2011, ജൂൺ 9, വ്യാഴാഴ്‌ച

ഒരു കവിത - ഉഴുന്നുവടയും പരിപ്പുവടയും ബാബ രാംദേവും

     ഇപ്പൊ ആണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. കവിതാ ബ്ലോഗുകള്‍ക്കുള്ള ആരാധകരുടെ എണ്ണം.
ആള്‍ക്കാര്‍ക്ക് ഏറ്റവും ഇഷ്ടമുള്ളത് കവിത ആണെന്ന് തോന്നുന്നു. നോം ഇവിടെ കഥയും തമാശയും ഒക്കെ എഴുതിയിട്ട് ഒരു മനുഷ്യന്‍ തിരിഞ്ഞു നോക്കുന്നില്ല. എന്നാ പിന്നെ ഒരു കവിത കാച്ചിയേക്കാം എന്ന് വിചാരിച്ചു. കവിത എഴുതുന്ന ഒരു സുഹൃത്തിനോട്‌ ചോദിച്ചു. അവള്‍  പറഞ്ഞു ഒരു ബന്ധവും ഇല്ലാത്ത സാധനങ്ങള്‍ ചേര്‍ത്ത് വേണം കവിത എഴുതാന്‍ എന്ന് . അങ്ങനെ ഞാന്‍ കവിതയ്ക്ക് വേണ്ട ഐറ്റംസ് സംഘടിപ്പിച്ചു. പരിപ്പ് വട, ഉഴുന്ന് വട, ബാബാ രാം ദേവ് . ഇതെല്ലാം 1:1:2 എന്ന അനുപാതത്തില്‍ ചേര്‍ക്കണം. അങ്ങനെ ഒരു ഒന്‍പതു വരി എഴുതി 


മാവില്‍ നിന്നുരുവാകിടും വടയാണ് താരം
വടയുടെ മേല്‍ തൂവും ചട്നിയാണ് താരം 
ചട്നിയില്‍ ചേര്‍ക്കും തേങ്ങയാണ് താരം 

പരിപ്പ് വടയില്‍ ചേര്‍ക്കും പരിപ്പാണ് താരം
പരിപ്പ് വട പൊരിക്കും എണ്ണയാണ് താരം
കടിക്കുമ്പോ കറുമുറെ കേള്‍ക്കുന്ന വടയാണ് താരം 

ഒരു ബാബയോ രാം ദേവോ എവിടെയോ 
അന്ന ഹസാരെയുടെ നിലവിളി ശബ്ദം 
ചക്രവാളം ചുവന്നല്ലോ.

ഇത്രയും വായിച്ചു കഴിഞ്ഞപ്പോ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു കുറച്ചു നോസ്ടാല്‍ജിയ കൂടി ചേര്‍ക്കണം എന്ന്. അങ്ങനെ പൊടിക്ക് അതും ചേര്‍ത്ത്

ഓര്‍മയില്‍ ഒരു നിലവിളി ശബ്ദം
പണ്ട് ബസ്‌ സ്റ്റോപ്പില്‍ നിന്ന് കിട്ടിയ അടിയുടെതോ
അതോ ഹോസ്ടലിന്റെ മുംബീന്നു കിട്ടിയ \തൊഴിയുടെതോ
ക്ലാസ്സ്‌ കട്ടതിനു ടീച്ചര്‍ തല്ലിയപ്പോഴോ

ഇത്രയും ആയപ്പോ അവള്‍ പറഞ്ഞു ഇനി ഇതില്‍ കുറച്ചു മഴ, രാത്രി , പ്രണയം,  ഇട്ടേച്ചു പോയ കാമുകി ഇത്രയും സാധനങ്ങള്‍ കൂടി മേമ്പൊടി ചേര്‍ക്കണം എന്ന്. ശരി. ചേര്‍ത്തേക്കാം. 

രാത്രി ഇരുട്ടി വെളുക്കുന്നു.
നായകള്‍ കൂകി വെളുപ്പിക്കുന്നു.
അടുത്ത തെരുവില്‍ ആരോ കൂവുന്നു
അങ്ങനെ ആകെ കൂക്കും വിളിയും

ഇനി മഴ.. ഇപ്പ കാണിച്ചു തരാം. 

മഴ പെയ്യുന്നു
തന്നാനം പിന്നാനം പെയ്യുന്നു
ഇടി വെട്ടി പെയ്യുന്നു മഴ
പണ്ടാരമടങ്ങുന്നു മഴ

അപ്പൊ അവള്‍ പറയുന്നു ഇത്തരം സംസ്കാരമില്ലാത്ത വാക്കുകള്‍ ഉപയോഗിക്കരുത് എന്ന്. 
ശരി . ലാസ്റ്റ് ലൈന്‍ മാറ്റിയേക്കാം.

പിണ്ഡം വച്ച് മാഞ്ഞു പോകുന്നു മഴ.

അപ്പൊ മഴയും രാത്രിയും ഓക്കേ. ഇനി പ്രണയവും കാമുകിയും. ദാ കിടക്കുന്നു ലത്

പണ്ടത്തെ പ്രണയം കൊഴിഞ്ഞു പോയ്‌
തലയ്ക്കേറ്റ താഡനത്തില്‍ അത് കൊഴിഞ്ഞു പോയ്‌
താഡിച്ച അവളുടെ അച്ഛന്‍ , ജ്യേഷ്ടന്‍ 
എല്ലാവര്‍ക്കും നന്ദി. 

അപ്പൊ അവള്‍ വീണ്ടും ഇടപെട്ടു. ഈ വരികള്‍ വായിച്ചാല്‍ എല്ലാവര്‍ക്കും ചിരിയേ വരൂ എന്ന്. 
കാമുകിക്ക് വിട പറഞ്ഞിട്ടും കണ്ണീര്‍ പോഴിച്ചിട്ടും ഒന്ന് രണ്ടു വരികള്‍ കൂടി വേണം. എങ്കിലേ സെന്റി വര്‍ക്ക് ഔട്ട്‌ ആവൂ എന്ന്. എങ്കില്‍ ശരി

എന്നെ വിട്ടേച്ചു പോയ പെണ്ണെ
കറ കറ കറുത്ത മുടിയുള്ള പെണ്ണെ
നിനക്ക് ഒരു യാത്ര മൊഴി.
നിന്റെ വീട്ടുകാര്‍ക്കും വിട 

മെയിന്‍ ടോപിക്കില്‍ നിന്ന് മാറിപോയി. അതൊന്നു വേഗം ലിങ്ക് ചെയ്യട്ടെ 

ഇവിടെ ഞാന്‍ പൊഴിക്കട്ടെ ഒരു തുള്ളി കണ്ണീര്‍ 
നിനക്കും വിട .. നിന്റെ വീട്ടുകാര്‍ക്കും വിട
പരിപ്പ് വട കൂട്ടി ചായ കുടിച്ചേച്ചു വിട 
ഉഴുന്ന് വടയും കൂട്ടാന്‍ ചായയും ചേര്‍ത്ത് വിട

ഇപ്പൊ അവള്‍ വായിച്ചിട്ട് പറഞ്ഞു. എല്ലാം ആയി. കുറച്ചു ബാബയെ പറ്റി വേണം. കവിത ഇപ്പോഴും ഒരു സാമൂഹിക പ്രതിസന്ധിയെ കാവ്യാത്മകമായി അഭിമുഖീകരിക്കേണ്ട ഒന്നാണത്രെ. അതീ കവിതയില്‍ ഇല്ല പോലും. ഇപ്പ കാണിച്ചു തരാം

ബാബയുടെ നേര്‍ക്ക് ലാത്തി
ജനങ്ങള്‍ക്കും ലാത്തി.
ലാത്തി അടിച്ചിരിക്കുന്ന പോലീസുകാരുടെ ലാത്തി
ബാബയ്ക്ക് ഒരു പിടി പൂക്കള്‍

എന്‍ഡോ സള്‍ഫാന് ശാന്തി
അന്ന ഹസാരെയ്ക്കും ശാന്തി
സ്റ്റാര്‍ സിങ്ങരിനും ശാന്തി
ജോണ്‍ ബ്രിട്ടാസിനും ശാന്തി

അവസാനത്തെ നാല് വരി കണ്ടപ്പോ അവള്‍ പറഞ്ഞു ഞാന്‍ ലക്ഷണമൊത്ത ഒരു കവി ആയി എന്ന്. അത് കൊണ്ട് ഇപ്പൊ നിര്‍ത്തുന്നു. നിങ്ങളുടെ അഭിപ്രായം സഭ്യമായ ഭാഷയില്‍ അറിയിക്കുമല്ലോ അല്ലെ ? ഹി ഹി..

21 അഭിപ്രായങ്ങൾ:

  1. ഒരാള്‍ക്ക്‌ ഇഷ്ടമില്ലാത്ത എന്തിനെയും പരമാവധി താറടിച്ചു അഭിപ്രായം പറയുക എന്നുള്ളത് ഇന്നൊരു ഫാഷന്‍ ആയി മാറിയെന്നു തോന്നുന്നു..താങ്കളും ആ രീതിയിലേയ്ക്ക് ചുവടു മാറി എന്ന് വിചാരിച്ചു പോകുന്നു ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍.ഞാന്‍ ഒരു കവിതാ ആസ്വാദകന്‍ ആണ്.അത് പോലെ തന്നെ നല്ല കഥയും നോവലുകളും ഇഷ്ടപെപ്ടുകയും ചെയ്യുന്നുണ്ട്.മലയാള കവിതയ്ക്ക് വളരെ വലിയ ഒരു പാരമ്പര്യവും അതി മഹത്തായ അനേകം കവികളുടെ പ്രതിഭയുടെ പിന്‍ബലവും ഉണ്ട്..ഇതൊക്കെ പണ്ടല്ലേ എന്ന് വാദിക്കാം.ഒരു പരിധി വരെ അത് ശേരി ആണ്..ആധുനിക കവിതയെ കുറിച്ച് വളരെ കാര്യമായ ഒരു ചര്‍ച്ച ഈയിടയ്ക്ക്‌ ഒരു വീക്ളിയില്‍ വന്നിരുന്നു.അവിടെ ഒരു അഭിപ്രായം വന്നത് ഞാന്‍ ഓര്‍ക്കുന്നു ..കേരളത്തില്‍ തെരുവ് പറ്റികളെക്കാള്‍ കവികാളാണ് കൂടുതല്‍ എന്ന്.ഇന്ന് എന്ത് കൊണ്ടാണ് മലയാളത്തില്‍ അധികം നോവലുകളും കഥകളും ഇറങ്ങാത്തത് എന്ന് ചിന്തിച്ചാല്‍ എനിയ്ക്ക് മനസ്സിലാവുന്നത് ആളുകള്‍ക്ക് വളരെ വേഗം വളരെ കുറച്ചു കാര്യങ്ങള്‍ വായിച്ചു എന്തെങ്കിലും കിട്ടുനന്തിലാണ് താല്പര്യം.അല്ലാതെ ഒരു മുഴു നീള വായനയ്ക്കൊന്നും ആര്‍ക്കും സമയം ഇല്ല.അത് കൊണ്ടാണ് എല്ലാരും കവിത എഴുതുന്നത് എന്നല്ല ഈ പറഞ്ഞതിന്റെ അര്‍ഥം.ആളുകളുടെ അഭിരുചി അത്ര കണ്ടു മാറി പോയി..ബ്ലോഗുകളുടെയും മറ്റും വരവോടെ ഇത്തരം കവികളുടെ പിച്ച വെച്ചുള്ള നടത്തങ്ങള്‍ ഒരു പാട് കാണാറുണ്ട് വെബില്‍.അതില്‍ എത്ര നല്ലത് എത്ര മോശം എന്നുള്ളത് വിലയിരുത്താന്‍ ഉള്ള കഴിവോ പ്രതിഭയോ എനിയ്ക്കില്ല.എന്നാലും നല്ല കവിതകള്‍ ഒരു പാട് വരുന്നുണ്ട് പുതു കവികളില്‍ നിന്നും.കവി എന്നൊക്കെ ഒരു സുഖത്തിനു വിളിക്കുന്നതാണ്..അല്ലാതെ എഴുതുന്ന എല്ലാരേം കവികള്‍ ആക്കുകയല്ല..അത് കൊണ്ട് അവരെ വിമര്‍ശിക്കുന്നത് നല്ലത് തന്നെ..പക്ഷെ പുതു കവിതയിലെ ചില നല്ല നാംബുകളെ അല്ലെങ്കില്‍ നന്മകളെ പരാമര്‍ശിക്കാതെ പോയി ഈ പോസ്റ്റ്‌..അത് കൊണ്ട് തന്നെ ഒട്ടും ബാലന്‍സ് അല്ലെന്നു പറയാന്‍ ആഗ്രഹിക്കുന്നു..അതോടൊപ്പം ഇന്നലെ എനിയ്ക്ക് ഫേസ് ബുക്കില്‍ നിന്നും കിട്ടിയ അതി മനോഹരമായ ഒരു കവിത ബ്ലോഗ്‌.ഉമ എന്നാണ് ഈ കവിയുടെ പേര്..
    http://umavalapottukal.blogspot.com/

    മറുപടിഇല്ലാതാക്കൂ
  2. വളരെ രസകരമായി അവതരിപ്പിച്ചു. ചേരുവകള്‍.... കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  3. ദുശ്ശൂ ...:)
    ശ്ശൊ എല്ലാ കവി(പി)കളും ഇങ്ങനെ ആശയം വിശദീകരിച്ചിരുന്നെങ്കില്‍.. ഇത്രയൊക്കെ മതിയെങ്കില്‍ ഒരു കവിത് എഴുതി നോക്കാരുന്നു.

    നിരാഹരിക്കുന്നു ബാബമാര്‍,
    ഹസാരെമാര്‍ എങ്കിലും
    ഹരിക്കുന്നില്ല സര്‍ക്കാരും
    മറ്റധികാരി വര്‍ഗ്ഗവും..

    പ്രണയിനി പിരിഞ്ഞതിന്‍ ശേഷവും
    കരയാതെ നിരാഹരിച്ചു ഞാന്‍
    മഴയുടെ കണ്ണീരിനെ സ്വന്തം
    വിങ്ങലായ് നെഞ്ചിലേറ്റി

    മാപ്പു നല്‍കെനിക്കറിയാതെ
    ചമച്ചൊരീ കവിതയില്‍
    കവികളേ..നിങ്ങള്‍ പടുക്കള്‍
    ഞാന്‍ വെറുമൊരു പാമരനും.

    എങ്ങനുണ്ട് എങ്ങനുണ്ട്..
    എവിടെ അവള്‍...ഹോയ്..പൂയ്..
    വല്ലോം പറഞ്ഞേച്ചും പോടീ..

    മറുപടിഇല്ലാതാക്കൂ
  4. ഹോ.. മകാ ചാര്‍ളീ ... നമിച്ചു ....
    എന്തൊരു കവിത... അതും ഇങ്ങനെ ടപേ എന്ന് ...
    രാജേന്ദ്രാ .. നീ ഇത്രയും ഭയങ്കരന്‍ ആയതു ഞാന്‍ അറിഞ്ഞില്ല മോനെ

    മറുപടിഇല്ലാതാക്കൂ
  5. ദുശ്ശാസനതാഡവമേറ്റുവിരണ്ടൊരു
    കവിതക്കാരനിതാ പോകുന്നു

    കാളപ്പേറുകഴിഞ്ഞല്ലോ ഇനി
    പാലില്‍ചേര്‍ക്കാന്‍ വെള്ളമെടുക്കാം
    വെള്ളത്തീന്നു കരണ്ടു വരുന്നൊരു
    കാരിയമയ്യ മറക്കരുതെന്നാല്‍
    ഇവ്വണ്ണം പെരുവണ്ണത്തില്‍
    ചില കവിത കടന്നു വരുന്നത് കണ്ടാം
    ദുശ്ശാസനശാസനമിക്കാണും പടി
    വന്നുഭവിച്ചതതല്ലേ നേര്‌.

    നന്നയിപ്പറഞ്ഞതിന്‌ അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ ഇഗ്ഗോയ്.. എന്റെ കണ്ണുകള്‍ നിറയുന്നു.. കാലുകള്‍ തളരുന്നു..
    ഞാനിതാ പോണേ

    മറുപടിഇല്ലാതാക്കൂ
  7. Got from facebook group.arun as ennum paranjaanu post cheythath.randum vaayichappo ore format.

    കുറേനാളായി കരുതുന്നു ഒരു കവിത
    എഴുതിയാലെന്താണെന്ന് ?
    ഇന്നെന്തായാലും പ്രത്യേകിച്ച്
    പണിയൊന്നുമില്ല ഇന്നുതന്നെയങ്ങ്
    എഴുതിയേക്കാം .
    പേനയും പേപ്പറുമെടുത്തു,
    ഇനി ഒരു വിഷയം വേണം,
    ആദ്യം മനസ്സില് വന്ന
    വിഷയം പ്രണയമാണ് , "ഏയ് അതു
    വേണ്ട
    എവിടെ നോക്കിയാലും പ്രണയമാണ്
    അതെന്തായാലും വേണ്ട "
    പിന്നെ എന്ത്? പുറത്തേക്ക്
    നോക്കിയപ്പോ നല്ല മഴ
    എന്നാല്പിന്നെ അതുതന്നെയാകട്ടെ ടൈറ്റിലെഴുതി "മഴ"
    അപ്പോള്
    പിന്നെയും സംശയം വെറും മഴ
    മതിയോ ?
    പകല്മഴ,രാത്രിമഴ, വേനല്മഴ
    അങ്ങനെ ഒരുപാട് മഴകള്
    ചുറ്റും ഓടിക്കളിക്കാന്
    തുടങ്ങി ശ്ശോ ഇതിലേതാ ഒഴിവാക്കുന്നേ?
    അവസാനം തീരുമാനിച്ചു വെറും മഴ
    മാത്രം മതി .
    ഇനി എഴുതിത്തുടങ്ങാം ,
    തുടങ്ങി
    ഭൂമി ദേവിയായി ,
    മഴ കണ്ണീരായി,
    കണ്ണീര് വേദനയായി, വേദന
    പ്രണയമായി! 'ശോ' ഈ
    പ്രണയത്തെക്കൊണ്ടിത് വലിയ
    ശല്യമായല്ലോ ആ പേപ്പര്
    കീറിക്കളഞ്ഞു .
    അടുത്ത ടൈറ്റിലെഴുതി "ഇരുട്ട്"
    വരികളെഴുതിതുടങ്ങി, ഇരുട്ട്
    പിന്നെ രാത്രിയായി,
    രാത്രികള് പിന്നെ വേദന നിറഞ്ഞ
    ഉറക്കമില്ലാത്ത രാത്രികളായി ,
    അങ്ങനെ അതും പ്രണയമായി.

    പേപറും കീറി വീണ്ടും ആലോചിച്ചു!
    ഇനിയെന്ത്?
    തീരുമാനമായി "പുഴയുടെ രോദനം"
    വീണ്ടും എഴുതിത്തുടങ്ങി 'മണല്
    വാരല്' 'മലിനീകരണം'
    'വെള്ളം വറ്റല്'
    അങ്ങനെ കടലിലേക്കത്തപ്പെട്ട്
    ആത്മനിർവൃതിയടയാന് വെമ്പുന്ന പുഴ
    വരെ എത്തിയപ്പോഴേക്കും വീണ്ടും പ്രണയം വന്നു,
    വീണ്ടും പേപ്പര് കീറിയപ്പോ ഒരു
    പരസ്യം ഓര്മ്മ വന്നതു കൊണ്ട്
    വേഗം എഴുത്ത് നിര്ത്തി മൊബൈല്
    കയ്യിലെടുത്തുപിടിച്ചുകൊണ്ട
    ആലോചിക്കാന് തുടങ്ങി ,
    "ഈ നശിച്ച
    പ്രണയമില്ലായിരുന്നെങ്കില്
    ഇവിടെ എല്ലാവരും നല്ല
    കവികളായേനെ ,
    ഈ ലോകം രക്ഷപെട്ടേനെ"

    മറുപടിഇല്ലാതാക്കൂ
  8. ഇനി ഇതും കൂടിയേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ.. അപ്പൊ ഈ പോസ്റ്റ്‌ കോപ്പി അടിച്ചെന്നു തോന്നിയോ ? കൊള്ളാം. മുകളില്‍ താങ്കള്‍ നടത്തിയ അഭിപ്രായ പ്രകടനം കണ്ടിട്ട് ആ പോസ്റ്റ്‌ കൊള്ളേന്ടിടത് കൊണ്ടു എന്ന് മനസ്സിലായി.പക്ഷെ അതിനു ഇങ്ങനെ ഒക്കെ പറയണോ സുഹൃത്തേ ?

    മറുപടിഇല്ലാതാക്കൂ
  9. കൊള്ളാം..ചേരുംപടി ചേർത്തിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  10. അതിനു ഞാന്‍ കോപ്പി അടിചെന്നു പറഞ്ഞില്ലല്ലോ.രണ്ടും വായിച്ചപ്പോ ഒരേ ഫോര്‍മാറ്റ്‌ എന്നെ പറഞ്ഞുള്ളൂ.ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്ത സാധനം ഫേസ് ബൂകിലെ വായന എന്നാ ഗ്രൂപ്പില്‍ ഇന്നലെ കേറിയപ്പോ കിട്ടിയതാ.അല്ലാതെ ഈ പോസ്റ്റ്‌ എവിടുന്ന് മുക്കിയതാണ് എന്ന്‍ അന്വേഷിച്ചു പോയതല്ല..ആ ഗ്രൂപ്പില്‍ ചെന്ന് നോക്കിയാല്‍ ഇപ്പോഴും അത് അവിടെ കാണാം.അല്ലാതെ ആരും ആരെയും കോപ്പി അടിചെന്നു പറഞ്ഞില്ല.രണ്ട് ആള്‍ക്കാര്‍ക്ക് ഒരേ രീതിയില്‍ ചിന്തിക്കാമല്ലോ.ഇനി ചിലപ്പോ ഈ പോസ്റ്റ്‌ കണ്ടിട്ട് ഇതില്‍ നിന്നും ഊരിയതവാനും വഴിയുണ്ട്.ഈ രണ്ട് പോസ്റ്റും കൂടി വായിച്ചാ ഏതാവനയാലും ഇങ്ങനെ പറയാനേ തോന്നൂ.അല്ലെന്നു താങ്കള്‍ പറയൂ..ഏതു പോസ്റ്റ്‌ എവിടെ കൊണ്ടെന്ന ഈ പറയുന്നത്.ഞാന്‍ കവികളെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ വന്നതല്ല..താങ്കള്‍ താങ്കളുടെ അഭിപ്രായം താങ്കളുടെ ശൈലിയില്‍ പറയാന്‍ ബ്ലോഗ്‌ ഉപയോഗിക്കുന്നു.ഞാന്‍ എന്റെ അഭിപ്രായം പറയാന്‍ കാമെന്റ്റ്‌ ബോക്സ് ഉപയോഗിച്ചു.അല്ലാതെ ഇതില്‍ എവിടേം കൊള്ളുകയും വേദനിക്കുകയും ഒന്നും ചെയ്തില്ല.

    മറുപടിഇല്ലാതാക്കൂ
  11. സുനീറിന്‍റെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങളോടും കവിത എഴുതുന്ന ബഹുമാന്യരായ എല്ലാവരോടും ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വെറുതെ ആള്‍ക്കാരെ ചിരിപ്പിക്കാന്‍ വേണ്ടി എഴുതിയ ഒരു സാധനമാണ് ഈ പോസ്റ്റ്‌. അതിന്‍റെ കാറ്റഗറി ശ്രദ്ധിച്ചാലറിയാം. നര്‍മം എന്ന വിഭാഗത്തില്‍ ആണ് ഞാന്‍ അത് ഉള്‍പ്പെടുത്തിയത്. കവിത എഴുതുന്നവരെയോ കവിത ആസ്വദിക്കുന്നവരെയോ കളിയാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ഇത്. താങ്കളെ ഇത്രയധികം പ്രകോപിപ്പിക്കാന്‍ എന്താണ് ഈ പോസ്റ്റിലുള്ളത് എന്ന് മനസ്സിലാവുന്നില്ല. പിന്നെ.. കവിത ആസ്വദിക്കാന്‍ കഴിവില്ലാത്ത ഒരാള്‍ എന്ന നിലയ്ക്ക് അങ്ങനത്തെ എന്‍റെ നിരീക്ഷണങ്ങള്‍ ആണ് ഞാന്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. മാത്രമല്ല സുനീര്‍ പറയുന്നത് പോലെ അത്രയ്ക്ക് മഹത്തായ കവിതകള്‍ ഒന്നുമല്ല ഇപ്പറയുന്ന പുതു തലമുറ കവികള്‍ പടച്ചു വിടുന്നത്. സമ്പന്നമായ മലയാള കവിത ശാഖയെ ഇവരുമായി ചേര്‍ത്ത് വായിക്കരുത്
    എന്നൊരു അപേക്ഷ ഉണ്ട്. അവരുടെ ശ്രമങ്ങള്‍ അഭിനന്ദനീയം തന്നെ. പക്ഷെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ അവരൊക്കെ ഇനിയും ബഹുദൂരം
    പോകാനുണ്ട്. പുതു തലമുറ കവികള്‍ പിന്തുടരുന്ന ശൈലി മിക്കവാറും ഒന്നാണ് എന്നതിന്‍റെ തെളിവാണ് താങ്കള്‍ തന്നെ പോസ്റ്റ്‌ ചെയ്തിരിക്കുന്ന
    കമന്റില്‍ അരുണ്‍ പറഞ്ഞിരിക്കുന്നതും. അതിന്‍റെ പറ്റി എന്ത് പറയുന്നു ?

    മറുപടിഇല്ലാതാക്കൂ
  12. എന്റമ്മേ എന്ത് പറ്റി? ഹൈക് ലെറ്റര്‍ കിട്ടിയോ? അതോ BMTC ബസ്‌ ഇടിച്ചോ? വട്ടിന്റെ കാരണം എന്താരിക്കും? :)
    കൊള്ളാം ഇത്രേമായ സ്ഥിതിക്ക് ഈ കവിത തുന്നിക്കൂട്ടി അക്കാദമി അവാര്‍ഡിന് അയച്ചു കൊടുക്കണം.. ചിലപ്പോ കിട്ടിയാലോ..

    മറുപടിഇല്ലാതാക്കൂ
  13. താങ്കള്‍ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു..ഒരു പോസ്റ്റിനു വിയോജിച്ചു കൊണ്ട് എന്തെങ്കിലും കാമെന്റ്റ്‌ ഇടുന്നവര്‍ ആ പോസ്റ്റ്‌ വായിച്ചു പ്രകോപിച്ചാണ് അത് ചെയ്യുന്നത് എന്ന നിഗമനത്തില്‍ എങ്ങനെയാണ് എത്തി ചേരുന്നത് എന്ന് എനിയ്ക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.അത് മാത്രമല്ല താങ്കളുടെ ഈ ആക്ഷേപഹാസ്യ പോസ്റ്റ്‌ ഞാന്‍ ഒരു കാമെന്റിലും മോശം പോസ്റ്റായി പറഞ്ഞിട്ടുമില്ല..ഒട്ടും ബാലന്‍സ് അല്ലാതെ ഉള്ള ഒരു പോസ്റ്റ്‌ ആയി പോയി എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്‌..സത്ത്യത്തില്‍ താങ്കള്‍ എന്‍റെ കാമെന്റിനുള്ള മറുപടി ആയി അവസാനം ഇട്ട കാമെന്റിലെ ആദ്യ വരികള്‍ സഹിഷ്ണുതയോടെയുള്ള ഒരു മറുപടി ആരുന്നു.അത് കഴിഞ്ഞു പിന്നെയും താങ്കള്‍ എന്‍റെ പ്രകൊപനത്തെ കുറിച്ച് തന്നെ പറയുന്നു.താങ്കള്‍ കവിത ആസ്വദിക്കാന്‍ കഴിവില്ലാത്ത ഒരാളായത് കൊണ്ട് അത്തരത്തില്‍ ഉള്ള ഒരു നിരീക്ഷണം ആണ് പോസ്ടിയത് എന്നും പറയുന്നു.എന്നിട്ട് പറയുന്നു പുതു കവികള്‍ പടച്ചു വിടുന്നതൊന്നും മഹത്തായ കവിതകള്‍ അല്ലെന്നു.കവിത ആസ്വദിക്കാനോ കവിതയെ മനസ്സിലാക്കാനോ കഴിവില്ലെന്ന് പറയുന്ന താങ്കള്‍ പിന്നെ എങ്ങനെ ആണ് കവിതയുടെ ഗുണ നിലവാരത്തെ കുറിച്ച് പറയാന്‍ കഴിയുക.അതില്‍ ഒരു വൈരുധ്യമില്ലേ.ഒരു കാര്യം അസ്വടിക്കതെയോ മനസ്സിലാക്കതെയോ അതിന്റെ ഗുണ നിലവാരത്തെക്കുറിച്ച് എങ്ങനെ പറയാന്‍ കഴിയും.പിന്നെ വേറൊന്ന്.."സമ്പന്നമായ മലയാള കവിത ശാഖയെ ഇവരുമായി ചേര്‍ത്ത് വായിക്കരുത്
    എന്നൊരു അപേക്ഷ ഉണ്ട്"..കവിതാ ശാഖ മാത്രമല്ല, മലയാളിയ്ക്ക് സമ്പന്നമായിരുന്ന എന്തെല്ലാം കാര്യങ്ങള്‍ ആണ് ഇന്ന് ദരിദ്രമായിരിക്കുന്നത്.സിനിമ,കല,സംസ്കാരം.,നന്മകള്‍,ബന്ധങ്ങള്‍,മൂല്യങ്ങള്‍,..ഇവയെല്ലാതിലും കാലത്തിന്‍റെതായ അപജയങ്ങള്‍ വന്നിട്ടില്ലേ..സമ്പന്നമായ ഭൂതകാലത്തിന്‍റെ തഴംബും തടവി ഇരിക്കാതെ ആവുന്നത്ത്ര കഴിവുകള്‍ വെച്ച് എന്തെങ്കിലും ഒക്കെ ഇടപെടലുകള്‍ നടത്തുകയല്ലേ നാം ചെയ്യേണ്ടത്‌.അത് ഏതു മേഖലയില്‍ ആയിരുന്നാലും..നന്ദി

    മറുപടിഇല്ലാതാക്കൂ
  14. ഒന്നും പറയണ്ട ശാലിനീ. എഴുതി പുലിവാല് പിടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ...
    കണ്ടില്ലേ ആള്‍ക്കാര്‍ തെറി പറയുന്നത്.. ഇനി കവിത എന്നല്ല അവളുടെ വീട്ടിനടുത്ത് കൂടി പോലും പോകുന്ന പരിപാടിയില്ല

    മറുപടിഇല്ലാതാക്കൂ
  15. സമ്പന്നമായ മലയാള കവിതാശാഖയില്‍
    കമനീ ക വയ്ക്കട്ടെ കാണട്ടെ വൃത്തമം എന്നൊക്കെ
    ഉണ്ടായിരുന്നൂട്ടോ.
    എന്തായാലും കവിതാശാഖ ദാരിദ്രം പിടിക്കാതിരിക്കാന്‍
    ഇഗ്ഗോയ് രണ്ട് മന്ദാക്രാന്ത കാച്ചണോ?
    കവിതപ്പാഞ്ചാലിക്ക് എമ്പാടും ഭീമന്മാരുണ്ട്.
    ദുശ്ശാസനന്‍ ഒറ്റക്ക് മുട്ടിനിക്ക്വോ? ഹു ഹു

    മറുപടിഇല്ലാതാക്കൂ
  16. ഇല്ല മോനേ.നിര്‍ത്തി.ദുശാസ്സനന്‍ ആണെങ്കിലും എല്ലാവര്‍ക്കും സ്വന്തം തടി ആണല്ലോ പ്രധാനം :)

    മറുപടിഇല്ലാതാക്കൂ
  17. ഹി.. ഹി.. കൊള്ളാം മാഷേ.....
    അങ്ങ് കൊല്ല്.... ;-)

    മറുപടിഇല്ലാതാക്കൂ
  18. ദുശ്ശാസനാ ,
    ചേരുവകകള്‍ ചേര്‍ത്തു എഴുതിയ കവിത നന്നായി നല്ലത് പോലെ എഴുതാന്‍ അറിയാവുന്ന ഒരാളിനെ എങ്ങിനെ എഴുതരുതെന്നും എഴുതാനാവൂ.
    ആശാന്‍ എഴുതിക്കോ........
    കീചകന്‍ കൊന്നില്ലെങ്കില്‍ ഭീമന്‍ വരും അത് വരെ എത്രയോ സമയമുണ്ട് ......
    ഭീമന്റെ കൈ കൊണ്ട് ചാവാനുള്ളപ്പോള്‍ ഇതൊക്കെ കണ്ടു പേടിക്കുന്നതെന്തിനാ .......
    അപ്പോള്‍ ആശംസകള്‍ ......

    മറുപടിഇല്ലാതാക്കൂ
  19. ഇതൊരുമാതിരി മറ്റേടത്തെ ആശംസ ആയിപ്പോയി. അല്ല. അത് ആശാന്‍ സീരിയസ് ആയി പറഞ്ഞതാണാ ?

    മറുപടിഇല്ലാതാക്കൂ