2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

ഗോ ടോപ്‌ലെസ്സ് ഗേള്‍സ് !!! അണ്ണാ...ഇതാണ് സമരം... !!

ഇന്ത്യയിലെ മാധ്യമങ്ങള്‍ മുഴുവന്‍ ഇപ്പൊ അണ്ണാ ഹസാരെയ്ക്ക് പിറകെയാണല്ലോ. തോറ്റു തൊപ്പിയിട്ട ക്രിക്കറ്റ്‌ ടീമും പേരില്‍ നിന്ന് ഒരക്ഷരം മുറിച്ചു കളഞ്ഞു വെസ്റ്റ് ബംഗാ എന്ന് പേര് മാറ്റിയ വെസ്റ്റ് ബംഗാളും ഒക്കെ ഒന്നോ രണ്ടോ കോളം വാര്‍ത്തകള്‍ ആയി ഒതുങ്ങിപോയി. ഇത് പോലെ തന്നെ മങ്ങിപോയ രണ്ടു സംഭവങ്ങള്‍ ആണ് ഇന്നത്തെ വിഷയം. ഒരുകണക്കിന് ലോകത്തുള്ള സ്ത്രീകളുടെ വിപ്ലവകരമായ ഒരു പ്രകടനം. അതിനു മുമ്പ് ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തോട്ടെ. തലക്കെട്ടിലെ അണ്ണാ എന്നാ വിളി അണ്ണാ ഹസാരെയേ ഉദ്ദേശിച്ചല്ല കേട്ടോ. അല്ല. ഇനി അങ്ങേരെ കളിയാക്കി എന്ന് പറഞ്ഞു തെറി കേള്‍ക്കാന്‍ വയ്യ. അതാ. 

     SlutWalk Protest March ആണ് ആദ്യത്തേത്. NY ലെ ഒരു പാവം കോണ്‍സ്റ്റബിള്‍ ആയ മൈക്കേല്‍ സാന്‍ഗുനേറ്റി, യോര്‍ക്ക്‌ യൂണിവേര്‍ഴ്സിറ്റിയില്‍ നടത്തിയ ഒരു പരാമര്‍ശമാണ് ഇതിനു തുടക്കം കുറിച്ചത്. സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളെ പറ്റി പറയവേ അങ്ങേര്‍ ഫ്രീ ആയി ഒരു ഉപദേശം എല്ലാവര്‍ക്കും കൊടുത്തു. " women should avoid dressing like sluts in order not to be victimized ". ഇതായിരുന്നു അത്. അതായതു സ്ത്രീകള്‍ പ്രകോപനപരമായി വസ്ത്രം ധരിക്കുന്നതാണ് അവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍ എന്ന്. പൊതുവേ സ്വാതന്ത്ര്യ വാദികളായ മദാമ്മമാരെ ഇത് പ്രകോപിപ്പിച്ചു. ഇതാണ് കാരണമെങ്കില്‍ കാണിച്ചു തരാം എന്ന് അവര്‍ മുന്നറിയിപ്പ് കൊടുത്തു. പിന്നീട് കണ്ടത് ലോക വ്യാപകമായ SlutWalk Protest മാര്‍ച്ചുകളാണ് . ടോറന്റോയില്‍ നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് പെണ്ണുങ്ങള്‍ അതീവ ദയനീയമായി വേഷം ധരിച്ചു പങ്കെടുത്തു. Slut എന്ന് വച്ചാല്‍ എന്താണെന്ന് കാട്ടി തരാം എന്ന നിലക്കുള്ള പ്രകടനമായിരുന്നു അത്. നമ്മുടെ പെണ്ണുങ്ങളും വിട്ടു നിന്നില്ല. ഇത് ഡല്‍ഹിയിലും നടന്നു. പക്ഷെ ഡല്‍ഹിയില്‍ കണ്ടതല്ല യഥാര്‍ത്ഥ മാര്‍ച്ച്‌. അത് വരാനിരിക്കുന്നതേ  ഉള്ളൂ. വരുന്ന ദിവസങ്ങളില്‍ മുംബയില്‍ നടക്കാന്‍ പോകുന്ന മാര്‍ച്ച്‌ ഇപ്പൊ തന്നെ സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകളില്‍ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മാര്‍ച്ചുകളില്‍ ഒന്നാക്കാന്‍ ആണ് ഇതിന്റെ സംഘാടകര്‍ ശ്രമിക്കുന്നത്. പണ്ട് പ്രോതിമ ബേദി ജൂഹുവിലൂടെ തുണിയില്ലാതെ ഓടിയതിനു ശേഷം ഏകദേശം ആ ലെവലിലേയ്ക്ക് പോകുന്ന അടുത്ത സമരമാണ് ഇത്.  ഒക്ടോബര്‍ രണ്ടാണ് അവര്‍ ഇതിനു വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്. ഗാന്ധി ജയന്തിക്ക് നടത്താവുന്ന ഏറ്റവും നല്ല കാര്യമാണല്ലോ അല്ലേ ? "മാല്‍ ചാല്‍" എന്നാണു അവര്‍ ഇതിനിട്ടിരിക്കുന്ന പേര്. മാദക റാണിമാരെ സാധാരണ മാല്‍ എന്നാണല്ലോ വിളിക്കുന്നത്‌. മലയാളത്തില്‍ ചരക്ക് എന്ന് വിളിക്കുന്നത്‌ പോലെ. എന്തായാലും ദുശാസ്സനന്‍ ആ ദിനത്തിന് വേണ്ടി കണ്ണില്‍ ഇദയം നല്ലെണ്ണയൊഴിച്ചു കാത്തിരിക്കുന്നു. ആകെയുള്ള ഒരു സ്വര്‍ണമാല പണയം വച്ച് അന്ന് ബാമ്പേയ്ക്ക് പോയാലോ  എന്നും ആലോചനയുണ്ട്.


     ഇതിനെ വെല്ലുന്ന ഒരു ഐറ്റം ഇരുപത്തൊന്നിനു അമേരിക്കയില്‍ നടന്നു. ഗോ ടോപ്ലെസ്സ് എന്ന ഒരു സംഘടനയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. റെല്‍ എന്ന 'ആത്മീയ' നേതാവ് സ്ഥാപിച്ച ഒരു കള്‍ട്ട് ആണ് ഇതിനു തുടക്കമിട്ടത്. അന്യഗ്രഹ ജീവികള്‍ ആണ് ലോകത്ത് ജീവന്‍ സൃഷ്ടിച്ചത് എന്ന് വിശ്വസിക്കുന്ന ഒരു വട്ടു സംഘടനയാണ് ഇത്. ആണുങ്ങള്‍ക്ക് നെഞ്ചു തുറന്നു കാണിക്കാനുള്ളതു പോലെ തന്നെ അവകാശം സ്ത്രീകള്‍ക്കും ഉണ്ടെന്നാണ് അവരുടെ വാദം. മിക്ക രാജ്യങ്ങളിലും സ്ത്രീകള്‍ മാറിടം പ്രദര്‍ശിപ്പിക്കുന്നത് ഒരു ഒഫന്‍സ് ആയിട്ടാണ് പരിഗണിക്കുന്നത്. അതായതു ശിക്ഷാര്‍ഹമായ ഒരു കുറ്റം. അതിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. ഓഗസ്റ്റ്‌ ഇരുപത്തൊന്നിനു നൂറു കണക്കിന് സ്ത്രീകള്‍ മാറിടം പ്രദര്‍ശിപ്പിച്ചു കൊണ്ട് പ്രകടനം നടത്തി. 
ഗോ ടോപ്‌ ലെസ്സ് ഡേ ആയി അവര്‍ ആ ദിവസത്തെ അവതരിപ്പിച്ചു. പെണ്ണുങ്ങള്‍ ടോപ്‌ ലെസ്സ് ആയും ആണുങ്ങള്‍ ബ്രാ ധരിച്ചും പ്രകടനത്തില്‍ പങ്കെടുക്കാം എന്നതായിരുന്നു അവരുടെ ആഹ്വാനം. അവിടുള്ള ആണുങ്ങള്‍ക്ക് വേറെ പണിയോന്നുമില്ലാത്തത് കൊണ്ട് ലവന്മാര്‍ കുറേപേര്‍ ബ്രായും ഇട്ടു സമരത്തിന്‌ പോയി. അമേരിക്ക ചുമ്മാതല്ല ഗുണം പിടിക്കാത്തത്. അവിടെ മാന്ദ്യം കയറി ആകെ പൊട്ടി തകര്‍ന്നു നില്‍ക്കുമ്പോഴാണ് ഇത്തരം പരിപാടി. റോമ നഗരം കത്തിയപ്പോ നീറോ ചക്രവര്‍ത്തി ബീഡി കത്തിച്ച പോലെ ആയിപ്പോയി. എന്തായാലും ഇന്ത്യയിലെ പെണ്ണുങ്ങള്‍ കരിങ്കാലികള്‍ ആയതു കൊണ്ട് ഈ സമരം ഇന്ത്യയില്‍ നടത്തിയില്ല. അതില്‍ ദുശുവിനുള്ള കടുത്ത പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു. 

    പക്ഷെ ഇവിടെ ചര്‍ച്ച ചെയ്യുന്ന പോയിന്റ്‌ അതൊന്നുമല്ല. ഈയിടെയായി ധാരാളം കേള്‍ക്കുന്നു സ്ത്രീകള്‍ക്ക് തോന്നിയത് പോലെ ഡ്രസ്സ്‌ ചെയ്യാനുള്ള അവകാശം വേണമെന്ന്. എത്രത്തോളം പ്രകോപനപരമായി ഡ്രസ്സ്‌ ചെയ്താലും തങ്ങളെ ഒന്ന് നോക്കണോ കമന്റ്‌ അടിക്കാനോ പോലും പാടില്ല എന്നാണു വിവിധ സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന വാദം. പക്ഷെ ഇത് എത്രത്തോളം യുക്തിസഹമാണ് ? മുന്നില്‍ ഒരു മാദക റാണിയെ കണ്ടാല്‍ നിങ്ങള്‍ നോക്കില്ലേ ? അതോ ആത്മ നിയന്ത്രണം പാലിച്ചു ഹരേ രാമ ഹരേ കൃഷ്ണ ചൊല്ലി പോകുമോ ? ആണിന്റെയും പെണ്ണിന്റെയും ചില അവയവങ്ങള്‍  എങ്കിലും സൃഷ്ടിച്ചിരിക്കുന്നത് അവയുടെ ബയോളജിക്കല്‍ ആയ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമല്ല എന്നാണു ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. എതിര്‍ ലിംഗത്തില്‍ പെട്ട ഇണയെ ആകര്‍ഷിക്കാനും ലൈംഗിക പ്രത്യുല്പാദന പ്രക്രിയയില്‍ ഉപയോഗപ്പെടുത്താനും വേണ്ടി കൂടിയാണ് 
കൂടുതല്‍ ഐറ്റംസ് ആഡ് ചെയ്യണ്ട എന്ന് കരുതി നമ്മെ സൃഷ്ടിച്ചവന്‍ ഓരോ അവയവങ്ങള്‍ക്കും മള്‍ട്ടിപ്പിള്‍ ഉപയോഗങ്ങള്‍ കൊടുത്തിരിക്കുന്നു എന്ന് മാത്രം. ഇതില്‍ കൂടുതല്‍ പച്ചയായി എഴുതാന്‍ ബുദ്ധിമുട്ടാണ് ചേട്ടാ. കാര്യം മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു. അപ്പോള്‍ സ്വാഭാവികമായും എല്ലാം മറച്ചു വച്ച് ജീവിക്കാന്‍ നിയമങ്ങളുള്ള സമൂഹത്തില്‍ തുറന്നു കാണിക്കുന്നതെല്ലാം ഒരു ആകര്‍ഷണം സൃഷ്ടിക്കും, അത് വേണമെങ്കില്‍  വേറെ പലതിലേയ്ക്കും നയിക്കാം എന്ന് സാമാന്യ ബുദ്ധി വച്ച് ചിന്തിച്ചാല്‍ മനസ്സിലാവും. അല്ലെങ്കില്‍ തന്നെ ഇവരെയൊക്കെ ആര് തടയുന്നു. പ്രത്യാഘാതം നേരിടാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്ക് എങ്ങനെ വേണേലും നടക്കാം. അതിനുള്ള ധൈര്യമില്ലായ്മ ആണ് സത്യം പറഞ്ഞാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് കാരണം എന്ന് തോന്നുന്നു. 

   ഒരു പ്രധാനപ്പെട്ട കാര്യം കൂടി. എന്തിനെ വേണം നല്ല വസ്ത്ര ധാരണം എന്ന് വിളിക്കേണ്ടത് ? . പെണ്‍കുട്ടികള്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നത് ( ആണുങ്ങളും അതേ ) കംഫര്‍ട്ടബിള്‍ ആയ 
രീതിയിലുള്ള വസ്ത്രങ്ങള്‍ ആണ്. എന്നാല്‍ അത് കാണുന്നവനും എത്രത്തോളം  കംഫര്‍ട്ടബിള്‍ ആണ് ഒരിട ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ. ഓരോരുത്തരുടെയും ശരീര പ്രകൃതിക്ക് ചേരുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുത്താല്‍ ഒരു പ്രശ്നവുമില്ല. ഒരു തടിച്ച സ്ത്രീ ഒരു മിനി സ്കര്‍ട്ട് ഇട്ടു വന്നാലുണ്ടാവുന്നത്തിന്റെ ആയിരത്തി ഒന്ന് പോലും വൃത്തികേടുണ്ടാവില്ല ഒരു ചെറിയ പെണ്‍കുട്ടി അതിട്ടു വന്നാല്‍. ഷക്കീലയും അസിനും ഒരേ വേഷം ഇട്ടാല്‍ എങ്ങനെയുണ്ടാവും ? അത് പോലെ തന്നെയാണ് ഓരോ വേഷവും. സാരി അതീവ സെക്സി അയ ഒരു വേഷമായി പലരും പറയുന്നു. പക്ഷെ ഉടുക്കേണ്ടത് പോലെ ഉടുത്താല്‍ ഇത്രയും അഭിജത്യമുള്ള ഒരു വേഷം വേറെയില്ല എന്നാണു എന്റെ അഭിപ്രായം.

     പിന്നെ എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം പറയട്ടെ. സ്ത്രീകള്‍ ഇപ്പോഴും അണിഞ്ഞൊരുങ്ങി ഇരിക്കുന്നതാണ് ഭംഗി. ശരീര ശാസ്ത്രപരമായി നോക്കിയാലും പുരുഷ ശരീരത്തേക്കാള്‍ 
മനോഹരമായിട്ടാണ് ഭഗവന്‍ സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നത്. പെണ്ണ് പെണ്ണിനെ പോലെ തന്നെ ഇരിക്കുന്നതല്ലേ നല്ലത് . എന്തിനാ വെറുതെ ആണുങ്ങളെ പോലെ നടക്കാന്‍ നോക്കുന്നത് ? ജീന്‍സോ മിനിയോ മൈക്രോ മിനിയോ ഇടുന്നത് കൊണ്ട് മാത്രം അത്  അശ്ലീലം ആവുന്നില്ല. നിങ്ങള്‍ക്ക് യോജിക്കുമോ എന്ന് മാത്രം നോക്കിയാല്‍ മതി. നിങ്ങളുടെ സൌന്ദര്യം എന്ന് പറയുന്നത് ആ സ്ത്രീ സഹജമായ ചെറിയ നാണവും, ഒരുക്കവുമൊക്കെയാണ്. അല്ലാതെ ഒരു പാന്റ്സിട്ടത് കൊണ്ട് നിങ്ങള്‍ ആണാവുകയോ ബ്ലൌസ് ഇട്ടതുകൊണ്ട് ആണ് പെണ്ണാവുകയോ ചെയ്യില്ല. നഗരത്തിലെ മോഡേണ്‍ അയ പെണ്‍കുട്ടികളെക്കാള്‍ എത്രയോ ധൈര്യം ഉള്ളവരാണ് കുഗ്രാമങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളോട് അങ്കം വെട്ടി വളരുന്ന സ്ത്രീകള്‍ എന്നറിയാമോ ? അപ്പോള്‍  ധൈര്യം എന്ന് പറയുന്നത് ഉള്ളില്‍ നിന്ന് വരേണ്ടതാണ്. ഒരു വേഷം കേട്ടാല്‍ കൊണ്ടും അത് കൃത്രിമമായി ഉണ്ടാക്കാന്‍ പറ്റില്ല. നിങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കൂ. ആത്മ വിശ്വാസത്തോടെ വസ്ത്രം ധരിച്ചു സുന്ദരി ആയി നടക്കൂ. സംസ്കാരമുള്ള ഒരു ആണും നിങ്ങളെ തുറിച്ചു നോക്കില്ല. 

2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ഒരു വിളക്ക് കൂടി അണഞ്ഞു - ജോണ്‍സന്‍ മാഷിന് വിട
     പണ്ടെവിടെയോ വായിച്ചതാണ്. ഒരു സിനിമയുടെ പാട്ടുകളുടെ റിക്കോര്‍ഡിംഗ് നടക്കുകയാണ്. പാട്ട് പാടുന്നത് ഗാന ഗന്ധര്‍വന്‍ ആയ യേശുദാസ്. സംഗീത സംവിധായകന്‍ പഠിപ്പിച്ചു കൊടുത്ത ഈണം യേശുദാസ് പാടി. പക്ഷെ എവിടെയോ എന്തോ കുഴപ്പം. കേള്‍ക്കുന്നവര്‍ക്ക് അത് ഫീല്‍ ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തോട് നേരിട്ട് പറയാന്‍ എല്ലാവര്‍ക്കും പേടി. പക്ഷെ അവരെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സംഗീത സംവിധായകന്‍ അത് യേശുദാസിനോട് തുറന്നു പറഞ്ഞു. വീണ്ടും രണ്ടു തവണ കൂടി പാടിയെങ്കിലും ആ ഭാഗം വീണ്ടും പിഴച്ചു. സംഗീത സംവിധായകന്‍ അദ്ദേഹത്തോട് വീണ്ടും പറഞ്ഞു ആ ഭാഗം ശരിയായില്ല. ഒന്ന് കൂടി പാടണം എന്ന്. പക്ഷെ യേശുദാസ് വഴങ്ങിയില്ല. ഇത്രയുമൊക്കെ മതി. എന്റെ ഈ മധുര ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടോളും എന്ന് ചെറിയ ഒരു ഈര്‍ഷ്യയോടെ അദ്ദേഹം മറുപടി പറഞ്ഞു. പക്ഷെ സംഗീത സംവിധായകന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു. താന്‍ ഉണ്ടാക്കിയ ഈണം അതെ പടി പാടുക എന്നതാണ് ഗായകന്റെ ജോലി. അത് അതു പോലെ തന്നെ എനിക്ക് കിട്ടണം എന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. പറ്റില്ല എന്ന് പറഞ്ഞു യേശുദാസ് സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപോയി. നിര്‍മാതാവും സംവിധായകനും ആകെ പുലിവാല് പിടിച്ചു. എന്ത് വന്നാലും തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ല എന്ന് സംഗീത സംവിധായകന്‍ ഉറപ്പിച്ചു പറഞ്ഞു. ഒടുവില്‍ നിര്‍മാതാവും സംവിധായകനും പോയി യേശുദാസിനെ കണ്ടു സംസാരിച്ചു ഒരു വിധത്തില്‍ വീണ്ടും സ്റ്റുഡിയോയില്‍ എത്തിച്ചു. അടുത്ത തവണ ആ പാട്ട് പാടിയത് പെര്‍ഫെക്റ്റ്‌ ആയിട്ടായിരുന്നു. പാടിക്കഴിഞ്ഞതോടെ സംഗീത സംവിധായകന്‍ അതു ഓക്കേ പറഞ്ഞു. അതു കേട്ടതോടെ യേശുദാസിന്റെ ദേഷ്യവും എങ്ങോട്ടോ പമ്പ കടന്നു. പിന്നെ ഒരുപാടു ചിത്രങ്ങളില്‍ ഒരു പാട് മനോഹര ഗാനങ്ങള്‍ക്ക് വേണ്ടി അവര്‍ ഒന്നിച്ചു.

     മുകളില്‍ പറഞ്ഞ സംഗീത സംവിധായകന്‍ ആരെന്നു ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാവും. ഇന്നലെ രാത്രി നമ്മളെ വിട്ടു പിരിഞ്ഞ ജോണ്‍സന്‍ മാഷ്.  തന്റെ ഗുരുവായ ദേവരാജന്റെ രീതികള്‍ എല്ലാ അര്‍ത്ഥത്തിലും പിന്തുടര്‍ന്ന, അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമി ആയിരുന്നു ജോണ്‍സന്‍. നിലവാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും നില്‍ക്കുമായിരുന്നില്ലാത്ത ദേവരാജന്റെ അതെ രീതികള്‍ ആയിരുന്നു ജോണ്‍സന്റെയും. മലയാള സിനിമയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഒരുപാടു മനോഹര ഗാനങ്ങള്‍ സമ്മാനിച്ചിട്ടാണ് അദ്ദേഹം നമ്മെ വിട്ടു പോയത്. അതിനെക്കാളുപരി അനുവാചകന്റെ സ്വകാര്യ ദുഖങ്ങളുടെയും സന്തോഷങ്ങളുടെയും വേദനകളുടെയും മധുര നൊമ്പരങ്ങളുടെയും ഓര്‍മകളുമായി അലിഞ്ഞു ചേര്‍ന്ന ഒട്ടനവധി ഗാനങ്ങള്‍. മാനസികമായ ചില അസ്വസ്ഥതകളുടെ ഇരുട്ടില്‍ നിലച്ചു പോയി എന്ന് തന്നെ ഒരിട എല്ലാവരും വിശ്വസിച്ച അദ്ദേഹം ഫോട്ടോഗ്രാഫറിലെ മനോഹരമായ ഗാനങ്ങളുമായി തിരിച്ചു വന്നു. കൈരളി ടി വിയില്‍ ഒരു സംഗീത പരിപാടിയില്‍ ജഡ്ജ് ആയി. അലങ്കോലമായ വേഷത്തില്‍, വാര്‍ധക്യം ബാധിച്ച മുഖത്തോട് കൂടി  അദ്ദേഹം ആ കസേരയിലിരുന്നു പറഞ്ഞ ചില സംഗതികള്‍ ചിലപ്പോഴൊക്കെ നമ്മെ അത്ഭുതപ്പെടുത്തി.  അദ്ദേഹം സ്വബോധതോട് കൂടി തന്നെയാണോ സംസാരിക്കുന്നതു എന്ന് വിഡ്ഢിയായ ഞാന്‍ അന്ന് ചിന്തിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു... സംഗീതത്തിനല്ലാതെ വേറൊന്നിനും പ്രലോഭിപ്പിക്കാന്‍ പറ്റാത്ത, തന്റെ വഴിയിലൂടെ ശരിക്ക് വേണ്ടി തലയുയര്‍ത്തി നടന്ന ഒരു ധിക്കാരി ആയിരുന്നു അദ്ദേഹമെന്ന്. പ്രിയപ്പെട്ട ജോണ്‍സന്‍ മാഷ് മരിച്ചിട്ടില്ല എന്ന്  വിശ്വസിക്കാനാണ് എനിക്കിഷ്ടം...

2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

അന്നാ ഹസാരെ - സമരത്തിന്റെ അതി വൈകാരികത ?


ഇനി പറയാനുള്ളത് ക്ഷമയോടെ വായിക്കാന്‍ അപേക്ഷിക്കുന്നു. ഇത് അണ്ണായ്ക്ക് എതിരായിട്ടോ സര്‍ക്കാരിനെ അനുകൂലിച്ചോ ഉള്ള ഒരു പോസ്റ്റ്‌ അല്ല. ബുദ്ധി ജീവി ചമയാനുള്ള ശ്രമവും അല്ല. ഇവരുടെ വാദങ്ങള്‍ എത്രത്തോളം പ്രായോഗികമാണ് എന്ന ചിന്തയില്‍ നിന്ന് ഉണ്ടായ ചില സംശയങ്ങള്‍ ഞാന്‍ തുറന്നു ചോദിക്കുന്നു എന്ന് മാത്രം. അണ്ണായെയും അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയും ആത്മാര്‍ഥതയെയും ഞാന്‍ ബഹുമാനിക്കുന്നു. 

ഭാരതം ഇപ്പോള്‍ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നത്‌ അണ്ണാ ഹസാരെയെ ആണ്.  എഴുപത്തി നാല് വയസ്സുള്ള വന്ധ്യ വയോധികനായ അണ്ണാ ഇപ്പോള്‍ ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങളുടെ അനിഷേധ്യ നേതാവായിരിക്കുന്നു. സാക്ഷാല്‍ മഹാത്മാ ഗാന്ധിക്ക് ശേഷം ഇത്തരം ജന പങ്കാളിത്തമുള്ള ഒരു ദേശീയ സമരം നയിച്ച വേറൊരു നേതാവില്ല എന്നൊരു ചിത്രമാണ് എല്ലാ മാധ്യമങ്ങളും അവതരിപ്പിക്കുന്നത്‌.  അന്നയെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും വഴി സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പുലിവാല് പിടിക്കുകയും ചെയ്തു. സത്യം പറഞ്ഞാല്‍ വൈകാരികമായ ഒരു പ്രകടനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതി വൈകാരികത ഒരാളെ അന്ധനാക്കും എന്ന് പറയുന്നത് പോലെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ഇപ്പോള്‍ ഫോക്കസ്  പോയതായി തോന്നുന്നു. അഴിമതിയില്‍ പൊറുതി മുട്ടിയ ഒരു ജനത അണ്ണാ എന്നൊരു മനുഷ്യന്റെ പുറകില്‍ അണിചേരുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്. ലോക് പാല്‍ ബില്‍ എന്താണെന്ന് അറിയാത്തവര്‍ പോലും അണ്ണായുടെ ഉദ്ദേശം നല്ലതാണു എന്ന ഉറച്ച വിശ്വാസത്തില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നുണ്ട്. എന്റെ ഒരു  ഫേസ് ബുക്ക്‌  സുഹൃത്ത്‌ പറഞ്ഞതു പോലെ. 'ഇതെന്താണ് സംഗതി എന്നറിയില്ല. പക്ഷെ എന്തോ നല്ലതാണെന്ന് അറിയാം. അതുകൊണ്ട് ഞാന്‍ അണ്ണായെ അനുകൂലിക്കുന്നു."

ആരൊക്കെയാണ് മുന്നില്‍ ?
     ഈ ബില്ലിനെ എല്ലാ രാഷ്ട്രീയക്കാരും ഒന്നടങ്കം എതിര്‍ക്കുന്നത് അതിന്റെ വേറിട്ട ഘടന കൊണ്ട് തന്നെയാണ്. ഇതിന്റെ ആദ്യ പതിപ്പ് ജനത പാര്‍ട്ടിയുടെ നേതാവും മുന്‍ നിയമ മന്ത്രിയുമായിരുന്ന ശാന്തി ഭൂഷന്‍ 1968 ല്‍ ലോകസഭയില്‍ അവതരിപ്പിക്കുകയും തൊട്ടടുത്ത വര്‍ഷം അത് പാസാക്കുകയും ചെയ്തു. പിന്നീട് ഒരു ഒന്‍പതു തവണയെങ്കിലും ഇതിന്റെ പരിഷ്കരിച്ച പതിപ്പുകള്‍ അവതരിപ്പിച്ചുവെങ്കിലും രാജ്യസഭയില്‍ ഇത് വരെ ഇത് പാസ്സായിട്ടില്ല. ശാന്തി ഭൂഷന്‍ പിന്നീട് ഭാരതീയ ജനതാ പാര്‍ടിയില്‍ ചെര്‍ന്നുവെങ്കിലും ചില അസ്വാരസ്യങ്ങളെ തുടര്‍ന്ന് അദ്ദേഹം അവിടുന്ന് രാജി വച്ചു. മകനായ പ്രശാന്ത്‌ ഭൂഷനോടൊപ്പം അദ്ദേഹം നടത്തിയ, ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമരത്തിന്റെ ലക്‌ഷ്യം ആത്യന്തികമായി നമ്മുടെ ജഡീഷ്യറിയെയും അഴിമതി നിയമങ്ങള്‍ക്കു കീഴില്‍ കൊണ്ട് വരിക എന്നതാണ്. പ്രശാന്ത്‌ ഭൂഷന്‍ മലയാളികള്‍ക്കും അപരിചിതന്‍ അല്ല. ഇടമലയാര്‍ കേസില്‍ അച്ചുതാനന്ദന് വേണ്ടി വാദിക്കുകയും ബാലകൃഷ്ണ പിള്ള ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്ത പ്രഗത്ഭ അഭിഭാഷകന്‍ ആണ് അദ്ദേഹം. 


    മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ നിന്ന് വന്ന അണ്ണാ എന്നാ മനുഷ്യന്‍ ഈ മുന്നേറ്റത്തെ അനുകൂലിക്കുകയും മുന്നിട്ടിറങ്ങുകയും ചെയ്തു. സ്വാമി വിവേകാനന്ദന്റെ പ്രബോധനങ്ങളില്‍ ആകൃഷ്ടനായി സാമൂഹിക സേവനത്തിനിറങ്ങിതിരിച്ച അണ്ണാ ഭാരതത്തെ പിന്നോട്ട് വലിക്കുന്ന ഒരേ ഒരു പ്രശ്നം സാര്‍വത്രികമായ അഴിമതി ആണെന്ന് തിരിച്ചറിഞ്ഞു. ആ വികാരമാണ് ഇപ്പോഴും അദ്ദേഹത്തെ കടുത്ത സമര രീതികളിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തനാക്കുന്നത്. അദ്ദേഹത്തിന്റെ മഹത്തായ നേട്ടങ്ങളെ രാജ്യം പത്മ ഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലെ അഴിമതി വിരുദ്ധ പ്രസ്ഥാനം എന്നാല്‍ അണ്ണാ ആണെന്ന് പറയുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു 

എന്താണ് ലോക് പാല്‍ ബില്‍ ? 

മുകളില്‍ പറഞ്ഞത് പോലെ, ലോക് പാല്‍ ബില്‍ മുന്നോട്ടു വയ്ക്കുന്നത് അഴിമതിക്കാരെ തളയ്ക്കാനുള്ള അസന്ഖ്യം നിയമങ്ങളാണ് .

  1. ലോക് പാല്‍ എന്നൊരു അഴിമതി വിരുദ്ധ സെല്‍ രൂപീകരിക്കുക. ലോകായുക്ത ആയിരിക്കും സംസ്ഥാന തലത്തില്‍ ഇതിന്റെ പരമാധികാരി. 
  2. കാബിനെറ്റ്‌ സെക്രട്ടറിയും എലെക്ഷന്‍ കമ്മീഷനും ലോക് പാലിനെ നിരീക്ഷിക്കും ( സുപ്രീം കോടതിയും കാബിനെറ്റ്‌ സെക്രട്ടറിയറ്റിനെയും നിരീക്ഷിക്കുന്നത് പോലെ ) അതുകൊണ്ട് തന്നെ ഗവണ്മെന്റിന്റെ നിയന്ത്രണത്തില്‍ നിന്നും മന്ത്രി തലത്തിലുള്ള സ്വാധീനത്തില്‍ നിന്നും ഇത് വിമുക്തമായിരിക്കും
  3. സുതാര്യമായ ഒരു നടപടിയിലൂടെ ഇതിലെ അംഗങ്ങളെ നിയമിക്കും. നല്ല ട്രാക്ക് റെക്കോര്‍ഡ്‌ ഉള്ള ജട്ജുമാര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നായിരിക്കും നിയമനം.സെലെക്ഷന്‍ കമ്മിറ്റി നടത്തുന്ന നിയമന നടപടികളുടെ വിവരങ്ങള്‍  പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കും. ഇന്റെര്‍വ്യൂകളുടെ വീഡിയോ ഉള്‍പ്പെടെ.
  4. ലോകയുക്തയ്ക്ക് ലഭിക്കുന്ന കേസുകള്‍, തീര്‍പ്പായ കേസുകള്‍, അതിന്മേല്‍ ഉണ്ടായ നടപടികള്‍ അങ്ങനെ എല്ലാം തങ്ങളുടെ വെബ്‌ സൈറ്റില്‍ ലഭ്യമാക്കും. 
  5. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു കേസ് തീരുമാനമാക്കാന്‍ വേണ്ട സമയ പരിധിയാണ്. ഇന്ത്യയുടെ പ്രധാന ശാപം അനിശ്ചിതമായി നീണ്ടു പോകുന്ന കോടതി നടപടികള്‍ ആണ്. പക്ഷെ ഇവിടെ ഒരു വര്‍ഷത്തിനുള്ളില്‍ നടപടി പൂര്‍ത്തിയായിരിക്കണം എന്ന് ലോക്പാല്‍ നിര്‍ദേശിക്കുന്നു. പ്രോസേസ്സിംഗ് ഉള്‍പ്പെടെ രണ്ടു വര്‍ഷമാണ്‌ നിബന്ധന.
  6. ഗവന്മെന്റിനുണ്ടായ നഷ്ടം അഴിമതിക്കാരനായ വ്യക്തിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഈടാക്കാനും വകുപ്പുണ്ട്. 
  7. ഇത് പോലെ തന്നെ സര്‍ക്കാര്‍ ഓഫീസുകളില്‍ സര്‍വ സാധാരണമായ കാല താമസത്തിനും ലോക്പാല്‍ തടയിടുന്നു. പൌരന്റെ ആവശ്യം സമയ ബന്ധിതമായി പരിഹരിക്കാത്ത, അല്ലെങ്കില്‍ അറിഞ്ഞു കൊണ്ട് കാല താമസം വരുത്തുന്നത്തിനു ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ഉണ്ടാകും. അവരില്‍ നിന്ന് ഫൈന്‍ ഈടാക്കി  അത് പരാതിക്കാരന് നല്‍കും.
  8. ഇനി, ഏതെങ്കിലും ലോക് പാല്‍ ഉദ്യോഗസ്ഥനെതിരെ പരാതി ഉയര്‍ന്നാല്‍ അത് പരിഹരിക്കാനും വഴി ഉണ്ട്. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരനെങ്കില്‍  രണ്ടു മാസത്തിനുള്ളില്‍ പുറത്താക്കാന്‍ ഉള്ള അധികാരം ഉണ്ട്.
  9. ഇപ്പോള്‍ നിലവിലുള്ള ഏജന്‍സികളായ ചീഫ് വിജിലന്‍സ് ഓഫീസര്‍, സി ബി ഐയുടെ അഴിമതി നിര്‍മാര്‍ജന സെല്‍ എന്നിവ ലോക് പാലില്‍ ലയിക്കും. തദ്വാരാ ആരുടെ അഴിമതിയും അന്വേഷിക്കാനും നടപടിയെടുക്കാനും ഉള്ള അധികാരം ഇതിനു ലഭിക്കും.
  10. അഴിമതിയെ പറ്റി വിവരം നല്കുന്നവര്‍ക്കുള്ള സംരക്ഷണം ലോക്പാല്‍ ഉറപ്പു തരുന്നു

ഇതിലെ ചില നിബന്ധനകളിലാണ് ജന ലോക് പാല്‍ ബില്ലിന്റെ വക്താക്കളായ പ്രവര്‍ത്തകര്‍ക്ക് വിയോജിപ്പുള്ളത് . അതെന്താണെന്ന് നോക്കാം. 

ലോക്പാല്‍ 2010 : ജനങ്ങളില്‍  നിന്ന്‍ നേരിട്ട് പരാതികള്‍ സ്വീകരിക്കാനും നടപടികള്‍ കൈക്കൊള്ളാനുമുളള അധികാരം ഇല്ല. ലോക്സഭ സ്പീക്കറോ രാജ്യസഭ ചെയര്‍മാനോ ഫോര്‍വേഡ് ചെയ്യുന്ന പരാതികള്‍ അന്വേഷിക്കാന്‍ മാത്രമുള്ള അവകാശം 
ജന ലോക്പാല്‍ 2011: ഇതിനു രണ്ടിനുമുള്ള അവകാശം 

ലോക്പാല്‍ 2010 : ഉത്തരവാദിത്വപ്പെട്ട ഒരു അധികാരിക്ക്‌ ശിക്ഷ നടപടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ കൈമാറുന്ന ഒരു ഏജന്‍സി മാത്രം.
ജന ലോക്പാല്‍ 2011: കുറ്റക്കാരെന്നു കാണുന്നവരെ നേരിട്ട് പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരം.

ലോക്പാല്‍ 2010 : ഇതിനു പോലീസിംഗ് പവര്‍ ഉണ്ടായിരിക്കില്ല. ക്രിമിനല്‍ കുറ്റങ്ങളിന്മേല്‍ FIR രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരമില്ല
ജന ലോക്പാല്‍ 2011 : ഈ രണ്ടു അധികാരങ്ങളും ഉള്‍പ്പെടുത്തുക 


ലോക്പാല്‍ 2010 : സി ബി ഐയും ലോക്പാലും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരിക്കില്ല. 
ജന ലോക്പാല്‍ 2011 : സി ബി ഐയുടെ ആന്റി കറപ്ഷന്‍ സെല്‍ ലോക്പാലില്‍ ലയിക്കും. മാത്രമല്ല ഇത് ഒരു സ്വതന്ത്ര സ്വഭാവമുള്ള സ്ഥാപനം ആയിരിക്കുകയും ചെയ്യും 


ലോക്പാല്‍ 2010 : അഴിമതിക്കുള്ള കുറഞ്ഞ ശിക്ഷ ആറു മാസവും കൂടിയത് ഏഴു വര്‍ഷവും 
ജന ലോക്പാല്‍ 2011 : കുറഞ്ഞത്‌ പത്തു വര്‍ഷവും അല്ലെങ്കില്‍ ജീവ പര്യന്തം ഉറപ്പുവരുത്തുന്നു ഇതില്‍ ചില നിബന്ധനകള്‍ സര്‍ക്കാര്‍ വിട്ടുകളഞ്ഞതോ അംഗീകരിക്കാത്തതോ ആണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. പ്രധാനമന്ത്രി, എം പിമാര്‍ എന്നിവരെ വിചാരണ ചെയ്യാനും ശിക്ഷിക്കാനും ഉള്ള അധികാരമാണ് അതില്‍ ഒന്ന് . സ്വന്തം ശവപ്പെട്ടിയില്‍ അടിക്കുന്ന ആണിയാവും അത് എന്നത് കൊണ്ട് രാഷ്ട്രീയക്കാര്‍ ഒന്നടങ്കം ഇതിനെ എതിര്‍ക്കുകയാണ്. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം ഇതല്ല. ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെ ലോക് പാലിന് കീഴില്‍ കൊണ്ട് വരിക എന്നതാണ് അത്. ഇത് വരെ കോടതിക്കോ ന്യയാധിപന്മാര്‍ക്കോ എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു സിസ്റ്റം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇതും
ലോക് പാലിന് കീഴില്‍ വരണം എന്നാണു ഇവരുടെ ആവശ്യം. ഹൈ കോടതികളില്‍ വേഗത്തില്‍ വിചാരണ നടക്കാനായി സ്പെഷ്യല്‍ ബഞ്ചുകള്‍ വേണം എന്നൊരു ആവശ്യവും ഉണ്ട്.


 ഇപ്പോള്‍ ഇന്ത്യ അഗൈന്‍സ്റ്റ്‌ കറപ്ഷന്‍ മുന്നോട്ടു വച്ചിരിക്കുന്ന നിബന്ധനകള്‍ കൂട്ടി വായിച്ചാല്‍ നമുക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. ജന ലോക് പാല്‍ ബില്‍ അവര്‍ പറയുന്ന രീതിയില്‍ നിലവില്‍ വന്നാല്‍ ഭരണ ഘടന പരമായ എല്ലാ ശക്തികളെയും നിയന്ത്രിക്കുന്ന ഒരു സൂപ്പര്‍ പവര്‍ ആയി അത് മാറും. പോലിസ് , സി ബി ഐ എന്നിവയുടെ പിന്‍ബലവും കേസ് എടുക്കാനും ശിക്ഷിക്കാനും ഉള്ള അധികാരവും എന്തിനു, ഇന്ത്യ ജുഡീഷ്യറിയെ തന്നെ ശിക്ഷിക്കാന്‍ കഴിവുള്ള ഒരു യഥാര്‍ത്ഥ ശക്തി. ഇങ്ങനെ ഒന്ന് നിലവില്‍ വന്നാല്‍ എന്താണ് പ്രശ്നം ? ഇപ്പോഴത്തെ സ്ഥിതിയില്‍ കുഴപ്പമില്ല എന്നാണു എന്റെ അഭിപ്രായം. കാരണം ഇത് നിലവില്‍ വന്നാല്‍ അതിന്റെ നേതൃത്വതിലേക്ക് വരുന്നത്  അണ്ണായും പ്രശാന്തി ഭൂഷനും ഒക്കെ ആയിരിക്കും. പക്ഷെ അവര്‍ക്ക് ശേഷം വരുന്നവര്‍ ഈ ശക്തി ദുരുപയോഗം ചെയ്യില്ല എന്നതിന് എന്താണ് ഉറപ്പു ? ബില്ലില്‍ പറയുന്ന പോലെ ഒരു അംഗത്തിനെ പുറത്താക്കണമെങ്കില്‍ രണ്ടു മാസം മതി. ദൌര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം മെമ്പര്‍മാരും എന്തെങ്കിലും മോശമായ ഉദ്ദേശം ഉള്ളവരാണെങ്കില്‍ തീര്‍ന്നില്ലേ കഥ ? അപ്പോള്‍ ഇപ്പോഴുള്ള സിസ്ടവും
പുതിയ സിസ്ടവും തമ്മില്‍ ഒരു വ്യത്യാസവും ഉണ്ടാവില്ല. ഇപ്പോള്‍ അണ്ണായും സംഘവും ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് അവരുടെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോള്‍ ന്യായമാണ്. നമ്മുടെ ഇപ്പോഴത്തെ വ്യവസ്ഥയില്‍ ഉള്ള വിശ്വാസമില്ലായ്മ ആണ് അവരെ കൊണ്ട് ഇത് പറയിക്കുന്നത്. ഉദാഹരണത്തിന് ടെലിഫോണ്‍ ടാപ്പ്‌ ചെയ്യാനുള്ള അധികാരം. ഇപ്പോഴത്തെ വ്യവസ്ഥ അനുസരിച്ച് ഇതിനു ഓര്‍ഡര്‍ നല്‍കേണ്ടത് ഹോം സെക്രട്ടറി ആണ്. പക്ഷെ ഹോം സെക്രട്ടറിയുടെ മുകളിലുള്ള ഏതെങ്കിലും ഭരണാധികാരിയെ പറ്റിയുള്ള അന്വേഷണമാണെങ്കില്‍ അത് അട്ടിമറിക്കാന്‍ ആ ഭരണാധികാരിക്ക് തന്നെ കഴിയും. അതുണ്ടാവാതിരിക്കാനാണ് അണ്ണാ ആ ആവശ്യം
ഉന്നയിക്കുന്നത്. ദൌര്‍ഭാഗ്യ വശാല്‍ അദ്ദേഹം ഉന്നയിക്കുന്ന പല ആവശ്യങ്ങളും ഇപ്പോഴത്തെ നമ്മുടെ ഭരണ ഘടന വ്യവസ്ഥ അനുസരിച്ച് പ്രായോഗികമല്ല എന്ന് തന്നെ പറയേണ്ടി വരും. ജുഡീഷ്യറി ഇതിനു കീഴില്‍ വന്നു കഴിഞ്ഞാല്‍ നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ അധികാരത്തിനു എന്താണ് വില ? അല്ലെങ്കില്‍ എന്താണ് പ്രസക്തി ? ഇപ്പോള്‍ നമ്മുടെ നീതി ന്യായ രീതിയിലുള്ള കുപ്രസിദ്ധമായ ഇഴച്ചില്‍ എന്ത് കൊണ്ടാണ് ഉണ്ടാകുന്നതെന്ന് ഒരു ശാസ്ത്രീയ പഠനവും നടന്നിട്ടില്ല.
അണ്ണായും സംഘവും പറയുന്നത് മനപൂര്‍വമുള്ള ഒരു കാല താമസം ആണ് ഇതെന്നാണ്.  പക്ഷെ അതാണോ യഥാര്‍ത്ഥ കാരണം ? ഏകദേശം നൂറ്റി മുപതു കോടി ജനങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ഇതിന്റെ പത്തു ശതമാനം പേര്‍ എന്തെങ്കിലും കാര്യത്തിന് കോടതിയെ സമീപിച്ചാല്‍
അത് പരിഹരിക്കാന്‍ ഉള്ള അത്ര എണ്ണം ന്യായാധിപര്‍ നമ്മുടെ കോടതികളില്‍ ഇല്ല എന്നതാണ് വാസ്തവം. മാത്രമല്ല പലപ്പോഴും അഭിഭാഷകര്‍ മനപൂര്‍വം അവധി ചോദിച്ചും മറ്റും അത് താമസിപ്പിക്കുന്നത് സാധാരണയാണ്. സര്‍ക്കാര്‍ അണ്ണായെ  അറസ്റ്റ്  ചെയ്യുക വഴി ജനങ്ങളുടെ ശത്രുവായി മാറിയിരിക്കുകയാണ്. പക്ഷെ സര്‍ക്കാര്‍ ഒന്നും ഇക്കാര്യത്തില്‍ ചെയ്തിട്ടില്ല എന്ന് എങ്ങനെ പറയാന്‍ പറ്റും ? ഒരു ബില്‍ പാസ്സാവുന്നത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത ജന പ്രതിനിധികള്‍ വോട്ട് ചെയ്യുമ്പോഴാണ് . കഴിഞ്ഞ ഒന്‍പതു റിവിഷനുകളില്‍ ഒരു സര്‍ക്കാരും ചെയ്യാത്തത് ഇവര്‍ ചെയ്തു. ജനരോഷം ഭയന്നിട്ടാണോ എന്തോ ലോക് പാല്‍ കമ്മിറ്റിയില്‍ പുറമേ നിന്നുള്ള അംഗങ്ങളായ അണ്ണാ ഹസാരെ , പ്രശാന്തി ഭൂഷന്‍ മുതലായവരെയും ഉള്‍പ്പെടുത്തി.

സത്യം പറഞ്ഞാല്‍ ഇത് ഭരണ ഘടന വിരുദ്ധമായ ഒരു നടപടിയാണ്. ഒടുവില്‍ ഈ സംയുക്ത കമ്മിറ്റി ഇത്തരം നിര്‍ദേശങ്ങളെല്ലാം ഉള്‍പ്പെടുത്തി ഒരു തീരുമാനത്തിലെത്തി  എങ്കിലും സര്‍ക്കാര്‍ അതിലെ ചില നിബന്ധനകള്‍ പിന്നീട് വിട്ടു കളഞ്ഞു. പക്ഷെ അത് അണ്ണാ ഇത് പുറത്തു വിട്ടത് വീണ്ടും തുടങ്ങിയ നിരാഹാര സമരത്തിലാണ്. അതില്‍ ഗവണ്മെന്റ്  സ്വാഭാവികമായും അസ്വസ്ഥരായി. അതിന്റെ പ്രതിഫലനമാണ് അന്നയുടെ അറസ്റ്റില്‍ കണ്ടത്. 

     സത്യത്തില്‍ ഈ സമരം വളരെ വൈകാരികമായ ഒരു പ്രകടനമായിട്ടാണ് ഞാന്‍ കാണുന്നത്. അഴിമതിയില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ വളരെ ആകര്‍ഷകമായ ചില മുദ്രാവാക്യങ്ങള്‍ കണ്ടിട്ട് ആവേശ ഭരിതരായി മുന്നോട്ടിറങ്ങിയതല്ലേ ഇത് ? മുതല്‍വന്‍ എന്ന ചിത്രത്തില്‍ അര്‍ജുന്‍ അവതരിപ്പിക്കുന്ന ഒരു നാള്‍ മുഖ്യമന്ത്രി കാട്ടി കൂട്ടുന്നതു പോലത്തെ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ നടപ്പിലാക്കാന്‍ പറ്റുമോ ? സുരേഷ് ഗോപി അവതരിപ്പിച്ച പല പോലീസ് വേഷങ്ങളും
പണ്ട് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോ നക്സലയിറ്റുകളോ അല്ലെങ്കില്‍ തമിഴ് പുലികള്‍ തന്നെ നടത്തിയതോ പോലത്തെ രക്തം കൊടുത്തുള്ള ഒരു സമരമല്ല ഇത്.  മനോഹരമായ ഒരു ആശയം മാത്രം കണ്ടിട്ട് അതിന്റെ പ്രായോഗികതയെ പറ്റി ആലോചിക്കാതെ ആവേശം കൊണ്ട് സൌകര്യ പ്രദമായ രീതിയില്‍  നമ്മളില്‍ ഉണ്ടാക്കിയ വികാരമല്ലേ ശരിക്കും ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് തോന്നുന്നത് ? ഇന്ത്യയിലെ എല്ലാ അഴിമതിയും ഇല്ലാതാക്കാന്‍ ഇത്തരം ഒരു പുതിയ സിസ്റ്റം  കൊണ്ട് വരുന്നതിനേക്കാള്‍ നല്ല ആശയമല്ലേ ഇപ്പൊ നമ്മള്‍ക്ക് ഉള്ള വ്യവസ്ഥയിലെ പഴുതുകള്‍ അടക്കുന്നത് ? ജന ലോക് പാല്‍ ബില്ലില്‍ പറയുന്നത് പോലെയാണെങ്കില്‍ തന്നെ, കൂടുതല്‍ ഫാസ്റ്റ് ട്രാക്ക് കോടതികളും കൂടുതല്‍ ന്യായാധിപരും വേണമെന്ന് തന്നെയാണ് അവര്‍ ആവശ്യപ്പെടുത്തത്. അതിനു പകരം നമ്മുടെ ഇപ്പോഴത്തെ സിസ്ടത്തില്‍ തന്നെ ന്യായാധിപരുടെ എണ്ണം കൂട്ടിയാല്‍ പോരെ ? അത് പോലെ തന്നെ സുതാര്യത ഉറപ്പു വരുത്താന്‍ ഇപ്പോഴുള്ള വിവരാവകാശ നിയമത്തെ ഒന്ന് കൂടി ശക്തിപെടുത്തിയാല്‍ പോരെ ? ന്യായാധിപന്മാര്‍ കാണിക്കുന്ന അഴിമതി വിചാരണ ചെയ്യാന്‍ നമുക്ക് ഇപ്പോള്‍ തന്നെ പ്രോവിഷന്‍ ഉണ്ട്. സൌമിത്ര ചാറ്റര്‍ജിയെ ഇന്നലെ വിചാരണ ചെയ്തത് ഉദാഹരണം. ഇന്ത്യ അഗയിന്‍സ്റ്റ് കറപ്ഷന്‍ മുന്നോട്ടു വയ്ക്കുന്ന ചില വാദങ്ങള്‍ ഞാന്‍ ബഹുമാനിക്കുന്നു. ആരും നിയമത്തിനു അതീതരല്ല. കുറ്റം ചെയ്യുന്നവരെ വിചാരണ ചെയ്തു അവര്‍ക്ക് ശിക്ഷ കിട്ടുമെന്ന് ഉറപ്പു വരുത്തിയാല്‍ മാത്രമേ നമുക്ക് ഇത്തരം വ്യാപകമായ അഴിമതി തടയാന്‍ പറ്റൂ. ഈ സമരത്തിന്റെ രീതികള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം നിങ്ങള്‍ക്ക് മനസ്സിലാവും. ഭാരതത്തിലെ യുവാക്കളും ( അതില്‍ തന്നെ മിക്കവര്‍ക്കും ലോക് ബാല്‍ ബില്‍ എന്താണ് എന്നറിയില്ല എന്നത് ഒരു സത്യമാണ്. ) രാം ദേവ് , ശ്രീ ശ്രീ രവി ശങ്കര്‍ മുതലായ ന്യൂ ഏജ് ഗുരുക്കളും അടങ്ങുന്ന ഒരു ക്രീമി ലയെര്‍ ആണ് അതില്‍ പങ്കെടുക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌  മീഡിയയും ഇതില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. അതിലൊന്നും ഞാന്‍ തെറ്റ് പറയുന്നില്ല. പക്ഷെ അണ്ണായെ  ഗാന്ധിജിയോട് ഉപമിക്കുന്നതിനെയും ഇതിനെ ഒരു രണ്ടാം സ്വാതന്ത്ര്യ സമരമായി കാണുന്നതിനെയും അംഗീകരിക്കാന്‍ പറ്റുന്നില്ല.  സമരം ചെയ്യുന്ന ഒരു ആള്‍ക്കൂട്ടം ആയിട്ടാണ് ഞാന്‍ ഇവരെ കാണുന്നത്. ഈ ജനക്കൂട്ടതെയും നയിക്കുന്നത് അവരുടെ ആത്മാര്‍ഥതയും ഇന്ത്യ നന്നാവണം  അടുത്ത തലമുറ രക്ഷിക്കപ്പെടണം എന്ന ആഗ്രഹം തന്നെ. പക്ഷെ കുറച്ചു കൂടി പ്രായോഗികമായ രീതിയില്‍ ഇത് നടപ്പിലാക്കണം എന്ന് ഒരു  അഭിപ്രായം ദുശാസ്സനനുണ്ട്. വിയോജിപ്പുള്ളവര്‍ തല്ലരുത്. നിങ്ങളുടെ അഭിപ്രായം തുറന്നെഴുതുക 

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

പുഷ്പക് - നിശബ്ദതയുടെ സംഗീതം .. അല്ല സൌന്ദര്യം
    ഒരു അവധി ദിവസത്തിന്റെ ആലസ്യത്തില്‍ ഇന്നലെ സിനിമകള്‍ കണ്ടു തള്ളുകയായിരുന്നു. പൊടി പിടിച്ചു കിടന്നിരുന്ന ഡി വി ഡികള്‍ വൃത്തിയാക്കിയ കൂട്ടത്തില്‍ അവന്‍ വീണ്ടും കയ്യില്‍ തടഞ്ഞു. പുഷ്പക്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും യൌവനം നശിച്ചിട്ടില്ലാത്ത ഒരു ജീനിയസ് മൂവി. മലയാളത്തിലും തമിഴിലും വിപ്ലവകരമായ മാറ്റങ്ങള്‍ നടക്കുന്നു എന്ന വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരിട തിരിഞ്ഞു നോക്കാന്‍ പുഷ്പക് എന്നെ പ്രേരിപ്പിച്ചു. ഈ ചിത്രത്തെ പറ്റി വിശദീകരിക്കുന്നതിനു മുമ്പ് ഇതിന്റെ സംവിധായകനായ ശിങ്കിതം ശ്രീനിവാസ റാവുവിനെ പറ്റി കുറച്ചു പറയേണ്ടതുണ്ട് .ഇപ്പോള്‍ വന്ധ്യ വയോധികനായ ശിങ്കിതം സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ചിലത് ശ്രദ്ധിച്ചാല്‍ മതി അദ്ദേഹത്തിന്റെ ക്ലാസ്സ്‌ മനസ്സിലാവാന്‍. കമല്‍ ഹാസ്സന്‍ അഭിനയിച്ച അപൂര്‍വ സഹോദരങ്ങള്‍ , മൈക്കേല്‍ മദന കാമരാജന്‍, പുഷ്പക്, സുധ ചന്ദ്രന്റെ ജീവിത കഥയെ ആസ്പദമാക്കി എടുത്ത മയൂരി, ലിറ്റില്‍ ജോണ്‍ , അങ്ങനെ അക്ഷരാര്‍ഥത്തില്‍ വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങള്‍. ഇന്നത്തെ പോലെ സാങ്കേതിക വിദ്യ ഒന്നും വികസിച്ചിട്ടില്ലാത്ത കാലത്താണ് അദ്ദേഹം അപൂര്‍വ സഹോദരങ്ങള്‍ പോലുള്ള വിസ്മയ ചിത്രങ്ങള്‍ തീര്‍ത്തത്. കാലത്തിനെ അതിജീവിക്കുന്ന ആ ചിത്രങ്ങള്‍ ഇപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തും. ഇനി പുഷ്പകിനെ കുറിച്ച്. ഇന്ത്യന്‍ സിനിമയില്‍ ശബ്ദമുള്ള സിനിമകള്‍ പോപ്പുലര്‍ ആയതിനു ശേഷം വന്ന ഒരു നിശബ്ദ സിനിമ ആണ് പുഷ്പക്. പൂര്‍ണമായും ഇതിനെ ഒരു നിശബ്ദ ചിത്രം എന്ന് വിളിക്കാന്‍ പറ്റില്ല. കാരണം സംഗീതം ഇതിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. സംഭാഷണങ്ങള്‍ ഇല്ല എന്നേ ഉള്ളൂ.  പക്ഷെ ഈ ചിത്രത്തില്‍ ഒരു വാക്ക് പോലും ഉപയോഗിച്ചിട്ടില്ല എന്നത് നിങ്ങള്‍ക്ക് ഒരു നിമിഷം പോലും ഫീല്‍ ചെയ്യാത്ത രീതിയില്‍ അതി വിദഗ്ദ്ധമായാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് .

     അങ്ങേയറ്റം ദരിദ്രനായ, തൊഴില്‍ രഹിതനായ ഒരു യുവാവാണ് കമല്‍ അവതരിപ്പിക്കുന്ന കഥാനായകന്‍. തിരക്ക് പിടിച്ച ഒരു നഗരത്തില്‍, അഴുക്കു ചാലുകള്‍ നിറഞ്ഞ ഒരു ചേരിയില്‍, അതിനെക്കാള്‍ മുഷിഞ്ഞ ചുമരുകളുള്ള ഒരു മുറിയില്‍ താമസിക്കുകയാണ് അയാള്‍. അയാളുടെ സ്ഥിതി ചെറിയ ചില രംഗങ്ങളിലൂടെ കാണിച്ചു തരുന്നുണ്ട് സംവിധായകന്‍. ഒരു ഫുള്‍ ചായ കുടിക്കണമെന്നു ആഗ്രഹമുണ്ടെങ്കിലും ഒരു രൂപ ലാഭിക്കാന്‍ വേണ്ടി കട്ടിങ്ങില്‍ ഒതുക്കുന്നു.
( നമ്മുടെ നാട്ടില്‍ ഈ ചായ കിട്ടില്ല കേട്ടോ. പുറത്തൊക്കെ ഫുള്‍ ചായ, അല്ലെങ്കില്‍ അതിന്റെ പകുതി മാത്രമുള്ള കട്ടിംഗ് - അങ്ങനെയാണ് ചായ കിട്ടുന്നത് ). ആകെ ഇട്ടുകൊണ്ട്‌ നടക്കാന്‍ ഒന്നോ
രണ്ടോ ജോഡി ഡ്രസ്സ്‌  മാത്രമേ ഉള്ളൂ അയാള്‍ക്ക്.  പക്ഷെ അത് ധരിച്ചു വളരെ സുന്ദരനായിട്ടാണ് അയാള്‍ ഇന്റെര്‍വ്യൂവിനൊക്കെ പോകുന്നത് . പക്ഷെ എങ്ങും ഭാഗ്യം തുണയ്ക്കുന്നില്ല. വളരെ വിരസവും നിശ്ചലവുമായ തന്റെ ജീവിതത്തിലും അയാള്‍ സന്തോഷവാനാണ്. ജീവിതം അയാള്‍

ആസ്വദിക്കുന്നുണ്ട്. എന്നും രാവിലെ ജോലി അന്വേഷിച്ചു തന്റെ അലച്ചില്‍ തുടരുന്ന അയാള്‍ ഒടുവില്‍ രാത്രിയാവുമ്പോള്‍ തളര്‍ന്നു തിരിച്ചെത്തും. മുറിയുടെ തൊട്ടടുത്ത്‌ ഒരു സിനിമ തിയറ്റര്‍ ഉണ്ട്. അവിടത്തെ സിനിമയുടെ ശബ്ദരേഖ പുറത്തേക്കു കേള്‍ക്കാം. വലിയ ശബ്ദ കോലാഹലമാണ്
അതെങ്കിലും നമ്മുടെ നായകന് അതൊരു താരാട്ടു പാട്ട് പോലെയാണ്. അത് കേട്ട് അയാള്‍ തളര്‍ന്നുറങ്ങുന്നു. മഹാനഗരത്തില്‍ ജീവിതം ശബ്ദയമാനമായി മുന്നോട്ടു പാഞ്ഞു കൊണ്ടിരുന്നു. തിരക്കിട്ടോടുന്ന ട്രെയിനുകള്‍, കാറുകള്‍, ബസ്സുകള്‍, എങ്ങോട്ടെന്നില്ലാതെ ഒഴുകുന്ന പുരുഷാരം.
ഇതിനിടയ്ക്ക് ഒരു ചെറിയ വണ്ട്‌ പോലെ ആയാലും എവിടെയോ ഉണ്ട്.അങ്ങനെയിരിക്കെ  കരകൌശല വസ്തുക്കള്‍ വില്‍ക്കുന്ന ഒരു കടയില്‍ വച്ച് അയാള്‍ ഒരു പെണ്‍കുട്ടിയെ കാണുന്നു. അമല അവതരിപ്പിക്കുന്ന നമ്മളുടെ നായിക. ആദ്യ സമാഗമത്തില്‍ വച്ച് തന്നെ അവര്‍ക്കിടയില്‍ എന്തോ ഒരു അടുപ്പം ജനിക്കുന്നു. വീണ്ടും പലയിടത്തും വച്ച് യാദൃശ്ചികമായി  അയാള്‍ അവളെ കാണുന്നുണ്ട്. പക്ഷെ നേരിട്ട് ഒന്നും സംസാരിക്കാനുള്ള അവസരം കിട്ടുന്നില്ല. അവളുടെ അച്ഛനും അമ്മയും ഇപ്പോഴും ഒപ്പമുണ്ടാവും. അച്ഛന്‍ ഒരു മജീഷ്യന്‍ ആണ്. സ്നേഹ സമ്പന്നയായ ഒരു അമ്മയും. കമല്‍ ഒരു ഇന്റെര്‍വ്യൂവിന് വേണ്ടി ക്യൂവില്‍ നില്‍ക്കുന്ന ഒരു രംഗമുണ്ട്. അതിലെ തിക്കിലും തിരക്കിലും പെട്ട് അയാള്‍ പുറത്താകുന്നു. ക്ഷീണിച്ചു അടുത്ത് കണ്ട ഒരു ബെന്‍സ് കാറില്‍ ചാരി നില്‍ക്കുമ്പോള്‍ ആ പെണ്‍കുട്ടി അച്ഛനോടൊപ്പം തങ്ങളുടെ പഴയ കാറില്‍ അത് വഴി വരും. അവള്‍ അത് കണ്ടു അയാളുടെ കാറായി തെറ്റിദ്ധരിക്കുന്നു. സ്വന്തം ദാരിദ്ര്യം കൊണ്ടുള്ള ഒരു അപകര്‍ഷതാ ബോധവും അവളെ നഷ്ടപ്പെട്ടാലോ എന്ന ചിന്തയും കാരണം അയാള്‍ അത് നിഷേധിക്കുന്നില്ല. 

    ഇനി കഥ സഞ്ചരിക്കുന്നത് ഇതിന്റെ കേന്ദ്രബിന്ദുവായ പുഷ്പകിലെയ്ക്കാണ്. പുഷ്പക് നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ ആണ്. പണ്ട് ചായക്കട നടത്തി പിന്നീട് കഠിനാധ്വാനത്തിലൂടെ പടിപടിയായി വളര്‍ന്നു വന്നു ഹോട്ടലിനുടമയായ ഒരാള്‍ ആണ് ഇതിന്റെ ഉടമസ്ഥന്‍. വീല്‍ ചെയറില്‍ അദ്ദേഹം ഇപ്പോഴും അതിനകത്ത് ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും. രാവണന്റെ പ്രശസ്തമായ പുഷ്പക വിമാനത്തില്‍ നിന്ന് പ്രചോദനം കൊണ്ടാണ് ഈ പേരിട്ടിരിക്കുന്നതെന്ന് ഹോട്ടലിന്റെ ലോഗോ അയ സ്വര്‍ണ വര്‍ണമുള്ള രണ്ടു ചിറകുകള്‍ സൂചിപ്പിക്കുന്നു. ഇവിടെ, ഈ ഹോട്ടലില്‍ ഒരു സ്യൂട്ടില്‍ താമസിക്കുന്ന ഒരു വന്‍ പണക്കാരന്‍ ആണ് നമ്മുടെ കഥയിലെ 
അടുത്ത കഥാപാത്രം. ലക്ഷണമൊത്ത ഒരു മദ്യപാനി ആണ് അയാള്‍. സ്വന്തം സുഹൃത്തും തന്റെ ഭാര്യയും തമ്മിലുള്ള അവിഹിത ബന്ധത്തെ പറ്റി അറിഞ്ഞു ദുഖിതനാണ്. അയാളുടെ കുടിയുടെ മുഖ്യ കാരണവും അത് തന്നെ. രാവിലെ ജോലിക്ക് പോകുന്ന അയാള്‍ കുടിച്ചു ഒരു ബോധവുമില്ലാതെ വൈകിട്ട് തിരിച്ചു ഒരുവിധത്തില്‍ റൂമില്‍ വന്നു കയറും. നഗരത്തിന്റെ രണ്ടു കോണുകളില്‍ സുഖലോലുപതയുടെയും കടുത്ത ഇല്ലായ്മയുടെയും ദൃശ്യങ്ങള്‍ കമലിന്റെയും ഈ പണക്കാരന്റെയും ജീവിതങ്ങളിലൂടെ സിനിമ നമുക്ക് കാണിച്ചു തരുന്നു. 

     റോഡരികില്‍ മദ്യപിച്ചു ബോധമില്ലാതെ കിടക്കുന്ന ഈ പണക്കാരനെ പതിവ് അലച്ചിലുകള്‍ക്ക് ശേഷം റൂമിലേക്ക്‌ പോകുന്ന വഴിയില്‍ കമല്‍ കണ്ടുമുട്ടുന്നിടതാണ്ക ഥയുടെ വഴിത്തിരിവ്. അയാളുടെ പോകറ്റില്‍ പുഷ്പകിലെ സ്യൂട്ടിന്റെ താക്കോല്‍ കമല്‍ കാണുന്നു. താന്‍ പലപ്പോഴും പുറത്തു നിന്ന് മാത്രം കണ്ടിട്ടുള്ള പുഷ്പക്. അയാളുടെ മനസ്സില്‍ ഒരു ആശയം ഉദിക്കുന്നു. കമല്‍ അയാളെ പൊക്കിയെടുത്തു വല്ലവിധേനയും സ്വന്തം റൂമിലെത്തിക്കുന്നു. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍
അയാളുടെ വായ്‌ മൂടി കെട്ടുന്നു. എന്നിട്ട് വാതില്‍ പുറമേ നിന്ന് പൂട്ടി അകത്താരുമില്ല എന്ന പ്രതീതി ഉണ്ടാക്കിയിട്ട് ജനലിന്റെ കൊളുത്ത് ഇളക്കി വയ്ക്കുന്നു. കമല്‍ നേരെ പോകുന്നത് പുഷ്പകിലേയ്ക്കാണ് . ആ പണച്ചാക്കിന്റെ സ്യൂട്ടില്‍ അയാള്‍ താമസം തുടങ്ങുന്നു. അവിടത്തെ ധാരാളിത്തം അയാളെ അമ്പരപ്പിക്കുകയും ചിലപ്പോഴൊക്കെ ആശയകുഴപ്പത്തിലാക്കുകയും ചെയ്യുന്നു. എന്ത് കഴിക്കും എന്നതില്‍ നിന്ന് ഇതു കഴിക്കണം എന്ന നിലയിലേക്ക് അയാള്‍ മാറുന്നു. ആ സമ്പന്നത അയാളെ ചെറിയ രീതിയില്‍ അലോസരപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇത് വരെ കഴിഞ്ഞു വന്ന ജീവിതത്തിന്റെ മണം അടിക്കാതെ അയാള്‍ക്ക് ഒരു സ്വസ്ഥത തോന്നുന്നുണ്ടായിരുന്നില്ല. വലിയ പഞ്ഞി കിടക്കയില്‍ എയര്‍ കണ്ടീഷണറിന്റെ ശീതളിമയില്‍ കിടന്നിട്ടും ഉറക്കം വരുന്നില്ല. കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് കാരണം മനസ്സിലായി. മുറിയില്‍ കണ്ട ടേപ്പ് റികോര്‍ഡര്‍ എടുത്തു കൊണ്ട് തന്റെ പഴയ റൂമില്‍ പോയി അടുത്ത സിനിമ ടാല്കീസിലെ ബഹളങ്ങള്‍ അയാള്‍ റെക്കോര്‍ഡ്‌ ചെയ്തു കൊണ്ട് വരുന്നു. എന്നിട്ട് ഹോട്ടലില്‍ എത്തി അത് കേട്ടുകൊണ്ട് സുഖനിദ്രയിലേക്ക് വഴുതി വീഴുന്നു. ഈ രംഗങ്ങള്‍ ഒക്കെ സംവിധായകന്റെ കയ്യടക്കത്തിന്റെയും ക്ലാസ്സിന്റെയും ഉത്തമ ഉദാഹരണങ്ങള്‍ ആണ്. ഇടയ്ക്കിടക്ക് കമല്‍ പഴയ റൂമിലെത്തി അവിടെ കിടക്കുന്ന പണക്കാരനു ഭക്ഷണവും വെള്ളവും ഒക്കെ കൊടുക്കും. എന്നിട്ട് തിരികെ വന്നു സ്വന്തം രാജകീയ ജീവിതം തുടരും.യാദൃശ്ചികമായി ആ പെണ്‍കുട്ടി ആ ഹോട്ടലിലും എത്തുന്നു. ഒരു ദിവസം രാവിലെ ബാല്‍ക്കണിയില്‍ ജനല്‍ തുറന്നു നോക്കുന്ന കമല്‍ കാണുന്നത്
എതിരിലുള്ള ബാല്‍ക്കണിയില്‍ നില്‍ക്കുന്ന അവളെയാണ്. കിട്ടുന്ന അവസരങ്ങളില്‍ ആംഗ്യങ്ങളിലൂടെയും മറ്റും അവര്‍ സല്ലപിക്കുന്നു.പണക്കാരന്റെ ഭാര്യയും സുഹൃത്തും തമ്മിലുള്ള ബന്ധം മുന്നേറികൊണ്ടിരിക്കുകയാണ് . പണക്കാരനെ കൊന്നു കളഞ്ഞിട്ടു വിവാഹിതരാവാന്‍ അവര്‍  തീരുമാനിക്കുന്നു. അങ്ങനെ അവര്‍ ഒരു വാടക കൊലയാളിയെ പുഷ്പകിലേയ്ക്ക് അയക്കുന്നു. ടിനു ആനന്ദ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഇയാള്‍ ഒരു പ്രത്യേകതയുള്ള കൊലയാളിയാണ്. തികച്ചും പ്രൊഫെഷണല്‍. ഐസ് കൊണ്ടുണ്ടാക്കിയ ഒരു കത്തിയാണ് ഇയാളുടെ ആയുധം. അത് കൊണ്ട് കുത്തി കൊന്നാല്‍ കുറച്ചു കഴിയുമ്പോള്‍ കത്തി അലിഞ്ഞു ഇല്ലാതാകും. അതോടെ തെളിവുകളും. അങ്ങനെ ബുദ്ധിമാനായ ഒരു കൊലയാളി അയാളെ തിരഞ്ഞു ഹോട്ടലില്‍ എത്തുന്നു. ആ സ്യൂട്ടില്‍ അപ്പൊ താമസിക്കുന്നത് വേറെ ആളാണെന്ന് മനസ്സിലാക്കാതെ കൊലയാളി കമലിനെ വകവരുത്താന്‍ ശ്രമിക്കുന്നു. പല തവണ ശ്രമിക്കുന്നുവെങ്കിലും അത് നടക്കുന്നില്ല. മാത്രമല്ല അയാളുടെ കുത്ത് മാറിക്കൊണ്ട് ഹോട്ടലുടമ കൊല്ലപ്പെടുകയും ചെയ്യുന്നു. ഒടുവില്‍ കമലിനെ തക്കത്തിന് കിട്ടുന്ന ഒരു സമയത്ത് അയാള്‍ കത്തിയോങ്ങുന്നു. പക്ഷെ അത് ഒരു പ്ലുഗ് പോയിന്റില്‍ കയറി അയാള്‍ ഷോക്കേറ്റു മരിക്കുന്നു.


    ഇതിനിടയ്ക്ക് ആ പണക്കാരന്റെ ഭാര്യയുടെയും കാമുകന്റെയും കഥ വേറൊരു ദിശയിലേക്കു തിരിയുന്നു. ഭാര്യയും പണക്കാരനും തമ്മിലുള്ള ബന്ധം എങ്ങനെ ഇങ്ങനെയായി എന്ന് കമല്‍ മനസ്സിലാക്കുന്നു. ഭാര്യ അയാളിലേക്ക് തിരിച്ചു വരാന്‍ വേണ്ടി  ശ്രമിക്കുന്നുവെങ്കിലും
ഭര്‍ത്താവിനെ കാണാനില്ല എന്ന വിവരമാണ് ലഭിക്കുന്നത്. ഒടുവില്‍ എല്ലാം അറിഞ്ഞ കമല്‍ അയാളെ സ്വതന്ത്രനാക്കുന്നു. തന്റെ പഴയ ദുര്‍ഗന്ധം നിറഞ്ഞ ജീവിതത്തിലേക്ക് അയാള്‍ മടങ്ങി വരുന്നു. കാമുകിയോട് എല്ലാ സത്യങ്ങളും തുറന്നു പറയാന്‍ അയാള്‍ മറക്കുന്നില്ല. അത് കേട്ട് ഒരിട അവള്‍ ദുഖിതയാവുന്നുവെങ്കിലും അവള്‍ അയാളെ വെറുക്കുന്നില്ല. അവള്‍ അയാളെ വീണ്ടും ബന്ധപ്പെടാന്‍ വേണ്ടി വിലാസം ഒരു കുറിപ്പില്‍ എഴുതി കൊടുക്കുന്നെങ്കിലും വീശിയടിക്കുന്ന ഒരു കാറ്റ് അതിനെ എങ്ങോട്ടോ പറപ്പിച്ചു കളയുന്നു. രണ്ടു വഴികളില്‍ അവര്‍ വേര്‍പിരിയുന്നിടത്ത് ചിത്രം പൂര്‍ണമാവുന്നു.


    കറുത്ത ഹാസ്യം ഏറ്റവും അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം കാന്‍ ഫിലിം ഫെസ്റിവലില്‍ വരെ നിരൂപകരുടെ പ്രശംസ പിടിച്ചു പറ്റിയ ഒരു ചിത്രമാണ്‌. മാത്രമല്ല ഒരു ബോക്സ്‌ ഓഫീസ് ഹിറ്റും. വ്യത്യസ്തത എന്നത് അക്ഷരാര്‍ഥത്തില്‍ ഓരോ ഫ്രേയ്മിലും നിറഞ്ഞു നില്‍ക്കുന്ന ഒരു ചിത്രം. ഒരു ആശയം അവതരിപ്പിക്കാന്‍ സംഭാഷണങ്ങള്‍ ഒരു അത്യാവശ്യ ഘടകം അല്ല എന്ന് ചിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു. അതോടൊപ്പം തന്നെ സിനിമയില്‍ തിരക്കഥയുടെ പ്രാധാന്യം എത്രത്തോളം ഉണ്ട് എന്നും. ഈ സിനിമ എവിടെയെങ്കിലും കാണാന്‍ അവസരമുണ്ടെങ്കില്‍ അത് നഷ്ടപ്പെടുത്തരുത്. ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തില്‍ ഇടമുണ്ട് ഈ ചിത്രത്തിന്.

( വിവരങ്ങള്‍ക്ക് കടപ്പാട് : വികിപീടിയ )

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ഗായത്രിയെ വെല്ലു വിളിക്കാന്‍ ജയചന്ദ്രന് എന്താണ് അര്‍ഹത ?

'çÌÞ{ßÕáÁßæÜ ÉÞGáµÞçøÞ¿í ÈNæ{LßÈÞÃí ¥tÎÞÏ ¦øÞÇÈ µÞGáKÄí? çdÖÏ ç¸Þ×ÞÜßæÈçMÞÜáUÕVAí ¥VÙßAáKÄßçÜæù dÉÞÇÞÈc¢ ÈWµáKÄÞÏß çÄÞKáKá. çÌÞ{ßÕáÁßçÈÞ¿í ÈNZ µÞGáK ¨ Éøß·ÃÈ ¥ÕVAí Äßøß‚ßçBÞGßÜïçÜïÞ?, çµø{JßæÜ ²øá ÎcâØßµí ÁÏùµí¿VAᢠçÌÞ{ßÕáÁßæÜ ²øá ædÉÞÁcâØùᢠ¥ÕØø¢ æµÞ¿áJßGßÜï. " - അടുത്ത കാലത്ത് ഇത്തരം ഒരു അഭിപ്രായം തുറന്നു പറഞ്ഞത് ഗായികയായ ഗായത്രി ആണ്. അപ്പോള്‍ ആരും പ്രതികരിച്ചില്ലെങ്കിലും ഇപ്പോഴിതാ പ്രശസ്ത സംഗീതസംവിധായകനായ എം ജയചന്ദ്രന്‍ ഇങ്ങനെ മറുപടി പറഞ്ഞിരിക്കുന്നു .  " çdÖÏ ç¸Þ×ÞÜßÈí ¥VÙßAáKÄßçÜæù dÉÞÇÞÈc¢ ÈWµáKá ®Ká ÉùÏáK ·ÞÏdÄß ¦Æc¢ ¥ÕV ÉÞ¿ßÏ ÉÞGáµZ çµZAâ. ¥ÄßæÜ çÉÞØàxàÕíØí ÎÈØßÜÞAâ. æÕùáæÄ µÞ¿¿‚á æÕ¿ßæÕ‚ßGá µÞøcÎßÜï.  çdÖÏ ²øá ¼àÈßÏØÞÃí. ºßdÄÏᢠØá¼ÞÄÏᢠµÝßEÞW ¦ æÜÕÜßçÜAí ©ÏVKáÕøÞX µÝßÏáK ·ÞÏßµÏÞÏß ¾ÞX µÞÃáKÄí çdÖÏÏÞÃí. ¦çøÞ·cÉøÎÞÏ ÎWØøÎÞÃí ©çgÖßAáKæÄCßW ·ÞÏdÄß çdÖÏÏáæ¿ ÉÞGáµZAâ. ¥ÄßW ÈßKí ÈÜï ÉÞÀBZ ©ZæAÞUâ. 
ÉÝϵÞÜ ·ÞϵçøÏᢠآ·àÄØ¢ÕßÇÞϵçøÏᢠçÈÞAâ, ÈNáæ¿ ÎÞØíçxÝíØí ÉÞ¿ß‚ ·ÞϵøßW ÉÜøᢠÎÜÏÞ{ßµ{ßÜï. ¼ÞȵßÏN, ¼ßAßÏN, ØáÖàÜÞN, ÎÞÇáøßÏN, ÕÞÃß ¼ÏùÞ¢ §ÄáçÉÞÜ ®dÄçÏÞ ·ÞϵV. §ÕøÞøᢠÎÜÏÞ{ßÏÜï. ÎÞÈØææÎçÈ Õøâ ®K ·ÞÈ¢ ÈNZ çµGÄí ÎKÞçÆÏáæ¿ ÖÌíÆJßÜÞÃí.µ¿çÜ ÈàÜA¿çÜ... ®K ·ÞÈ¢ ÉÞ¿ßÏÄíí ÄÜÄí æÎÙíÎâÆí ¥çÜï,  ®ØíÉßÌß, ÖCV ÎÙÞçÆÕX Äá¿Bà ®dÄçÏÞ ·ÞϵV ÉÞ¿áKáIí. ÎÜÏÞ{ßµZ §ÕæøæÏÞæA ¥¢·àµøß‚ßGáIí. ®¿áJá ÉùçÏI ÎæxÞøá ÕØíÄáÄ, ÈNáæ¿ ºßdÄ纂ß, Øá¼ÞÄ纂ß, çÏÖáÆÞØí ØÞV  §ÕæøÞæA ¥ÈcÍÞ×ÏßW µÝßÕáæÄ{ßÏß‚Õøᢠ¥¢·àµÞø¢ çÈ¿ßæÏ¿áJÕøáÎÞÃí. ¥VÙÄÏáæICßW ¥ÈcÍÞ×ÏßæÜ Ø¢·àÄØ¢ÕßÇÞϵøᢠÉÞ¿ÞX Õß{ßAá¢. ¥ÄßÈí ¥VÙÄ ·ÞÏdÄßAí §ÈßÏᢠÕKßGßÜï. æÕùáæÄ ¥ÍßdÉÞÏBZ ÉùÏÞæÄ ®æa ¥Èá¼Jß Ø¢·àÄJßW µâ¿áÄW ÇcÞÈßAáµÏᢠdÉÞµí¿àØí 溇áµÏᢠçÕÃæÎKÞÃí ®ÈßAá çÄÞKáKÄí "

ശ്രേയ ഘോശാല്‍ ഒരു മികച്ച ഗായികയല്ലെന്നു  ആരും പറയില്ല. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഇത്ര അനായാസമായി പാടുന്ന മറ്റൊരു അന്യ ഭാഷ ഗായിക ഇല്ല തന്നെ. ഇത്ര ചെറുപ്പത്തില്‍ തന്നെ നാല് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സുന്ദരിയായ ഈ പാട്ടുകാരി ഇപ്പോഴും ആദ്യ ഗാനം പാടുന്ന അതേ ഗൌരവത്തോടു കൂടിയാണ് എല്ലാ പാട്ടുകളും പാടുന്നത്. പാട്ടുകളുടെ വാക്കുകള്‍ , അതിന്റെ അര്‍ഥം, ഭാവം എല്ലാം മണിക്കൂറുകളോളം എടുത്തു പഠിച്ചതിനു ശേഷമാണ്  ശ്രേയ ഇപ്പോഴും പാട്ട് പാടുന്നത്. ആ അര്‍പണ ബോധത്തെയും സ്വര ശുദ്ധിയും നമ്മള്‍ അംഗീകരിക്കുക  തന്നെ വേണം. അതുകൊണ്ട്  ശ്രേയയെ ഇത്തരം ഒരു വിവാദത്തിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല.

പക്ഷെ ഗായത്രി ആണ് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് എന്ന നിലയ്ക്ക് ഇത്തരം ഒരു അഭിപ്രായം നമ്മള്‍ ഗൌരവത്തോടെ കാണണം. ആരാണ് ഗായത്രി ? ഹിന്ദുസ്ഥാനിയിലും ക്ലാസ്സിക്കല്‍ മ്യൂസിക്കിലും വര്‍ഷങ്ങളോളം പഠിക്കുകയും അതി ഗംഭീരമായി പാടാനും കഴിവുള്ള ഒരു മികച്ച ഗായിക തന്നെയാണ് ഗായത്രി. ഒട്ടനവധി മികച്ച ഭജനുകളും ഗായത്രിയുടെതായി ഉണ്ട്. 
ദീന ദയാലോ രാമ, എന്തെ നീ കണ്ണാ , തുമ്പി കിന്നാരം മുതലായ സിനിമ ഗാനങ്ങളിലൂടെയും ഗായത്രിയെ നമ്മള്‍ അറിയും. ഇളയരാജയുടെ സ്വപ്ന പദ്ധതി ആയ തിരുവാസഗത്തില്‍ പാടിയതും മറ്റാരുമല്ല. സ്വന്തം അഭിപ്രായംതുറന്നു പറയാന്‍ ഗായത്രി കാണിച്ച ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു.


 ഗായത്രിയുടെ മുകളിലത്തെ അഭിപ്രായ പ്രകടനത്തില്‍ അല്പം വാസ്തവം ഉണ്ടെന്നു തന്നെ വേണം പറയാന്‍. ജയചന്ദ്രന്‍ പറയുന്ന പോലെ ഉള്ള ഒരു സിനിമാ അന്തരീക്ഷം അല്ല ഇപ്പോഴുള്ളത്. 
മലയാള സിനിമ കൊടംപക്കത്തു നിന്ന് പൂര്‍ണമായും കേരളത്തിലേക്ക് വന്നു കഴിഞ്ഞു. പണ്ടത്തെ പോലെ ഹിറ്റായ ഒരു ഹിന്ദി പാട്ടെടുത്ത്‌ വാക്കുകള്‍ മാറ്റി മലയാളം അറിഞ്ഞു കൂടാത്ത ഏതെങ്കിലും ഒരു പാട്ടുകാരനെ കൊണ്ട് വികൃതമായി പാടിച്ചിരുന്ന കാലമൊക്കെ പോയി. നല്ല പ്രതിഭയുള്ള സംഗീതജ്ഞര്‍ ഒരുപാടുണ്ട് ഇവിടെ. ജയചന്ദ്രന്‍ സൂചിപ്പിച്ച ഗായകരില്‍ എത്ര പേരുടെ ആലാപനം അത്രയ്ക്ക് ശുദ്ധമായിരുന്നു എന്ന് കൂടി ആലോചിക്കേണ്ടതുണ്ട്. ര എന്ന അക്ഷരം റ എന്ന് പാടാത്ത എത്ര പേര്‍ ഉണ്ടിതില്‍ ? അത് പോലെ യേശുദാസിന്റെ കാര്യം. ഹിന്ദിയില്‍ ഇത്രയും ഹിറ്റ്‌ പാട്ടുകള്‍ പാടിയ അദ്ദേഹത്തെ പോലത്തെ ഒരു ഗന്ധര്‍വ ഗായകന് എന്തുകൊണ്ട് ഹിന്ദി വിട്ടു വരേണ്ടി വന്നു എന്നതിന്റെ ഉത്തരം ദാസേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവരുടെ സ്നേഹത്തെ പറ്റിയൊന്നും ജയചന്ദ്രന്‍ കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ല. 

    മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന നിലപാടെടുക്കുന്ന ഒരു കലാകാരന്‍ ആണ് ജയചന്ദ്രന്‍ എന്ന് പറയാതെ വയ്യ. അദ്ദേഹം ഉണ്ടാക്കുന്ന സംഗീതം ശ്രേയക്ക് മാത്രം പാടാവുന്ന ഒന്നല്ല താനും. മലയാളത്തില്‍ ശ്രേയയുടെ മെന്റര്‍ ജയചന്ദ്രന്‍ ആണ്.  തന്റെ മിക്ക പാട്ടുകള്‍ക്കും ഭംഗി കൂട്ടാന്‍ ശ്രേയയുടെ മധുര ശബ്ദം ഉപയോഗിക്കുന്നു എന്നത് മനസ്സിലാക്കാം. പക്ഷെ അതുകൊണ്ട് ബാക്കിയുള്ളവര്‍ എല്ലാം വില കുറഞ്ഞ ഗായകര്‍ എന്ന നിലപാട് ശരിയല്ല.  ശ്വേത മോഹന്‍ , രാജ ലക്ഷ്മി മുതലായ ഗായികമാര്‍ ഗുണ നിലവാരം കുറഞ്ഞവരാ ണെന്നാണോ ജയചന്ദ്രന്‍ ധരിച്ചു വച്ചിരിക്കുന്നത് ? പിന്നെ, അര്‍ഹതയുടെ കാര്യം നോക്കുകയാണെങ്കില്‍ , ഇപ്പറയുന്ന ജയചന്ദ്രന് ഇങ്ങനൊരു അഭിപ്രായം പറയാന്‍ എന്ത്  അവകാശം ? അദ്ദേഹത്തിന്റെ ചില പാട്ടുകളെങ്കിലും കോപ്പി ആണ്.  ബാലെട്ടനിലെയും അകലെയിലെയും ഗാനങ്ങള്‍ ഉദാഹരണം.  മാത്രമല്ല തികച്ചും വ്യത്യസ്തമായതു എന്ന് വിശേഷിപ്പിക്കാവുന്ന ഒരു തരം സംഗീതം അല്ല്ല അദ്ദേഹത്തിന്റേത്. എല്ലാം ഒരേ അച്ചില്‍ വാര്‍ത്തെടുത്തത് പോലെ. അദ്ദേഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജിബാല്‍ ചെയ്യുന്ന സംഗീതമാണ് കുറച്ചു കൂടി ജെനുവിന്‍ ആയി എനിക്ക് തോന്നിയിട്ടുള്ളത്. ഈ അടുത്ത  കാലത്തിറങ്ങിയ  സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍, അറബികഥ മുതലായവ ശ്രദ്ധിച്ചു നോക്കൂ.

ഒരു സംഗീതകാരന് ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ എങ്ങനെ കഴിയുന്നു എന്ന് എനിക്ക് മനസ്സിലാവുന്നില്ല. സരസ്വതീ ദേവിയുടെ അനുഗ്രഹം വേണ്ട ഒരു ദൈവീക കലയാണ്‌ സംഗീതം.
ഒരാളും തങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഉന്നതര്‍ ആണെന്ന് അഹങ്കരിക്കാന്‍ പാടില്ലാത്ത ഒരു കല.

 ജയചന്ദ്രന്‍ തന്റെ അഭിമുഖത്തിന്റെ തുടക്കത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. "ഗായത്രിയുടെ ആരോപണങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാന്‍ മാത്രം സംഗീതപരമായി ഗായത്രി വളര്‍ന്നിട്ടില്ല" എന്ന് ". അത്രയ്ക്കും നിലവാരമില്ലാത്ത ഒരു ഗായികയാണോ ഗായത്രി ? നമ്മെ വിട്ടു പോയ രവീന്ദ്രന്‍ മാഷ്‌ തന്റെ ഏറ്റവും നല്ല കീര്‍ത്തനങ്ങളില്‍ ഉള്‍പെട്ട ദീനദയാലോ രാമ, സൂത്രധാരനിലെ രാമ ഹരേ എന്നീ ഗാനങ്ങള്‍ ഗായത്രിയെ കൊണ്ടാണ് പാടിച്ചത്‌. നരനിലെ തുമ്പി കിന്നാരം, മുല്ലയിലെ കണ്ണിന 
വാതില്‍ ചാരാതെ, റിതുവിലെ പുലരുമോ മുതലായ മധുര ഗാനങ്ങള്‍ പാടിയ ഗായികയാണ് ഗായത്രി.


കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല. ഗായത്രി പാടിയ ചില പാട്ടുകള്‍ താഴെ പങ്കു വയ്ക്കുന്നു. അതിനു മുമ്പ് ബാലേട്ടന്റെ പാട്ടിന്റെ രണ്ടു വേര്‍ഷനുകള്‍ കേട്ട് നോക്കൂ. നിങ്ങള്‍ തന്നെ തീരുമാനിക്കൂ.

തുമ്പി കിന്നാരംദീന ദയാലോ രാമാ  കണ്ണിന്‍ വാതില്‍ ചാരാതെ


താമര നൂലിനാല്‍ തിരികെ ഞാന്‍ വരുമെന്ന ഇങ്ങനെ നീളുന്നു ഗാനങ്ങള്‍. 

മലയാള സിനിമയിലെ ഫിലിമില്ലാ പരീക്ഷണങ്ങള്‍     മലയാളത്തില്‍ ഇപ്പോള്‍ പുതിയ തരത്തിലുള്ള സിനിമകളുടെ വസന്തകാലമാണല്ലോ. സ്ക്രീനില്‍ മാത്രമല്ല അതിനു പുറകിലും ഇപ്പോള്‍ പരീക്ഷണങ്ങള്‍ ഒരുപാടു നടക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു മുന്നേറ്റമായി തോന്നിയത് ഡിജിറ്റല്‍ മൂവി മേകിംഗ് ആണ്. ലോകത്തെ സാമ്പ്രദായിക സിനിമ, അഥവാ സീരിയസ് മൂവി മേക്കിംഗ് ഇപ്പോഴും ഫിലിം ഉപയോഗിച്ചാണ്. എന്നാല്‍ ഇന്ന് ആര്‍ക്കും തന്റെ ആശയം ഏറ്റവും കുറഞ്ഞ ചിലവില്‍ വെള്ളിത്തിരയില്‍ എത്തിക്കാന്‍ പറ്റും. അത്രയ്ക്കും അവിശ്വസനീയമാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്ന വളര്‍ച്ച.

    ജയറാം ഏതോ സിനിമയില്‍ പറയുന്നതു പോലെ ക്യാമറ വച്ച് ഷൂട്ട്‌ ചെയ്തു ആ ഫിലിം കഴുകി അത് പ്രിന്റ്‌ ചെയ്തു കൊടുക്കുന്നതിനാണല്ലോ ഫോട്ടോഗ്രഫി എന്ന് പറയുക. എന്നാല്‍ ഫിലിം ഇല്ലാതെ ചിത്രമെടുക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഹോളിവുഡില്‍ ഇത്തരം ചിത്രങ്ങള്‍
പുതിയതല്ല. Paranormal Activity പോലുള്ള ചിത്രങ്ങള്‍ ഉദാഹരണം. എന്നാല്‍  മലയാള സിനിമയില്‍ ഡിജിറ്റല്‍ പരീക്ഷണങ്ങള്‍ പടിപടിയായാണ് നടന്നു കൊണ്ടിരിക്കുന്നത്. ഫിലിം പ്രോജെക്ഷന്‍ ആണ് നമ്മള്‍ ആദ്യം ഡിജിറ്റല്‍ സിസ്റ്റം പരീക്ഷിച്ചത്. മൂന്നാമതൊരാള്‍ എന്ന ചിത്രമാണ്‌ മലയാളത്തില്‍ ആദ്യമായി ഡിജിറ്റല്‍ പ്രോജെക്ഷന്‍ ഉപയോഗിച്ചത്. അതായതു ഫിലിം ഡിജിറ്റല്‍ ഡാറ്റ  ആക്കി മാറ്റിയിട്ടു അത് ഉപഗ്രഹം വഴി തീയെറ്ററിലെയ്ക്ക് നേരിട്ട് പ്രക്ഷേപണം ചെയ്യുക. അപ്പൊ അത്രയും പ്രിന്റുകളുടെ ചെലവ് ലാഭിക്കാന്‍ സാധിക്കും. പിന്നീട് ഒറ്റയ്ക്കും തെറ്റയ്ക്കുമായി ചെറിയ ശ്രമങ്ങള്‍ കണ്ടു. 

കാനോന്‍ എന്ന കമ്പനി പുറത്തിറക്കിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ അഥവാ D Series ക്യാമറകള്‍ ആണ് ന്യായമായ വിലയുള്ളതും HD Format വരെ സപ്പോര്‍ട്ട് ചെയ്യുന്നതും. ഇതില്‍ മുന്നേ വന്ന ചില മോഡലുകള്‍ ഉപയോഗിച്ചാണ് സീനിയര്‍ മാന്‍ഡ്രെക്ക് , ഗുലുമാല്‍, ട്രെയിന്‍ തുടങ്ങിയ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. സത്യം പറഞ്ഞാല്‍ ആ ക്യാമറയുടെ ഒരു വികൃതമായ ഉപയോഗമായിരുന്നു ഈ ചിത്രങ്ങളില്‍ കണ്ടതെന്നേ ഞാന്‍ പറയൂ. പിന്നെയുള്ളതാണ് ഫാന്റം, റെഡ് വണ്‍ എന്നീ ഡിജിറ്റല്‍
മൂവി ക്യാമറകള്‍. ഇത് വളരെ വില പിടിച്ചതാണ്. അതോടൊപ്പം തന്നെ ഫിലിമിനോട് സമാനമായ ഗുണ നിലവാരം ഉള്ള ചിത്രങ്ങള്‍ തരികയും ചെയ്യും. ചെലവു ചുരുക്കി പടമെടുക്കുന്ന മലയാള സിനിമയ്ക്ക്‌ ഇത് എന്ത് ഗുണമാണ് ഉണ്ടാക്കുക എന്ന് എടുത്തു പറയേണ്ട കാര്യമില്ല. 

 ഈ വഴിത്താരയില്‍ ഏറ്റവും റിമാര്‍ക്കബിള്‍ എന്ന് വിളിക്കാവുന്ന രണ്ടു സിനിമകളെ കുറിച്ചാണ് സത്യത്തില്‍ ഈ പോസ്റ്റ്‌. ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ്‌ ആയി ഓടിക്കൊണ്ടിരിക്കുന്ന സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ , ചാപ്പ കുരിശു എന്നിവയാണ് ആ ചിത്രങ്ങള്‍. അതില്‍ തന്നെ ചാപ്പ കുരിശ് ആണ് ഒരു ബോള്‍ഡ് ആയ ശ്രമം എന്ന് ഞാന്‍ പറയും. കാരണം താരതമ്യേന വില കുറഞ്ഞ Cannon 7D  എന്ന പ്രശസ്തമായ ഡിജിറ്റല്‍ എസ് എല്‍ ആര്‍ ക്യാമറ ഉപയോഗിച്ചാണ് ചാപ്പ കുരിശു ചിത്രീകരിച്ചിരിക്കുന്നത്. ഒരു പാട്ടില്‍ വില പിടിച്ച ഒന്ന് രണ്ടു ലെന്‍സ്‌ ഉപയോഗിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍ ആ ചിത്രത്തിലെ മികച്ച രംഗങ്ങള്‍ പലതും ഈ ക്യാമറ വച്ചാണ് എടുത്തിരിക്കുന്നത്. എത്ര ലളിതമാണ് ഇതെന്ന് നോക്കൂ. 
ഇതില്‍ ഷൂട്ട്‌ ചെയ്ത ചിത്രത്തെ ഡിജിറ്റല്‍ ഇന്റര്‍മീഡിയറ്റ് വഴി കുറച്ചു കൂടി ഭംഗിയാക്കിയിട്ടുണ്ട്. ഇതിന്റെ സംവിധായകനായ സമീര്‍ താഹിര്‍ ബേസിക്കലി  ഒരു സിനിമാട്ടോഗ്രാഫര്‍ ആയതു കൊണ്ട് അതിന്റെ ഗുണങ്ങള്‍ ചിത്രത്തില്‍ കാണാനുണ്ട്. 

അത് പോലെ തന്നെയാണ് റെഡ് വണ്‍. ഡിജിറ്റല്‍ മൂവി ക്യാമറകളുടെ തല തൊട്ടപ്പന്‍ ആണ് ഇവന്‍. ഈ ക്യാമറ ഉപയോഗിച്ചാണ് സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ഷൂട്ട്‌ ചെയ്തിരിക്കുന്നത്. ആ അര്‍ത്ഥത്തില്‍ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സിനിമ. വില പിടിച്ച ഈ ക്യാമറയുടെ ഗുണനിലവാരം ആ ചിത്രം കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാവും.

സംവിധായകന്‍ ആഷിക് അബു ... സാള്‍ട്ട് ആന്‍ഡ്‌ പെപ്പെറിന്റെ ഷൂട്ടിംഗ് 

ചാപ്പ കുരിശ് - നോക്കൂ എത്ര ലളിതമായാണ് ഇത് ചിത്രീകരിചിരിക്കുന്നതെന്ന് .
ആ കുട്ടുകത്തില്‍ ഇരിക്കുന്നയാളുടെ കയ്യിലുള്ളതാണ് ക്യാമറ

ഇനി ഈ ചിത്രങ്ങളിലെ ചില പാട്ടുകള്‍ 

സന്തോഷ്‌ പണ്ഡിറ്റിന് മാത്രമല്ല നിങ്ങള്‍ക്കും ഇതൊക്കെ പറ്റും. ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ ഇപ്പൊ നിങ്ങള്‍ക്ക് വേണ്ടത് നല്ലൊരാശയം മാത്രം. സമീറും ആഷിക്കും അത്  തെളിയിച്ചു കഴിഞ്ഞു. എന്താ നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കുന്നോ ? 

2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ആംവേ - എന്തേ ആരും ഒന്നും മിണ്ടുന്നില്ല ?

           കേരളത്തില്‍ വര്‍ധിച്ചു വരുന്ന മണി ചെയിന്‍ തട്ടിപ്പുകളുടെ വെളിച്ചത്തില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് നിരോധിച്ചു. മാത്രമല്ല ഈ മേഖലയിലെ മുന്‍ നിരക്കാരായ ആംവേ എന്ന അമേരിക്കന്‍ ഡയറക്റ്റ് മാര്‍ക്കറ്റിംഗ് കമ്പനിയുടെ കേരളത്തിലെ ഓഫീസുകള്‍ റൈഡ് ചെയ്യുകയും പൂട്ടി മുദ്ര വയ്ക്കുകയും ചെയ്തു.ഇന്നിപ്പോ പത്രത്തില്‍ കിടക്കുന്നു അതിന്റെ ചീഫ് ഡിസ്ട്രിബ്യൂട്ടര്‍ മുന്‍‌കൂര്‍ ജാമ്യം എടുത്തു എന്ന്.  കഴിഞ്ഞയാഴ്ച ഏഷ്യാനെറ്റില്‍ ഈ വിഷയത്തെ പറ്റി നമ്മള്‍ തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നു. അതില്‍ പങ്കെടുത്തവരുടെ പൊതുവായ അഭിപ്രായം ഇതൊരു തട്ടിപ്പാണ് എന്നായിരുന്നു. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് ചെയ്യുന്ന കുറച്ചു യുവാക്കളും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അവരുടെ രോഷ പ്രകടനവും അതില്‍ ഉണ്ടായിരുന്നു. 

     സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്ത്‌ നാല്‍പതു രൂപയ്ക്ക് ആക്ഷന്‍ ഷൂ കിട്ടുന്ന ഒരു സ്കീം കൊണ്ട് വന്നത് ഞാന്‍ ഓര്‍ക്കുന്നു. അന്ന് ആക്ഷന്‍ ഷൂ ഒരു തരംഗം ആയിരുന്നു. അവരുടെ ഏറ്റവും കുറഞ്ഞ ട്രെന്ടി ഷൂവിനു തന്നെ മുന്നൂറു രൂപ വിലയുണ്ട്‌. നമ്മള്‍ അവനു നാല്‍പതു  രൂപ കൊടുക്കുമ്പോ ഒരു ബുക്ക്‌ തരും. അതില്‍ എട്ടു കൂപ്പണ്‍ ഉണ്ട്. അത് കൊടുത്തു  വേറെ എട്ടു പേരെ ചേര്‍ക്കുമ്പോ ഷൂ കിട്ടും. കൂപ്പണ്‍ വിറ്റു കിട്ടുന്ന പൈസ മധ്യപ്രദേശില്‍ ഉള്ള ഗയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക്‌ അയച്ചു കൊടുക്കണം. ആദ്യം അതില്‍ ചേര്‍ന്ന നാലഞ്ച് പേര്‍ക്ക് ഷൂ കിട്ടി. പക്ഷെ വന്ന ഷൂ ഒറിജിനല്‍ ആണോ എന്ന് പലര്‍ക്കും സംശയം ഉണ്ടായെങ്കിലും നാല്‍പതു രൂപയ്ക്ക് ആക്ഷന്‍ ഷൂ തരുന്ന കമ്പനിയെ സംശയിക്കുന്നത് പാപമല്ലേ എന്ന് കരുതി ആരും ഒന്നും പുറത്തു മിണ്ടിയില്ല. നമ്മുടേത്‌ ഒരു പാവം സര്‍ക്കാര്‍ സ്കൂള്‍ ആയിരുന്നു. ചെരിപ്പിട്ടു വരുന്ന കുട്ടികള്‍ തന്നെ അപൂര്‍വ്വം. അതുകൊണ്ട് തന്നെ ഷൂ കിട്ടിയ ചുള്ളന്മാര്‍ അതുമിട്ട് കയ്യില്‍ കൂപ്പണ്‍ ബുക്കും പിടിച്ചു വന്‍ തോതില്‍ മാര്‍ക്കറ്റിംഗ് തുടങ്ങി. രാവിലെ റബ്ബര്‍ ടാപ്പിംഗ് നു പോയിട്ട് പഠിക്കാന്‍ വരുന്നവരും ഒഴിവു സമയത്ത് കൂലിപ്പണിക്ക് പോകുന്നവരും പത്ര വിതരണത്തിന് പോയി പഠിക്കാന്‍ പൈസ ഉണ്ടാക്കുന്നതുമായ ഒരുപാടു കുട്ടികള്‍ തുച്ഛമായ തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ഈ പദ്ധതിയില്‍ പണം മുടക്കി. ഷൂ ഇടാനുള്ള ആഗ്രഹം ഒന്ന് കൊണ്ട് മാത്രം. ഒരു മാസം കൊണ്ട്
നല്ലൊരു തുക മണി ഓര്‍ഡര്‍ വഴി ഗയയിലേക്ക് ഒഴുകി. പക്ഷെ ഇത്തവണ ആര്‍ക്കും ഷൂ
കിട്ടിയില്ല. ഇത്രയും ഓര്‍ഡര്‍ ചെന്നതല്ലേ . സമയമെടുക്കും ചിലപ്പോള്‍. അങ്ങനെ പറഞ്ഞു ഇതിന്റെ നേതാവായ ജോണ്‍ ബാക്കിയുള്ളവരെ സമാധാനിപ്പിച്ചു. പാവം പയ്യന്മാര്‍ അതൊക്കെ വിശ്വസിച്ചു. ജോണ്‍ അടക്കം ആരും കമ്പനിയെ സംശയിച്ചില്ല. തങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം പോയി എന്ന് മനസ്സിലാവാന്‍ അവര്‍ക്ക് പിന്നെയും ദിവസങ്ങള്‍ വേണ്ടി വന്നു.


 ഒരു കാലത്ത് കേരളത്തില്‍ നെറ്റ്‌വര്‍ക്ക് അല്ലെങ്കില്‍ ഡയറക്റ്റ് മാര്‍ക്കറ്റിംഗ് കമ്പനികളുടെ വസന്തകാലമായിരുന്നു. മോഡി കെയര്‍, ആംവേ , യു എക്സ് എല്‍ , അങ്ങനെ നൂറു കൂട്ടം കമ്പനികള്‍. എന്റെ പല സുഹൃത്തുക്കളും വിദ്യാഭ്യാസ കാലത്ത് തന്നെ സര്‍ക്കാര്‍ ജോലി ഒന്നും വേണ്ട , ഇത് കൊണ്ട് കോടീശ്വരന്‍ ആകാം എന്ന് പറഞ്ഞു  ഇത്തരം കമ്പനികളില്‍ ചേര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവശേഷിച്ച ഒരു കമ്പനി ആണ് ആംവേ. മറ്റുള്ളവ മിക്കവാറും പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ഒരു സ്ഥിരം ജോലി ഉള്ള പലരും അധിക വരുമാനത്തിന് വേണ്ടിയും അത്യാഗ്രഹം കൊണ്ടും ഇത്തരം പണികള്‍ ചെയ്യുന്നുണ്ട്. യുവാക്കളാണ് ഇതിലേക്ക് ആകര്ഷിക്കപ്പെടുന്നതില്‍ ഭൂരിഭാഗവും. പക്ഷെ മുകളില്‍ പറഞ്ഞ ഷൂ കമ്പനിയുടെ കാര്യം പറഞ്ഞ പോലെയാണ് മിക്കവരുടെയും സ്ഥിതി. എന്റെ ഒരു ബന്ധു ജോലിയില്‍ നിന്ന് പിരിഞ്ഞപ്പോള്‍ കിട്ടിയ പണം മുഴുവന്‍ ഒരു നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനിയില്‍ നിക്ഷേപിച്ചു ഒടുവില്‍ പാപ്പരായ അവസ്ഥയിലായി. ഇങ്ങനെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി ആയി  ഈ ബിസിനെസ്സ് ചെയ്യുന്നവര്‍ പറയുന്ന ഒരു മറുപടി ഉണ്ട്. ഒരു ഉല്പന്നം അല്ല നിങ്ങള്‍ക്ക് വില്‍ക്കുന്നത്. ഒരു ഒപ്പര്‍ച്യൂനിറ്റി ആണെന്ന്.പക്ഷെ അവസാനം എവിടെയെങ്കിലും ഒരാള്‍ പറ്റിക്കപ്പെടുകയാണ് ചെയ്യുന്നത് . മണി ചെയിന്‍ തന്നെ വേറൊരു രൂപത്തില്‍ അവതരിപ്പിചിരിക്കുന്നതല്ലേ

ശരിക്കും ആംവേയുടെയും രീതി ? എന്തായാലും മനുഷ്യന്റെ ജന്മ സിദ്ധമായ ആര്‍ത്തിയെ അതി വിദഗ്ധമായി ചൂഷണം ചെയ്യുക തന്നെയാണ് ഇത്തരം കമ്പനികള്‍ ചെയ്യുന്നത് . എന്താണ് നിങ്ങളുടെ അനുഭവം ? ദയവു ചെയ്തു അത് പങ്കു വയ്ക്കൂ 

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഒളി ക്യാമറയുടെ നിഴലില്‍ ഒരു കമ്യൂ ണിസ്ടുകാരന്‍    ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുകയും അധ്വാനിക്കുന്നവന്റെ ചുമല്‍ താങ്ങുകയും ചെയ്തിരുന്ന, അല്ലെങ്കില്‍ അങ്ങനെ അവകാശപ്പെട്ടിരുന്ന ഒരു പ്രസ്ഥാനമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി. എന്നാല്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കന്മാര്‍ ഇപ്പോള്‍  നടത്തുന്ന പ്രസ്താവനകള്‍ കണ്ടിട്ട് സഹതാപം തോന്നുന്നു. കടുത്ത വിഭാഗീയതയില്‍ വലഞ്ഞുകൊണ്ടിരിക്കുന്ന പാര്‍ടിയില്‍ ഒരു ജില്ല സെക്രട്ടറി വരെ സ്ത്രീ സംബന്ധമായ വിഷയത്തില്‍ പുറത്താക്കപ്പെട്ടിരിക്കുന്നു. ഇപ്പൊ ഇതെഴുതാന്‍ കാരണം സഖാവ് അച്ചുതാനന്ദന്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നടത്തിയ സന്ദര്‍ശനമാണ്. അടുത്ത ദിവസം പത്രങ്ങളില്‍ വന്ന വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് കുഞ്ഞനന്തന്‍ നായരോടൊപ്പം ഇളനീര്‍ കുടിക്കുന്ന വി എസ് ആണ്. ഒപ്പം അദ്ദേഹത്തിന്റെ ഒരു കമന്റും. ആഹാരം കഴിക്കുന്നതിനേ വിലക്കുള്ളു എന്നും വെള്ളം കുടിക്കുന്നതിനു അതില്ല എന്നും. 
എന്നാല്‍ വി എസ് മറുവാദം ഉയര്‍ത്തി. കൂത്ത്‌പറമ്പില്‍ അഞ്ചു ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെടി വച്ച് കൊല്ലാന്‍ കാരണക്കാരനായ എം വി രാഘവനെ പിണറായി സ്വന്തം മകളുടെ കല്യാണത്തിന് ക്ഷണിച്ചതും തങ്ങള്‍ അതില്‍ പങ്കെടുത്തതുമെല്ലാം ആണ് വി എസ് എടുത്തു കാട്ടുന്നത്. എന്നാല്‍ മംഗളത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ കണ്ടത് ഇതാണ് :

     മരണക്കിടക്കയിലായ മകനെ കാണുന്നതില്‍നിന്നു പാര്‍ട്ടി സ്‌ഥാപകനേതാക്കളില്‍ ഒരാളായ പാണ്ട്യാല ഗോപാലനെയും ഭാര്യയേയും വിലക്കിയത്‌ ഇതേ വി.എസ്‌. പാര്‍ട്ടി ഭരിക്കുമ്പോള്‍! ബദല്‍ രേഖയുടെ പേരില്‍ സസ്‌പെന്‍ഡ്‌ ചെയ്‌ത എം.വി. രാഘവനു വീട്ടില്‍ വിളിച്ച്‌ ഊണു നല്‍കിയതിനു പഴയൊരു സഖാവിനെ പുറത്താക്കിയത്‌ ഇന്ന്‌ ഊണുവിലക്കിന്റെ പേരില്‍ ഉടക്കിനില്‍ക്കുന്ന വി.എസ്‌. സംസ്‌ഥാന സെക്രട്ടറിയായിരിക്കേ!  

അസുഖബാധിതനെ കാണാന്‍ പാര്‍ട്ടിവിലക്കു പാടില്ലെന്നു വി.എസ്‌. പറയുമ്പോള്‍ പിണറായി മാത്രമല്ല, പിണറായിക്കാരും ഓര്‍ത്തു തിരുത്തും. മകന്‍ അടിയേറ്റു ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും ചെന്നുകാണാനുള്ള മാതാപിതാക്കളുടെ ആഗ്രഹം നിഷേധിച്ച കഥയാണത്‌. അന്നു വി.എസ്‌. ഔദ്യോഗികപക്ഷത്തിന്റെ ശക്‌തനായ വക്‌താവ്‌. കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ സ്‌ഥാപകനേതാക്കളില്‍ ഒരാളായ പാണ്ട്യാല ഗോപാലനും ഭാര്യയ്‌ക്കുമാണു മകന്‍ ഷാജിയെ കാണാന്‍ പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയത്‌. സി.പി.എം. വിട്ടു സി.എം.പിയില്‍ ചേര്‍ന്നതിനാണു പാണ്ട്യാല മുക്കില്‍ ഷാജി ആക്രമിക്കപ്പെട്ടത്‌.

പരുക്കേറ്റ്‌ മാസങ്ങളോളം മണിപ്പാലിലെ ആശുപത്രിയില്‍ കഴിഞ്ഞെങ്കിലും അച്‌ഛനും അമ്മയ്‌ക്കും ചെന്നുകാണാന്‍ പാര്‍ട്ടിയുടെ അനുമതി ലഭിച്ചില്ല. മണിപ്പാലില്‍നിന്നു മടങ്ങി പറശിനിക്കടവിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്‌ അമ്മ കണ്ടോത്ത്‌ ചീരൂട്ടി ഷാജിയെ ഒരുനോക്കു കണ്ടത്‌. അതും പാര്‍ട്ടിയുടെ അനുമതിയോടെ.

ബെര്‍ലിന്റെ വീട്ടില്‍ വി.എസിനു പാര്‍ട്ടി ഊണുവിലക്ക്‌ ഏര്‍പ്പെടുത്തിയപ്പോള്‍ കണ്ണൂരുകാര്‍ക്ക്‌ ഓര്‍മവരുന്നതു 'കൊടുത്താല്‍ കൊല്ലത്തും കിട്ടു'മെന്ന പഴമൊഴി. പാര്‍ട്ടി നടപടിയെടുത്ത എം.വി. രാഘവനു വീട്ടില്‍ ഉച്ചയൂണു നല്‍കിയതിനു ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിക്കു പുറത്താക്കിയതു സാക്ഷാല്‍ വി.എസ്‌. അച്യുതാനന്ദന്‍തന്നെ. വി.എസ്‌. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയായിരിക്കേ പയ്യന്നൂരിലെ പി. ബാലനാണു പാര്‍ട്ടിക്കു പുറത്തുപോകേണ്ടിവന്നത്‌. 1986-ലാണു സംഭവം.

ബദല്‍രേഖയുടെ പേരില്‍ സസ്‌പെന്‍ഷനിലായ എം.വി.ആര്‍. പയ്യന്നൂര്‍ എ.കെ.ജി. മന്ദിരത്തിലെത്തുമ്പോള്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന പി. ബാലന്‍ 'ദേശാഭിമാനി' ഏരിയാ ലേഖകന്‍കൂടിയായിരുന്നു. പയ്യന്നൂര്‍ ആശുപത്രിയുടെ ശോച്യാവസ്‌ഥ ബാലന്‍ എം.വി.ആറിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

തുടര്‍ന്ന്‌ സ്‌ഥലം എം.എല്‍.എ.കൂടിയായിരുന്ന എം.വി.ആര്‍. ആശുപത്രിയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തി ഇറങ്ങിയപ്പോള്‍ ഏറെ വൈകി. തൊട്ടടുത്തുള്ള തന്റെ വീട്ടില്‍നിന്നു ഭക്ഷണം കഴിക്കാമെന്നു ബാലന്‍ എം.വി.ആറിനെ ക്ഷണിച്ചു.

ജോലിക്കുപോയ ബാലന്റെ ഭാര്യ രാവിലെ തയാറാക്കിവച്ച ഭക്ഷണമാണ്‌ ഇരുവരും കഴിച്ചത്‌. പാര്‍ട്ടി നടപടിയെടുത്ത എം.വി.ആറിനു ലോക്കല്‍ നേതാവ്‌ ഭക്ഷണം നല്‍കിയ വാര്‍ത്ത ജില്ലാ-സംസ്‌ഥാനനേതൃത്വത്തിനു മുന്നിലെത്തി. വി.എസായിരുന്നു സംസ്‌ഥാന സെക്രട്ടറി. പാര്‍ട്ടിവിരുദ്ധനു ഭക്ഷണം നല്‍കിയതിനു ബാലനോടു വിശദീകരണം ചോദിച്ചു. തുടര്‍ന്ന്‌ അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്‌തു.

പോളിറ്റ്‌ബ്യൂറോ അംഗമായിരിക്കേ വി.എസ്‌. 'വെറുക്കപ്പെട്ടവന്‍' എന്നു വിശേഷിപ്പിച്ച ഫാരിസ്‌ അബൂബക്കറുമായി സംസ്‌ഥാനസമിതിയംഗം ടി.കെ. ഹംസ വേദി പങ്കിട്ടത്‌ അടുത്തിടെ. ചെന്നൈയില്‍ നടന്ന ഒരു ചടങ്ങിലാണു മുസ്ലിംലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടിക്കും കോണ്‍ഗ്രസ്‌ നേതാവ്‌ എം.എം. ഹസനുമൊത്ത്‌ ഫാരിസുമായി ഹംസ വേദി പങ്കിട്ടത്‌.

പുറത്താക്കപ്പെട്ട ഗോപി കോട്ടമുറിക്കലിനെതിരെ തെളിവ് ശേഖരിക്കാന്‍ പാര്‍ട്ടി ഓഫീസില്‍ ഒളി ക്യാമറ ഉപയോഗിച്ചു എന്ന് വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. വി എസ് പക്ഷം ഓഫീസി സെക്രെട്ടരിമാരുടെ സഹായത്തോടെയാണ് ഇത് ചെയ്തത് എന്ന് അറിയുന്നു.

    ഇതെല്ലാം സത്യത്തില്‍ എന്താണ് സൂചിപ്പിക്കുന്നത് ?. മുന്‍പ് ചില പോസ്റ്റുകളില്‍ ദുശാസ്സനന്‍ സൂചിപ്പിച്ചിരുന്നത് പോലെ കാലത്തിനൊത്ത് മാറാത്ത ആശയ സംഹിതകളും നേതാക്കളും ആണ് ഈ പാര്‍ട്ടിയുടെ ശാപം. പണ്ട് മുതലേ കേള്‍ക്കുന്നതാണ് ഇവരുടെ ഓരോ കലാപരിപാടികള്‍. എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കില്‍ അവനെ വെറുക്കപ്പെട്ടവന്‍ എന്ന് വിളിക്കുക, പരസ്യമായി ശാസിക്കുക, ബെഞ്ചില്‍ കയറ്റി നിര്‍ത്തുക തുടങ്ങി വളരെ ബാലിശമായ ശിക്ഷാ രീതികളാണ് ഇത്രയും വര്‍ഷത്തെ ചരിത്രമുള്ള ഒരു പാര്‍ട്ടി ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പരമ്പരയിലെ ഏറ്റവും ചീപ് ആയ നടപടികള്‍ ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ ഊരുവിലക്ക്‌. പാര്‍ട്ടിയെ ചോദ്യം ചെയ്ത നേതാക്കളുടെ വീട്ടില്‍ പോകാന്‍ പാടില്ല, അവിടെ നിന്ന് ആഹാരം കഴിക്കാന്‍ പാടില്ല, വെള്ളം കുടിക്കാന്‍ പാടില്ല, അവരെ വഴിയില്‍ വച്ച് കണ്ടാല്‍ പോലും ചിരിക്കാന്‍ പോലും പാടില്ല അങ്ങനെ അങ്ങനെ മനുഷ്യത്വ പരമായ ഒരു നന്മയും തൊട്ടു തീണ്ടിയിട്ടില്ലാത്ത ചില നടപടികള്‍. ഒരു കണക്കിന് ഇത് ഒരു വീഴ്ച എന്ന് പറയാന്‍ പറ്റില്ല. ഇത് ഒരു പക്ഷെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഒരു വളര്‍ച്ചയാണ്. പണ്ടാണെങ്കില്‍ പുറത്താക്കുന്ന നേതാക്കളെ വര്‍ഗ ശത്രു എന്ന പേരിട്ടു കൊല്ലാന്‍ ഉത്തരവിടുകയായിരുന്നല്ലോ ചെയ്തുകൊണ്ടിരുന്നത്. അത് മാത്രമല്ല, വഴി തടയുക, നേതാവിനെയും മക്കളെയും കൊല്ലാന്‍ വഴി നീളെ ഇട്ടോടിക്കുക, അവരുടെ വീട് കത്തിക്കുക എന്നീ അക്രമങ്ങളും. അതിനേക്കാള്‍ ഭേദമാണല്ലോ ഈ ശാസനയും തെറി വിളിയും ഊര് വിളക്കും.  മേലനങ്ങാതെ വല്ലവരും പണിയെടുക്കുന്നത് നോക്കി കൊണ്ടിരുന്നിട്ടു അതിനു കൂലി വാങ്ങുന്ന പരിപാടിയും തുടങ്ങിയത് മറ്റാരുമല്ല. അധ്വാനിക്കുന്നവരുടെ സ്വന്തം പാര്‍ട്ടി എന്ന് ആത്മ പ്രശംസ നടത്തുന്ന ഈ പാര്‍ട്ടി തന്നെയാണ്. മുകളില്‍ മംഗളത്തില്‍ വന്ന വാര്‍ത്ത‍ സത്യമാണെങ്കില്‍ ഈ പാര്‍ട്ടിയെ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് വേണം പറയാന്‍. ഒരു മനുഷ്യന് സ്വതന്ത്രമായി ചിന്തിക്കാനും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാനും സ്വതന്ത്രമായി സഞ്ചരിക്കാനും അനുവദിക്കാത്ത ഒരു പാര്‍ട്ടി ചെയ്യുന്നതിനെ ലളിതമായി പറഞ്ഞാല്‍ മനുഷ്യാവകാശ ലംഘനം എന്ന് വേണം വിളിക്കാന്‍. ഇപ്പോഴും ഈ പാര്‍ടിയില്‍ അന്ധമായി വിശ്വസിക്കുകയും അതിനു വേണ്ടി കൊല്ലാനും ചാവാനും പോകുന്നവരുടെ മനശാസ്ത്രം എനിക്ക് മനസ്സിലാവുന്നില്ല. മുന്നോട്ടു കുതിച്ചു പൊയ്ക്കൊണ്ടിരിക്കുന്ന ലോകത്തില്‍ പിന്നോട്ട് മാത്രം, അതും ഏന്തി വലിഞ്ഞു പോകുന്ന ഒരു കൂട്ടം ആള്‍ക്കാരായിട്ടാണ് ഞാന്‍ ഈ പാര്‍ട്ടിയെ കാണുന്നത്.
എന്റെ വായനക്കാരായ കമ്മ്യൂണിസ്ടുകാര്‍ ക്ഷമിക്കുക.

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ജീവന്‍ ടി വിയിലെ അത്ഭുത പ്രവര്‍ത്തി !!!


     സത്യത്തില്‍ ഇത് ജീവന്‍ ടിവിയെ പറ്റി മാത്രമല്ല. എം എസ് ബനേഷ് അവിടെ നടത്തിക്കൊണ്ടിരിക്കുന്ന അത്ഭുത പ്രവര്‍ത്തിയെ പറ്റിയാണ്. ഞാന്‍ ഒട്ടും കാണാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലാത്ത ഒരു ചാനല്‍ ആണ് ജീവന്‍ ടി വി. സാങ്കേതികമായി നോക്കിയാല്‍ നമ്മുടെ ലോക്കല്‍ കേബിള്‍ ചാനലുകള്‍ ഇതിനേക്കാള്‍ ബെറ്റര്‍ ആണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.
അതിനിടയ്ക്കും ഇളയ നിലാ പോലുള്ള ജനപ്രിയ പരിപാടികള്‍ ജീവനിലുണ്ടായിരുന്നു. പക്ഷേ ഈയടുത്ത കാലത്ത് ജീവന്‍ ടി വി വച്ചു നോക്കിയ എനിക്ക് കാണാന്‍ കഴിഞ്ഞത് തികച്ചും പുതുമയുള്ള പരിപാടികള്‍ ആണ്. വാര്‍ത്താധിഷ്ടിത പരിപാടികള്‍. എം എസ് ബനേഷ് എന്ന കവിയും ഡോക്യു ഫിലിം സംവിധായകനുമായ പത്ര പ്രവര്‍ത്തകന്റെ തികച്ചും നിലവാരമുള്ള പരിപാടികള്‍.  കണ്ണാടിക്ക് ശേഷം മനസ്സിനെ സ്പര്‍ശിക്കുന്ന വാര്‍ത്ത‍ പരിപാടികള്‍ ആദ്യമായാണ് കാണുന്നത്. ഏഷ്യാനെറ്റ്‌ ന്യൂസ്‌ , ഇന്ത്യ വിഷന്‍ , മനോരമ ന്യൂസ്‌ എന്നിവര്‍ ചെയ്യുന്നത് പോലെ വിനോദത്തില്‍ ഊന്നിയ വാര്‍ത്താ റിപോര്‍ടിംഗ് അല്ല ഇത്. സാധാരണ മനുഷ്യന്റെ പ്രശ്നങ്ങള്‍ പച്ചയായി അവതരിപ്പിക്കുന്ന ഒരു പുതിയ രീതി. പക്ഷെ ജീവന്‍ ടി വി യുടെ സ്വാഭാവികമായ ഉദാസീനത മൂലം ഇത്തരം പരിപാടികള്‍ ആരും കാണാതെ പോവുകയാണ്. 
എന്നെ പോലെ വേറെ ആരെങ്കിലും ഇക്കാരണം കൊണ്ട് ഇത് കാണാതെ പോകരുത് എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ പോസ്റ്റ്‌ ഇട്ടതു. ഇത് ഒരു പ്രൊമോഷന്‍ ആയി കരുതിയാലും സാരമില്ല. പക്ഷെ ഇത് കാണാതിരുന്നാല്‍ നല്ല ചില ജീവിതാനുഭവങ്ങള്‍ ആയിരിക്കും നിങ്ങള്‍ക്ക് നഷ്ടമാവുന്നത്. ബനേഷിന്റെ ഉള്ളിലെ കവി ആയിരിക്കാം ചിലപ്പോള്‍ ഇത്രയും തീവ്രമായി സാധാരണ മനുഷ്യന്റെ വേദനകള്‍ നിങ്ങളിലേക്ക് പകരാന്‍ സഹായിക്കുന്നത്. അത്രയ്ക്ക് പിടിച്ചുലയ്ക്കുന്ന രീതിയിലാണ് അതിന്റെ അവതരണം. ആദ്യമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഹൃദയത്തിന്റെ ഭാഷയില്‍ ജനങ്ങളോട് സംസാരിക്കുന്നതു നിങ്ങള്‍ക്ക് ഇവിടെ കാണാം. റോഡിലെ ചപ്പു ചവറുകള്‍ വാരി കടത്തിണ്ണയില്‍ ഒരു കോവണിയുടെ കീഴില്‍ ജീവിച്ചു  രണ്ടു മക്കളെ പഠിപ്പിക്കാന്‍ വേണ്ടി രാപകല്‍ കഷ്ടപ്പെടുന്ന തങ്കമ്മയുമായി നടത്തിയ അഭിമുഖം ഉദാഹരണം. 
പിന്നൊന്ന് ഈയടുത്ത കാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയ തസ്നി ബാനുവുമായി നടത്തിയ സംഭാഷണം. ഏറണാകുളം ബസ് സ്ടാന്ടില്‍ ഒരു രാത്രിയിലാണ് ഇത് ഷൂട്ട്‌ ചെയ്തിരിക്കുന്നത്. തസ്നിയുടെ വിവരണം ( അതില്‍ പലതിനോടും യോജിക്കാന്‍ പറ്റില്ലെങ്കിലും ) നമുക്ക് യഥാര്‍ത്ഥത്തില്‍ ഫീല്‍ ചെയ്യുന്ന പ്രതീതിയാണ് അതിലുള്ളത്. 

എന്തായാലും ബനെഷിനും ബനേഷ് നയിക്കുന്ന വാര്‍ത്താ ടീമിനും എന്റെ അനുമോദനങ്ങള്‍. 

ചില എപിസോഡുകള്‍ കണ്ടു നോക്കു