ആദ്യമേ പറയാം. ഇത് കേരള പോലിസിനെ കളിയാക്കിക്കൊണ്ടുള്ള ഒരു പോസ്റ്റ് അല്ല.
സാങ്കേതിക വിദ്യയുടെ വളര്‍ച്ച നിയമം നടപ്പിലാക്കാന്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ്. കേരള പോലിസ് അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് വളരെ ഭംഗിയായും കര്യപ്രാപ്തിയോടെയും ജോലി ചെയ്യുന്ന ഒരു സേന ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
സാങ്കേതിക വിദ്യയുടെ വളര്‍ച്ച നിയമം നടപ്പിലാക്കാന്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ്. കേരള പോലിസ് അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് വളരെ ഭംഗിയായും കര്യപ്രാപ്തിയോടെയും ജോലി ചെയ്യുന്ന ഒരു സേന ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
-----------------------------------------------------------------------------------------------------------
ഈയിടെ എന്റെ ഒരു സുഹൃത്തിനു ട്രാഫിക് സിഗ്നല്‍ ജമ്പ് ചെയ്തതിനു ഒരു ടിക്കറ്റ് കിട്ടി. അവന്റെ വീട്ടില്‍ അയച്ചു കിട്ടിയ ടിക്കറ്റില്‍ എപ്പോഴാണ് അവന്‍ ആ നിയമ ലങ്ഘനം നടത്തിയത് , എവിടെ വച്ചായിരുന്നു, ഓണ്‍ലൈന്‍ ആയി എങ്ങനെ ആ ഫൈന്‍ അടയ്ക്കാം തുടങ്ങി ഒരുപാട് വിവരം ഉണ്ടായിരുന്നു. അതാണ് ബംഗ്ലൂര്‍ ട്രാഫിക് പോലിസിനെ പറ്റി കൂടുതല്‍ അറിയാന്‍ പ്രേരണ ആയതു.
വേറൊരു കാരണം കൂടി ഉണ്ട്. ഇപ്പൊ ഇതു മലയാള പത്രം എടുത്തു നോക്കിയാലും രണ്ടോ മൂന്നോ വാഹന അപകടത്തിന്റെ വാര്‍ത്ത എങ്കിലും കാണാതിരിക്കില്ല. മാത്രമല്ല ഈയിടെ എന്റെ ഒരു സുഹൃത്ത് ഒരു വാഹന അപകടത്തില്‍ മരണമടയുകയും ചെയ്തു. ദക്ഷിണേന്ത്യയില്‍ എന്നല്ല ഭാരതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വാഹന സാന്ദ്രത ഉള്ള സിറ്റികളില്‍ ഒന്നാണ് ബാന്‍ഗ്ലൂര്‍.
ഇവിടത്തെ പോലിസ് അപകടങ്ങള്‍ തടയാന്‍ വേണ്ടി ഒരുപാടു കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. മിക്കതും സാങ്കേതിക വിദ്യയില്‍ ഊന്നിയ പരീക്ഷണങ്ങള്‍ ആണ്. ട്രാഫിക് പോലീസുകാര്‍ക്ക് പ്രത്യേക സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ബ്ലാക്ക്ബെറി മൊബൈലുകള്‍ കൊടുത്തിട്ടുണ്ട്. നിങ്ങളെ എന്തെങ്കിലും ഒഫ്ഫെന്‍സ് നു പിടിച്ചാല്‍ അവര്‍ അപ്പൊ തന്നെ ഓണ്‍ലൈന്‍ ആയി അത് രജിസ്റ്റര്‍ ചെയ്യും. നിങ്ങളുടെ വാഹനത്തിന്റെ ലൈസെന്‍സ് പ്ലേറ്റ് ന്റെ ഫോട്ടോ ടിക്കറ്റില്‍ ഉണ്ടാവും.
( ഒരു അന്‍പതോ നൂറോ രൂപ ആരും കാണാതെ കയ്യില്‍ വച്ചു കൊടുത്താല്‍ ഇവിടെയും ഊരി പോകാനോക്കെ പറ്റും കേട്ടോ ). അവരുടെ വെബ്‌സൈറ്റില്‍ പോയി നിങ്ങള്‍ക്ക് ഫൈന്‍ അടയ്ക്കാം, നിങ്ങളുടെ വാഹനത്തിനു എന്തെങ്കിലും ഫൈന്‍ അടയ്ക്കാനുണ്ടോ എന്നൊക്കെ നോക്കാം. ഇവിടെ പോയി രജിസ്റ്റര്‍ ചെയ്‌താല്‍ സൌജന്യമായി ട്രാഫിക് അപ്ഡേറ്റ് നിങ്ങളുടെ മൊബൈല്‍ ലേക്ക് SMS
ആയി ലഭിക്കും. വളരെ ഫലപ്രദമായ ഒരു സിടിസന്‍ കോര്‍ണര്‍ ഇതിലുണ്ട്. അവിടെ നിങ്ങള്‍ക്ക് റോഡില്‍ കാണുന്ന വയലേഷന്‍സ് റിപ്പോര്‍ട്ട് ചെയ്യാം. അനാവശ്യമായ ബമ്പുകള്‍, പൊട്ടി പൊളിഞ്ഞ റോഡുകള്‍, അശാസ്ത്രീയമായ ട്രാഫിക് സിഗ്നലുകള്‍, മുതലായവയും പോലീസിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ സൌകര്യമുണ്ട്. ചില ഹോട്ട് സ്പോട്ടുകളില്‍ enforcement cameras ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ട്. സിഗ്നല്‍ ബ്രേക്ക് ചെയ്താല്‍ ഈ ക്യാമറ സ്വയം അതിന്റെ ഫോട്ടോ എടുക്കും. മാത്രമല്ല ആ ഫോട്ടോ നിങ്ങള്‍ക്ക് കിട്ടുന്ന ടിക്കറ്റില്‍ ഉണ്ടാവുകയും ചെയ്യും. റോഡുകളില്‍ പലയിടത്തും ഇലക്ട്രോണിക് ഡിസ്പ്ളേ ബോര്‍ഡുകള്‍ ഉണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലുമുള്ള ട്രാഫിക് എങ്ങനെ എന്നുള്ളതിനെ പറ്റിയുള്ള വിവരങ്ങള്‍, അറിയിപ്പുകള്‍ മുതലായവ ഇതില്‍ കാണാവുന്നതാണ്.
സോഷ്യല്‍ നെറ്റ്വര്‍കിംഗ് ജനങ്ങള്‍ക്ക് ഉപകാരമുള്ള കാര്യങ്ങള്‍ക്കു വേണ്ടി പോലിസ് ഉപയോഗിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ ബാന്‍ഗ്ലൂര്‍ ട്രാഫിക് പോലിസ് ന്റെ പേജ് ഉണ്ട്. അതില്‍ മേല്പറഞ്ഞ കാര്യങ്ങളെ കൂടാതെ വിവിധ അപകടങ്ങളുടെ ഫോട്ടോസ് , വീഡിയോസ് ഒക്കെ ഉണ്ട്.
ഈ വീഡിയോ അവര്‍ സിനിമ ശാലകളിലും ഒക്കെ കാണിക്കുന്നുമുണ്ട്. നിയമം ലംഘിച്ചാല്‍ എന്തൊക്കെ അപകടങ്ങള്‍ ആണ് സംഭവിക്കുന്നതെന്ന് അത് കാണിച്ചു ആള്‍ക്കാരെ പേടിപ്പിച്ചാല്‍ മാത്രമേ നടക്കൂ. ഉപദേശം കൊണ്ട് മാത്രം കാര്യമില്ല. ചിലതൊക്കെ കണ്ടു നോക്കൂ.
ഭര്‍ത്താവ് വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോള്‍ മൊബൈലില്‍ വിളിച്ചു ശല്യം ചെയ്യരുത് പ്ലീസ് ...
തിരിച്ചും അങ്ങനെ തന്നെ
ആര്‍ക്കോ പണി കൊടുക്കുന്നതാ..
ഓവര്‍ സ്പീഡ് - അകത്തായത് തന്നെ.
ഈ ഇന്റര്‍സെപ്ടര്‍ ഓവര്‍ സ്പീഡില്‍ പോകുന്ന വണ്ടികളുടെ ഫോട്ടം പിടിച്ചു പണി കൊടുക്കും
പലയിടത്തും പിടിപ്പിച്ചിരിക്കുന്ന ട്രാഫിക് ക്യാമറകള്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
ഈ ഇന്റര്‍സെപ്ടര്‍ ഓവര്‍ സ്പീഡില്‍ പോകുന്ന വണ്ടികളുടെ ഫോട്ടം പിടിച്ചു പണി കൊടുക്കും
പലയിടത്തും പിടിപ്പിച്ചിരിക്കുന്ന ട്രാഫിക് ക്യാമറകള്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
നമ്മള്‍ സിഗ്നല്‍ അനുസരിച്ചിട്ടു കാര്യമില്ല.
പുറകെ ഒരുത്തന്‍ ഒന്നും ശ്രദ്ധിക്കാതെ വന്നിട്ട് ഇടിച്ചു തെറിപ്പിക്കുന്നത് കണ്ടില്ലേ
സിഗ്നല്‍ നോക്കാതെ എവിടെയെങ്കിലും നോക്കി നടന്നാല്‍ ഇങ്ങനെ ഒക്കെ പറ്റും.
സിഗ്നല്‍ ജമ്പ് ചെയ്യുമ്പോള്‍ നിങ്ങള്‍ മാത്രമല്ല അപകടത്തില്‍ പെടുന്നത്
ഉള്ളതില്‍ ഏറ്റവും തമാശ. തമാശ എന്നല്ല വിളിക്കേണ്ടത്.
പക്ഷെ ഈ ഓട്ടോ റിക്ഷ ഓടിക്കുന്നത് രജനി കാന്ത് ആണോ എന്നൊരു സംശയം ഉണ്ട്.
രണ്ടു വീലില്‍ ഓട്ടോ ഓടിക്കാന്‍ അങ്ങേര്‍ക്കെ പറ്റൂ.
പക്ഷെ ഈ പരിപാടി ഒക്കെ കൊണ്ട് നമ്മുടെ നാട്ടിലെ ബുദ്ധിജീവികളെ ഒക്കെ ബോധവല്‍ക്കരിക്കാന്‍ പറ്റുമോ എന്തോ. നമ്മുടെ നാട്ടില്‍ എല്ലാം അറിയാവുന്ന ആളുകള്‍ ആണല്ലോ.അവരെ ഒക്കെ പഠിപ്പിക്കാന്‍ ചെന്നാല്‍ അവര്‍ തിരിച്ചു പോലിസിനെ പഠിപ്പിക്കും ..
വാല്‍കഷണം : വലിയ ചിലവൊന്നുമില്ലാതെ ചെയ്യാവുന്ന ചില കാര്യങ്ങളും ബാന്‍ഗ്ലൂര്‍ പോലിസ് പരീക്ഷിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട് അപകടത്തില്‍ പെട്ട വാഹനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. ആ വണ്ടികളും അത് അപകടത്തില്‍ എങ്ങനെ പെട്ട് എന്നതിനെ കുറിച്ചുള്ള വിവരണങ്ങളും കണ്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഒരു നിമിഷമെങ്കിലും ആലോചിചിക്കും. ഒരു റിസ്ക് എടുക്കണോ വേണ്ടയോ എന്ന്. ഇത് നമ്മുടെ നാട്ടിലും പരീക്ഷിക്കാവുന്നതാണ്.