ഓര്‍ത്തു നോക്കിയാല്‍ മനസ്സിലാവും. ചിലപ്പോഴെങ്കിലും സുഖമാണോ എന്നൊരു ചോദ്യത്തിന്റെ മുന്നില്‍ നിങ്ങള്‍ കുഴഞ്ഞു വീണത്. എന്നോട് ഈയിടെ ഒരാള്‍ ഫോണ്‍ ചെയ്തു സുഖമാണോ എന്ന് ചോദിച്ചു. അവനോടു സംസാരിച്ചു ഫോണ്‍ വച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തു ഈ ചോദ്യം എത്ര തവണ കേട്ടിരിക്കുന്നു എന്ന്.
ചിലപ്പോഴൊക്കെ വെറുതെ പേരിനു ഞാന്‍ ഈ ചോദ്യം ചോദിക്കുകയും അത് പോലെ തന്നെ വെറുതെ എന്നോട് ചോദിച്ചവരോട് ഒരു വികാരവും ഇല്ലാതെ 'അതെ സുഖമാണ്' എന്ന് കള്ളം പറയുകയും ചെയ്തിരിക്കുന്നു. അറിഞ്ഞു കൊണ്ട് ഒരു കള്ളം പറയുന്നു. സത്യം ബ്രൂയാത് .. പ്രിiയം ബ്രൂയാത് .. ന ബ്രൂയാത് സത്യമപ്രിയം ' എന്നാണല്ലോ. നിര്‍ദോഷമായ ഈ ഒരു കള്ളം ഒരുവിധം എല്ലാവരും പറയുമായിരിക്കും അല്ലെ ?
ഒരിക്കല്‍ നഷ്ടപ്പെട്ട കാമുകിയെ കാണുമ്പോള്‍ കാമുകന്‍ ചോദിക്കുന്ന ഒരു വെറും ചോദ്യം. ' നിനക്ക് സുഖമല്ലേ ?' എന്ന്. തിരിച്ചായാലും മറുപടി ഒന്നായിരിക്കും. ' സുഖമാണ് ' എന്ന്. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം കാമുകനെ കാണുമ്പോള്‍ കാമുകി ഏറ്റവും അവസാനം ചോദിക്കുന്ന ചോദ്യവും ഇതായിരിക്കും എന്ന് തോന്നുന്നു. സുഖമല്ലേ എന്ന് .
അച്ഛനും അമ്മയും ആയിരിക്കും ഒരു പക്ഷെ ഈ ചോദ്യം ഏറ്റവും കുറവ് ചോദിച്ചിട്ടുള്ളത്. അതായതു മക്കളോട്. അവരുടെ ചോദ്യങ്ങളിലെ അങ്കലാപ്പും വാത്സല്യവും സുഖമാണോ എന്ന ഒരു ചോദ്യത്തിന്റെ സീമകള്‍ ലംഖിക്കുന്ന ഒന്നാണ്. സുഖമാണ് എന്ന് ലാഘവത്തോടെ മറുപടി പറയാന്‍ പറ്റാത്ത ഒരു അവസ്ഥയും ഇത് തന്നെ. എന്നാലും ആ രണ്ടു പേരുടെ സന്തോഷത്തിനു വേണ്ടി സുഖമായിരിക്കുന്നു എന്ന് കള്ളം പറയാന്‍ ചിലപ്പോഴെങ്കിലും സമ്മര്‍ദം ഉണ്ടാവും.
മുകളില്‍ പറഞ്ഞത് വളരെ അടുത്ത സുഹൃത്തുക്കള്‍ക്കും ബാധകമാണ്. യഥാര്‍ത്ഥ സുഹൃത്തിനു നിങ്ങളുടെ സുഖ വിവരം അറിയാന്‍ ഒരിക്കലും ഈ ചോദ്യം ചോദിക്കേണ്ടി വരില്ല. ഇനി ആരെങ്കിലും നിങ്ങളോട് ആ ചോദ്യം ചോദിച്ചു എന്ന് വയ്ക്കുക. അത് വെറും ഒരു ചടങ്ങിനു വേണ്ടി ആണ്. മറ്റൊന്നിനുമല്ല. തര്‍ക്കിക്കുന്നോ ? പക്ഷെ ജീവിതത്തില്‍ എപ്പോഴോ പിരിഞ്ഞു പോയ ഒരു സുഹൃത്തിനെ വീണ്ടും കാണുമ്പോള്‍ നിങ്ങള്‍ ആദ്യം ചോദിക്കുക 'സുഖമാണോ' എന്നായിരിക്കും.
ഇത് ക്ഷമയോടെ വായിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ / കൂട്ടുകാരീ ... സുഖമല്ലേ ?
പക്ഷെ ജീവിതത്തില്‍ എപ്പോഴോ പിരിഞ്ഞു പോയ ഒരു സുഹൃത്തിനെ വീണ്ടും കാണുമ്പോള്‍ നിങ്ങള്‍ ആദ്യം ചോദിക്കുക 'സുഖമാണോ' എന്നായിരിക്കും.
മറുപടിഇല്ലാതാക്കൂഎന്തോ ഉണ്ട് വിശേഷം , എങ്ങിനെ ഉണ്ട് ജീവിതം എന്നായിരിക്കും ഞാന്‍ ചോദിക്കുന്നത് , മിക്കവാറും ഉത്തരം ' ആ ഇങ്ങിനെ ഒക്കെ പോകുന്നു' എന്നും ആയിരിക്കും
താങ്കള്‍ പറഞ്ഞതൊക്കെ പഴയ വേണു നാഗവള്ളി സ്റ്റൈല്‍ അല്ലേ?
നമ്മളെക്കാള്‍ യുവതലമുറ ഇപ്പോള്‍ സുരാജ് വെഞ്ഞാറമ്മൂട് അല്ലെങ്കില്‍ അവതാരിക രാക്ഷസി രന്‍ ജിനി ഹരിദാസ് എന്നിവരുടെ ഭാഷ ആണു സംസാരിക്കുന്നത്
ദുസ്സു...സുഖമാണോ ?
മറുപടിഇല്ലാതാക്കൂ@ suseelan
മറുപടിഇല്ലാതാക്കൂഞാന് എന്റെ തലമുറയില്‍ പെട്ടവരെ ആണ് ഉദ്ദേശിച്ചത്. പിന്നെ, ഇത് വേണു നാഗവള്ളിയുടെ മാത്രം സ്റ്റൈല്‍ അല്ല ട്ടോ. എണ്‍പതുകളിലും തൊണ്ണൂരുകളിലും യൌവനം ആഘോഷിച്ച എല്ലാവരും ഇങ്ങനെ തന്നെ ചോദിക്കും.
സുരജിന്റെയും രണ്ജിനിയുടെയും ഭാഷ സംസാരിക്കുന്ന പുതിയ തലമുറയോട് അവര്‍ മിസ്സ് ചെയ്തതിനെ കുറിച്ച് ഓര്‍ത്തു എനിക്ക് സഹതാപം തോന്നാറുണ്ട്
നന്നായെഴുതി.
മറുപടിഇല്ലാതാക്കൂആ സഹതാപ കമന്റിന്റെ ആവശ്യമൊന്നുമില്ല.
പിള്ളേര്‍ക്ക് ചോദിക്കാനും പറയാനും അവരുടെതായ ഭാഷയുണ്ട്.
കാര്യങ്ങളും.
ഇവിടെ കുറെ സായിപ്പംമാരും മദാമ്മകളും ഉണ്ട്.
മറുപടിഇല്ലാതാക്കൂമുഖത്തൊരു വികാരവും വരുത്താതെ , എപ്പോള്‍
എവിടെ വച്ചു കണ്ടാലും ചോദിക്കും... Hi, how r u ?
എന്ന്. ദോഷം പറയരുതല്ലോ, നമ്മള്‍ ഉത്തരം പറയണം
എന്ന വാശിയൊന്നും അവര്‍ക്കില്ല. പറഞ്ഞാല്‍ തന്നെ
കേള്‍ക്കാനും നില്‍ക്കില്ല. ആദ്യമായി കാണുന്നവരോടും
അവരത് ചോദിക്കുന്ന കേള്‍ക്കാം...
അതിലൊക്കെ എത്രയോ ഭേദമാണ് നമ്മുടെ ആളുകളുടെ
സുഖമാണോ എന്ന ചോദ്യം!
പിന്നെ... ഇവിടെ സുഖം തന്നെ അവിടെയോ .. :)
നന്ദി ലിപി. സത്യം പറഞ്ഞാല്‍ ഞാന്‍ എഴുതാന്‍ വിട്ടു പോയ ഒരു കാര്യമാണ് ലിപി ചൂണ്ടിക്കാണിച്ചത്.
മറുപടിഇല്ലാതാക്കൂHow are you ? എന്ന ചോദ്യം വളരെ ലാഘവത്തോടെ ഉപയോഗിക്കാവുന്ന ഒന്നായി മാറിയിരിക്കുന്നു അല്ലേ ?
ഈ ചോദ്യത്തിന് ഇപ്പോഴത്തെ തലമുറ കൊടുക്കുന്ന സ്ഥിരം മറുപടി എന്താണെന്നറിയുമോ ? 'അടിപൊളി' എന്ന്.
ജോലി , പണം ഇത് മാത്രമാണ് ഈ തലമുറയുടെ ലക്‌ഷ്യം. അവരെ ആവേശം കൊള്ളിക്കുന്ന മറ്റൊന്നും ഈ ലോകത്തില്ല എന്നത് ഒരു ദുരന്തമാണ്.
നക്സലയിറ്റുകളെ ഞാന്‍ പലതവണ കുറ്റം പറഞ്ഞിട്ടുണ്ടെങ്കിലും ഒരു കാര്യം ഓര്‍ക്കുമ്പോ ഇപ്പോഴും അവരോടു എനിക്ക് ബഹുമാനമുണ്ട്.
വായിക്കുകയും വിശ്വസിക്കുകയും ചെയ്ത ആശയം ആണ് അവരെ ചതിച്ചത്. അതില്‍ അവേഹം കൊണ്ട് വികാര ഭരിതര്‍ ആയി ചെയ്ത
കാര്യങ്ങളാണ് അവര്‍ ചെയ്തതില്‍ കൂടുതല്‍. അല്ലാതെ ഭൌതികമായ എന്തെങ്കിലും പ്രലോഭനന്ങ്ങള്‍ അല്ല. ഇന്നത്തെ തലമുറയുടെ
മുന്നില്‍ അവരൊക്കെ ജീവിക്കാനറിയാത്ത മണ്ടന്മാര്‍ ആയിരിക്കും .
ഇപ്പഴും മിക്കവാറും പേരൊക്കെ ചോദിക്കുന്നതു് സുഖമല്ലേ എന്നു തന്നെയാണ്. (കോളേജിൽ പഠിക്കുന്ന അപ്പു ഇടക്കൊക്കെ എന്നെ വിളിക്കും, അവനും ആദ്യം ചോദിക്കുന്നതു്, ചേച്ചീ സുഖമല്ലേ എന്നു തന്നെയാണ്) അല്ലെങ്കിൽ എന്തൊക്കെയുണ്ട് വിശേഷങ്ങൾ, എന്നു്.
മറുപടിഇല്ലാതാക്കൂWazzup....??? അത് മറന്നു... ഏതോ അമേരിക്കന്‍ ചേരി നിവാസിയുടെ ചോദ്യം... അതും യുവ തലമുറയുടെ സ്നേഹാന്വേഷണം ആണ്.......
മറുപടിഇല്ലാതാക്കൂനല്ല ടോപ്പിക്ക്…. കൺഗ്രാറ്റ്സ് !!!!!!!
മറുപടിഇല്ലാതാക്കൂഎന്നെ അറിയുന്നവരാരും സുഖമാണോ എന്നൊരു ചോദ്യം ചോദിക്കാൻ മുതിരില്ല കാരണം ഞാൻ ജീവിയ്ക്കുന്നു എന്നത് തന്നെ ഏറ്റവും സുഖമുള്ളൊരു കാര്യമാണ് എന്റെ ജീവിതത്തിൽ ഭവിയ്ക്കുന്നതൊക്കെ സുഖകരമായ കാര്യങ്ങളായിരിക്കും , എന്റെ കയ്യിൽ ഒരു ലക്ഷം രൂപയുണ്ടെന്ന് കരുതുക അത് നഷ്ടപ്പെട്ടാലും എന്നെ സംബന്ധിച്ച് സുഖമുള്ളൊരു കാര്യമായിട്ടേ ഞാൻ കാണൂ .. അപ്പോൾ നിങ്ങൾ ചോദിയ്ക്കും നിനക്ക് വട്ടുണ്ടോന്ന് അപ്പോഴും ഞാൻ ചിരിച്ചുകൊണ്ട് നിങ്ങടെ മുഖത്ത് നോക്കും … ഒരു അനുഭവ കഥ പറയാം .. കുവൈറ്റിലായിരിക്കുമ്പോൾ , എന്റെ വിസ മാറ്റി അടിയ്ക്കണം അതിന് 500 ദിനാർ വേണം (70,000 ത്തോളം രൂപ) ഒത്തിരി പേരോട് പലിശയ്ക്ക് കടം ചോദിച്ചു , അതിൽ രണ്ടു പേർ തരാമെന്നേറ്റു , എന്റെ ബുദ്ധിമുട്ടും ഞാൻ ക്യാഷിന് അന്വേഷിക്കുന്നതുമെല്ലാം ഞാൻ ജോലി ചെയ്യുന്ന ഷോപ്പിൽ നിത്യ സന്ദർശകനായ എലത്തൂർ സ്വദേശി അബുബക്കർക്ക് കാണുകയും കേൾക്കുകയും ചെയ്തിരുന്നു , എനിക്ക് രണ്ടാൾ ക്യാഷ് തരാമെന്നറ്റതറിഞ്ഞ അബുബക്കർക്ക് രണ്ടാമത്തെ ആളോട് അദ്ദേഹത്തിന് വേണ്ടി ജാമ്യം നിക്കാൻ പറഞ്ഞു , ഒരു പ്രായമായ മനുഷ്യനല്ലേ എന്നൊക്കെ കരുതി ഞാൻ ജാമ്യം നിന്നു .. 500 ദിനാർ വാങ്ങി കൊടുത്തു ആദ്യത്തെ മാസം പലിശ 50 ദിനാർ കൃത്യ സമയത്ത് തന്നെ കൊണ്ടുവന്നു തന്നു പിന്നെ അദ്ദേഹത്തെ ഇതുവരെ കണ്ടിട്ടില്ല വർഷം 10 ആകുന്നു അപ്പോഴും ഞാൻ ദു:ഖിച്ചില്ല ആ പണം ഞാൻ ജോലി ചെയ്ത് വീട്ടിയെങ്കിലും എനിക്ക് അബുബക്കർക്കാനോട് യാതൊരു ദേഷ്യവുമില്ല കാരണം എന്റെ ജീവിതത്തിൽ ഒത്തിരി സാമ്പത്തിക പ്രതിസന്ധി ഇല്ലാതിരിക്കാൻ അദ്ദേഹം ഒരു നിമിത്തമായി … അതിന് ശേഷം ആർക്കും കാര്യമായി കടം കൊടുക്കാറില്ല .. ചിന്തിയ്ക്കുക അപ്പോൾ അതും ഒരു സുഖമായിരുന്നില്ലേന്ന് അപ്പോ ഇനി പറയുക എനിക്ക് വട്ടുണ്ടോ ???
ശരിയാണു താങ്കള്‍ വിവരിച്ചത്. തിരിച്ചു കള്ളം പറയും എന്ന് ഉറപ്പുള്ള ആ ചോദ്യം കേള്‍കുംപോള്‍ മേടുല ഒബ്ലാങ്ങേറ്റ യില്‍ നിന്നും പുറപ്പെട്ട് മൂക്കിന്‍ തുന്ബതെതുന്ന ദേഷ്യം ഒരു സുഖമാണോ എന്നായിരിക്കും ഒരു പക്ഷെ "സുഖമാണോ" എന്നതുകൊണ്ട് ഉദ്ദേശിച്ചത്.
മറുപടിഇല്ലാതാക്കൂഏതായാലും ഞാനും വായനക്കാരോട് ചോദിക്കുന്നു .. സുഖമാണോ...?
nannayittund
മറുപടിഇല്ലാതാക്കൂ