2008, ഡിസംബർ 31, ബുധനാഴ്‌ച

മലയാളിയുടെ പത്രം വായന



രാവിലെ ഒരു കപ്പ്‌ ചായയും ദിനപത്രവുമില്ലാതെ മലയാളിക്ക് വയറ്റില്‍ നിന്നു പോവില്ല എന്ന് കേട്ടിട്ടുണ്ട്. മാത്രമല്ല പത്രം വായനയില്‍ മലയാളി ശീലിച്ച പല കാര്യങ്ങളുണ്ട്. മലയാളികള്‍ പത്രം വായിക്കുന്ന ചില പൊതു സ്ഥലങ്ങലാണല്ലോവായന ശാല, ബാര്‍ബര്‍ ഷോപ്പ് , ചായക്കട എന്നിവ. കൂടുതല്‍ പേര്‍ക്കും പത്രം മുഴുവനായി ഉണ്ടെങ്കിലേ വായന വരൂ. ചിലര്‍ക്കാനെങ്കില്‍ ആദ്യ പേജ് മാത്രം കിട്ടിയാല്‍ മതി. ഇനി ചിലരുണ്ട്. ഒരുത്തന്‍ പേപ്പര്‍ വായിക്കുകയാണെങ്കില്‍ അവന്‍റെ പുറകില്‍ നിന്നു എത്തി നോക്കും. മാറിയും മറിഞ്ഞുമൊക്കെ നോക്കും. ഇനി അത് വായിച്ചു കഴിഞ്ഞാലോ, അത് എവിടെങ്കിലും അതേ പടി ഇട്ടിട്ടു പോകും. അത് പഴയ പടി ഒന്നു അടുക്കി വക്കാന്‍ പോലും ഒന്നു മിനക്കെടില്ല. ഇതിനിടക്ക്‌ ഒരു കാര്യം കൂടി പറയട്ടെ. മലയാളിക്ക് എപ്പോഴും ഇഷ്ടം ഓസിനു പത്രം വായിക്കാനാണ്. ഒരു പത്രത്തിന്‍റെ മൂന്നു രൂപ ലാഭിച്ചിട്ടു ആ കാശിനു ബീഡി വലിക്കും മലയാളി. മുടി വെട്ടിക്കാനാനെന്ന വ്യാജേന ബാര്‍ബര്‍ ഷാപ്പിലും ചായ കുടിക്കനനെന്ന വ്യാജേന ചായക്കടയിലും ചെന്നിരുന്നു പത്രം വായിക്കുന്ന മലയാളി ഒരു രീതിയില്‍ നമുക്കു അഭിമാനമാണ്. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ നമ്മള്‍ കാണിക്കുന്ന ഈ വ്യഗ്രത വേറൊരു നാട്ടിലും നിങ്ങള്ക്ക് കാണാന്‍ പറ്റില്ല എന്നത് തന്നെ ഇതിന് കാരണം.

2008, ഡിസംബർ 28, ഞായറാഴ്‌ച

നിറം കറുപ്പായാല്‍ കുഴഞ്ഞത് തന്നെ ചേട്ടാ...

കറുത്തവനും വെളുത്തവനും തമ്മില്‍ എന്തെങ്കിലും അന്തരം ഉണ്ടോ എന്ന് ചോദിച്ചാല്‍ മാന്യനായ മലയാളി പറയും ഇല്ല എന്ന്. പക്ഷെ ഇതു ഒന്നാന്തരം ഒരു നുണ മാത്രമാണ്. കറുത്തവന്‍ എപ്പോഴും രണ്ടാം തരം പൌരന്‍ ആയി മാത്രമാണ് വെളുത്ത വര്‍ഗക്കാര്‍ കാണുന്നത്. ഞാന്‍ മലയാളികളെ മാത്രം കുറ്റം പറയുകല്ല. പക്ഷെ അതാണ് സത്യം. ലളിതമായി പറഞ്ഞാല്‍ ഒരു നാടകമോ സിനിമയോ കണ്ടു നോക്കു. അതില്‍ അടിമയുടെ നിറം എപ്പോഴും കറുപ്പായിരിക്കും. അപ്പൊ നിങ്ങള്‍ പറയും അത് പണ്ടത്തെ കഥ ആണെന്ന്. പക്ഷെ ഇപ്പോഴും കഥ അത് തന്നെ. കലാഭവന്‍ മണി എത്ര നന്നായി അഭിനയിചിട്ടെന്തു കാര്യം. ഒരിക്കല്‍ മലയാളത്തിലെ വെളുത്ത നായികമാര്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചിരുന്നു. നമ്മുടെ രാഷ്ട്രീയത്തിലായാലും സിനിമയിലായാലും എന്തിലായാലും വെളുത്ത നായകന്മാരും നായികമാരും നമുക്കില്ല. നിങ്ങളുടെ നിറം വിവാഹ മാര്‍ക്കറ്റില്‍ പോലും ഒരു പ്രശ്നമാവും. കറുത്ത ആള്‍ക്കാര്‍ക്ക് ഇതു മൂലം ജന്മനാ തന്നെ ഒരു അപകര്‍ഷതാ ബോധം വളര്ന്നു വരാറുണ്ട്. ഇതു വിറ്റു കാശാക്കാന്‍ ചില കമ്പനികള്‍ കറുത്തവരെ വെളുപ്പിക്കുന്ന മരുന്നുകളും ക്രീമുകളും ഇറക്കി ജീവിക്കുന്നുമുണ്ട്. വെള്ളക്കാരന്‍ നമ്മളെ എല്ലാം കറുത്തവര്‍ ആയിട്ടാണ് കാണുന്നതെന്ന് ഓര്‍ക്കാതെ ഇന്നാട്ടിലെ വെളുത്ത ആള്‍ക്കാര്‍ കറുത്തവരെ കളിയാക്കാറുമുണ്ട്. അതാണ് ഇതിലെ തമാശ. കറുത്തവരെ കളിയാക്കാനായി ചില പേരുകള്‍ ഇവര്‍ കരുതി വച്ചിട്ടുമുണ്ട്. പക്ഷെ ഈ സൊ കാള്‍ഡ് വെളുത്തവന്മാര്‍ ലണ്ടനിലോ അമേരിക്കയിലോ ചെന്നാല്‍ സായിപ്പു ഇവന്മാരെയും കറുത്തവനെ എന്ന് വിളിക്കും.. ഹി ഹി ...ഇതിനിടക്ക്‌ ശ്രീനിവാസനെ പോലെ സ്വന്തം അപകര്‍ഷതാബോധം വിറ്റു ജീവിക്കുന്നവരുമുണ്ട്. ശ്രീനിയുടെ ചിത്രങ്ങള്‍ കാണുമ്പോ നമുക്കു തോന്നും ഇയാള്‍ക്ക് സ്വന്തം നിറത്തെ ചൊല്ലി ഒരു വിഷമവുമില്ലാത്ത ഒരാളാണെന്ന്. പക്ഷെ ഉള്ളില്‍ നിറഞ്ഞു കവിയുന്ന വിഷമമാണ്‌ പുള്ളി പറഞ്ഞു തീര്‍ക്കുന്നത് ... അങ്ങനെ നോക്കുക്കയാണെങ്കില്‍ മണി ആണ് മെച്ചം. അതിയാന് ഒരു പ്രശ്നവുമില്ല. നമ്മുടെ നടിമാരാനെന്കില്‍ എങ്ങനെയാണാവോ വെളുക്കുന്നത്‌ ? നവ്യ നായര്‍, രംഭ, ജ്യോതിര്‍മയി, അങ്ങനെ എത്ര എത്ര ഉദാഹരണങ്ങള്‍... കഷ്ടം. ഹൊ. ഇത്രയും മതി. ഇതൊക്കെ പറഞ്ഞപ്പോ എന്തൊരാശ്വാസം..ഇനി ഇതു വായിച്ചിട്ട് എന്‍റെ കളര്‍ എന്താന്ന് ചോദിക്കരുത് കേട്ടോ... ആശാനെ...

2008, ഡിസംബർ 26, വെള്ളിയാഴ്‌ച

പാവം 2008...

അങ്ങനെ 2008 പടി ഇറങ്ങുകയാണ്.. എല്ലാ തവണതെയുംപോലെ ഇത്തവണയും ആവുന്നത്ര തെറി പറഞ്ഞാണ്‌ നമ്മള്‍ വര്‍ഷത്തെ യാത്രയാക്കുന്നത്‌... ഇപ്പൊ എല്ലാവരും 2009 നെ തലയില്‍ കയറ്റി വച്ചിട്ടുണ്ട്. 2008 നെ തെറി പറയുന്നതു കേട്ടാല്‍ തോന്നും ആ വര്‍ഷത്തിന്റെ എന്തോ കുഴപ്പം കൊണ്ടാണ് കഴിഞ്ഞ കൊല്ലം നമുക്കു ഒന്നും പറ്റാഞ്ഞതെന്നു... ഇനി 2009 ഡിസംബറിലും നമ്മള്‍ ഇതു തന്നെ പറയും... എന്തായാലും ആ ചടങ്ങ് മുടക്കുന്നില്ല... കുറച്ചു പ്രാര്‍ത്ഥനകള്‍
എല്ലാം പുതിയ വര്‍ഷത്തില്‍ ശരിയാക്കി തരണേ ഈശ്വര....
1. പാക്കിസ്ഥാന് നല്ല ബുദ്ധി കൊടുക്കണേ...
2. ഭീകരന്മാര്‍ എന്ന് വിളിക്കുന്ന അലവലതികള്‍ക്ക് നല്ല ബുദ്ധി വരുത്തനെ.
3. സല്‍മാന്‍ ഖാന്‍ അടുത്ത കൊല്ലമെന്കിലും ആരെയെന്കിലും കെട്ടി പണ്ടാരമടങ്ങനെ
4. മോസര്‍ ബീയര്‍ അടുത്ത കൊല്ലം ഇപ്പോഴതെതിലും തറ വിലക്ക് DVD വിക്കണേ
5. ചിക്കന്‍ ബിരിയാണിക്ക് ഇനിയും വില കുറയനെ
6. ലാലേട്ടന്‍ മുണ്ടുടുത്ത് അഭിനയിക്കണേ..
7. എനിക്കും എന്‍റെ വീട്ടുകാര്‍ക്കും മാത്രം നല്ലത് വരുത്തനെ.
8. അത് കഴിഞ്ഞു ബാക്കിയുള്ളവര്‍ക്കും നാട്ടാര്‍ക്കും നല്ലത് വരുത്തനെ..
9. എന്‍റെ ബ്ലോഗ്ഒരുപാടു പേര്‍ വായിക്കണേ..
10. ബാക്കി ഓര്മ വരുമ്പോപറയാം ...
കഴിഞ്ഞ കൊല്ലം എന്‍റെ ബ്ലോഗ് വായിച്ചു അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്ത എല്ലാര്ക്കും നന്ദി.. ഇനിയും ഞാന്‍ എഴുതി വിടുന്ന ചവറുകള്‍ വായിച്ചു ഇതുമായി സഹകരിക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ടു എല്ലാര്ക്കും ഒരു നൂറു പുതുവല്‍സരാശംസകള്‍ നേരുന്നു....

2008, ഡിസംബർ 17, ബുധനാഴ്‌ച

ഷാജി കൈലാസും പോലീസ് ലൈനും .. ഹാവൂ.. എനിക്ക് വയ്യ...



ഇടക്കാലത്ത് അനവധി തട്ട് പൊളിപ്പന്‍ രാഷ്ട്രീയ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ ഒരാളാണല്ലോ ശ്രീ ഷാജി കൈലാസ്. അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലെ ചിത്രങ്ങള്‍ തുടര്‍ച്ചയായി കണ്ടപ്പോ എന്‍റെ ഉള്ളില്‍ മുള പൊട്ടിയ ( മുഴുവന്‍ പൊട്ടി തീര്‍ന്നിട്ടില്ല ) ചില ചിന്തകള്‍ താഴെ കുറിക്കുന്നു...

ഷാജിയുടെ ചിത്രങ്ങളുടെ കറി കൂട്ട് ...
  • ഒരു ആറു ആറര അടി പൊക്കമുള്ള നായകന്‍ - ഒരെണ്ണം.
  • കേരള രാഷ്ട്രീയത്തില്‍ ശോഭിച്ച വില്ലന്മാരുടെയും നായകന്മാരുടെയും പ്രതിരൂപങ്ങള്‍ ആയ ചില കഥാപാത്രങ്ങളും ചില സംഭവങ്ങളും ചെറിയ ചില ഭേദഗതികളോടെ വേണം.
  • ഒരു കേസ് ബീയര്‍ , ഒരു കേസ് ഹണിബീ അല്ലെങ്കില്‍ കറുത്ത പട്ടി. ഈ ചിത്രങ്ങളില്‍ വലിയ വലിയ പോലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും വരെ രണ്ടെണ്ണം വിട്ടുകൊണ്ടേ സംസാരിക്കൂ.. പിന്നെ കുറച്ചു ഐസ് ക്യൂബ്സ് കൂടി വേണം.അത് ഇടയ്ക്കിടയ്ക്ക് ക്ലോസ് അപ്പില്‍ കാണിക്കും.
  • ഇനി വേണ്ടത് നാട്ടില്‍ കിട്ടാത്ത ഒരു സാധനമാണ്‌. രാജിവ് ഗാന്ധി മരിച്ചു കിടന്നപ്പോ പോലും നമ്മുടെ പോലീസ് ഉപയോഗിക്കാത്ത ഒരു വസ്തു. എന്താന്നറിയാമോ? POLICE LINE. DO NOT CROSS എന്നെഴുതിയ മഞ്ഞ രിബ്ബന്‍. അത് ഒരു പത്തു നൂറു മീറ്റര്‍ വേണ്ടി വരും. എപ്പോ ഡെഡ് ബോഡി കാണിച്ചാലും അതിന് ചുറ്റും ഈ റിബ്ബണ്‍ കെട്ടിയിരിക്കും. എന്തിനാണോ എന്തോ. പട്ടി കൊണ്ടു പോകാതിരിക്കാനായിരിക്കും.
  • മുകളില്‍ പറഞ്ഞ പോലെ ഇനി വേണ്ടത് POLICE എന്ന് പ്രിന്‍റ് ചെയ്ത കുറെ കവരുകളാണ്. എന്ത് തോണ്ടി സാധനം കാണിച്ചാലും അത് ഈ കവറില്‍ ഇട്ടേ കാണിക്കു. കൊലപാതകിയുടെ ചെരുപ്പ്, ഇളകി പോയ ബട്ടണ്‍, മരിച്ചയാളുടെ മുടി, മൊട്ടുസൂചി, കൊലപാതകി ബാക്കി വച്ച പൊറോട്ട യുടെ കഷണം, അങ്ങനെ അങ്ങനെ ഒരുപാടു സാധനങ്ങള്‍ ഈ കവറില്‍ ഭദ്രമായി സൂക്ഷിക്കാം എന്ന് ചിത്രമ കാണിച്ചു തരുന്നു.
  • ഇനി . നായകന്‍ വരുന്ന വഴിയില്‍ നിര്‍ത്താന്‍ തൊപ്പി നേരെ വെക്കാതെയോ സിപ് ഇടാതെയോ മറ്റോ ഒരു പോലീസുകാരനെ നിര്‍ത്തണം. നമ്മുടെ നായകന്‍ ഷാര്‍പ് ആണെന്ന് കാണിക്കാന്‍ അദ്ദേഹം പോകുന്ന പോക്കില്‍ ഇതൊക്കെ ശരിയാക്കിയിട്ട് പോകും. അദ്ധേഹത്തിന്റെ ക്യാബിനു മുന്നിലുള്ള ബോര്‍ഡിലുള്ള സ്പെല്ലിംഗ് ഒക്കെ അദ്ദേഹം തന്നെ കറക്റ്റ് ചെയ്തോളും.. ഇപ്പറഞ്ഞതില്‍ എന്തെങ്കിലും സംശയം ഉള്ളവര്‍ ഷാജിയുടെ കിംഗ്, കമ്മീഷണര്‍ , FIR, ട്രൂത്ത്‌ മുതലായ ചിത്രങ്ങള്‍ റെഫര്‍ ചെയ്യുക.
  • ഇനി വേണ്ടത് സൌജന്യമായി കിട്ടുന്ന കുറച്ചു പുളിച്ച തെറിയാണ്. അത് തരാതരം പോലെ നായകനും വില്ലനും എടുത്തു ഉപയോഗിചോളും. ഈയിടെ ആയി ഷാജി ചിത്രങ്ങളിലെ നായികമാരും തെറി വിളിക്കാന്‍ മുട്ടി നിക്കുന്ന പോലെ ആണ് അവതരിപ്പിക്കപെടുന്നത്.
  • കുറച്ചു പെട്രോള്‍ ബോംബ്, നാടന്‍ ബോംബ്, കുറച്ചധികം വടിവാള്‍ , കടാര , മെഷീന്‍ ഗണ്‍ തുടങ്ങിയത് വേണം. മുടി നീട്ടി വളര്‍ത്തിയ വില്ലന്മാര്‍ ഒരു ഇരുപതെണ്ണം. നായകന് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ കുറച്ചു മുറികള്‍.,കുറച്ചു വണ്ടികള്‍, ആദിയായവയും വേണം.
  • ക്യാമറയുടെയും എഡിറ്റിംഗ് ന്റെയും കാര്യം പറയാന്‍ വിട്ടു പോയി. ക്യാമറ എങ്ങനാന്നു വച്ചാല്‍ ഇടയ്ക്കിടയ്ക്ക് അത് തല കുത്തിയോ ചരിച്ചോ ഒക്കെ വക്കും. സിനിമ കാണാന്‍ വന്നിരിക്കുന്നവന്‍ ചാഞ്ഞും ചരിഞ്ഞും ഒക്കെ നോക്കേണ്ടി വരും. ഒരു സീന്‍ 2 സെക്കന്‍റ് തികച്ചു കാണാന്‍ ആരെയും അനുവദിക്കില്ല. നായകന്‍ പല സ്ഥലങ്ങളിലും വെറുതെ നിക്കുന്ന ഒരുപാടു ക്ലോസ് ഷോട്ടുകള്‍ ഉണ്ടാവും. കണ്ടാല്‍ ആത് നായകന്‍റെ പരസ്യം പോലെ തോന്നും. വല്യേട്ടന്‍ , നരസിംഹം തുടങ്ങിയ ചിത്രങ്ങളിലെ ചില സീനുകള്‍ കണ്ടാല്‍ മംമുക്കയെയും ലാലേട്ടനെയും വിക്കാന്‍ വച്ചിരിക്കുന്ന പോലെ ആണ്.
  • സ്ഥിരമായി ഇത്തരം ചിത്രങ്ങളില്‍ ഉപയോഗിക്കുന്ന ചില സെറ്റുകള്‍. കോടതി, പോലീസ് സ്റേഷന്‍ മുതലായവ ...

ഇത്രയുമോക്കെയാണ് ഞാന്‍ നിരീക്ഷിച്ച കാര്യങ്ങള്‍ . എന്തെങ്കിലും വിട്ടു പോയിട്ടുന്ടെന്കില്‍ അത് തികച്ചും... ഓ... ഇപ്പോഴാണ്‌ ഓര്‍ത്തത്‌... ഒരു കാര്യം വിട്ടുപോയി...
ഈ ചിത്രങ്ങള്‍ ഒക്കെ തുടങ്ങുന്നതിനു മുമ്പ് പൊതുവായി കാണിക്കാറുള്ള ഒരു നോട്ടീസ്.
'ഈ ചിത്രത്തിലെ കഥക്കോ കഥാപാത്രങ്ങള്‍ക്കോ ജീവിചിരിക്കുന്നവരുംയോ മരിച്ചവരുംയോ....''


2008, ഡിസംബർ 16, ചൊവ്വാഴ്ച

മലയാളത്തിന്‍റെ സ്വന്തം ഓമന .....



ഓമന പാര്‍വതി...
പാര്‍വതി ഓമന കുട്ടന്‍ മിസ് വേള്‍ഡ് രന്നര്‍ അപ് ആയതു നമുക്കെല്ലാം സന്തോഷം തരുന്ന ഒരു വാര്ത്താ തന്നെ ആണ്.. പാര്‍വതി അര്‍ദ്ധ നഗ്ന ആയി പ്രട്യക്ഷപെട്ടതിനെ പറ്റി ചില സദാചാര വാദികള്‍ പോസ്റ്റുകള്‍ തുരുതുരാ വിടുന്നത് കണ്ടു. എന്തിനാന്നു മനസ്സിലാവുന്നില്ല. എന്ത് കൊകനട്ട് ആയാലും ലോകവ്യാപകമായി നടത്തുന്ന ഒരു മല്‍സരത്തില്‍ രണ്ടാമതെന്കിലും എത്താന്‍ ഒരു മലയാളിക്ക് കഴിഞ്ഞത് ഒരു നേട്ടം തന്നെയാണ്. ജന്മനാ പതി പാര്‍വതി സങ്കല്പവുമായി ജനിച്ചു വീഴുന്ന മലയാളി പെണ്പടയില്‍ നിന്നും ഒരു ലോക സുന്ദരി... ഇതു ഒരു മത്സരം മാത്രം ആയി കാണാന്‍ ഇനിയും കഴിയാത്ത ചില കപട സദാചാര വാദികളാണ് ഇതിനെതിരെ വാളുയര്തുന്നത്.. അല്ലെങ്കില്‍ തന്നെ ലോകത്ത് ബാക്കിയുള്ള എല്ലാ മല്‍സരത്തിലും മലയാളികളാണ് ഒന്നാമത്... ഇതു മാത്രം എന്തോ കുറച്ചിലയിപോയി എന്ന് തോന്നും ഈ വിലാപം കേട്ടാല്‍.. എന്തൊക്കെ പറഞ്ഞാലും മലയാളത്തിലെ ചില സിനിമ സീരിയല്‍ നടികളെ പോലെ മന്ഗ്ലീഷ് പറയാതെ നല്ല അസ്സല്‍ മലയാളത്തില്‍ സംസാരിക്കാനെങ്കിലും പാര്‍വതിക്ക് പറ്റുന്നുണ്ടല്ലോ.. അതെന്കിലും അംഗീകരിച്ചു കൂടെ സഖാക്കളേ ?

2008, ഡിസംബർ 1, തിങ്കളാഴ്‌ച

ജീവിതത്തിന്‍റെ തിരക്കഥ



ചിലപ്പൊഴെങ്കിലും നമ്മുടെ ജീവിതത്തില്‍ നാം ആവശ്യപ്പെടാതെ വിധി നടത്തുന്ന ചില തിരുത്തലുകള്‍. വന്യമായ ഒരു ആവേശത്തോടെ മായ്ച്ചുകളയപ്പെടുന്ന ചില കഥകള്‍.. കഥാപാത്രങ്ങള്‍.. രഞ്ജിത്ത് സംവിധാനം ചെയ്ത പുതിയ ചലച്ചിത്രം. തിരക്കഥ കാണുമ്പൊള്‍ ഒരിക്കലെങ്കിലും നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്മേല്‍ തന്നെ കാലാകാലമായി സൂപ്പര്‍ ഇമ്പോസ് ചെയ്യപ്പെട്ട പുതുമകളെ പറ്റി ഓര്ത്തു പോവും. നമ്മെ വിട്ടു പിരിഞ്ഞ ശ്രീവിദ്യ എന്ന നടിക്ക് .. അവരുടെ ജീവിതത്തില്‍ ഒരുകാലത്ത് വന്നു പോയ .. അവരുടെ ജീവിതത്തില്‍ ഒരു കാലത്ത് വസന്തത്തിന്‍റെ പനിനീര്‍പൂക്കള്‍ വിരിയിച്ച കമല്‍ എന്ന അന്നത്തെ പുതുമുഖതിന്റെയും ... അവരുടെ ജീവിതത്തിലെ അമവസിയായി പടര്ന്നു കയറിയ സ്വന്തം ഭര്‍ത്താവിനേയും.. അവരെ തന്നെ കാര്‍ന്നു തിന്നു നശിപ്പിച്ച മഹാ രോഗത്തിന്‍റെ ഭീകരത... എല്ലാമെല്ലാം... അതെല്ലാമാണ്‌ ഈ ചിത്രം. അത് തന്നെയാണ് ഈ ചിത്രത്തെ സമകാലീന ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നതും. എന്ത് കൊണ്ടു രഞ്ജിത്ത് ഇത്തരം ചിത്രങ്ങള്‍ ചെയ്യാതെ അതിപ്രതാപ ഗുണവാനും വീര നായകനും ആയ മൂന്നാം തരം കഥാപാത്രങ്ങള്‍ക്ക് ചുറ്റും കേട്ടിതിരിയുന്നു എന്നൊരു ചോദ്യം കൂടി ഈ ചിത്രം നിങ്ങളുടെ മുന്നിലേക്ക് എറിഞ്ഞു തരുന്നു...

2008, നവംബർ 19, ബുധനാഴ്‌ച

തെക്കനും വടക്കനും..

ആദ്യം തന്നെ പറയട്ടെ.. ഇതു സത്യമായും തെക്കേ ഇന്ത്യക്കാരെയും വടക്കേ ഇന്ത്യക്കാരെയും കുരിച്ചുല്ലതല്ല. പ്രത്യേകിച്ചു മുംബെയില്‍ രാജ് താക്കറെയുടെ ആള്‍ക്കാര്‍ വടക്കേ ഇന്ത്യക്കാരെ മൊത്തം തല്ലി ഓടിക്കുന്ന ഈ സമയത്തു. ഇതു വടക്കന്‍ കേരള നിവാസികള്‍ തെക്കന്‍ കേരള നിവാസികകള്‍.. അതായതു.. ആലുവ പുഴക്ക്‌ ഇപ്പുറം താമസിക്കുന്നവരെകുരിച്ചു ( ഇപ്പൊ അത് ഏറണാകുളം വരെ ആയിട്ടുണ്ട്‌ ട്ടോ ) വര്‍ഷങ്ങളായി പ്രചരിപ്പിക്കുന്ന കിമ്വടന്തികല്‍ക്കെതിരെ ഉള്ള ഒരു മറുപടി ആണ്. ഞാന്‍ ഒരു തെക്കന്‍ ആയതു കൊണ്ടല്ല ഇതു എഴുതുന്നത്. ഇതൊക്കെ നാട്ടില്‍ ഇപ്പോഴും ഉണ്ട് എന്ന് പത്തു പേര്‍ അറിയട്ടെ എന്ന് വച്ചിട്ടാ. ഞാന്‍ ജോലി കിട്ടി ആദ്യമായി കൊച്ചിയില്‍ വന്നപ്പോഴാണ് ഇതു ആദ്യമായി അനുഭവിച്ചത്. കൊല്ലത്ത് നിന്നുള്ള ഒരാളാണെന്ന് കേട്ടപ്പോ പാകിസ്ഥാന്‍ കാരനെ കണ്ട പോലെ ആള്‍ക്കാരുടെ കണ്ണില്‍ നിഴലിച്ച ഭീതി. വടക്കൊട്ടുള്ളവര്‍ക്ക് പാമ്പിനേക്കാള്‍ പേടി ആണ് തെക്കാരെ എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. തെക്കനെയും പാമ്പിനെയും ഒരുമിച്ചു കണ്ടാല്‍ ആദ്യം തെക്കനെ വേണം തല്ലി കൊല്ലാന്‍ എന്ന് അവിടുള്ളവര്‍ പറയുന്നതു കേട്ടപ്പോള്‍. ഒരു തെക്കന് പെണ്മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നത് അവളെ കരമനയാറ്റില്‍ മുക്കി കൊല്ലുന്നതിനു തുല്യമായാണ് പോലും വടക്കന്‍ രക്ഷിതാക്കള്‍ കരുതുന്നത്... എന്ത് കൊണ്ടായിരിക്കും എന്നെ പോലുള്ള നിഷ്കളങ്കരായ തെക്കരെ കുറിച്ചു ഈ ദുഷ്ടത്മാക്കള്‍ ഇങ്ങനെ പറയാന്‍ ? ഞാന്‍ അറിയാവുന്ന നമ്പര്‍ ഒക്കെ ഇറക്കി വടക്കന്മാരുമായി അടിയുണ്ടാക്കി. അതിനിടക്കാണ്‌ ഓഫീസ് ലെ സെക്യൂരിറ്റി ( നിര്‍ഭാഗ്യവശാല്‍ ഒരു തിരുവനന്തപുരം കാരന്‍ ) പലരുടെയും കയ്യില്‍ നിന്നു കടം വാങ്ങിയിട്ട് വിദഗ്ധമായി മുങ്ങിയത്. പോരെ പൂരം.!! എല്ലാവനും എന്നെ അടിക്കാന്‍ ഒരു കച്ചി തുരുമ്പു കിട്ടി. അങ്ങനെ ഞാന്‍ കേരളത്തിലെ കിടുക്കളുടെ ഒരു കണക്കെടുക്കാന്‍ തുടങ്ങി. അപ്പോഴാണ് പടച്ച തമ്പുരാനെ.. എനിക്ക് ആശ്വാസമായത്.. എല്ലാവനും തെക്കന്മാര്‍.. ലാലേട്ടന്‍, സന്തോഷ് ശിവന്‍, കുമാരനാശാന്‍, മണിയന്‍ പിള്ള രാജു, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജഗതി ( രണ്ടു ജഗതിമാരും ) , വേണു നാഗവള്ളി, സുരേഷ് ഗോപി, ബാലാ ചന്ദ്ര മേനോന്‍, എന്ന് വേണ്ട ഈ ഞാന്‍ വരെ... എന്റമ്മോ എനിക്ക് വയ്യ. എന്തൊക്കെ ആയാലും ഒരു കാര്യം പറയാതെ വയ്യ. തെക്കന്മാരുടെ അത്രയും enterprising ആയിട്ടുള്ള ഏത് വടക്കനാ ഉള്ളത് ? ശബരീനാഥ് തന്നെ ഒന്നാമത്തെ ഉദാഹരണം. ലവന്‍ ഒരു തട്ടിപ്പും നടത്തിയിട്ടില്ല. വടക്കോട്ടുള്ള ഹിമാലയയോ എവേരെസ്ടോ പോലുള്ള ഒരു തട്ടിപ്പും അല്ല ഇതു. commodity trading ബുദ്ധിപരമായി നടത്തി കോടികള്‍ ഉണ്ടാക്കിയ അവനെ എല്ലാവരും കൂടി തട്ടിപ്പുകാരനാക്കി. എന്ത് ചെയ്യുമെന്ന് പറ.. അത് മാത്രമോ.. ഇന്റര്നെറ്റ് ന്റെ കാര്യമെടുത്താല്‍ ... rediff.com ആരാ തുടങ്ങിയത് ? അജിത് ബാലകൃഷ്ണന്‍. കൊല്ലം s.n കോളേജ് ന്റെ ഉല്പന്നം. കശുവണ്ടി ഇന്ത്യയില്‍ തന്നെ ആരാ ആദ്യം കയറ്റി അയച്ചത് ? തങ്ങള്‍ കുഞ്ഞു മുസ്സലിയാര്‍. അദ്ദേഹം തന്നെ കേരളത്തിലെ ആദ്യ പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയതും. രാജന്‍ പിള്ള, രവീന്ദ്ര നാഥന്‍ നായര്‍ എന്ന അച്ചാണി രവി, പ്രമുഖ നടന്‍ മുകേഷ്. ഓ മാധവന്‍, അദ്ധേഹത്തിന്റെ കല കുടുംബം. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, സായി കുമാര്‍ തുടങ്ങി അദ്ധേഹത്തിന്റെ അനന്തിരവന്‍ വിനു മോഹനിലെത്തി നില്ക്കുന്നു ഈ പാരമ്പര്യം. ഇപ്പൊ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകരില്‍ ഒരാള്‍ ആരാ.. പ്രിയദര്‍ശന്‍. എവിടതുകരാണാ ? പറ പറ .. ഇതില്‍ കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല. കൂടി പോവും. ഇനിയെന്കിലും തെക്കരെ ബഹുമാനിക്കാന്‍ പഠിക്കു എന്‍റെ വടക്കന്‍ സഹോദരാ..... NB: ഇതില്‍ പ്രസിദ്ധരായ ഏതെങ്കിലും തെക്കരെ പരാമര്‍ശിക്കാന്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ അത് സ്ഥല പരിമിതി മൂലമാണ്. അത്രക്കുണ്ട് ഫേമസ് തെക്കര്‍.

പൂര്‍ണമല്ല

2008, നവംബർ 10, തിങ്കളാഴ്‌ച

ഞാന്‍ ബോണ്ട്. പൂജ്യം പൂജ്യം ഏഴ്.. ഹല്ലാ പിന്നെ..

എങ്ങോട്ടെന്നില്ലാതെ നടക്കുന്ന ബോണ്ട്

ഹൊ. ഇന്നലെ ബോണ്ട്‌ ചേട്ടന്‍റെ പുതിയ പടം കാണാന്‍ പോയി. നമ്മള്‍ മൂന്നു നാല് സാധാരണക്കാര്‍ ... എന്ന് വച്ചാല്‍ ഇംഗ്ലീഷ് സിനിമകള്‍ അധികം കാണാത്തവര്‍ നഗരത്തിലെ മുന്തിയ തീയറ്ററില്‍ പോയി. പടം കാണാന്‍ രസമുണ്ടാകാന്‍ വേണ്ടി അഞ്ചു പത്തു പാക്കറ്റ് പോപ്പ് കോര്ന്‍, കൊക്ക കോള ഒക്കെ വാങ്ങി. ബോണ്ടിനെ ആദ്യം കാണാന്‍ വേണ്ടി മുന്നിലത്തെ സീറ്റില്‍ ആണിരിക്കുന്നത്. നമ്മള്‍ കണ്ടതിന്റെ പൊട്ടും പൊടിയും മാത്രമെ പുറകില്‍ ഇരിക്കുന്നവന്മാര്‍ക്ക് കാണാന്‍ കിട്ടു.. hmm. നമ്മളോടാ കളി. ചുമ്മാതല്ല പൈസ ചൊള ചൊള പോലെ എണ്ണി കൊടുത്തത്...
ഒടുവില്‍ വിളക്കുകളണഞ്ഞു. കര്‍ട്ടന്‍ പൊങ്ങി. ഇപ്പൊ തുടങ്ങും. നമ്മള്‍ റെഡി ആയി. അപ്പോഴതാ വരുന്നു പരസ്യം. ബാങ്ങളൂരിലെ സ്വര്‍ണ കടകളുടെയും ജൗളി കടകളുടെയും ഒക്കെ പരസ്യം തുരു തുരാ വരുന്നു... അത് കഴിഞ്ഞപ്പോ ന്യൂ രിലീസെസ് കാണിച്ചു തുടങ്ങി. ഇനി എത്ര നേരം കാത്തിരിക്കണം ബോന്ടെട്ടനെ കാണാന്‍. ക്ഷമ നശിച്ചു തുടങ്ങി.
എല്ലാം കഴിഞ്ഞു . പടം തുടങ്ങി. സെന്‍സര്‍ ബോര്‍ഡിന്‍റെ ആള്‍ക്കാര്‍ തുല്യം ചാര്‍ത്തിയ കേരള സര്‍വകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലെ ഒരെണ്ണം കാണിച്ചു. എന്താ ബോണ്ട്‌ വരാത്തതെന്ന് പുറകില്‍ ഇരിക്കുന്ന കുട്ടികള്‍ ചോദിക്കുന്നത് കേള്‍ക്കാം. ഹൊ. ഇവന്മാരുടെ ഒരു തൊലിക്കട്ടി. ബോണ്ടിന്റെ അഴിഞ്ഞാട്ടം കാണാം കൊച്ചു കുട്ടികളുമായി ഒക്കെ വന്നിരിക്കുന്നു. ഇങ്ങനൊക്കെ ആലോചിച്ചു ഞാന്‍ സീറ്റില്‍ ഒട്ടി ഇരിക്കുകയാണ്. അപ്പോഴതാ വരുന്നു ഒരു കാര്‍. ബോണ്ട്‌ അതും ഓടിച്ചു വരുന്നു. അതിന്റെ പുറകില്‍ ഒരു ജാഥക്കുള്ള ആള്‍ക്കാര്‍ തോക്കുമായി വരുന്നുണ്ട്. എന്താണ് സ്ക്രീനില്‍ നടക്കുന്നതെന്ന് അറിയണമെങ്കില്‍ ഇടതു നിന്നു വലത്തേക്ക് ഒരു പാനിംഗ് നടത്തണം. വല്ല വിധേനയും കാര്യം പിടികിട്ടി. ബോണ്ടിനെ പിടിക്കാന്‍ വില്ലന്മാര്‍ വരുന്നത. ബോണ്ട്‌ ആരാ മോന്‍. കണ്ട കാട്ടിലും കുളത്തിലും ആകാശത്ത് കൂടിയുമൊക്കെ കാര്‍ ഓടിക്കുക. അതിനിടക്ക് ചൂടു വെള്ളം വായില്‍ ഒഴിച്ചിട്ടു നമ്മള്‍ നിലവിളിക്കുന്ന പോലെ എന്തൊക്കെയോ പറയുന്നുമുണ്ട്. അടുത്തിരിക്കുന്ന ആള്‍ക്കാര്‍ അത് കേട്ടു കയ്യടിക്കുന്നുമുണ്ട്. എന്ത് കുന്തമോ. നാണക്കേടല്ലേ എന്ന് കരുതി ഞാനും അടിച്ചു. പക്ഷെ അപ്പൊ ബാകിയുള്ളവര്‍ അടി നിര്‍ത്തിയ സമയമായതു കൊണ്ടു എല്ലാരും എന്നെ നോക്കി. കയ്യടിച്ചത് ഞാനല്ല എന്ന ഭാവത്തില്‍ ഞാന്‍ വെറുതെ ഇരുന്നു. സ്ക്രീനില്‍ ബോണ്ട് തകര്‍ക്കുകയാണ്. ഒടുവില്‍ ഒരു തീരുമാനമായി. വില്ലന്മാരുടെ നടുവോടിച്ചിട്ടു ബോണ്ട് തന്‍റെ കാര്‍ ഒരു മൂലയ്ക്ക് ഒതുക്കി. അതാ വരുന്നു ഒരു അമ്മച്ചി. ഇവരെ മുമ്പ് ചില ബോണ്ട് പടങ്ങളില്‍ കണ്ടു ചെറിയ പരിചയമുണ്ട്. അവര്‍ വന്നപാടെ ബോണ്ടിനെ കുറെ തെറി വിളിച്ചു. നമ്മുടെ ഷാജി കൈലാസ് പടങ്ങളില്‍ സാക്ഷിയെ ഷിറ്റ് ഗോപി വെടി വച്ചു കൊല്ലുമ്പോള്‍ മന്ത്രിമാര്‍ വിളിക്കുന്ന അതെ തെറി. അത് കേട്ടിട്ട് എന്റെ അടുത് കുഞ്ഞി ഉടുപ്പിട്ടിരുന്ന പെണ്ണ് ആകെ ഫീല്‍ ആയി അവളുടെ അപ്പുറത്തിരിക്കുന്ന മുടി നീട്ടി വളര്‍ത്തിയ അവനോടു എന്തൊക്കെയോ പറഞ്ഞു. അപ്പുറത്ത് ബോണ്ട് ചേട്ടനും ആകെ ഫീല്‍ ആയി നിക്കുകയാണ്. അങ്ങേരെ ആ അമ്മച്ചി ഇല്ലാത്ത കാര്യത്തിനാണ് വഴക്ക് പറഞ്ഞതെന്ന് തോന്നുന്നു.
വില്ലനെ ബോണ്ട് പഞ്ഞിക്കിട്ടിരിക്കുന്നു...

ഇതിനിടക്ക്‌ സ്ക്രീനില്‍ ചില പേരുകളൊക്കെ എഴുതി കാണിക്കുന്നുണ്ട്‌. ആദ്യം ഒരു പേരു കാണിച്ചു. ഞാന്‍ കരുതി അതിലെ നടന്മാരുടെയും നടികളുടെയും ഒക്കെ പേരായിരിക്കും എന്ന്. ഒരു പേരു കാണിച്ചാല്‍ പിന്നെ പത്തിരുപതു മിനിട്ട് കഴിഞ്ഞാണ്‌ അടുത്ത പേരു കാണിക്കുന്നത്. ഒടുവില്‍ ഒരു പേരു കാണിച്ചപ്പോ അടുത്തിരുന്നവള്‍ അലറി വിളിക്കുന്നത് കേട്ടപ്പോഴാ പിടി കിട്ടിയത് അത് ഒരു സ്ഥലത്തിന്‍റെ പേരായിരുന്നു എന്ന്. ലവള്‍ അവിടൊക്കെ പോയിട്ടുണ്ടെന്ന് തോന്നുന്നു. എന്തായാലും ഒരു കച്ചറ സ്ഥലം. ബോണ്ട് എങ്ങനെയോ ഒരു ബോട്ട് സംഘടിപ്പിച്ചു കടലിലിറങ്ങി. പോകുന്ന പോക്ക് കണ്ടപ്പോ ഞാന്‍ കരുതി പുറം കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നതാണെന്ന്. പിന്നല്ലേ പിടികിട്ടിയത്. ടാര്‍ പാട്ടയില്‍ വീണത്‌ പോലുള്ള നമ്മുടെ നായികയെ രക്ഷിക്കാനാണ് ബോണ്ട് കടലില്‍ ചാടിയതെന്ന്.

കൊമ്പന്‍ സ്രാവിനെ പിടിക്കാന്‍ അച്ഛന്കുഞ്ഞും പളനിയും പണ്ടു ചെമ്മീന്‍ സിനിമയില്‍ വള്ളം കൊണ്ടു മല്‍സരിക്കുന്ന പോലെ ബോണ്ടും വില്ലന്മാരും ആ കടല്‍ എടുത്തു തിരിച്ചു വച്ചു. അസഹ്യമായ ശബ്ദ കോലാഹലം. ഒടുവില്‍ ബോണ്ട് വല്ല വിധേനയും അവളെ രക്ഷിച്ചു കരക്കടുപ്പിച്ചു. പാവം ബോണ്ട്. അയാളെ ഒന്നു വിശ്രമിക്കാന്‍ പോലും നമ്മുടെ വില്ലന്‍ സമ്മതിച്ചില്ല. അവിടുന്നും ഓടിച്ചു. ബോണ്ട് ദാ കിടക്കുന്നു മരുഭൂമിയില്‍. ആ പെണ്ണിനേയും കൊണ്ടു അവിടെ ഒക്കെ ഒന്നു ചുറ്റി തിരിഞ്ഞു നോക്കി. അതാ ഒരു പ്ലെയിന്‍ കിടക്കുന്നു. അതിനടുത്ത് ഒരു ഷെഡ്. ആരാണാവോ ഈ മരുഭൂമിയില്‍ ഈ സര്‍വീസ് നടത്തുന്നത്. തമ്പുരാനറിയാം. ബോണ്ട് വിമാനത്തിന്‍റെ അടുത്തേക്ക് നടന്നു. ഞാന്‍ കരുതി അത് ഒരു ടാക്സി ആയിരിക്കും എന്ന്. എവിടെ. ബോണ്ട് അതില്‍ കയറി ഗിയര്‍ ഒക്കെ മാറ്റി പുല്ലു പോലെ ഓടിച്ചു തുടങ്ങി. ഒരു പഴയ വിമാനമായത് കൊണ്ടു കണ്ട്രോള്‍ പാനല്‍ എല്ലാം പഴയ ലിപിയിലാണ്‌ എഴുതിയിരിക്കുന്നത്. ഒരു വസ്തു മനസ്സിലാകാതെ ബോണ്ട് അതും ഇതും ഒക്കെ തിരിച്ചു നോക്കി. അതാ വരുന്നു വില്ലന്‍. ഒടുവില്‍ ബോണ്ടിന്റെ പഴഞ്ചന്‍ വിമാനവും മറ്റവന്മാരുടെ പുതിയ വിമാനവും തമ്മില്‍ ആകാശ യുദ്ധം. അവിടെയും ഇവിടെയും ഒക്കെ ബോംബ്. ഒരു ബോംബ്. രണ്ടു ബോംബ്. ... ഹാവൂ. എന്റമ്മേ . ഒടുവില്‍ എങ്ങനെയോ ബോണ്ട് താഴെ എത്തി. പിന്നെ ഒരു യുദ്ധമായിരുന്നു.പ്രപഞ്ചം നിരപ്പാകുന്ന യുദ്ധം. ഒടുവില്‍ ബോണ്ട് തന്നെ ജയിചു. എല്ലാരും എഴുനേറ്റു നിന്നു കയ്യടിക്കുന്നത് കണ്ടപ്പോഴാണ് അന്തിമ വിജയം ബോണ്ടിന് തന്നെ എന്ന് പുടി കിട്ടിയത്. ഞാനും വിട്ടില്ല. തുരു തുരെ കയ്യടിച്ചു. ബോണ്ട് ചേട്ടന്‍ നീണാള്‍ വാഴട്ടെ...

2008, നവംബർ 6, വ്യാഴാഴ്‌ച

ബിന്ദു കൃഷ്ണപ്രസാദ് - അഭിവാദനങ്ങള്‍ .


ശ്രീമതി ബിന്ദു കൃഷ്ണപ്രസാദ് നടത്തി വരുന്ന 'അടുക്കളതളങ്ങള്‍' എന്ന ബ്ലോഗ് ആണ് എന്നെ ഇതു എഴുതാന്‍ പ്രേരിപ്പിച്ചത്... ഇക്കാലത്ത് പാചകത്തില്‍ താത്പര്യം കാണിക്കുന്ന ഒരു വനിതാ എന്ന് മാത്രമല്ല അത് മറ്റുള്ളവരുമായി പങ്കിടാന്‍ സ്വന്തം ബ്ലോഗിലൂടെ നടത്തുന്ന ശ്രമങ്ങളെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു..
ശ്രീമതി ബിന്ദുവിന്റെ ബ്ലോഗില്‍ ഉള്ള ഒരു വിഭവം ഞാന്‍ ഇവിടെയും പോസ്റ്റ് ചെയ്യുന്നു..
ഇതു വായിക്കുന്ന എല്ലാവരെയും പ്രത്യേകിച്ചും സ്ത്രീ വായനക്കാരെ ബിന്ദുവിന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. ടി വി സീരിയലുകളും റിയാലിറ്റി ഷോകളും മറ്റും കണ്ടു സമയം പാഴാക്കാതെ ബ്ലോഗ് വായിക്കു... അടുക്കളയിലേക്കു കയറു... വിപ്ലവം അരങ്ങില്‍ നിന്നു അടുക്കളയിലേക്കു...

- ദുശാസ്സനന്‍

ബിന്ദുവിന്റെ ബ്ലോഗ് http://bindukp2.blogspot.com/ എന്ന വിലാസത്തില്‍ ലഭ്യമാണ്..


പപ്പായ ഞങ്ങളുടെ നാട്ടിൽ കപ്പയ്ക്ക എന്നറിയപ്പെടുന്നു. കപ്പളങ്ങ,കപ്പങ്ങ,പപ്പയ്ക്ക,കൊപ്പക്കായ എന്നീ പേരുകളും കേട്ടിട്ടുണ്ട്. മലബാർ ജില്ലക്കാരായ എന്റെ ഭർതൃവീട്ടുകാർ ഓമക്കായ എന്നാണ് പറയുന്നത്. കുർമൂസ് എന്നൊരു പേര് സി.വി.ബാലകൃഷ്ണന്റെ ഒരു നോവലിൽ കണ്ടിട്ടുണ്ട്. പണ്ടുമുതൽക്കേ വീട്ടിൽ ഇതിന് ഒരുകാലത്തും ക്ഷാമമുണ്ടായിട്ടില്ല. പ്രത്യേക പരിചരണമൊന്നും വേണ്ടാത്തതുകൊണ്ടാവും ഒന്ന് നശിച്ചാൽ മറ്റൊന്ന് എന്ന മട്ടിൽ പറമ്പിൽ എവിടെയെങ്കിലുമൊക്കെ കപ്പച്ചെടികൾ സമൃദ്ധമായി വളർന്നു നിൽക്കാറുണ്ട്. കപ്പയ്ക്കാവിഭവങ്ങളോട് പണ്ട് അങ്ങേയറ്റത്തെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്ന എന്റെ അനിയനിപ്പോൾ നാട്ടിലെത്തിയാൽ അമ്മയോട് അങ്ങോട്ട് ആവശ്യപ്പെട്ട് കപ്പയ്ക്കക്കൂട്ടാൻ ഉണ്ടാക്കിക്കും!! അന്നും ഇന്നും കപ്പയ്ക്കാ വിഭവങ്ങൾ എനിയ്ക്കു പ്രിയങ്കരം തന്നെ. കപ്പയ്ക്കയും ചേമ്പും കൊണ്ട് ലളിതമായ ഒരു മൊളോഷ്യം ഇതാ:
ആവശ്യമുള്ള സാധനങ്ങള്‍ :
ഇടത്തരം വലുപ്പമുള്ള കപ്പയ്ക്ക - ഒന്ന്ചേമ്പ് - ചെറുതാണെങ്കിൽ 5-6. (വലുപ്പമനുസരിച്ച് എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക.‌)കാന്താരിമുളക് - ആവശ്യത്തിന്.ഒരു ചെറിയ കഷ്ണം വാഴയില മഞ്ഞൾപ്പൊടി,ഉപ്പ്,കറിവേപ്പില, വെളിച്ചെണ്ണ.

ഉണ്ടാക്കുന്ന വിധം:
ചേമ്പ് തൊലി കളഞ്ഞ് കുറച്ചു വലുപ്പമുള്ള കഷ്ണങ്ങളാക്കുക.

കപ്പയ്ക്കയും തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിവച്ച ശേഷം, വാഴയില ഒന്നു ചെറുതായി വാട്ടിയെടുത്ത് അതിൽ കാന്താരിമുളക് (കിട്ടാനില്ലെങ്കിൽ പച്ചമുളക് ഉപയോഗിക്കാം.ഞാനും പച്ചമുളകാണ് എടുത്തിരിക്കുന്നത്) ഇലയിൽ വച്ച് ഒരു ചെറിയ പൊതിയായി പൊതിഞ്ഞെടുത്ത് വാഴനാരുകൊണ്ട് കെട്ടുക.
കഷ്ണങ്ങളുടെ കൂടെ ഈ പൊതിയും,അവശ്യത്തിന് മഞ്ഞൾപ്പൊടിയും,ഉപ്പും ഇട്ട് വെള്ളവും ചേർത്ത് വേവിക്കുക.(കുക്കറിലാണ് വേവിക്കുന്നതെങ്കിൽ വേവ് അധികമാവാതെ ശ്രദ്ധിക്കണം.അല്ലെങ്കിൽ ചേമ്പ് വെന്തു കലങ്ങിപ്പോവും.വെന്തുകഴിഞ്ഞാൽ ഇലപ്പൊതി തുറന്ന് മുളക് നന്നായി ഉടച്ച് കൂട്ടാനിൽ ചേർക്കുക. ഇനി ഇല കളയാം കേട്ടോ :)ചേമ്പ് ഉടയാതെ കപ്പയ്ക്കാകഷ്ണങ്ങൾ ഒന്ന് ഉടച്ചുയോജിപ്പിക്കുക. തീ അണച്ചശേഷം വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് കുറച്ചുനേരം അടച്ചുവയ്ക്കുക.

കപ്പയ്ക്ക മുളകു പൊതിഞ്ഞിട്ടത് ഇതാ:


എന്താ നാവില്‍ വെള്ളമൂരുന്നുണ്ടോ ? എങ്കില്‍ ഇന്നു തന്നെ തുടങ്ങിക്കോ



2008, നവംബർ 5, ബുധനാഴ്‌ച

ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബാരക് ഒബാമ മുന്നിട്ടു നില്‍ക്കുന്നു.



അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബാരക് ഒബാമ മുന്നിട്ടു നില്‍ക്കുന്നു. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഒബാമയെ അനുകൂലിക്കുന്ന 200 ഇലക്ടറല്‍ കോളജ് അംഗങ്ങള്‍ വിജയിച്ചു.

റിപ്പബ്ലിക്കന്‍ സ്ഥാ‍നാര്‍ത്ഥി ജോണ്‍ മക്കെയിന് 124 ഇലക്ടറല്‍ കോളജ് അംഗങ്ങളുടെ പിന്തുണ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളിലും ഒബാമ വ്യക്തമായ മുന്‍‌തൂക്കം നേടി. പോസ്റ്റല്‍ വോട്ടുകളില്‍ 51 ശതമാനം ഒബാമ നേടിയപ്പോള്‍ മക്കെയിന് 49 ശതമാനം നേടാനേ കഴിഞ്ഞുള്ളൂ.

പതിനേഴ് സംസ്ഥാനങ്ങളിലാണ്‍ ഒബാമ മുന്നിട്ടു നില്‍ക്കുന്നത്. ഇല്ലിനോയിലും ന്യൂജഴ്സിയിലും ജയം ഉറപ്പിച്ച ഒബാമ ഫ്ലോറിഡ, നോര്‍ത്ത് കരോലിനോ ഓഹിയോ എന്നിവിടങ്ങളിലും മുന്നിട്ടു നില്‍ക്കുന്നു. എക്കാലവും റിപ്പബ്ലിക്കന്‍മാരെ തുണച്ചിട്ടുള്ള വെര്‍ജിനിയയില്‍ പോലും ഒബാമ മക്കെയിന് തൊട്ടടുത്ത് ഉണ്ട്.

മൊത്തം 538 ഇലക്ടറല്‍ കോളജ് അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. ഇതില്‍ 270 അംഗങ്ങളുടെ പിന്തുണ ഉള്ളവര്‍ ജയിക്കും.

2008, നവംബർ 3, തിങ്കളാഴ്‌ച

അമ്മയുടെ 20-20 !!!

ഈ അടുത്ത കാലത്തു ഏറ്റവും കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയ ഒരു ചിത്രമാണല്ലോ അമ്മ നിര്‍മിക്കുന്ന മലയാള ചലച്ചിത്രമായ 20-20. ഇതിന്‍റെ പോസ്റ്ററുകള്‍ ഇപ്പൊ പുറത്തിറങ്ങി തുടങ്ങി.

നില്‍ക്കൂ. ഈ പോസ്റ്റിന്റെ ബാക്ക്ഗ്രൌണ്ട് ഒന്നു ശ്രദ്ധിച്ചേ... എവിടെന്കിലും കണ്ടിട്ടുണ്ടോ ?
ഇല്ലെങ്ങില്‍ നോക്ക്...

ഒരു പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ പോലും ആര്ക്കും സമയമില്ല...
( കടപ്പാട്. http://malayalamfun2.blogspot.com/ )

2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച

ആടിന്‍റെ കെട്ടഴിഞ്ഞു...

ബോഗന്‍ വില്ലയില്‍ കെട്ടിയ ആടിന് മാന്യ വായനക്കാര്‍ തന്ന പ്രതികരണത്തിന് നന്ദി. പ്രത്യേകിച്ചു ശ്രീ ഉഗ്രന്‍ എഴുതിയ ആസ്വാദനത്തിന്. പക്ഷെ അതില്‍ പറഞ്ഞിരിക്കുന്നതിനോട് എനിക്കുള്ള വിയോജിപ്പ് ആദ്യം തന്നെ രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ലാപ്ടോപ് തൂക്കി നടക്കുന്നവരും ഇംഗ്ലീഷ് നോവലുകള്‍ വായിക്കുന്നവരും മാത്രമാണ് പോങ്ങച്ചക്കാര്‍ എന്ന് ഞാന്‍ പറഞ്ഞില്ല. ഞാന്‍ ഉള്‍പ്പെടുന്ന മലയാളികളുടെ ഇടയില്‍ കാലാകാലമായി കണ്ടു വരുന്ന ചില കൌതുകങ്ങള്‍ ചൂണ്ടി കാണിച്ചു എന്ന് മാത്രം. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുകയും നിരീക്ഷിക്കുകയും ചെയ്യുന്ന കഴിവ് മലയാളിക്ക് മാത്രം ഉള്ളതാണ്. അതാണ് അവനെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കുന്നതും. സ്വയം കളിയാക്കാനും വിമര്‍ശിക്കാനും ഉള്ള കഴിവ് ഒരു മലയാളിയുടെ ജീനില്‍ എവിടെ നിന്നോ വന്നു ചേരുന്നതാണ് .. ജന്മസിദ്ധമായ ഈ പ്രതികരണശേഷി തന്നെയാവാം ശ്രീ ഉഗ്രനെയും ഇത്രയുമൊക്കെ എഴുതി പിടിപ്പിക്കാന്‍ പ്രേരിപ്പിച്ചതും. എന്തായാലും ഞാന്‍ പറഞ്ഞ ഓരോ കാര്യങ്ങളും ചുറ്റിനും ഞാന്‍ കണ്ടതാണ്. അല്ലാതെ അത് നിറം പിടിപ്പിച്ച ഒരു കഥ അല്ല. .. baangalooril നിന്നു നാട്ടിലേക്ക് പോകുന്ന ഒരു ബസ്സില്‍ പോലും നിങ്ങള്ക്ക് ഇതൊക്കെ കാണാം... പണ്ടു ഇംഗ്ലീഷ് വിരോധി ആയിരുന്ന ശ്രീ ഉഗ്രന്‍ പില്‍ക്കാലത്ത് അത് ഉപേക്ഷിച്ചത് പോലെ സ്വന്തം മഞ്ഞ കണ്ണട മാറ്റി എല്ലാം ഒന്നു കൂടി നോക്കു.. എന്തായാലും വിമര്‍ശനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും സ്വാഗതം... ഉഗ്രനും നന്ദി

2008, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

ബോഗന്‍ വില്ലയില്‍ കെട്ടിയ ആട് ....

എന്താണ് ഇങ്ങനൊരു ടൈറ്റില്‍ എന്ന് നിങ്ങള്‍ അതിശയിക്കുന്നുണ്ടാവും... മലയാളിയുടെ പോങ്ങച്ത്തെ കുറിച്ചാണ് ഈ ടൈറ്റില്‍. ബോഗന്‍ വില്ലയില്‍ കെട്ടിയ ആട് വൈരുദ്ധ്യാത്മക സൌന്ദര്യ ശാസ്ത്രത്തിന്റെ ഒരു ബിംബമാണ്. അത് തന്നെയാണ് ഇവിടെയും കഥ. സ്നോബുകളെ പറ്റി... ഇവിടെ നിന്നു നാട്ടിലേക്കുള്ള ബസ്സ് യാത്രയില്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ഞാന്‍ എഴുതുന്നു. സത്യത്തില്‍ ഇതു എഴുതാന്‍ തുടങ്ങിയപ്പോഴാണ് ഇതു ബസില്‍ മാത്രം നടക്കുന്നതല്ല.. ആഗോള മലയാളികള്‍ക്കും ബാധകമാണ് എന്ന് മനസ്സിലായത്... ബസ്സ് വിട്ട ഉടന്‍ ഒരു പെണ്‍കുട്ടിഒരു ഇംഗ്ലീഷ് ബുക്ക് എടുത്തു വായന തുടങ്ങി.. ഇടയ്ക്കിടയ്ക്ക് ഒരു പെപ്സി എടുത്തു മോന്തുന്നുമുണ്ട്... പിന്നെ നഗരത്തിലെ ഏതൊരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ യയൂം പോലെ ഒരു ഹെഡ് സെറ്റ് eടുത്തു ചെവിയില്‍ തിരുകി.
ആര്‍ക്കൊക്കെയോ എസ് എം എസ് ഒക്കെ അയച്ചു. ആരോടോ ഒരു വിഡ്ഢി ചിരി ഒക്കെ ചിരിച്ചു... ഇതൊക്കെ നാലുപേരു കാണുന്നുണ്ടെന്നും ഉറപ്പാക്കി... അതിനിടക്ക് ഒരു കാര്യം കൂടി പറയട്ടെ... ബംഗളൂര്‍നഗരത്തില്‍ ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീര്‍ മലയാളിയെ കണ്ടു പിടിക്കാന്‍ എളുപ്പമാണ്... ചുമലില്‍ ഒരു ബാഗ്. മിക്കവാറും ഒരു ലാപ്ടോപ് ബാഗ്. പിന്നെ ആ ബാഗിന്‍റെ തന്നെ ഒരു വശത്തുള്ള അറയില്‍ ഒരു കുപ്പി വെള്ളം. ആ വെള്ളം കണ്ടാല്‍ തോന്നും വെള്ളം കുടിച്ചിട്ട് വര്‍ഷങ്ങളയെന്നു. പിന്നെ കയ്യില്‍ ഒരു ഫോണ്‍ കാണും. റോഡില്‍ കൂടി നടക്കുമ്പോഴും അതില്‍ കുത്തി കുത്തിയാവും നടത്ത... പിന്നെ മുഖത്ത് നോക്കിയാല്‍ മലയാളിക്ക് സ്വതവേ ഉള്ള ഒരു അഹങ്ങാരവും ഒരു പൊടിക്ക് കള്ളലക്ഷണവും... ഇതിന്റെ ഒരു തമാശ എന്താന്ന് വച്ചാല്‍ ഇങ്ങനെ നടക്കുന്ന മഹാന്‍മാരും മഹതികളും ഒടുവില്‍ കാണിച്ചു വക്കുന്നതോ.. ഒന്നാന്തരം മണ്ടത്തരങ്ങള്‍ ആയിരിക്കും... അയ്യോ.. ഇപ്പോഴാ ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌.. ഞാനും ഒരു മലയാളിയാണല്ലോ... നിര്‍ത്തി ചേട്ടാ... എല്ലാ മലയാളികളും മിടുക്കന്മാരും മിടുക്കികളും തന്നെ...

2008, സെപ്റ്റംബർ 10, ബുധനാഴ്‌ച

ഓണം വന്നു.... എന്‍റെ ബ്ലോഗും

ഈ ഓണകാലത്ത് ഞാന്‍ എന്‍റെ ബ്ലോഗില്‍ ആദ്യത്തെ പോസ്റ്റിങ്ങ്‌ നടത്തുകയാണ്‌...
കുറച്ചു കാലമായി എഴുതാതെ മാറ്റി വച്ചിരുന്നതെല്ലാം....
മുകുന്ദനും മേതിലും ഒക്കെ എഴുതാതെ വച്ചത്...
മുട്ടത്തു വര്‍ക്കിയും പൊന്‍കുന്നം വര്‍ക്കിയും എഴുതാന്‍ മറന്നത്...
പലരും എഴുതി തള്ളിയത്...
അങ്ങനെ ... അങ്ങനെ... പലതും..
ഇനി വരുന്ന നാളുകള്‍ എന്തൊക്കെ കാണാന്‍ പോകുന്നു...