അങ്ങനെ അതും കണ്ടു. ഒരു മിനി ട്വന്റി ട്വന്റി എന്ന് വിശേഷിപ്പിച്ചു കുറെ കാലം കൊണ്ട് ഷൂട്ട് ചെയ്തു ഇറക്കിയ വന്‍ പടം. സത്യം പറയാമല്ലോ സഹിക്കാന്‍ പറ്റൂല. വെറും തല്ലിപ്പൊളി.. പക്ഷെ ലോക സിനിമയുടെ മുന്നില്‍ നമുക്ക് അഭിമാന പൂര്‍വ്വം കാണിക്കാന്‍ പറ്റിയ ഒരു ചിത്രം ആണ് ക്രിസ്ത്യന്‍ ബ്രദേര്‍സ്. എന്താ കാരണം എന്നറിയാമോ ? ഇന്ത്യയിലെ ചേരികളും ദാരിദ്ര്യവും ഒക്കെയാണല്ലോ ഫെസ്റിവലില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് പോകുന്ന മിക്ക സിനിമകളുടെയും ഇതിവൃത്തം. അതില്‍ നിന്ന് വിപരീതമായി ഉഗ്രന്‍ സംഭവങ്ങള്‍ ആണ് ഇതില്‍ കാണിക്കുന്നത്. ഈ കാണിക്കുന്ന കെട്ടിടങ്ങളും കാറുകളും ഒക്കെ നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ ഉള്ളതാണോ എന്ന് ഒരു തവണ എങ്കിലും നിങ്ങള്‍ സംശയിക്കും. തീര്‍ച്ച
പടം തുടങ്ങുമ്പോ തന്നെ കുറെ നന്ദി എഴുതി കാണിക്കും. മുസലി പവര്‍ , സ്കോഡ, എന്ന് വേണ്ട നാട്ടിലുള്ള സകലര്‍ക്കും നന്ദി പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതില്‍ ശരിക്കും കാശ് കൊടുത്തു പടം സ്പോന്സര് ചെയ്തത് മുസലി പവര്‍ ആണെന്ന് തോന്നുന്നു. അതില്‍ നിന്ന് ലാലേട്ടനും ഷിറ്റ് ഗോപിക്കും ഒക്കെ ഓരോ ടീ സ്പൂണ്‍ കൊടുത്ത ലക്ഷണം ഉണ്ട്. എല്ലാവര്ക്കും നല്ല എനര്‍ജി. സ്കോഡയുടെ പേര് ആദ്യം കാണിക്കുന്നുണ്ടെങ്കിലും മരുന്നിനു പോലും ഒരു സ്കോഡ കാര്‍ ഈ പടത്തിലില്ല. അത് മാത്രമല്ല മലയാള സിനിമയിലെ പ്രധാന സ്പോന്സര്മാറില് ഒരാളായ എം സി ആര് മുണ്ട്, ഉദയം മുണ്ട് ഇവര്‍ രണ്ടും ലിസ്റ്റില്‍ ഇല്ല. ജോഷിയുടെ പടത്തില്‍ പിന്നെ മുണ്ടുടുത്തവര്‍ കുറവാണല്ലോ. പതിവ് പോലെ കൊച്ചി പോര്‍ട്ടിലെ ഏതോ ആളൊഴിഞ്ഞ കെട്ടിടത്തിലെ അടി ഈ പടത്തിലും ഉണ്ട്.
ജോഷി സംവിധാനം ചെയ്തത് കൊണ്ട് ആഡംബരതിന്റെ ഘോഷയാത്ര ആണ് സിനിമ. വമ്പന്‍ വീടുകള്‍, അത്യാഡംബര വാഹനങ്ങള്‍. ഒരു അംബാസ്സഡറോ എന്തിനു ഒരു ഓട്ടോ റിക്ഷയോ പോലും ഒന്ന് കാണാന്‍ കൊതിയാവും ഇത് കണ്ടു കൊണ്ടിരുന്നാല്‍. മാത്രമോ ഈ ആഡംബരം ഒക്കെ കണ്ടിട്ട് മനുഷ്യന്റെ മനസമാധാനം പോവുകയും ചെയ്യും. കേരളത്തില്‍ ആരുടേയും കയ്യില്‍ ചില്ലി കാശില്ല എന്ന് പറയുമെങ്കിലും ഈ സിനിമ കണ്ടാല്‍ അത് തോന്നില്ല. ഒരു കാര്യം പറയാതിരിക്കാന്‍ പറ്റില്ല. ചില രംഗങ്ങളില്‍ ഒക്കെ ജോഷിയുടെ കപ്പാസിറ്റി നമുക്ക് ശരിക്കും കാണാം. ഇപ്പോഴത്തെ ചെറുപ്പക്കാരായ സംവിധായകര്‍ക്ക് പോലും എടുക്കാന്‍ പറ്റാത്ത ഫിനിഷിംഗ് ആണ് ഇതിലെ ചില സീനുകള്‍.
ഇതില്‍ അഭിനയിക്കുന്നവരെ പറ്റി അല്പം.
ലാലേട്ടന് നല്ല മെലിഞ്ഞുണങ്ങി വന്നിട്ടുണ്ട്. പിന്നെ രണ്ടു സെക്കന്റില്‍ കൂടുതല്‍ അങ്ങേരെ കാണാന്‍ പറ്റാത്ത വിധം ആണ് എഡിറ്റിംഗ്. ദിലീപിന്റെ ചംച്ചാകളായ സിബി ഉദയന്മാര് എഴുതിയത് കൊണ്ട് ദിലീപിന് പൊടിക്ക് തമാശയും ആക്ഷനും ഒക്കെ ഇട്ടു കൊടുത്തിട്ടുണ്ട്.
ലക്ഷ്മി റായി , കനിഹ എന്നിവരെ പറ്റി പറയുകയും വേണ്ട. എന്താ ഒരു ഗ്ലാമര്‍. ലക്ഷ്മി റായിയുടെ ചിത്രം വരച്ചു ഭാഗങ്ങള്‍ അടയാളപ്പെടുത്താനെന്ന വണ്ണം ഒരു പാട്ടും ഉണ്ട്. ശരത് കുമാറിന് പ്രത്യേകിച്ച് ഒരു മാറ്റവും ഇല്ല. അങ്ങേര് പിന്നെ പണ്ട് കുറെ തവണ മിസ്ടര്‍ ചെന്നൈ ഒക്കെ ആയിരുന്ന ആളാണല്ലോ. സുരാജ് വെഞ്ഞാറമൂടിനെ എന്തിനാണാവോ ഇട്ടിരിക്കുന്നത്.
കാവ്യാ മാധവന് അക്ഷരാര്‍ഥത്തില്‍ സ്ക്രീന്‍ 'നിറഞ്ഞു' നില്ക്കുന്നു. സ്വന്തം വിഷമം മുഴുവന്‍ ആഹാരം കഴിച്ചാണ് കാവ്യാ തീര്‍ക്കുന്നതെന്ന് തോന്നുന്നു. അതോ ഇനി ഗദ്ദാമയില്‍ അഭിനയിച്ചപ്പോ അധികം ആഹാരം കഴിക്കാതിരുന്നതിനു പകരം വീട്ടിയതാണോ. എന്തായാലും റേഷന്‍ അരി ഫ്രീ ആയി കിട്ടുന്ന ഏതോ സ്ഥലത്ത് നിന്ന് വന്നത് പോലെ തോന്നും ഇപ്പൊ കാവ്യയെ കണ്ടാല്‍. മലയാളികള്‍ ഇപ്പോഴും സ്നേഹിക്കുന്ന ഈ നടി സ്വന്തം ശരീരം കൂടി വല്ലപ്പോഴും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണെന്നെ എനിക്ക് പറയാനുള്ളൂ. ദിലീപും കാവ്യയും കൂടി നിന്നിട്ട് ഇപ്പൊ അമ്മയെയും മകനെയും പോലുണ്ട്.
ലക്ഷ്മി ഗോപാല സ്വാമി ഇതിലുമുണ്ട്. പുള്ളിക്കാരി സ്ഥിരമായി ലാലേട്ടന്റെ നായികാ ആയി അഭിനയിച്ചു മടുത്തിട്ടാണെന്നു തോന്നുന്നു ഇതില്‍ അദ്ദേഹത്തിന്റെ അനിയത്തി ആയിട്ടാണ്.
കാവ്യയെ പറ്റി പറഞ്ഞതേ എനിക്ക് ലക്ഷിമിയെയും പറ്റി പറയാനുള്ളൂ.
സുരേഷ് കൃഷ്ണ പതിവ് പോലെ വില്ലന്‍ ആയി ഇതിലുണ്ട്. വെടി കൊണ്ടോ അല്ലാതെയോ ചാവുമ്പോള്‍ പുള്ളിയുടെ കണ്ണ് രണ്ടും തള്ളി പുറത്തേക്കു വരുന്നത് ഈ പടത്തിലും അങ്ങേര് വൃത്തിയായി കാണിക്കുന്നുണ്ട്. അടുത്ത പടത്തില്‍ ശ്രദ്ധിച്ചാല്‍ കൊള്ളാം.
സായി കുമാര്‍ തടിച്ചു തടിച്ചു ഒരു മാതിരി ആയിട്ടുണ്ട്. അങ്ങേരെ അഭിനയിപ്പിക്കണമെങ്കില്‍ ഇനി ഹോളിവൂഡില്‍ നിന്ന് ക്യാമറ ഇറക്കേണ്ടി വരും. ഒരു വിധമുള്ള കാമെറയ്ക്കൊന്നും ആ ഫുള്‍ ബോഡി ഫിലിമിലേക്ക് പകര്‍ത്താന്‍ കഴിയില്ല. വൈഡ് ആംഗിള്‍ ലെന്‍സ് ഉപയോഗിക്കാം എന്ന് വച്ചാലും ലെന്സിനും ഇല്ലേ ചില പരിമിതികള്‍.
ഏറ്റവും ദയനീയം ഷിറ്റ് ഗോപിയേട്ടന് ആണ്. വയറും ചാടി, മുഖത്തൊക്കെ പീളയും കെട്ടിയ ഈ മനുഷ്യന് ഒരു ഐ പി എസ് കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നതെന്ന് വിശ്വസിക്കുക അതീവ ശ്രമകരമാണ്. പുള്ളിയുടെ കാരവന് ആണ് ചിത്രത്തില്‍ ചില രംഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെ പോവുകയാണെങ്കില്‍ ആ കാരവന് വാടകയ്ക്ക് കൊടുത്തു റോള്‍ പിടിക്കേണ്ടി വരും എന്നാ തോന്നുന്നത്. ബാക്ക്ഗ്രൌണ്ട് മ്യൂസിക് ചെയ്തവനെ ശരിക്കും മുതലാക്കിയിട്ടുണ്ട്. അസഹ്യമായ ശബ്ദ ഘോഷം ആണ്. ദോഷം പറയരുതല്ലോ. ക്യാമറ തരക്കേടില്ല.
പടത്തിന്റെ കഥ ഇപ്പോഴും എനിക്ക് ശരിക്ക് മനസ്സിലായിട്ടില്ല.അതാ അതിനെ പറ്റി ഒന്നും എഴുതാത്തത്. പക്ഷെ ട്വന്റി ട്വന്റി യുടെ കഥ ചിലപ്പോഴെങ്കിലും ഓര്മ വരും. അതേ വീടുകള്‍, അതേ സന്ദര്‍ഭങ്ങള്‍ അങ്ങനെ അങ്ങനെ സാമ്യതകള്‍ പലതുണ്ട്. അതിലെ ചില ആണ് കഥാപാത്രങ്ങള്‍ ഇതില്‍ പെണ് കഥാപാത്രങ്ങള്‍ ആയി, പെണ്ണ് ആണായി അത്രയൊക്കെയേ ഉള്ളൂ വ്യത്യാസങ്ങള്‍.
സത്യം പറഞ്ഞാല്‍ ഈ പടം കണ്ടതില്‍ പിന്നെ മൂവി റിവ്യൂ സൈറ്റുകള്‍ നടത്തുന്നവരോട് ബഹുമാനം കൂടി. എന്തൊക്കെ കണ്ടിരുന്നാല്‍ ആണ് ഒരു റിവ്യൂ എഴുതാന്‍ പറ്റുന്നത്.
ഹോ ഭയങ്കരം ..!!!
ഹോ ഭയങ്കരം ..!!!
നാട്ടില്‍ അല്ലാത്തതുകൊണ്ട് ഈ സിനിമ കാണാനുള്ള ഭാഗ്യം ഉണ്ടായില്ല !
മറുപടിഇല്ലാതാക്കൂഇനിയിപ്പോള് നെറ്റില്‍ വരുമ്പോള്‍
ഡൌണ്‍ലോഡ് ചെയ്തു കഷ്ടപ്പെടണ്ടല്ലോ
നന്ദിയുണ്ട്ട്ടോ...
അണ്ണോ പെരുമാളിനേ കണ്ടിരുന്നോ..
മറുപടിഇല്ലാതാക്കൂകൂ....തറയ്ക്ക് ഇനി വേറെ നിര്‍വ്വചനം വേണ്ട.
note:ഞാനാരുടേം ഫാന്‍ അല്ല.
അങ്ങിനെ മലയാള സിനിമയുടെ ആ ജാതക ദോഷവും തീര്‍ന്നു കിട്ടി! ഇനിയിപ്പോള്‍ ഈ പോസ്റ്റു വായിച്ചതിനു മോഹന്‍ലാല്‍ ഫാസന്മാരിട്ടു തല്ലി കൊല്ലാതിരുന്നാല്‍ മതിയായിരുന്നു. മമ്മൂട്ടിയുടെ പെരുമാള്‍ ആണെങ്കില്‍ കൂതരക്ക് കയ്യും കാലും വച്ചതാനെന്നാ കേട്ട് കേള്‍വി.. ഈശ്വരോ രക്ഷതു.
മറുപടിഇല്ലാതാക്കൂമലയാള സിനിമ കാണുന്നത് നിര്‍ത്തി.ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തീര്‍ച്ചയായും കാണില്ല. ഇപ്പോള്‍ കാണുന്നത് മുഴുവന്‍ തമിഴ് സിനിമയാ.എത്ര നല്ല പടങ്ങളാ തമിഴില്‍ ഇറങ്ങുന്നത്! ഇവിടെ ഗ്രൂപ്പും ഗ്രൂപ്പിസവും സൂപ്പര്ിംപാക്റ്റുമൊക്കെയായി നടക്കട്ടെ!:)
മറുപടിഇല്ലാതാക്കൂഅപ്പോൾ ഇനി അതു കാണണ്ടല്ലോ!
മറുപടിഇല്ലാതാക്കൂഹാവൂ, ദുശ്ശാസനാ, റിവ്യൂ നന്നേ രസിച്ചു. താങ്കളുടെ 2 മണിക്കൂര്‍ നഷ്ടത്തില്‍ അനുശോചനം അറിയിക്കുന്നു!
മറുപടിഇല്ലാതാക്കൂദുസ്സു.... ക്രിസ്ത്യന്‍ ബ്രദേര്സു കാണാന്‍ ഇനി പോകേണ്ടല്ലോ ..ആ കാശിനു ഇനി ദുസ്സുവിനെ കാണുമ്പോള്‍ കടല മേടിച്ചു തരാം...
മറുപടിഇല്ലാതാക്കൂഅപ്പോ ഈ പടവും കാണണ്ട ല്ലേ...?
മറുപടിഇല്ലാതാക്കൂസമാധാനമായി.......
ഒരു മലയാള സിനിമ തിയേറ്ററില്‍ പോയി പടം മൊത്തം കണ്ട ദുശ്ശാസനാ...താങ്കളുടെ തൊലികട്ടി അപാരം തന്നെ....
മറുപടിഇല്ലാതാക്കൂ