2011, ഫെബ്രുവരി 27, ഞായറാഴ്‌ച

ബെര്‍ളി സാര്‍ പ്രചോദിതന്‍ ആവുമ്പോള്‍ !!!

ഉള്ള സത്യം ആദ്യമേ പറഞ്ഞേക്കാം. അങ്ങേര്‍ എന്റെ പോസ്റ്റ്‌ ചൂണ്ടി അല്ലെങ്കില്‍ കോപ്പി അടിച്ചു എന്നൊന്നുമല്ല ദുശാസ്സനന്‍ ഇവിടെ ആരോപിക്കുന്നത്. അതിന്റെ പേരില്‍ ഒരു തെറി വിളി മഹോത്സവത്തിന് നമ്മളില്ല.  ചിലപ്പോ ഈ പോസ്റ്റ്‌ കണ്ടിട്ട് അദ്ദേഹം നമ്മുടെ പുതിയ മലയാള സിനിമ സംവിധായകരെ പോലെ 'പ്രചോദനം' ഉള്‍ക്കൊണ്ടാതായിരിക്കാനെ തരമുള്ളൂ. അല്ലെങ്കില്‍ തന്നെ സ്വന്തം പോസ്റ്റുകള്‍ മറ്റുള്ളവര്‍ ചൂണ്ടുമ്പോള്‍ പൊട്ടി തെറിക്കുന്ന ബെര്‍ളി സാര്‍ അങ്ങനെ ഒക്കെ ചെയ്യുമോ ? എന്തായാലും കഴിഞ്ഞാഴ്ച ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പോസ്റ്റിനു "പ്രചോദനം" നല്‍കി എന്ന് തോന്നുന്നു. ഇത്  'ചൂണ്ടി' കാണിച്ച കാര്‍ന്നോര്‍  ചേട്ടന് നന്ദി രേഖപ്പെടുത്തി കൊള്ളുന്നു. എന്തായാലും രണ്ടു പോസ്റ്റുകളും നിങ്ങ കണ്ടു നോക്കിന്‍..

എന്തായാലും പുള്ളിയുടെ ചില പ്രയോഗങ്ങള്‍ എനിക്ക് ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് ജാനുവിനെ പറ്റി എഴുതിയത്. അത് തകര്‍ത്തു 

ഇത് ദുശുവിന്റെ പോസ്റ്റ്‌ 

പാല്‍ക്കാരന്‍ പയ്യന്‍, സരള , ജാനു - കൌമാര ബിംബങ്ങള്‍ - ഒരു പഠനം

     ഇന്നലെ രാത്രിയാണ് , കൃത്യമായി പറഞ്ഞാല്‍ സൂര്യയിലെ പാതിരാ പടം കണ്ടു കഴിഞ്ഞപ്പോഴാണ്  വന്‍ മുഴക്കത്തോടെ എന്റെ മനസ്സിലേക്ക് ഈ ചിന്ത കടന്നു വന്നത്. ഒരു പാല്‍ക്കാരന്‍ പയ്യന്റെ കഥയായിരുന്നു ചിത്രത്തിന്റെ കാമ്പ് . പാല്‍ പശു എന്നീ ബിംബങ്ങള്‍  വന്നപ്പോഴാണ് കാമ്പ് ഇതിനിടക്ക്‌ വന്നത്. ക്ഷമിക്കുക ( ബിംബം കൊണ്ടുള്ള കളിയാണ് ഈ പോസ്റ്റ്‌. ആരും തല്ലരുത് :) )

     അപ്പൊ പറഞ്ഞു വന്ന വിഷയം മാറിപ്പോയി. ഈ പാല്‍ക്കാരന്‍ പയ്യന്റെ കഥ ഞാന്‍ ജനിച്ചപ്പോ തൊട്ടു കേള്‍ക്കുന്നതാണ്. അത് പോലെ തന്നെ ജാനുവിന്റെയും. എന്നാല്‍ ഇത് വരെ ഇതൊന്നും ഒരു പഠനത്തിനു വിധേയമായിട്ടില്ല. ദുശാസ്സനന്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഒരു ശരാശരിക്കു മലയാളിക്ക് പരിചിതമായതും എന്നാല്‍ ഇത് വരെ ആരും അര്‍ഹിക്കുന്ന പ്രാധ്യാന്യം കൊടുത്തിട്ടില്ലാതതുമായ ചില യഥാര്‍ത്ഥ കേരളീയ ബിംബങ്ങളെ പരിചയപ്പെടുത്തുക എന്നതാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം . കേരളീയ ബിംബങ്ങള്‍ എന്ന് പറഞ്ഞാല്‍ കിണ്ടി, ഭസ്മം , നില വിളക്ക് , നാലു കേട്ട് എന്ന് ഒരു തെറ്റി ധാരണ ചിലര്‍ക്കൊക്കെ ഉണ്ട്. യഥാര്‍ത്ഥ കിണ്ടി .. സോറി ബിംബങ്ങള്‍ ഇവിടെ കണ്ടോ.. ഇതൊക്കെ തന്നെയാണ് മലയാളിയുടെ കൌമാര ബിംബങ്ങളും 

1. പാല്‍ക്കാരന്‍ പയ്യന്‍ -
    എത്രയോ കാലമായി ഈ പയ്യന്‍ പാലും കൊണ്ട് പല വീട്ടിലും പോകുന്നു. വളര്‍ന്നു വരുന്ന പൊടി മീശ , വെളുത്തു തുടുത്തു നെയ്‌ കുമ്പളങ്ങ പോലുള്ള തടി. പാല്‍ വാങ്ങുന്ന വീട്ടിലെ ചെറുപ്പക്കാരി ചേച്ചി, കൊച്ചമ്മ എന്നിവരെ കാണുമ്പോള്‍ വിയര്‍ക്കുന്ന ദേഹ പ്രകൃതി ഇവയാണ് ഇവന്റെ ലക്ഷണം. വേറൊരു കാര്യം എന്താന്നു വച്ചാല്‍ ഇവന്‍ തുടങ്ങി വയ്ക്കുന്ന 'പലതും ' മുഴുമിക്കുന്ന ടൈപ്പ് അല്ല. പണ്ടത്തെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളിലെ നായികമാരുടെ നാണം , അടക്കം ഒതുക്കം എന്നിവ ഇവന്റെ മുഖ മുദ്രകളാണ് . കാലാകാലങ്ങളായി പയ്യന്‍ പല വീട്ടിലും മുകളിലത്തെ ഷെല്‍ഫില്‍ ഇരിക്കുന്ന മുളക് പൊടിയുടെ പാട്ട എടുക്കാനും ഫ്യൂസ് ആയ ബള്‍ബ്‌ മാറ്റി ഇടാനും ഒക്കെ കൊച്ചമ്മമാരെ സഹായിച്ചു കാലം കഴിക്കുന്നു. ഇവന് വരെയുള്ള ഒരു വിനോദം പശുവിനെ കുളിപ്പിക്കലാണ് .

2. അടിച്ചു തളിക്കാരി ജാനു -
പാവം ജാനു. വര്‍ഷങ്ങളായി എല്ലാ വീട്ടിലെയും അടിച്ച് തളിക്കാരി ആണ് ജാനു. കറുത്ത ഒരു ബ്ലൌസ്, വെളുത്ത ഒരു തോര്‍ത്ത്‌ , ഒരു കള്ളി മുണ്ട് എന്നിവയാണ് ജാനുവിന്റെ യൂണിഫോം.
ഇത് വരെ ചുരിദാര്‍ ഇട്ട ഒരു ജാനുവിനെ കാണാന്‍ ഉള്ള ഭാഗ്യം നമുക്കുണ്ടായിട്ടില്ല. പയ്യന്റെ കാര്യം പറഞ്ഞ പോലെ ജാനു വര്‍ഷങ്ങളായി പ്രമാണിമാരുടെ വീട്ടില്‍ നിലം അടിച്ച് തുടച്ചും പാത്രം മോറിയും മുറ്റം തൂത്തു വാരിയും ജീവിക്കുന്നു. ഈ പണിയെല്ലാം വീട്ടിലെ തമ്പ്രാന്റെ മുന്നില്‍ വച്ചാണ് ചെയ്യുന്നതെന്ന് മാത്രം. എത്രയോ മുതലാളിമാര്‍ ഭാര്യ ഇല്ലാത്ത സമയത്ത് ജാനുവിനെ ബലാല്‍സംഗം ചെയ്തിരിക്കുന്നു. മുതലാളി ഇല്ലെങ്കില്‍ അങ്ങേരുടെ കൌമാരക്കാരന്‍ ആയ മകന്‍ ജാനുവിനെ കൈ വയ്ക്കും. ഇനി ഇതിനൊന്നും ഉള്ള സ്കോപ് കഥയില്‍ ഇല്ലെങ്കില്‍ ഉടനെ കഥയില്‍ ഒരു മഴ പെയ്യും. എന്നിട്ട് ആ മഴയില്‍ ജാനു നനഞ്ഞു കുതിര്‍ന്നു വല്ലവനും ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ ചെന്ന് കയറും. എന്നിട്ട് പണിയും വാങ്ങിക്കും

3. വടക്കേതിലെ കൊച്ചമ്മ -

ദാമ്പത്യ ജീവിതത്തില്‍ ഒട്ടും സംതൃപ്ത അല്ലാത്ത കൊച്ചമ്മ. കമ്പ്ലീറ്റ്‌ കാണാന്‍ പറ്റുന്ന നേരിയ സാരി, സ്ലീവ് ലെസ്സ് ബ്ലൌസ് അല്ലെങ്കില്‍ നയിറ്റി , ലിപ്സ്ടിക് അടിച്ച് ചുവന്നു മിനുപ്പിച്ച ലിപ്സ് ഇവയാണ് കൊച്ചമ്മയുടെ ലക്ഷണം. ഈ കൊച്ചമ്മയുടെ വീട്ടില്‍ എപ്പോഴും കൌമാരക്കാരന്‍ ആയ ഒരു ഡ്രൈവര്‍, ജോലിക്കാരന്‍ പയ്യന്‍ ഇവയിലേതെങ്കിലും ഉണ്ടായിരിക്കും.ഭര്‍ത്താവു അടിച്ച് കൊണ്ടിരിക്കുന്ന ബ്രാണ്ടി കുപ്പിയും ഇവരുടെ വീട്ടില്‍ കാണും. വിഷാദം വരുമ്പോ പുള്ളിക്കാരി അതേന്ന് ഒരു പെഗ് വിട്ടിട്ടു വീട് മുഴുവന്‍ അലഞ്ഞു തിരിഞ്ഞു ഒരു പാട്ട് പാടും. ഈ പാട്ടിന്റെ പ്രത്യേകത എന്താന്നു വച്ചാല്‍ ഇതിനിടക്ക്‌ പുള്ളിക്കാരി എവിടെ നിന്ന് നോക്കിയാലും ഡ്രൈവറുടെ അല്ലെങ്കില്‍ ജോലിക്കാരന്‍ പയ്യന്റെ റൂം കാണാം എന്നതാണ് 

4 . അങ്ങേതിലെ ട്യൂഷന്‍ എടുക്കുന്ന ചേച്ചി -

പീ ഡീ സീ തോറ്റിട്ട് വീട്ടില്‍ തയ്യലും ആയി നില്‍ക്കുന്നതായാണ് ഈ ചേച്ചിയെ നാം കണ്ടിട്ടുള്ളത്. 
സമയം പോക്കാന്‍ വേണ്ടി പുള്ളിക്കാരി അടുത്തുള്ള കൌമാരക്കാരായ പിള്ളേര്‍ക്ക്  ട്യൂഷന്‍ എടുക്കും.
അതില്‍ ഉറപ്പായിട്ടും ഒരു പയ്യന്‍സും കാണും. അവന്റെ കൂടെ ചേച്ചി തുണി കഴുകാന്‍ പോകും, അമ്പലത്തില്‍ പോകും. ഏതു സമയത്ത് വീട്ടില്‍ നിന്നിറങ്ങിയാലും അവര്‍ തിരിച്ചെത്തുന്നത് സന്ധ്യക്കായിരിക്കും. അതും ഒരു ഇടവഴിയില്‍ കൂടി. ആ ഒരു പോക്കില്‍ ആയിരിക്കും ചേച്ചിയുടെ കെട്ടു വിടുന്നത്. ചിലപ്പോ ചേച്ചി കുളിക്കാനും അവന്റെ ഒപ്പം പോകും. എങ്കില്‍ ഉറപ്പായിട്ടും നമ്മുടെ പയ്യന്‍സായിരിക്കും ചേച്ചിക്ക് സോപ്പ് തേച്ചു കൊടുക്കുന്നത് 

5 . സരള -

എല്ലാ ഗ്രാമത്തിലും ഉള്ള  ലോക്കല്‍ 'ആശ്വാസ' കേന്ദ്രം നടത്തുന്നത് സരള ചേച്ചി ആണ്. പാരലല്‍ ആയി കുറച്ചു പൈസ ഉണ്ടാക്കാന്‍ സരള ചേച്ചി ചിലപ്പോ കള്ള വാറ്റും നടത്തുന്നത് കാണാന്‍ കഴിയും. നാട്ടിലെ എല്ലാ ജനങ്ങളും ജാതി മത ഭേദമെന്യേ കയറി ഇറങ്ങുന്ന ഒരു മാതൃകാ  കേന്ദ്രം. 
സരള ചേച്ചി പക്ഷെ എപ്പോഴും ഒറ്റയ്ക്കാണ്. ഒരിക്കലും വരാത്ത ഒരു ഭര്‍ത്താവിനെയും കാത്തു സരള ചേച്ചി ഒറ്റയ്ക്ക് തന്റെ കുടിലില്‍ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ ( ഇപ്പൊ ചിലപ്പോ കറന്റ്‌ കിട്ടിക്കാണും ) വിളക്കിന്റെ വെളിച്ചത്തില്‍ ..

ബാക്കിയുള്ളത് ഓര്‍മ വരുന്നില്ല. ഇനി അഥവാ ആര്‍ക്കെങ്കിലും ഓര്‍മ വന്നാല്‍.. എന്നെ ഒന്ന്
ഓര്‍മിപ്പിചെക്കണേ ... 

സ്വന്തം
ദുശു


ഇത് ബെര്‍ളി സഹോദരന്റെ പോസ്റ്റ്‌


കാണ്മാനില്ല !!

താഴെ പറയുന്ന ഏതാനും കഥാപാത്രങ്ങളെ ഏതാനും നാളുകളായി മലയാള സിനിമയില്‍ നിന്നും കാണാതായ വിവരം ആശങ്കയോടെ പങ്കുവയ്‍ക്കുന്നു. കാലങ്ങളായി സിനിമയുടെയും സമൂഹത്തിന്റെയും ഭാഗമായിരുന്ന ഇവരുടെ തിരോദ്ധാനമാണോ സിനിമയുടെ പ്രതിസന്ധിക്കു കാരണം എന്നതു കൂട്ടി വായിക്കുമ്പോള്‍ ഇവര്‍ക്ക് എന്താണ് സംഭവിച്ചത് ? ഇവര്‍ എങ്ങോട്ടാണ് പോയത് ? തുടങ്ങിയ ചോദ്യങ്ങളും ബാക്കി നില്‍ക്കുന്നു. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍.
അനിയത്തിക്കുട്ടി-18നും 20നും ഇടയ്‍ക്കു പ്രായം. ഡബ്ബിങ് ആര്‍ടിസ്റ്റ് ശ്രീജയുടെ ശബ്ദം. വല്യപാവാടയും ബ്ലൗസുമാണ് വേഷം. സന്ധ്യയ്‍ക്ക് ദീപം, ദീപം, ദീപം എന്നു പറഞ്ഞുകൊണ്ട് വീടിന്റെ ഉമ്മറത്ത് വിളക്കു വയ്‍ക്കുന്നതാണ് പ്രധാന ജോലി. വിളക്കു വച്ച് കയ്യില്‍ പുരണ്ട എണ്ണ മുടിയില്‍ തേച്ച് തിരിയുമ്പോള്‍ മുറ്റത്തൊരു കാല്‍പെരുമാറ്റം കേട്ട് നോക്കുമ്പോള്‍ ആളെ കണ്ട് അമ്പരപ്പോടെ അച്ഛാ…. അല്ലെങ്കില്‍ ഏട്ടാ… എന്നു വിളിക്കുന്നതാണ് പ്രധാന ഡയലോഗ്. കഥാപുരോഗതിക്കനുസരിച്ച് വല്ല ഓട്ടോക്കാരന്റെ കൂടെയോ ചെത്തുകാരന്റെ കൂടെയോ ഒളിച്ചോടാനോ ക്ലൈമാക്സില്‍ തൂങ്ങിമരിക്കാനോ സ്റ്റൗ പൊട്ടിത്തെറിച്ചു മരിക്കാനോ ആണ് വിധി.
ഓപ്പോള്‍- 30നും 35നും ഇടയ്‍ക്കു പ്രായം. നീല കരയുള്ള സെറ്റ് ആണ് സ്ഥിരം വേഷം. യൗവ്വനം മുറ്റി നില്‍ക്കുന്ന മദാലസയായ ഈ കക്ഷിക്ക് ചൊവ്വാദോഷം ആണ് പ്രധാനകുഴപ്പം. വിവാഹം പലതവണ നിശ്ചയിച്ചെങ്കിലും വിവാഹത്തിന്റെ തലേന്ന് അത് മുടങ്ങുകയോ പ്രതിശ്രുതവരന്‍ അപകടത്തില്‍ മരിക്കുകയോ ചെയ്യുന്നതാണ് വിധി. പ്രേക്ഷകര്‍ ഒന്നടങ്കം കെട്ടി കൂടെപ്പൊറുപ്പിക്കാനാഗ്രഹിക്കുന്ന ഓപ്പോളെ സിനിമയില്‍ ആര്‍ക്കും ആവശ്യമുണ്ടാവില്ല എന്നത് മറ്റൊരു വിധി. സ്വര്‍ണാഭരണങ്ങളില്ല. ചിലപ്പോള്‍ കാതില്‍ കണ്ടേക്കാവുന്ന ഇത്തിരിപ്പോന്ന ആകെയുള്ള കമ്മല്‍ നിര്‍ണായകമായ കഥാസന്ദര്‍ഭത്തില്‍ നായകനു വലിയൊരു ഇന്‍വെസ്റ്റ്മെന്റിനുള്ള നിക്ഷേപമാകാറുണ്ട്. വെളിച്ചം തീരെ കുറഞ്ഞ അടുക്കളയില്‍ എരിയുന്ന പുകയടുപ്പിലേക്ക് എത്ര നേരം വേണമെങ്കിലും നോക്കി നില്‍ക്കാനും മുഖം പൊത്തി ശബ്ദമുണ്ടാക്കാതെ എത്ര വേണമെങ്കിലും കരയാനുമുള്ള കഴിവ് ശ്രദ്ധേയമാണ്.
കുട്ടിമാമ- 50നും 65നും ഇടയ്‍ക്ക് പ്രായം. പാടശേഖരങ്ങളുടെ ഉടമയായ ചെറുകിടനാട്ടുപ്രമാണി. സഹോദരിയുടെ ഭര്‍ത്താവ് അഥവാ നായകന്റെ അച്ഛന്‍ വളരെ പണ്ടേ മരിച്ചതിനാല്‍ കുടുംബത്ത് കാരണവരുടെ സ്ഥാനമാണ് കുട്ടിമാമയ്‍ക്ക് ലഭിക്കാറുള്ളത്. സുന്ദരിയായ മകള്‍ ഉറപ്പാണ്. അധികം ഡയലോഗ് ഇല്ലാത്ത ഭാര്യയും ഒപ്പമുണ്ടാവും. കറുത്ത ഫ്രെയിമുള്ള കണ്ണട, നേര്യത്, കാലന്‍കുട എന്നിവയും മിക്കവാറും കൂടെക്കാണും.
കാര്യസ്ഥന്‍- (ഈ പേരില്‍ സിനിമ പോലുമിറങ്ങിയത് അടുത്തകാലത്താണെങ്കിലും മുന്‍പുണ്ടായിരുന്ന ജെനുവിന്‍ കാര്യസ്ഥനെ കാണാതായതാണ് പ്രസക്തമായിട്ടുള്ളത്)45നും 55നും ഇടയ്‍ക്ക് പ്രായം. നല്ലവനോ കുഴപ്പക്കാരനോ ആവാന്‍ സാധ്യതയുണ്ട്. നല്ലവനാണെങ്കില്‍ പൗരുഷം നശിച്ചവനായിരിക്കും. ഡാഷേടത്തെ കാര്യസ്ഥപ്പണിയോളം വിശുദ്ധമായി മറ്റൊന്നുമില്ല എന്നതാവും വിശ്വാസപ്രമാണം. സ്വന്തം മോളെ ഡാഷേടത്തെ ചെക്കന്‍ പെഴപ്പിക്കുമ്പോള്‍ എല്ലാം മറക്കാന്‍ അവളെ നിര്‍ബന്ധിച്ച് ഏതെങ്കിലും മൊണ്ണയെക്കൊണ്ട് മോളെ കെട്ടിച്ച് ഡാഷേടത്തിന്റെ മാനം കാക്കുന്നതാണ് വഴക്കം. കാര്യസ്ഥനു മകനാണുള്ളതെങ്കില്‍ അവന്‍ കുഴപ്പക്കാരനായിരിക്കും. ഡാഷേടത്തെ കുട്ടിയെ പെഴപ്പിക്കാന്‍ ശ്രമിക്കുന്ന മകനെ വെട്ടിക്കൊല്ലുന്നതിലൂടെ കാര്യസ്ഥന്‍ അതുല്യനാവുകയാണ് പതിവ്.
ജാനു- 30നും 40നും ഇടയില്‍ പ്രായം. ചുരുണ്ട മുടി, ഇരുനിറം, സാമാന്യം പൊങ്ങിയ പല്ലുകള്‍. ചുവന്ന ബ്ലൗസും ലുങ്കിയും സ്ഥിരം വേഷം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ വേലക്കാരിയാണ് കഥാപാത്രം. കടലക്കച്ചവടക്കാരന്‍ കുമ്പിള്‍ കുത്തിയതുപോലുള്ള മാറിടങ്ങളും മത്തങ്ങ പോലുള്ള അരക്കെട്ടും പൊതുവായ സവിശേഷതയാണ്. അരകല്ലില്‍ മുളകരയ്‍ക്കുന്നതും നായകന്റെ മുറി തുടയ്‍ക്കുന്നതുമാണ് പ്രധാന ജോലി. പണം എത്രയുണ്ടെങ്കിലും ബ്ലൗസിനുള്ളില്‍ സൂക്ഷിക്കാനുള്ള കഴിവ് അപാരമാണ്. പ്രൗഢയായ അമ്മമഴക്കാറിന്റെ മനസ്സില്‍ സംശയത്തിന്റെ വിഷവിത്തുകള്‍ വിതയ്‍ക്കുകയാണ് കര്‍ത്തവ്യം.
ഡ്രൈവര്‍- 45നും 55നും ഇടയ്‍ക്കു പ്രായം. വെള്ള ഷര്‍ട്ടും വെള്ള പാന്റും വെള്ള തൊപ്പിയുമാണ് വേഷം. അധികം സംസാരിക്കില്ല. കാറില്‍ ചാരി നിന്നു സിരഗറ്റ് വലിക്കുന്നത് പ്രധാനവിനോദം. ശരി മുതലാളി, ഉവ്വ് കുഞ്ഞേ എന്നിവയാണ് പ്രധാന ഡയലോഗുകള്‍. കോടീശ്വരനായ മുതലാളിയുടെ സകല അപരാധങ്ങളും നേരില്‍ കാണാനും സാക്ഷിയാകാനും അവസരമുള്ള ഈ ഡ്രൈവര്‍ പക്ഷെ ആരോടും ഒന്നും പറയില്ല. അങ്ങേര്‍ക്ക് സ്വന്തമായി വീടോ കുടുംബമോ ദുഖങ്ങളോ ഇല്ല. മുതലാളിയുടെ വീട്ടിലെ ചെറിയ അസ്വസ്ഥതകളും പിണക്കങ്ങളും പോലും ഇദ്ദേഹത്തെ കരയിക്കും. പരാതികളോ പരിഭവങ്ങളോ ഇല്ല.
നക്സല്‍ - 30നും 40നും ഇടയ്‍ക്ക് പ്രായം. വല്ലാതെ ചുരുട്ടിക്കയറ്റിയ അയഞ്ഞ ഷര്‍ട്ടും മുഷിഞ്ഞ പാന്റുമാണ് വേഷം. വിപ്ലവം കാത്ത് കാട്ടിലോ മറ്റോ ഒളിച്ചു കഴിയുന്ന കഥാപാത്രം. പൊട്ടിക്കാളിയായ നായികയോട് റഷ്യയിലെ ഉദാഹരണങ്ങളും പൊലീസ് ഭീകരതയുമൊക്കെ സോദാഹരണസഹിതം വിവരിക്കാനുള്ള കടമ ഇദ്ദേഹത്തിനാണുള്ളത്. കഥ ആവശ്യപ്പെടുന്നതനുസരിച്ച് വിപ്ലവത്തിന്റെ ആവശ്യത്തിനായി ആരെയെങ്കിലും കൊല്ലുകയോ പൊലീസുകാരാല്‍ മരിക്കുകയോ പിടിക്കപ്പെടുകയോ ചെയ്യാം.
പട്ടാളക്കാരന്‍- പ്രായം 30നും 40നുമിടയില്‍. ഫുള്‍ യൂണിഫോമില്‍ പക്ഷിയെ വെടിവയ്‍ക്കുന്ന തോക്കും പിടിച്ചാണ് പട്ടാളത്തില്‍ നിന്നും വരുന്നത്. കോമണ്‍സെന്‍സ് എന്നൊരു സാധനമുണ്ടാവില്ല. പണ്ട് ഞാന്‍ ഡെറാഡൂണിലായിരുന്നപ്പോള്‍ എന്നു തുടങ്ങുന്ന ഡയലോഗ് ആദ്യാവസാനം അവര്‍ത്തിക്കുന്ന ജോലിയേ ഉള്ളൂ. ഇദ്ദേഹത്തിന്റെ അതിമദാലസയായ ഭാര്യയെ നാട്ടിലെ യോഗ്യന്‍മാര്‍ ദുരുപയോഗിക്കുക പതിവാണ്.
ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഏറ്റവും അടുത്തു താമസിക്കുന്ന തിരക്കഥാകൃത്തിന്റെ വീട്ടിലോ ഷൊര്‍ണൂര്‍ റസ്റ്റ് ഹൗസിലോ വിവരമറിയിക്കേണ്ടതാണ്. 
 LATEST അപ്ഡേറ്റ് !!!!

കാര്‍ന്നോരുടെ കമന്റ്‌ കണ്ടപ്പോ തന്നെ ഞാന്‍ ബെര്‍ളിയുടെ പോസ്റ്റില്‍ പോയി ഒരു കമന്റ്‌ ഇട്ടു. അത് പുള്ളി മുക്കി.  മാത്രമല്ല ഇന്ത്യന്‍ സാത്താന്‍ ഇതേ വിവരം പറഞ്ഞിട്ട് അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഒരു കമന്റ്‌ ഇട്ടിരുന്നു. സാത്താന്റെ കമന്റ്‌ ഉച്ച വരെ ആ പോസ്റ്റില്‍ കാണാന്‍ ഉണ്ടായിരുന്നു. ഇപ്പൊ അതും റിമൂവ് ചെയ്തിരിക്കുന്നു. അപ്പൊ ഇവരൊക്കെ ഇത്രയേ ഉള്ളൂ. ഇങ്ങനത്തെ ആളാണ്‌ പോസ്റ്റ്‌ മോഷ്ടിച്ച് എന്ന് പറഞ്ഞു ഇടയ്ക്കിടയ്ക്ക് രോഷം കൊള്ളുന്നത്‌. !!!!

79 അഭിപ്രായങ്ങൾ:

  1. അതു എവിടയോ വായിച്ചതാണല്ലോ എന്ന് ഞാനും ഓര്‍ ത്താരുന്നു!

    മറുപടിഇല്ലാതാക്കൂ
  2. ഞാനിപ്പോ ഓര്‍ത്തതേ കഴിഞ്ഞ ദിവസം വായിച്ചതാണല്ലോന്നു

    മറുപടിഇല്ലാതാക്കൂ
  3. എന്നെ മെയില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് ബ്ലോഗിലെ ഓരോ ചലനവും സമയാസമയം ഒപ്പിയെടുക്കാന്‍ കഴിയുന്ന്നു.അതിനു എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.(സോറി പഴയ ഒരു കഥാപ്രസംഗ ഫാന്‍ ആണ്.).ബെര്‍ലി ഈ പോസ്റ്റ്‌ കണ്ടു ''ഉദ്ധരിച്ചു'' (അഥവാ ഉത്തേജിതനായി ) തന്നെ എഴുതിയതവാന്നാണ് സാത്യത .എന്തായാലും രണ്ടു പോസ്റ്റും കൂടി ചേര്‍ത്ത് വായിച്ചാല്‍ മലയാള സിനിമ സാഹിത്യത്തിലെ വേറിട്ട ഒരു നിരൂപണം തന്നേ.സിനിമയിലെ പാര്‍ശ്വ വല്കരിക്കപ്പെട്ട ചില ബിംബങ്ങളെ (എന്താ ഈ സംഭവം എന്ന് നമ്മുടെ പ്രിയ കവി അയ്യപ്പന്‍ മരിച്ചതിന്റെ അന്ന് മുതല്‍ ഞാന്‍ അന്വേഷിക്കുകയ..ഇതുവരെ മനസിലാകുന്ന ഒരു മറുപടി എവിടെന്നും കിട്ടിയില്ല.) ഒരു പുനര്‍ വായനയിലൂടെ മലയാളികളുടെ ഇടയിലേയ്ക്ക് എത്തിച്ചതില്‍ ദുശുവിനു അഭിമാനിക്കാം ..ഒപ്പം ബെര്‍ലിയ്ക്കും ഇരിക്കട്ടെ ഒരെണ്ണം അല്ലേ.ബെര്‍ളിയുടെ ചില പ്രയോഗങ്ങള്‍ പതിവുപോലെ വേറിട്ട്‌ നിക്കുന്നു.എത്ര പണം കിട്ടിയാലും ബ്ലൌസില്‍ തിരുകാനുള്ള കഴിവ് എന്നാ പ്രയോഗം ഉഗ്രന്‍ .ഹ ഹ ഹ

    മറുപടിഇല്ലാതാക്കൂ
  4. "പ്രചോദനം"
    ശരി തന്നെ...!!

    അതേ ഫോര്‍മാറ്റില്‍ തന്നെ ബെര്‍ളിയുടെ പോസ്റ്റ്.

    :) അപ്പോ ബെര്‍ളി...??
    പ്രചോദിതന്‍ എന്ന വാക്കില്‍ കള്ളമില്ലാ

    മറുപടിഇല്ലാതാക്കൂ
  5. കപടമീ ലോകത്തില്‍ എന്നുടെ കാപട്യം സകലരും കാണുവാതാണെന്‍ പരാജയം

    മറുപടിഇല്ലാതാക്കൂ
  6. വീട്ടിലെ കാരണവര്‍ക്ക് അടുപ്പിലും ആവാം!!!

    മറുപടിഇല്ലാതാക്കൂ
  7. ഒരേ പോലെ ചിന്തിക്കുന്ന രണ്ടു ബ്ലോഗന്മാര്‍
    ഒരേ തൂവല്‍ പക്ഷികള്‍

    മറുപടിഇല്ലാതാക്കൂ
  8. ഏറനാടന്‍ ചേട്ടാ ... ചിന്തയിലുള്ള ഒരു വെറും സാമ്യം മാത്രമായി ചേട്ടന് തോന്നിയോ ? :) അതോ ഇനി എല്ലാം എനിക്ക് വെറുതെ തോന്നുന്നതാണോ ?
    ഭഗവാനേ .. എല്ലാം മായ !!

    മറുപടിഇല്ലാതാക്കൂ
  9. Great men think alike .
    ദുശാസ്സന ഇത് കൊള്ളാമല്ലോ എന്ന് തോന്നിക്കാണും.
    ഇരിക്കട്ടെ എന്‍റെ വീതം ഒരു modification.അത്രയേ
    കരുതിക്കാനൂ . പിന്നെ സമ്മതിക്കാന്‍ ഒക്കെ അല്പം വിഷമം കാണും .ക്ഷമിക്കെന്നേ .മറ്റ് സാദാ കള്ളന്മാരെപ്പോലെ അതെ സാധനം അടിച്ചു മാറ്റി
    ചുമ്മാ പേര് ഇട്ടില്ലല്ലോ ...അഭിമാനിക്കാം .അല്ലെങ്കിലും ദുശാസനാണ് എന്നും പഴിയെ ഉണ്ടായിട്ടുള്ളൂ ...M.T.
    വിചാരിച്ചാല്‍ പോലും നന്നാവൂല്ല ...ഞങ്ങള്‍ക്കൊക്കെ
    ഇവിടെ വരാനും പരിചയപ്പെടാനും ഒതില്ലേ .അതും ഒരു നല്ല കാര്യം എന്ന് കരുതുക ...profile അങ്ങനെ delete
    ചെയ്യന്ന ദുഷ്ട കള്ളന്മാരെ ശ്രദ്ദിക്കുക ...ആശംസകള്‍. പോസ്റ്റ്‌ ഇട്ട സമയ വ്യത്യാസം ഞാന്‍ നോക്കിയില്ല കേട്ടോ..

    മറുപടിഇല്ലാതാക്കൂ
  10. അല്ല ചേട്ടാ. ഞാന്‍ ഇന്ന് ബെര്‍ളിത്തരങ്ങളില്‍ പോയി ഇട്ട കമന്റ്‌ ചേട്ടന് എങ്ങനെ കിട്ടി ? great men think alike എന്ന് ഞാന്‍ അവിടെ അടിച്ചതാണ്. ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വെറും ആരോപണം ആണ് എന്ന് ചേട്ടന് സംശയം ഉണ്ടെങ്കില്‍ എന്റെ പ്രിയ ഫോളോവേഴ്സിനോട് ചോദിച്ചു നോക്ക്. അവര്‍ക്ക് പോസ്റ്റ്‌ പബ്ലിഷ് ചെയ്യുമ്പോള്‍ ഒരു നോട്ടിഫിക്കേഷന്‍ കിട്ടാറുണ്ട്. അതിന്റെ സമയം നോക്കിയാലും മതി. പിന്നെ... കൂടുതല്‍ തെളിവ് നിരത്താന്‍ എനിക്ക് താല്പര്യമില്ല.പക്ഷെ ഇത്തരം പ്രചോദനങ്ങള്‍ ഒരു നല്ല പ്രവണത ആയി എനിക്ക് തോന്നിയിട്ടില്ല. അല്ലെങ്കില്‍ കൊള്ളാം നമ്മുടേത്‌ കോപ്പി അടിക്കുമ്പോഴും
    ഈ മാന്യത കാണിക്കണം. അത്രയേ ഉള്ളൂ. പിന്നെ ചേട്ടന്‍ പറഞ്ഞത് പോലെ ഇക്കാരണത്താല്‍ പത്തു ഹിറ്റ്‌ കൂടുതല്‍ കിട്ടി എന്ന് സന്തോഷിക്കുന്ന ഒരാള്‍ അല്ല ഞാന്‍. എന്റെ പോസ്റ്റുകള്‍ കൂടുതല്‍ ആള്‍ക്കാര്‍ വായിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. അത് നുണയല്ല. എന്തായാലും ചേട്ടന് നന്ദി.
    ഇനിയും വായിക്കുക. പ്രോത്സാഹിപ്പിക്കുക

    മറുപടിഇല്ലാതാക്കൂ
  11. ആളവന്‍ താന്‍ പറഞ്ഞ അഭിപ്രായം ഞാനും പറയുന്നു.പിന്നെ രണ്ടു പോസ്റ്റും ചേര്‍ത്തു വായിക്കാന്‍ ഒരു രസമൊക്കെയുണ്ട്!. ഇങ്ങോട്ടു വഴി കാണിച്ചു തന്ന കൂതറ ഹാഷിമിനു പ്രത്യേക നന്ദി!.മൂപ്പര്‍ക്കീയിടെയായി പോസ്റ്റിടാന്‍ സമയമില്ല .പകരം ഈ ഏര്‍പ്പാടാണ്.എന്റെ മോളെപ്പറ്റിയും ഭാര്യപ്പറ്റിയുമൊക്കെ ഞാനിട്ട ഒരു പോസ്റ്റ് (അണ്ണാന്‍ കുഞ്ഞും മിന്നു മോളും)ഒരു വിദ്വാന്‍ അപ്പടി കോപ്പി ചെയ്തു ‘കൂട്ട’ത്തിലിട്ടു!.ഇതിപ്പോ ഹിന്ദി സിനിമയും മലയാള സിനിമയും കാണുന്ന ചെറിയ വിത്യാസമെങ്കിലുമുണ്ട്.ഏതായാലും ദുശ്ശാസനനു കൂടുതല്‍ വായനക്കാരെ കിട്ടും!

    മറുപടിഇല്ലാതാക്കൂ
  12. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  13. ദുശ്ശൂ..അതെന്താടോ അങ്ങനെ എല്ലാം പറഞ്ഞത് ...തന്റെ പോസ്റ്റില്‍ അവസാനം പറഞ്ഞ ആ വാചകം ഉണ്ടല്ലോ..ബാക്കി എനിക്ക് ഓര്മ ഇല്ലാ ഓര്മ വന്നാല്‍ എന്നെ അറിയിചെക്കണേ എന്ന് ബെര്‍ലി ബാക്കിയുല്ലോരെയും ഒര്മിപ്പിച്ചതല്ലെടോ..ഇനിയും ആരെങ്കിലും ഉണ്ടെങ്കില്‍ ഒര്മിപ്പിക്കനേ..ഞങ്ങള്‍ക്ക് വായിക്കാല്ലോ...

    മറുപടിഇല്ലാതാക്കൂ
  14. ബെര്‍ളി സാറിന് ഈ പണിയും ഉണ്ടല്ലേ ?
    പോസ്റ്റ്‌ എനിക്ക് ഇഷ്ട്ടപെട്ടു .
    അഭിനന്ദനങ്ങള്‍ ,ഒറിജിനല്‍ എഴുതിയ ആള്‍ക്ക് .......

    മറുപടിഇല്ലാതാക്കൂ
  15. ബെര്‍ലി ഒക്കെ അങ്ങനെ കോപ്പിയടിക്കുമെന്ന് കരുതാനാവില്ല...ഇത് പ്രചോദനം മാത്രേയുള്ളൂ..

    ഇനി അഥവാ പുള്ളിയെഴുതിയെങ്കില്‍...അതിന്‍റെ ക്രെഡിറ്റ് ആര്‍ക്കാ..

    ആശംസകള്‍സ്..!!

    മറുപടിഇല്ലാതാക്കൂ
  16. പോസ്റ്റ് മോഷണതിരെ പ്രതികരിക്കുന്നവരേ...... വായിക്കാന്‍ സാധിച്ചാലും പ്രതികരിക്കാന്‍ തയ്യാറാവില്ലെന്നറിയാം.
    =========================
    പ്രതികരിക്കുന്നു..എന്നതാ..കൊയപ്പം..
    പ്രതികരിച്ചാല്‍ ബെര്‍ലി അണ്ണന്‍ ക്വട്ടേഷന്‍ കൊടുക്കുമോ..?ങ്ങേ..ങ്ങേ..
    ==========================

    അടുത്ത വീട്ടിലെ കൊച്ചിനെ പിടിച്ച് കട്ടിങ്ങ് സെറിമണി കഴിച്ച് തന്റെ കൊച്ചായി പുറത്തിറക്കുന്നതില്‍ ബെര്‍ളിക്ക് നാണിക്കാം

    ബെര്‍ളി സാര്‍ പ്രചോദിതന്‍ ആവുമ്പോള്‍ !!!

    Hashimܓ
    ===========================
    നന്ദി..ഞാന്‍ ലതു വായിച്ച്....ബെര്‍ലിയുടെ നര്‍മ്മ ചിന്തകളെ ഒന്നു അഭിനന്ദിക്കാന്‍ തീരുമാനിച്ചതാ..
    എന്തായാലും ..ബെര്‍ലി അണ്ണാ..കൂതറപ്പരിപാടി ആയിപ്പോയി..ഹും

    മറുപടിഇല്ലാതാക്കൂ
  17. വെറുമൊരു മോഷ്ടാവായോരവനെ കള്ളനെന്ന് വിളിക്കല്ലേ!!!!

    മറുപടിഇല്ലാതാക്കൂ
  18. ഇത് കൊള്ളാല്ലോ ..കൂതറക്ക് നന്ദി .

    മറുപടിഇല്ലാതാക്കൂ
  19. ബെര്‍ളീകിട്ട ആദ്യ കമന്റ് ഞാന്‍ തിരുത്തി
    മോഡറേഷല്‍ ഉള്ളതിനാല്‍ ഇനി അത് അവിടെ കാണില്ലാ
    ആ കമന്റ് തഴെ
    -------------------------------------
    വെറൈറ്റി ഇഷ്ട്ടായി

    ഈ കമന്റ് ഞാന്‍ തിരുത്തുന്നു

    അടുത്ത വീട്ടിലെ കൊച്ചിനെ പിടിച്ച് കട്ടിങ്ങ് സെറിമണി കഴിച്ച് തന്റെ കൊച്ചായി പുറത്തിറക്കുന്നതില്‍ ബെര്‍ളിക്ക് നാണിക്കാം
    http://itsmyblogspace.blogspot.com/2011/02/blog-post_27.html

    (മോഡറേഷന്‍ ഉള്ളത് കൊണ്ട് ബെര്‍ളിക്ക് നാറാതെ രക്ഷപ്പെടാം)

    മറുപടിഇല്ലാതാക്കൂ
  20. താങ്കൾ മാന്യത കൊണ്ട്‌ 'പ്രചോദനം' എന്നു മാത്രം പറഞ്ഞു.

    ഹാഷിം വഴിയാണെത്തിയത്‌.
    ഇതു ഒരു മാതിരി '$%^&' പരിപാടി ആയി പോയി.

    ഇതിനു മുൻപും ഇതു പോലൊരു സംഭവം നടന്നിരുന്നു. അന്ന് അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടതിനു ഒരു ടിവി സ്പോട്ട്‌ ന്യൂസ്‌ പോലെ ഒരു സംഭവമായിരുന്നു. അതു 'jack and jill' എന്ന നഴ്സറി പാട്ട്‌ വെച്ച്‌ മറ്റൊരു ഇംഗ്ലീഷ്‌ ബ്ലോഗിൽ നിന്നും 'പ്രചോദനം' 'ഉൾക്കൊണ്ടതായിരുന്നു'. അതും ഇതേ ബർളി ബ്ലോഗർ ആയിരുന്നെന്നാണ്‌ ഓർമ്മ. അങ്ങനെയാണെങ്കിൽ ഇതു ഒരു പുതിയ സംഭവമല്ല!

    ചിലരൊക്കെ ചിലരെ 'പുലി' എന്നും 'പുപ്പുലി' എന്നുമൊക്കെ വിളിക്കുന്നുണ്ട്‌... അതൊക്കെ ഒന്നു കൂടി ആലോചിച്ചിട്ട്‌ ആവുന്നതാവും ബുദ്ധി..

    ഒരു കാര്യം..
    പ്യൂൺ ശങ്കരനെയും, കോൺസ്റ്റബിൾ കുട്ടൻപിള്ളയെയും വിട്ടു പോയതാണോ? :)

    മറുപടിഇല്ലാതാക്കൂ
  21. ഡോ ..മോഷ്ടിക്കാൻ ഏതു നായിന്റെമോനും കഴിയും എന്നിപ്പോൾ മനസിലായില്ലേ..?

    മറുപടിഇല്ലാതാക്കൂ
  22. എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി.

    ലക് നോട് ഒരു വാക്ക് :)
    ബെര്‍ളി ചേട്ടന്‍ കോപ്പി അടിക്കില്ല എന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് താങ്കള്‍ പറഞ്ഞത് എന്ന് മനസ്സിലാവുന്നില്ല. സാബു പറഞ്ഞിരിക്കുന്ന ജാക്ക് ന്‍ ജില്‍ പലരും മുമ്പ് എഴുതിയിട്ടുള്ളതാണ്. പക്ഷെ പുള്ളി പ്രതികരിച്ചിട്ടില്ല. അത് പോലെ തന്നെ വേറെ ചിലതും ഉണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ കോപ്പി ചെയ്തവരെ ഒക്കെ അദ്ദേഹം
    മലയാളത്തിലെ പറയാന്‍ അറയ്ക്കുന്ന തെറികള്‍ കൊണ്ടാണ് സംബോധന ചെയ്തിട്ടുള്ളത്. എന്റെ സംസ്കാരം അതല്ലാത്തത് കൊണ്ട് ആ ഭാഷയില്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
    എന്തായാലും എന്റെ പ്രിയ വായനക്കാര്‍ക്ക്‌ വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  23. അച്ചായോ ഇത് നമ്മുടെ പാവം ദുശ്ശാസ്സനന്‍ ചേട്ടന്റെ പോസ്റ്റ്‌ അല്ലെ ഇത്
    പുള്ളിക്കാരന്റെ പോസ്റ്റ്‌ ഒന്ന് ചെക്ക്‌ ചെയ്തു നോക്കിക്കേ
    http://itsmyblogspace.blogspot.com/2011/02/blog-post_24.html
    പുള്ളിക്കാരന്‍ അത് കണ്ടു പിടിച്ചു അതിനെ കുറിച്ചുള്ള പോസ്റ്റ്‌
    http://itsmyblogspace.blogspot.com/2011/02/blog-post_27.html
    എന്നാലും അച്ചായോ ഇത് വേണ്ടായിരുന്നു.

    അച്ചായനിട്ടു കൊടുത്ത പോസ്ട്ടാ.പക്ഷെ moderation ഒള്ളത് കൊണ്ട് വെളിച്ചം കാണുമെന്ന്‌ തോന്നുന്നില്ല

    മറുപടിഇല്ലാതാക്കൂ
  24. നന്ദി ഫെനില്‍

    ഒരു കാര്യം വിട്ടു പോയി. കൂതറ ചേട്ടാ ക്ഷമിക്കണേ. ചേട്ടന്‍ ആണ് ഈ പോസ്റ്റ്‌ ഒരുപാടു പേര്‍ക്ക് ഫോര്‍വേഡ് ചെയ്തത്. നന്ദിയുണ്ട് കേട്ടോ . ( നന്ദി മാത്രമേ ഉള്ളൂ ..ശൂ .. ) :D

    മറുപടിഇല്ലാതാക്കൂ
  25. മിസ്റ്റര്‍ ദുശ്, ഗ്രേറ്റ്‌ മെന്‍ തിങ്ക്‌ alike !!!

    മറുപടിഇല്ലാതാക്കൂ
  26. അവിടെ ഹാഷിം ഇട്ട കമന്റ്‌ മാത്രം അല്ല ദുശുവിന്റെ പോസ്റ്റിനെ പറ്റി പരാമര്‍ശിക്കുന്ന ഒരു കമന്റും കാണാന്‍ ഇല്ലാലോ :(

    മറുപടിഇല്ലാതാക്കൂ
  27. അത് കാണിക്കില്ല. അങ്ങേരുടെ പേജില്‍ കമന്റ്സ് അപ്രൂവ് ചെയ്താല്‍ മാത്രമേ കാണിക്കൂ. നമ്മള്‍ എല്ലാവരും ഇട്ട കമന്റ്സ് പുള്ളി മുക്കി :)

    മറുപടിഇല്ലാതാക്കൂ
  28. പോസ്റ്റിന്റെ വിഷയം ഒന്ന് തന്നെയാണ്.
    ഒരുപക്ഷേ(?) ഈ പോസ്റ്റ് ഒരു പ്രചോദനമായതാകാം, അല്ലെങ്കിൽ രണ്ട് പേരും ഒരുപോലെ ചിന്തിച്ചതാകാം.ഇത്രയും പ്രശസ്ത്ഥനും ബുദ്ധിമാനുമായ ഒരു വ്യക്തി പോസ്റ്റ് മോഷ്ടിക്കുമെന്ന് തോന്നുന്നുണ്ടോ?! പിടിക്കപ്പെട്ടാൽ അതിന്റെ കേട് അറിയാവുന്ന വ്യക്തിയല്ലേ ബെർളി? വിഷയം കിട്ടാതെ ചൂണ്ടിയതാണെന്ന് കരുതാനും പ്രയാസം. കാരണം നമുക്കേവർക്കും അറിയാമെന്നുള്ളതാണ്, സൂര്യന് കീഴിലുള്ള എന്തും ബെർളിക്ക് എഴുതാൻ വിഷയമാണെന്ന്.
    (ബെർളി എന്റെ ആരുമല്ല)
    ദുശ്ശാസനന്റെ ബിംബ പോസ്റ്റ് വായിച്ച് ഒരുപാട് ചിരിച്ചു, ബെർളിയുടെ കാണ്മാനില്ല പോസ്റ്റിനേക്കാളും ചിരിക്കാനുണ്ടായിരുന്നു ഇതിൽ :)

    മറുപടിഇല്ലാതാക്കൂ
  29. രണ്ടു പോസ്റ്റും വായിച്ചു. രണ്ടും ഇഷ്ടമായി. എഴുതാനറിയാത്തവന്‍ പോസ്റ്റ് ചൂണ്ടുമ്പോള്‍ മൊത്തമായി ചൂണ്ടും. എഴുതാനറിയാവുന്നവന്‍ കാമ്പു മാത്രമെടുക്കും.

    മറുപടിഇല്ലാതാക്കൂ
  30. വല്ലോരും ഇന്ന് ചൊവ്വാഴ്ചയാണ് എന്ന് പറഞ്ഞാല്‍ ബെര്‍ളി ചൊവ്വ എന്ന് പറയാന്‍ പാടില്ലേ?
    കക്കല്‍, മോട്ടിക്കല്‍ ഇതൊക്കെ ഞങ്ങള്‍ ആണുങ്ങള്‍ക്ക് പറഞ്ഞ പണിയാണ്.
    നിങ്ങള്‍ അങ്ങ് ഒലത്തുമെങ്കില്‍ ഒലത്ത് കാണട്ടെ പാലാ ഭാഷയില്‍ പറഞ്ഞാല്‍ "ഇതൊക്കെ മത്തായിക്ക് ####ആ"

    സ്വന്തം
    ബെ-ര്‍ലി

    മറുപടിഇല്ലാതാക്കൂ
  31. ഒന്നും എഴുതാന്‍ കഴിയാത്തവന്‍ ബ്ലോഗനുള്ള കൊതികൊണ്ട് വല്ലതും കട്ടാല്‍ അവന് തന്തക്ക് വിളി, ഫാതെര്‍ലെസ്സ് സിന്‍ഡ്രോം, അമ്മായീടെ.......

    ആ പവങ്ങളെ കൊട്ടേഷന്‍ വിളിക്കാന്‍ എന്തോരം ആളുകളാ ബ്ലോഗില്‍

    ഇതിപ്പോ ബെര്‍ളി ആയതോണ്ട്
    ഒരേ രീതിയിലുള്ള ചിന്തയും കോപ്പിലെ എങ്ങനേയോ വന്ന സാമ്യതയും എന്നൊക്കെ പറഞ്ഞ് ഓഷാന പാടാനും അതേ ബ്ലോഗര്‍മാര്‍...

    നിങ്ങള്‍ക്ക് ഓഷനപാടാം വേണ്ടുവോളം.
    കട്ടവനെ കണ്ടാ കുറുബാന പാടാന്‍ കൂതറക്ക് മനസ്സില്ലാ

    മറുപടിഇല്ലാതാക്കൂ
  32. സുഹ്റ്‍ത്തുക്കളെ ഈ ബെറ്‍ളിയെ വലിയ സാധനം ആക്കുന്നത്‌ നമ്മള്‍ തന്നെയാണു ബെറ്‍ളീ അവനിഷ്ടം ഇല്ലാത്ത കമണ്റ്റൊന്നും ഇടുകയില്ല ഇട്ടാല്‍ ഡിലീറ്റ്‌ ചെയ്യും

    പിന്നെ അയാള്‍ എഴുതുന്നതൊക്കെ മഹാ കാര്യം വല്ലതും ആണോ, മലയാള മസാല പത്റം പോലെ അയാളുടെ ഭാഷയും ടോപ്പിക്കുകളും അധപതിച്ചു കഴിഞ്ഞു,

    ബ്ളോഗ്‌ ഉലകത്തില്‍ നമ്മള്‍ സൂപ്പറ്‍ സ്റ്റാറ്‍കളെ ഒന്നും ക്റിയേറ്റ്‌ ചെയ്യണ്ട , കഴിവുള്ളവറ്‍ തെളിയട്ടെ

    പണ്ടേ ഉള്ള പരിപാടി ആണു മലയാളത്തില്‍ വല്യവന്‍മാറ്‍ മോഷ്ടിക്കുമ്പോള്‍ അതു ബുധി ജീവികള്‍ ഒരു പോലെ ചിന്തിക്കുന്നു എന്നുള്ള വാദം ,

    മലയാളത്തില്‍ കോപ്പി അടിക്കാത്ത ഒരേ ഒരാള്‍ വീ കെ എന്‍ മാത്റം

    ഒ വി വിജയന്‍ ഖസ്സാക്കിണ്റ്റെ ഇതിഹാസം ഒറിജിനല്‍ ബന്‍ ഗറ്‍ വാടി എം ടി രണ്ടാമൂഴം ഒറിജിനല്‍ യുഗാന്ത്‌ , മഞ്ഞു ഒറിജിനല്‍ പരിന്ദേ

    വയലാറ്‍ പല പദങ്ങളും ചങ്ങമ്പുഴ, ഉണ്ണായി വാര്യറ്‍ എന്നിവരില്‍ നിന്നും എടുത്തിട്ടുണ്ട്‌ പീ ഭാസകരന്‍ ആണു അത്റ കോപ്പി ചെയ്യാത്ത ഒരാള്‍

    ഏതെങ്കിലും പാവപ്പെട്ടവന്‍ മോഷ്ടിച്ചാലേ ഉള്ളു കുറ്റം.

    മറുപടിഇല്ലാതാക്കൂ
  33. വഴി പോക്കന്‍ എഴുതിയ കമന്റ്‌ വായിച്ചു. എന്റെ ബ്ലോഗില്‍ ദൈവാനുഗ്രഹത്താല്‍ ഇത് വരെ ഇങ്ങനത്തെ തരാം താണ പ്രകടനങ്ങള്‍ കണ്ടിട്ടില്ല.
    ഓരോ ആള്‍ക്കാരുടെ സംസ്കാരം അല്ലാതെന്തു പറയാന്‍. ഞാന്‍ അത് ഡിലീറ്റ് ചെയ്യുന്നില്ല. അവിടെ കിടക്കട്ടെ.
    സംസ്കാര ശൂന്യമായ പെരുമാറ്റം എത്രത്തോളം ദുര്‍ഗന്ധം ഉണ്ടാക്കും എന്ന് മറ്റുള്ളവര്‍ക്ക് ഒരു പാഠം ആകാന്‍ അത് ഉപകരിക്കും.

    പിന്നെ.. പലരും പറഞ്ഞ പോലെ രണ്ടു പേര്‍ ഏതാണ്ടൊരേ സമയത്ത് ഒരേ രീതിയില്‍ ചിന്തിച്ചു എന്ന് വിശ്വസിക്കാന്‍ തക്ക വണ്ണം ഒരു വിഡ്ഢി അല്ല ദുശാസ്സനന്‍.
    പുള്ളി ഈ പോസ്റ്റ്‌ അതെ പടി കോപ്പി അടിച്ചു എന്നും ഞാന്‍ പറയുന്നില്ല. പക്ഷെ ഈ പോസ്റ്റ്‌ കണ്ടിട്ട് ആണ് പുള്ളിയുടെ പോസ്റ്റ്‌ എഴുതാനുള്ള ഒരു ചിന്ത വന്നത്
    എന്ന് സമ്മതിച്ചാല്‍ അദ്ദേഹത്തിന് എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ ? അതെ എന്ന് ഞാന്‍ കരുതുന്നില്ല. ഇനിയും ആരെങ്കിലും അങ്ങനെ വിശ്വസിക്കുന്നെങ്കില്‍
    ഒരു ചെറിയ ടെസ്റ്റ്‌ നടത്തി നോക്ക്. ബെര്‍ളിയുടെ ആ പോസ്റ്റില്‍ പോയി ഈ സമയത്തിനെ പറ്റി ഒരു കമന്റ്‌ ഇട്ടു നോക്ക്. അത് വെളിച്ചം കാണുകയാണെങ്കില്‍
    ഞാന്‍ സമ്മതിക്കാം. moderated comments എന്ന് പറയുന്നത് തന്നെ ഒന്നാമത്തെ കള്ളത്തരം ആണ്. ഇനി അങ്ങേര്‍ അത് എന്തെങ്കിലും നല്ല കാര്യത്തിന്
    ഉപയോഗിക്കണം എന്ന് വിചാരിച്ചിരുന്നെങ്കില്‍ പുള്ളിയുടെ പോസ്റ്റുകളില്‍ ചില വായനക്കാര്‍ ( ? ) ഇടുന്ന അസഭ്യ വാക്കുകള്‍ നീക്കം ചെയ്യാന്‍ ഉപകരിച്ചേനെ.

    എന്തായാലും എന്റെ പ്രിയപ്പെട്ട വായനക്കാര്‍ ദയവു ചെയ്തു വഴിപോക്കന്‍ ചെയ്ത പോലുള്ള വൃത്തികേടുകള്‍ എവിടെയും കാണിക്കരുത് എന്ന് ഒരു അപേക്ഷ ഉണ്ട്.
    ദുശാസ്സനന്‍ ഒരു ദുഷ്ട കഥാപാത്രം ആണെങ്കിലും ഇവരെ ഒക്കെ പോലെ തറ അല്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വഴിപോക്കന്‍ ബെര്‍ലി യുടെ സ്തുതി പാടുന്ന ഒരു കമെന്റെന്‍ ആണ്.

      ഇല്ലാതാക്കൂ
    2. ആണോ ? എന്തായാലും ഇതിന്റെ പേരില്‍ ഇനി അടിക്കു ഞാനില്ല. കട പൂട്ടി :)

      ഇല്ലാതാക്കൂ
  34. രണ്ടാളും കൂടി വിഷയത്തെ നല്ലൊരു വായനാനുഭവം ആക്കി. http://tksujith.blogspot.com/2011/02/blog-post_26.html ഇതും ഒന്ന് നോക്കുക.

    മറുപടിഇല്ലാതാക്കൂ
  35. ദുശ്ശൂ...
    അതിയാനോട് പറഞ്ഞിട്ട് കാര്യമൊന്നുമില്ല.
    ആശയം മോഷണം, പ്രചോദനം എന്നിവയൊന്നും അതിയാന്റെ ചിന്തകളില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. മോഷണം എന്ന് ടിയാന്‍ വിളിച്ചു കൂവുന്നത് അയാളുടെ പോസ്റ്റുകള്‍ പേര്‍ മാറ്റി റീ-പോസ്റ്റുന്നതും, ഫോര്‍വേഡ് ചെയ്യുന്നതും മാത്രമാകുന്നു. ആശയം മോഷ്ടിച്ചാലും അതിയാനെഴുത് അതിയാന്റെ സ്വന്തം എന്നാണ് പുള്ളിക്കാരന്‍ പറയുന്നേ..

    എന്താണേലും പാതിരപ്പടം കണ്ടിരുന്നതിനു ഗുണമുണ്ടായി അല്ലേ ..:)

    മറുപടിഇല്ലാതാക്കൂ
  36. പ്രചോധനതിന്റെ അങ്ങേ അറ്റം . ആ ബ്ലോഗന്റെ ലിങ്ക് ഉണ്ടോ
    --

    മറുപടിഇല്ലാതാക്കൂ
  37. ഇങ്ങനെ തുടങ്ങിയാല്‍ നമ്മള്‍ നമ്മളുടെ സര്‍ഗശേഷി എങ്ങനെ പുറത്തെടുക്കും... ഹൊ...

    മറുപടിഇല്ലാതാക്കൂ
  38. കഷ്ടം..എന്നല്ലാതെ എന്ത് പറയാന്‍ .

    ഈ മോഷണം എന്ന കല ബ്ലോഗു ലോകത്തില്‍ പടര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു.എന്റെ "കൈതപ്പൂക്കള്‍ പറഞ്ഞത്‌" എന്ന കഥ ഒരാള്‍ അത് കോപ്പി പേസ്റ്റു ചെയ്തു അവന്റെ "ഒരു വാക്ക്‌ " ബ്ലോഗിലിട്ടപ്പോള്‍ ഒരു പോസ്റ്റെഴുതി ഞാന്‍ പ്രതിഷേധിച്ചിരുന്നു.അന്ന് എനിക്ക് തോന്നിയ ദേഷ്യം പറഞ്ഞാല്‍ തീരില്ല. എന്റെ പ്രതിഷേധ കുറിപ്പിന് നല്ല പ്രതികരണവും കിട്ടി.ചേച്ചിക്ക് ഇത് ശീലമില്ലാഞ്ഞിട്ടാണ്.കുറച്ചു കഴിയുമ്പോള്‍ ശരിയാകും എന്നും ചില കൂട്ടുകാര്‍ ഉപദേശിച്ചു.കഴിഞ്ഞ ദിവസം നോക്കിയപോള്‍ ഒരു മിന്നുവിന്റെ "വെളിച്ചം" എന്നബ്ലോഗിലും അതെ കഥ പേസ്റ്റ് ചെയ്യപ്പെട്ടു കിടക്കുന്നു.ആദ്യം തോന്നിയ ദേഷ്യം രണ്ടാമത്തെ ബ്ലോഗിലും കണ്ടപ്പോള്‍ തോന്നിയില്ല.എനിക്ക് ഇപ്പോള്‍ എനിക്ക് ശീലമായി എന്നെനിക്ക് മനസ്സിലായി അത് കൊണ്ട്ട് ഞാന്‍ മിണ്ടാതിരിക്കുന്നു. ഈ രണ്ടു കള്ളന്മാരും ഒരാളാണെന്നും എനിക്ക് സംശയമുണ്ട്.

    ദുസ്സസനന്‍ പ്രതികരിച്ചത് നന്നായി. ഒരാളുടെ ചിന്തകള്‍ മറ്റൊരാള്‍ അവകാശപ്പെടുന്നത് നോക്കി നില്‍ക്കേണ്ട കാര്യമില്ല.അയാള്‍ ആരായാലും

    മറുപടിഇല്ലാതാക്കൂ
  39. ബെർളി മോഷ്ടിച്ചതായാലും അല്ലെങ്കിലും ഒന്നുറപ്പ് - ഈ രണ്ടു പോസ്റ്റുകളിൽ മികച്ചത് ദുശ്ശാസനന്റേതു തന്നെ!

    (ബെർളിക്ക് ദുശ്ശാസനന്റെ പോസ്റ്റ് പ്രചോദനമായി എന്ന് എനിക്കും തോന്നുന്നു.)

    മറുപടിഇല്ലാതാക്കൂ
  40. മോഷണം ഒരു കലയല്ലേ, ബെർളി ഒരു കലാകാരനല്ലേ... എന്തിനു പാവത്തെ ക്രൂശിക്കുന്നു. ജീവിക്കാൻ നിവൃത്തിയില്ലാതെ പാവങ്ങൾ വല്ലതും മോഷ്ടിച്ചാൻ സംഘടിതമായി ആക്രമിക്കാൻ ഇറങ്ങിക്കോളും കണ്ണുകടിയുള്ള ആളുകൾ. എട്ടുകാലി മമ്മൂഞ്ഞ് എന്ന് വിളിച്ച് ആദരിച്ചൂടെ പുള്ളീനെ....

    മറുപടിഇല്ലാതാക്കൂ
  41. ദുശാസനന്റെ ബ്ലോഗു ബെര്‍ളിക്ക് പ്രജോദനമായി എന്നൊക്കെ പറയുന്നത് വെറുതെയ. സംഭവം മോഷണം തന്നെയാ. ഇനി ബെര്‍ലി ഫാന്‍സ്‌ എന്റെ നെഞ്ചത്ത് കേറി പൊങ്കാല ഇട്ടാലും ഞാന്‍ പറയാന്‍ ഉള്ളത് പറയും. കുറെ കാലമായി "ഗും" ഇല്ലാത്ത പോസ്റ്റുകള്‍ ഇടുന്ന ബെര്‍ലി ഇവിടെ വന്നു ഇത് കണ്ടപോ ഇത് കൊള്ളാമല്ലോ എന്നോര്‍ത്ത് വാക്കുകള്‍ മാറ്റിയും മറിച്ചും എഴുതിയതാ. പണ്ട് മലയാളത്തിലെ പത്രങ്ങള്‍ അവരുടെ സൈറ്റില്‍ വേറെ പത്രത്തിലെ വാര്‍ത്ത അടിച്ചു മാറ്റി വാക്കുകള്‍ മാറ്റിയും മറിച്ചും എഴുതുന്നു എന്ന് ആരോപിച്ച കക്ഷിയ. പുള്ളി തന്നെ ഇപോ ആ പണി ചെയ്തത് മോശമായി പോയി.ആശയ ദാരിദ്ര്യം നേരിടുന്ന അവസ്ഥയില്‍ എവിടുന്നെങ്കിലും ഒരു നല്ല പോസ്റ്റു കണ്ടു പിടിച്ചു അത് സ്വന്തമായി മാറ്റി എഴുതി പ്രജോദനം കൊണ്ടതാണെന്ന് വേണമെങ്കില്‍ പറയാമെങ്കിലും സംഭവം മോഷണം തന്നെ. ഇത്രയും പറഞ്ഞത് കൊണ്ട് ഞാന്‍ അനോണി ആണെന്ന ധാരണ ഒന്നും ആര്‍കും വേണ്ട. ഞാന്‍ സനോണി തന്നെ.

    മറുപടിഇല്ലാതാക്കൂ
  42. ദുശ്ശാസനന്‍ അണ്ണാ...
    കിടുക്കന്‍ പോസ്റ്റ്‌....
    ഭാവുകങ്ങള്‍...


    പിന്നെ മറ്റേ ഐറ്റം അങ്ങേരു കോപ്പി ചെയ്തെങ്കില്‍ അത് ശരിക്കും ഒരുമാതിരി പോക്രിത്തരം ആയി പോയി...അങ്ങേരുടെ ബ്ലോഗ്‌ ആരാണ്ട് ഫോര്‍വേഡ് ആയി മെയില്‍ അയച്ചതിനു തന്തക്കും തള്ളക്കും പിറക്കാനിരിക്കുന്ന പില്ലെര്‍ക്കും വരെ പറഞ്ഞ മഹാന്‍ അല്ലെ...അങ്ങേര്‍ക്കു എന്തും ആവാം എന്നാണോ...

    മറുപടിഇല്ലാതാക്കൂ
  43. പിന്നെ സുശീലനോട് ഒരു കാര്യം, മലയാളത്തിലെ എഴുത്തുകാർ മോഷ്ടിച്ചതിന്റെ ചരിത്രം പറഞ്ഞു ആളാവാൻ വേണ്ടി സുശീലൻ ഒന്നാന്തരം ഒരു മോഷണം നടത്തി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ബൻ‌ഗർവാഡിയുടെ മോഷണമാണെന്ന് സുശീലന്റെ മഹത്തായ കണ്ടുപിടുത്തമാണെന്ന് ആരും കരുതിക്കളയരുത്. പുള്ളി ഇത് അടിച്ചു മാറ്റിയതാ, ജി.എൻ. പണിക്കരാണ് ഈ ആരോപണം കൊണ്ടു വന്നത്.. അത് അന്നു തന്നെ മലയാളികൾ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളഞ്ഞു. മഞ്ഞ് പരിന്തേയുടെ അനുകരണമാണെന്ന് എത്രയോ കാലം മുൻപ് മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന ലേഖനമാണ്. സുശീലൻ ബൻ‌ഗർവാഡി വായിച്ചിരുന്നെങ്കിൽ ഇത് പറയില്ലായിരുന്നു. പരിന്തേയും വായിച്ചിട്ടില്ല. ഇത് രണ്ടും സുശീലൻ വായിച്ചിട്ടുണ്ടെങ്കിൽ എഴുത്തുകാരന്റെ പേരും നായകന്റെ പേരും അത് ഏത് ഭാഷയിൽ എഴുതപ്പെട്ടതാണെന്നും കൂറ്റി ഇവിടെ പറയട്ടെ... ബാക്കി ചർച്ച പിന്നെ.. പിന്നെ കരുണ വായിച്ചിട്ട് അത് രാമപുരത്ത് വാര്യരുടെ കുചേലവൃത്തത്തിന്റെ കോപ്പിയാണെന്ന് സാഹിത്യപഞ്ചാനനൻ പറഞ്ഞത് അതിലെ വൃത്തം നോക്കിയാണ് അതുപോലെ യാണു ഇവിടെ ഉണ്ണായിവാര്യരുടെ കാര്യം... അപ്പോൾ നമുക്ക് തുടങ്ങാം സുശീലാ...

    മറുപടിഇല്ലാതാക്കൂ
  44. ദുശ്ശാസനാ,
    സത്യമായിട്ടും ഞാൻ വിചാരിച്ചു വച്ചിരിക്കുന്നത് നമ്മടെ ഈ ബെർളിസാർ ബ്ലോഗുലകത്തിന്റെ മൂത്താപ്പയാണ് എന്നാണ്. നമ്മളെയൊക്കെ കണ്ടിടത്തെല്ലാം വച്ച് പിടികൂടി നാലെണ്ണം പറയാനും രണ്ടെണ്ണം പൊട്ടിക്കാനും ഒക്കെ…… എന്നിട്ടിപ്പം… ദേണ്ടെ,!

    ദുശ്ശാസനന്റെ പോസ്റ്റ് നേരത്തെ കാണാനാവാഞ്ഞതിൽ ഭയങ്കരമാന സങ്കടം തോന്നുന്നു. മൌലികതയുടെയും തെളിഞ്ഞ നർമ്മബോധത്തിന്റെയും മനോഹാരിത ആ പോസ്റ്റിനുണ്ട്. ഇത്രയും കാലം ഈ കഥാപാത്രങ്ങളെക്കാണാൻ ഒണക്കത്തീയറ്ററുകളിൽ കയറി ഒടിഞ്ഞ കസേരകളിലിരുന്ന് മൂട്ടകടി കൊണ്ട ഒരുവനും തോന്നാതിരുന്ന ‘പട’നബുദ്ധി ദുശ്ശുവിനു തോന്നിയല്ലോ.

    ജാനുവിനെപ്പറ്റി പറഞ്ഞപ്പോൾ, ശ്രീനിവാസന്റെ ‘പട്ടണപ്രവേശ’ത്തിലെ കള്ളക്കടത്തുകാരന്റെ വീട്ടിലെ ‘ജാനു’വിനെ ഓർത്തു. സരളയുടെ വീട്ടിൽ ‘ഇപ്പോ ചെലപ്പോ കറണ്ടു കിട്ടിക്കാണും’ എന്ന നിഗമനം എന്നെ പൊട്ടിച്ചിരിപ്പിച്ചു.

    ‘ബാക്കിയുള്ളത് ഓർമ്മിപ്പിച്ചേക്കണേ’ എന്നഭ്യർത്ഥിച്ചാണു താങ്കൾ അവസാനിപ്പിച്ചത്. ഓർമ്മ വന്നത് ഉടനേ എഴുതി വിടുകയായിരുന്നിരിക്കണം ബെർളി. (‘ബെർളി സഹോദരൻ’ എന്ന പ്രയോഗത്തിനു ഒരു സലാം!)

    മറുപടിഇല്ലാതാക്കൂ
  45. സൈഡു പറയുകയല്ല, ഒരുതരം ഞെക്കിപ്പഴുപ്പിക്കലിന്റെ അപാകതയും അരുചിയും ബെർളിയുടെ രചനയ്ക്കുണ്ട്. (താങ്കൾ എടുത്തു ചേർത്തതാണു ഞാൻ വായിച്ചത്.) എങ്കിലും സ്വതസിദ്ധമായ രചനാ പാടവം അതിനെ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നുണ്ട്.

    പക്ഷേ, പ്രശ്നമതല്ലല്ലോ. തീർച്ചയായും ദുശ്ശാസനനോടുള്ള ‘പ്രചോദിതകടപ്പാട്’ ഒന്നു സൂചിപ്പിക്കാവുന്നതായിരുന്നു ബെർളിസാറിന്/സഹോദരന്. എഡ്മാഷ് എട്ടാംക്ലാസുകാരെ ചൂണ്ടി പത്താംക്ലാസ്സുകാരോട് പറയുന്നതു പോലെ : “നീയൊക്കെ ഇവന്മാർക്ക് മാതൃകയാവേണ്ടതല്ലേടാ…?!“

    ഇനിയും കണ്ടെത്തുന്നവരെ തന്റെ കസ്റ്റഡിയിലേൽ‌പ്പിക്കണമെന്ന് എന്തായാലും ബെർളിയേമാൻ പറഞ്ഞിട്ടില്ല. ‘ഷൊർണ്ണൂർ റസ്റ്റുഹൌസിലേക്ക്’ റീഡയറക്റ്റ് ചെയ്തിരിക്കുന്നു. കണ്ടെത്തിയവരുടെ മേൽ തനിക്കില്ലാത്ത ഉടമസ്ഥതയാകാം മൂപ്പരെ അങ്ങനെയെഴുതാൻ പ്രേരിപ്പിച്ചതെന്നു ഞാൻ കരുതുന്നു.

    തീർച്ചയായും ഇത്തരം 'പ്രചോദനങ്ങൾ' നല്ല പ്രവണതയല്ല. കോപ്പിയടിക്കുന്നതിലും ഒരു മാന്യത വേണം. ദുശ്ശാസനനു വായനക്കരെ കിട്ടാനുള്ള ത്യാഗമായിരുന്നു ബെർളിയുടേതെന്നും മറ്റും നിസ്സാരവൽക്കരിക്കുന്നതും ഒട്ടും ശരിയല്ല.

    മറുപടിഇല്ലാതാക്കൂ
  46. (വിഷയം വിട്ടു പറഞ്ഞോട്ടെ? സുശീലന്റെ പറഞ്ഞതിനോട് യോജിക്കുന്നു : വീക്കേയെൻ കോപ്പിയടിക്കപ്പെടാനാവാത്തയാൾ. പക്ഷേ, ‘ബൻ‌ഗർവാടി’യുടെ കോപ്പിയാണു ‘ഇതിഹാസം’ എന്നു പറഞ്ഞതിനോടു യോജിക്കാനാവില്ല. ബൻ‌ഗർവാടിയുടെ പരിഭാഷയുണ്ട്. വായിച്ചാലറിയാം – അജഗജാന്തരം! വയലാർ പദങ്ങൾ മാത്രമല്ല, ഉപമകളും ഭാവനകളും പ്രയോഗങ്ങളും എല്ലാം പൂർവ്വകവികളിൽ നിന്ന് , വിശേഷിച്ച് സംസ്കൃതകവികളിൽ നിന്ന് വാരിക്കോരി കടംകൊണ്ടിട്ടുണ്ട്. മൌലികതയാൽ അനുഗൃഹീതൻ ‘ അനുരാഗക്കരിക്കിൻ വെള്ളം’ പകർന്നു തന്ന ഭാസ്കരൻ മാഷ് തന്നെ!)

    ദുശ്ശാസനാ, പാഞ്ചാലീവേഷധാരികളായ പുത്തരിക്കണ്ടം മാധവിമാരെ വസ്ത്രാക്ഷേപം ചെയ്ത്, പൊയ്മുഖങ്ങൾ വെളിവാക്കിയതിനു നന്ദി!

    മറുപടിഇല്ലാതാക്കൂ
  47. ഞാൻ സുശീലന്റെ ബ്ലോഗിൽ പോയിരുന്നു. അവിടെ ഇതുവരെ പോസ്റ്റുകൾ ഒന്നും ഇട്ടിട്ടില്ല. ബ്ലോഗിന് ഒരു പേരിട്ടിട്ടുണ്ട്.’ ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ’ ഹ ഹ, ഞാൻ ചിരിച്ച് മണ്ണുകപ്പിപ്പോയി, മലയാളത്തിലെ എല്ലാ എഴുത്തുകാരും മോഷ്ടാക്കൾ ആണെന്ന് കാടടച്ച് വെടിവച്ച സുശീലന്റെ ബ്ലോഗിന്റെ പേര് മലയാളത്തിലെ ഒരു പ്രമുഖ നോവലിന്റെ പേര് അടിച്ചു മാറ്റിയത്. സി.വി.ബാലകൃഷ്ണന്റെ നോവലിന്റെ പേര് സുശീലന്റെ ബ്ലോഗിന് വന്നത് പ്രതിഭകൾ ഒരേ തരത്തിൽ ചിന്തിക്കുന്നത് കൊണ്ടാവും അല്ലേ?

    മറുപടിഇല്ലാതാക്കൂ
  48. ദുഷ് അണ്ണന്റെ പോസ്റ്റ്‌ ഗംഭീരം .. :-)
    (ഫോളോയിംഗ്..)
    പക്ഷെ
    എന്തോ..
    ഒരു മോഷണമാണ് എന്ന് തോന്നുന്നില്ല :-|
    ആ ജാനു എന്ന കോമണ്‍ ഫാക്ടര്‍ ഒരു മോഷണ വസ്തുവില്‍ ഇടാന്‍ മാത്രം മണ്ടനാണോ ബെര്‍ളി ?

    മറുപടിഇല്ലാതാക്കൂ
  49. ഈ പോസ്റ്റ് വായിച്ച് വെറെ രീതിയില്‍ ചിന്തിച്ചതാവും ബെര്‍ളി. ഇത് മോഷണമാകുമൊ ? കോപി പേസ്റ്റ് അല്ലെ മോഷണം ?? ദുഷ് അതില്‍ മസാല ചേര്‍ത്തു, ബെര്‍ളി അത് മാറ്റി സിനിമ ചിന്ത ആക്കി ..അത്രെ ഉള്ളു .

    ദുഷ് നും അഭിനന്ദനം, ബെര്‍ളിക്കും അഭിനന്ദനം .

    മറുപടിഇല്ലാതാക്കൂ
  50. ഒരേ പേരില്‍ എഴുതുന്ന രണ്ടു ബെര്‍ലിമാര്‍ ഉണ്ടെന്നാണ്, എന്റെ വിശ്വാസം. അത് കൊണ്ട്, സുഹൃത്തുക്കള്‍ തമ്മില്‍ തള്ളുന്നതിനു മുന്‍പ്, ഈ ലിങ്കില്‍ ഒന്ന് പോയി നോക്കുവാന്‍ താല്പര്യപ്പെടുന്നു.
    http://berlish.blogspot.com/2011/02/blog-post_23.html

    മറുപടിഇല്ലാതാക്കൂ
  51. അജ്ഞാതന്‍2011, മാർച്ച് 1 2:34 PM

    സുശീലന്‍ എട്ടാം ക്ളസില്‍ പഠിക്കുമ്പോള്‍ ആണൂ ബന്‍ ഗര്‍ വാടി വായിക്കുന്നത്‌ വെങ്കടേസ്‌ മാര്‍ഗൂഴ്കര്‍ മറാതി നോവല്‍ അതിണ്റ്റെ എന്‍ ബീ റ്റി വിവര്‍ത്തനം ആയിരുന്നു
    അതു അന്നു ഖസ്സാക്ക്‌ വായിക്കന്‍ ആളായിട്ടില്ല കിട്ടാനും പ്രയാസം
    പിന്നെ ഒരിക്കല്‍ വായിച്ചപ്പോള്‍ തോന്നി ഇതു മറ്റതല്ലേ എന്നു, ഒരു സ്കൂള്‍ സാഹിത്യ സദസ്സില്‍ ഞാന്‍ ഇതു മാഷോറ്റു ചോദിച്ചപ്പോല്‍ എടാ ഭയങ്കര എന്നു പറഞ്ഞു എന്നെ അനുമോദിച്ചു

    അന്നൊന്നും ജീ എന്‍ പണിക്കരെ വായിക്കാനോ മാത്ര്‍ഭൂമി വായിക്കാനോ പോയിട്ടില്ല ആ പ്രായം ഇല്ല

    പിന്നെ വലുതായപ്പോള്‍ ഇതു രണ്ടും വായിച്ചു ഇപ്പോഴും പറയുന്നു ഒറിജിനല്‍ ബന്‍ ഗര്‍ വാടി തന്നെ ? പിന്നെ എന്താ ഖസാക്ക്‌ പോലെ ഒരെണ്ണം എഴുതാന്‍ വിജയനു പറ്റത്തത്‌? വിജയന്‍ കടല്‍ തീരത്തും മോഷ്ടിച്ചതല്ലേ എം ക്രിഷ്ണന്‍ നായര്‍ റ്റഹു കണ്ടു പിടിച്ചപ്പോള്‍ വിജയന്‍ ഫാന്‍സ്‌ അയാളുടെ മേക്കിട്ട്‌ കേറി അതും വലിയ ആള്‍ക്കാര്‍ ഒരേ രീതിയില്‍ ചിന്തിക്കുന്നു എന്നായി?

    നിര്‍മല്‍ വര്‍മ്മ എഴുതിയ പരിന്ദേ പറവകള്‍ എന്ന പേരില്‍ വന്നത്‌ വായിച്ചു രണ്ടൂം ചേര്‍ത്ത്‌ വായിച്ചു നോക്ക്‌

    ഒരു ഐഡിയ കിട്ടിയാല്‍ ശൈലി ഉള്ളവര്‍ക്കു മെച്ചപ്പെടുത്തി എഴുതാന്‍ പറ്റും,

    എന്‍ ടിയുടെ രണ്ടാം ഊഴത്തെപറ്റി ആരും വിമര്‍ശിച്ചിട്ടില്ല എന്നാല്‍ ഞാന്‍ വിമര്‍ശിക്കുന്നു ഇതു മറാഠി നോവല്‍ (പഠനം) ആയ യുഗാന്തില്‍ നിന്നാണു ഐഡിയ, ഫല ശ്രുതി എന്നു പറഞ്ഞു എഴുതിയ ഭാഗം ഡിറ്റോ കോപ്പി ആണു (വിദുരര്‍ ധര്‍മ്മപുത്രണ്റ്റെ അഛന്‍ ആണെന്നു സമര്‍ഥിക്കുന്ന) , വേണേള്‍ യുഗാന്ത്‌ വായിക്കാന്‍ പീ ഡീ എഫ്‌ അയച്ചു തരാം ,

    ഭയങ്കര സാധനം ആണു ഒരു സ്ത്രീ ആണു അതെഴുതിയതെന്നും ഓര്‍ക്കുമ്പോള്‍ കിടിലം തന്നെ, ഭീഷ്മരെ പറ്റി അവരുടെ പഠനം കെങ്കേമം, ഭീഷ്മറ്‍ ഒരു ഷണ്ണന്‍ ആയിരുന്നു യുധത്തിണ്റ്റെ കാര്യത്തിലും പ്ളാന്‍ ഇല്ലായിരുന്നു ഭീഷ്മറ്‍ ആണു ദുര്യോധനണ്റ്റെ വിജയം പരാജയമാക്കിയത്‌ എന്നും ഒക്കെയുള്ള വാദം ത്റ്‍സിപ്പിക്കുന്നതാണു, ലോഹിത ദാസ്‌ ഭീഷ്മരെ പുതിയ ആംഗിളില്‍ കണ്ടു എന്നൊക്കെ പറഞ്ഞത്‌ ഇതു വായിച്ചായിരിക്കും,

    സാഹിത്യത്തില്‍ താല്‍പ്പര്യമുള്ളവറ്‍ യുഗാന്ത്‌ വായിക്കുക തന്നെ ചെയ്യണം അപ്പോള്‍ എം ടിയോടു പുശ്ച്ചം തോന്നും

    എനിക്കു ബ്ളോഗ്‌ എഴുതാന്‍ ഒന്നും സമയമോ സാവകാശമോ ഇല്ല ഓരോരുത്തരുടെ ഗീര്‍വാണം കാണുമ്പോല്‍ പ്രതികരിക്കുന്നു അത്രെ ഉള്ളു, ഗോലിയാത്തു കളെ കല്ലെറിയാന്‍ ഒരു സുഖം

    അനുകരണമാണു കലാവിദ്യ എന്നു അരിസ്റ്റോട്ടില്‍ പറഞ്ഞിട്ടുണ്ട്‌

    ദുശ്ശാസനനെ ബെര്‍ളി അനുകരിച്ചു കലാവിദ്യ ഉണ്ടാക്കി, അപ്പോള്‍ ഒരു കല്ലു എറിഞ്ഞില്ലേല്‍ പിന്നെ ദുശ്ശാസനന്‍ എന്തിനാ ആണെന്നും പറഞ്ഞു നടക്കുന്നത്‌?

    സീ വീ ബാലക്രിഷ്ണണ്റ്റെ ഫാന്‍ ആണു ഈ കൌമുദി ഓണപ്പതിപ്പില്‍ പുള്ളി പറഞ്ഞത്‌ ഒക്കെ ഇഷ്ടം ആയി

    ഒരു വായനക്കരനും സ്വാധീനിച്ചിട്ടില്ല എന്നു പക്ഷെ ഹരോള്‍ഡ്‌ റൊബിന്‍സിണ്റ്റെ അഡ്വഞ്ചറേര്‍സ്‌ ണ്റ്റെ സ്വാധീനം ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നിരാകരിച്ചില്ല താനും

    സുശീലന്‍ ഒരു ബിഗ്‌ സീറോയാണു നോ ഹീറോ വിട്ടേരു

    മറുപടിഇല്ലാതാക്കൂ
  52. ഒരു പോസ്റ്റ്‌ മറ്റൊരു പോസ്റ്റിനു പ്രജോദനം ആണെങ്കില്‍ അത് പറയാന്‍ ആര്‍ജവം കാണിക്കണം എന്നാണു എന്റെ അഭിപ്രായം. അത് വഴി ഒരാള്‍ ചെറുതാവുകയോ മറ്റെയാള്‍ വലുതാവുകയോ ഇല്ല. ഒരേ വിഷയം രണ്ടു പേര്‍ കാണുന്ന കാഴ്ച പ്പാടുകള്‍ വ്യത്യസ്തമല്ലേ? അതിനു പകരം ചെളിവാരി എറിയുന്നത് പ്രൊഫഷനലിസം കുറഞ്ഞത്‌ കൊണ്ടാണ്

    പിന്നെ നിങ്ങള്‍ രണ്ടു പേരും വിട്ടുപോയ ഒരു ക്ലീഷേ കഥാ പത്രം ഉണ്ട് . ഹെഡ് കോന്‍സ്ടബില്‍ കുട്ടന്‍ പിള്ള. വര്‍ഷങ്ങളായി തമാശ പറയുന്ന എസ സിക്ക് കൂട്ട് പോകുന്ന കെട്ടിക്കാന്‍ പ്രായമുള്ള പെണ്മക്കളുള്ള കുട്ടന്‍ പിള്ളയെ എങ്ങനെ മറക്കാന്‍ പറ്റും ?

    വിവാദങ്ങള്‍ വിട്ടു നമുക്ക് വിഷയങ്ങളില്‍ ശ്രദ്ധിക്കാം. അങ്ങനെ അല്ലെ ജെനുവിന്‍ ആയ സര്‍ഗ സൃഷ്ടികള്‍ വരൂ..!

    മറുപടിഇല്ലാതാക്കൂ
  53. ഈ കാര്യത്തില്‍ ഞാന്‍ കൂതറ യോട് യോജിക്കുന്നു., അടിച്ചു മാറ്റല്‍ ആരു നടത്തിയാലും അത് അടിച്ചു മാറ്റല്‍ തന്നെ ആണ്, ആളുടെ മികവു കൊണ്ട് അത് തെറ്റല്ലാതാവുന്നില്ല., ആ പോസ്റ്റ്‌ വായിച്ചപ്പോ എനിക്കും തോന്നിയിരുന്നു ഇതെവിടെയോ നേരത്തെ വായിച്ചതാണല്ലോ എന്നു..

    മറുപടിഇല്ലാതാക്കൂ
  54. മിനേഷ് ... എനിക്ക് പറയാനുള്ളതാണ് രാകേഷ് പറഞ്ഞിരിക്കുന്നത്. വേറൊന്നും ഈ വിഷയത്തില്‍ എനിക്ക് ഇനി പറയാനില്ല

    മറുപടിഇല്ലാതാക്കൂ
  55. ഒരു ഏകാദ്ധ്യാപക വിദ്യാലയം കണ്ടിട്ട് ഖസാക്ക് അതാണെന്ന് പറഞ്ഞാൽ പിന്നെന്തോന്ന് ജീവിതം സുശീലാ... എൻ.ബി.റ്റി പതിപ്പാണ് ഞാനും വായിച്ചത്. ഖസാക്ക് വായിച്ചതിനു ശേഷം തന്നെ. വിജയൻ ഖസാക്ക് എഴുതുന്ന കാലത്ത് അത് വിവർത്തനമായി വന്നിട്ടുണ്ടോ ആവോ? അതോ മറാത്തിയിൽ നിന്നു പുള്ളി നേരിട്ട് അടിച്ചുമാറ്റി.

    മറുപടിഇല്ലാതാക്കൂ
  56. ഞാന്‍ ബെര്‍ളിത്തരങ്ങളിലെ പ്രസ്തുത പോസ്റ്റ് കണ്ടു ഇതു കൊള്ളാമല്ലോ എന്നു വിചാരിച്ചിരുന്നു. പക്ഷേ അതിന്റെ താഴെ ആരോ കമന്റ് ഇട്ടിരുന്നു താന്‍കളുടെ പോസ്റ്റിനെക്കുറിച്ച്.അങ്ങനെയാണ് ഞാന്‍ ഇവിടെ വരുന്നതും താന്‍കളെ ഫോളോ ചെയ്യുന്നതും.
    ബെര്‍ളി പലപ്പോഴും മറ്റുള്ളവരെ അധിഷെപിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്. പക്ഷേ തികച്ചും മാന്യമായി താന്‍കള്‍ പ്രതികരിച്ചു.
    അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  57. മറ്റൊരാളുടെ ഒരു സൃഷ്ടിയില്‍ നിന്നും ഒരാശയം കടം കൊള്ളുന്ന ഒരു എഴുത്തുകാരന്‍, അക്കാര്യം ഒരു കുറിപ്പായോ കമന്റായോ തന്റെ സൃഷ്ടിയില്‍ ഉള്‍പ്പെടുത്തണം എന്നാണു എന്റെ പക്ഷം..
    അങ്ങനെ ചെയ്യുന്നത് കൊണ്ട് വിലയിടിഞ്ഞു പോകുന്നതല്ലല്ലോ ഒരു യഥാര്‍ത്ഥ എഴുത്തുകാരന്റെ കഴിവ്. ഇവിടെ പ്രശ്നം അതല്ല, അങ്ങനെ എങ്ങാനും കടപ്പാട് എഴുതി, ഇനി ആ ബ്ലോഗ്ഗര്‍ ‍ എങ്ങാനും പ്രശസ്തനായാലോ? അങ്ങനെ ആരും ഇപ്പൊ സുഖിക്കേണ്ട..അതുകൊണ്ട് ശ്രീമാന്‍ ബെര്‍ളിയുടെ ശ്രദ്ധയ്ക്ക്‌ . അടുത്ത തവണ മുതല്‍, താഴെ പറയുന്ന രീതിയില്‍ ഒരു മുന്നറിയിപ്പ് താങ്കളുടെ ബ്ലോഗില്‍ കൊടുക്കകയാനെങ്കില്‍ പിന്നെ ഒരു പ്രശ്നവുമില്ല.. ...സംഗതി ക്ലീന്‍..

    "ഈ പോസ്റ്റിനോ ഇതിലെ കഥാപാത്രങ്ങല്‍ക്കോ ആരെങ്കിലും മുന്‍പ് പോസ്ട്ടിയിട്ടുള്ളതോ ഇനി പോസ്റ്റാന്‍ ഉള്ളതോ ആയ ഏതെങ്കിലും പോസ്റ്റുമായിട്ട് മുള്ളിതെറിച്ച ബന്ധം പോലും ഇല്ലെന്നു അറിയിച്ചു കൊള്ളുന്നു. ഇനി അഥവാ ആര്‍ക്കെങ്കിലും എന്തെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രമാണ്.. അതിനു ബ്ലോഗ്ഗര്‍ ഉത്തരവാദി ആയിരിക്കുന്നതല്ല "

    മറുപടിഇല്ലാതാക്കൂ
  58. ഹാ ഹാ .. അത് കൊള്ളാം മഹേഷ്‌ ..
    ഉഗ്രന്‍ ഐഡിയ

    മറുപടിഇല്ലാതാക്കൂ
  59. njan pakshe sradhichath suseelan-n b suresh samsaramanu.tudaroo suhruthukale................

    മറുപടിഇല്ലാതാക്കൂ
  60. ഹോളിവുഡ് സിനിമകളിൽ നിന്ന് ഷോട്ടുകളും കഥാതന്തുക്കളും മോഷ്ടിച്ച് പ്രാദേശിക സിനിമകളിൽ ഷൈൻ ചെയ്യാൻ മൂന്നാംകിട സംവിധായകരുടെ അതേ പണി! കഷ്ടം തന്നെ! പ്രചോദനമായിട്ടുപോലും ബെർലി മറ്റൊരാളെ കോപ്പിയടിച്ചുകൂടാത്തതാണ്, അദ്ദേഹത്തിന്റെ ജനസമ്മതി കണക്കിലെടുക്കുമ്പോൾ! ഇത്രയും പ്രതിഷേധം ഉണ്ടായ സ്ഥിതിക്ക് ഇത് ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം.

    മറുപടിഇല്ലാതാക്കൂ
  61. maashe... itu kalakki...
    aadyamayitanu itu kandatt....
    aashamsakal... oppam bhaavukangalum..

    മറുപടിഇല്ലാതാക്കൂ
  62. അത് ശരി, അപ്പൊ ഇങ്ങനെ ഒന്നും ഉണ്ടായോ. എന്താ ചെയ്യാ.

    പണ്ടൊരിക്കല്‍ ഫതെര്‍ലെസ്സ് സിണ്ട്രോം ഞാന്‍ എഴുതിയത് ഇതേ പോലെ മറ്റൊരു പുള്ളി വല്യിയ വെബ്സൈറ്റ് ഒക്കെ ഉണ്ടാക്കി സെറ്റപ്പില്‍, വല്ലവന്റെയും കൊച്ചിനെ പൊക്കി കൊണ്ടുപോയി അവിടെ ഇട്ടു പരസ്യം കാണിച്ചു കാശ് മേടിക്കുകയയിരിന്നു എന്നൊക്കെ കണ്ടപ്പോള്‍ കല്ലിപ്പയപ്പോള്‍ എഴുതിയതാ.

    എന്തായാലും ബെര്‍ളിക്ക് ഒരു പ്രചോതനം എന്ന ലിങ്കോ മറ്റോ കൊടുക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  63. ദുശ്ശാസനാ, ഞാന്‍ ബെര്‍ലിയുടെയോ നിങ്ങളുടെയോ ആരാധകനല്ല. പക്ഷേ, നിങ്ങള്‍ പറഞ്ഞതും ബെര്‍ലി പറഞ്ഞതുമായ കാര്യങ്ങള്‍ എല്ലാം തന്നെ മലയാള സിനിമയെ വിമര്‍ശനാത്മകമായി നോക്കിക്കാണുന്നവരുടെ മനസ്സില്‍ നിങ്ങള്‍ പറയുന്നതിന് മുമ്പ് തന്നെ തെളിഞ്ഞിട്ടുള്ള ചിത്രങ്ങളാണ്. ഉദാഹരണത്തിന്, സിനിമയിലെ ഹൈന്ദവ തറവാടുകളെക്കുറിച്ച് പറയുമ്പോള്‍ മേലെപ്പടത്ത്, തെക്കേപ്പാടത്ത്....അങ്ങനെ കുറെ പാടത്ത്. ക്രൈസ്തവ തറവാടാണെങ്കില്‍ പാലയ്ക്കല്‍, ഇലഞ്ഞിക്കല്‍ അല്ലെങ്കില്‍ കുരിശിങ്കെല്‍. അതുപോലെ അമ്മാവന്‍ കഥാപാത്രങ്ങള്‍ക്ക് പൊതുവായുള്ള ഒരു സ്വഭാവാം. സഹോദരിയുടെ ഭര്‍ത്താവ് മരിക്കുമ്പോള്‍ തിരിഞ്ഞുനോക്കാത്ത വ്യക്തി മരുമോന് കാശുണ്ടാവുമ്പോള്‍ സ്നേഹവുമായി വരുന്നു. ഇതൊക്കെ, നിങ്ങളുടെ ബ്ലോഗുകള്‍ വായിക്കുന്നതിന് മുമ്പ് തന്നെ ഞാന്‍ ചിന്തിച്ചിട്ടുള്ള കാര്യങ്ങളാണ്. അതുകൊണ്ട്, സ്വന്തം തലയില്‍ മാത്രമേ, ഇങ്ങനുള്ള ചിന്തകള്‍ വരാവൂ എന്നു പറയുന്നത് ശരിയാണോ? ബെര്‍ലിത്തരങ്ങള്‍ എന്ന ബ്ലോഗിനെക്കുറിച്ച് ഈ വര്‍ഷം ആരംഭത്തില്‍ എന്റെ അനിയന്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത് (എനിക്ക് ബ്ലോഗുകളില്‍ വലിയ താല്‍പ്പര്യമില്ലായിരുന്നു അതുവരെ) രണ്ടുമാസത്തിന് മുമ്പ് ബെര്‍ലിയുടെ ഒരു ബ്ലോഗ് കണ്ടു ഞാന്‍ അത്ഭുതപ്പെട്ടുപോയി. 'മമ്മൂട്ടിക്കു സി. ബി. ഐ. ഡയറക്ടര്‍ പദവി എന്ന ബ്ലോഗ്. മോഹന്‍ലാലിന് ലെഫ്. കേണല്‍ പദവി സമ്മാനിച്ചതിനെ അടിസ്ഥാനമാക്കി ഞാന്‍ ഓര്‍ക്യൂട്ട് കമ്മ്യൂണിറ്റിയില്‍ എഴുതിയതുമായി വളരെ സമാനതകള്‍ ഉണ്ടായിരുന്നു അത്. അതൊരിക്കലും ബെര്‍ലി കോപ്പിയടിച്ചതല്ല. കാരണം, ഞാന്‍ എഴുത്തുന്നതിന് മുമ്പ് തന്നെ ബെര്‍ലി അത് എഴുതിയിരുന്നു. 2010 ല്‍ ഓര്‍ക്യൂട്ടില്‍ എഴുതിയ ഞാനും ബെര്‍ലിയുടേത് കോപ്പിയടിച്ചതല്ല. അപ്പോള്‍, ചിലവേളകളില്‍ ഇത്തരം സമാനതകള്‍ ഉണ്ടാവാം.ഇതിപ്പോള്‍ നിങ്ങള്‍ ആദ്യം എഴുതിയതുകൊണ്ടു നിങ്ങളുടെ പ്രചോദനം ഉള്‍ക്കൊണ്ടാണ് അയാള്‍ അത് എഴുതിയതെന്ന് നിങ്ങള്‍ അവകാശപ്പെടുന്നു. പിന്നെ, ജാനു എന്ന പേര്. ഒരുമാതിരി എല്ലാ പൈങ്കിളി എഴുത്തുകാരും അടിച്ചുതളിക്കാരിയ്ക്ക് കൊടുക്കുന്ന പേരാണ് ജാനു. കോണ്‍സ്റ്റബിളിന് കുട്ടന്‍ പിള്ള എന്നു കൊടുക്കുന്നതുപോലെ. ഒരേ തരത്തിലുള്ള ആശയങ്ങള്‍ ചിന്തുക്കുന്നതില്‍ ഒരേ വേവ് ലെങ്ത് ഉള്ള വ്യക്തികളില്‍ ഒരുപോലെ വരാം. അത് വലിയൊരു ഇഷ്യൂ ആക്കേണ്ടാ കാര്യമില്ല. ഒരു കാര്യം ഞാന്‍ പറയാം. കഴിവിനോടൊപ്പം തന്നെ അഹങ്കാരവും ബെര്‍ലിക്കുണ്ട്. അങ്ങേര്‍ക്ക് എന്തുമാകാം എന്നൊരു ഭാവം. അയാള്‍ സ്തുതിക്കുന്നവരെ നമ്മള്‍ കുറ്റപ്പെടുത്താന്‍ പാടില്ല എന്നൊരു മനോഭാവം. അത് ഞാന്‍ തുറന്നുപറയുകയാണ്.

    മറുപടിഇല്ലാതാക്കൂ
  64. സുഹൃത്തേ ഷാബൂ ... എന്റെ തലയില്‍ മാത്രമേ ഇങ്ങനത്തെ ചിന്തകള്‍ പൊട്ടി വിടരൂ എന്ന് ഞാന്‍ എങ്ങും പറഞ്ഞിട്ടില്ല.
    ഞാന്‍ എഴുതുന്ന പോസ്റ്റുകളെ പറ്റിയാണെങ്കില്‍ ഒരു കാര്യം പറയാനുണ്ട്. ഇതൊക്കെ എന്റെ മാത്രം കണ്ടുപിടിത്തങ്ങള്‍ അല്ല.
    പലരും ചിന്തിക്കുകയും മറ്റും ചെയ്തിട്ടുള്ള വിഷയങ്ങള്‍ തന്നെയാകാം അത്. അത് മനസ്സില്‍ വയ്ക്കുന്നതിനു പകരം ഞാന്‍
    എഴുതുന്നു എന്നേയുള്ളൂ. ലോകത്തെ എല്ലാ സാഹിത്യ സൃഷ്ടികളും ( ക്ലാസ്സിക്കുകള്‍ ഉള്‍പ്പെടെ ) പൂര്‍ണമായും ഒരാളുടെ
    ചിന്ത അല്ല. ചുറ്റിനും നടക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ്. അത് വേറൊരു perspective ഇല്‍ അവതരിപ്പിക്കുന്നു
    എന്നതാണ് അവിടത്തെ സര്‍ഗ പ്രക്രിയ.

    ബെര്‍ലി ഒരു കഴിവില്ലാത്ത ആളാണെന്നോ പുള്ളിയുടെ പോസ്റ്റുകള്‍ മുഴുവന്‍ കോപ്പി ആണെന്നോ ഞാന്‍ പറഞ്ഞിട്ടില്ല.
    നൈസര്‍ഗികമായ കഴിവുള്ള ഒരു എഴുത്തുകാരന്‍ തന്നെയാണ് ബെര്‍ലി. പിന്നെ.. ഞാന്‍ ഈ പോസ്റ്റ്‌ ഇട്ടിട്ടു രണ്ടു ദിവസം കഴിഞ്ഞപ്പോ
    അതുമായി അത്ഭുതകരമായ സാമ്യവും അതേ ലെ ഔട്ട്‌ ഉപയോഗിച്ചതും ആണ് അങ്ങനെ ഒരു സംശയം ഉണ്ടാക്കിയത്.
    എന്റെ വായനക്കാര്‍ തന്നെയാണ് അത് ചൂണ്ടി കാണിച്ചത്. അത് വെറും യാദൃശ്ചികമായ ഒരു സംഗതി മാത്രമായി കാണാന്‍
    എന്റെ സാമാന്യ ബുദ്ധി എന്നെ അനുവദിക്കുന്നില്ല.ഷാബു പറയുന്ന പോലെ വേവ് ലെങ്ങ്ത് മാച്ചിംഗ് ആയതു കൊണ്ടല്ല ഇങ്ങനെ.
    ബെര്‍ളി പണ്ട് ഇത് പോലുള്ള ചില പോസ്റ്റുകള്‍ "പ്രചോദനം " കൊണ്ട് എഴുതിയിട്ടുണ്ട്. ജാക്ക് ആന്‍ഡ്‌ ജില്‍ തന്നെ ഉദാഹരണം.
    എന്തിനധികം പറയുന്നു. മുകളിലുള്ള കമന്റുകള്‍ വായിച്ചു നോക്കു. അതിലും ഉണ്ട് വേണ്ട ഉദാഹരണങ്ങള്‍.
    അതൊക്കെ വെറും സമാന ചിന്ത കൊണ്ട് ഉണ്ടായതാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്.

    എന്തായാലും വിശദമായ പ്രതികരണത്തിന് വളരെ നന്ദി. ഈ ബ്ലോഗ്‌ തുടര്‍ന്നും വായിക്കുക

    മറുപടിഇല്ലാതാക്കൂ
  65. ഏതായാലും ബെര്‍ലിയുടെ പോസ്റ്റിനെക്കാള്‍ താങ്കളുടെ പോസ്റ്റ് ത്തന്നെയാണ് നല്ലത്. അത് തീര്‍ച്ച. :-) പിന്നെ, താങ്കളുടെ അഭിപ്രായം തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങള്‍. എന്റെ ബ്ലോഗും സമയം കിട്ടുമ്പോള്‍ ഒന്ന് നോക്കുമല്ലോ. :-)

    മറുപടിഇല്ലാതാക്കൂ
  66. berly ithil ninnum "udhdhaaranam" kondu oru postu koode ezhuthiyittundu. shakkelappadangal undakunnathu enno matto... ithu vayichappol enikku athanorma vannathu. Dussu posted first, but i read berly first. anyway OIGINAL IS ORIGINAL. Good post

    മറുപടിഇല്ലാതാക്കൂ