ഉള്ളത് പറയണമല്ലോ ഈ അടുത്ത കാലത്തൊന്നും ഇത്രയും പൌരുഷവും ആകാര ഭംഗിയും ഒത്തിണങ്ങിയ ഒരു നടനെ മലയാള സിനിമയ്ക്കു ലഭിച്ചിട്ടില്ല. നന്ദനം എന്ന ആദ്യ ചിത്രത്തില്‍ തന്നെ പ്രിഥ്വിരാജ് മലയാളികളുടെ മനസ്സ് കവര്‍ന്നു. ഇപ്പൊ അമ്പതു സിനിമയില്‍ കൂടുതല്‍ പൂര്‍ത്തിയാക്കിയ ഈ യുവ നടന്‍ ( ഈ വിശേഷണത്തിന് ഇന്ന് മലയാള സിനിമയില്‍ അക്ഷരാര്‍ത്ഥത്തില്‍ അര്‍ഹനായ ഒരേ ഒരു നടന്‍ ) എവിടെയാണ് നില്‍ക്കുന്നതെന്ന് ഒന്ന് നോക്കാം.
സത്യം പറഞ്ഞാല്‍ നന്ദനം കണ്ടു കഴിഞ്ഞപ്പോ വിചാരിച്ചു ഇവന്‍ ആണ് അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്ന്. ബട്ട് അദ്ദേഹം ഇപ്പോഴും തുടങ്ങിയിടത് തന്നെ നിക്കുകയാണ്. പൊങ്ങച്ചത്തിന്റെ അളവ് കുറച്ചു കൂടിയിട്ടുണ്ടെന്ന് മാത്രം. ജോഷി ഉള്‍പ്പെടെയുള്ള ഒന്നാംകിട സൂപ്പര്‍ സംവിധായകരുടെ പടങ്ങളില്‍ അഭിനയിച്ചിട്ടും സ്വന്തം പേരില്‍ ഒരു പടം വിജയിപ്പിക്കാനോ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനോ ഉള്ള കഴിവ് ഇപ്പോഴും ഈ താരത്തിനില്ല. അതൊരു കുറവല്ല. പക്ഷെ സ്വയം അത് സമ്മതിപ്പിക്കണം എന്ന് മാത്രം. ഒരു വിധം ഉള്ള എല്ലാ അഭിമുഖങ്ങളിലും പുള്ളി ഇപ്പൊ പറയാറുള്ള ഒരു ടയലോഗ് ഉണ്ട്. 'പുതിയ മുഖം ' ഞാന്‍ സ്വന്തം പേരില്‍ വിജയിപ്പിച്ചതാണ്. സൂപ്പര്‍ സ്റ്റാര്‍ ആയി മലയാളികള്‍ എന്നെ അംഗീകരിച്ചു കഴിഞ്ഞു. ഇതില്‍ ഏറ്റവും രസകരമായ ഒരു കാര്യം എന്താന്നു വച്ചാല്‍ പുള്ളി തുടര്‍ന്ന് പറയുന്ന വാചകങ്ങളാണ്. 'മലയാളത്തില്‍ ബിസിനസ് ചെയ്യാന്‍ കഴിവുള്ള ഒരു സ്റ്റാര്‍ ഞാന്‍ ആണെന്ന് പറയുന്നതില്‍ എനിക്ക് സന്തോഷം ഉണ്ട്.ബട്ട് അത് പോര. എന്നെ പോലെ പത്തു പേര് കൂടി ഉണ്ടെങ്കിലെ മലയാള സിനിമ രക്ഷപെടൂ.' സ്വയം ഒരു സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് പറയുക മാത്രമല്ല ഇത് പോലുള്ള വേറെ പത്തെണ്ണം കൂടി വേണം എന്ന് ആശങ്കപെടുകയും ചെയ്യുന്നു. എത്ര മഹത്തരമായ ചിന്ത... പുതിയ മുഖം കണ്ടവര്‍ക്കറിയാം. തമിഴില്‍ വിജയ്, സുര്യ , ചിമ്പു മുതലായവര്‍ പല തവണ അഭിനയിച്ചു അഭിനയിച്ചു പഴകിയ അതെ വീഞ്ഞ് ആകര്‍ഷകമായ ഒരു കുപ്പിയില്‍ അടച്ചതാണ് പുതിയ മുഖം എന്ന്. സംവിധായകന്‍ അതിലെ സംഘട്ടന രംഗങ്ങള്‍ അത്യകര്‍ഷകമായി ചിത്രീകരിച്ചതാണ് ആ പടത്തിന്റെ വിജയത്തിന് കാരണം.
എന്നാലും അതൊന്നും ഇദ്ദേഹത്തിനു ഒരു മൈന്‍ഡ് ഇല്ല. നല്ല ഭാഷ ശുദ്ധി ഉള്ള ഒരു നടനാണ് പ്രിഥ്വിരാജ്. സൈനിക സ്കൂളിലും പിന്നെ ഓസ്ട്രേലിയയിലും ആണ് ജീവിച്ചതെങ്കിലും അനര്‍ഗള നിര്‍ഗളമായി സംസാരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ബാക്കി പല നടന്മാര്‍ക്കും ഇല്ലാത്ത ഒരു ക്വാളിറ്റി. പക്ഷെ ഇതെല്ലം സ്വന്തം പൊങ്ങച്ചം പറയാനാണെന്ന് മാത്രം.ഈ അടുത്ത കാലത്ത് മനോരമ ന്യൂസില്‍ 'നേരെ ചൊവ്വേ' എന്ന പരിപാടിയില്‍ വന്ന അദ്ദേഹത്തിന്‍റെ അഭിമുഖം പൊങ്ങച്ചത്തിന്റെ ഒരു ഘോഷയാത്ര ആയിരുന്നു. ഒരു തരം വാനിടി ഫെയര്‍. അതില്‍ പ്രിഥ്വി തട്ടിവിട്ട ഒരു വാചകം... 'ഒരിക്കല്‍ എന്‍റെ സുഹൃത്ത് ശ്രീ അഭിഷേക് ബച്ചന്‍ എന്നോട് പറഞ്ഞു നീ ഭാഗ്യവാനാനെന്നും എന്‍റെ ഒക്കെ പ്രായം വരുമ്പോ നീ ഒരു ലെജെന്‍റ്റ് ആയി മാറും എന്ന് ഒക്കെ ...' ഇത് കേട്ടാല്‍ നിങ്ങള്‍ക്ക് എന്താ
തോന്നുന്നത് ? അഭിഷേക് ബച്ചന്‍ എന്ന് പറയുന്നത് ശശി, ബാബു , ഷിബു എന്നൊക്കെ പറയുന്ന പോലെ ആര്‍ക്കും അറിയാന്‍ വയ്യാത്ത ഒരാളാണെന്ന്. അമിതാഭ് ബച്ചനെ പറ്റി ഇങ്ങനൊന്നും അടിക്കാഞ്ഞത് ഇങ്ങേരുടെ ഭാഗ്യം. അല്ലെങ്കില്‍ ഉദയനാണു താരത്തില്‍ മോഹന്‍ ലാല്‍ പറയുന്ന പോലെ ബച്ചന്‍ മുംബയില്‍ നിന്ന് ആളെ വിട്ടു അടിപ്പിചേനെ.
തോന്നുന്നത് ? അഭിഷേക് ബച്ചന്‍ എന്ന് പറയുന്നത് ശശി, ബാബു , ഷിബു എന്നൊക്കെ പറയുന്ന പോലെ ആര്‍ക്കും അറിയാന്‍ വയ്യാത്ത ഒരാളാണെന്ന്. അമിതാഭ് ബച്ചനെ പറ്റി ഇങ്ങനൊന്നും അടിക്കാഞ്ഞത് ഇങ്ങേരുടെ ഭാഗ്യം. അല്ലെങ്കില്‍ ഉദയനാണു താരത്തില്‍ മോഹന്‍ ലാല്‍ പറയുന്ന പോലെ ബച്ചന്‍ മുംബയില്‍ നിന്ന് ആളെ വിട്ടു അടിപ്പിചേനെ.
ഇതൊക്കെ സഹിക്കാം. മണി രത്നത്തിന്റെ പുതിയ ചിത്രത്തില്‍ അഭിനയിച്ചപ്പോ ഉണ്ടായ അനുഭവം ചോദിച്ചപ്പോ ഈ ചേട്ടന്‍ പറഞ്ഞ മറുപടി ആണ് എല്ലാത്തിലും വച്ച് ഏറ്റവും രസകരം. ഓരോ സീന്‍ എടുക്കുന്നതിനും മുമ്പ് മണി സാര്‍ എന്നോട് അത് വിശദീകരിക്കും. ഞാന്‍ അത് കേട്ടിട്ട് ചില അഭിപ്രായങ്ങള്‍ പറയും. മണി സാര്‍ അത് ഉടന്‍ തന്നെ സീനില്‍ ചേര്‍ക്കും. അങ്ങനെയാണ് ഷൂട്ടിംഗ് പുരോഗമിച്ചത് .
മൌന രാഗം, റോജ, ബോംബെ , നായകന്‍ മുതലായ സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയ്ക്കു പുതിയ ഒരു ദൃശ്യബോധം ഉണ്ടാക്കി കൊടുത്ത ഒരു സംവിധായകനെ പറ്റി ആണ് മലയാളത്തിലെ ഈ കൊച്ചു സൂപ്പര്‍ സ്റ്റാര്‍ ഇങ്ങനെ ഒരു ബോധവുമില്ലാതെ ഓരോന്ന് പറയുന്നത്.
ഈ ചേട്ടന്‍റെ ഇത്തരം ഗീര്‍വാണങ്ങള്‍ ഒരുവിധം ഉള്ള എല്ലാ മലയാളികളും സഹിച്ചു കൊണ്ടിരിക്കുകായിരുന്നു. പക്ഷെ ഇപ്പൊ എല്ലാവരുടെയും ക്ഷമയുടെ നെല്ലിപ്പലക പൊളിഞ്ഞു എന്ന് തോന്നുന്നു. ഈ പേര് കേള്‍ക്കുമ്പോ തന്നെ ഇപ്പ പലരും പുളിച്ച തെറി ആണ് പറയുന്നത്. താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിചീട വരേണ്ടതും എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. പണ്ട് സൂപ്പര്‍ സ്റ്റാറുകളെ വിമര്‍ശിച്ചും കളിയാക്കിയും നടന്ന ഈ ചേട്ടന്‍ ഇപ്പൊ അവരോടു സന്ധി ആയെന്നു തോന്നുന്നു. ലാലേട്ടന്റെ പഴയ പണം വാരി പടങ്ങളുടെ വിജയ കാരണം MCR മുണ്ട് ഉടുത്തു അണ്ടര്‍ വെയര്‍ കാണിച്ചു നടക്കുന്നതാണെന്ന് തെറ്റി ധരിച്ചു അദ്ദേഹം ഇപ്പൊ ഏറ്റവും പുതിയ പടത്തില്‍ ആ വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോ വച്ചിട്ടുള്ള നൂറു കണക്കിന് ഫ്ലെക്സ് ബോര്‍ഡുകള്‍ കേരളം മുഴുവന്‍ വച്ചിട്ടുണ്ട്. ആരെ കാണിക്കാനാണോ ആവോ. നമ്മുടെ ഒക്കെ ഗതികേട്. അല്ലാതെന്തു പറയാന്‍.
അതെ സമയം ചേട്ടനായ ഇന്ദ്രജിത്ത് തന്മയതോട് കൂടിയുള്ള അഭിനയത്തിലൂടെ സാവകാശം മുന്നേറി വരുന്നുണ്ട്. മീശ മാധവനില്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെ അഭിനയ ജീവിതം എത്രത്തോളം മുന്നേറിയിട്ടുണ്ട് എന്ന് അറിയാന്‍ അവസാനം ഇറങ്ങിയ 'നായകന്‍' എന്ന പടം കണ്ടാല്‍ മതി. പക്ഷെ ഈ സൂപ്പര്‍ താരം ഇതൊന്നും കണ്ട മട്ടില്ല. നന്ദനം ഇറങ്ങിയതിനു ശേഷം നല്‍കിയ ഒരു അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞത് പ്രിഥ്വി യുടെ സമയം വരാനിരിക്കുന്നതെ ഉള്ളു എന്നും പ്രിഥ്വി യുടെ അഭിനയം ഇനി മലയാളികള്‍
കാണാനിരിക്കുന്നത്തെ ഉള്ളു എന്നും ഒക്കെയാണ്. രഞ്ജിത്ത് ഇപ്പൊ ഒന്നും മിണ്ടുന്നില്ല. പുള്ളിക്ക് സംഗതി പിടി കിട്ടികാണും
25 വര്‍ഷത്തില്‍ കൂടുതല്‍ മലയാളത്തില്‍ പിടിച്ചു നിന്ന...ഇപ്പോഴും പിടിച്ചു നില്‍ക്കുന്ന മമ്മൂട്ടിയും മോഹന്‍ ലാലും എങ്ങനെ ആണ് ആ സ്ഥാനത്ത് എത്തിയതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കിയാല്‍ മാത്രം മതി .. നാടോടിക്കാറ്റ് , കിരീടം, ചിത്രം, കിലുക്കം, ഒരു വടക്കന്‍ വീരഗാഥ, തനിയാവര്‍ത്തനം തുടങ്ങിയ ചിത്രങ്ങളിലെ മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയും അഭിനയം വല്ലപ്പോഴും ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്. എല്ലാ അഭിമുഖങ്ങളിലും പ്രിഥ്വി സ്ഥിരമായി പറയാറുള്ള ഒരു പരാതി ഉണ്ട്. ലാലേട്ടനും മമ്മൂട്ടിയും അഭിനയിച്ചു തുടങ്ങിയ സമയത്ത് നല്ല സംവിധായകരും കഥാകൃത്തുക്കളും ഒരുപാടുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ക്ക് നല്ല കഥാപാത്രങ്ങളെ ലഭിച്ചു എന്നൊക്കെ. ലോഹിത ദാസിന്‍റെ ചക്രം എന്ന സിനിമയില്‍ ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രം കണ്ടാല്‍ മനസ്സിലാവും ഈ വാചകത്തിലെ പൊള്ളത്തരം. സിനിമയില്‍ തന്നെ അവതരിപ്പിച്ച രഞ്ജിത്ത് എന്തുകൊണ്ട് രണ്ടാമതൊരു ചിത്രത്തില്‍ ക്ഷണിച്ചില്ല എന്നോര്‍ത്ത് നോക്കണം.മോഹന്‍ ലാല്‍ പല സിനിമകളിലും ആകര്‍ഷകമായി അവതരിപ്പിച്ചു നമ്മളെ ഒക്കെ ചിരിപ്പിച്ചു വശത്താക്കിയ നര്‍മ രംഗങ്ങള്‍ ഒക്കെ അനുകരിക്കാന്‍ ഈ നടന്‍ ചില സിനിമകളില്‍ ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കംഗാരു, one way ടിക്കറ്റ് മുതലായ ചിത്രങ്ങളിലെ ഈ നടന്‍റെ ഹാസ്യ രംഗങ്ങള്‍ കണ്ടാല്‍ കരച്ചില്‍ വരും. അത് പോലെ തന്നെ വികാര നിര്‍ഭരമായ സീനുകളും. അവനവന്‍റെ റേഞ്ച് നോക്കിയിട്ട് വേണ്ടേ ഇതിലൊക്കെ പോയി അഭിനയിക്കാന്‍. മലയാളത്തില്‍ ആദ്യം തന്നെ തിരക്കഥ നോക്കിയിട്ട് ഡേറ്റ് കൊടുക്കുന്ന ഒരേ ഒരു നടന്‍ താനാണെന്ന് കിട്ടുന്നിടതൊക്കെ എഴുന്നള്ളിക്കുന്നുമുണ്ട് ഈ ചേട്ടന്‍. എന്നിട്ടും സ്വയം ഒരു വിശകലനം നടത്താന്‍ തയ്യാരാവണ്ടേ .
മറ്റു നടന്മാര്‍ക്കില്ലാത്ത ആകാര സൌഭഗവും ശബ്ദവും എല്ലാം ഒത്തിണങ്ങിയ ഒരു നടന്‍ തന്നെയാണ് പ്രിഥ്വിരാജ്. ഒരു പക്ഷെ ഈ അടുത്ത കാലത്ത് മലയാള സിനിമ കണ്ടതില്‍ തികച്ചും സുന്ദരന്‍. പക്ഷെ സൌന്ദര്യതോടൊപ്പം വിവേകം കൂടി ഉള്ളപ്പോഴാണ് അതിനു പൂര്‍ണത കൈവരുന്നതെന്ന സത്യം ഇനിയെങ്കിലും ഈ നടന്‍ മനസ്സിലാക്കിയാല്‍ കൊള്ളാം.
വളരെ കറക്റ്റ് അണ്ണാ...ഞാന്‍ ഇവനെ കുറിച്ച് വളരെ hopeful ആയിരുന്നു ഒരു മൂന്ന് നാല് കൊല്ലം മുമ്പ് വരെ..പക്ഷെ ഇപ്പ അടിക്കണ dialogues കേട്ട നമ്മള്‍ ലജ്ജിച്ചു തലതഴ്തും...initially ഞാന്‍ വിചാരിച്ചു ഇവന്‍ വളരെ sensible ഉം matured ഉം commonsense ഉം ഉള്ളവനാണെന്ന്...പക്ഷെ ഇപ്പൊ അടിക്കണ കേട്ടാല്‍ തോന്നും, ഇവന് നാണമില്ലേ, ഇവന് ബോധമില്ലേ, ഇവന് ഉളുപ്പില്ലേ...ഇതൊന്നും ഇവനെ പറഞ്ഞു മനസ്സിലാകി കൊടുക്കാന്‍ ഇവന്റെ ചേട്ടനും അമ്മയ്ക്കും ഇവന്റെ അഭ്യുടയകാംഷികള്‍ക്കും കഴിയുന്നില്ലേ...
മറുപടിഇല്ലാതാക്കൂശരിയാണ്...അനശ്വര നടന്‍ സുകുമാരന്റെ മകന്‍ എന്നുള്ള ഒരു പരിഗണനയിലാണ് ഇദ്ദേഹത്തെ പ്രേക്ഷകര്‍ സഹിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം..
മറുപടിഇല്ലാതാക്കൂആ പരിഗണന ഇല്ലാതെ തന്നെ ഉയരങ്ങളിലെത്താന്‍ ചേട്ടന്‍ ഇന്ദ്രജിത്തിന് കഴിയും...
agree to the post and comments,100%
മറുപടിഇല്ലാതാക്കൂannna kalakki nanum ningalodu yojikkunnu
മറുപടിഇല്ലാതാക്കൂചാത്തനേറ്: സത്യം പറഞ്ഞാ വിനയന്‍ പടങ്ങളില്‍ അഭിനയിച്ച് അഭിനയിച്ച് തല തിരിഞ്ഞ് പോയതാണെന്നാ സംശ്യം. നല്ലൊരു കഥയില്ലേല്‍ എവനെ കണ്ടോണ്ടിരിക്കാന്‍ തോന്നൂല
മറുപടിഇല്ലാതാക്കൂപ്രിഥ്വിരാജ് അപാര കഴിവുള്ള അഭിനേതാവ് തന്നെയാണ്.ലവന്‍ ചിരിപ്പിക്കാന്‍ നോക്കിയാല്‍ നമ്മള്‍ കരയും...ലവന്‍ കരഞ്ഞാലോ നമ്മള്‍ ചിരിക്കും...
മറുപടിഇല്ലാതാക്കൂനന്നായി... നേരെ ചൊവ്വേ കണ്ടപ്പോള്‍ എനിക്കും പെരുവിരലില്‍ നിന്ന് പെരുത്ത് കയറിയതാണ്...
മറുപടിഇല്ലാതാക്കൂഇവന്റെ ഗീര്‍വാണം ഒക്കെ സഹിക്കേണ്ട ഗതികേടായല്ലോ നമ്മള്‍ക്ക്..
//സിനിമയില്‍ തന്നെ അവതരിപ്പിച്ച രഞ്ജിത്ത് എന്തുകൊണ്ട് രണ്ടാമതൊരു ചിത്രത്തില്‍ ക്ഷണിച്ചില്ല എന്നോര്‍ത്ത് നോക്കണം.//
മറുപടിഇല്ലാതാക്കൂmanassilaayilla dushaasanaa.. enthaanu udheshichathu?
അതായത്.. തന്നെ ആദ്യമായി സിനിമയില്‍ introduce ചെയ്ത രഞ്ജിത്ത് എന്തുകൊണ്ട് പിന്നെ ഒരു സിനിമയിലേക്ക് ഇയാളെ വിളിച്ചില്ല എന്നാ ഞാന്‍ ഉദ്ദേശിച്ചത്
മറുപടിഇല്ലാതാക്കൂRandamathu vilichalloo.. Thirakkatha... :D
മറുപടിഇല്ലാതാക്കൂവളര്ന്നു വരുന്ന ഒരു ചെറുപ്പക്കാരനെ ഇങ്ങനെ അക്ഷേപിക്കണ്ടായിരുന്നു . എന്നും നമുക്ക് മമ്മൂട്ടിയും മോഹന്‍ലാലും മതിയോ . മഹാന്‍ മാരായ പല ചലച്ചിത്ര ക്കരന്മാരും മണ്‍ മറഞ്ഞു പോയിക്കൊണ്ടേ ഇരിക്കുന്നു , നമ്മള്‍ മലയാളികള്‍ പുതിയ ഉടയങ്ങളെ അത്ര വേഗം അംഗീകരിക്കില്ല, പെട്ടാന്നു വളരാന്‍ അനുവദിക്കില്ല , ഉദാഹരണമായി ലോഹിടസിനു പ്രകാരം ഒരാളില്ല ,
മറുപടിഇല്ലാതാക്കൂഎന്തായാലും നമ്മുടെ ഒക്കെ പ്രതീക്ഷയായ കൊച്ചീക്കാരന്‍ ക്രിക്കറ്റ് കളിക്കാരന്‍ കട്ടികൂട്ടുനതും , പറയുന്നത് പോലെയോന്ന്നും മലയാളിക്ക് നാന്ന ക്കെട് ഉണ്ടാക്കുന്ന വിടാം ഒന്നുമ ഈ നടനില്‍ നിന്ന് ഉണ്ടാകുനതായി തോനുന്നില്ല
വളരട്ടെ നാളത്തെ പ്രതീക്ഷയായി
ഒരു പ്രിത്വിരാജ് എങ്കിലും
ജയന്‍ എന്നാ നടനെ നമുക്ക് ഓര്‍ക്കാം
സുഹൃത്തേ സുധീറേ ...പൃഥ്വിരാജ് വെറും ഒരു മോശപ്പെട്ട ആള്‍ ആണെന്നല്ല ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. അവന്‍റെ നല്ല ഗുണങ്ങള്‍ എല്ലാം ആ പോസ്റ്റിന്റെ തുടക്കത്തില്‍ വിവരിച്ചിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂപക്ഷെ അറുപതോളം ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ഒരു നടന്‍ ഇപ്പോഴും ഇങ്ങനെ അഭിനയിച്ചാല്‍ മതിയോ ? ഇദ്ദേഹത്തിന്‍റെ പ്രായത്തില്‍ മോഹന്‍ ലാല്‍ അഭിനയിച്ച ചിത്രങ്ങള്‍ താങ്കള്‍ ഒന്ന്
കണ്ടു നോക്കു. ഇത്രയ്ക്കു legentary ആയ ഒരു നടന്‍ ഇത് വരെ സ്വയം പുകഴ്ത്തി പറയുന്നത് താങ്കള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ? ഇന്നലെ മുളച്ച ഒരു തരാം മാത്രമാണ് പൃഥ്വിരാജ്.
ഒരു നടന്‍ എന്നാ നിലയില്‍ ഇയാള്‍ ഇനിയും കഴിവ് തെളിയിക്കേണ്ടിയിരിക്കുന്നു. എന്നിട്ടാവാം വാചക മേള