പ്രശസ്ത സിനിമ സംവിധായകന്‍ ആയ ആഷിക് അബുവിന്റെ ഫേസ്ബുക്ക് വോളില്‍ കണ്ട ഒരു പോസ്റ്റ് ആണ് ഇത് എഴുതാന്‍ പ്രേരിപ്പിച്ചത്. സിന്ധു ജോയ് പാര്‍ട്ടി വിട്ടതിനെ പറ്റി മഹാരാജാസിലെ ഒരു പഴയ സഖാവ് ആയിരുന്ന ആഷിക് ന്റെ വികാര പ്രകടനം. അതിനെ പറ്റിയുള്ള വായനക്കാരുടെ അഭിപ്രായങ്ങളും കണ്ടു. സിന്ധു ജോയ് എന്ത് കൊണ്ട് പാര്‍ടി വിട്ടു എന്ന് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. വി എസ് അച്ചുതാനന്ദന് സമീപകാലത്ത് ലഭിച്ച അമിത പ്രശസ്തിയുമല്ല ഇവിടത്തെ ചര്‍ച്ച വിഷയം.പക്ഷെ അവിടെ നടന്ന അഭിപ്രായ പ്രകടനങ്ങള്‍ എന്നെ ഉറക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
എന്താണ് കമ്മ്യൂണിസം ?
എന്റെ പരിമിതമായ അറിവ് വച്ച് കമ്മ്യൂണിസം എന്നത് വളരെ മനോഹരമായ ഒരു സ്വപ്നമാണ്.
ലോകത്തിലെ നന്മകള്‍ സ്നേഹത്തിന്റെ പശ കൊണ്ട് ഒട്ടിച്ചു ചേര്‍ത്ത അതി മനോഹരമായ ഒരു സ്വപ്നം. നിഷ്കളങ്കരായ ഒരു പറ്റം മനുഷ്യര്‍ സ്വന്തം ചോര കൊണ്ട് നിറം കൊടുത്ത വെറും ഒരു സ്വപ്നം. കമ്മ്യൂണിസത്തിന്റെ പ്രായോഗികത എന്നും സാധാരണ മനുഷ്യനെയും ബുദ്ധിജീവികളെയും പ്രലോഭിപ്പിക്കുകയും ഒരു പക്ഷെ ആശയകുഴപ്പതിലാക്കുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് ഇത്രയും ആള്‍ക്കാര്‍ ഇപ്പോഴും ഈ ആശയത്തെ പിന്തുടരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഇതിനു രണ്ടാണ് കാരണം. ഒന്ന്, തങ്ങള്‍ക്കു പൂര്‍ണമായി മനസ്സിലായില്ലെങ്കിലും ഇത് ഒരു ഗംഭീര സംഗതി ആണെന്നും നമ്മളെ രക്ഷിക്കാന്‍ ഇതിനെ കഴിയൂ എന്നുമുള്ള വിശ്വാസം. ചുരുക്കി പറഞ്ഞാല്‍ ഒരു തരത്തിലുള്ള അറിവില്ലായ്മ. മറ്റേതു തികച്ചും രാഷ്ട്രീയമായ കാരണം. അതായതു അധികാരവും പണവും മറ്റു സൌകര്യങ്ങളും ഉണ്ടാക്കാനുള്ള ഒരു എളുപ്പ വഴി. ഒരിക്കല്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ എന്ത് കൊണ്ട് ഇതില്‍ തുടരുന്നു ? ഇതില്‍ ഒരിക്കല്‍ പ്രവര്‍ത്തിച്ചിട്ടു മാറിയാല്‍ ഉണ്ടാവുന്ന ശാരീരികമായ കയ്യേറ്റങ്ങളും മറ്റു അക്രമങ്ങളും ആകാം കാരണം. എന്റെ നാട്ടില്‍ പണ്ട് പാര്‍ട്ടി മാറിയ കുറച്ചു പേര്‍ക്ക് പാര്‍ട്ടി ചുട്ട മറുപടി കൊടുത്തത് എങ്ങനെ ആണെന്നറിയാമോ ?
ആ ഗ്രൂപ്പിന്റെ നേതാവിനെ സ്വന്തം വീട്ടിനു മുന്നില്‍ വച്ച് വെട്ടി കൊന്നു കൊണ്ട്. ഇതിനെക്കാള്‍ നല്ല ഒരു പ്രത്യയ ശാസ്ത്രം ഇല്ലാത്തത് കൊണ്ടാണെന്ന് പലരും ഇതില്‍ തന്നെ തുടരുന്നത് എനിക്ക് തോന്നുന്നില്ല. കണ്ണൂരിലെയും കാസര്‍ഗോഡിലെയും എന്റെ ചില ഹാര്‍ഡ് കോര്‍ കമ്മ്യൂണിസ്റ്റ് കൂട്ടുകാരോട് എന്ത് കൊണ്ടാണ് ഈ പാര്‍ട്ടിയില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. പലരും പറഞ്ഞ മറുപടി രസകരമായിരുന്നു. നമ്മുടെ പ്രദേശത്ത് മുഴുവന്‍ ഭയങ്കര പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണെന്നും തങ്ങളുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഈ പാര്‍ട്ടിയില്‍ ആണെന്നും ആയിരുന്നു അത്. ഒരാള്‍ പോലും മഹത്തായ ഒരു പ്രത്യയ ശാസ്ത്രമാണ് ഈ പാര്‍ട്ടിയില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തുന്നതെന്ന് ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല. എന്താണ് കമ്മ്യൂണിസം എന്ന് പോലും അറിയാത്ത പാവങ്ങളാണ് പാര്‍ട്ടിയില്‍ കൂടുതല്‍.

എന്ത് കൊണ്ട് കമ്മ്യുണിസം പ്രായോഗികമല്ല ?
മുകളില്‍ പറഞ്ഞ പോലെ ഇത് സ്വപ്ന സമാനമായ ഒരു സങ്കല്പമാണ്. മനോഹരമായ പല സ്വപ്നങ്ങളെ പോലെ തീരെ പ്രായോഗികമല്ലാത്ത ഒന്ന്. യഥാര്‍ത്ഥ കമ്മ്യൂണിസം നടപ്പില്‍ വരണമെങ്കില്‍ മനുഷ്യന്റെ അടിസ്ഥാന സ്വഭാവം മാറണം. അതായതു അസൂയയും അത്യാഗ്രഹവും ദുര്‍മോഹങ്ങളും ഒന്നുമില്ലാത്ത മനുഷ്യര്‍ മാത്രം ലോകത്ത് ഉണ്ടാവണം. എങ്കില്‍ ഇത് നടന്നേക്കും.
നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ.. സത്യ സന്ധമായി മറുപടി പറയണം. നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം വേറൊരാള്‍ക്ക് വെറുതെ കൊടുക്കുമോ ?
വിജയിച്ച(?) പ്രക്ഷോഭങ്ങള്‍
ഇപ്പൊ നിങ്ങള്‍ ചോദിക്കും. അപ്പൊ കേരളത്തില്‍ പണ്ട് നടന്ന വിജയിച്ച ഒരുപാടു കര്‍ഷക സമരങ്ങളെ പറ്റി. ഇതുകൊണ്ട് അത് വിജയിച്ചു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? അതിന്റെ കാരണം കമ്യൂണിസത്തിന്റെ മഹത്വം അല്ല. മനുഷ്യ സ്നേഹികളായ ചില നേതാക്കളുടെ കീഴില്‍ അവഗണനയും അടിച്ചമര്‍ത്തലും അനുഭവിച്ചു കിടന്ന കുറെ പാവങ്ങള്‍ അതില്‍ നിന്ന് മോചനത്തിനായി , നില നില്പിനായി നടത്തിയ പോരാട്ടങ്ങള്‍ ആണ് അവ. കമ്മ്യുണിസ്റ്റ് അല്ല വേറെ ഇതൊരു പാര്‍ട്ടിയുടെയോ സംഘടനയുടെയോ കീഴിലായിരുന്നെങ്കിലും അത് വിജയിച്ചേനെ.
ബ്രിട്ടീഷ് ഭീകരതയ്ക്കെതിരെ ഭാരതീയര്‍ ഒന്നിച്ചത് പോലെ. ആ ജനതയെ മുന്നോട്ടു നയ്യിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളോ മൂല്യങ്ങളോ അല്ല. രക്ഷപ്പെടാനുള്ള ആവേശവും ഗാന്ധിജിയെ പോലുള്ള ഒരു മഹാത്മാവിന്റെ ഉറച്ച നിലപാടുകളും ആയിരുന്നു അവരെ മുന്നോട്ടു വഴി കാണിച്ചത്.
ഇത് വരെ ആരെന്തു നേടി ?
ഇത് വരെ കമ്മ്യൂണിസ്റ്റ് പാര്‍ടി നടത്തിയ സമരങ്ങള്‍ കൊണ്ട് നാം എന്ത് നേടി എന്ന് ചിന്തിച്ചിട്ടുണ്ടോ ? സ്വന്തം പ്രത്യയ ശാസ്ത്ര സംഹിതകള്‍ കാലത്തിനൊത്തു പരിഷ്കരിക്കാത്ത ഒരു പാര്‍ട്ടിയും അതിന്റെ നേതാക്കളും കൂടി കാലത്തെ പിറകോട്ടു വലിക്കാന്‍ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നു എന്ന് വേണം പറയാന്‍. ഒരിക്കല്‍ ലോകം മുഴുവന്‍ കമ്മ്യൂണിസം നിലവില്‍ വന്നാല്‍ എന്താവും സ്ഥിതി ? പാവപ്പെട്ടവര്‍ എന്നൊരു വര്‍ഗം ഇല്ല്ലതാവുമോ ? ലോകത്തിന്റെ നിലനില്പ് തന്നെ ഈ അസമത്വത്തില്‍ അല്ലെ ? കഷ്ടപ്പെട്ട് അധ്വാനിച്ചു പണം ഉണ്ടാക്കുന്ന ഒരാള്‍ ആ ഒരു കാരണം കൊണ്ട് തന്നെ എങ്ങനെ ബാക്കിയുള്ളവരുടെ ശത്രു ആവും ? നിര്‍ഭാഗ്യ വശാല്‍ എല്ലാ പണക്കാരും ബാക്കിയുള്ളവരുടെ ശത്രുക്കള്‍ ആണെന്ന സന്ദേശം ആണ് ഈ പാര്‍ട്ടി നല്‍കുന്നത്.
കൊന്നും മോഷ്ടിച്ചും പണക്കാരായ കുറെ പേര്‍ ഇവിടെ ഉണ്ട്. പക്ഷെ ഭൂരിഭാഗവും കഷ്ടപ്പെട്ട് തന്നെയാണ് ഈ നിലയില്‍ എത്തിയിട്ടുള്ളത്. അവരുടെ പളപളപ്പുള്ള ജീവിതത്തിനു പുറകില്‍ ഒരുപാടു വിയര്‍പ്പിന്റെ മണമുള്ള കഥകള്‍ ഉണ്ടാവും. അവര്‍ കഷ്ടപ്പെട്ട് നടത്തുന്ന ഒരു വ്യവസായ സംരംഭത്തില്‍ പണിയെടുക്കുന്നവര്‍ക്ക് മാന്യമായ കൂലി മാത്രം പോര ലാഭം കൂടി തരണം എന്ന് വാദിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് ? കുറച്ചു സ്ഥലം സ്വന്തമായുള്ളവന്‍ ജന്മി. അവന്‍ തുലയണം എന്നൊരു വാദത്തിന്റെ പേരില്‍ നക്സലയിറ്റുകള്‍ പണ്ട് എത്ര പേരെ കൊന്നിരിക്കുന്നു. എന്റെ അച്ഛന്റെ വീട്ടിനു സമീപം നടന്ന ഒരു സംഭവം ഓര്മ വരുന്നു. ഒരു പാവം ബ്രാഹ്മണ കുടുംബം അവിടെ ഉണ്ടായിരുന്നു. സ്വന്തമായി കുറച്ചു നെല്പാടം ഒക്കെ ഉണ്ട് അവര്‍ക്ക്.
പക്ഷെ സാധുക്കള്‍. അമ്പലത്തിലെ ശാന്തി പണിയും മറ്റുമായി ജീവിച്ചിരുന്ന കുറച്ചു പേര്‍. ജന്മി എന്നതിന്റെ നിര്‍വചനത്തില്‍ അവര്‍ പെടും എന്നെ പേര് പറഞ്ഞു ഒരു അര്‍ദ്ധ രാത്രി വീട് കയറി ആക്രമിച്ചു അവിടത്തെ തിരുമേനിയെ നക്സലയിറ്റുകള്‍ ശിരശ്ചേദം ചെയ്തു. മാത്രമല്ല ബാക്കി ജന്മികള്‍ക്കു മുന്നറിയിപ്പായി ആ തല വീട്ടു മുറ്റത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇന്നത്തെ പ്രമുഖ
'മനുഷ്യാവകാശ' പ്രവര്‍ത്തകര്‍ ആയിരുന്നു അന്ന് ആ 'ഓപെറേഷന് ' മുന്നിട്ടുണ്ടായിരുന്നത്.
ഈ പാര്‍ട്ടി ഇന്നെവിടെ നില്കുന്നു ?
ചൈന ആയിരുന്നല്ലോ പണ്ട് തൊട്ടേ പാര്‍ട്ടിയുടെ തുറുപ്പു ചീട്ടു. ചൈന ഇന്നെങ്ങനെ ലോക ശക്തി ആയി ? അവര്‍ ഒരു മുതലാളിത്ത രാജ്യമായി മാറി എന്നതാണ് ഏറ്റവും ലളിതമായ ഉത്തരം. അതിനെതിരെ ശബ്ടിക്കുന്നവന്റെ വാക്കുകള്‍ അടിച്ചമര്‍ത്തുന്നു. അവരെ നിശബ്ദരാക്കുന്നു. സ്വന്തം രാജ്യത്തെ ജനങ്ങളെ സ്വന്തം അഭിപ്രായം പറയാന്‍ അനുവദിക്കാതെ അടിച്ചമര്‍ത്തുന്നു. വെസ്റ്റ് ബംഗാള്‍ , കേരളം ... ഈ രണ്ടു സംസ്ഥാനങ്ങള്‍ക്കെന്തു സംഭവിച്ചു ? മുതലാളിത്തത്തെ വാരി പുണര്‍ന്ന ബംഗാള്‍ പുരോഗതിയിലേക്ക് കുതിക്കുന്നു. കേരളം തപ്പി തടഞ്ഞു നടക്കുന്നു. ഇതേ സമയം ലോക കുത്തക രാജ്യം എന്ന് വിളിക്കപ്പെടുന്ന അമേരിക്കയുടെ കാര്യം നോക്കൂ. അമേരികന്‍ പ്രസിഡന്റിനെ വരെ കുറ്റം പറയാനുള്ള അവകാശം അവിടത്തെ ജനങ്ങള്‍ക്കുണ്ട്.
അച്ചുതാനന്ദന്‍
പാര്‍ട്ടിയുടെ പുതിയ മശീഹ ആണല്ലോ വി എസ്. അഴിമതിയുടെ കറ പുരളാത്ത ജന കോടികളുടെ രക്ഷകന്‍ ..ഇങ്ങനെ ഒരു ഇമേജ് ആണ് ഇദ്ദേഹതിനുള്ളത്. എന്നാല്‍ ഇതില്‍ എത്രത്തോളം ഉണ്ട് വാസ്തവം ? ഞാന്‍ പണ്ട് ഡിഗ്രിക്ക് പഠിച്ചിരുന്നപ്പോ ആണ് വി എസിന്റെ മകന്‍ ആയ അരുണ്‍
ടി കെ എം എഞ്ചിനീയറിംഗ് കോളേജില്‍ എം ബി എ പഠിച്ചു കൊണ്ടിരുന്നത്. കേരളം മുഴുവന്‍ അന്ന് എസ് എഫ് ഐ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചപ്പോള്‍ ഒരേ ഒരു കോളേജില്‍ മാത്രം സമരം ഇല്ല.
അരുണിന് പരീക്ഷ എഴുതാന്‍. അത് പോട്ടെ. നേതാവ് അറിഞ്ഞിട്ടുണ്ടാവില്ല എന്ന് വയ്ക്കാം.
പക്ഷെ എം ബി എ കഴിഞ്ഞ അരുണിനെ ഏതു യോഗ്യതയുടെ അടിസ്ഥാനത്തില്‍ ആണ് കയര്‍ഫെഡ് എം ഡി ആക്കിയത് ? സ്വന്തം മകന്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ചിലപ്പോ അച്ഛനായ സഖാവ് അറിഞ്ഞിട്ടുണ്ടാവില്ല എന്ന് വച്ചോ. പക്ഷെ അത് കഴിഞ്ഞു കേരള ഓഡിയോ വിഷ്വല്‍ ആന്‍ഡ് റിപ്രോഗ്രാഫിക്സ് എന്ന സ്ഥാപനത്തിന്റെ എം ഡി ആക്കിയപ്പോഴോ ?
മൂന്നാറില്‍ നടന്നതു വെറും ഒരു പബ്ലിസിറ്റി സ്ടന്റ്റ് ആണെന്ന് വിശ്വസിക്കാനും കാരണങ്ങള്‍ ഉണ്ട്.
ഇത്രയും നല്ലവനായ ഒരു നേതാവ് എന്തുകൊണ്ട് മൂന്നാറിലെ നീക്കങ്ങളില്‍ പങ്കെടുത്ത സുരേഷ് കുമാറിനെയും രാജുവിനെയും മറ്റും കൈവിട്ടു ? സ്വന്തം ഇമേജ് പോകും എന്ന ഒരു പേടി മാത്രം. ബാലകൃഷ്ണ പിള്ളയെ ജയിലില്‍ അടച്ചതിനു ശേഷം അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങള്‍ സത്യം പറഞ്ഞാല്‍ ഒരു ചിരിയോടെ ആണ് കണ്ടത്. അഴിമതിക്കാരായ എല്ലാവരെയും ഇത് പോലെ ജയിലില്‍ അടയ്ക്കും എന്ന്. സ്വന്തം പാര്‍ട്ടിയിലെ അഴിമതിക്കാരായ ഒരാളുടെ നേര്‍ക്ക് പോലും ഉയരാന്‍ മടിച്ച ആ കൈ മറ്റുള്ളവര്‍ക്ക് നേരെ ഉയരും എന്ന് കേട്ടാല്‍ എന്താണ് മനസ്സിലാക്കേണ്ടത് ? വ്യക്തി വൈരാഗ്യം ആവും കാരണം എന്നത് തന്നെ. പലപ്പോഴും മറു കണ്ഠം ചാടുന്ന ഇങ്ങനത്തെ ഒരു നേതാവിനെ എന്ത് കണ്ടിട്ടാണ് ജനം പ്രോത്സാഹിപ്പിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.
സിന്ധു ജോയ് ചെയ്തത് .
സത്യം പറഞ്ഞാല്‍ പുള്ളിക്കാരിയോട് പാര്‍ട്ടി എന്തെങ്കിലും വിവേചനം കാണിച്ചു എന്നെനിക്കു തോന്നുന്നില്ല. ഞാന്‍ പണ്ട് കേട്ടിട്ടുണ്ട്. എത്ര വലിയ നേതാവായാലും പോസ്റര്‍ ഒട്ടിക്കുകയും സമരത്തിന് പോവുകയും വെയില്‍ കൊള്ളുകയും ചെയ്താലേ കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ നേതാവാവാന്‍ പറ്റൂ എന്ന്. അങ്ങനെ തന്നെ ചെയ്ത സിന്ധുവിനു പാര്‍ട്ടി അതിനുള്ള അംഗീകാരവും കൊടുത്തിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടി , കെ വി തോമസ് എന്നീ തല മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ മത്സരിക്കാന്‍ സിന്ധുവിന് അവസരം കൊടുത്തതും ഈ പാര്‍ട്ടി തന്നെ. ഇവിടത്തെ വിഷയം അതല്ല. സ്വന്തം ആരോഗ്യം പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ച ഒരു സഖാവ് എന്ത് കൊണ്ട് പാര്‍ട്ടി വിടുന്നു എന്നത് .
പണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇതേ അവസ്ഥയില്‍ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു . ചെറിയാന്‍ ഫിലിപ്പ്. കാലം തിരിച്ചു കറങ്ങുന്നുവോ ?
എന്റെ ചില സംശയങ്ങളും അഭിപ്രായങ്ങളും ആണ് മുകളില്‍ കൊടുത്തത്. എത്രത്തോളം ശരിയാണ് എന്നറിയില്ല. നിങ്ങളുടെ പക്കല്‍ ഒരു നല്ല വിശദീകരണം ഉണ്ടെങ്കില്‍ അത് പറഞ്ഞോളു.

http://kaarnorscorner.blogspot.com/2010/05/blog-post_23.html
മറുപടിഇല്ലാതാക്കൂPlease see this old interview with Comrade Sindhu Joy. see the big Controversy.
മറുപടിഇല്ലാതാക്കൂസിന്ധുജോയ് Vs സിന്ധുജോയ് (വീഡിയോ)
അരുണ്‍ കുമാര്‍ എം ബീ എ അല്ല എം സീ എ ആണു പഠിച്ചത്, എം സീ എ ഇവിടെ തുടങ്ങാന്‍ സഖാക്കള്‍ എണ്‍പത്തി എട്ടില്‍ സമ്മതിച്ചില്ല കേരള എം ജി എന്നീ യൂണിവേര്‍സിറ്റികളില്‍ സഖാക്കള്‍ സെനറ്റിലെ മുന്‍ റ്റൂക്കം ഉപയോഗിച്ചു എം സീ എ കോര്‍സ് തുടങ്ങുന്നതിനു പാരവച്ചു അതേ സമയം കേന്ദ്ര ഫണ്ട് ഉപയോഗിച്ചു തമിഴ് നാടിലും കര്‍ണ്ണാടകയിലും ഒരുപാട് എം സീ എ കോര്‍സുകള്‍ തുടങ്ങി ,സഖാക്കനമാരുടെ എതിര്‍പ്പ് മറികടക്കാന്‍ എല്‍ ബീ എസ് ആര്‍ സിയെകൊണ്ട് സ്വാശ്രയ പീ ജി ഡിപ്ളോമ തുടങ്ങി മുസ്ളീം ലീഗും ടീ എം ജേക്കബും അങ്ങിനെ ആണു ഇന്നുള്ള കമ്പ്യൂട്ടര്‍ സാക്ഷരത് എങ്കിലും കേരളത്തില്‍ വന്നത് ഫലം തമിഴന്‍മാര്‍ എം സീ എയുടെ ബലത്തില്‍ എല്ലാ നല്ല ഗവണ്‍മണ്റ്റ് സ്ഥാപനങ്ങളുടെയും ഹെഡ് ആയി പീ ജീ ഡീ സി ഇ പഠിച്ച മലയാളികള്‍ അവരുടെ കൂലിക്കാരും, അതേ സമയം അന്നു എം സീ എ കേരള യൊണിവേര്‍സിറ്റികള്‍ തുടങ്ങിയിരുന്നെങ്കില്‍ എത്ര മലയാളികള്‍ കേദ്ര ഗവണ്‍മണ്റ്റ് സ്ഥാപനങ്ങളില്‍ ഉന്നത പദവി വഹിച്ചേനെ പോട്ടെ ആ എല്‍ ബീ എസിണ്റ്റെ പീ ജീ ദീ സീ എ പഠിച്ചവരാണു ഇന്നു ടെക്നോപാര്‍ക്കായാലും ഗള്‍ഫ് ആയാലും രക്ഷപെട്ട് നല്ല ശമ്പളം വാങ്ങുന്നവര്‍. അരുണ്‍ കുമാര്‍ എം സീ എ പഠിച്ചിറങ്ങിയ ഉടനേ കയര്‍ ഫെഡിണ്റ്റെ എം ഡി ആയി എം സീ എ യും കയറും തമ്മില്‍ എന്തു ബന്ധം? ഒരു സഖാവും മിണ്ടില്ല അതു കഴിഞ്ഞ് ഇയാളെ ഐ എഹ് ആര്‍ ഡിയുടെ തലവന്‍ ആക്കി നല്ല നിലയില്‍ നടന്ന ഒരു സ്ഥാപനം അയാള്‍ നശിപ്പിച്ചു പോസ്റ്റിംഗ് ട്രാന്‍സ്ഫര്‍ എല്ലം കുളമാക്കി ആദ്യം ഓന്‍ ലൈന്‍ ലോട്ടരി ഇയാളുടെ ഭാര്യയുടെ പേരില്‍ ആണു ലൈസന്‍സ് അയാളുടെ ഭാര്യ എന്നു പറയുന്നതൊക്കെ ബിനാമി അല്ലെ? പറഞ്ഞിട്ട് കാര്യമില്ല ദുശ്ശാസനാ ഇതൊക്കെ ആണ്റ്റണിയുടെ കഴിവുകേട് , അല്ലെങ്കില്‍ മലാക്കയില്‍ അനുവാദ്മില്ലതെ പോയതിനും കാസിനോ കളിച്ചതിനും ഒക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണ്‍ കുമാര്‍ ബാല ക്രിഷ്ണപിള്ള കിടക്കുന്നതിനെക്കാള്‍ കാലം കിടന്നേനെ? യു ഡീ എഫുകാര്‍ അചുതാനന്ദനെപോലെ വിഷപ്പാമ്പുകള്‍ അല്ല അല്ലെങ്കില്‍ ലാവ്ലിണ്റ്റെ പേരില്‍ പിണറായിയെ കിടത്താന്‍ എന്തു പ്രയാസം ഇവിടെ കുറെ മാധ്യമങ്ങള്‍ ഉണ്ട് നിരുത്തരവാദമായി പെരുമാറുന്നവര്‍ അവരാണു അച്യുതാന്ദനെയും ആണ്റ്റണിയീയും അപ്പോസ്തലന്‍മാര്‍ ആക്കുകയും അതേ സമയം കൂടുതല്‍ ഭരണ പരീചയം ഉള്ള കരുണാകരനെയും പിണറായിയെയും താറടിക്കുന്നതും
മറുപടിഇല്ലാതാക്കൂഅതെ . അത് ശരിയാണെന്ന് തോന്നുന്നു. അങ്ങേര്‍ എം സി എ ആണ് പഠിച്ചത്. ബാക്കി പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കുന്നു.
മറുപടിഇല്ലാതാക്കൂഈ പാര്‍ട്ടി മുഴുവന്‍ കള്ളന്മാരും പിന്തിരിപ്പന്മാരും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ എല്ലാ കാര്യത്തിലും ഒരു താമസം
ഉണ്ടാക്കാന്‍ ഇവര്‍ മുന്നില്‍ തന്നെ ഉണ്ടാവും. പിന്നെ പലപ്പോഴും ഇവരുടെ കഴിവ് കൊണ്ടല്ല ഇവന്മാര്‍ ജയിക്കുന്നത്.
കോണ്‍ഗ്രസിന്‍റെ കഴിവ് കേടു കൊണ്ടാണ്
http://www.malayalanatu.com/index.php?option=com_content&view=article&id=629:2011-03-15-10-11-52&catid=2:2010-09-21-05-03-09&Itemid=3
മറുപടിഇല്ലാതാക്കൂഇനി കണ്ടറിയാം... വലതുപക്ഷം വരുമ്പോള്‍ കുമാരനെ ചിലപ്പോള്‍ പൊക്കാതിരിക്കാന്‍ വഴികണുന്നില്ല.. പക്ഷേ, ബിജയനെ തൊടില്ലാ മോനെ! തൊട്ടാല്‍ തൊട്ടവനെ തട്ടും!
മറുപടിഇല്ലാതാക്കൂഈ ദുശ്ശാസനശാസനം ഉഗ്രന്‍.
മറുപടിഇല്ലാതാക്കൂകാര്യയിട്ട് പറഞ്ഞതാ
"നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം വേറൊരാള്‍ക്ക് വെറുതെ
മറുപടിഇല്ലാതാക്കൂകൊടുക്കുമോ ?" ഈ ചോദ്യം കമ്മ്യൂണിസം പറഞ്ഞു നടക്കുന്ന
നമ്മുടെ മഹാന്മാരായ നേതാക്കളോടു ചോദിച്ചു നോക്കൂ........
കഷ്ടപ്പെട്ട് സമ്പാദിച്ചതു പോട്ടെ, അത് വേണ്ട.... കൈക്കൂലിയും
അഴിമതിയും വഴി കിട്ടിയതില്‍ നിന്നെങ്കിലും കുറച്ച്....
(ഇനി കമ്മുണിസ്റ്റു കാരോ കൈക്കൂലിയോ എന്നൊന്നും ആരും
ചോദിച്ചേക്കരുത്! പിന്നെ അതൊക്കെ ഉദാഹരണ സഹിതം
പറഞ്ഞു, എന്‍റെ തലയും...... എന്തിനാ വെറുതെ! )
പോസ്റ്റ് കിടിലം കേട്ടോ.... ആവേശത്തിനിടെ അത് മറന്നു.....
നല്ല നിരീക്ഷണങ്ങള്‍ ... ആശംസകള്‍ !
മറുപടിഇല്ലാതാക്കൂ