2011, മാർച്ച് 1, ചൊവ്വാഴ്ച

പ്രിയംവദ - ഇരുട്ടിനു കറുപ്പ് കൂടുമ്പോള്‍

     

     ഈയിടെയായി രാത്രികള്‍ക്ക് കറുപ്പ് കൂടുതലാണ്. കറുത്ത ചുമരുകളോട് കൂടിയ ഒരു മുറിക്കുള്ളില്‍ ഇടറിയ വെളിച്ചത്തോടെ കത്തുന്ന വിളക്കുകള്‍ പോലെ നക്ഷത്രങ്ങള്‍. പ്രിയംവദ കണ്ണാടിയുടെ മുന്നില്‍ നിന്നു. കണ്മഷി ചെപ്പു തുറന്നിട്ട്‌ ഒരു അണഞ്ഞ തീപ്പെട്ടി കൊള്ളി കൊണ്ട് അല്പം ചുരണ്ടിയെടുത്ത് അവള്‍ കണ്ണെഴുതി. ബാക്കി വന്നതു കൊണ്ട് രണ്ടു പുരികത്തിനും ഒത്ത നടുക്കായി ഒരു പൊട്ടു ചാര്‍ത്തി അവള്‍.  ഓടിട്ട മച്ചില്‍ ഓടുകള്‍ക്കിടയ്ക്ക് ഒരു കണ്ണാടി ഉണ്ട്. അതിലൂടെ ആകാശത്തിന്റെ ഒരു ദൃശ്യം കിട്ടും. അവള്‍ തല ഉയര്‍ത്തി നോക്കി. ചന്ദ്രനും കുറച്ചു നക്ഷത്രങ്ങളും ആ കണ്ണാടിയില്‍ കൂടി അവളുടെ സൌന്ദര്യം ആസ്വദിക്കുന്നുണ്ട്. നേരിയ ഒരു ലജ്ജ പ്രിയംവദയുടെ മുഖത്ത് പടര്‍ന്നു. 

"പ്രിയേ .. പാല്‍ എടുത്തു കുടിച്ചോ ? " അമ്മ വിളിക്കുകയാണ്‌. 'കുടിക്കാം അമ്മേ..' അവള്‍ പറഞ്ഞു.
അപ്പുറത്തേക്ക് പോകുന്നതിനു മുമ്പ് അവള്‍ കണ്ണാടിയില്‍ അടിമുടി ഒന്ന് നോക്കി. വിവാഹ പ്രായം കഴിയാറായിട്ടും ഇപ്പോഴും പതിനേഴിന്റെ തിളക്കം കുറഞ്ഞിട്ടില്ല. പാല്‍ എടുത്തു കുടിച്ചു. എന്തെങ്കിലും കൂടി കഴിച്ചിട്ട് പോവാന്‍ അമ്മ പറയുകയാണ്‌. 'നിനക്ക് ഈ രാത്രി ഷിഫ്റ്റ്‌ ഒഴിവാക്കിയിട്ട് വേറെ എവിടെയെങ്കിലും ജോലി നോക്കിക്കൂടെ മോളെ ? ' അമ്മയുടെ സ്ഥിരം ചോദ്യം വീണ്ടും.
'കിട്ടണ്ടേ അമ്മേ .. എന്റെ ക്വാളിഫിക്കേഷന്‍ അത്രയല്ലേ ഉള്ളൂ. ഇത് തന്നെ ഒരു കാള്‍ സെന്റെര്‍ ആയതു കൊണ്ടല്ലേ എന്നെ ജോലിക്കെടുത്തത്  ' പ്രിയംവദ അവളുടെ സ്ഥിരം മറുപടി പറഞ്ഞു. ദേവകി അമ്മ പിന്നെ ഒന്നും പറഞ്ഞില്ല. കാബ് ഇപ്പൊ വരും. അവള്‍ പറഞ്ഞു. പുറത്തു ഹോണ്‍ കേട്ടു. 'അമ്മേ ഞാന്‍ ഇറങ്ങട്ടെ ..' അവള്‍ പറഞ്ഞിട്ട് ബാഗ്‌ എടുത്തു ഇറങ്ങി. 'ശരി മോളെ. എത്തിയിട്ട് വിളിക്കണേ .' അമ്മ ഓര്‍മിപ്പിച്ചു. 

    പുറത്തു ഇരുട്ടില്‍ കാബ് കിടക്കുന്നുണ്ട്. അവള്‍ അതില്‍ കയറി. വിജനമായ വഴികളില്‍ കൂടി അത് ഒരു ഹോട്ടലിനു മുന്നില്‍ നിന്നു. 'എത്തി അമ്മേ' അവള്‍ അമ്മയെ വിളിച്ചു പറഞ്ഞു.... ആകാശത്ത് അപ്പോഴും രാവ് ഇരുണ്ടു തന്നെ നിന്നു 

9 അഭിപ്രായങ്ങൾ:

  1. ഈ ശാസനം ഒരു ദു:ശ്ശാസനം അല്ല.
    ഇതേ പ്രമേയം പറയാന്‍ എഴുതി നീട്ടി കഷ്ടപ്പെട്ടവരുണ്ട്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ഹോട്ടലിനടുത്താ അല്ലെങ്ങിൽ ഹോട്ടലില്‍ തന്നെയാണ് കാൾ സെന്റർ എന്ന് തന്നെ വിശ്വസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2011, മാർച്ച് 1 2:45 PM

    കാള്‍ ഗേള്‍ വറ്‍ക്കു ചെയ്യുന്നിടം കാള്‍ സെണ്റ്ററ്‍ , ടെക്നോ പാറ്‍ക്കിലെ പല സ്ഥാപനങ്ങളിലും ഇതൊക്കെ തന്നെ അതിനു പേറ്‍ ഐ ടി പ്റൊഫഷണല്‍

    മറുപടിഇല്ലാതാക്കൂ
  4. ചേട്ടായി . കാള്‍ സെന്ററില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ ഒക്കെ ഇങ്ങനെ ആണ് പറയല്ലേ പ്ലീസ്. മര്യാദക്ക് വന്നു ജോലി ചെയ്തു ജീവിക്കുന്ന പാവം കുട്ടികള്‍ ഒരുപാടുള്ള ഒരു മേഖല ആണ് ഇതും. കുറച്ചു പെണ്‍പിള്ളേര്‍ കാണിക്കുന്ന തോന്ന്യവാസത്തിന് ഇങ്ങനെ പറയാമോ ?

    മറുപടിഇല്ലാതാക്കൂ