2010, ഏപ്രിൽ 3, ശനിയാഴ്‌ച

കല്യാണത്തിന് ജാതകം നോക്കിയാല്‍...




ഹോ. ഈ കല്യാണത്തിന് ജാതകം നോക്കണം എന്ന പരിപാടി കൊണ്ടുവന്നവനെ തല്ലി കൊല്ലണം. ജാതകം എന്ന ഒരൊറ്റ സാധനം കാരണം തന്നെ എത്ര ആള്‍ക്കാരുടെ കല്യാണം പണ്ടാരമടങ്ങുന്നു. ശുദ്ധ ജാതകത്തിന്റെ ലോജിക് ഇത് വരെ എനിക്ക് പിടി കിട്ടിയിട്ടില്ല. ഒരു ദോഷവും ഇല്ലാത്ത ഒരു ജാതകം ആണല്ലോ ശുദ്ധം എന്നത് കൊണ്ട് ഉദേശിക്കുന്നത്. ( ശുദ്ധ ജാതകക്കാരായ എന്‍റെ സുഹൃത്തുക്കള്‍ ഒക്കെ അത്രയ്ക്ക് ശുധമല്ലെങ്കിലും ). അത് ചേരാനാണ് വളരെ പ്രയാസം. കാരണം അത് ശുദ്ധ ജാതകക്കാരുമായെ ചേരു. അത് പോലെ തന്നെയാണ് പാപ ജാതകത്തിന്റെ കാര്യവും. അത് പാപം ഉള്ള ജാതകവുമായെ ചേരു. അല്ലെങ്കിലും രണ്ടു പാപികള്‍ തന്നെയാണ് ഒരുമിച്ചു ജീവിക്കേണ്ടത്. ഈ ജാതകത്തില്‍ ഒക്കെ വിശ്വാസമില്ല. നമ്മള്‍ മോഡേണ്‍ ആണ് എന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ഒരു കല്യാണ ആലോചന നടത്തി നോക്ക് അപ്പൊ അറിയാം നിങ്ങള്ക്ക് വിശ്വാസമില്ലെങ്കിലും പെണ്ണിന്‍റെ വീട്ടുകാര്‍ നോക്കാതിരിക്കില്ല. അത് പോലെ തന്നെ തിരിച്ചും. താന്‍ വലിക്കില്ല, കുടിക്കില്ല, സല്‍സ്വഭാവി ആണ് എന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. പണിക്കര്‍ ആണ് ഇതെല്ലാം തീരുമാനിക്കുന്നത്‌. കു ഗു എന്നൊക്കെ എഴുതിയ പണ്ടാരം പിടിച്ച ഒരു പലകയും കുറച്ചു കവിടിയും ആണ് പണിക്കരുടെ ആയുധം.





അത് എങ്ങോട്ട് ഉരുളുന്നുവോ അങ്ങോട്ടാണ് നിങ്ങളുടെ ഭാവി. എത്ര എത്ര ജ്യോത്സ്യന്മാര്‍ ആണ് ഇത് കൊണ്ട് ജീവിക്കുന്നത്. പാപ ജാതകക്കാര്‍ക്ക് ജാതകം തിരുത്തി കൊടുത്തും അഡ്ജസ്റ്റ് ചെയ്തു കൊടുത്തും ഒക്കെ ജീവിക്കുന്ന തരികിട ജ്യോത്സ്യന്മാര്‍. കള്ള ജാതകം എഴുതി കൊടുക്കുന്നവര്‍. അങ്ങനെ അങ്ങനെ.
പെണ്ണിനെ കണ്ടു ഇഷ്ടപ്പെട്ടു, എല്ലാം ശരിയായിട് അവസാനം ഈ ജാതകം കൊണ്ട് മാത്രം അത് നടക്കാതെ പോവുമ്പോഴാണ് ഇത് വന്‍ ട്രാജഡി ആവുന്നത്. ജാതക പ്രശ്നം കൊണ്ട് മാത്രം വിവാഹ പ്രായം കഴിഞ്ഞിട്ടും ഒന്നുമാവാതെ നിക്കുന്ന ഒരുപാടു പേര്‍ ഉണ്ട്. ഈ ഒരു കാര്യത്തില്‍ എന്തായാലും സോഷ്യലിസം ആണ്.
ആണിന്‍റെയും പെണ്ണിന്‍റെയും വിധി ഈ കാര്യത്തില്‍ ഒരു പോലെയാണ്. ഈ ഒരൊറ്റ കാരണം കൊണ്ട് മതം മാറിയാലോ എന്ന് വരെ ചിന്തിക്കുന്ന ഒരുപാടു പേരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ രഹസ്യമായെങ്കിലും മറ്റു മതസ്ഥരും ഇതൊക്കെ നോക്കുന്നുണ്ട്. അവനവന്‍റെ കാര്യം വരുമ്പോ ആരാ പേടിക്കാതിരിക്കുന്നത് ? ബട്ട്‌ ഇതിലൊക്കെ ഒരു കാര്യവുമില്ല .. മനപൊരുതത്തില്‍ ആണ് കാര്യം എന്നൊക്കെ പറയുന്നവരുടെ ആവശ്യം ജാതകം നോക്കണ്ട എന്നാണ്. അല്ലാതെ അത് നോക്കി കുഴപ്പം ഉണ്ടെങ്കിലും മന പൊരുത്തം കൊണ്ട് മുന്നോട്ടു പോവാം എന്ന് പറയാനുള്ള ധൈര്യം അവര്‍ക്കും ഉണ്ടാവാറില്ല.
ഇതിലൊക്കെ വല്ല സത്യവും ഉണ്ടോ എന്തോ ? തമ്പുരാനറിയാം..
ഇത്രയും നേരം ഇതിനെ പറ്റി ഇങ്ങനൊക്കെ എഴുതിയെങ്കിലും ഇത് കൊണ്ട് ചില നേട്ടങ്ങളും ഉണ്ട്.
അതായതു... നിങ്ങള്ക്ക് ശുദ്ധ ജാതകമോ പാപ ജാതകമോ ആണെന്ന് വക്കുക...
നോര്‍മല്‍ കേസില്‍ നിങ്ങള്ക്ക് പെണ്ണിനെ തരാത്ത പല വീട്ടുകാരും ജാതകം ചേരും എന്ന ഒറ്റ കാരണം കൊണ്ട് കൊമ്പ്രമൈസിനു തയ്യാറാവും. അങ്ങനെ തറവാട്ടില്‍ പിറന്ന ഒരു പെണ്ണിനെ കെട്ടാനുള്ള
സുവര്‍ണ അവസരം നിങ്ങള്ക്ക് കൈവരും..
എങ്ങനുണ്ട്.. ഇപ്പൊ കുറച്ചു സന്തോഷം ആയില്ലേ ?
( ഇത് ശുദ്ധ ജാതകക്കാരെയോ പാപ ജാതകക്കാരെയോ പണിക്കര്‍മാരേയോ കളിയാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. ചില സത്യങ്ങള്‍ എഴുതി എന്ന് മാത്രം )
വലതു വശത്ത് ഒരു വോട്ടെടുപ്പ് നടക്കുന്നുണ്ട്. നിങ്ങളുടെ വോട്ടുകള്‍ രേഖപെടുത്തു പ്ലീസ്

18 അഭിപ്രായങ്ങൾ:

  1. പെണ്ണ് കണ്ട് ഇഷ്ട്ടായി അവളുടെ ജാതകം നോക്കി വേണ്ടന്ന് വെക്കുന്ന കൂതറ വരന്‍മാര് കുക്കൂതറകള്‍!!!

    മറുപടിഇല്ലാതാക്കൂ
  2. ജാതകം എന്നു പറയുന്ന സാധനം സത്യം തന്നെയാണ​‍്‌..അതിൽ കാര്യമുണ്ടു താനും ജാതകം എന്നു പറയുന്നതു നമ്മുടെ ജനനസമയത്തെ ഗ്രഹങ്ങളുറ്റേയും താരാഗ്രഹങ്ങളുടെയും പോസിഷൻസ്‌ ആണ​‍്‌. അത്‌ ആക്ച്വൽ സ യൻസും ആണ​‍്‌. പക്ഷെ ജ്യോതിഷത്തിൽ പ്രശ്നവിചാരം മാത്രമാണ​‍്‌ സ യൻസ്‌ അല്ലാത്തത്തായി ഉള്ളത്‌. ജാതകത്തിൽ ആ ദോഷമുള്ളയാൾ അത്‌ അനുഭവിക്കുക തന്നെ ചെയ്യും. എന്നു വിചാരിച്ച്‌ ശുക്രദശയല്ലേ എന്താണു പേടിക്കാനുള്ളത്‌ എന്ന് വച്ചാൽ ശുക്രൻ ഇരിക്കുന്നത്‌ ഗോപാലകൃഷ്ണൻ പറഞ്ഞപ്പോലെ ആളു വീട്ടിലില്ലെങ്കിൽ കള്ളുഷാപ്പിൽ ഉണ്ടാകും. അതു പോലെ തന്നെ ചൊവ്വാദോഷവും. 7 ലോ 8 ലോ ചൊവ്വയുണ്ടെങ്കിൽ അത്‌ ചൊവ്വാദോഷമാകും അതിനു പോരുത്തമാകുന്ന ജാതകം തന്നെ വേണം. അതു കൊണ്ട്‌ ആളുകൾ കല്യാണം മുടങ്ങുന്നു എന്നു പറഞ്ഞു. വിശ്വാസമില്ലെങ്കിൽ പിന്നെ അതിനു മുതിരരുത്‌ (ആണുങ്ങളുടെ കാര്യത്തിൽ). ഇഷ്ടപെട്ടാ ആളാണെങ്കിൽ ജാതകം നോക്കാതിരിക്കുന്നതാകും ബുദ്ധി. ജാതകം ചേർന്നില്ലെങ്കിൽ പിന്നെ ആ കുട്ടിയെ ഒഴിവാക്കുക എന്നു പറഞ്ഞാൽ അതു ഹാഷിം പറഞ്ഞപോലെ കൂതറകൾ തന്നെയാണ​‍്‌.

    മറുപടിഇല്ലാതാക്കൂ
  3. എന്റെ രണ്ടു സുഹൃത്തുക്കള്‍, അസ്ഥിയില്‍ പിടിച്ച പ്രേമത്തില്‍. വീട്ടുകാരോടും എനിക്ക് നല്ല അടുപ്പം. നായരും നമ്പൂതിരിയും കൂടി പ്രേമിച്ചാല്‍ വീട്ടുകാരും നാട്ടുകാരും വെറുതെ വിടുമോ? പക്ഷെ പയ്യന്റെ അച്ഛനും പെണ്ണിന്റെ അച്ഛനും സുഹൃത്തുക്കള്‍. ഈ പ്രേമം അംഗീകരിക്കുകയും നടത്തിക്കൊടുക്കാം എന്ന് സമ്മതിക്കുകയും ചെയ്തു. പക്ഷെ അവസാനം ജാതകം ചേരില്ല എന്നും, വിവാഹം കഴിച്ചാല്‍ ഭര്‍ത്താവിനു ആയുസ്സുണ്ടാവില്ല എന്നും അറിഞ്ഞപ്പോള്‍ കാമുകീ കാമുകന്മാര്‍ പിരിയാന്‍ തീരുമാനിച്ചു. ഇപ്പോള്‍ രണ്ടു വര്ഷം കഴിഞു. അവര്‍ വേറെ വേറെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു. ഈ അടുത്ത ഇടയില്‍ ആണ് ഞാന്‍ അറിയുന്നത്, അന്ന് ജാതകം നോക്കിയ പണിക്കന്‍ പയ്യന്റെ അച്ഛന്‍റെ അടുത്ത സുഹൃത്തായിരുന്നു എന്നും, അതൊരു ഒത്തു കളിയായിരുന്നു എന്നും. ജാതകം ചേരുമായിരുന്നോ എന്നെനിക്കറിയില്ല, പക്ഷെ പ്രേമം പൊളിക്കാന്‍ മാതാപിതാക്കള്‍ക്ക് ഈ ജാതക പൊരുത്തം ഒരു നല്ല ആയുധമായി മാറിയില്ലേ എന്നൊരു സംശയം.

    മറുപടിഇല്ലാതാക്കൂ
  4. കര്‍മ്മസിദ്ധാന്തത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ (മുജ്ജന്മങ്ങളില്‍ ചെയ്ത കര്‍മ്മധര്‍മ്മങ്ങളുടെ ഫലമാണ് ഈ ജന്മം എന്നി കരുതുന്നുണ്ടെങ്കില്‍), അതനുഭാവിക്കാതെ തരമില്ലല്ലോ. ജ്യോതിഷം നോക്കി പെണ്ണ് കെട്ടുമ്പോള്‍ സംഭവിക്കാനുള്ളതു സംഭാവിക്കാതിരിക്കുമെങ്കില്‍, 'കര്‍മ്മഫലം' എന്നതുതന്നെ തെറ്റി. അനുഭവിക്കാനുള്ള കര്‍മ്മ ഫലങ്ങള്‍ അനുഭവിച്ചു തീര്‍ക്കുക - ഫലങ്ങള്‍ മനസ്സിന് ഇഷ്ടമായാലും ഇല്ലെങ്കിലും അവയെ ഒരു പോലെ സ്വീകരിച്ചു സമചിത്തരായി ധര്മ്മിഷ്ടരായി ജീവിക്കാനാണ് നാം പഠിക്കേണ്ടത്, അതാണ്‌ സനാതന ധര്‍മ്മം പഠിപ്പിക്കുന്നത്‌ എന്ന് കരുതുന്നു.

    ജ്യോതിഷം വഴിയാംവണ്ണം, ഉപാസനയോടെ, ശുദ്ധമനസ്സോടെ പഠിച്ചവര്‍ക്ക് പ്രവചിക്കാന്‍ കഴിയുമായിരിക്കും. അതും ആത്മീയതയ്ക്ക് ഉപയുക്തമാണെങ്കില്‍ മാത്രം ഇത്തരം പ്രവചനങ്ങള്‍ക്ക് എന്തെങ്കിലും അര്‍ഥം കാണാം. അതല്ലെങ്കില്‍, സംഭവിക്കേണ്ടത്‌ സംഭവിച്ചില്ലെങ്കില്‍, സംഭവിക്കേണ്ടത്‌ മാറ്റാം (പരിഹാരം ഉണ്ടെങ്കില്‍), പിന്നെന്തു സത്യം, എന്ത് കര്‍മ്മം, എന്ത് ധര്‍മ്മം?

    ജ്യോത്സ്യന്‍ ഒരു കാര്യം പ്രവചിച്ചാല്‍, അത് സംഭവിച്ചാല്‍ പ്രവചനം ശരിയാകും. അങ്ങനെയല്ലേ? പക്ഷേ, അങ്ങനെ സംഭവിക്കാതിരിക്കാന്‍ പരിഹാരം ഉണ്ടെങ്കില്‍, അതായത് പരിഹാരം ചെയ്‌താല്‍ അങ്ങനെ സംഭവിക്കാതെയാക്കാം എന്നാണെങ്കില്‍, അത് സംഭാവിക്കാത്തിടത്തോളം പ്രവചനം തെറ്റിയില്ലേ?! ജ്യോതിഷത്തിന്റെ അടിസ്ഥാനമായ പ്രവചനം തന്നെ തെറ്റിയാല്‍ ജ്യോതിഷം തെറ്റിയില്ലേ? ചിന്തിച്ചു നോക്കൂ. പരിഹാരമായി ക്ഷേത്രസന്ദര്‍ശനവും രാമായണ-ഭാഗവത-ഗീതാപഠനവും നാമജപവുമൊക്കെ ചെയ്യുന്നത് നല്ലതാണ്, കാരണം അത് മനസിന്‌ ഉറപ്പുനല്‍കുന്നു, ജീവിതത്തില്‍ നമുക്കിഷ്ടമല്ലാത്ത എന്തെങ്കിലും സംഭവിച്ചാല്‍ താങ്ങാനുള്ള കരുത്തു അങ്ങനെ മനസ്സ് സ്വായത്തമാക്കുന്നു. അത് തന്നെ ആത്മീയതയുടെ തുടക്കം.

    ഈ വിഷയത്തില്‍ വിശദമായൊരു ഒരു പോസ്റ്റ്‌ എഴുതണമെന്നു വളരെ നാളായി ആഗ്രഹമുണ്ട്... ഉടനെ എഴുതണം... ജ്യോതിഷം അറിയാവുന്നവരുടെ സഹകരണം പ്രതീക്ഷിക്കുന്നു.

    ശ്രീ എറക്കാടൻ ഈ വിഷയത്തില്‍ കൂടുതല്‍ സഹായിക്കും എന്നുകരുതട്ടെ.

    മറുപടിഇല്ലാതാക്കൂ
  5. സത്യവാ.. ഞാന്‍ ജാതകത്തിന് എതിരാ..

    മറുപടിഇല്ലാതാക്കൂ
  6. ഒരു കാര്യം ഒന്ന് കൂടി ഊന്നി പറയട്ടെ. ഇത് ജാതകത്തിനെതിരായോ അതിന്‍റെ authenticity ചോദ്യം ചെയ്യുന്ന ഒരു പോസ്ടോ അല്ല.
    കുറച്ചു തമാശകള്‍ക്കൊപ്പം എന്‍റെ ചില അനുഭവങ്ങള്‍ പങ്കു വച്ച് എന്ന് മാത്രം. ഈ പോസ്റ്റ്‌ disturbing ആയി തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2010, ഏപ്രിൽ 3 4:07 PM

    ജാതകം നോക്കിയാലും ഇല്ലെങ്കിലും presnamilla എന്നാണ് എന്റെ പക്ഷം..ഞാന്‍ പണ്ട് പ്രേമിച്ചു നടന്ന കാലത്ത് ജാതകം നോക്കാതെ കെട്ടും എന്ന് ഉറച്ച തീരുമാനത്തിലായിരുന്നു...അവസാനം കുട്ടി നോ പറഞ്ഞു വലിപ്പിച്ചത് കൊണ്ട് ഇപ്പ ആ option ഇല്ലാത്ത കാരണം വീട്ടുകാര്‍ കണ്ടു പിടിക്കുന്ന കുട്ടിയെ ജാതകം നോക്കി കെട്ടാമെന്നു വച്ചു...
    ശുദ്ധജാതക പിള്ളേര് മിക്കവരും aadyanmaarum തറവാടികളും ആയിട്ടുല്ലവരായിട്ടാണ് ഞാന്‍ observe ചെയ്തിരിക്കണേ..
    "നോര്‍മല്‍ കേസില്‍ നിങ്ങള്ക്ക് പെണ്ണിനെ തരാത്ത പല വീട്ടുകാരും ജാതകം ചേരും എന്ന ഒറ്റ കാരണം കൊണ്ട് കൊമ്പ്രമൈസിനു തയ്യാറാവും. അങ്ങനെ തറവാട്ടില്‍ പിറന്ന ഒരു പെണ്ണിനെ കെട്ടാനുള്ള
    സുവര്‍ണ അവസരം നിങ്ങള്ക്ക് കൈവരും.." ഇത് വളരെ കറക്റ്റ്...എന്റെ ഒരു ക്ലോസ് ഫ്രണ്ട് ഈയൊരു ഹോപില്‍ സീരിയസ് ആയി വെയിറ്റ് ചെയ്തിരിക്കുന്നത് കണ്ടു ഞാന്‍ despaayittundu ...

    മറുപടിഇല്ലാതാക്കൂ
  8. ഞാനിഷ്ടപ്പെട്ട പെണ്ണിനെ ഒരു ജാതകവും നോക്കാതെ കെട്ടി.. ഇപ്പോഴും വല്ല്യ കുഴപ്പമില്ലാതെ ജീവിക്കുന്നു.... ജാതകം നോക്കി വേണ്ടാന്നു വക്കുന്നവരുടെ കഷ്ടകാലം അല്ലാതെന്തു പറയാൻ?

    മറുപടിഇല്ലാതാക്കൂ
  9. ജാതകം നോക്കിയിട്ട് പെണ്ണ് കണ്ടാല്‍ മതി.
    അവസാനം ജാതകം നോക്കി ഒഴിവാകുന്നത്......

    മറുപടിഇല്ലാതാക്കൂ
  10. ഇഷ്ടപ്പെടാത്ത പെണ്ണിനെ(ചെക്കനെ), വെറിപ്പിക്കാതെ, ഒഴിവാക്കാൻ വീട്ടുകാർ ജാതകത്തിന്റെ പേര് പറയുന്ന പരിപാടി നാട്ടിൽ ധാരാളമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  11. ഹ ഹ... എനിക്ക് തോനുന്നത് ദുസാസനനു കല്യാണാലോചന തുടങ്ങിയെന്നാ..അളിയാ രോഷാകുലനാവാതെ....ജാതകം ഒരു തട്ടിപ്പ് കേസ് ആയി കൊണ്ടിരിക്കുകയാണ് കേരളത്തില്‍ ഇപ്പൊ. പിന്നെ ജാതകം നോക്കി കെട്ടിയെ എത്ര പേര്‍ ആണ് divorse ചെയ്യുന്നത്...

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍2010, ഏപ്രിൽ 4 7:14 PM

    dussasanan chetta... koumil cheru...!!!

    മറുപടിഇല്ലാതാക്കൂ
  13. ഏതെങ്കിലും നക്ഷത്രങ്ങളൂം ഗ്രഹങ്ങളൂമാണു എന്റെ ജീവിതം തീരുമാനിക്കുന്നതെങ്കിൽ എനിക്ക് ആ ജീവിതം വേണ്ട എന്നാണ് ശ്രീ.വിവേകാനന്ദസ്വാമി പറഞ്ഞത് .

    മറുപടിഇല്ലാതാക്കൂ
  14. ജാതകം നോക്കുകയോ നോക്കാതിരിക്കുകയോ ചെയ്യട്ടെ, സ്വന്തം ഇഷ്ടപ്രകാരം, പക്ഷേ ഒരു പ്രാവശ്യം വീട്ടുകാരു പോയി പെണ്ണിനെ കാണും, പിന്നൊരു പ്രാവശ്യം പയ്യന്‍ പോയി പെണ്ണിനെ കാണും. എന്നിട്ടു ജാതകം നോക്കി ചേരുന്നില്ലെന്നു പറയും. അതാണ് കഷ്ടം. ജാതകം ചേരുമെങ്കില്‍ മാത്രം പെണ്ണിനെ പോയി കണ്ടാല്‍ പോരേ? എന്നെനിക്കു തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  15. അജ്ഞാതന്‍2010, ഏപ്രിൽ 5 12:34 PM

    ടയിപ്പിസ്റ്റ് പറഞ്ഞത് ശരിയാ. എല്ലാം കഴിഞ്ഞിട്ട് ജാതകം ചേരുന്നില്ല. അതുകൊണ്ട് ഒഴിയുകാ എന്ന് പറയുന്നത് എന്തായാലും നല്ല ഒരു രീതി അല്ല
    അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  16. For your kind info:
    ജ്യോതിഷം – പ്രവചനവും പരിഹാരവും എന്നൊരു പോസ്റ്റ്‌ ശ്രേയസ്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ