സലിം കുമാറിന് ദേശീയ അവാര്‍ഡ് കിട്ടിയ പോലെ തന്നെ എന്നെ സന്തോഷിപ്പിച്ചു ശരണ്യക്ക് കിട്ടിയ അവാര്‍ഡ് .എന്റെ ഏറ്റവും പ്രിയപ്പെട്ട നടികളില്‍ ഒരാള്‍ ആണ് ശരണ്യ. നായകന്‍ മുതല്‍ കണ്ട ചിത്രങ്ങളില്‍ ഒക്കെ സ്വന്തം അഭിനയ പാടവം കൊണ്ട് എന്നെ വിസ്മയിപ്പിച്ച നടി. സത്യത്തില്‍ ഇത് ശരണ്യക്ക് വൈകി വന്ന ഒരു അംഗീകാരം ആണ്.തവമായ് തവമിരുന്ത് എന്ന ചിത്രം കാണുമ്പോഴൊക്കെ തോന്നും എന്തുകൊണ്ടാണ് ആ ചിത്രത്തിലെ അഭിനയത്തിന്
ശരണ്യക്ക് അവാര്‍ഡ് കിട്ടാത്തതെന്ന്‍. പ്രശസ്ത തമിഴ് നടനും സംവിധായകനും ആയ പൊന്‍വണ്ണനെ വിവാഹം കഴിച്ചതിനു ശേഷം കുറെ വര്‍ഷത്തോളം ശരണ്യ അഭിനയ രംഗത്ത് ഉണ്ടായിരുന്നില്ല. സ്വയം സൃഷ്ടിച്ച ആ ഇടവേളയ്ക്കു ശേഷം തിരിച്ചു വന്നിട്ടാണ് യാവരും നലം, തവമായ് തവമിരുന്ത് , കളവാണി, വേദം, വാനം മുതലായ ചിത്രങ്ങളിലൂടെ വന്‍
തിരിച്ചു വരവ് നടത്തിയത്. ഇപ്പൊ അവാര്‍ഡ് ലഭിച്ച തെന്മേര്‍ക്ക് പരുവക്കാറ്റ് എന്ന ചിത്രം നായികാ പ്രാധാന്യമുള്ള ഒരു ചിത്രമാണ്. മകനെ വളര്‍ത്താന്‍ വേണ്ടി മാത്രം ജീവിക്കുന്ന ഒരു വിധവയുടെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഈ അഭിനേത്രി അവാര്‍ഡ് കരസ്ഥമാക്കിയത്. മണിരത്നത്തിന്റെ ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ ഈ നടി
മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. പൊന്‍വണ്ണനെയും നിങ്ങള്‍ അറിയും. ഫ്ലാഷ് എന്ന സിബി മലയില്‍ ചിത്രത്തില്‍ മുത്തശ്ച്ചന്റെ വേഷം അഭിനയിച്ച നടന്‍. അവരുടെ ദാമ്പത്യ ജീവിതം വിജയകരമായ 15 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ജീവിതത്തിലും സിനിമയിലും വിജയകരമായി മുന്നോട്ടു പോകുന്ന ശരണ്യക്ക് അഭിനന്ദനങ്ങള്‍.
അഭിനന്ദനങ്ങള്‍...
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്
മറുപടിഇല്ലാതാക്കൂഎനിക്കും ഇഷ്ടമാണ് ശരണ്യയെ.. അഴകിയ തമിഴ് മകന്‍ എന്ന സിനിമ കണ്ടാണ് ഞാനവരുടെ ഫാനായത്.. കോമഡി അസ്സലായി കൈകാര്യം ചെയ്യും.. അര്‍ഹിച്ച അവാര്‍ഡ് തന്നെ...
മറുപടിഇല്ലാതാക്കൂഈശ്വരാ.. ശാലിനി അതും കണ്ടോ ? സമ്മതിച്ചു തന്നിരിക്കുന്നു... ആ പടം കണ്ടിട്ട് അഞ്ചു ദിവസമാണ് ഞാന്‍ പനിച്ചു കിടന്നത്
മറുപടിഇല്ലാതാക്കൂAzhakiya thamizh makanil saranya abhunayichittuno?? Ethu roalil??
മറുപടിഇല്ലാതാക്കൂരാവണന് പറഞ്ഞത് ശരിയാണല്ലോ. പറഞ്ഞത് പോലെ ഇതു റോളില്‍ ? അതില്‍ ഗീത ആണല്ലോ.. ശാലിനിയേ..കൂയ്
മറുപടിഇല്ലാതാക്കൂസോറി, സിനിമേടെ പേര് മാറിപ്പോയി.. ഞാന്‍ ഉദ്ദേശിച്ച സിനിമ "emtan magan" ആണ്.. അതില്‍ ഭരത്തിന്റെ അമ്മയുടെ റോള്‍ ആണ്.. :) അഴകിയ തമിഴ് മഗന്‍ ഞാന്‍ കണ്ടില്ല ട്ടോ...
മറുപടിഇല്ലാതാക്കൂനല്ല ബെസ്റ്റ് പടങ്ങളാണല്ലോ ശാലിനി കാണുന്നത്.. സമ്മതിച്ചു തന്നിരിക്കുന്നു. :)
മറുപടിഇല്ലാതാക്കൂ