ഇന്നലെ വന്ന വാര്‍ത്ത കണ്ടില്ലേ ? സ്വന്തം വീട്ടില്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തുന്ന ടെലികോം മന്ത്രി.
വാര്‍ത്ത കണ്ടിട്ടില്ലാത്തവര്‍ക്കായി അല്പം :
സി ബി ഐ നടത്തിയ ഒരു അന്വേഷണത്തില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന സത്യങ്ങള്‍. മന്ത്രി എന്ന നിലയ്ക്കുള്ള സൌജന്യ ഫോണ്‍ ലൈന്‍ സ്വന്തം ബിസിനസ് നു ഉപയോഗിച്ച ഒരു മന്ത്രി എന്ന നിലയ്ക്ക് മാത്രമല്ല ദയാനിധി മാരന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അത് എത്രത്തോളം കൌശലത്തോട് കൂടി ചെയ്തു എന്ന നിലയ്ക്കാണ്. വീട്ടില്‍ നിന്നുള്ള ലൈനില്‍ നിന്ന് ഒന്നും രണ്ടുമല്ല മുന്നൂറ്റി ഇരുപത്തി മൂന്നു കണക്ഷന്‍ എടുത്തു സ്വന്തം ചാനല്‍ ആയ സണ്‍ ടിവി ക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നു. മത്രിയുടെ വീട്ടില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള അണ്ണാ അറിവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന സണ്‍ ടി വി ഓഫീസിലേക്ക് റോഡിനടിയില്‍ കൂടി രഹസ്യ അതിവേഗ കേബിള്‍ വലിച്ചു അതിലൂടെയാണ് രണ്ടു കെട്ടിടങ്ങളും തമ്മിലുള്ള ബന്ധം ഉണ്ടാക്കിയിരുന്നത്. ഇത് സാധാരണ ലൈനുകള്‍ ആയിരുന്നില്ല. അതിവേഗ ഡാറ്റ ട്രാന്‍സ്ഫര്‍ ജോലികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ഐ സ് ഡി എന്‍ ലൈനുകള്‍ ആയിരുന്നു ഇതൊക്കെ. തങ്ങളുടെ വീഡിയോ , മറ്റു ഡാറ്റ ട്രാന്‍സ്ഫര്‍ ജോലികള്‍ക്കെല്ലാം സണ്‍ ടി വി ഇതാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി ഉപയോഗിച്ചിരുന്നത്. തികച്ചും സൌജന്യമായി. !!. മുന്നൂറില്‍ കൂടുതല്‍ ലൈന്‍ ഉള്ളത് കൊണ്ട് മന്ത്രിയുടെ വീട്ടില്‍ തന്നെ ഒരു രഹസ്യ എക്സ്ചേഞ്ച് കൂടി സജ്ജീകരിച്ചിരുന്നു. ബി എസ് എന്‍ എല്‍ ന്റെ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം കാണാനാവുന്ന രീതിയില്‍ ആയിരുന്നത്രെ ഇത് പ്രോഗ്രാം ചെയ്തിരുന്നത്. ബി എസ് എന്‍ എല്ലിന്റെ സാധാരണ ജോലിക്കാര്‍ക്ക് പെട്ടെന്ന് മനസ്സിലാവാത്ത രീതിയില്‍ ആയിരുന്നു എല്ലാം കോണ്‍ഫിഗര്‍ ചെയ്തിരുന്നത്. കോടികള്‍ വില വരുന്ന സേവനങ്ങള്‍ തികച്ചും സൌജന്യമായി മന്ത്രിയുടെ സഹോദരനായ കലാനിധിയുടെ ഉടമസ്ഥതയില്‍ ഉള്ള സണ്‍ ടി വി അനുഭവിക്കുകയായിരുന്നു.
രാജയ്ക്ക് ശേഷം ഇതാ വേറൊരു അഴിമതി കഥ കൂടി. സത്യം പറഞ്ഞാല്‍ ഇത് ഡി എം കെ കഴിഞ്ഞ കാലയളവില്‍ നടത്തിയ നാറിയ ഭരണത്തിന്റെ ബാക്കിപത്രത്തിലെ തുടക്ക അദ്ധ്യായങ്ങള്‍ ആണെന്നാണ് എനിക്ക് തോന്നുന്നത്. ഇതിനേക്കാള്‍ വലിയ കഥകള്‍ പുറത്തു വരാനിരിക്കുന്നതെ ഉള്ളൂ എന്ന് തോന്നുന്നു. കരുണാനിധിയും മക്കളും ചെറുമക്കളും അനന്തിരവന്മാരും ചേര്‍ന്ന് നടത്തിയ സ്വെശ്ചാധിപത്യ ഭരണം ആയിരുന്നല്ലോ അത്. ഇപ്പൊ തന്നെ 2 G സ്പെക്ട്രം കേസില്‍ പെട്ട് കുരുക്കിലായിരിക്കുന്ന മാരന്റെ തലയില്‍ വീണ മറ്റൊരടി ആയി ഈ കേസ്. സണ്‍ ഗ്രൂപ്പിന്റെ കയ്യിലായിരുന്നല്ലോ തമിഴ്നാടിലെ എല്ലാ മാധ്യമങ്ങളും. സ്വന്തം ഉടമസ്ഥതയില്‍ ഉള്ള ഈ സ്ഥാപനങ്ങള്‍ ഒക്കെ എതിരാളികളെ തകര്‍ക്കാന്‍ അവര്‍ ബുദ്ധിപരമായി ഉപയോഗിച്ചുവെങ്കിലും ജനങ്ങള്‍ക്ക് വെളിവ് വച്ചത് കൊണ്ട് തിരിച്ചടി കിട്ടി. ആരോ പറഞ്ഞ പോലെ ജനങ്ങള്‍ക്ക് സൌജന്യമായി ടി വി നല്‍കിക്കൊണ്ട് കരുണാനിധി പണി ചോദിച്ചു വാങ്ങുകയായിരുന്നു. സൌജന്യമായി ലഭിച്ച ആ ടി വി സെറ്റുകളിലൂടെയാണ് മന്ത്രിമാര്‍ നടത്തിയ അഴിമതിയുടെ കഥകള്‍ മുഴുവന്‍ ജനങ്ങള്‍ കണ്ടത്. റുപര്‍ട്ട് മര്‍ഡോക്കിനെക്കാള്‍ വലിയ പണികള്‍ ആണ് ഈ ചേട്ടന്മാര്‍ നടത്തിയിരുന്നത്. എന്തായാലും കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ജനങ്ങള്‍ ഇതിനോടൊക്കെ പ്രതികരിച്ചു തുടങ്ങി എന്നാണ്.
വാല്‍കഷണം :
എന്തിരനിലെ ക്ലൈമാക്സ് ലുള്ള അദ്ഭുത ദൃശ്യങ്ങള്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണ്. അവന്‍ ചെന്നയില്‍ ആയിരുന്നപ്പോഴാണ് അത് ഷൂട്ട് ചെയ്തതത്രേ. ചെന്നൈ നഗരത്തെ എയര്‍ പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന ഒരു ഫ്ലൈ ഓവര്‍ ഉണ്ട്. ഇപ്പോഴും തിരക്ക് പിടിച്ച ആ ഫ്ലൈ ഓവര്‍ പീക്ക് അവറില്‍ മൂന്നു നാല് മണിക്കൂര്‍ അടച്ചിട്ടിട്ടാണ് അവിടെ ഷൂട്ടിംഗ് നടത്തിയത്. സ്വന്തം അധികാര ബലം കൊണ്ട് പാവം ജനങ്ങളെ അത്രയും നേരം വലച്ച ഒരു കൂട്ടം അധികാരികള്‍. പണ്ട് എം ജി ആറിനെതിരെ നിന്നപ്പോള്‍ കരുണാനിധി ഉയര്‍ത്തിക്കാട്ടിയ മുദ്രാവാക്യങ്ങള്‍ ഒക്കെ ഇപ്പോള്‍ കാലം ചെന്നപ്പോള്‍ എവിടെ പോയി നില്‍ക്കുന്നു എന്ന് ചിന്തിച്ചു നോക്കൂ.
ശരിയാണ്, നന്നായി പറഞ്ഞു....
മറുപടിഇല്ലാതാക്കൂഎന്ത് ചെയ്യാനാ.. ഇന്ത്യയില്‍ ഇപ്പോള്‍ അഴിമതിയുടെ പൂക്കാലമല്ലേ.. അപ്പൊ രാജയ്ക്കും കനിമൊഴിക്കും തിഹാര്‍ ജയിലില്‍ ഒരു കൂട്ടായി..
മറുപടിഇല്ലാതാക്കൂകൊറേ എണ്ണത്തിനെ പിടിക്കുന്നുണ്ടല്ലോ അത് തന്നെ സമാധാനം.. അഴിമതി കാണിക്കാന്‍ അല്പം ഭയക്കുന്ന കാലം വരുമെന്ന് തോന്നുന്നു..
ഓഫ് : നമ്മുടെ "സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു" എന്തായി? എഴുത്ത് നിര്‍ത്തിയോ?
മറുപടിഇല്ലാതാക്കൂഅടുത്ത ഭാഗങ്ങള്‍ വേഗം എഴുതണേ..
സൂപ്പര്‍ പോസ്റ്റ്!!!
മറുപടിഇല്ലാതാക്കൂഎത്ര ഭീകരമാണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ?!
"ആരോ പറഞ്ഞ പോലെ ജനങ്ങള്‍ക്ക് സൌജന്യമായി ടി വി നല്‍കിക്കൊണ്ട് കരുണാനിധി പണി ചോദിച്ചു വാങ്ങുകയായിരുന്നു. സൌജന്യമായി ലഭിച്ച ആ ടി വി സെറ്റുകളിലൂടെയാണ് മന്ത്രിമാര്‍ നടത്തിയ അഴിമതിയുടെ കഥകള്‍ മുഴുവന്‍ ജനങ്ങള്‍ കണ്ടത്"- ഈ വരികളിലെ പരിഹാസം എനിക്കിഷ്ട്ടപ്പെട്ടു..
പിന്നെയുള്ളത് ആ കഴുവേറീടെ മോന്‍ (സ്വേച്ഛാനിധി മാരന്‍ ) അകത്താകുമോ എന്നതാണ്..
ശാലിനി : സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഇട്ടിട്ടുണ്ട് ട്ടാ...
മറുപടിഇല്ലാതാക്കൂ