ലവ് ഇന്‍ ദി ടൈംസ് ഓഫ് ചിമ്പു
ലവ് ഇന്‍ ദി ടൈംസ് ഓഫ് പ്രഭു
ലേറ്റസ്റ്റ് .. ഈ പടം ഇട്ടുന്നെ ഉള്ളൂ.
ഇപ്പൊ ലേറ്റസ്റ്റ് ആരാണെന്നു അങ്ങേരോട് തന്നെ ചോദിക്കണം.
ഇപ്പൊ ലേറ്റസ്റ്റ് ആരാണെന്നു അങ്ങേരോട് തന്നെ ചോദിക്കണം.
ഇന്നത്തെ മനോരമ വായിച്ചപ്പോ ഞാന്‍ ഓര്‍ക്കുകയായിരുന്നു, ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടാവും എന്ന് പറഞ്ഞ മഹാന്റെ പേരെന്താണാവോ. ഏതു പുരുഷന്‍ ആണാവോ സ്ത്രീയെ കൊണ്ട് രക്ഷപെട്ടത്.. ഹി ഹി...അറിഞ്ഞില്ലേ നമ്മുടെ നയന്‍ താരക്ക് പണി കിട്ടിയത്. പ്രഭു ദേവയുമായി അടുത്ത് അവന്റെ കുടുംബം കലക്കിയവള്‍ , താടക , കാപാലിക അങ്ങനെ എന്ന് വേണ്ട നാട്ടിലുള്ള തെറികള്‍ ഒക്കെ പാവത്തിനെ എല്ലാവരും കൂടി വിളിച്ചിട്ടും പ്രഭുവിന് വേണ്ടി പാറ പോലെ ഉറച്ചു നിന്നതാണ് നയന്‍ താര.എന്നിട്ടിപ്പോ എന്തായി .. കഥയിലെ യഥാര്‍ത്ഥ വില്ലന്‍ പ്രഭുവാണെന്ന് പകല്‍ പോലെ വെളിവായിരിക്കുന്നു. പ്രഭുവിന്റെ പുതിയ ചിത്രമായ എങ്കെയും കാതല്‍ എന്ന ചിത്രത്തിലെ നായികയായ ഹംസികയുടെ പുറകെയാണ് പോലും അങ്ങേര്‍ ഇപ്പോള്‍. മാത്രമല്ല വേറെ പല സ്ത്രീകളുമായും അങ്ങേര്‍ക്കു ബന്ധമുണ്ടത്രേ. ഭാര്യയെ കോടികള്‍ കൊടുത്തു ഒഴിവാക്കി നയന്‍ താരയെ കെട്ടാന്‍ റെഡി അയ ഈ ചേട്ടന്‍ ഇപ്പൊ വേറൊരു സുന്ദരിയെ കണ്ടപ്പോ ദാ അങ്ങോട്ട് പോയിരിക്കുന്നു. ഈ അവസരത്തില്‍ നയന്‍ താരയെ പറ്റി ഒന്ന്
പുനര്‍ വിശകലനം ചെയ്യാം. റംലത്തിനെ വിവാഹം കഴിക്കാന്‍ വേണ്ടി വീട്ടുകാരെ വെറുപ്പിച്ചയാളാണ് പ്രഭു. എന്നിട്ട് അവരെ കെട്ടി ഇത്രയും വര്‍ഷമായിട്ടും ഹിന്ദു മതത്തിലേക്ക് മാറാത്തത് കൊണ്ട് പുള്ളിക്കാരിയുമായി അകന്നു കഴിയുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് മകന്‍ മരിച്ചത്. ആ സമയത്ത് പ്രഭുവിന് ഒരു ആശ്വാസം നല്‍കാന്‍ നയന്‍ താര മാത്രമേ ഉണ്ടായിരുന്നുള്ളൂ അത്രേ. അങ്ങനെയാണ് അവര്‍ തമ്മില്‍ അടുത്തത് . പ്രഭു ദേവയെ വിവാഹം കഴിക്കാന്‍ വേണ്ടി നയന്‍ താര അഭിനയത്തില്‍ നിന്ന് പിന്മാറി, വിവാഹത്തിന് വേണ്ടി മാനസികമായി തയ്യാറെടുത്തു വരികയായിരുന്നു. റംലതിനു ന്യായമായ നഷ്ടപരിഹാരം ലഭിക്കാന്‍ നയന്‍ താരയും ശ്രമിച്ചു.
ആ ഗ്യാപ്പില്‍ പല നടികളും ഒന്നാം സ്ഥാനത്തേക്ക് ഇടിച്ചു കയറുകയും ചെയ്തു. ഇപ്പൊ ഇതാ ഇങ്ങനെ ഒരു കഥ. ഇതിന്റെ ക്ലൈമാക്സ് എന്തായിരിക്കും ?
വാല്‍കഷണം : പണ്ട് ചിമ്പുവുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ യഥാര്‍ത്ഥ കഥ ഇനി എന്താണോ എന്തോ ...
നഷ്ടം ആര്‍ക്ക്? പ്രഭുവിനോ നയന്‍സിനോ? അവള്‍ക്കു തന്നെ. നല്ല കാലത്ത് വിവാദം ഉണ്ടായതും, ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറി നില്‍ക്കെണ്ടിവന്നതും... ഒടുവില്‍... ഇതിപ്പോ റംലത്തിനെ ഒഴിവാക്കാന്‍ വേണ്ടി നയന്‍സിനെ കൂട്ട് പിടിച്ചപോലെ ആയി.
മറുപടിഇല്ലാതാക്കൂഅതെ. പാവത്തിന് നല്ല പണി കിട്ടി.
മറുപടിഇല്ലാതാക്കൂഒരു പാണ്ടി നമ്മടെ കൊച്ചിനിട്ട് പണിയുമ്പോള്‍ നമ്മള്‍ പ്രതികരിക്കുകയല്ലേ വേണ്ടത് മല്ലൂസേ ..
മറുപടിഇല്ലാതാക്കൂകാര്ന്നോര് പറഞ്ഞതാണ് പോയിന്റ്... :)
മറുപടിഇല്ലാതാക്കൂപാവം കുട്ടി....എങ്ങനെ നടന്ന കൊച്ചാ....:))
മറുപടിഇല്ലാതാക്കൂപൊട്ടനെ ചട്ടന്‍ ചതിച്ചാല്‍.... :)
മറുപടിഇല്ലാതാക്കൂ