2011, മാർച്ച് 16, ബുധനാഴ്‌ച

ബ്ലോഗ്ഗര്‍ പുലികള്‍ അവരെ പറ്റി പറയുന്നത്


ഈയിടെ ചില ബ്ലോഗുകള്‍ ഒക്കെ വായിച്ചു കൊണ്ടിരിക്കുമ്പോ ആണ് ദുശാസ്സനന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. നമ്മുടെ ബ്ലോഗ്‌ പുലികള്‍ അവരുടെ ബ്ലോഗുകളില്‍ My Profile കൊടുത്തിരിക്കുന്നത്‌ അതീവ രസകരമായിട്ടാണ്.  ചിലരൊക്കെ  സ്വയം ഒരു 'അയ്യോ പാവം ' ആണ് എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് സംഗതി കാച്ചിയിരിക്കുന്നത്‌. വിനയം എന്നത് പിന്നെ മലയാളികളുടെ ഒരു മുഖമുദ്രയാണല്ലോ അല്ലേ.. വളരെ സീരിയസ് ആയി സ്വയം അവതരിപ്പിചിരിക്കുന്നവരും ഉണ്ട്. ഇങ്ങനെ കണ്ടതില്‍ നിന്നൊക്കെ ദുശുവിനു രസകരമായി തോന്നിയ ചില ഐറ്റംസ് താഴെ വിതറുന്നു. ചിരിച്ചു ചിരിച്ചു  മരിക്കും ... ഹ ഹ.

തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായത്തില്‍ വാഴക്കോട് എന്ന കൊച്ചു ഗ്രാമത്തില്‍ ജനനം! മരണം വായനക്കാരുടെ കയ്യാല്‍ ആവരുത് എന്ന് ആഗ്രഹം!അതിനാല്‍ വളരെ സൂക്ഷ്മതയോടെ എഴുതാന്‍ ശ്രമിക്കുന്നു! ഹമ്പട ഞാനേ...


കര്‍ത്താവ് :രഘുനാഥന്‍ ‍
കര്‍മം : എക്സ് പട്ടാളം‍
ക്രിയ : വെള്ളമടി (ചെടികള്‍ക്ക് )വെടിപറച്ചില്‍ (നാട്ടുകാരോട്)
ഞാന്‍ മുഹ്സിന്‍ കാപ്പാടന്‍ .നിങ്ങള്‍ക്ക് എന്നെ കാപ്പാടന്‍ എന്ന് വിളിക്കാം . . ഈ കുന്നിക്കുരു -കറുത്ത ലോകത്തില്‍ തെളിഞ്ഞ ചുവപ്പ് പരത്താന്‍ ശ്രമിക്കുന്ന കുന്നിക്കുരു -അതെന്‍റെ ഹൃദയമാണ് അതിന്റെ ഓരോ മിടിപ്പും നിങ്ങള്‍ക്കിതില്‍ കാണാം .....അത് കഥയോ കവിതയോ ആകണമെന്നില്ല പക്ഷെ അതെന്‍റെ ജീവിതമായിരിക്കും.


ഒരു തിരുവില്വമലകാരന്‍. ഇപ്പോള്‍ കുടുംബവുമൊത്ത് ടാന്‍സാനിയയില്‍ കുറ്റിഅടിച്ചിരിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ഇവര്‍ എന്നെ സഹിക്കാന്‍ തുടങ്ങിയിട്ട്. വായില്‍ തോനിയത് ഒക്കെ ഞാന്‍ എഴുതും, നിങ്ങളെന്നെ നന്നാക്കും വരെ അങ്ങിനെത്തന്നെ എഴുതും.

ഭൂപടങ്ങള്‍ നോക്കിയല്ല പുഴ അതിന്റെ വഴികള്‍ നിശ്ചയിക്കുന്നത്‌. ജീവിതവും അതുപോലെയാണ്. അതാണ്‌ അതിന്റെ ഭംഗിയും ദുരന്തവും.പക്ഷെ, ഞാന്‍ ഒരു ആശുഭാപ്തിവിശ്വാസിതന്നെയാണ്. നിരീശ്വരവാദിയും.ദൈവം എനിക്ക് ഒരു നല്ല കൂട്ടുകാരന്‍ പോലുമല്ല. വികാരജീവി ആയതിനാല്‍ കഥകള്‍ എഴുതുമായിരുന്നു. കവിതകള്‍ എഴുതണമെന്നായിരുന്നു ആഗ്രഹം.മൂന്നു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥയെഴുതുന്ന ഒരാള്‍ (പൂര്‍ണ ,കോഴിക്കോട്) വിവാഹവാര്‍ഷികം(കറന്റ്,കോട്ടയം) പാപജീവിതം (ഗ്രീന്‍ ബുക്സ്, തൃശൂര്‍).

വീട് കൊടകരേല് ജോലി ജെബെല്‍ അലീല്. ഡൈലി പോയി വരും!


പേര് ജിയാസ്. മാവിനെറിഞ്ഞു പ്ലാവിനു കൂടുങ്ങി തേങ്ങ വീണു കിട്ടുക എന്നു കേട്ടിട്ടില്ലേ...? ഇല്ലെങ്കിൽ ഇപ്പോ കേട്ടോളൂ.. ഈയുള്ളവൻ ഏതാണ്ട് ആ വകുപ്പിൽ പെടും. പക്ഷേ ആളൊരു എക്സ്ട്രാഡീസന്റാണ്‌  കൂതറയും,പോക്കിരിയും,വഴക്കാളിയും, വായാടിയും വാഴുന്ന ഈ ബൂലോകത്ത് ഒരാളെങ്കിലും ഡീസന്റാവണ്ടെ?? അല്ല പിന്നെ....

എന്തിനാണ് ഈ ഭൂമിയില്‍ ജനിച്ചതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.. ജനിക്കണ്ടായിരുന്നു എന്ന് തോന്നിയിട്ടുമുണ്ട് . ജനിച്ചു പോയതുകൊണ്ട് മാത്രം വെറുതെ ജീവിച്ചു തീര്‍ക്കുന്നു.

ജനിച്ചപ്പോള്‍ മുതലേ സ്ഥിരം വഷളന്‍..കോളേജിന്റെ പടി കാണാത്തൊനെന്ത് ഇക്കണോമിക്സ്


ഒരു പാട് എഴുതാന്‍ ഒന്നുമില്ല ... ... ഒരു ക്യാമറയും കുറച്ചു മോഹങ്ങളും ...... When you open your eyes underwater, do you ever worry that you'll drown?വെള്ളത്തിന്റെ അടിയില്‍ അല്ല പാത്ളത്തിന്റെ അടിയില്‍ കൊണ്ട് ഇട്ടാലും ഞാന്‍ കയറി വരും ....
ഇതെന്റെ ലോകം..ഞാന്‍ ഒരു പച്ചിരുമ്പ് ..ഇനിയും ഒന്നുമാകാത്ത പച്ചിരുമ്പ്.. കാലം എന്ന കൊല്ലന്‍ തീച്ചൂളയില്‍ ഉരുക്കിപ്പഴുപ്പിച്ചു തല്ലിച്ചതച്ചു പതം വരുത്തിക്കൊണ്ടേ ഇരിക്കുന്നു.. ആദ്യം മാതാപിതാക്കള്‍ ..പിന്നെ അധ്യാപകര്‍ ..പിന്നെ സമൂഹം ...തല്ലി തല്ലി ചതക്കുന്നു..ഒന്നും ആകാന്‍ ആരും എന്നെ സമ്മതിക്കുന്നില്ല... ഇത് പക്ഷെ എന്റെ ലോകം..എനിക്ക് തോന്നുന്നത് എഴുതും.!! മനസ്സുള്ളവര്‍ വായിച്ചാല്‍ മതി ...അഭിപ്രായം പറഞ്ഞോ!! പക്ഷെ നിര്‍ബന്ധിക്കരുത് ..ഞാന്‍ ഒന്ന് ശ്രമിക്കട്ടെ.. ഇനിയെങ്കിലും ഒരു കൊടാലിയോ വാക്കത്തിയോ ആയിക്കോട്ടെ ഈ പാവം പച്ചിരുമ്പ്..!!!

ഇലയനക്കത്തിൽ പോലും പ്രതികരിക്കാൻ തയ്യാറായവൻ. മുഖം നോക്കാതെ പ്രതികരിപ്പവൻ. പ്രതികരണത്തിൽ വെള്ളം ചേർക്കാത്തവൻ.... ബോബിയെപ്പോലെ !!


Ten thousand thundering typhoons!!!! Me ??Blog ? Blistering barnacles!!!!

വിരോധാഭാസങ്ങളോട് വിരോധം |- എനിക്ക് എന്നെപ്പറ്റി ഒന്നും പറയാനില്ല പക്ഷെ ഞാന്‍...കാണുന്നത് ആത്മസംഘര്‍ഷങ്ങളുടെ കനലില്‍ സ്വപ്നങ്ങള്‍ ഉരുകിയൊലിച്ചുപോയവരുടെ വിഹ്വലതകള്‍ മാത്രം...!!


എന്റെ ചിന്തകള്‍ക്കു അലഞ്ഞു നടക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു ലോകം ഇല്ല.. ഈ ലോകം എന്റെ ചിന്തകള്‍ക്കായി വിട്ടു കൊടുക്കുന്നു ഞാന്‍..... അലഞ്ഞു നടക്കുന്ന ചിന്തകളെ ഒന്നു കാണാന്‍, കുശലങ്ങള്‍ ചോദിക്കാന്‍, വല്ലപ്പോഴും വരില്ലേ നിങ്ങളും ഇതിലേ..........

ഇനിയേതായാലും, മുണ്ട് മടക്കിക്കുത്തിയ സ്ഥിതിക്ക് ആരെങ്കിലും അത് ഉരിഞ്ഞെടുക്കുന്നത് വരെയോ, മുണ്ട് സ്വമേധയാ ഉരിഞ്ഞു പോകുന്നത് വരെയോ പോരാടാന്‍ തന്നെയാണ് തീരുമാനം. അങ്ങട് സഹിക്ക്യാ.., അത്രന്നെ!

ജീവിതനൌകയില്‍ എങ്ങോട്ടെന്നില്ലാതെ യാത്രചെയ്ത് പല തുരുത്തുകളിലും എത്തി ഒത്തിരിയൊത്തിരി അനുഭവങ്ങള്‍, അവിസ്മരണീയസംഭവങ്ങള്‍, കഥയെവെല്ലുന്ന യാഥാര്‍ഥ്യങ്ങള്‍ എല്ലാം പെറുക്കിക്കൂട്ടി. ഈ ഇടം എന്റെ പ്രിയപ്പെട്ട മാതാപിതാ-ഗുരുക്കന്മാര്‍ക്കും നിലമ്പൂര്‍ നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും സ്നേഹിക്കുന്നവര്‍ക്കും സ്നേഹിച്ചുവഞ്ചിച്ചവര്‍ക്കുമായി സമര്‍പ്പിക്കുന്നു,പിന്നെ പ്രപഞ്ചനാഥനും...

പുഴകളും പാടങ്ങളും അമ്പലങ്ങളും ആല്‍ത്തറകളും നിലാവും മഞ്ഞും ആകാശവും നക്ഷത്രങ്ങളും സംഗീതവും സിനിമയും യാത്രകളും ഗ്രാമങ്ങളും ഒരുപാടിഷ്ട്ടപ്പെടുന്നു! ബ്ലോഗിങ്ങ് വശമില്ല .. ഭാഷാ സാഹിത്യവും അറിയില്ല..മനസ്സിലുള്ള ആശയങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ മറന്നു പോകും.. എന്നാലും വെറുതെ മലയാളത്തില്‍ എന്തെങ്കിലും കുത്തിക്കുറിക്കാന്‍ വേണ്ടി ഇവിടെ !
അടിസ്ഥാനപരമായി ഞാന്‍ ഒരു പാവമാണ്.. ആഭാസന്മാരും കൂതറകളുമായ എന്റെ കൂട്ടുകാരാണ് എന്നെ ചീത്തയാക്കാന്‍ ശ്രമിക്കുന്നത്. [അവര്‍ വിജയിച്ചിട്ടില്ല !]


തുലാവര്‍ഷം കോരിച്ചൊരിയുന്ന ഒരു കന്നിമാസത്തില്‍ ഭൂജാതനായി. അന്ന് മുതല്‍ തുടങ്ങിയ അഭ്യാസങ്ങള്‍ അവസാനിക്കാതെ തുടരുന്നു. അതിലിടയില്‍ എന്ജിനിയരിംഗ് എന്നൊരു അറിയാത്ത പണി പഠിക്കാന്‍ നോക്കി. ഇപ്പോളും അതിന്‍റെ ആന്തോളനവും ആനന്ദ ഭൈരവിയും ആറിയാതെ നാക്ക് കൊണ്ട് ജീവിക്കുന്നു. നാവിന്റെ ഇത്തരം വികൃതികളെ ഗൂഗിളമ്മച്ചിക്ക് നേര്‍ച്ചയിട്ടപ്പോള്‍ രവം എന്നൊരു ബ്ലോഗ്‌ പിറന്നു. അതില്‍ ചില്ലറ ബഡായികള്‍ പറഞ്ഞു ബ്ലോഗറെന്ന നാട്യത്തില്‍ കഴിഞ്ഞു കൂടുന്നു.


ഇതെന്‍റെ കരിക്കുലം വിറ്റയാണ്‌.എന്‍റെ വീട് ചേക്കില്..., ജ്വാലി ദുബായില്. ഡേലീ പോയ് വരും. അപ്പ് ആന്‍ഡ് ഡൌണാ... പ്ലേനില്‍ സീസണ്‍ ടിക്കറ്റാ... എന്നാ പറയാനാ കൂവേ, എയര്‍ ഹോസ്റ്റസുമാരാണെന്കില്‍ ഒടുക്കത്തെ അലമ്പും, ജാഡയും. ഞാനാകട്ടെ ബ്ലോഗ്‌ലോക അലമ്പന്‍.അപ്പോ പിന്നെ പറയണോ? എന്കിലും നാട്ടുകാര്‍ അമ്മയോട് പറയും ഞാന്‍ ഒരു മഹാന്‍ ആണെന്ന്. അതെന്‍റെ കുഴപ്പം കൊണ്ടാണോ അതോ, നാട്ടുകാരുടെ കുഴപ്പം കൊണ്ടാണോ എന്നെനിക്കറിയില്ല. ഇപ്പോ തല തിരിഞ്ഞ ചിന്തകളുമായി ഈ ബ്ലോഗ്‌ എഴുത്തും തുടങ്ങിയിരിക്കുന്നു... ഇത്‌ വായിച്ച് നിങ്ങളുടെയൊക്കെ തലയില്‍ തലതിരിഞ്ഞ ചിന്തകള്‍ വരുന്നുണ്ടെങ്കില്‍ അതു നിങ്ങളുടെ തലേവര.

1971 ലെ പഞ്ചവത്സര പദ്ധതിയിലാണ് ജോണും, മേരിയും എറണാകുളം ജില്ലയിലെ പിറവത്ത് വച്ച് മദര്‍ ബോര്‍ഡില്‍ സര്‍ക്യൂട്ട് വരച്ചത്. അസംബ്ലി അവിടെ വച്ച് നടന്നെങ്കിലും, മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് എന്ന സ്ഥലത്തു വച്ചാണ് 1972 മെയ് മാസം 20 ന് ഫൈനല്‍ പ്രൊഡക്ട് ഡെലിവറിയായതും, മാര്‍ക്കറ്റ് ചെയ്യപ്പെട്ടതും. അതിനാല്‍ “Made In Malabar” എന്നറിയപ്പെടാന്‍ ആഗ്രഹം. മാലാഖയുടെ വിശുദ്ധിയും, മാടപ്രാവിന്റെ ഹൃദയവും എനിക്കുണ്ടെന്ന് തെറ്റിദ്ധരിച്ച്, കലാലയത്തില്‍ വച്ചോരു ചുള്ളിപ്പെണ്ണ് എന്നെ കൊത്തി. എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കൊത്തല്‍ അതായിരുന്നു, അതിനാല്‍ തന്നെ ചുള്ളിയെ വിട്ടില്ല. 2000 ഡിസംബര്‍ 31ന് എല്ലാവരും പുതുവത്സരത്തെ വരവേല്‍ക്കുകയും, വെടിക്കെട്ട് കാണുകയും ചെയ്യുന്ന സമയത്ത് ഞാനും ജീവിതത്തിലെ ആദ്യത്തെ ഒരു വെടിക്കെട്ടിന് തീകൊളുത്തി. പിന്നെ വര്‍ഷങ്ങളായി നടത്തിയ വെടിക്കെട്ടില്‍ നിന്ന് ഇസബെല്ല, ഗബ്രിയേല എന്നീ രണ്ട് പൂത്തിരികള്‍ മാത്രം ദൈവകൃപയാല്‍ ഞങ്ങള്‍ക്ക് ബാക്കിയായി കിട്ടി. ഇപ്പൊഴത്തെ കാര്യം. 4 വയറിന്റെ പിരാന്തുകള്‍ മാറ്റാന്‍ ഇപ്പോള്‍ ബഹ്‌റൈനില്‍ കുറ്റിയടിച്ചിരിക്കുന്നു.


എല്ലാരും പറയുന്നു കയ്യിലിരുപ്പു ശരി അല്ലെന്ന്(പഞ്ചാരയടി,വായിനോട്ടം,എത്തിനോട്ടം,മതിലുചാടല്‍......) ഓ ....പിന്നെ എന്നെ കുറിച്ച് എന്നാ കോപ്പ് പറയാനാ......

ഒടുക്കത്തെ ഗ്ലാമര്‍. വളരെ നല്ല സ്വഭാവം,ബി.ടെക് കഴിഞ്ഞു, ഇപ്പൊ 25 വയസ്.ഒരു സോഫ്റ്റ്വയര്‍ കമ്പനിയില്‍ ജോലി ചെ‘യ്തിരുന്നു..

ഈ സൈബര്‍ ലോകത്തെ എണ്റ്റെ പ്രതിനിധിയാണു സാപ്പി.... തോന്നലുകളുടെ തുറന്നു പറച്ചിലില്‍ വിടരുന്ന ചിരിയെ, സാപ്പിയുടെ ചിരിയെ തോന്ന്യാസച്ചിരിയെന്നു ഞാന്‍ വിളിച്ചു.... എങ്കിലും ഞാന്‍ അനോണിയല്ല....
ഞമ്മളപ്പറ്റി എന്ത്ന്ന് പറ്യാനാ.. നത്തിംഗ് പെഷ്യല്.., പിന്നെ ഇത്തിരി വട്ട്ണ്ടെന്ന് കൂട്ടിക്കോളൂ, സഹിക്കാന്‍ കഴിയാത്തോര് മുന്‍കൂട്ടി പറഞ്ഞാല് കൂടുതല്‍ ഉപകാരമാകും :P

തൃശ്ശൂര്‍ സ്വദേശി. ആള്‍ക്കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞു മാറി സ്വസ്ഥമായി ജീവിക്കാന്‍ ഇഷ്ടപെടുന്ന ഒരു സാധാരണകാരന്‍. നാട്ടില്‍ ഉണ്ടായിരുന്ന നല്ല ജോലി കളഞ്ഞു അമേരിക്കയിലെ ഒരു മലമൂട്ടില്‍ പഠിക്കാന്‍ വന്നു. ഇപ്പോള്‍, രണ്ടു കൊല്ലമായി വീണ്ടും ജോലി, അതും ഈ മലമൂട്ടില്‍ തന്നെ. ജോലി കഴിഞ്ഞാല്‍ പിന്നെ പാചകം, അത്യാവശ്യം വെള്ളമടി, ചില്ലറ യാത്രകള്‍, പിന്നെ ബ്ലോഗു വായന, പരക്കെ കമന്റ് ഇടല്‍, ഇത്രയൊക്കെ ഒള്ളു.
മടിയന്‍,മുന്‍കോപി,വലിയമനസ്സും ചെറിയ കീശയുമുള്ളവന്‍,സ്വപ്നജീവി,ലവലേശം പോലും ക്ഷമയില്ലാത്തവന്‍...ഇത്രയും സദ്ഗുണങ്ങള്‍ ഉള്ളതിനാല്‍ അധികം പറഞ്ഞാല്‍ അതു പൊങ്ങച്ചമാവില്ലേ? കൂട്ടുകൂടി നോക്കൂ, എന്നെപ്പറ്റി ശരിക്കും മനസ്സിലാകും

ചിലരെ ഒക്കെ വിട്ടുപോയി. പിന്നെ.. പ്രധാനപ്പെട്ട ഒരു കാര്യം കൂടി. ഇതൊന്നും ഇതെഴുതിയ ആള്‍ക്കാരെ കളിയാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല കേട്ടോ. ആര്‍ക്കും ഫീല്‍ ആകരുത് ട്ടോ.
ഇനി. മൈ പ്രൊഫൈല്‍ ഓഫ് ദി ഇയര്‍.. 
ഒരു വടക്കന്‍ വീരഗാഥ എഴുതി ചന്തുവിനെ നന്നാക്കാന്‍ ഒരു M.T എങ്കിലും ഉണ്ടായി. പാവം ഈ ദുശാസ്സനനെ എഴുതി നന്നാക്കാന്‍ ഒരു സാഹിത്യകാരനും ഇവിടെ ജനിച്ചിട്ടില്ല.. അത് തീര്‍ക്കാന്‍ ഇതാ ഒരു ബ്ലോഗ്. ഇനിയെന്കിലും ഈ പാവത്തിനെ വെറുതെ വിടു. പാണ്ഡവരുടെ അടിയും ഇടിയും ഒക്കെ കൊണ്ടു പരലോകം പൂകിയ ഈ മഹാന്‍റെ പേരിലും ഇരിക്കട്ടെ ഒരു ബ്ലോഗ്...

ഹോ.. എന്നെ കൊണ്ട് ഞാന്‍ തോറ്റു.. ഹി ഹി 

26 അഭിപ്രായങ്ങൾ:

 1. ദുശ്ശൂ,
  എന്നെയും വായിച്ചതിൽ സന്തോഷം!

  മറുപടിഇല്ലാതാക്കൂ
 2. ഹഹ ഇത് കലക്കി.ഇത് ഒരു പ്രൊമോഷന്‍ ആകും ഇവരുടെയോകെ ബ്ലോഗില്‍ പോയി നോക്കാന്‍..നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 3. ഇത് എന്റെ ഒരു ഫേസ് ബുക്ക്‌ ചങ്ങാതിയുടെ ഇന്‍ഫോ ആണ്.ഇതും കൂടി ചേര്‍ത്തു വായിക്കാന്‍ അപേക്ഷ .സന്ദീപ്‌ പോത്താനി മാപ്പ് തരിക ഹ ഹ ഹ
  വര്‍ഷങ്ങള്‍ക്കു മുന്പ് കന്നി മാസത്തിലെ ഒരു തണുത്ത പ്രഭാതത്തില്‍ ചിറക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സരസ്വതി നേഴ്സിന്റെ ആഭിമുഖ്യത്തില്‍ കൈപ്പമംഗലത്തെ അമ്മ വീട്ടില്‍ സുഖ പ്രസവത്തിലൂടെ ഞാനെന്ന സംഭവത്തിന്റെ തുടക്കം.

  ആ സുന്ദര നിമിഷത്തില്‍ ഒരു കാറ്റ് പോലും വീശാതെ മൂന്നാല് കോല് വീതിയുള്ള ഒരു ആഞ്ഞിലി അയലോക്കക്കാരുടെ പറമ്പിലേക്ക്‌ ....പ്ധിം .

  വലിയവായില്‍ കരഞ്ഞ എന്നെ തൂക്കിയെടുത്ത് നല്ല തടിയന്‍ സുന്ദരന്‍ മോനാണ് എന്നു പറഞ്ഞ നേഴ്സിന്റെ കരിനാക്ക് മൂലമാണ് വിരൂപനും ശോഷിച്ചവനും ആയിരിക്കുന്നത്

  സ്നേഹനിധികളായ മാതാപിതാക്കള്‍ എനിക്ക് "-സന്ദീപ്‌-"എന്ന് പേരിട്ടു അങ്ങനെ,അന്ന്‌ തുടങ്ങിയ 'അമ്മയെ കഷ്ടപ്പെടുത്തല്‍' ഇന്നും തുടരുന്നു.

  ജാതക പ്രകാരം ആറാം വയസില്‍ മരണം...
  നാലാമത്തെ വയസില്‍ ജാതകം
  കത്തിച്ചതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു

  സര്‍വശിക്ഷ അഭിയാന്‍ അന്ന് നിലവിലില്ലാതിരുന്നതിനാല്‍ പലവട്ടം തോറ്റപ്പോള്‍ പാട്ട പെറുക്കാന്‍ വന്ന തമിഴന് പാഠപുസ്തകങ്ങള്‍ മറിച്ചു വിറ്റ് മൊട്ടപൊരി വാങ്ങിത്തിന്ന് കൊണ്ട് വിദ്യയെന്ന അഭ്യാസത്തിനു വിരാമമിട്ടു.

  ഉപരിപഠനം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ .

  മദ്യപിക്കില്ല, പുകവലിക്കില്ല, തല്ലുണ്ടാക്കില്ല, ദുശീലങ്ങള്‍ ഒന്നുമില്ല.......
  എന്നൊക്കെ പറയണമെന്ന് എനിക്കാഗ്രഹമുണ്ട്...പക്ഷെ അങിനെ പറഞ്ഞാല്‍ നാട്ടുകാര്‍ എന്നെ കൈ വയ്ക്കും.............
  പോലീസ് ജീപ്പിനും ജീവിതത്തിനും ഇടയിലെ നെട്ടോട്ടത്തിനിടയില്‍ മാടപ്രാവിന്റെ ഹൃദയം എന്‍റെ കയ്യില്‍ ഉണ്ടെന്നു തെറ്റിധരിച്ചു ഉമയെന്ന ഒരു ചുള്ളി പെണ്ണ് ഒന്ന് കൊത്തിയതെ ഓര്‍മയുള്ളൂ ഇന്ന് ആ ദുരന്ത നിമിഷങ്ങളുടെ ഓര്‍മ്മകളും പേറി വസുദേവ് ,ഭഗവത് എന്നീ കൊച്ചു തെമ്മാടികളുടെ ഇടി കൊണ്ടു കഴിയുന്നു.

  എന്‍റെ കുഗ്രാമമായ പോത്താനിയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച പരിഷ്കാരിയും ആദ്യമായി NH 47 കുറുകെ കടന്ന ധീരനും ഞാനാണെന്ന വിവരം അഹങ്കാരലേശമെന്യേ നിങ്ങളോട്‌ പറഞ്ഞുകൊള്ളട്ടെ.

  എന്നെ കുറിച്ച് :-

  പ്രായം :മനസ്സിന് 17 ശരീരം സമ്മതിക്കുന്നില്ല

  ഉയരം :ഇഷ്ടികയില്‍ കയറാതെ കുളിമുറിയിലേക്ക് എത്തി നോക്കാന്‍ കഴിയും

  ഭാരം :കാട്ടൂര്‍ സ്റ്റേഷനിലെ പോലീസുകാര്ക്കെ അറിയൂ

  സ്വപ്നം :പോത്താനി എന്നാല്‍ ഇരിഞാലക്കുടയിലാനെന്നും നമ്മുടെ സന്ദീപിന്റെ നാട് എന്നും അറിയപ്പെടണം

  പ്രണയം :ഉണ്ടായിരുന്നു ഇനി ഉണ്ടാവില്ല

  സങ്കടം :സേവന്സീസു ബാറിലെ സദാനന്ദന്‍ ചേട്ടന്റെ മകളുടെ കല്യാണം വിളിക്കാതിരുന്നത്

  അത്ഭുതം :ചീഞ്ഞ പഴങ്ങളില്‍ നിന്ന് ചാരായം ഉണ്ടാകുമ്പോള്‍

  വിശ്വാസം :അമ്പലത്തില്‍ പോകാറില്ലാത്തതിനാല്‍ ദൈവങ്ങളുമായി അടുത്ത ബന്ധം
  പുലര്‍ത്താന്‍ പറ്റാറില്ല..

  കടപ്പാട് :പീടിക കൊലായിലാണ് കിടപ്പെങ്കിലും എന്നെ സാറെന്നു വിളിക്കുന്ന ആ വോടഫോണിലെ കുട്ട്യോളോട് പിന്നെ എന്നെ ചുമന്ന ഗര്‍ഭപാത്രത്തിനോട്

  സ്വഭാവം :കണ്ടാല്‍ മാന്യനെന്നു തെറ്റിദ്ധരിക്കും

  വെറുപ്പ് :എടതിരിഞ്ഞിയിലെ ബിജെ..............ഇല്ല ആരോടും ഇല്ല

  ഇഷ്ടം :ചെമ്പരത്തി പൂവുകളോട്

  ആരാധന :മഹാനായ കലാകാരന്‍ ടിജി രവി, നടി സീമ

  ചിന്തിക്കാന്‍ കഴിയാത്തത് :കള്ള് ഷാപ്പുകള്‍ ഇല്ലാത്ത ലോകത്തെക്കുറിച്ച് മദ്യപാനികളോടുള്ള സമൂഹത്തിന്റെ അവഗണന അവസാനിപ്പിക്കുക ആനയും അമ്പാരിയുമായി എഴുന്നുള്ളിക്കണം എന്നൊന്നും പറയുന്നില്ല
  പാമ്പ് ,കുടിയന്‍ എന്നീ വാക്കുകള്‍ ഒഴിവാക്കി കുറഞ്ഞപക്ഷം ഒരു മദ്യപാനസ്നേഹി എന്നെങ്കിലും വിളിച്ചുകൂടെ ?

  ദേഷ്യം :ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഒന്നു മനസ്സിലാക്കണം എല്ലാവരും പറഞ്ഞു നടക്കുന്ന പോലെ എനിക്ക് ആ കുന്നുമ്മല്‍ ശാന്തയുമായി ഒന്നുമില്ല സത്യം പരിചയം ഉണ്ട് അത്രമാത്രം

  സമര്‍പ്പണം :ഇരുളടഞ്ഞ എന്‍ അകതാരില്‍ കണ്ണീരും കിനാവും കോരിനിറച്ച ജയില്‍ മേറ്റ്സിനു മുന്‍പില്‍

  ഇപ്പൊ ഞാന്‍ എന്ന പ്രസ്ഥാനത്തെക്കുറിച്ച് ഒരു ഐഡിയ കിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു

  കഥ, തിരക്കഥ ,സംഭാഷണം ,സംവിധാനം: സന്ദീപ്‌ - പോത്താനി
  വിവരണം പകര്‍പ്പവകാശത്തിനു വിധേയമാണ്.

  മറുപടിഇല്ലാതാക്കൂ
 4. ദുശൂ .. ചതിയായിപ്പോയി.. തന്റെ ബ്ലോഗിലെ ആദ്യത്തെ ‘മോഷണം’ ഞാനാ ചൂണ്ടിക്കാട്ടിയത്. ഇപ്പോ പലരുടേയും പ്രൊഫൈലിലെ ഈ ‘സ്വയം അലമ്പന്‍‘ സര്‍ട്ടിഫിക്കേറ്റിനെപറ്റി ഒരു പോസ്റ്റ് എന്റെ മനസ്സില്‍ ഉദിച്ചപ്പോ തന്നെ താന്‍ ചുരണ്ടി മാറ്റി അല്ലേ.. !! ഇനി പോസ്റ്റുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 5. സുനീര്‍ - അത് കലക്കി !!!
  കാര്‍ന്നോര്‍ ചേട്ടാ... ഞാന്‍ എന്ത് ചെയ്യാനാ...കാര്‍ന്നോര്‍മാര്‍ക്ക് എവിടെയും ആകാം എന്നല്ലേ... കൂട്ട് വെട്ടല്ലേ..

  മറുപടിഇല്ലാതാക്കൂ
 6. ശ്ശോ...
  ലങ്ങനെ ചുളുവില്‍ പുലിയായി കിട്ടി (പടം കൊരങ്ങന്റെ ആണേലും).
  നന്ദി..മുതലാളി നന്ദി

  മറുപടിഇല്ലാതാക്കൂ
 7. എനാല്‍ ഒരു ദുശാസന പുരാണം എഴുതാം അല്ലെ

  മറുപടിഇല്ലാതാക്കൂ
 8. അയ്യോ... എന്നെയും പുലിയാക്കിയോ ദുസ്സു...??

  മറുപടിഇല്ലാതാക്കൂ
 9. നന്ദി ദുശ്ശാസനാ നന്ദി........ ഈ പാവപ്പെട്ടവന്‍റെ പ്രൊഫൈലും ഉള്‍പ്പെടുത്തിയതിന്...

  മറുപടിഇല്ലാതാക്കൂ
 10. വ്യത്യസ്തമായ അന്വേഷണങ്ങൾക്ക് അഭിനന്ദനം....

  മറുപടിഇല്ലാതാക്കൂ
 11. ദുശ്ശാസ്സനന്‍ ചേട്ടോ സന്തോക്ഷമായി......സന്തോക്ഷമായി......
  ഇപ്പോള്‍ പിന്നെ ഞാന്‍ എത്തിനോട്ടവും മതില് ചാട്ടവും നിര്‍ത്തി.
  പ്രായമായി വരികയല്ലേ.

  മറുപടിഇല്ലാതാക്കൂ
 12. തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായത്തില്‍ വാഴക്കോട് എന്ന കൊച്ചു ഗ്രാമത്തില്‍ ജനനം! മരണം വായനക്കാരുടെ കയ്യാല്‍ ആവരുത് എന്ന് ആഗ്രഹം!അതിനാല്‍ വളരെ സൂക്ഷ്മതയോടെ എഴുതാന്‍ ശ്രമിക്കുന്നു! ഹമ്പട ഞാനേ...

  ങേ ഇത് ഞാനല്ലേ :):)
  ദുശ്ശൂ....റിയലി ഐ ഡബ്ലിയു :)

  മറുപടിഇല്ലാതാക്കൂ
 13. ഇതെന്‍റെ കരിക്കുലം വിറ്റയാണ്‌.എന്‍റെ വീട് ചേക്കില്..., ജ്വാലി ദുബായില്. ഡേലീ പോയ് വരും. അപ്പ് ആന്‍ഡ് ഡൌണാ... ഇത്‌ വായിച്ച് നിങ്ങളുടെയൊക്കെ തലയില്‍ തലതിരിഞ്ഞ ചിന്തകള്‍ വരുന്നുണ്ടെങ്കില്‍ അതു നിങ്ങളുടെ തലേവര....

  നമ്മളെയും വായിച്ചതിനു നന്ദി...
  ദുശ്ശാസ്സനന്‍ മാഷ് നീണാല്‍ വാഴട്ടെ...

  മറുപടിഇല്ലാതാക്കൂ
 14. mone dushu,aarokke ninne varuthe vittalum e paancchali pinnale undu.kavravasbhayilekku valicchizhacchu abhamaanikkappetta sreethwavumaayi oru paanchaali evideyo kaattirikkunnu.nannakkan pattumo ennu nokkatte

  മറുപടിഇല്ലാതാക്കൂ
 15. ഹ ഹ .. അത് കലക്കി.
  ഏതോ ഒരു പാഞ്ചാലി വന്നു എന്‍റെ പരിപ്പെടുക്കും എന്നാണോ ഉദ്ദേശിച്ചത് ?
  ചോതി ആരുടെ ഒക്കെയോ പരിപ്പ് എടുത്ത ലക്ഷണമുണ്ടല്ലോ..

  മറുപടിഇല്ലാതാക്കൂ
 16. ഞാന്‍ പുലി ആണന്നോ ..എനിക്ക് വയ്യ ..
  താങ്ക്സ് ഒരു പാട് ..ശെരിക്കും ഞെട്ടി പോയി കണ്ടപ്പോള്‍

  മറുപടിഇല്ലാതാക്കൂ
 17. @സുനീർ .. താങ്കൾ പറഞ്ഞ പ്രൊഫൈലിലെ ചില ഭാഗങ്ങളെങ്കിലും എൻ എച് കുറുമെ കടന്ന കാര്യവും മൊബൈലിന്റെ കാര്യവും അമ്മയെ കഷ്ടപ്പെടുത്തുന്ന കാര്യവുമെല്ലാം വർഷങ്ങളായി ലഹരി എന്ന ബ്ലൊഗിൽ കാണുന്നതാണ്.... ഹരി പാല അത് അടിച്ച് മാറ്റി എന്നതിനേക്കാൽ താങ്കളുടെ സുഹൃത്ത് അത് അടിച്ച് മാറ്റിയതാകാനാണ് സാധ്യത

  മറുപടിഇല്ലാതാക്കൂ
 18. ഹ ഹ ഇങ്ങിനെന്നു ഇവിടെ ഉണ്ടായിരുന്നോ, അറിഞ്ഞില്ല, എന്തായാലും ഇഷ്ടായി.

  എന്തേ ഇനിയും ആരും എന്നെ നന്നാക്കാന്‍ വരാത്തത് എന്ന് മാത്രം മനസ്സിലാകുന്നില്ല.

  മറുപടിഇല്ലാതാക്കൂ