കഴിഞ്ഞ ആഴ്ച കേരളകൗമുദി വാരികയിലെ വെബ് സ്കാന്‍ ഈ ബ്ലോഗിനെ പറ്റിയായിരുന്നു എന്ന് ഞാന്‍ സ്വയം പൊക്കി പറഞ്ഞിരുന്നത് കണ്ടു കാണുമല്ലോ. വീണ്ടും എന്നെക്കൊണ്ടത് ചെയ്യിക്കാന്‍ ഈ ബ്ലോഗിലെ ഒരു പോസ്റ്റ് ഈ ആഴ്ചയിലെ വെബ് സ്കാനിലും വന്നിരിക്കുന്നു. !!
ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു എന്ന എന്റെ ഏറ്റവും ജനപ്രിയമായ ( അടുത്ത ഭാഗം ഇടാം എന്ന് പറഞ്ഞിട്ട് ഇടാത്തതിന് കുറെ തെറി കിട്ടുന്നുണ്ടെങ്കിലും ) പരമ്പരയുടെ മൂന്നാം ഭാഗത്തിലെ ഒരു സംഗതിയാണ് ഇതില്‍ വന്നിരിക്കുന്നത്. ഈ പാവം ബ്ലോഗിനെ വീണ്ടും പരിഗണിച്ച ശ്രീലത പിള്ളയ്ക്കും കേരള കൌമുദി വാരികയ്ക്കും ഒരിക്കല്‍ കൂടി നന്ദി.
ഈ ലിങ്ക് ക്ലിക്കിയാല്‍ ഇത് വരെ വന്ന കഥ മുഴുവന്‍ വായിക്കാം. അടുത്ത എപിസോഡ് ഉടന്‍ വരുന്നുണ്ട്


നല്ലതു പോലെ ഇനിയും എഴുതുക .പക്ഷെ ഇങ്ങനെയൊക്കെ വന്നു എന്ന് കഴുത്തി അഹങ്കരിക്കരുത് .വീണ്ടും ഒരു ബെസ്റ്റ് Wishes
ReplyDeleteഅയ്യോ. എന്നെ കണ്ടാല്‍ ഒരു അഹങ്കാരി ആണെന്ന് തോന്നുമോ ? ഞാന്‍ തമാശക്ക് പറഞ്ഞതാ ട്ടോ. പിന്നെ ആരെങ്കിലും എന്നെ പൊക്കി പറയുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാ ട്ടോ. അത് നിര്‍ത്തണ്ട. Keep it up :)
ReplyDeleteഞാന്‍ പൊക്കി പറയുന്നതല്ല .ഞാന്‍ ഒരുപാടു നാളായി ബ്ലോഗുകള്‍ വായിക്കുന്നുണ്ട് .പക്ഷെ എനിക്കേറ്റവും ഇഷ്ടം ഈ ബ്ലോഗ് തന്നെയാ .സത്യം
ReplyDeleteenikkum
Deletecongrtz dussu......
ReplyDeleteeppazha treat??? ;)
ഞാന്‍ ഇവിടെ വന്‍ ട്രീറ്റ് കൊടുക്കുന്നുണ്ട്. ഞാന്‍ തന്നെ കുക്ക് ചെയ്തത്. കോഴിയെ കിടത്തി പൊരിച്ചതും ചപ്പാത്തിയും നാരങ്ങ വെള്ളവും. ധൈര്യമുണ്ടേല്‍ വന്നോ :)
ReplyDeleteകോഴിയെ കിടത്തിപൊരിച്ചതും ചപ്പാത്തിയും നാരങ്ങവെള്ളവും... ഹോ കൊതിപ്പിക്കല്ലേ..
ReplyDeleteകാര്യമൊക്കെ ശരി. ജനപ്രിയ പരമ്പരയുടെ അടുത്ത ഭാഗം ഇനിയും വൈകിച്ചാൽ ശരിയാവില്ല.
ReplyDelete