2010, ഡിസംബർ 31, വെള്ളിയാഴ്‌ച

2010 - പണി കിട്ടിയവരും ഇനി കിട്ടാന്‍ പോകുന്നവരും

എല്ലാവര്‍ക്കും ദുശ്ശാസനന്റെ വക തകര്‍പ്പന്‍ പുതു വര്‍ഷ ആശംസകള്‍ !
ഇക്കൊല്ലം എന്നെ സഹിച്ച പോലെ പുതു വര്‍ഷത്തിലും എന്നെ സഹിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു 
അടുത്ത കൊല്ലമെങ്കിലും എല്ലാവരും മര്യാദക്ക് ജീവിക്കാന്‍ ശ്രമിക്കൂ ട്ടാ ..ഞാന്‍ ഓര്‍ക്കുകയായിരുന്നു. എത്ര പേരാണ് രണ്ടായിരത്തി ഒന്‍പതില്‍ തകര്‍ത്തു വാരിയത്. എല്ലാവനും രണ്ടായിരത്തി പത്തില്‍ പണി കിട്ടി. അവരെ ഒന്ന് സ്മരിച്ചേക്കാം  അല്ലേ.

ഷക്കീല

ഹോ. എന്തായിരുന്നു പ്രതാപ കാലത്ത്. കേരളത്തിലെ സോപ്പ്, വെളിച്ചെണ്ണ വ്യവസായത്തെ താങ്ങി നിര്‍ത്തിയിരുന്ന ഒരു നടിയായിരുന്നു.ഇമേജ് മാറ്റാന്‍ വേണ്ടി തമിഴില്‍ പോയി കോമഡി ചെയ്തു നോക്കി. വീണ്ടും നവരസംഗളുമായി പുള്ളിക്കാരി തെരുവിലേക്ക് ഇറങ്ങേണ്ടി വരും എന്നാ തോന്നുന്നേ 

മറിയ, രേഷ്മ

മുകളില്‍ പറഞ്ഞത് തന്നെ 

കലാഭവന്‍ മണി

പാവം നടന്‍ പാട്ട് പാടിയെങ്കിലും ജീവിച്ചിരുന്നതാ. ഇപ്പൊ അതും കാണാനില്ല 

പാര്‍വതി ഓമന കുട്ടന്‍ - 

ഒരു വിവരവുമില്ല. 

വിധു പ്രതാപ്‌

ഹോ. എന്തായിരുന്നു പുള്ളീടെ ഡാന്‍സ്. ഇപ്പൊ പാട്ടുമില്ല ഡാന്‍സ് ഉമില്ല 

ദിലീപ് -

 ജാതക ദോഷം കൊണ്ടാണെന്ന് തോന്നുന്നു. ചേട്ടന്റെ നമ്പറുകള്‍ പലതും ഏറ്റില്ല. പക്ഷെ പുള്ളി രക്ഷപെടും. അത് ഉറപ്പാ 

മോഹന്‍ ലാല്‍ - 

ആരും എന്നെ തല്ലരുത്. പക്ഷെ ലാലേട്ടന്‍ ആകെ ഒതുങ്ങി പോയി. ഒള്ള നല്ല റോള്‍ മുഴുവന്‍ മമ്മുക്ക ടാക്സി പിടിച്ചു പോയി കൊണ്ട് പോവുകയാ വന്‍ വിജയമാകും എന്ന് വിചാരിച്ചിരുന്ന ബോട്ട് ജെട്ടിയും ( കണ്ടഹാര്‍) എട്ടു നിലയില്‍ പൊട്ടിയ സ്ഥിതിക്ക്....

ഇനി .. അടുത്ത കൊല്ലം പണി കിട്ടാന്‍ പോകുന്നവര്‍ 

പ്രിഥ്വിരാജ്

ഒന്നാം നമ്പര്‍ നമ്മുടെ രാജു മോന്‍ തന്നെ. ഇവന്‍ ഇപ്പൊ തന്നെ ഒരു ദേശീയ ദുരന്തം ആണ്. അടുത്ത കൊല്ലം മിക്കവാറും ഒതുങ്ങിക്കോളും.

ജയറാം / ജയസൂര്യ

ഇപ്പൊ അഭിനയിക്കുന്ന പോലത്തെ പടങ്ങളില്‍ തന്നെ തുടര്‍ന്നഭിനയിച്ചാല്‍ അധിക കാലം വേണ്ടി വരില്ല

മേജര്‍ രവി - 

പാവം. അക്ഷരാര്‍ഥത്തില്‍ പുള്ളിയുടെ വെടി തീര്‍ന്നിരിക്കുകയാ 

അമല്‍ നീരദ്

ഇങ്ങേര്‍ പൊട്ടി. പക്ഷെ ബാക്കിയുള്ളവര്‍ പൊട്ടുന്ന പോലല്ല. സൂപ്പര്‍ സ്ലോ മോഷനില്‍ ആണ് പൊട്ടല്‍. ഒരു വര്‍ഷം എടുക്കും കമ്പ്ലീറ്റ്‌ പൊട്ടി തീരാന്‍ 

ഇനിയും ഒരുപാടു പേരുണ്ട് .ഓര്‍മ വരുന്നില്ല. ഒന്ന് ഓര്‍മിപ്പിചെക്കണേ..
ആരാ.. ദുശ്ശാസ്സനനോ .. ഹേ.. ആ പേര് ഇവിടെ പറയണ്ട... ഹി ഹി 

6 അഭിപ്രായങ്ങൾ:

 1. പൊട്ടൂം ഉറപ്പാ...ബൈജുവിന്റെ തുടരന്‍ ഉടനെ പോസ്റ്റിയില്ലെല്‍..പൊട്ടുന്നത് കവിളത്തായിരിക്കും..ഹാ ഹാ..

  പുതുവത്സരാശംസകള്‍ !!! ദുശ്ശൂ..

  മറുപടിഇല്ലാതാക്കൂ
 2. ഹോ അതിന്‍റെ കാര്യം മറന്നിരിക്കുകയായിരുന്നു. നാളെ ഒരെണ്ണം കാച്ചാം ..
  എന്തായാലും പുതുവര്‍ഷ ആശംസകള്‍ക്ക് നന്ദി ചാര്‍ളി ചേട്ടാ

  മറുപടിഇല്ലാതാക്കൂ
 3. ദുശാസ്സനന്‍ ....നാളെയുടെ കാല്‍ വെപ്പില്‍
  നന്മയുടെ തിരിനാളം
  പാരില്‍ തെളിഞ്ഞും
  സ്നേഹത്തിന്‍ സുഗന്ധം
  മനസ്സില്‍ പൊതിഞ്ഞും

  വരവേല്‍ക്കാം കയ്കോര്‍ത്തു
  നവവര്‍ഷത്തെ നമുക്കൊന്നായി.

  പുതുവത്സരാശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. എല്ലാവര്‍ക്കും വളരെ നന്ദി. പുതു വര്‍ഷം ഐശ്വര്യം നിറഞ്ഞതാവട്ടെ

  മറുപടിഇല്ലാതാക്കൂ
 5. പൊട്ടട്ടങ്ങനെ പൊട്ടട്ടെ പൊട്ടന്‍ മാരൊക്കെ പൊട്ടട്ടെ..... പുതുവല്‍സരാശംസകള്‍....

  മറുപടിഇല്ലാതാക്കൂ