പൊങ്ങച്ചം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പൊങ്ങച്ചം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജനുവരി 26, വ്യാഴാഴ്‌ച

ഒരു ലക്ഷം ഹിറ്റ്‌സ് !!



അങ്ങനെ ഞമ്മന്റെ ബ്ലോഗ്‌ ഒരു ലക്ഷം ഹിറ്റ്‌ ക്രോസ് ചെയ്തു. ഒരു ദിവസം തന്നെ ഇത്രയും ഹിറ്റ്‌ കിട്ടുന്ന ബ്ലോഗുകള്‍ വേറെ ഒരുപാടുണ്ടാവും. പക്ഷെ കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞാണല്ലോ. അതുകൊണ്ട് ഒന്ന് ആഘോഷിച്ചേക്കാം എന്ന് വിചാരിച്ചു. ഇത്രയും കാലം ഇതിലെ പോസ്റ്റുകള്‍ വായിച്ചു എന്നെ പരിപോഷിപ്പിച്ച എല്ലാവര്‍ക്കും നന്ദി. തുടര്‍ന്നും വായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. 

കേരള കൌമുദി വെബ്‌സ്കാന്‍ ഈ ബ്ലോഗ്‌ തുടര്‍ച്ചയായ രണ്ടാഴ്ച ഫീച്ചര്‍ ചെയ്തിരുന്നു.
അത് ചെയ്ത ശ്രീലത പിള്ളയ്ക്കും കൌമുദിയ്ക്കും നന്ദി. 

   
                                                   ഒക്ടോബര്‍                                നവംബര്‍ 

ഇത് വരെ ഏറ്റവും കൂടുതല്‍ പേര്‍ വായിച്ച പോസ്റ്റുകള്‍ 

Jul 21, 2010, 23 comments 3,442 Pageviews

Feb 27, 2011, 80 comments 2,440 Pageviews



2011 ഒക്‌ടോബർ 22, ശനിയാഴ്‌ച

വീണ്ടും ഞാന്‍ !!!

കഴിഞ്ഞ ആഴ്ച കേരളകൗമുദി വാരികയിലെ വെബ്‌ സ്കാന്‍ ഈ ബ്ലോഗിനെ പറ്റിയായിരുന്നു എന്ന് ഞാന്‍ സ്വയം പൊക്കി പറഞ്ഞിരുന്നത് കണ്ടു കാണുമല്ലോ. വീണ്ടും എന്നെക്കൊണ്ടത് ചെയ്യിക്കാന്‍ ഈ ബ്ലോഗിലെ ഒരു പോസ്റ്റ്‌ ഈ ആഴ്ചയിലെ വെബ്‌ സ്കാനിലും വന്നിരിക്കുന്നു. !!


ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു എന്ന എന്റെ ഏറ്റവും ജനപ്രിയമായ ( അടുത്ത ഭാഗം ഇടാം എന്ന് പറഞ്ഞിട്ട് ഇടാത്തതിന് കുറെ തെറി കിട്ടുന്നുണ്ടെങ്കിലും ) പരമ്പരയുടെ മൂന്നാം ഭാഗത്തിലെ ഒരു സംഗതിയാണ് ഇതില്‍ വന്നിരിക്കുന്നത്. ഈ പാവം ബ്ലോഗിനെ വീണ്ടും പരിഗണിച്ച ശ്രീലത പിള്ളയ്ക്കും കേരള കൌമുദി വാരികയ്ക്കും ഒരിക്കല്‍ കൂടി നന്ദി. 


ലിങ്ക് ക്ലിക്കിയാല്‍ ഇത് വരെ വന്ന കഥ മുഴുവന്‍ വായിക്കാം. അടുത്ത എപിസോഡ് ഉടന്‍ വരുന്നുണ്ട് 


2011 ഒക്‌ടോബർ 13, വ്യാഴാഴ്‌ച

കുറച്ചു എസ് പി - ബ്ലോഗ്‌ സംബന്ധമായി ... :)



   കുറച്ചു എസ് പി ( അതായതു സ്വയം പൊക്കല്‍ ) നടത്താന്‍ വേണ്ടിയാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌ :) കേരള കൌമുദി വാരികയില്‍ ശ്രീലത പിള്ള എഴുതുന്ന വെബ്‌ സ്കാന്‍ എന്ന കോളം ഇത്തവണ അവതരിപ്പിക്കുന്നത്‌ ഈ പാവം ബ്ലോഗ്‌ ആണ്. ഇന്ന് വില്പനയ്ക്കിറങ്ങിയ വാരികയുടെ പേജ് നിങ്ങള്‍ക്ക് ഇവിടെ വായിക്കാം. ലിങ്ക് വായിക്കാന്‍ പറ്റാത്തവരെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. പേജ് മുകളില്‍ പിക്ചര്‍ ഫോര്‍മാറ്റില്‍ കൊടുത്തിട്ടുണ്ട്‌. അതേല്‍ ക്ലിക്കി വായിക്കുക.  ഇനി ഇതൊന്നും പോരെങ്കില്‍ ശ്രീലതയുടെ ബ്ലോഗുലകം എന്ന ബ്ലോഗിലും ഒരു കോപ്പി ലഭ്യമാണ്.  എന്നെ ഇത് വരെ പ്രോത്സാഹിപ്പിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കും ഗൌരവമുള്ള അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവര്‍ക്കും  എല്ലാം എല്ലാം നന്ദി. ഈ പംക്തിയില്‍ ഈ ബ്ലോഗിനെയും പരിഗണിച്ച ശ്രീലതക്കും കേരള കൌമുദി വരികയ്ക്കും നന്ദി. എന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും നന്ദി. ഇനിയും വായന തുടരുക..