശ്ചാത്യ രാജ്യങ്ങളില്‍ എന്ത് കൊണ്ടാണ് ബന്ധങ്ങള്‍ പെട്ടെന്ന് വേര്‍ പിരിയുന്നത് എന്നറിയാമോ ? നിങ്ങള്‍ വിചാരിക്കുന്നത് പോലെ അവര്‍ ബന്ധങ്ങള്‍ക്ക് വില കല്പിക്കാത്തവര്‍ ആയതു കൊണ്ടല്ല. മറിച്ചു അതിനെ ഏറ്റവും ഗൌരവത്തോടെ കാണുന്നത് കൊണ്ടാണ്. നമ്മുടെ നാട്ടിലെത് പോലെ രണ്ടു പേര്‍ വിവാഹം കഴിച്ചാല്‍ ഒട്ടും ഒത്തു പോകാന്‍ പറ്റാത്ത സ്വഭാവമായാലും അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടു പോകുന്ന പരിപാടി അവിടെയില്ല. അവിടെയുള്ള രണ്ടു പേര്‍ തമ്മിലുള്ള ബന്ധം എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമായിരിക്കും. അങ്ങനെ മുന്നോട്ടു പോകാന്‍ പറ്റില്ല എന്ന് കാണുമ്പോഴാണ് അവര്‍ വേര്‍പിരിയുന്നത്. അവരുടെ വിവാഹങ്ങള്‍ പലതും വര്‍ഷങ്ങള്‍ ഒരുമിച്ചു താമസിച്ചതിനു ശേഷമാണ് നടക്കുന്നത്.  നിങ്ങളുടെ ജീവിതം നിങ്ങള്‍ തന്നെയാണ് നശിപ്പിക്കുന്നതും നല്ലതാക്കുന്നതും എന്നതാണ് അവരുടെ തിയറി എന്ന് തോന്നുന്നു.  ഹോളണ്ടില്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് ഉദാഹരണം. നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും അവിടെ ജീവിക്കാം. എല്ലാം നിയമ വിധേയമാണ് അവിടെ. വ്യഭിചാരം, മയക്കു മരുന്ന് അങ്ങനെ എല്ലാം. ആരും നിങ്ങളുടെ റിലേഷന്‍ഷിപ്പിനെ ചോദ്യം ചെയ്യാന്‍ വരില്ല അവിടെ. 
It is your life, and it's only you screwing it up എന്നതാണ് അവരുടെ നിലപാട് . ഇതില്‍ നിന്നൊക്കെ ഉള്ള വരുമാനം സര്‍ക്കാര്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഈ ലെവല്‍ വരെ പോകണമെന്നില്ല. പക്ഷെ അറ്റ്‌ ലീസ്റ്റ് ബാക്കിയുള്ളവന്റെ ജീവിതത്തില്‍ അകാരണമായി ഇടപെടാനുള്ള നമ്മുടെ ത്വര അവസാനിപ്പിച്ചേ പറ്റൂ. 


8 അഭിപ്രായങ്ങൾ:

  1. ആകെ മൊത്തം ടോട്ടല്‍ ദുശ്ശാസനന്‍ തന്റെ അഭിപ്രായം നന്നായി പറഞ്ഞിട്ടുണ്ട്. പിന്നെ എല്ലാ മേഖലയിലും അപവാദങ്ങള്‍ ഉണ്ടാവാം, മാന്യം എന്ന് പൊതുവേ അറിയപ്പെടുന്ന ടീച്ചിംഗ് മേഖലയിലും ഓഫീസുകളിലും ഇതൊന്നും നടക്കുന്നില്ലേ? ചിലര്‍ക്ക് സ്വാതന്ത്ര്യം കൂടുതല്‍ ഉള്ളതുകൊണ്ടും സാഹചര്യങ്ങള്‍ അനുകൂലമായതുകൊണ്ടും അവര്‍ അത് ഉപയോഗിക്കുന്നു. അതില്‍ അവരെ കുറ്റപ്പെടുത്താനോ മറ്റുള്ളവര്‍ എല്ലാം സദാചാരികള്‍ എന്ന് പറയാനോ കഴിയില്ല. പിന്നെ, ഒരാളുടെ പേരില്‍ കുറ്റം ആരോപിക്കപ്പെട്ടത് കൊണ്ടുമാത്രം അയാള്‍ തെറ്റുകാരന്‍ ആവുന്നില്ല. ഈ പോസ്റ്റിലെ പല കാര്യങ്ങളും ചിലര്‍ക്കൊഴികെ മറ്റുപലര്‍ക്കും യോജിക്കാന്‍ കഴിയുന്നതുമല്ല.

    മറുപടിഇല്ലാതാക്കൂ
  2. പോസ്റ്റ്‌ ഇഷ്ടായി .

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. പോസ്റ്റ്‌ ഇഷ്ടായി .

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. ഈ പോസ്റ്റ്‌ വായിച്ചു കമന്റ് ഇടുന്നതോടെ അതിനു തെളിവുമായി.അത് കൊണ്ട് ഞാന്‍ അസാന്മാര്‍ഗി എന്നോ മറ്റോ പറഞ്ഞാല്‍ ദുശ്ശൂ ഞാന്‍ കേസ് കൊടുക്കും.
    പിന്നെ പറഞ്ഞതിനോട് യോജിക്കുന്നു.
    "Virginity is not a matter of dignity but a lack of opportunity എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്."
    അത് അവിടെ ഇവിടെത്തന്നെ നാട്ടിന്പുറത്തു പറയാറുണ്ട് .രണ്ടു പേര്‍ക്കും താല്പര്യമുണ്ടെങ്കില്‍ ഒരു വാഴയുടെ മറവ് മതി എന്ന് ...........
    പിന്നെ എല്ലാ മൃഗങ്ങളെയും പോലെ മനുഷ്യനും മൃഗമായി ജനിക്കുന്നു.സാഹചര്യവും സമൂഹവും നല്‍കുന്ന വിലക്കുകള്‍ അനുസരിച്ച് ജീവിക്കുമ്പോള്‍ മനുഷ്യനായി വളരുന്നു.ഇപ്പോള്‍ നാട്ടിലും SURVIVAL OF THE FITTEST THEORY ആണ് അപ്പോള്‍ .......??

    മറുപടിഇല്ലാതാക്കൂ
  5. ഇവിടെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞ എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച് ഞാന്‍, സോണി എന്നിവര്‍ക്ക്.ബ്ലോഗ്ഗര്‍ സ്ടാടിസ്ടിക്സ് നോക്കുമ്പോ ഈ പോസ്റ്റ്‌ ഇത് വരെ 121 പേര്‍ വായിച്ചിട്ടുണ്ട്. എട്ടു പേര്‍ തകര്‍പ്പന്‍ എന്ന് റേറ്റ് ചെയ്തു.തരക്കേടില്ല എന്ന് രണ്ടു പേരും. സത്യം പറഞ്ഞാല്‍ ഈ ഒരു പോസ്റ്റിനു ഞാന്‍ ഒരുപാടു പേരുടെ പ്രതികരണങ്ങള്‍
    പ്രതീക്ഷിച്ചിരുന്നു. ചിലപ്പോ വിഷയത്തിന്റെ പ്രത്യേകത കൊണ്ടോ പ്രത്യക്ഷമായി ഇതൊക്കെ സമ്മതിക്കാനുള്ള മടി കൊണ്ടോ ആവാം ആരും പ്രതികരിക്കാതിരുന്നത്.

    മറുപടിഇല്ലാതാക്കൂ
  6. കുഴപ്പം ദുശ്ശൂന്റെ ഭാഗത്ത് തന്നെയാ. ആദ്യം തന്നെ "അസാന്മാര്‍ഗികള്‍ മാത്രം ഈ പോസ്റ്റ്‌ വായിച്ചാല്‍ മതി എന്നൊരു അപേക്ഷയുണ്ട്. സദാചാരികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ഇതൊന്നും..." എന്ന് കൊടുക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ? അതാ കണ്ട പലരും മിണ്ടാതെ പോയത്.

    മറുപടിഇല്ലാതാക്കൂ
  7. ഹാ ഹാ .. അത് ശരിയാ. ആകാശത്ത് കൂടി പറന്നു പോകുന്ന വെടിയുണ്ട ഏണി വച്ച് കയറി കൊണ്ടത്‌ പോലെയായി

    മറുപടിഇല്ലാതാക്കൂ
  8. വായിക്കുന്നോരെ അസാന്മാര്‍ഗി ആക്കിയാല്‍ ആരേലും വരുമോ.
    ദുശ്ശാസന ശാസനം നന്നായി. ഒരു കാര്യം കൂടി ഞാന്‍ ചേര്‍ക്കട്ടെ.
    ബാംഗ്ലൂരിനേം പട്ടങ്ങളേം കുറ്റം പരയുന്ന വിദ്വാന്മാര്‍ സ്വന്തം നാട്ടില്‍ ഇറങ്ങ് നോക്കിയിറ്റുണ്ടോ.
    ഇഷ്റ്റം പോലെ കഥകള്‍, അതൊക്കെ കഥകള്‍ ആണൊ കാര്യമാണോ എന്ന് വല്യ നിശ്ചയമില്ല.
    അതുകൊണ്ട് സ്വന്തം നാടും അവിടത്തെ പെണ്ണൂങ്ങളും മോശമാണെന്ന് പറയുമോ. ഉവ്വായിരിക്കും അല്ലേ?
    (ഏതേലും നാട്ടിലെ ആണുങ്ങള്‍ പോക്കാണെന്ന് പറയുന്നത് ഞാന്‍ ഇതു വരെ കേട്ടിറ്റില്ല!)

    മറുപടിഇല്ലാതാക്കൂ