2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച
ഒടുവില്‍ ഒരു കൊല്ലം കാരന്‍ വേണ്ടി വന്നു... പൂക്കുട്ടിക്കാ...
2009, ജനുവരി 20, ചൊവ്വാഴ്ച
ഫ്രം ചാന്ദ്നി ചൌക്ക് ടു ചൈന - ഒടുവില്‍ അതും അടിച്ച് മാറ്റി
അക്ഷയ് കുമാറിന്‍റെ ഫ്രം ചാന്ദ്നി ചൌക്ക് ടു ചൈന കണ്ടു. ഒരു സുഹൃത്തിന്‍റെ ഫ്രീ പാസ്സില്‍ കണ്ടതാ.. അത് കൊണ്ടു പൈസ പോയില്ല.. ഇതിന്‍റെ കഥ കേട്ടു നോക്ക്. ചാന്ദ്നി ചൌക്കില്‍ പൊറോട്ട ഉണ്ടാക്കി ജീവിക്കുന്ന ഒരുത്തനാണ് അക്കി. അല്ലറ ചില്ലറ തമാശയൊക്കെ കാണിച്ചു നടക്കുന്ന ചേട്ടന്‍റെ മുന്നില്‍ ഒരു ദിവസം രണ്ടു ചൈനക്കാര്‍ വന്നു ചാടുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഹോജോ എന്ന ഒരു വില്ലന്‍റെ കൈ കൊണ്ടു കൊല്ലപ്പെട്ട ഒരു വീര യോദ്ധാവിന്റെ പുനര്‍ജന്മമാണ് അക്കി അവതരിപ്പിക്കുന്ന സിധു എന്ന കഥാപാത്രം എന്ന് പറഞ്ഞു അവര്‍ പാവം സിധുവിനെ ചൈനയിലേക്ക് ക്ഷണിക്കുന്നു.. ഹോജോയെ കൊന്നു ആ ഗ്രാമത്തെ രക്ഷിക്കാന്‍. അങ്ങനെ നമ്മുടെ സിധു ചൈനയില്‍ എത്തുകയാണ് .
ഹോജോയും വില്ലന്മാരും ചേര്‍ന്ന് സിധുവിനെ എയറില്‍ നിര്‍ത്തുന്ന കാഴ്ചയാണ് പിന്നീട്. ഇതിനിടക്ക് ദീപികയും അവളുടെ അപ്പനും മറ്റും ഉള്‍പ്പെടുന്ന ഒരു സോപ്പ് പെട്ടി കഥയും ഉണ്ട്. സിധുവിന്‍റെ വളര്‍തച്ചനായ മിഥുന്‍ ചക്രവര്‍ത്തിയുടെ കഥ കഴിയുന്നതോടെ എല്ലാ ഹിന്ദി സിനിമ നായകന്മാരെയും പോലെ സിദ്ധുവും സട കുടഞ്ഞെഴുനെല്‍ക്കുന്നു. പിന്നെ സിധു കുങ്ങ്ഫൂ പഠിക്കുന്ന രംഗങ്ങളാണ്. എല്ലാം പഠിച്ചിട്ടു സിധു വില്ലനെ തരിപ്പണമാക്കാന്‍ നോക്കുന്നു. വില്ലനാരാ മോന്‍. സിധുവിന്‍റെ പരിപ്പെടുക്കുന്നു വില്ലന്‍. ഒടുവില്‍ ക്ലൈമാക്സില്‍ മരിച്ചു പോയ യോദ്ധാവിന്റെ പ്രതിമ വീണു ഹോജോ കാലിയാവുകയാണ് .. കാലിയാവുകയാണ്.. ഇത്രയും കഥ കേട്ടിട്ട് ഏതെങ്കിലും മലയാള സിനിമയുടെ കഥയുമായി സാദൃശ്യം തോന്നുന്നുണ്ടോ ? നിങ്ങള്‍ ഊഹിച്ചത് ശരിയാണ്.... പ്രധാന കഥ തന്തു 'യോദ്ധ' യില്‍ നിന്നു ചൂണ്ടിയതാണ്. ഇടക്കുള്ള പരിശീലന രംഗങ്ങള്‍ പലതും ബ്രുസ് ലീ , ജെറ്റ് ലീ , ജാക്കി അച്ചായന്‍ മുതലായ മഹാന്മാര്‍ പല തവണ അടിപൊളിയായി പല പടങ്ങളിലും കനിചിട്ടുല്ലതാ. ക്ലൈമാക്സ്.. അത് ദിലീപിന്‍റെ 'രസികന്‍' എന്ന പടത്തിന്റെ അതേ ക്ലൈമാക്സ്. ചുരുക്കി പറഞ്ഞാല്‍ പ്രിയദര്‍ശന്‍ മാത്രമല്ല മലയാളത്തില്‍ നിന്നു കഥ ചുരണ്ടുന്നതെന്ന് സാരം. എന്താ ഒന്നും പറയാനില്ലേ ?
2009, ജനുവരി 8, വ്യാഴാഴ്‌ച
'സത്യത്തില്‍' എന്താണ് സംഭവിച്ചത് ?
സത്യം തലവന്‍ രാമ ലിംഗ രാജുവിന്റെ കുംബസാരമാനല്ലോ ഇപ്പൊ എല്ലായിടത്തും ചര്‍ച്ച ചെയ്യുന്ന ചൂടുള്ള വിഷയം. ബാക്കി കമ്പനികള്‍ക്ക് ഇതു ചാകരയാണ്. അവര്‍ക്ക് കുറഞ്ഞ ചിലവില്‍ ആളിനെ കിട്ടും പണിയെടുക്കാന്‍. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന പരിപാടി. സത്യത്തില്‍ വര്‍ക്ക് ചെയ്യുന്ന 50000 ജീവനക്കാരുടെ ഭാവി എന്താവും ? ലോണ്‍ എടുത്തും മറ്റും വീട് വച്ചവരും കാര്‍ വാങ്ങിയവരും എന്ത് ചെയ്യും ? വിവാഹ പ്രായമായി നിക്കുന്ന ആള്‍ക്കാര്‍ക്ക് ഇനി പെണ്ണ് കിട്ടുമോ ? നല്ലത് പോലെ വളര്ന്നു വന്ന ഒരു സ്ഥാപനം അതിന്‍റെ തലപ്പത്തിരിക്കുന്ന ഒരു വ്യക്തിയുടെ പ്രവൃത്തി കൊണ്ടു അനേകായിരം ആള്‍ക്കാരുടെ ഭാവി ഒരു ചോദ്യ ചിഹ്നതിലെതിച്ചിരിക്കുകയാണ്. സത്യത്തിന്‍റെ ഓഹരികള്‍ വാങ്ങി ലക്ഷങ്ങള്‍ നഷ്‌ടമായ അനേകായിരങ്ങള്‍ വേറെ.. അവരുടെ ആശങ്ക പങ്കു വെക്കാന്‍ ദുസ്സസ്സനനും കൂടുന്നു..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)