2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച

ആടിന്‍റെ കെട്ടഴിഞ്ഞു...

ബോഗന്‍ വില്ലയില്‍ കെട്ടിയ ആടിന് മാന്യ വായനക്കാര്‍ തന്ന പ്രതികരണത്തിന് നന്ദി. പ്രത്യേകിച്ചു ശ്രീ ഉഗ്രന്‍ എഴുതിയ ആസ്വാദനത്തിന്. പക്ഷെ അതില്‍ പറഞ്ഞിരിക്കുന്നതിനോട് എനിക്കുള്ള വിയോജിപ്പ് ആദ്യം തന്നെ രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ലാപ്ടോപ് തൂക്കി നടക്കുന്നവരും ഇംഗ്ലീഷ് നോവലുകള്‍ വായിക്കുന്നവരും മാത്രമാണ് പോങ്ങച്ചക്കാര്‍ എന്ന് ഞാന്‍ പറഞ്ഞില്ല. ഞാന്‍ ഉള്‍പ്പെടുന്ന മലയാളികളുടെ ഇടയില്‍ കാലാകാലമായി കണ്ടു വരുന്ന ചില കൌതുകങ്ങള്‍ ചൂണ്ടി കാണിച്ചു എന്ന് മാത്രം. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുകയും നിരീക്ഷിക്കുകയും ചെയ്യുന്ന കഴിവ് മലയാളിക്ക് മാത്രം ഉള്ളതാണ്. അതാണ് അവനെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കുന്നതും. സ്വയം കളിയാക്കാനും വിമര്‍ശിക്കാനും ഉള്ള കഴിവ് ഒരു മലയാളിയുടെ ജീനില്‍ എവിടെ നിന്നോ വന്നു ചേരുന്നതാണ് .. ജന്മസിദ്ധമായ ഈ പ്രതികരണശേഷി തന്നെയാവാം ശ്രീ ഉഗ്രനെയും ഇത്രയുമൊക്കെ എഴുതി പിടിപ്പിക്കാന്‍ പ്രേരിപ്പിച്ചതും. എന്തായാലും ഞാന്‍ പറഞ്ഞ ഓരോ കാര്യങ്ങളും ചുറ്റിനും ഞാന്‍ കണ്ടതാണ്. അല്ലാതെ അത് നിറം പിടിപ്പിച്ച ഒരു കഥ അല്ല. .. baangalooril നിന്നു നാട്ടിലേക്ക് പോകുന്ന ഒരു ബസ്സില്‍ പോലും നിങ്ങള്ക്ക് ഇതൊക്കെ കാണാം... പണ്ടു ഇംഗ്ലീഷ് വിരോധി ആയിരുന്ന ശ്രീ ഉഗ്രന്‍ പില്‍ക്കാലത്ത് അത് ഉപേക്ഷിച്ചത് പോലെ സ്വന്തം മഞ്ഞ കണ്ണട മാറ്റി എല്ലാം ഒന്നു കൂടി നോക്കു.. എന്തായാലും വിമര്‍ശനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും സ്വാഗതം... ഉഗ്രനും നന്ദി

2008, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

ബോഗന്‍ വില്ലയില്‍ കെട്ടിയ ആട് ....

എന്താണ് ഇങ്ങനൊരു ടൈറ്റില്‍ എന്ന് നിങ്ങള്‍ അതിശയിക്കുന്നുണ്ടാവും... മലയാളിയുടെ പോങ്ങച്ത്തെ കുറിച്ചാണ് ഈ ടൈറ്റില്‍. ബോഗന്‍ വില്ലയില്‍ കെട്ടിയ ആട് വൈരുദ്ധ്യാത്മക സൌന്ദര്യ ശാസ്ത്രത്തിന്റെ ഒരു ബിംബമാണ്. അത് തന്നെയാണ് ഇവിടെയും കഥ. സ്നോബുകളെ പറ്റി... ഇവിടെ നിന്നു നാട്ടിലേക്കുള്ള ബസ്സ് യാത്രയില്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ഞാന്‍ എഴുതുന്നു. സത്യത്തില്‍ ഇതു എഴുതാന്‍ തുടങ്ങിയപ്പോഴാണ് ഇതു ബസില്‍ മാത്രം നടക്കുന്നതല്ല.. ആഗോള മലയാളികള്‍ക്കും ബാധകമാണ് എന്ന് മനസ്സിലായത്... ബസ്സ് വിട്ട ഉടന്‍ ഒരു പെണ്‍കുട്ടിഒരു ഇംഗ്ലീഷ് ബുക്ക് എടുത്തു വായന തുടങ്ങി.. ഇടയ്ക്കിടയ്ക്ക് ഒരു പെപ്സി എടുത്തു മോന്തുന്നുമുണ്ട്... പിന്നെ നഗരത്തിലെ ഏതൊരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ യയൂം പോലെ ഒരു ഹെഡ് സെറ്റ് eടുത്തു ചെവിയില്‍ തിരുകി.
ആര്‍ക്കൊക്കെയോ എസ് എം എസ് ഒക്കെ അയച്ചു. ആരോടോ ഒരു വിഡ്ഢി ചിരി ഒക്കെ ചിരിച്ചു... ഇതൊക്കെ നാലുപേരു കാണുന്നുണ്ടെന്നും ഉറപ്പാക്കി... അതിനിടക്ക് ഒരു കാര്യം കൂടി പറയട്ടെ... ബംഗളൂര്‍നഗരത്തില്‍ ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീര്‍ മലയാളിയെ കണ്ടു പിടിക്കാന്‍ എളുപ്പമാണ്... ചുമലില്‍ ഒരു ബാഗ്. മിക്കവാറും ഒരു ലാപ്ടോപ് ബാഗ്. പിന്നെ ആ ബാഗിന്‍റെ തന്നെ ഒരു വശത്തുള്ള അറയില്‍ ഒരു കുപ്പി വെള്ളം. ആ വെള്ളം കണ്ടാല്‍ തോന്നും വെള്ളം കുടിച്ചിട്ട് വര്‍ഷങ്ങളയെന്നു. പിന്നെ കയ്യില്‍ ഒരു ഫോണ്‍ കാണും. റോഡില്‍ കൂടി നടക്കുമ്പോഴും അതില്‍ കുത്തി കുത്തിയാവും നടത്ത... പിന്നെ മുഖത്ത് നോക്കിയാല്‍ മലയാളിക്ക് സ്വതവേ ഉള്ള ഒരു അഹങ്ങാരവും ഒരു പൊടിക്ക് കള്ളലക്ഷണവും... ഇതിന്റെ ഒരു തമാശ എന്താന്ന് വച്ചാല്‍ ഇങ്ങനെ നടക്കുന്ന മഹാന്‍മാരും മഹതികളും ഒടുവില്‍ കാണിച്ചു വക്കുന്നതോ.. ഒന്നാന്തരം മണ്ടത്തരങ്ങള്‍ ആയിരിക്കും... അയ്യോ.. ഇപ്പോഴാ ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌.. ഞാനും ഒരു മലയാളിയാണല്ലോ... നിര്‍ത്തി ചേട്ടാ... എല്ലാ മലയാളികളും മിടുക്കന്മാരും മിടുക്കികളും തന്നെ...