ഈയിടെയായി ഇറങ്ങുന്ന എല്ലാ ലാലേട്ടന്‍ ചിത്രങ്ങളും എട്ടും ഒന്‍പതും നിലയില്‍ പോട്ടിക്കൊണ്ടിരിക്കുകയാണല്ലോ . ഓരോ പടം ഇറങ്ങുമ്പോഴും ആള്‍ക്കാര്‍ ലാലേട്ടനെ പുളിച്ച തെറി വിളിക്കുന്നതും നമുക്ക് കാണാം. പക്ഷെ അദ്ദേഹം അത് ശരിക്കും അര്‍ഹിക്കുന്നുണ്ടോ എന്നൊരു സംശയം. അഭിനയം എന്നത് പുള്ളിയുടെ തൊഴില്‍ ആണല്ലോ. അത് അങ്ങേര്‍ മര്യാദക്ക് ചെയ്തില്ലെങ്കില്‍ മാത്രം തെറി പറഞ്ഞാല്‍ പോരെ ? ഇപ്പൊ നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ആണ് എന്ന് വയ്ക്കുക. സര്‍ക്കാര്‍ ഓരോ തോന്ന്യവാസം കാണിക്കുമ്പോള്‍ നിങ്ങള്‍ ജോലി ചെയ്യാതെ വീട്ടില്‍ ഇരിക്കുമോ ? നിങ്ങള്‍ ഒരു സ്വകാര്യ കമ്പനി ജീവനക്കാരന്‍ ആണെങ്കില്‍ ആ കമ്പനി എന്തെങ്കിലും വൃത്തികെട് കാണിച്ചാല്‍ ജോലി കളഞ്ഞിട്ടു പോയി വീട്ടിലിരിക്കുമോ ? ദുശാസ്സനന്റെ അഭിപ്രായത്തില്‍ സിനിമ എന്ന് പറയുന്നത് സംവിധായകന്റെ മാത്രം കലയാണ്. സംവിധായകന്‍ മനസ്സില്‍ കാണുന്ന ഒരു ചിത്രമാണ് ഇനി ആരൊക്കെ ഉണ്ടെങ്കിലും ഒടുവില്‍ പുറത്തു വരുന്നത്.
അതില്‍ അഭിനയിക്കുന്നവന്റെ അഭിനയം മോശമായാല്‍ ആ നടനെയോ നടിയെയോ നമുക്ക് കുറ്റം പറയുന്നതില്‍ അര്‍ത്ഥമുണ്ട്. അല്ലാതെ ആ ചിത്രത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ അവരുടെ തലയില്‍ വയ്ക്കാമോ ? എന്ത് പറയുന്നു ?
ഒരു സിനിമയുടെ വിജയപരാജയം എല്ലാവര്ക്കും ബാധകം എന്നാണു എന്റെ അഭിപ്രായം. പക്ഷെ അവനവന്‍ ചെയ്യേണ്ടത് ചെയ്തില്ലെങ്കില്‍ വിമര്‍ശനം സഹജം.. ആശംസകള്‍
മറുപടിഇല്ലാതാക്കൂപക്ഷെ ദുശാസനന്‍ ചേട്ടാ... ഇതുപോലുള്ള സ്റ്റാര്‍ വാല്യൂ കൂടിയ സിനിമകളില്‍ സംവിധായകന്‍ ഉദ്ദേശിച്ചത് തന്നെ പ്രേക്ഷകരില്‍ എത്തുന്നുണ്ടോ എന്നൊരു സംശയം... വേറെ ഇടപെടലുകള്‍ അവിടെ ഉണ്ടാവില്ലേ??? ഇത്തരം സിനിമ കളില്‍ സംവിധായകന്‍ പരിപൂര്‍ണ്ണ സ്വതന്ത്രന്‍ അല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു...
മറുപടിഇല്ലാതാക്കൂഇനിയും തെറി പറയും.പുള്ളിക്കാരന്‍....സോറി...പുള്ളിക്കാരന്റെ ഡ്രൈവര്‍ ഭയങ്കര സെലെക്ടിവ് അല്ലെ.പുള്ളി സെലെക്ട്ട് ചെയ്യുന്ന ഒരു പടം എങ്കിലും വിജയിച്ചാല്‍ കൊള്ളാമായിരുന്നു.എന്നിട്ടും ലാല്ലേട്ടന്‍ ഇതുപോലെയുള്ള എര്‍ത്തുകളെ എന്തിനു സഹിക്കുന്നു.
മറുപടിഇല്ലാതാക്കൂthis indirectly says that Mohan lal is not a great actor.. the Directors made good film in which he acted...then what is mean by super star.. as Vinayan mentioned earlier, there is no super star.
മറുപടിഇല്ലാതാക്കൂഅഭിനയം സംവിധായകന്റെ കലയാണെന്ന് താരാരാധനക്കാർ സമ്മതിക്കില്ലല്ലോ
മറുപടിഇല്ലാതാക്കൂമലയാളത്തില് ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
മറുപടിഇല്ലാതാക്കൂബ്ലോഗിങ്ങിനു സഹായം
ബെര്‍ളിയുടെ പുതിയ ഒരു പോസ്റ്റ് മോഷണം.
മറുപടിഇല്ലാതാക്കൂhttp://berlytharangal.com/?p=6711
pure copy paste
അത് ഏതിന്റെ കോപ്പി ആണ് ?
മറുപടിഇല്ലാതാക്കൂആ പോസ്റ്റിന്‍റെ 1st line കോപ്പി ചെയ്തു ഗൂഗിള്‍ സെര്‍ച്ച് ചെയ്തുനോക്ക്...
മറുപടിഇല്ലാതാക്കൂ