2011, മാർച്ച് 13, ഞായറാഴ്‌ച

ആദ്യരാത്രിയും ഒരു കൂട് വിഷവും


രവി ആ പൊതി തുറന്നു. കൊടിയ വിഷമാണ് ഉള്ളില്‍. പാതിരാവായി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ ഈ മണിയറയിലേക്ക് കടന്നു വരും. ഇന്ന് പുലര്‍ച്ചെ പുടവ കൊടുത്ത സ്വന്തം ഭാര്യ, പാര്‍വതി. അവള്‍ വരുന്നതിനു മുമ്പ് ഈ വിഷം എങ്ങനെയെങ്കിലും അകത്താക്കണം. അവള്‍ കുളിക്കാന്‍ പോയിരിക്കുകയാണ്. എന്തൊക്കെ മോഹങ്ങള്‍ ആയിരുന്നു ഈ കല്യാണത്തിന് മുമ്പ് . ഭാര്യയെ സ്നേഹിച്ചു കൊല്ലണം, ഒരു വിഷമവും അറിയിക്കരുത് അങ്ങനെ അങ്ങനെ... പക്ഷെ എല്ലാം തകര്‍ന്നു. വൈകിട്ട് എന്തോ എടുക്കാന്‍ അവളുടെ പെട്ടി തിരയുകയായിരുന്നു അയാള്‍. അപ്പോഴാണ്‌ ആ ഫോട്ടോ കിട്ടിയത്. ഒരു ചെറുപ്പക്കാരന്‍. പൊടി മീശ വച്ച ഒരു സുന്ദരന്‍. അവളുടെ പൂര്‍വ കാമുകന്‍. കാലാകാലങ്ങളായി പെണ്ണുങ്ങള്‍ തുടര്‍ന്ന് വരുന്ന വഞ്ചനയുടെയും കാപട്യതിന്റെയും തുടര്‍ച്ച. ഉള്ളില്‍ വേറൊരു ആളെയും വച്ചിട്ട് മറ്റൊരുത്തനെ ചിരിച്ചു കാണിക്കാന്‍ ഇവര്‍ക്കെങ്ങനെ കഴിയുന്നു. എന്നാലും എന്നോടിത് വേണ്ടായിരുന്നു പാര്‍വതീ. രവി ഉള്ളില്‍ പതറിയ ശബ്ദത്തില്‍ പറഞ്ഞു...സമയം പോണു. എത്രയും പെട്ടെന്ന് ഇത് കുടിച്ചു തീര്‍ക്കണം. അവിടെ ഇരുന്ന ശീതള പാനീയത്തിന്റെ കുപ്പി എടുത്തു രവി അതില്‍ ആ വിഷം പകര്‍ന്നു. നല്ലത് പോലെ കലക്കി. ലോകത്തോട്‌ ഗുഡ് ബൈ പറഞ്ഞിട്ട് അതെടുത്തു കുടിച്ചു. അതാ അവള്‍ വരുന്നു. നല്ലത് പോലെ അണിഞ്ഞു ഒരുങ്ങിയിട്ടുണ്ട് .വന്ന പാടെ ആകര്‍ഷകമായി അവള്‍ ഒന്ന് ചിരിച്ചു . എന്തൊക്കെ ആയാലും ആ ചിരി കണ്ടു രവി ഒന്ന് പതറി. അവള്‍ വന്നു അടുത്തിരുന്നു. എന്നിട്ട് മണി കിലുങ്ങുന്ന ശബ്ദത്തില്‍ പറഞ്ഞു. 'രവിയേട്ടനെ ആദ്യം കണ്ടപ്പോ വളരെ സീരിയസ് ആയിരിക്കും എന്നാണ് കരുതിയത്‌. ഇപ്പൊ എനിക്ക് ആകെ സന്തോഷമായി. മധു പോയതിനു ശേഷം ഞാന്‍ എന്നും ഒരു dilemma യില്‍  ആയിരുന്നു. ഇപ്പൊ എനിക്ക് ഒരു ആശ്വാസം ഉണ്ട് . അച്ഛനും അമ്മയ്ക്കും അങ്ങനെ തന്നെ ആണ് എന്ന് തോന്നുന്നു ". അവളുടെ സംസാരം കേട്ട് രവി ഒന്ന് ഞെട്ടി. അവള്‍ എണീറ്റ്‌ പോയി അലമാര തുറന്നു. ആ പെട്ടിയില്‍ നിന്ന് ആ പൊടി മീശക്കാരന്റെ ഫോട്ടോ അവള്‍ എടുത്തു കൊണ്ട് വന്നു.. 'ഇത് ? ' രവി ഇടറിയ ശബ്ദത്തില്‍ ചോദിച്ചു. അവന്റെ വായില്‍ നിന്ന്  ചുവന്ന നിറത്തില്‍ ഒഴുകി ഇറങ്ങിയ ചോരയില്‍ ആ ശബ്ദം മുങ്ങി...


16 അഭിപ്രായങ്ങൾ:

  1. നിസ്സാരമായ ഒരു ഫോട്ടോ കണ്ടകാര്യം പറഞ്ഞ് ഒരു നവവരനെ കൊല്ലുകയെന്നൊക്കെപ്പറഞ്ഞാല്‍..ഷെയിം..ഷെയിം...ആദ്യരാത്രിയില്‍ തന്നെ ഭാര്യയുടെ പെട്ടി പരിശോധിക്കുന്ന കണ്ട്രിയായ ഭര്‍ത്താവ്..ഷെയിം ..ഷെയിം...

    മറുപടിഇല്ലാതാക്കൂ
  2. ബെസ്റ്റ്. ... ഡോയ്.. അങ്ങേര്‍ അവളുടെ പെട്ടി പരിശോധിച്ചതല്ല.. എന്തോ തിരഞ്ഞപ്പോ കണ്ടതാണ് .
    ഈശ്വരാ.. കഥ മാറ്റി എഴുതേണ്ടി വരുമോ

    മറുപടിഇല്ലാതാക്കൂ
  3. "വൈകിട്ട് എന്തോ എടുക്കാന്‍ അവളുടെ പെട്ടി തിരയുകയായിരുന്നു അയാള്‍"


    ഹാ...ഹാ..പൈന്റ് കുപ്പി തിരഞ്ഞതായിരിക്കും.ശോറി ദുശ്ശാസ്സനാ.വിട്ടുകള..

    മറുപടിഇല്ലാതാക്കൂ
  4. Bhai, This is not you, someone else wrote it, you cannot be so substandard.......you always maintain a sustainable standard...this is not you....for sure.

    മറുപടിഇല്ലാതാക്കൂ
  5. ചിത്രം സിനിമ ഓര്‍മ്മയുണ്ട്.
    ഈ എഴുതിയത് നിങ്ങള്‍ പൊതുവേ എഴുതുന്ന നിലവാരത്തില്‍ വന്നില്ല.

    മറുപടിഇല്ലാതാക്കൂ
  6. ഹേ ചിത്രം ഇങ്ങനെ ആണോ ?? എന്നാല്‍ ഈ മധു ആരാണെന്നു പറ
    എന്തായാലും പിണങ്ങണ്ട.ഇടയ്ക്കിടയ്ക്ക് ഞാന്‍ ഇങ്ങനത്തെ തറ സാധനങ്ങളും എഴുതും :)

    മറുപടിഇല്ലാതാക്കൂ
  7. സത്യം പറയട്ടെ. ഞാന്‍ ഒരു ബുദ്ധിജീവി കഥ എഴുതിയതാ. ചീറ്റിപ്പോയി

    മറുപടിഇല്ലാതാക്കൂ
  8. കുറഞ്ഞ വൂക്കേ ഉള്ളൂവെങ്കിലും, ഹ്ര്ദയത്തിൽ തട്ടി...വല്ലാത്ത സംഘടം..

    അവള്‍ എണീറ്റ്‌ പോയി അലമാര തുറന്നു. ആ പെട്ടിയില്‍ നിന്ന് ആ പൊടി മീശക്കാരന്റെ ഫോട്ടോ അവള്‍ എടുത്തു കൊണ്ട് വന്നു.. 'ഇത് ? ' രവി ഇടറിയ ശബ്ദത്തില്‍ ചോദിച്ചു. അവന്റെ വായില്‍ നിന്ന് ചുവന്ന നിറത്തില്‍ ഒഴുകി ഇറങ്ങിയ ചോരയില്‍ ആ ശബ്ദം മുങ്ങി...

    മറുപടിഇല്ലാതാക്കൂ
  9. "വൈകിട്ട് എന്തോ എടുക്കാന്‍ അവളുടെ പെട്ടി തിരയുകയായിരുന്നു അയാള്‍"

    adhyarathriyilthanne avalu pettiyumayano vannathu.... hehehe

    മറുപടിഇല്ലാതാക്കൂ
  10. ഇപ്പോഴത്തെ പെണ്‍ പിള്ളേര്‍ പെട്ടി മാത്രമല്ല. ഫുള്‍ സെറ്റപ്പില്‍ ആണ് വരുന്നത്. അറിയാവാ ?

    മറുപടിഇല്ലാതാക്കൂ
  11. ദുശ്ശൂ മോനേ , വീണുടത്ത് കിടന്നുരുളാതെ ബൈജുവിനേം കൊണ്ട് വായോ..
    btw, നിനക്കിത് മധുവായിരിക്കു..പക്ഷേ..(കട: അരുണ്‍ സ്വാമിജി)

    മറുപടിഇല്ലാതാക്കൂ
  12. കഥയേക്കാള്‍ രസമുണ്ട്
    നിങ്ങളുടെ മറുപടികള്‍...

    മറുപടിഇല്ലാതാക്കൂ
  13. പ്രത്യേകിച്ചൊന്നും തോന്നിയില്ല

    മറുപടിഇല്ലാതാക്കൂ
  14. ഇത്രേം വേണമായിരുന്നോ

    മറുപടിഇല്ലാതാക്കൂ