2011, മാർച്ച് 5, ശനിയാഴ്‌ച

ഒടുക്കലത്തെ "ബുദ്ധി"ജീവികള്‍ ...


    കുട്ടി ആയിരുന്നപ്പോ ബുദ്ധി ജീവി എന്ന പേര് ഇപ്പോഴും എനിക്ക് ഒരു പ്രഹേളിക ആയിരുന്നു. 
എണ്‍പതുകളിലെ ബുദ്ധി ജീവി അങ്ങനൊരു ചിത്രമാണ് ഇപ്പോഴും തന്നിരുന്നത്. അതിനു മുമ്പ് അവരെക്കാള്‍ വഷളായ ബുജികള്‍ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇപ്പോഴും ഉണ്ട്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ബുദ്ധി ജീവി എന്നൊരു വര്‍ഗം ഉണ്ടായിരുന്നത് ഇടതു പാര്‍ട്ടികളില്‍ മാത്രമാണ്. 
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും ഇപ്പോഴും അതിനൊരു മാറ്റം ഇല്ല.   എന്റെ കൌമാര കാലം മലയാളത്തിലെ ഏറ്റവും മികച്ച ബൌധിക വിപ്ലവങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. സാഹിത്യം, സിനിമ , സംഗീതം , രാഷ്ട്രീയം എന്ന് വേണ്ട എല്ലാ മേഖലകളിലും വസന്തത്തിന്റെ ഇടി മുഴക്കം മാറ്റൊലി കൊണ്ടു. സാഹിത്യം ആണ് അതില്‍ ഏറ്റവും മുന്നില്‍ നിന്നത്. ആര്‍ക്കും മനസ്സിലാവാത്ത ദുര്‍ഗ്രാഹ്യമായ പ്രതിപാദന ശൈലികള്‍ കൊണ്ടു സാധാരണക്കാരനില്‍ നിന്ന് അകന്നു പോയ സാഹിത്യകാരന്മാരും അവരുടെ കൃതികളും. ആനന്ദിനെ പോലെ , മേതില്‍ രാധാകൃഷ്ണനെ പോലെ ഒക്കെ ഉള്ള നവയുഗ എഴുത്തുകാര്‍. അത് മനസ്സിലാവാത്തത് എന്തോ കുറവായി തോന്നിയ കേരളത്തിലെ ആസ്വാദക സമൂഹം തങ്ങള്‍ക്കു മനസ്സിലാവാത്ത എന്തിനൊക്കെയോ ജയ്‌ വിളിച്ചു. പണ്ടത്തെ ചില സിനിമകളിലെങ്കിലും നിങ്ങള്‍ കണ്ടിട്ടുള്ള ടിപ്പിക്കല്‍ ബുജി വേഷങ്ങള്‍. ഗുരു ദത്ത് പണ്ട് ഉപയോഗിച്ചിരുന്ന ടൈപ്പ് ജുബ്ബ , തോളത്തു ഒരു തുണി സഞ്ചി. ചുണ്ടത് ഇപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുന്ന തെറുപ്പു ബീഡി .മിക്കവാറും കഞ്ചാവ് അങ്ങനെ ആകെപ്പാടെ ഒരു വൃത്തികെട്ട വേഷം. സംസാരിക്കുന്ന വിഷയങ്ങളോ ... അത്യന്താധുനികമായ കാര്യങ്ങള്‍. സിനിമയുടെ കാര്യം എടുത്താല്‍ അരവിന്ദന്‍ , അടൂര്‍, ജോണ്‍ എബ്രഹാം മുതലായവരുടെ ബുദ്ധി ജീവി സിനിമകള്‍. സത്യം പറയാമല്ലോ അരവിന്ദന്റെ ഒരു ചിത്രം പോലും അത്രയ്ക്ക് മഹത്തരം ആയി എനിക്ക് തോന്നിയിട്ടില്ല. ചിലപ്പോ എന്റെ ആസ്വാദന നിലവാരം വെറും താഴ്തന്നതായിരിക്കും കാരണം. പക്ഷെ കാഞ്ചന സീതയിലെ മിനിട്ടുകള്‍ നീളുന്ന നടത്തയും മാറാട്ടത്തിലെ കൂടിയാട്ടവും ചിദംബരത്തിലെ മടുപ്പിക്കുന്ന നിശബ്ദമായ മരവിച്ച രംഗംകള്‍ കൊണ്ടു സംവിധായകന്‍ എന്താണ് പ്രേക്ഷകനിലേക്ക് പകരുന്നതെന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. അതൊക്കെ വച്ച് നോക്കുമ്പോള്‍ തമ്മില്‍ ഭേദം അടൂരിന്റെ ചിത്രങ്ങള്‍ ആയിരുന്നു. അനന്തരം പോലെ ചിലതെങ്കിലും നമുക്ക് മനസ്സിലാവുന്ന രീതിയില്‍ അദ്ദേഹം എടുത്തിട്ടുണ്ട്. എന്നാല്‍ അന്നത്തെ ആര്‍ട്ട്‌ ചിത്രങ്ങള്‍ മാത്രമല്ല വാണിജ്യ സിനിമയും ഇത്തരത്തിലുള്ള കലര്‍പ്പുകള്‍ നടത്തിയിട്ടുണ്ട്. ഉദാഹരണം നെടുമുടി വേണു. കാവാലം നാരായണപ്പണിക്കരുടെ രചനകള്‍ പാടി തിമിര്‍ക്കുന്ന വേണുവിനെ എത്രയോ ചിത്രങ്ങളില്‍ നമ്മള്‍ കണ്ടിരിക്കുന്നു. രാമചന്ദ്രന്‍ എന്നൊരു നടന്‍ ഉണ്ട്. അദ്ദേഹം അക്കാലത്തു അവതരിപ്പിച്ചത് മുഴുവന്‍ ഇങ്ങനത്തെ കഥാപാത്രങ്ങള്‍ ആണ്. എന്തായാലും ഇപ്പോഴത്തെ കേരളത്തില്‍ കപട ബുദ്ധി ജീവികള്‍ വളരെ കുറവാണ് എന്ന് തോന്നുന്നു. മലയാളിയുടെ കാഴ്ച്ചയുടെ വ്യാപ്തി കൂടിയതാവം ഒരു കാരണം.ബുദ്ധി ജീവികളെ പറ്റി ഉള്ള ദുശാസ്സനന്റെ ചില നിരീക്ഷണങ്ങള്‍ പങ്കു വയ്ക്കട്ടെ  . 


മനുഷ്യനെ വെറുപ്പിക്കുന്ന ചില തെരുവ് നാടകങ്ങള്‍ അന്ന് ഉണ്ടായിരുന്നു. ഒരു സാമ്പിള്‍ കണ്ടു നോക്കു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയിരുന്ന നിലവാരമുള്ള നാടകങ്ങളെ മറന്നു കൊണ്ടല്ല പറയുന്നത്


കുമ്മാട്ടിയിലെ പ്രശസ്തമായ ആ ഗാനം 


ഇതേ പാട്ട് ഇപ്പൊ പ്രശസ്ത ബാന്‍ഡ് ആയ അവിയല്‍ റീമിക്സ് ചെയ്തത് കാണു


നെടുമുടിയുടെ ഒരു നാടന്‍ പാട്ട് .. അതിര് കാക്കും മലയൊന്നു തുടുത്തേ ..
സര്‍വകലാശാലയില്‍ നിന്ന് ഒരു ഗാനം


എന്തായാലും ആ ചിത്രത്തില്‍ തന്നെ അന്നത്തെ ബുദ്ധിജീവികളെ കളിയാക്കിക്കൊണ്ട്‌ വേണു നാഗവള്ളി ഒരു തമാശ കാച്ചിയിട്ടുണ്ട്. ഉള്ളത് പറയാമല്ലോ ഇത്രയും നന്നായി ആര്‍ക്കും അത് അവതരിപ്പിക്കാന്‍ പറ്റില്ല.



ഇതൊക്കെ കഴിഞ്ഞു വന്ന പുതു യുഗ ബുദ്ധി ജീവി ആണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ അപ്രോച് വളരെ ലളിതമായിരുന്നു. നല്ല പച്ച മലയാളത്തില്‍ പ്രശ്നങ്ങളെ വിശകലനം ചെയ്യുക. മലയാളത്തിലെ ഏറ്റവും ജന സമ്മതനായ ബുദ്ധി ജീവി ശ്രീനി ആയിരിക്കും



അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സത്യന്‍ അന്തിക്കാട് എന്നൊരു ദേഹം ഇടയ്ക്ക് ബുദ്ധിജീവി ആകാന്‍ ഒരു വിഫല ശ്രമം നടത്തി. മലയാളികള്‍ക്ക് ബുദ്ധി ഉള്ളത് കൊണ്ടു അവര്‍ അതര്‍ഹിക്കുന്ന രീതിയില്‍ തന്നെ സ്വീകരിച്ചു.


ഫാസില്‍ എന്നൊരു സംവിധായകന്‍ ഉണ്ട്. അദ്ദേഹം ചെയ്ത ഒരു കടും കൈ. ഒരു ന്യൂ ഏജ് ഫ്രോയിടിനെ നിങ്ങള്‍ക്ക് ഈ ക്ലിമാക്സില്‍ കാണാം. മാതാ പിതാക്കള്‍ക്കും കാമുകി കാമുകന്മാര്‍ക്കും ഇങ്ങനെ ഉപദേശങ്ങള്‍ വാരികോരി കൊടുക്കുന്ന ഒരാളെ എന്ത് വിളിക്കും ?



ഇത് വരെ നിങ്ങള്‍ കണ്ടത് എന്‍ട്രി ലെവല്‍ , മിഡില്‍ ലെവല്‍ ബുദ്ധി ജീവികളെ ആണ്. യഥാര്‍ത്ഥ ബുദ്ധിജീവി ആയി ഒരാളെയേ ഇത് വരെ ശ്രമിച്ചിട്ടും ദുശാസ്സനാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഒരു പ്രത്യേകത എന്താന്നു വച്ചാല്‍ താന്‍ ഒരു ബുദ്ധിജീവി ആണെന്ന് മറ്റുള്ളവരേക്കാള്‍ നന്നായി സ്വയം ഒരു ബോധം ഉണ്ട് എന്നതാണ് . നിങ്ങള്‍ക്ക് അത് മനസ്സിലായില്ലെങ്കില്‍ അദ്ദേഹം അത് പറഞ്ഞു മനസ്സിലാക്കി തരും. വിഷമിക്കണ്ട. ഇതാ അദ്ദേഹത്തിന്റെ ചില നര്‍മ സംഭാഷങ്ങള്‍ നിങ്ങള്‍ക്കായി. 



മുകളിലെ വീഡിയോയില്‍ ആരോ വോയിസ്‌ ഓവര്‍ ചെയ്തിരിക്കുന്നതാണ്. ഒറിജിനല്‍ അല്ല. പക്ഷെ ഇത് ചെയ്തവനെ സമ്മതിക്കണം. ഒടുക്കലത്തെ ഭാവന...

ഭാര്യ എന്ന സങ്കല്‍പം 


അങ്ങേര്‍ രാവണ്‍  പ്രീമിയറില്‍ ചെയ്ത പ്രസംഗം. സായിപ്പിനെ വെല്ലുന്ന ഇംഗ്ലീഷ് ആണ് ഇതെന്ന് ചില ബ്ലോഗ്ഗര്‍മാര്‍ നടത്തിയ വിശേഷണം ഇവിടെ വായിക്കാം 


പ്രേമത്തിനെയും സംവൃതയും പറ്റി ഈ ബുജി നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍


ഇത് കണ്ടിട്ടാണോ എന്തോ പുള്ളിക്കാരി നടത്തിയ ഒരു അഭിപ്രായം 


ഇവരെ എല്ലാം വെല്ലുന്ന വേറൊരു ബുദ്ധി ജീവി ഇവിടൊണ്ട്. പക്ഷെ അങ്ങേര്‍ ഇപ്പൊ ഒരു പോസ്റ്റ്‌ എഴുതിക്കൊണ്ടിരിക്കുകയാ. ആരാണെന്ന് പറഞ്ഞാല്‍ ഒരു മിട്ടായി വാങ്ങി തരാം ട്ടാ..


8 അഭിപ്രായങ്ങൾ:

  1. :))

    സിമ്പ്ലി ലൈക് ഇറ്റ്.

    അവസാ‍നം പറഞ്ഞ് ബിജിയെ മനസ്സിലായി.
    മുട്ടായിക്ക് പകരം ബാര്‍ളി വെള്ളം വാങ്ങിത്തരാമെന്ന് പറയാഞ്ഞത് നന്നായി! ക്ലൂ അതിലുണ്ട്!

    മറുപടിഇല്ലാതാക്കൂ
  2. ബുദ്ധി ജീവി വിഭാഗത്തെ വളരെ ബുദ്ധി പരമായി കൈകാര്യം ചെയ്ത ഒരു പോസ്റ്റ്‌ ആയി പോയി.ആധികാരികതയ്ക്ക് വേണ്ടി
    പടങ്ങളും വീഡിയോകളും വാരി വിതരിയത്‌ മൊത്തത്തില്‍ ഒരു ഹൈപെര്‍ മാര്‍കെറ്റില്‍ ചെന്ന പ്രതീതി ഉണ്ടാക്കിയിട്ടുണ്ട്.
    വായിക്കുന്നവന് വേറെ പോയി തിരഞ്ഞു സമയം മിനക്കെടെണ്ടി വരില്ല.സത്യം പറയാമല്ലോ..ഈ ബുദ്ധി ജീവി എന്ന ഒരു വാക്ക് കേരളീയ പൊതു ബോധത്തില്‍
    കൊല ചെയ്യപ്പെട്ട ഒരു വാക്കായിട്ടാണ് എനിയ്ക്ക് തോന്നിയത്‌..ബുദ്ധിയുള്ള ഒരു ജീവിയാണ് മനുഷ്യന്‍ എന്നിരിക്കെ അതില്‍ വേറെ ഒരു വിഭാഗത്തെ നോക്കി ബുദ്ധി ജീവി എന്നൊക്കെ വിളിക്കുനന്തിനോട് എപ്പോഴൊക്കെയോ ചെറിയ നീരസം ഉണ്ടായിട്ടുണ്ട്.നമ്മുടെ സിനിമകളിലും മറ്റു മീടിയകളിലും ഈ വിഭാഗത്തെ പ്രതിനിദനം ചെയ്യാന്‍ പ്രത്യേക കോസ്റ്റ്യൂം ഉള്പ്പെട്ടെയുള്ള സമിവ്ധനങ്ങള്‍ ഉണ്ട്.കുളിക്കാതെ ജുബ്ബയും ധരിച്ചു ബീഡിയും വലിച്ചു.മനസിലാകാത്ത ഭാഷയും പറഞ്ഞു ഒരു കോമഡി താരം ആയിട്ടാണ് ഇത്തരം ആള്‍ക്കാരെ ചിത്രീകരിക്കുന്നത്..അതിനു ഇന്നോളം ഒരു മാറ്റവും ഇല്ല.കേരളത്തില്‍ പ്രത്യേകിച്ച് സിംഹവാലന്‍ കുരങ്ങിന് വംശ നാശം സംഭവിച്ചാലും ബുജി ഇവിടെ കുറ്റി അറ്റു പോകാതെ നില്‍ക്കും..എന്തെങ്കിലും കാമ്പുള്ള ഒരു വരി അല്ലെങ്കില്‍ കുറെ ഡയലോഗ് പറഞ്ഞു പോയാല്‍ സമൂഹം ബുജി എന്ന് വിളിച്ചു 'അധിശേപിചാലോ' ഈന് വിചാരിച്ചു മിണ്ടാതെ നടക്കുന്ന ആള്‍ക്കാര്‍ കുറെ ഉണ്ടാവും കേരളത്തില്‍..ജൂബയും ഒകെക്‌ തോക്കി നടക്കുന്ന പാട് ആലോചിച്ചു മിണ്ടാതെ നടക്കുനതാവും.സത്യം പറയാമല്ലോ ചാനെല്‍ ചര്‍ച്ചകളിലും ആഴ്ച്ചപതിപ്പുകളിലും സിനിമകളിലും ഒക്കെ ആണ് ഞാന്‍ ഈ ബുദ്ധി ജീവി എന്ന് പറയുന്നവരുടെ നിരീക്ഷണങ്ങളും മറ്റും കണ്ടിട്ടുള്ളത്.അന്നൊക്കെ കുറച്ചൊക്കെ മനസ്സിലായിരിന്നു അതെല്ലാം.പക്ഷെ ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നതില്‍ ഒരു ജനകീയത കൈ വന്നപ്പോള്‍ ഫേസ് ബുക്ക്‌ വഴിയും ബ്ലോഗ്‌ വഴിയും ഒക്കെ നമ്മള്‍ അറിയുന്ന ചില അഭിപ്രായങ്ങളും ചില ഇടപെടലുകളും ചില എഴുത്തുകളും ഒക്കെ കാണുമ്പോള്‍ സത്യത്തില്‍ നമ്മള്‍ കണ്ട ബുദ്ധി ജീവി അഭിപ്രയങ്ങലെക്കള്‍ എത്ര നല്ല ചിന്തകള്‍ ആണ് സാധാരണക്കാര്‍ പങ്കു വെയ്ക്കുന്നത് എന്നോര്‍ത്ത് ഞെട്ടിയിട്ടുന്ദ്‌.

    മറുപടിഇല്ലാതാക്കൂ
  3. സുനീര്‍ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കുന്നു. പലപ്പോഴും സാധാരണക്കാര്‍ ആണ് യഥാര്‍ത്ഥ ബുദ്ധി സാമര്‍ത്ഥ്യം പ്രകടിപ്പിച്ചു കണ്ടിട്ടുള്ളത് അഭിപ്രായങ്ങള്‍ക്ക് നന്ദി

    മറുപടിഇല്ലാതാക്കൂ
  4. ഈ സംഭവം ഉഗ്രനായിട്ടുണ്ട്.
    പല ബു.ജി സിനിമകാളും "ഒന്നൊന്നരനുഭവം തന്നാണേ."
    മുകുന്ദനെ പറയാന്‍ മറന്നതാണോ.
    ആനന്ദിനെ വെറും ബു.ജി ആയി കൂട്ടിയത്
    ഇഷ്ടായില്ല, കാരണം അദ്ദേഹം ഇപ്പൊഴും എഴുതുന്ന രീതി ഏറെക്കുറെ മാറ്റമില്ലാത്ത ഒന്നാണ്‌.
    ഈ താരങ്ങളുടെ അഭിമുഖം കാണാന്‍ ക്ഷമകാട്ടിയ നിങ്ങള്‍ തന്നെ അടുത്ത ബു.ജി.
    അഭിമുഖങ്ങള്‍ മോശമല്ല. സിനിമ കാണുന്നതിനേക്കാള്‍ കൂടുതല്‍ ചിരിക്കാം.
    ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  5. ഇവരെ എല്ലാം വെല്ലുന്ന വേറൊരു ബുദ്ധി ജീവി ഇവിടൊണ്ട്. പക്ഷെ അങ്ങേര്‍ ഇപ്പൊ ഒരു പോസ്റ്റ്‌ എഴുതിക്കൊണ്ടിരിക്കുകയാ. ആരാണെന്ന് പറഞ്ഞാല്‍ ഒരു മിട്ടായി വാങ്ങി തരാം ട്ടാ..

    Lathu kalakki

    മറുപടിഇല്ലാതാക്കൂ
  6. ഘെടി കലക്കീണ്ട്ട്ടാ, ആശംസകള്‍

    നാരദമുനി

    മറുപടിഇല്ലാതാക്കൂ
  7. രസമായി :)

    ന്നാലും ലാസ്റ്റ് പറഞ്ഞ ആ ബുജി ആരാണോ ആവോ? ഒരു ക്ലൂ?
    ;)

    മറുപടിഇല്ലാതാക്കൂ