നഗരത്തിന്‍റെ ഒത്ത നടുക്കായിട്ടാണ് ആ ഹൌസിംഗ് കോളനി. നഗരത്തിലെ പണ ചാക്കുകള്‍ മാത്രം താമസിക്കുന്ന ഒരു വലിയ കോളനി. അതില്‍ നിറയെ യൂറോപ്പ്യന്‍ സ്റ്റൈലില്‍ ഉള്ള വില്ലകള്‍ ആണ്. അതിലെ ഒരു വില്ലയിലേക്ക് ആണ് വിമല്‍ താമസത്തിന് വന്നത്. വലിയ മൂന്നു പെട്ടികള്‍ നിറയെ സാധനങ്ങളുമായി. രണ്ടു പെട്ടികള്‍ നിറയെ അയാളുടെ വസ്ത്രങ്ങള്‍ ആണ്. മൂന്നാമത്തെ പെട്ടിയില്‍ ഒരു വലിയ യന്ത്ര തോക്ക് ആണ്. Telescopic Zoom ഉള്ള ഒരു മെഷീന്‍ ഗണ്‍. പിന്നെ അതിനു വേണ്ട തിരകളും. സോറി. മറന്നു പോയി. വിമല്‍ ആരാണെന്ന് ഞാന്‍ പറഞ്ഞില്ല. മുംബയിലെ എണ്ണം പറഞ്ഞ ഒരു ഒന്നാംതരം വാടക കൊലയാളി ആണ് വിമല്‍. എന്ന് വച്ചാല്‍ ഒരു കൊലക്ക് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഒരു വമ്പന്‍.
ഇപ്പോള്‍ ഇയാള്‍ ഈ നഗരത്തില്‍ വന്നിരിക്കുന്നതും ഒരു കൊലക്ക് വേണ്ടി തന്നെയാണ്. ഇവിടുത്തെ ഒരു പേരുകേട്ട റിയല്‍ എസ്റ്റേറ്റ് വ്യവസായി. മനോഹര്‍. അയാള്‍ താമസിക്കുന്നത് ഈ കോളനിയില്‍ ആണ്. അതിനു തൊട്ടടുത്ത വില്ലയില്‍ ആണ് വിമല്‍ താമസത്തിന് വരുന്നത്. ഈ ആഴ്ച തന്നെ ഇത് തീര്‍ത്തിട്ട് തിരിച്ചു പോണം. അതിനു വേണ്ടിയുള്ള വിശദമായ പ്ലാനും കൊണ്ടാണ് വിമല്‍ വന്നിരിക്കുന്നത്. വിമല്‍ മുകളിലത്തെ നിലയിലേക്ക് പോയി. കൊള്ളാം. ഒരു ജനല്‍ തുറന്നിട്ടാല്‍ അപ്പുറത്തെ വില്ലയുടെ മുന്‍ഭാഗം മുഴുവന്‍ നന്നായി കാണാം. ഈ മനോഹര്‍ അത്യാവശ്യം സൌന്ദര്യ ബോധം ഒക്കെ ഉള്ള ഒരാള്‍ ആണെന്ന് തോന്നുന്നു. അത്രയ്ക്ക് നന്നായിട്ടാണ് ആ പൂന്തോട്ടവും പുല്‍ത്തകിടിയും എല്ലാം ഒരുക്കിയിരിക്കുന്നത്. മുന്നിലത്തെ വാതില്‍ തുറന്നു ഇറങ്ങുന്നത് ചെത്തി മിനുക്കിയ കരിങ്കല്ലുകള്‍ പാകിയ ഒരു ചെറിയ വഴിയിലേക്ക് ആണ്. അതിന്‍റെ വശങ്ങളില്‍ മനോഹരമായ വയലറ്റ് പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ഒരു ചെറിയ വെള്ള ചാട്ടവും കാണാം. അതി മനോഹരം. വിമല്‍ ഓര്‍ത്തു.എന്തായാലും ഈ റൂമില്‍ നിന്ന് ഫോക്കസ് ചെയ്താല്‍ ആ വഴിയില്‍ നില്‍ക്കുന്ന ആരെ വേണമെങ്കിലും ഹിറ്റ് ചെയ്യാം. അകത്തെ മുറിയില്‍ നിന്ന് പെട്ടി എടുത്തു കൊണ്ട് വന്നു.ഗണ്‍ ഉറപ്പിച്ചു. ഇപ്പൊ അതിന്‍റെ വ്യൂ ഫയിന്ടെരില്‍ കൂടി നോക്കിയാല്‍ ആരെ വേണേലും കാച്ചാം. കൊള്ളാം. തനിയെ പറഞ്ഞിട്ട് വിമല്‍ ഒരു പെഗ് വിസ്കി മിക്സ് ചെയ്തു.
പക്ഷെ വിമല്‍ ഉണ്ടാക്കിയ എല്ലാ പ്ലാനും തെറ്റിച്ചു കൊണ്ട് മനോഹര്‍ വീട് വിട്ടു പോയി. എന്തോ ബിസിനസ് എമര്‍ജന്‍സി കാരണം സിങ്കപ്പൂര്‍ വരെ. ഇനി ഇപ്പൊ എന്ത് ചെയ്യും. മനോഹര്‍ വരുന്നത് വരെ കാത്തിരിക്കണ്ടേ. അങ്ങനെ രണ്ടു നാള്‍ കടന്നു പോയി. വിമല്‍ സ്വന്തം കണക്ഷന്‍സ് വച്ച് മനോഹര്‍ എന്നാ വരാന്‍ ചാന്‍സ് ഉള്ളതെന്ന് അന്വേഷിച്ചു. ഇനിയും ഒരാഴ്ച എടുക്കും. കാത്തിരിക്കുക തന്നെ. മുംബയില്‍ ഉള്ള തന്‍റെ സഖാക്കളെ ഒക്കെ വിമല്‍ വിവരം അറിയിച്ചു. അവിടത്തെ ഏറ്റെടുത്ത പരിപാടികള്‍ നോക്കാന്‍ തന്‍റെ ഉറ്റ ചങ്ങാതി ആയ ചന്ദ്രുവിനെ ഏല്‍പ്പിച്ചു.
അങ്ങനെ ആ ദിവസം വന്നു. നാളെ മനോഹര്‍ വരികയാണ്. വിമല്‍ തോക്ക് ഒന്ന് കൂടി പരിശോധിച്ചു. മിനുക്കി. വെടിയുണ്ടകള്‍ നിറച്ചു വച്ചു. നേരം പുലരുന്നതും നോക്കി അയാള്‍ കാത്തിരുന്നു. സമയം ഇഴഞ്ഞു നീങ്ങി. എപ്പോഴോ പുറത്തു കിളികള്‍ ചിലക്കുന്ന ശബ്ദം കേട്ട് അയാള്‍ ഉണര്‍ന്നു. നേരം വൈകിയിട്ടില്ല. അയാള്‍ ഓടി മുകളിലത്തെ മുറിയിലെത്തി. ഭാഗ്യം അപ്പുറത്ത് ആരും ഉണര്‍ന്നിട്ടില്ല. റെഡി ആയി. ഇപ്പൊ മനോഹര്‍ പുറത്തേക്കു വരും. അതാ ജോലിക്കാരന്‍ ഒരു ബ്രീഫ് കേസുമായി പുറത്തേക്കു വരുന്നു. അവന്‍ അത് കൊണ്ട് കാറില്‍ വച്ചു. അപ്പൊ മനോഹര്‍ താമസിയാതെ പുറത്തേക്കു വരും. പുറത്തു ഡ്രൈവര്‍ നില്‍പ്പുണ്ട്. പെട്ടെന്ന് ഡ്രൈവര്‍ അകത്തേക്ക് നോക്കി ആദരവോടെ നില്‍ക്കുന്നത് കണ്ടു. മനോഹര്‍ വരുന്നുണ്ട്. അതാ അയാള്‍. ഫോട്ടോയില്‍ കണ്ടതിനേക്കാള്‍ സുന്ദരന്‍. അയാളുടെ ഇടതു കയ്യില്‍ തൂങ്ങി സുന്ദരിയായ ഭാര്യ. പക്ഷെ അവളുടെ മുഖം നേരെ കാണാന്‍ പറ്റുന്നില്ല. ഗണ്‍ ഫോക്കസ് ചെയ്തു. ഇപ്പോള്‍ മനോഹര്‍ നല്ല ടൈറ്റ് ഫോക്കസില്‍ ആണ്. അയാള്‍ സേഫ്ടി ലോക്ക് റിലീസ് ചെയ്തു. ചൂണ്ടു വിരല്‍ കാഞ്ചിയില്‍ ഉറപ്പിച്ചു. എല്ലാം കൊള്ളാം. കാഞ്ചി വലിച്ചു. അതില്‍ നിന്ന് ചീറിപാഞ്ഞ വെടിയുണ്ട മനോഹരിന്‍റെ തലയോട് തകര്‍ത്തു. അയാള്‍ കുഴഞ്ഞു വീണു. ഒരു നിമിഷം ആര്‍കും ഒന്നും മനസ്സിലായില്ല. ഭാര്യ ഒരു നിമിഷം സ്തംഭിച്ചു നിന്നു. മനോഹരിന്‍റെ തലയില്‍ നിന്നു ചീറ്റിയ രക്ത തുള്ളികള്‍ അവളുടെ മുഖം നനച്ചു. അവള്‍ അയാളുടെ ദേഹത്തിനടുത്തു തളര്‍ന്നു വീണു. ജോലിക്കാരനും ഡ്രൈവറും ഓടി അടുത്തു.
കുറച്ചു നേരത്തേക്ക് അവിടെ ഒരു നിശബ്ദത ആയിരുന്നു. പെട്ടെന്ന് അതിനെ കീറിമുറിച്ചു കൊണ്ടു ഒരു സയിറന്‍ മുഴങ്ങി. ഒരു ആംബുലന്‍സ് വന്നു. പുറകെ ഒട്ടനവധി പോലീസ് വാഹനങ്ങളും കാറുകളും.അഞ്ചു മിനിറ്റ് കൊണ്ടു അവിടെ ഒരു ജനക്കൂട്ടം തന്നെ വന്നെത്തി. വിമല്‍ തന്‍റെ ഗണ്‍ അഴിച്ചു മടക്കി പെട്ടിയില്‍ വച്ചു. മൂന്നു പെട്ടികളും പാക്ക് ചെയ്തു. സന്ധ്യ ആയി. ഒരു ആംബുലന്‍സ് ചീറി വന്നു നിന്നു. ഡ്രൈവര്‍ പുറത്തിറങ്ങി ഒരു കറുത്ത കൊടി കൊണ്ടു ഗേറ്റില്‍ കെട്ടി. വീട്ടിനകത്ത് നിന്നു ഒരു നിലവിളി ഉയര്‍ന്നു. മനോഹറിന്റെ ശരീരം പുറത്തേക്കു എടുത്തു വച്ചു. മുകളിലത്തെ മുറിയില്‍ നിന്നു വിമല്‍ ഇതൊക്കെ കാണുന്നുണ്ട്. അപ്പൊ ഇതും വിജയം ആയി. ഇനി ഇവിടെ തങ്ങണ്ട. രാത്രി തന്നെ സ്ഥലം വിടണം. അതിനു മുമ്പ് പാര്‍ട്ടിയുടെ കയ്യില്‍ നിന്നു പണം വാങ്ങണം. പത്തു മണിക്ക് വിളിക്കാം എന്നാ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അയാളുടെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ടു പത്തു മണിക്ക് ആ കാള്‍ വന്നില്ല. നാളെ നോക്കാം. അല്ലെങ്കില്‍ ഈ ഡീല്‍ തനിക്കു തന്ന ഇവിടത്തെ തന്‍റെ ചങ്ങാതി കാസിമിനെ വിളിച്ചു ചോദിക്കാം. വിമല്‍ ഓര്‍ത്തു. കാസിമിനെ വിളിച്ചു. അയാളുടെ ഫോണ്‍ ഓഫ് ആണ്. ആരും എടുക്കുന്നില്ല. എന്തോ പന്തികേടുണ്ടല്ലോ. വിമല്‍ ഓര്‍ത്തു. നേരം പുലര്‍ന്നു. അപ്പുറത്തെ ബഹളം ശമിച്ചിട്ടില്ല. അയാള്‍ പുറത്തേക്കിറങ്ങി. പേപ്പര്‍ വന്നു കിടപ്പുണ്ട്. വെറുതെ അതെടുത്തു അയാള്‍ അലസമായി
താളുകള്‍ മരിച്ചു. മൂന്നാം പേജില്‍ എത്തിയപ്പോ അയാള്‍ ആ വാര്‍ത്ത കണ്ടു. കാസിമിന്‍റെ ഫോട്ടോ. അതിനു താഴെ വാടക ഗുണ്ട വെടിയേറ്റ് മരിച്ചു എന്ന വാര്‍ത്തയും അയാളുടെ കൈകള്‍ വിറച്ചു.
എന്തായാലും പണം വാങ്ങാതെ തിരിച്ചു പോകാന്‍ പറ്റില്ല. രണ്ടു ദിവസം കൂടി നോക്കാം.
അങ്ങനെ മൂന്നു ദിവസം കഴിഞ്ഞ ആ രാത്രി വിമലിന്റെ ഫോണില്‍ ആ കാള്‍ വന്നു. പാര്‍ടി ആണ്. അന്ന് രാത്രി സെമിത്തേരിക്കു സമീപത്തുള്ള ആ മാവിന്‍റെ ചുവട്ടില്‍ വച്ചു സന്ധിക്കാം എന്നും അപ്പൊ പണം കൈമാറാം എന്നും. അയാള്‍ വിചാരിച്ച പോലല്ല. ഒരു സ്ത്രീ ആയിരുന്നു മറുപുറത്ത്. ആരായിരിക്കും അത് ? മനോഹര്‍ വഞ്ചിച്ച ഏതോ ഒരു സ്ത്രീ ? അതോ അയാളുടെ രഹസ്യ ഭാര്യയോ ? അതോ ഇനി കാമുകി ആണോ ? വിമല്‍ സംശയിച്ചു. എന്തോ ആവട്ടെ. തനിക്കു പണം കിട്ടിയാല്‍ പോരെ. രാത്രിയായി. വിമല്‍ ആ മാവിന്‍റെ ചുവട്ടില്‍ എത്തി. കാര്‍ പാര്‍ക്ക് ചെയ്തു. കുറച്ചു അകലെ ആയി വേറെ ഒരു കാര്‍ കിടപ്പുണ്ട്. വിമലിന്റെ ഫോണ്‍ വീണ്ടും ശബ്ദിച്ചു. അയാള്‍ അത് എടുത്തപ്പോഴേക്കും കട്ട് ആയി. അതാ ആ കാര്‍ തുറന്നു ഒരു സ്ത്രീ ഇറങ്ങുന്നു. നല്ല ഉയരം. മുട്ടറ്റം എത്തുന്ന മുടി. അവള്‍ അടുതെത്തി. 'വിമല്‍ അല്ലെ ? ' അവള്‍ ചോദിച്ചു. 'അതെ. നിങ്ങള്‍ ? ' വിമല്‍ ചോദിച്ചു. 'ഞാന്‍ ആണ് നേരത്തെ വിളിച്ചത്. നിങ്ങള്‍ ആ ജോലി നന്നായി തീര്‍ത്തു. ഇതാ പണം..' എന്ന് പറഞ്ഞിട്ട് അവള്‍ ഒരു പെട്ടി എടുത്തു കാറിന്‍റെ പുറത്തു വച്ചു. 'നിങ്ങളുടെ സുഹൃത്ത് കാസിം ഇതിനിടക്ക് ഒരു ഗെയിം കളിച്ചു നോക്കി. സോറി. അതു കൊണ്ടു ആ തെളിവ് എനിക്ക് നശിപ്പിക്കേണ്ടി വന്നു. എന്തായാലും ചെയ്ത ജോലിക്ക് നന്ദി. എന്ന് പറഞ്ഞു അവള്‍ തിരിഞ്ഞു നടന്നു. ഒരു അമ്പരപ്പോടെ വിമല്‍ പെട്ടി എടുത്തു കാറിനകത്ത് വച്ചു. വേഗം തന്നെ അയാള്‍ വില്ലയില്‍ തിരിച്ചെത്തി. അവള്‍ പറഞ്ഞത് ഒന്ന് കൂടി ഓര്‍ത്തു. ഇനി ഇവിടെ നില്‍ക്കുന്നത് അപകടമാണ്. അയാള്‍ പെട്ടികളെല്ലാം എടുത്തു എയര്‍ പോര്‍ട്ടിലേക്ക് തിരിച്ചു. ഭാഗ്യം. ഫ്ലൈറ്റ് കറക്റ്റ് ടൈമില്‍ തന്നെ ആണ്. മുംബയില്‍ അതു പെട്ടെന്ന് എത്തിയതായി വിമലിന് തോന്നി.
എത്തിയ പാടെ അയാള്‍ തന്‍റെ സുഹൃത്തുക്കളെ വീണ്ടും വിളിച്ചു. ആ പണം തന്നത് ആരാണെന്നു അറിയാന്‍ വെറുതെ ഒരു ആകാംഷ. തന്‍റെ എല്ലാ ബന്ധങ്ങളും അയാള്‍ ഉപയോഗിച്ചു. പക്ഷെ ആര്‍ക്കും ഒന്നും കണ്ടു പിടിക്കാന്‍ പറ്റിയല്ല. പക്ഷെ മനോഹര്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു വൃത്തികെട്ട മുഖം അയാളുടെ സുഹൃത്തുക്കള്‍ ചികഞ്ഞെടുത്തു. മനോഹര്‍ സമൂഹത്തില്‍ നിന്നു ഒളിച്ചു വച്ചിരുന്ന കാമുകിമാരുടെയും വെപ്പാട്ടികളുടെയും ചിത്രങ്ങളും ചെറിയ വിവരങ്ങളും വരെ അയാളുടെ വീട്ടിലെത്തി. പക്ഷെ ആ സ്ത്രീയുടെ ചിത്രം മാത്രം ഇല്ല. ഒടുവില്‍ വിമല്‍ ആ ശ്രമം ഉപേക്ഷിച്ചു.
അങ്ങനെ മാസങ്ങള്‍ കടന്നു പോയി. അപ്പോഴാണ് ആ നഗരത്തില്‍ നിന്നു തന്നെ വേറൊരു ജോലി അയാളെ തേടി വന്നത്. അന്നത്തെ അതേ കോളനിയില്‍ താമസിക്കുന്ന ഒരു ക്രിക്കറ്റ് താരമാണ് ഇത്തവണത്തെ ഇര.അയാള്‍ പഴയ അതേ വില്ലയില്‍ തന്നെ താമസം ആവശ്യപെട്ടു. അതു ശരിയായി. പഴയ ആ റൂം. അയാള്‍ അവിടെ ഇരുന്നു അന്നത്തെ ആ ദിവസത്തെ കുറിച്ചോര്‍ത്തു. അവിടെ ആരുമില്ലേ ? ഒരു അനക്കവുമില്ല. പക്ഷെ ആ പൂന്തോട്ടത്തിന്റെയും മറ്റും ഭംഗി കുറച്ചു പോലും നഷ്ടപ്പെട്ടിട്ടില്ല. അതാ ആ ജോലിക്കാരന്‍ പുറത്തേക്കു വരുന്നു. അപ്പോള്‍ അവിടെ ആരൊക്കെയോ ഉണ്ട്. വെറുതെ ഒന്ന് പോയി നോക്കിയാലോ ? വിമല്‍ ഓര്‍ത്തു. നോക്കാം. അയാള്‍ അവിടേക്ക് നീങ്ങി. ചിത്രപ്പണികള്‍ ചെയ്തു മനോഹരമാക്കിയ ഭാരിച്ച ഗേറ്റ് തുറന്നു വിമല്‍ അകത്തേക്ക് കയറി. കരിങ്കല്‍ പാകിയ ആ ചെറിയ നടപ്പാതയിലൂടെ അയാള്‍ പൂമുഖത്തെത്തി. ബെല്‍ അടിച്ചു. ഒരു സ്ത്രീ വന്നു വാതില്‍ തുറന്നു. ഈ മുഖം. ഈശ്വരാ.. ഇവള്‍.. വിമല്‍ ഒന്ന് വിറച്ചു. അതു അവളായിരുന്നു. അന്ന് പണം തന്ന ആ സ്ത്രീ.
'നീ എന്നെ തേടി വരും എന്ന് എനിക്ക് അറിയാമായിരുന്നു.' അവള്‍ താഴ്ന്ന ശബ്ദത്തില്‍ പതിയെ പറഞ്ഞു. 'നിനക്കുള്ള സമ്മാനം അന്നേ ഞാന്‍ കരുതി വച്ചിട്ടുണ്ട്. വരൂ' ചെറിയ ശങ്കയോടെ അയാള്‍ അകത്തേക്ക് ചെന്ന്. 'എന്തിനായിരുന്നു അത് ? ' എന്ന ചോദ്യം ഒരു നൂറു തവണ അയാളുടെ മനസ്സിലേക്ക് വന്നെങ്കിലും
അതു വിമല്‍ ഉള്ളിലടക്കി.
'ഞാന്‍ എന്തിനാണ് അന്ന് അതു ചെയ്തതെന്ന് ഇപ്പൊ വിമല്‍ ചോദിയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും അല്ലേ ? ' അയാളുടെ മനസ്സ് വായിച്ച പോലെ അവള്‍ പറഞ്ഞു. 'ഇപ്പോള്‍ ഈ ജൂസ് കുടിക്കു.' അവള്‍ ശീതള പാനീയം നിറച്ച ആ ഗ്ലാസ് അയാളുടെ നേര്‍ക്ക് നീട്ടി. അയാള്‍ അതെടുത്തു കുടിച്ചു. വരണ്ട തൊണ്ട അല്പം നനഞ്ഞു. 'ഞാന്‍ പറയാം.' അവള്‍. 'എന്തിനാണ് ഞാന്‍, അതായതു മനോഹരിന്റെ അറിയപ്പെടുന്ന ഒരേയൊരു ഭാര്യ ഇങ്ങനെ ചെയ്തതെന്നാവും നിങ്ങളുടെ സംശയം അല്ലേ ? .. എല്ലാത്തിനും ഇപ്പോഴും എന്തെങ്കിലും കാരണം കാണും വിമല്‍. അതു അന്വേഷിക്കുന്നത് എന്തിനാണ് എന്ന് വിമല്‍ ചിന്തിച്ചിട്ടുണ്ടോ ? ' അവള്‍ തുടര്‍ന്നു. 'മറ്റുള്ളവന്റെ വിഷമങ്ങള്‍ ചര്‍ച്ച ചെയ്തു സന്തോഷിക്കാനുള്ള ഒരു മനുഷ്യ സഹജമായ ആകാംഷ.. ക്രൂരമായ ഒരു ആകാംഷ. അല്ലാതെ വേറൊന്നുമല്ല അത്. ' അവള്‍ വീണ്ടും. ' കാസിമിന് അത് അറിയാന്‍ ആഗ്രഹം ഉണ്ടായിരുന്നു, അതാണ് അവന്‍ അന്ന് അങ്ങനെ ഒരു ശ്രമം നടത്തിയത്. അവനുള്ള ശിക്ഷ അല്പം കടുത്തു പോയി. എന്ത് ചെയ്യാം, അതേ ആകാംഷ ഇപ്പൊ നിങ്ങളെയും എന്‍റെ അടുത്തു വീണ്ടും എത്തിച്ചിരിക്കുന്നു. അപ്പൊ കാസിമിന് കൊടുത്ത പോലെ എന്തെങ്കിലും സമ്മാനം ഞാന്‍ നിങ്ങള്‍ക്കും തരണ്ടേ ? ' അവള്‍ ചോദിച്ചു. വിമല്‍ ഒന്ന് ഞെട്ടി.' എന്താ നിങ്ങള്‍ ഉദ്ദേശിക്കുന്നത്? ' വിറയാര്‍ന്ന ശബ്ധത്തില്‍ അയാള്‍ ചോദിച്ചു. 'നിങ്ങള്‍ ഇപ്പോള്‍ കുടിച്ച ആ പാനീയത്തില്‍ നിങ്ങള്‍ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഉണ്ട്. ' അവള്‍ പുഞ്ചിരിയോടെ പറഞ്ഞു. 'വാട്ട് ? ' അയാള്‍ ഒരിട ഞെട്ടി. എന്താണിത് .. ദേഹം തളരുന്ന പോലെ. ചുറ്റിനും ഉള്ള ഭൂമി കറങ്ങുന്നോ ? വായില്‍ നിന്നും മൂക്കില്‍ നിന്നും എന്തോ ധാരയായി ഒഴുകുന്നുണ്ട്. അയാള്‍ തടവി നോക്കി. കൈ നിറയെ ചോര. നെഞ്ചിടിപ്പ് തെല്ലു കൂടിയോ ? അതേ. ഹൃദയം ഒരു ജെറ്റ് പോലെ വേഗത്തില്‍ ഇടിക്കുന്നു. ഒരു ഉയരം വരെ പോയ അത് പെട്ടെന്ന് ഒരു നേരിയ മിടിപ്പായി മാറി. അയാള്‍ തളര്‍ന്നു തറയിലേക്കു വീണു. അവളുടെ കണ്ണില്‍ അപ്പോഴും ആ പുഞ്ചിരി ഉണ്ടായിരുന്നു.
കൊള്ളാം ബാറ്റന്‍ ബോസ്...!!
മറുപടിഇല്ലാതാക്കൂഎന്തിനാണ് അന്ന് അതു ചെയ്തതെന്ന് എങ്കിലും അയാളോട് ഒന്ന് പറഞ്ഞിട്ട് ജ്യൂസ് കുടിപ്പിച്ചാല്‍ പോരാരുന്നോ?
മറുപടിഇല്ലാതാക്കൂഇനി ഇപ്പോള്‍ ഞാന് വരാം ഒന്ന് പറ എന്താ മനോഹര്‍ ചെയ്തത് ?
ഇത് എന്തൂട്ട് കഥയാ എനിക്കിഷ്ട്ടായില്ലാ, ചുമ്മാ എല്ലാരേം കൊല്ലുന്ന കഥ
മറുപടിഇല്ലാതാക്കൂലേബല് "അനുഭവം" !!! ഹമോ.....
മറുപടിഇല്ലാതാക്കൂഅതേയ് ഒരു അക്കിടി പറ്റിയതാ.
മറുപടിഇല്ലാതാക്കൂപിന്നെ, അവന്‍റെ അനുഭവം കണ്ടല്ലോ അല്ലേ ? നല്ലത് പോലെ വായിച്ചിട്ട് വേണം ഇങ്ങനത്തെ കമന്റ് ഇടാന്‍.. ജാഗ്രതൈ .. :)
ഇത്തരം കഥയെഴുതുന്നവരെ.....
മറുപടിഇല്ലാതാക്കൂആ ചന്ദ്രൂന് തന്നെ കൊട്ടേഷൻ കൊടുക്കാം
അനുഭവം??????
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്-
ഇതിനോടടുപ്പമുള്ള ഒരു അനുഭവം തന്നെ ഞാന്‍ ന്യൂ ബോബെയില്‍ താമസ്സിക്കുന്ന കാലത്ത് നടന്നിട്ടുണ്ട്.
:) good!
മറുപടിഇല്ലാതാക്കൂ