2012, ഏപ്രിൽ 13, വെള്ളിയാഴ്‌ച

സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍



എല്ലാവര്‍ക്കും നന്മയുടെയും സ്നേഹത്തിന്റെയും വിഷു ആശംസകള്‍ 

കണികാണും നേരം കമലാ നേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ

മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
പുലര്‍ക്കാലേ പാടിക്കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണി കാണാന്‍ 

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണാ
വശത്തു വാ ഉണ്ണീ! കണി കാണാന്‍

ബാലസ്ത്രീകള്‍ തന്‍ തുകിലും വാരി
ക്കൊണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍

എതിരെ ഗോവിന്ദനരികില്‍ വന്നോരോ
പുതുമയായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞ്ഞും തന്‍
മന്ദസ്മിതവും തൂകി വാ കണി കാണാന്‍

16 അഭിപ്രായങ്ങൾ:

  1. വിഷു ആശംസകള്‍.ഇനിയും നല്ല നല്ല പോസ്റ്റുകള്‍ ഇടാന്‍ കഴിയട്ടെ

    മറുപടിഇല്ലാതാക്കൂ
  2. ഹൃദയം നിറഞ്ഞ വിഷു ആശംസകള്...

    മറുപടിഇല്ലാതാക്കൂ
  3. നന്ദി. സ്നേഹം നിറഞ്ഞ ആശംസകള്‍ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  4. ആശംസകള്‍... നേരിയ പരിഭവവും. ഇതെന്നാ രണ്ടായിരത്തി പതിനൊന്നിലെ വിഷുവിന്റെ വീഡിയോ തന്നെ ഇപ്രാവശ്യവും വച്ച് കാച്ചിയത് ? പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ !!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആഹാ. കണ്ടു പിടിച്ചു അല്ലേ .:)
      സത്യം പറഞ്ഞാല്‍ പുതിയ ഒരു പോസ്റ്റ്‌ ഇടാന്‍ കുറെ ശ്രമിച്ചു. പക്ഷെ ഈ ഒരു പാട്ടിന്റെ മാധുര്യം വേറൊന്നിനുമില്ല. അതിലും നല്ലതൊന്നു കണ്ടെത്താനും പറ്റിയില്ല. എന്തായാലും കഴിഞ്ഞ വിഷുവിനും എന്റെ ബ്ലോഗ്‌ വായിച്ചിരുന്നതിനു നന്ദി. ഇപ്പോഴത്തെ ഈ ആശംസയ്ക്കും. പുതു വര്‍ഷം സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കട്ടെ

      ഇല്ലാതാക്കൂ
  5. belated വിഷു ആശംസകള്‍ . . . നാട്ടില്‍ ആയിരുന്നത് കൊണ്ട ആണ് ലേറ്റ് ആയത :)

    മറുപടിഇല്ലാതാക്കൂ