( ഇത് തീയറ്ററില്‍ പോയി ഒരിക്കലെങ്കിലും ഇതൊക്കെ ചെയ്തിട്ടുള്ളവരുടെ ഓര്‍മ്മകള്‍ പങ്കു വക്കാന്‍ വേണ്ടി എഴുതിയ ഒരു പോസ്റ്റ് ആണ്. അത് മാത്രമല്ല ഒരിക്കല്‍ പോലും ഇത് ചെയ്തിട്ടുണ്ടാവില്ലാത്ത പെണ്‍ കുട്ടികള്‍ക്ക് വേണ്ടിയും. അവര്‍ക്കാണല്ലോ ഇത്തരം പടങ്ങള്‍ തീയറ്ററില്‍ പോയി കാണുന്ന പയ്യന്മാരെ ഇഷ്ടമില്ലാത്തത്. എന്ത് കഷ്ടപെട്ടാണ് ഇതിനൊക്കെ പോകുന്നതെന്നും ഇനി അവിടെ പോയാല്‍ എന്ത് കോക്കനട്ട് ആണ് കാണുന്നതെന്നും എങ്കിലും അവര്‍ ഒന്ന് മനസ്സിലാക്കട്ടെ. അല്ല പിന്നെ... )
കോളേജില്‍ പഠിക്കുമ്പോഴാണ് ആദ്യമായി എ പടം കാണാന്‍ ഒരു മോഹമുദിച്ചത്. ടൂഷന്‍ ഫീക്ക് തന്ന പൈസ അടിച്ചു മാറ്റി ഒടുവില്‍ അത് കാണാന്‍ തന്നെ തീരുമാനിച്ചു. സിറ്റിയില്‍ സ്ഥിരമായി ഇത്തരം പടങ്ങള്‍ കാണിക്കുന്ന ഒരു സ്ഥലം ഉണ്ട്. അവിടെ പോയി ഒരെണ്ണം കണ്ടിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു.
എല്‍ പി സ്കൂളില്‍ പഠിക്കുമ്പോ തന്നെ ഇങ്ങനത്തെ പടങ്ങള്‍ കണ്ടു തുടങ്ങിയ കൂട്ടുകാരുടെ വായിലിരിക്കുന്നത് കേട്ട് മടുത്തു. ഇത് വരെ അച്ഛനമ്മമാരുടെ കടുത്ത നിയന്ത്രണത്തില്‍ ആണ് വളര്‍ന്നത്.
അത് മാത്രമല്ല നാട്ടിലുള്ള എല്ലാവരും നമ്മുടെ കുടുംബത്തിന്‍റെ അഭ്യുദയ കാംക്ഷികള്‍ ആണ്. അത് കാരണം പുറത്തൊന്നും ഒന്ന് സമാധാനമായി ഇറങ്ങി നടക്കാന്‍ പോലും പറ്റില്ല. പതിനേഴു തികഞ്ഞു പുര നിറഞ്ഞു നിക്കുന്ന ഒരു പെണ്‍കുട്ടിയെ കാണുന്ന പോലെ ആണ് ആള്‍ക്കാര്‍ നമ്മളെ കണ്ടിരുന്നത്. അവസാനം സിറ്റിയിലെ കോളേജില്‍ അഡ്മിഷന്‍ കിട്ടിയപ്പോ ആദ്യം മനസ്സിലേക്ക് വന്നത് കിട്ടാന്‍ പോവുന്ന പുതിയ ലോകത്തെ പറ്റിയുള്ള പ്രതീക്ഷകള്‍ ആയിരുന്നു. പറ്റിയ കൂട്ടുകാരെ തന്നെ കിട്ടി. എന്നാലും ഈ പടം കാണാന്‍ പോകുന്ന വിവരം ആരോടും പറഞ്ഞില്ല. വെറുതെ ചെന്ന പാടെ ഇമേജ് കളയണ്ട എന്ന് കരുതി.
ഒടുവില്‍ ആ ദിനം വന്നെത്തി. രാവിലെ തന്നെ എഴുനേറ്റു കുളിച്ചു. ഒരു അടഞ്ഞ കളറിലുള്ള ഷര്‍ട്ട് ഒക്കെ ഇട്ടു. പട്ടാള ഓപറേഷന്‍ ഒക്കെ നടക്കുമ്പോ ആളിനെ തിരിച്ചറിയാതിരിക്കാന്‍ ഇടുന്ന പോലെ. ക്ലാസ്സിലെത്തി. 11.30 നാണ് ഷോ. ചെന്ന പാടെ ഒരു ചെറിയ വയറു വേദന പ്രകടിപ്പിച്ചു. 10 മണി ഒക്കെ ആയപ്പോ അതിന്‍റെ ഡോസ് കുറച്ചു കൂട്ടി. എന്താ ഒരു വേദന. എനിക്ക് വീട്ടില്‍ പോണം എന്നൊക്കെ ആരോടെന്നില്ലാതെ പറഞ്ഞു. പതുക്കെ ക്ലാസ്സില്‍ നിന്നിറങ്ങി. അടുത്തിരിക്കുന്ന പ്രദീപ് എന്തൊക്കെയോ ഗുളികയുടെ ഒക്കെ പേര് പറഞ്ഞു. പാവം. അവനരിയമോ ഇത് ഗുളിക കഴിച്ചാല്‍ തീരുന്നതല്ല എന്നൊക്കെ. കോളര്‍ കൊണ്ട് മുഖം ഒക്കെ മറച്ചു ബസില്‍ കയറി. ഭഗവാനെ . ആരും കാണല്ലേ. ബസില്‍ കയറി മുഖം കുനിച്ചു ഇരുന്നു. കണ്ടക്ടര്‍ വന്നു ചോദിച്ചപ്പോ ഒരു തമ്പാനൂര്‍ എന്ന് പറഞ്ഞു പത്തു രൂപ എടുത്തു നീട്ടി. 'എസ് ടി ആണെങ്കില്‍ ചില്ലറ താടോ' എന്ന് കണ്ടക്ടര്‍ പറഞ്ഞു. തിരികെ ഒന്നും മിണ്ടാത്തത് കാരണം ദേഷ്യം കയറി അയാള്‍ ഫുള്‍ ടിക്കറ്റ് തന്നു. മറ്റൊരു സന്ദര്‍ഭത്തില്‍ ആയിരുന്നെങ്കില്‍ അവന്‍റെ പരിപ്പെടുത്തെനെ.
'തല്‍ക്കാലം നിന്‍റെ കാര്യം ഇന്ടുചൂടന്‍ അവധിക്കു വച്ചിരിക്കുന്നു എന്നൊക്കെ മനസ്സില്‍ പറഞ്ഞു.' മിണ്ടാതിരുന്നു. ടെന്‍ഷന്‍ കാരണം ആണോ എന്തോ.. ഈ പണ്ടാര ബസ് നീങ്ങാത്ത പോലെ.
ഒടുവില്‍ ഇഴഞ്ഞു നീങ്ങി അത് തമ്പാനൂര്‍ എത്തി. തല കുനിച്ചു നടന്നു തന്നെ തീയറ്ററിനു മുമ്പില്‍ എത്തി. ആരും കണ്ടിട്ടില്ല എന്ന് തോന്നുന്നു. ദൈവാധീനം. തല എങ്ങും പോയി ഇടിച്ചില്ല. അല്ലെങ്കില്‍ എ പടം കാണാന്‍ പോയി തല പൊട്ടി ആശുപത്രിയില്‍ ആയി എന്ന് പേപ്പറില്‍ വന്നേനെ. തീയറ്ററിന്റെ മുമ്പില്‍ എത്തി. ആകെ ഒരു പൊട്ടി പൊളിഞ്ഞ തീയറ്റര്‍ ആണ്. ഈ തുണ്ട് പടം ഒക്കെ കാണിച്ചാണ് ഇവന്മാര്‍ പിടിച്ചു നിക്കുന്നത്. അത് കൊണ്ട് മലയാള സിനിമ വ്യവസായത്തില്‍ വന്ന തകര്‍ച്ച ഒന്നും ഇവരെ ബാധിച്ചിട്ടില്ല. ടിക്കറ്റ് എടുക്കാന്‍ പോയി നിന്നു. ഒരു മാതിരി ക്യൂ ആണ്. നാട്ടിലെ സകല തറകളും അവിടെ ഉണ്ട്. പകുതിയും അമ്പത് കഴിഞ്ഞ അമ്മാവന്മാര്‍ ആണ്. അണ്ണന്‍ മൂത്താലും മരം കയറ്റം മറക്കുമോ .പിന്നെ ഉള്ളത് നമ്മളെ പോലുള്ള പയ്യന്മാരും. എല്ലാവരെയും കൂടി കണ്ടിട്ട് പേടി തോന്നുന്നുണ്ടെങ്കിലും പുറത്തെ പോസ്റ്ററില്‍ പതിപ്പിച്ചിട്ടുള്ള ചേച്ചിമാരുടെ പടം ഒക്കെ നോക്കി റിലാക്സ് ചെയ്തു. ടിക്കറ്റ് കിട്ടി. കമ്മി ബജറ്റ് ആയതു കാരണം സെക്കന്റ് ക്ലാസ്സ് ടിക്കറ്റ് ആനെടുത്തത്. സാരമില്ല. തല്‍ക്കാലം ഇത് മതി. അകത്തു കയറി. അകത്തു ആകെ ഒരു സിഗരറ്റ് മണം. സിഗരറ്റ് മാത്രമല്ല. നല്ല പട്ട ചാരായത്തിന്റെ മണവും ഉണ്ട്. അവിടവിടെ ആയി ചെറിയ സീറോ വാട്ട് ബള്‍ബ് ഒക്കെ കത്തിച്ചു വച്ചിട്ടുണ്ട്. പഴയ പടത്തില്‍ ഒക്കെ ജോസ് പ്രകാശിന്‍റെ കൊള്ള സങ്കേതം കാണിക്കുന്ന പോലുള്ള ഒരു സെറ്റപ്പ്. ഏതോ ഒരു ഉണക്ക പാട്ട് ഭീകര ശബ്ദത്തില്‍ വച്ചിട്ടുണ്ട്. കോളാമ്പി നിരോധിച്ചപ്പോ പണ്ട് നമ്മുടെ നാട്ടിലെ മാഷ് സൌണ്ട്സ് പ്രോപ്രിറ്റെര്‍ അബ്ദു റഹ്മാന്‍ കാക്ക ചെയ്ത പോലെ തേയില വരുന്ന തടി പെട്ടി വാങ്ങി കോളാമ്പി അതിലാക്കി കറുത്ത പെയിന്റ് അടിച്ചു വച്ചിട്ടുണ്ട്. ചുമ്മാതല്ല. കണ്ടാല്‍ ബോക്സ് തന്നെ. ബട്ട് ഉള്ളില്‍ കോളാമ്പി ആണ് അലറി കൊണ്ടിരിക്കുന്നത് .ഇതില്‍ കൂടി ഷക്കുവിന്റെയും രേഷ്മയുടെയും മറ്റും ശീല്‍ക്കാരം കേട്ടാല്‍ എങ്ങനിരിക്കുമോ ആവോ. ചുമ്മാതല്ല റസൂല്‍ പൂക്കുട്ടി കേരളത്തിലെ തീയറ്റരുകളെ പറ്റി രോഷം കൊണ്ടത്. കണ്‍ട്രി ഫെല്ലോസ്. മറന്നു പോയതൊക്കെ ഓര്‍മിപ്പിക്കാന്‍ 'സിഗരറ്റ് വലിക്കരുത് ', 'സീറ്റില്‍ ചവിട്ടരുത്' മുതലായ സ്ലയിടുകള്‍ ഒക്കെ വന്നു തുടങ്ങി. ഒരു അപ്പൂപ്പന്‍ അടുത്ത് വന്നിരുന്നു. വന്ന പാടെ കയ്യിലിരുന്ന പൊതി തുറന്നു. ആഹാ. നല്ല പോറോട്ടയുടെയും ബീഫിന്‍റെയും കൊതിപ്പിക്കുന്ന മണം. കഴിച്ചോ കഴിച്ചോ. പടം ഒന്ന് തുടങ്ങിയാല്‍ ആ ആന്തല്‍ ഒന്ന് അടങ്ങിയേനെ.
ഒടുവില്‍ ഒരു ബെല്‍ ശബ്ദം കേട്ടു. പടം തുടങ്ങാന്‍ പോവുക. വിളക്കുകള്‍ ഓരോന്നായി അണഞ്ഞു. ആകെ ഒരു വൃത്തികെട്ട മണം.കുറ്റ കുറ്റിരുട്ടു. എല്ലാവനും കിടന്നു കൂവുകാണ്. അല്ലെങ്കിലും മലയാളിയുടെ ജന്മനാ ഉള്ള ഒരു ഗുണമാണല്ലോ ഈ കൂവല്‍. പടം തുടങ്ങി. സര്‍ടിഫികറ്റ് കാണിച്ചു. സ്ക്രീനില്‍ ആകെ ഒരു മങ്ങല്‍.
A തന്നെ. എല്ലാവരും വീണ്ടും ഒന്ന് ചേര്‍ന്ന് ഒരു കയ്യടി നടത്തി അതിനെ സ്വാഗതം ചെയ്തു. പേരെല്ലാം ഇംഗ്ലീഷില്‍ ആണ് എഴുതി കാണിക്കുന്നത്. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ഈ പടത്തില്‍ അഭിനയിക്കുന്നവരും പിന്നണി പ്രവര്‍ത്തകരും എല്ലാം മലയാളികള്‍ ആണെങ്കിലും പടം ഇംഗ്ലീഷ് ആണ്. എന്തോ ടാക്സ് വെട്ടിപ്പിനു വേണ്ടി ആണ് ഈ പരിപാടി എന്ന് പണ്ടാരോ പറഞ്ഞത് ഓര്‍മ വന്നു. തിലകന്‍ ഹോളിവുഡ് പടത്തില്‍ അഭിനയിക്കാന്‍ പോയ കഥ പോലെ ആയിപ്പോയി. ഉള്ളില്‍ ചിരി വന്നു. അടുത്തിരിക്കുന്ന അപ്പൂപ്പന്‍ കഴിച്ചു കഴിഞ്ഞു ആ ഇല ഒക്കെ ഒരു വശത്തേക്ക് വലിച്ചെറിഞ്ഞു. ഒരു ബീഡി കത്തിച്ചു. അന്യായ നാറ്റം. ഒന്നും പറയണ്ട. ഇവിടെ വച്ച് ഉടക്കിയാല്‍ അത് മതി ചീത്ത പേരാകാന്‍.
കഥ തുടങ്ങി. പതിവ് പോലെ ഏതോ ഒരു കാട്ടിലെ ബംഗാളാവില്‍ താമസിക്കാന്‍ വരുന്ന കുറച്ചു കോളേജ് വിദ്യാര്‍ത്ഥികളുടെ കഥ ആണ്. കൊള്ളാം. പെണ്ണുങ്ങളെ ഒക്കെ കണ്ടാല്‍ ചെറിയ ടാറ്റാ ലോറി പോലുണ്ട്. റേഷനരി ഫ്രീ ആയി കിട്ടുന്ന എവിടോ ഉള്ള ഏതോ ഒരു സ്ഥലത്ത് ജനിച്ചു വളര്ന്നതാണെന്ന് തോന്നുന്നു. പയ്യന്മാരെ കണ്ടാല്‍ കോളേജ് പോയിട്ട് പള്ളികൂടതിന്റെ പടി കണ്ടിട്ടുള്ളവര്‍ ആണെന്ന് തോന്നുന്നില്ല. ടയലോഗ്സ് ഒക്കെ സ്പോകെന്‍ ഇംഗ്ലീഷില്‍ ആണ്. അവര്‍ വീട്ടില്‍ താമസം തുടങ്ങി. ഒരുത്തനെയും ഒരു പെണ്ണിനേയും കാണിച്ചു. രണ്ടും കൂടി സ്വിമ്മിംഗ് പൂളിന്റെ അടുത്ത് വന്നിരുന്നു ഭയങ്കര സംസാരം. കളിയും ചിരിയും ഒക്കെ. ഇപ്പൊ അവള്‍ നീന്താനായി ഇറങ്ങുമായിരിക്കും. പണ്ടാരം. സംസാരം നിര്‍ത്തിയിട്ടു വേണ്ടേ നീന്താന്‍. ഒടുക്കലത്തെ സംസാരം. അടുത്തിരിക്കുന്ന അപ്പൂപന്‍ എന്തൊക്കെയോ പിരുപിരുക്കുന്നുണ്ട്. ഷിറ്റ്. അവര്‍ സംസാരം നിര്‍ത്തി ഉള്ളിലേക്ക് പോയി. പുറകില്‍ നിന്നും ഉച്ചത്തില്‍ ഉയര്‍ന്ന കൂവല്‍ കേട്ടപോഴാണ് എല്ലാവരും അത് പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു എന്ന് മനസ്സിലായത്. രാത്രി ആയി. വേറൊരു പെണ്ണും ഒരുത്തനും എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ആ വീട്ടിനു പുറത്തേക്കു പോവുകയാണ്. നല്ല അന്തരീക്ഷം. എന്തെങ്കിലും ഒക്കെ ഇപ്പ നടക്കും. ഒന്ന് കൂടി ഒതുങ്ങി ഇരുന്നു.
അവര്‍ ഒരു അരുവിയുടെ അടുത്തെത്തി. നിലാവുണ്ട്. രാത്രിയുടെ ഭീകരത ശരിക്കും അറിയാം. സലിം കുമാര്‍ പറയുന്ന പോലെ സ്മോക്ക് കാരണം ഒരു വസ്തു കാണാന്‍ വയ്യ. പ്രോജെക്ടര്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ളതാ. ചീവീട് കരയുന്ന ശബ്ദം ഒക്കെ നല്ല എഫ്ഫക്റ്റ്. ആ സ്പീക്കര്‍ ഇപ്പ കീറും. ഒടുക്കലത്തെ ശബ്ദം. ആ അപ്പൂപ്പന്‍ തീയറ്റര്‍ ഓണര്‍ ന്‍റെ തന്തക്കു വിളിക്കുന്നുണ്ട് അവിടെ എന്തായി ? നോക്കട്ടെ. അവള്‍ തോളില്‍ കിടന്ന ഷാള്‍ എടുത്തു പറ പുറത്തിട്ടു. ഇപ്പൊ എല്ലാം അഴിക്കും. പ്രതീക്ഷ അസ്ഥാനത്തായില്ല. അഴിക്കാന്‍ തുടങ്ങി. അവളല്ല. അവന്‍. ആ വൃത്തികെട്ടവന്‍ ഒരു ബര്‍മൂടയും ഇട്ടു കുട വയറും തള്ളിപ്പിടിച്ചു അവളോട് ഓരോ തമാശ ആയി അടിക്കുകാ.
ക്ഷമ നശിച്ച പ്രേക്ഷകര്‍ 'അഴിക്കെടീ ... ഞാന്‍ അങ്ങോട്ട് വരണോ ? ' എന്നൊക്കെ ചോദിക്കുന്നത് കേള്‍ക്കാം. എന്ത് ചെയ്യുമെന്ന് പറ. അതാ അവള്‍ ഷര്‍ട്ട് ന്‍റെ ബട്ടണ്‍ അഴിക്കാന്‍ പോണു. ആദ്യത്തെ ബട്ടണില്‍ അവള്‍ കൈ വച്ചു. ശ്വാസം അടക്കി പിടിച്ചിരുന്നു നോക്കുകയാണ്. "ഠിം".. ഒരു വല്ലാത്ത ശബ്ദം. ആ പാറക്കു പുറകില്‍ നിന്ന് അതാ ഒരു ആദിവാസി. അവന്‍ വന്ന പാടെ അമ്പും വില്ലും കൊണ്ട് നിക്കുക. അവള്‍ ബട്ടണില്‍ നിന്ന് കയ്യെടുത്തു. അടുത്തിരുന്ന അപൂപ്പന്‍ എണീറ്റ് നിന്ന് ഒരു പുളിച്ച തെറി..."പ്ഭാ .. നായിന്‍റെ മോനെ " അയ്യോ. ആള്‍കൂട്ടം അക്രമാസക്തം ആവും എന്നാ തോന്നുനത്. ഇന്റെര്‍വല്‍ ആയി. എന്തായാലും പുറത്തിരങ്ങണ്ട. ഇവിടിരിക്കാം.
ഇന്റെര്‍വല്‍ കഴിഞ്ഞു. ഇനിയെങ്കിലും വല്ലതും കാണിക്കണേ ഭഗവാനേ.. പടം തുടങ്ങി. വീണ്ടും രണ്ടുപേരെ കാണിച്ചു. സംസാരം തുടങ്ങി. 'വയ്യെങ്കില്‍ കളഞ്ഞിട്ടു പോടാ ... ' എന്നൊരുത്തന്‍ പുറകില്‍ ഇരുന്നു വിളിച്ചു കൂവി. ആള്‍ക്കാര്‍ നിര്‍ത്താതെ കൂവുന്നത് കാരണം ഒരു വസ്തു പിടി കിട്ടുന്നില്ല. അല്ലെങ്കില്‍ കുറച്ചു ഇംഗ്ലീഷ് എങ്കിലും പഠിക്കാമായിരുന്നു. പടം അങ്ങനെ ഇഴഞ്ഞു നീങ്ങുകയാണ്. ഒരുത്തി വന്നു കുളിക്കാന്‍ ബാത്ത് റൂമില്‍ കയറി. ഹോ. ഇതാണല്ലേ ഈ കുളി സീന്‍ കുളി സീന്‍ എന്ന് പറയുന്നത്. തോര്‍ത്ത് എടുത്തു അവള്‍ അയയില്‍ ഇട്ടു. കുളിച്ചിട്ടു ധരിക്കാനുള്ള വസ്ത്രങ്ങള്‍ അയയില്‍ തൂക്കി. ഇപ്പൊ തുടങ്ങും അണ്ണാ.. ഇപ്പ കാണാം. അവള്‍ ഷവര്‍ തുറന്നു. വെള്ളം വരുന്നില്ല. അതാ അവള്‍ പുറത്തിറങ്ങുന്നു. ' ഇതാണ് വാട്ടര്‍ അതോരിട്ടിക്കാരുടെ ഒരു കാര്യം. ആവശ്യമുള്ളപ്പോ കഴുവേറികള്‍ വെള്ളം തരില്ല' അപ്പൂപ്പന്‍ രോഷം കൊണ്ടു. പുറത്തിറങ്ങിയ അവള്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന വേറൊരുത്തിയെ ആണ്. പണ്ടാരം. അതാ പോലീസ് വരുന്നു. ഒടുക്കലത്തെ അന്വേഷണം. നിറയെ പോലീസ്. അപ്പൂപ്പന്‍ തോളതിട്ടിരുന്ന തോര്‍ത്ത് ഒക്കെ ഒന്ന് കുടഞ്ഞു പ്രോജെക്ടര്‍ റൂമിന് നേരെ നോക്കി വെറുപ്പിക്കുന്ന ഒരു തെറി കൂടി വിളിച്ചിട്ട് പുറത്തേക്കു പോയി. എന്തായാലും ഞാന്‍ ഇറങ്ങുന്നില്ല. രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഉള്ളു. എന്നാലും ഇവിടെ പീസ് കാണിക്കും എന്ന് പറഞ്ഞ ആ രമേശനെ ഒന്ന് കാണണം. ഇതാണാടാ നീ പറഞ്ഞ പീസ് എന്ന് ആ ഡാഷ് മോനോട് ചോദിച്ചിട്ടേ ഉള്ളൂ. അതാ ഒരുത്തനെ പോലീസ് പിടിച്ചു കൊണ്ടു വരുന്നു. അവന്‍ ഭയങ്കര കരച്ചില്‍. അവന്‍ ആണ് പ്രതി പോലും. അതാ കഥ തീര്‍ന്നു. 'Directed by sa ja jan' എന്ന് എഴുതി കാണിക്കുന്നു. അപ്പ ഒരു ജപ്പാന്‍ കാരന്‍ സംവിധാനം ചെയ്ത പടമായിരുന്നോ ഇത് ? മലയാളം സിനിമ ഇത്രയ്ക്കു മുന്നെറിയോ ഈശ്വരാ...
അങ്ങനെ ആദ്യ A പടം അവസാനിച്ചു. തീര്‍ത്താല്‍ തീരാത്ത നിരാശയോടെ പുറത്തിറങ്ങി. അപ്പൊ ഈ എ പടത്തില്‍ ഇത്രയും ഒക്കെയേ കാണിക്കൂ അല്ലേ .. ഇതാണ് വഞ്ചന വഞ്ചന എന്ന് പറയുന്നത്. ചിലപ്പോ ഈ പടം മാത്രമേ ഇങ്ങനെ കാണൂ. വേറെ പടത്തില്‍ ഒക്കെ കാണുമായിരിക്കും. വന്ദനത്തില്‍ മോഹന്‍ ലാല്‍ പറയുന്ന പോലെ 'പോടാ.. ഫസ്റ്റ് ഡേ തന്നെ നേക്കഡ് ഒന്നും കാണാന്‍ പറ്റില്ല' ആയിരിക്കും. ശരി. പിന്നെ എടുത്തോളാം. ഇനി ഹോസ്റ്റലില്‍ പോയി അവന്മാരോടൊക്കെ എന്ത് പറയും ? ആകെ കുളമായി.
ഇപ്പഴല്ലേ കാര്യം മനസ്സിലായത്!
മറുപടിഇല്ലാതാക്കൂകുഴപ്പം ആ sa ja jan ന്റെയാ! അയാൾ ഒന്നു മനസ്സു വച്ചിരുന്നേൽ ഒരു യുവാവ് ദുശ്ശാസനൻ ആവില്ലായിരുന്നു!
ഇത് ഒന്നും കാണാനാവാതെ എത്രനാൾ പിടിച്ചു നിൽക്കും!? സാരമില്ല ദുശ്ശാസനാ!
രസകരം!
യേതഡേയ് ഈ കൂതറ ടാക്കീസ്, ദുഷ്ട്ടന്മാര്‍ :)
മറുപടിഇല്ലാതാക്കൂഅപ്പൊ ഈ എ പടത്തില്‍ ഇത്രയും ഒക്കെയേ കാണിക്കൂ അല്ലേ ..
മറുപടിഇല്ലാതാക്കൂഇതാണ് വഞ്ചന വഞ്ചന എന്ന് പറയുന്നത്.
അതെ
പെരും വഞ്ചന!
സംഗതി എ ആണെങ്കിലും അവതരണം
എ ക്ലാസായിട്ടോ..
അണ്ണാ,
മറുപടിഇല്ലാതാക്കൂസംഗതി എ അല്ലെ, എന്നാ പിന്നെ നോക്കാം എന്ന് കരുതി. ഇന്റെർവെല്ലിന്റെ മുൻപ് ഞാൻ പ്രതിക്ഷിച്ചു. എവടെ, എന്നാൽ അവസാനമെങ്കിലും എന്തേലും കാണും എന്ന് കരുതി. എവടെ.
ഇതാണോ അണ്ണാ, എ പടത്തിന്റെ പോസ്റ്റ്. വെരൂതെ കൊതിപ്പിച്ചല്ലോ.
സംഗതി ബ്രേക്ക് ചവിട്ടിപിടിച്ചിരുന്ന വായിച്ച് തീർത്തത്. കൊള്ളാം.
ഹിഹി.. നോ കമന്റ്സ് :)
മറുപടിഇല്ലാതാക്കൂഇത് കേരളം മുഴുവന്‍ ഉള്ള ഒരു പ്രതിഭാസം ആണ്. ഇതിനെനതിരെ നാം ആഞ്ഞടിയ്ക്കണം.
മറുപടിഇല്ലാതാക്കൂപിള്ളേരെ പറ്റിയ്കാന്‍ ഓരോ പടം...ഹും...
കൊള്ളാം, നല്ല വിവരണം
മറുപടിഇല്ലാതാക്കൂചതി തന്നെ വന്‍ ചതി.. !! ടാക്കീസുകാര്‍ ചെയ്തത് മാത്രമല്ല .. ദുശാസ്സനന്‍ ചെയ്തതും ചതിയാ എത്ര പ്രതീക്ഷയിലാ ഓരോരുത്തരും ഇത് വായിക്കുക എന്നിട്ട് അവസാനം സംവിധായകന്‍റെ പേര് മാത്രം എഴുതിക്കാട്ടി നിരാശരാക്കിയില്ലെ ….!! ചതി വഞ്ചന .!!. അല്ലങ്കില്‍ ഒരു കട്ട് പീസ് ദുശാസ്സനനു ഇടാമായിരുന്നില്ലെ.!! ഹ ഹ ഹ…. സംഭവം ബഹു ജോറായി ..!! എ ക്ലാസു തന്നെ.!!
മറുപടിഇല്ലാതാക്കൂeeee padam njaanum kanditundu suhruthey.........
മറുപടിഇല്ലാതാക്കൂആദ്യമായ് തീയറ്ററില്‍ പോയി കണ്ട ഏപ്പടം റ്റു-ഗാദര്‍ എന്ന ഇങ്ങ്ളിഷ് പടമായിരുന്നു. അതൊരു തുടക്കം മാത്രം. പിന്നെയും എത്രയോ പടങ്ങള്‍, മാരാമണ്‍ മൌണ്ട് എന്ന ഞങ്ങളൂടേയെല്ലാം സ്വപ്നലോകമായിരുന്നു. തുണ്ടിടാന്‍ താമസിച്ചാല്‍ പൂരത്തെറിയും, കൂക്കുവിളിയുമ്മായിരുന്നു.
മറുപടിഇല്ലാതാക്കൂBSc?
മറുപടിഇല്ലാതാക്കൂnjanum ithupoloruthante padam kandittundu.... 'jay de van' enno matto
മറുപടിഇല്ലാതാക്കൂ