2016, മേയ് 22, ഞായറാഴ്‌ച

വീണ്ടും ബ്ലോഗിങ്ങ് തുടങ്ങുന്നു


    
ഈ കൊച്ചു ബ്ലോഗിലെ എഴുത്ത് വായിക്കാനും ആസ്വാദനം അറിയിക്കാനും ഒക്കെ സന്മനസ്സു കാണിച്ച വായനക്കാരേ .. വീണ്ടും എഴുത്ത് തുടങ്ങുകയാണ്. ഈ ബ്ലോഗിലെ ഏറ്റവും കുറച്ചു പോസ്റ്റുകൾ ഉള്ള ഒരു വർഷമായിരുന്നു 2015. 
കൃത്യമായി പറഞ്ഞാൽ വെറും ഒരേയൊരു പോസ്റ്റ്‌. വ്യക്തിപരവും തൊഴിൽ പരവുമായ തിരക്കുകൾ കാരണമാണ് സത്യം പറഞ്ഞാൽ എഴുതാൻ കഴിയാതിരുന്നത്. പക്ഷെ വായന നല്ലത് പോലെ നടക്കുന്നുണ്ടായിരുന്നു. എഴുതാൻ പറ്റിയ ഒത്തിരി വിഷയങ്ങൾ ഉണ്ടായിരുന്നു ചുറ്റിനും. പക്ഷെ ഒന്നും നടന്നില്ല. എന്തായാലും ബ്ലോഗ്‌ പൊടി തട്ടിയെടുക്കാൻ തീരുമാനിച്ചു. 

ദേണ്ടെ , ലിതാണ് പ്ലാൻ 

1. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജനിക്കുന്നു - സീസൺ 2 
2. സംവരണ വിരുദ്ധ പോസ്റ്റിനു കിട്ടിയ തെറികൾക്കുള്ള മറുപടി പോസ്റ്റ്‌ 
3. അത്യാവശ്യം കുറച്ചു സിനിമാ നിരൂപണ പോസ്റ്റുകൾ 
4. സംഗീതത്തെ കുറിച്ചുള്ള കുറച്ചു കുറിപ്പടികൾ 
5. ശകലം രാഷ്ട്രീയം 

തൽക്കാലം ഇത്രയുമാണ് പ്ലാൻ ചെയ്യുന്നത്. നടന്നാൽ മതിയായിരുന്നു..

( ഫേസ്ബുക്ക് പോസ്റ്റുകളുടെ ധാരാളിത്തത്തിൽ ബ്ലോഗ്‌ വായനക്കാർ കുറഞ്ഞു വരികയാണ്‌. പക്ഷെ കാക്കയ്ക്കും തൻ ബ്ലോഗ്‌ പൊൻ ബ്ലോഗ്‌ എന്നാണല്ലോ. നിങ്ങളുടെ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു )

- ഒപ്പ് 
ദുഷ് 



5 അഭിപ്രായങ്ങൾ:

  1. വായനക്കരെല്ലാം ഇവിടൊക്കെത്തന്നെ ഉണ്ട് ഭായ്.. നിങ്ങള് തുടങ്ങൂന്നേ...
    Waiting for സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജനിക്കുന്നു - സീസൺ 2... :)

    മറുപടിഇല്ലാതാക്കൂ
  2. 2015-ൽ ഒരു പോസ്റ്റ് എന്ന് കേട്ടപ്പം അത് വായിക്കാൻ ഞാൻ അങ്ങോട്ടോടി. അത് വായിച്ചതാരുന്നു. പോട്ട്, ഇനി തുടർന്ന് കാണാല്ലോ

    മറുപടിഇല്ലാതാക്കൂ
  3. Alla Dussu Vallathum Nadakkuvo?...

    Especially nammude Season - 2.

    All podi thatti edukkum ennu paranjittu aalude podi polumilla.

    May, June, July, August, September, October !!!!!!. Too Much Dusssu!!!!!

    മറുപടിഇല്ലാതാക്കൂ