2011, ജൂൺ 22, ബുധനാഴ്‌ച

ഹി ഹി ..വന്‍ തമാശ...ശങ്കരനും മോഹനനും

വന്‍ തമാശ...!! www.malayal.am എന്ന വെബ്‌സൈറ്റില്‍ നടന്നു വരുന്ന "ബൌധിക" വ്യായാമങ്ങളെ പറ്റി മുമ്പ് ഞാന്‍ എഴുതിയിട്ടുണ്ട്. പത്തു കാശുണ്ടാക്കാന്‍ വേണ്ടി മാത്രം  പാവപ്പെട്ട സംവിധായകര്‍ എടുക്കുന്ന പടങ്ങളെ ലോക ക്ലാസ്സിക്കുകളുമായി ബന്ധിപ്പിച്ചു സ്വന്തം വിജ്ജാന പ്രദര്‍ശനം നടത്തുകയാണ് സാധാരണ ഇവരുടെ രീതി. ട്രാഫിക്‌, ക്രിസ്ത്യന്‍ ബ്രദേര്‍സ് ഇങ്ങനെ ഒക്കെ ഉള്ള പടങ്ങളെ ഇവര്‍ വിമര്‍ശിച്ചിരിക്കുന്ന രീതി കണ്ടാല്‍ സാക്ഷാല്‍ സിബി - ഉദയകൃഷ്ണയ്ക്ക് പോലും വട്ടാകും. എന്നാല്‍ ഇതിനെ ഒക്കെ വെല്ലുന്ന ഒരു സംഗതി ഇന്നലെ കണ്ടു. ഒരേ പേജില്‍ പരസ്പര വിരുദ്ധമായ രണ്ടു അഭിപ്രായ പ്രകടനങ്ങള്‍. രണ്ടും റിവ്യൂ തന്നെ.  ടി വി ചന്ദ്രന്റെ ഏറ്റവും പുതിയ 'കോമഡി' സിനിമ ആയ ശങ്കരനും മോഹനനെയും പറ്റിയാണ്. ചിലപ്പോ സ്വന്തം ജീവനക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ അഭിപ്രായ സ്വാതന്ത്ര്യം കൊടുക്കുന്ന ഒരേ ഒരു സൈറ്റ് ആയിരിക്കും ഇത്.  നിങ്ങള്‍ തന്നെ കാണു.. ഹി ഹി 




7 അഭിപ്രായങ്ങൾ:

  1. അല്ല ദുശ്ശാസനാ, അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും കൊടുക്കേണ്ടതല്ലേ? ഒരാള്‍ക്ക്‌ നല്ലതെന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് അങ്ങനെതന്നെ തോന്നണം എന്നുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  2. അതല്ല സോണി ഞാന്‍ ഉദ്ദേശിച്ചത്. അവരുടെ ഫീച്ചര്‍ ഡസ്ക് കൊള്ളാമെന്നു പറഞ്ഞ ഒരു ചിത്രം അവരുടെ തന്നെ നിരൂപകന്‍ വലിച്ചു കീറി ഇട്ടിരിക്കുന്നു.
    രണ്ടും ഫിലിം റിവ്യൂ എന്ന തലക്കെട്ടില്‍ തന്നെ വന്നിട്ടുമുണ്ട്. ഇത് പോലൊരെണ്ണം ഞാന്‍ വേറെവിടെയും കണ്ടിട്ടില്ല. അത് കൊണ്ട് ഇട്ടതാ :)

    മറുപടിഇല്ലാതാക്കൂ
  3. "നിരൂപകന്‍ വലിച്ചു കീറി ഇട്ടിരിക്കുന്നു."

    അതല്ലേ നിരൂപകന്റെ പണി?

    മറുപടിഇല്ലാതാക്കൂ
  4. ഇതായിരിക്കും ഈ "അഭിപ്രായ സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യം" എന്ന് പറയുന്നത് അല്യോ??
    ദുശാസനന്റെ കഴിഞ്ഞ കുറെ പോസ്റ്റുകള്‍ ഞാന്‍ കണ്ടില്ല.. എങ്ങനെയാ കാണാതിരുന്നെന്നു അറിയില്ല.. മാടന്‍ കണ്ണ് കേട്ടിയതാണോ ആവൊ.. :(

    മറുപടിഇല്ലാതാക്കൂ
  5. എന്‍റെ സോണീ.. അതല്ലാ ...
    മനോരമയുടെ സൈറ്റില്‍ എഡിറ്റോറിയലില്‍ ഒരു കാര്യവും അതിനു നേരെ എതിരായി സ്വന്തം ലേഖകനും എഴുതിയത് ഒരു പേജില്‍ വന്നാല്‍ എങ്ങനെയിരിക്കും ? അതാണ്‌ കവി ഉദ്ദേശിച്ചത്... പുടി കിട്ടിയോ ?

    ശാലിനി : പോസ്റ്റുകള്‍ ഇ-മെയിലില്‍ കിട്ടുവാന്‍ ഒരു സബ്സ്ക്രിപ്ഷന്‍ ബോക്സ്‌ വലതു വശത്ത് ഉണ്ട്. അതില്‍ ഇ-മെയില്‍ അഡ്രസ്‌ കൊടുത്തു വരിക്കാരാവൂ.പുതിയ പോസ്റ്റ്‌ ഇടുമ്പോ അത് മെയില്‍ ബോക്സില്‍ കിട്ടും. അതാണ് ഞാനും വിചാരിച്ചത്.. അനക്കമൊന്നുമില്ല. എം ടെക് പഠിക്കാന്‍ പോയപ്പോ ഈ ബ്ലോഗ്‌ വായന
    നിര്‍ത്തി എന്ന് കരുതി :)

    മറുപടിഇല്ലാതാക്കൂ
  6. ബ്ലോഗ്‌ വായന നിര്ത്തീട്ടൊരു കേസുമില്ല.. :) അല്ലെങ്കില്‍ മാഷ്മാര് തല്ലണം.. M Tech നു തല്ലില്ലാന്നാ കേട്ടേ :)

    മറുപടിഇല്ലാതാക്കൂ
  7. അത് ശരി. അപ്പൊ തല്ലു കൊള്ളുന്ന പരിപാടികള്‍ ഒക്കെ കയ്യിലുണ്ടല്ലേ ? :). ആ എം ടെക് മര്യാദയ്ക്ക് പഠിച്ചെ ടു ത്തോ ട്ടാ .
    അത് കാണിച്ചു പിന്നെ പണി വാങ്ങിക്കാനുള്ളതാ ( അതായതു ജോലി വാങ്ങിക്കാനുള്ളത് എന്ന് ). ഹി ഹി
    എന്തായാലും വായന നിര്‍ ത്താത്തതില്‍ സന്തോഷം ..

    മറുപടിഇല്ലാതാക്കൂ