ഞാന്‍ പണ്ട് ഹൈ സ്ചൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോള്‍ പെണ്‍പിള്ളേരുടെ ഹാര്‍ട്ട് ത്രോബ് ആയിരുന്നു സല്‍മാന്‍ ഖാന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും സല്‍മാന്‍ ആണ്‍ പിള്ളേരുടെ ശത്രു ആയി നില്‍ക്കുകയാണ് .ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയില്‍ അവര്‍ എഴുതിയ പോലെ ബോളിവുഡിലെ രജനികാന്ത് ആയി വളര്‍ന്നു കൊണ്ടിരിക്കുകയാണ് സല്ലു ഭായ് . അവസാനം ഇറങ്ങിയ ചിത്രങ്ങളായ വാണ്ടട്, ദബാന്ഗ് , റെഡി എന്നീ മൂന്നു വന്‍ ഹിറ്റുകള്‍ക്ക് ശേഷം ഇനി ഇറങ്ങാന്‍ പോകുന്ന ബോഡി ഗാര്‍ഡ് ( മലയാളത്തിലെ അതേ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ) റെക്കോര്‍ഡ് വിലയ്ക്കാണ് റിലീസ് ആവുന്നതിനു മുമ്പേ തന്നെ വിറ്റു പോയത്.
ഇരുപതു വര്‍ഷം നീണ്ടു നിന്ന സല്ലുവിന്റെ അഭിനയ ജീവിതം വിവാദങ്ങളുടെയും ഹിറ്റുകളുടെയും ഫ്ലോപ്പുകളുടെയും സൂപ്പര്‍ ഹിറ്റുകളുടെയും ആഘോഷം ആയിരുന്നു. അമിതാബ് ബച്ചനെ സൂപ്പര്‍ താരം ആക്കിയ ഒട്ടനവധി ചിത്രങ്ങളുടെ രചയിതാക്കളായ സലിം - ജാവേദ് കൂട്ടുകെട്ടിലെ സലിം ഖാന്റെ മകന്‍ ഇങ്ങനെ ഒക്കെ ആയിതീര്‍ന്നില്ലെന്കിലെ അത്ഭുതമുള്ളൂ.
എക്കാലത്തും മുന്‍നിരയില്‍ വെട്ടിതിളങ്ങിയിരുന്ന നടികളുമായി സല്‍മാന്റെ പേര് ബന്ധപ്പെട്ടിരുന്നു.
കളിപ്പാട്ടം കിട്ടാതിരുന്നാല്‍ ബഹളം വയ്ക്കുന്ന ഒരു കൊച്ചു കുട്ടിയെ പോലെ ചെറിയ കാര്യങ്ങള്‍ക്കാണ് സല്‍മാന്‍ വിവാദങ്ങളില്‍ വന്നിട്ടുള്ളത്. ഐശ്വര്യാ റായിയോടുള്ള ഭ്രാന്തമായ പ്രണയവും അതിന്റെ പേരില്‍ പാതിരാത്രി അവരുടെ വീട്ടിന്റെ വാതിലില്‍ മുട്ടി വിളിച്ചു ബഹളം സൃഷ്ടിച്ചതും ഒക്കെ സല്ലുവിനു മാത്രം അവകാശപ്പെടാന്‍ പറ്റിയ ഒന്നാണ്. ഒരുപാടു നടികള്‍ പുള്ളിക്കാരനെ പറ്റിച്ചിട്ട് പോയിട്ടുണ്ട്. പാവം ഇപ്പോഴും പെണ്ണ് കെട്ടാതെ തേരാ പാരാ നടക്കുകല്ലേ. അവരോടൊക്കെ ദൈവം ചോദിച്ചോളും.
ഷാരുഖിനെയോ അമിറിനെയോ പോലെ വളരെ കണക്കു കൂട്ടിയുള്ള ചുവടു വയ്പുകളിലൂടെ അല്ല സല്ലു ഇത് വരെ എത്തിയത്. . മുകളില്‍ പറഞ്ഞവര്‍ക്ക് ഉള്ള പോലെ സ്വന്തം ഒരു സംവിധായക ഗ്രൂപ്പ് , നിര്‍മാതാക്കള്‍ ഇവയൊക്കെ സല്ലുവിനു കുറവാണ്. സാധാരണ ജനങ്ങള്‍ക്ക് എപ്പോഴും ഇപ്പോഴും ഉള്ള സ്നേഹം കൊണ്ട് മാത്രമാണ് സല്ലു ഈ സ്ഥാനം പിടിച്ചു വാങ്ങിയത്. അത് കൊണ്ട് തന്നെയാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ റൊമാന്റിക് ഹിറ്റുകളായ മേയ്നെ പ്യാര്‍ കിയ, ഹം ആപ്കെ ഹെ കോന്‍ മുതലായ ചിത്രങ്ങളിലെ നായകന്‍ നാല്‍പതുകളിലും പെണ്‍കുട്ടികളുടെ സ്വപ്നത്തില്‍ കടന്നു വരുന്നത്. പണ്ടത്തെ എത്ര ചിത്രങ്ങളിലാണ് സല്‍മു നായികയുമായി നാട് വിട്ടിട്ടു ഏതെങ്കിലും പുഴയുടെ സൈഡില്‍ പോയി മരം വെട്ടി ജീവിച്ചിരുന്നത്. എത്ര ചിത്രങ്ങളില്‍ നായികയുടെ അച്ഛനും സംഘവും സല്ലുവിനെ അടിച്ചു പപ്പടം ആക്കിയിരിക്കുന്നു. പാവം എല്ലാം സഹിച്ചു.
മദ്യ ലഹരിയില്‍ കാര്‍ ഓടിച്ചു തെരുവില്‍ കിടന്നുറങ്ങിയിരുന്ന നിരപരാധികളെ കൊന്നതും കൃഷ്ണ മൃഗങ്ങളെ വെട്ടയാടിയതും സല്‍മാന്റെ ജീവിതത്തിലെ കറുത്ത അധ്യായങ്ങളാണ്. അതിന്റെ കുറ്റബോധത്തില്‍ നിന്നാണെന്നു തോന്നുന്നു ഒരുപാടു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സല്‍മാന്റെ പേരിലുള്ള ഫൌണ്ടേഷന്‍ ചുക്കാന്‍ പിടിക്കുന്നുണ്ട്. സാധാരണ ബോളിവുഡ് താരങ്ങള്‍ ചെയ്യുന്ന പോലല്ലാതെ കാമ്പുള്ള പല കാര്യങ്ങളും ഇവര്‍ ചെയ്യുന്നുണ്ട്. മാത്രമല്ല കുത്തഴിഞ്ഞ സ്വന്തം ജീവിതത്തിലും അല്പം അച്ചടക്കം കൊണ്ട് വരാന്‍ സല്ലു ശ്രമിക്കുന്നുണ്ട്. നല്ലത്.
എന്തായാലും അദ്ദേഹത്തിന്റെ ഇനി വരാനുള്ള എല്ലാ ചിത്രങ്ങള്‍ക്കും അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിനും ആശംസകള്‍ നേരുന്നു. പ്രിയ സല്ലു.. കീപ് ഗോയിംഗ്.
എന്ന്,
ഒരു കടുത്ത സല്‍മാന്‍ ഖാന്‍ ഫാന്‍
പണ്ടത്തെ എത്ര ചിത്രങ്ങളിലാണ് സല്‍മു നായികയുമായി നാട് വിട്ടിട്ടു ഏതെങ്കിലും പുഴയുടെ സൈഡില്‍ പോയി മരം വെട്ടി ജീവിച്ചിരുന്നത്. എത്ര ചിത്രങ്ങളില്‍ നായികയുടെ അച്ഛനും സംഘവും സല്ലുവിനെ അടിച്ചു പപ്പടം ആക്കിയിരിക്കുന്നു. പാവം എല്ലാം സഹിച്ചു.
മറുപടിഇല്ലാതാക്കൂvah RaajaavE vah
റെഡി ഞാന്‍ കണ്ടു, ആ ,,,,,,,,,,,,,,,,,, മോനെ ഞാന്‍ തല്ലിക്കൊല്ലും. ഇത്രയും കൂതറ പടം ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടിലാ .. സന്തോഷ് പണ്ടിട്ടിനു പടിക്കുവാനോന്നു സംശയം...!!!
മറുപടിഇല്ലാതാക്കൂ"ഒരുപാടു നടികള്‍ പുള്ളിക്കാരന്റെ പറ്റിച്ചിട്ട് പോയിട്ടുണ്ട്"
മറുപടിഇല്ലാതാക്കൂഅത്രയ്ക്ക് ശുദ്ധനാ ആശാന്‍ അല്ലെ?
"നായകന്‍ നാല്‍പതുകളിലും പെണ്‍കുട്ടികളുടെ സ്വപ്നത്തില്‍ കടന്നു വരുന്നത്." നാല്പതിലൊക്കെ പെണ്‍കുട്ടികള്‍ സ്വപ്നം കാണാറുണ്ടോ ആവൊ ?? ഹി ഹി ഹി.. ചുമ്മാ.. സല്‍മാനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. സോറി :)
മറുപടിഇല്ലാതാക്കൂപെണ്പിള്ളേരുടെ അല്ല. സല്‍മുവിന്റെ നാല്പതാം വയസ്സിലും എന്നാ നോം ഉദ്ദേശിച്ചത്.
മറുപടിഇല്ലാതാക്കൂപിന്നെ. അങ്ങേരെ ഇഷ്ടമില്ലാത്തത്തില്‍ അത്ഭുതം ഇല്ല. ആ പാവത്തിനെ സഹോദരന്‍ ആയി കാണാനാണല്ലോ നിങ്ങള്‍ സ്ത്രീകള്‍ക്ക് താല്പര്യം.. :)
സല്‍മാനെ എനിക്കിഷ്ട്ടമല്ല. എങ്കിലും സാജൻ സിനിമയും അതിലെ പാട്ടുകളും എങ്ങനെ മറക്കാനാണു?!
മറുപടിഇല്ലാതാക്കൂ