അങ്ങനെ ഒരു മാസം കടന്നു പോയി. അവര്‍ തമ്മിലുള്ള അടുപ്പം കുറച്ചു കൂടി സ്ട്രോങ്ങ് ആയി. പക്ഷെ അപ്പോഴൊന്നും ചിന്നു ഒന്നും തുറന്നു പറഞ്ഞില്ല. ബൈജുവും. പലപ്പോഴും ചിന്നുവിന്‍റെ അടുത്ത കൂട്ടുകാരികളോട് പോലും പറയാത്ത കാര്യങ്ങള്‍ ചിന്നു ബൈജുവിനോട് ചര്‍ച്ച ചെയ്തു വന്നു. അവള്‍ വരുമ്പോഴെല്ലാം ഒരിക്കലെങ്കിലും എന്നെ ഇഷ്ടമാണെന്ന് പറയണേ എന്ന് ബൈജു പ്രാര്‍ഥിച്ചു എങ്കിലും ഒന്നും നടന്നില്ല. ബാന്‍ഗ്ലൂര്‍ ചലിച്ചു കൊണ്ടിരുന്നു. മരങ്ങള്‍ ഇലകള്‍ പൊഴിച്ചു. കാനയില്‍ അഴുക്കു വെള്ളം വീണ്ടും നിറഞ്ഞു. സൂര്യന്‍ ഉദിക്കുകയും വൈകിട്ട് പോയിട്ട് ചന്ദ്രനെ പറഞ്ഞു വിടുകയും ചെയ്തുകൊണ്ടിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം... രാവിലെ തന്നെ ഒരു ഇഷ്യൂ. കസ്റ്റമര്‍ ആകെ കലി തുള്ളി നില്‍ക്കുകയാണ്. എസ്കലെഷന്‍ ഇതു ലെവല്‍ വരെ ആയെന്നു പ്രൊജക്റ്റ് മാനെജെര്‍ക്ക് പോലും അറിയില്ല. ആകെ യുദ്ധ സമാനമായ ഒരു അന്തരീക്ഷം. ചിന്നു ആണ് ആ ഏരിയാസ് ഹാന്‍ഡില്‍ ചെയ്യുന്നത്. അവള്‍ ടെന്‍ഷന്‍ കയറിയിട്ട് ആണെന്ന് തോന്നുന്നു ആ ഫ്ലോറില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഇറങ്ങി നടക്കുന്നുണ്ട്. ബൈജു സീറ്റിലിരുന്നു അതൊക്കെ കാണുന്നുണ്ട്. അവനു ചിന്നുവിന്‍റെ അടുത്ത് പോയി സഹായിക്കണം എന്നുണ്ട്. 'ഇന്ന് ചിന്നുവിന് പണി കിട്ടും എന്നാ തോന്നുന്നത്' അടുത്തിരുന്ന തെലുങ്കന്‍ പറയുന്നു. അവന്‍റെ കരണ കുറ്റിക്ക് ഒന്ന് കൊടുക്കാനാണ് ബൈജുവിന് തോന്നിയത്. ഓഹോ. പ്രൊജക്റ്റ് മാനേജര്‍ ഒരു പേപ്പര്‍ കഷണവുമായി അവളുടെ അടുത്തേക്ക് പോകുന്നുണ്ട്. എന്തൊക്കെയോ പറഞ്ഞതിന്ശേ ഷം അയാള്‍ പോയി. എന്തായോ എന്തോ. ബൈജുവിനും ടെന്‍ഷന്‍ ആയി. അപ്പോഴതാ മുന്നിലെ സ്ക്രീനില്‍ ഒരു മെസ്സേജ്. ചിന്നുവിന്‍റെ . 'can u pls cme ? ' എന്ന്. ബൈജു എണീറ്റ് പതിയെ അവളുടെ സീറ്റിലേക്ക് പോയി. ഒരു പേപ്പര്‍ നീട്ടി എന്തോ ഡൌട്ട് ചോദിക്കുന്ന പോലെ നിന്നു. 'എന്താ ചിന്നു ? എന്താ പ്രോബ്ലം ? ' ബൈജു ചോദിച്ചു. ചിന്നു ഒന്നും മിണ്ടുന്നില്ല. നോക്കിയപ്പോള്‍ അവള്‍ കരയുകയാണ്. മനോഹരമായ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. മൂക്കിന്‍റെ തുമ്പു ചുവന്നിട്ടുണ്ട്. 'ഹേയ്. കരയല്ലേ ചിന്നു. എന്താ പറ്റിയത് ? ഞാന്‍ ഹെല്‍പ് ചെയ്യാം. ഇഷ്യൂ അയച്ചു താ' എന്ന് പറഞ്ഞിട്ട് ബൈജു സീറ്റിലേക്ക് പോയി. അവനു ആകെ വിഷമമായി. ചിന്നു ഒന്നും അയക്കുന്നുമില്ല. ചാറ്റ് അപ്പ്ലിക്കെഷനിലൂടെ ഒരു മെസ്സേജ് വിട്ടു. ഒന്ന് രണ്ടു തവണ അങ്ങനെ ചെയ്തതിനു
ശേഷം ആണ് ചിന്നു റിപ്ല്യ് ചെയ്തത്. ' വേണ്ട.I don't need any help. Thanks' എന്ന്. ബൈജുവിന് അത് കണ്ടതും വട്ടായി. 'കാര്യം എന്താണെന്നു പറയുന്നുണ്ടോ ?' എന്ന് ബൈജു ഒന്ന് കൂടി മെസ്സേജ് ചെയ്തു. അനക്കമൊന്നുമില്ല. ഒടുവില്‍ സഹി കേട്ട് അവന്‍ അവളുടെ സീറ്റിനു മുന്നില്‍ കൂടി ഒരു തവണ നടന്നു. ദേഷ്യപ്പെട്ട മുഖത്തോടെ അവളെ ഒന്ന് നോക്കി. വീണ്ടും തിരികെ വന്നു സീറ്റിലിരുന്നു.അപ്പോഴതാ ഒരു മെയില്‍. ചിന്നു. ഇഷ്യൂ അയച്ചതാണ്. ബൈജു അത് തുറന്നു നോക്കി. ചെറിയ ഒരു ലോജിക്കല്‍ മിസ്റ്റെക്ക് ആണ്. അപ്പൊ തന്നെ ശരിയാക്കി തിരിച്ചു വിട്ടു. ചിന്നുവിനോട് അത് ടെസ്റ്റിംഗ് നു അയക്കാന്‍ പറഞ്ഞു. അങ്ങനെ അത് അര മണിക്കൂറില്‍ തന്നെ എല്ലാം കഴിഞ്ഞു കസ്റ്റമര്‍ക്ക് അയച്ചു കൊടുത്തു. ഇഷ്യൂ ശരിയായി. ചിന്നു വീണ്ടും അവിടിരിപ്പുണ്ട്. ഇങ്ങോട്ടും അനങ്ങുന്നില്ല. ബൈജു അതും നോക്കി അവിടെ ഇരുന്നു. ചിലപ്പോ വൈകിട്ട് പോകുന്നതിനു മുമ്പ് അവള്‍ വരുമായിരിക്കും എന്നൊക്കെ ബൈജു കരുതി. പക്ഷെ അന്ന് പിന്നെ ചിന്നു ബൈജുവിനെ മൈന്‍ഡ് ചെയ്തതേ ഇല്ല. ബൈജുവിന് ആകെ വിഷമമായി. അവള്‍ കാര്യം കണ്ടു കഴിഞ്ഞപ്പോ പിന്നെ തിരിഞ്ഞു നോക്കിയില്ലല്ലോ എന്ന്.. പോട്ടെ. സാരമില്ല.
രാത്രി ആയി. റൂമിലെ ക്ലോക്ക് 11 മണിയുടെ ബെല്‍ അടിച്ചു. അപ്പൊ പത്തര ആയി. ക്ലോക്ക് അര മണിക്കൂര്‍ ഫാസ്റ്റ് ആണ്. എന്നിട്ട് തന്നെ ഒരുത്തനും സമയത്ത് ഓഫീസില്‍ പോകാറില്ല. മൊബൈല്‍ ശബ്ദിച്ചു. ചിന്നുവാണ്. അവള്‍ക്കെന്താണ് ഇപ്പൊ പറയാന്‍. ബൈജു ഫോണ്‍ എടുത്തു. ഇപ്പൊ പണ്ടത്തെ പോലെ അവളുടെ പേര് കണ്ടാല്‍ ടെന്‍ഷന്‍ ഒന്നുമില്ല. ഒരിക്കലും ഇതൊന്നും നടക്കാന്‍ പോണില്ല എന്ന് ബൈജു സ്വന്തം മനസ്സിനെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു. 'ഞാന്‍ ചിന്നുവാണ്. ബൈജു ഉറങ്ങിയോ ?' അപ്പുറത്ത് ചിന്നു. 'ഇല്ല. ഉറങ്ങാന്‍ സമയമായിട്ടില്ല. ഇന്ന് ടി വിയില്‍ സിനിമ ഉണ്ട്. അത് കണ്ടിട്ടേ കിടക്കൂ.' ബൈജു പറഞ്ഞു. 'ഞാന്‍ അപ്പൊ ഒന്നും സംസാരിക്കാനുള്ള ഒരു അവസ്ഥയില്‍ ആയിരുന്നു ബൈജു. അതാ ഒന്നും മിണ്ടാതെ പോയത്. സോറി' അവള്‍ പറഞ്ഞു. ഉള്ളില്‍ ചെറിയ ചൊറിച്ചില്‍ തോന്നി എങ്കിലും ബൈജു ഒന്നും പുറത്തു കാണിച്ചില്ല.
'അതിനെന്താ ചിന്നു. എനിക്കറിയില്ലേ. എന്നിട്ട് അത് എന്തായി ? ക്ലോസ് ആയോ ? ' ബൈജു ചോദിച്ചു. 'ആയി. കസ്റ്റമര്‍ മെയില്‍ ചെയ്തു. ഇതിന്‍റെ ക്രെഡിറ്റ് ബൈജുവിനാണ്. അല്ലാതെ ഇത് എന്‍റെ മിടുക്കല്ല. thanks a lot ബൈജു ..' ചിന്നു തുടര്‍ന്നു. 'ഇങ്ങനത്തെ പ്രശ്നം ആണെങ്കില്‍ ചിന്നു എന്താ ആരോടും ചോദിക്കാതെ ഇരുന്നത്. ആദ്യം തന്നെ ആരോടെങ്കിലും ചോദിച്ചിരുന്നെങ്കില്‍ അവര്‍ ഹെല്‍പ് ചെയ്യില്ലായിരുന്നോ ? ' എന്നൊക്കെ ബൈജു ചോദിച്ചു. ' അത് എന്‍റെ പ്രോബ്ലം ആണ്. ബൈജുവിനോട് ചോദിക്കുന്ന പോലെ വേറൊരാളോട് ചോദിയ്ക്കാന്‍ എനിക്ക് പറ്റില്ല' പതിവില്ലാതെ അവളുടെ ശബ്ദത്തില്‍ കൃത്രിമമായ ഒരു ഗൌരവം ഉണ്ടായിരുന്നു. ' ബൈജു മാത്രമാണ് എന്തെങ്കിലും ചോദിച്ചാല്‍ ആ സെന്‍സില്‍ തന്നെ മനസ്സിലാക്കി എനിക്ക് ഒരു ഉത്തരം തരുന്നത്. പ്രൊഫെഷണല്‍ ആയാലും പേര്‍സണല്‍ ആയാലും' ചിന്നു പറഞ്ഞു.' അതൊക്കെ ചിന്നുവിന് തോന്നുന്നതാ.. you too are intelligent. smart.. ചിന്നുവിന് സോള്‍വ് ചെയ്യാന്‍ പറ്റാത്ത ബിഗ് ഇഷ്യുസ് ഒന്നുമല്ല ഇതൊക്കെ. ' ബൈജു പ്രോത്സാഹിപ്പിച്ചു. 'അല്ല ബൈജു. അതൊക്കെ ബൈജു എന്നെ സമാധാനിപ്പിക്കാന്‍ പറയുന്നതാ. ഞാന്‍ ശരിക്കും ഒരു മന്ദബുദ്ധി ആണ്. I can't do all these things.. I am goin to resign' ചിന്നു കരയുകയാണ് . അത് കേട്ട് വയ്യാതെ ആയെങ്കിലും ബൈജു ഒരു വിധത്തില്‍ അവളെ സമാധാനിപ്പിച്ചു. സമയം പതിനൊന്നര കഴിഞു. സമയം പോയതറിഞ്ഞില്ല. മഹേഷും ബാക്കിയുള്ളവരും ചീട്ടു കളിയില്‍ ആണെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട്. 'ആരാട ഫോണില്‍ ' എന്നൊക്കെ അവിടിരുന്നു ചോദിക്കുന്നുണ്ട്. ചിന്നുവനെങ്കില്‍ കരച്ചില്‍ നിര്‍ത്തുന്നതും ഇല്ല. ഒടുവില്‍ എങ്ങനെയോ അവള്‍ നോര്‍മല്‍ ആയി. എന്തൊക്കെയോ വളിപ്പ് ഒക്കെ പറഞ്ഞു ബൈജു അവളെ ചിരിപ്പിച്ചു. എന്നിട്ട് തമാശ ആയി പറഞ്ഞു ' ചിന്നു ഇങ്ങനെ ആയാല്‍ ശരിയാവില്ല. ഇപ്പോഴും ഇങ്ങനെ വന്നു ഹെല്‍പ് ചെയ്യാന്‍ ഞാന്‍ ഉണ്ടാവില്ല ട്ടോ ' ' അതെന്താ ? ' ചിന്നു ചോദിച്ചു. ' കുറച്ചു കഴിയുമ്പോ നമ്മള്‍ രണ്ടു വഴിക്ക് പോവില്ലേ. അത് മാത്രമല്ല എല്ലായിടത്തും വന്നു ഇപ്പോഴും ഹെല്‍പ് ചെയ്യാന്‍ എനിക്ക് പറ്റുമോ ? പിന്നെ ചിന്നു വിചാരിക്കുന്ന പോലെ അത്ര ബുദ്ധി ഇല്ലാത്ത കുട്ടി ഒന്നുമല്ല. ടെന്‍ഷന്‍ മാറ്റി വച്ചാല്‍ ചിന്നുവിന് ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ ഒക്കെ ഉള്ള കഴിവുണ്ട്. ഡോണ്ട് വറി' ബൈജു സമാധാനിപ്പിച്ചു. 'അപ്പൊ ബൈജു എപ്പോഴും ഉണ്ടാവില്ല അല്ലെ ? ' ചിന്നു ആ ചോദ്യം രണ്ടു തവണ ഉരുവിട്ടു. അബോധാവസ്ഥയില്‍ എന്നാ പോലെ. 'എന്ത് പറ്റി ചിന്നൂ ? വിഷമം ആയോ ? ഞാന്‍ നടക്കാന്‍ പോകുന്ന കാര്യം അല്ലെ പറഞ്ഞത് ? ' ബൈജു ചോദിച്ചു. 'അപ്പൊ അന്ന് പറഞ്ഞതോ ? ' ചിന്നുവിന്‍റെ ആ ചോദ്യം തികച്ചും അപ്രതീക്ഷിതം ആയിരുന്നു. 'അതൊക്കെ നമ്മള്‍ വേണ്ട എന്ന് വച്ചില്ലേ ?' ബൈജു വിറയലോടെ ചോദിച്ചു. ' അങ്ങനെ അത് വേണ്ട എന്ന് വക്കാന്‍ ഒരു നിമിഷം കൊണ്ട് പറ്റുമോ ബൈജു ? ' വിതുമ്പുന്ന ശബ്ദത്തോടെ പറഞ്ഞിട്ട് അവള്‍ ഫോണ്‍ വച്ചു.
ബൈജു ആകെ ബേജാറിലായി. അവള്‍ എന്താ അങ്ങനെ പറഞ്ഞത്. എല്ലാവരും ഉറങ്ങാന്‍ കിടന്നു. ബൈജുവും കിടക്ക വിരിച്ചു. ഉറങ്ങുന്ന പോലെ കണ്ണടച്ച് കിടന്നു. പക്ഷെ ചിന്നുവിന്‍റെ വാക്കുകള്‍ വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കുന്നത് പോലെ ബൈജുവിന് തോന്നി. അവള്‍ അപ്പൊ അതൊന്നും മറന്നില്ലേ ? അപ്പൊ സ്നേഹം എന്നാണോ പറഞ്ഞത് ? ആകെ കണ്‍ഫൂഷന്‍ ആയല്ലോ. നാളെ അവളെ കാണുന്ന വരെ ഇനി മന സമാധാനം ഇല്ല. നേരം വെളുത്തു. പതിവിലും നേരത്തെ ബൈജു ഓഫീസില്‍ എത്തി. ഇത് ഇപ്പൊ ഒരു പതിവായിരിക്കുകയാണ്. ചിന്നു വന്നിട്ടുണ്ട്. ബാഗ് കൊണ്ട് സീറ്റില്‍ വച്ചതിനു ശേഷം ബൈജു ചിന്നുവിന്‍റെ അടുത്തേക്ക് പോയി. പതിവില്‍ നിന്ന് വ്യത്യസ്തമായി ചിന്നുവിന്‍റെ മുഖത്ത് എന്തോ ഒരു വ്യത്യാസം ഉള്ളത് പോലെ ബൈജുവിന് തോന്നി. പുലര്‍ സൂര്യന്‍റെ കിരണങ്ങള്‍ പോലെ അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു. മേല്‍ച്ചുണ്ടില്‍ പൊഴിഞ്ഞു വീഴാന്‍ തുടങ്ങുന്ന പോലെ രണ്ടു വിയര്‍പ്പു തുള്ളികള്‍. പകുതി അടഞ്ഞ കണ്ണുകള്‍. ബൈജുവിനെ കണ്ടതും അത് ഒരു ആമ്പല്‍ പൂ വിരിയുന്ന പോലെ വിടര്‍ന്നു. ഒരു നിമിഷം നേരെ നോക്കിയ ശേഷം അവള്‍ മുഖം താഴ്ത്തി. ആ മുഖത്തെ വികാരം വായിച്ചെടുക്കാന്‍ ബൈജുവിന് പറ്റിയില്ല. ഒരു ചെറിയ ചുമയോടെ ബൈജു തുടങ്ങി..' അല്ല ചിന്നു. ഇന്നലെ രാത്രി എന്താ അവസാനം പറഞ്ഞത് ? എനിക്ക് അത് ക്ലിയര്‍ ആയിട്ടില്ല .. ' ചിന്നു ഒന്നും മിണ്ടുന്നില്ല. 'അപ്പൊ ഇപ്പോഴും എന്നെ ഇഷ്ടമാണ് എന്നാണോ ഉദ്ദേശിച്ചത് ? ' അവന്‍ നേരിട്ട് തന്നെ കാര്യത്തിലേക്ക് കടന്നു. 'അല്ല അങ്ങനല്ല..' ചിന്നു പറഞ്ഞു. ' അപ്പൊ ഇന്നലെ പറഞ്ഞതോ ? ' ബൈജു വീണ്ടും ചോദിച്ചു. 'ഇഷ്ടമൊക്കെ തന്നെ ആണ്. പക്ഷെ ..' ചിന്നുവിന്‍റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. 'എന്താ ഒരു പക്ഷെ..? അപ്പൊ ഇഷ്ടമല്ലേ ? ' ബൈജുവിന്‍റെ മുഖം വാടി. ' അല്ല ഇഷ്ടം തന്നെയാണ്. ' ചിന്നു പറഞ്ഞു. ' മതി. ഇത്രയും കേട്ടാല്‍ മതി. ഇന്ന് ചിന്നു ഇനി ഒന്നും പറയണ്ട'
എങ്ങനെയോ ഇത്രയും പറഞ്ഞിട്ട് ബൈജു സീറ്റിലേക്ക് പോയി.
അവന്‍റെ ഹൃദയം പ്രകാശ വേഗത്തില്‍ മിടിക്കുന്നുണ്ടായിരുന്നു. സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന്
ബൈജുവിന് പിടി കിട്ടുന്നുണ്ടായിരുന്നില്ല. ഒടുവില്‍ എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ഒരാള്‍.
ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ താന്‍ ആണെന്ന് ബൈജുവിന് തോന്നി. ഓഫീസില്‍ നിന്ന് ഇറങ്ങിയ ബൈജു നടക്കുകയായിരുന്നില്ല. ഓടുകയായിരുന്നു. വഴിയില്‍ കോര്‍പറേഷന്‍ ആന്റി നില്‍ക്കുന്നത് കണ്ടു. എന്നും തോന്നുന്ന ദേഷ്യമൊന്നും ബൈജുവിന് തോന്നിയില്ല. അവരെ നോക്കി ചിരിക്കാന്‍ തോന്നി ബൈജുവിന്. മാത്രമല്ല തെരുവില്‍ കൂടി പോകുന്ന എല്ലാവര്ക്കും ഇന്ന് ഒരു പ്രത്യേകം സൌന്ദര്യം ഉള്ളത് പോലെ ബൈജുവിന് തോന്നി. സിനിമയില്‍ ഒക്കെ കാമുകന്മാര്‍ എന്ത് കൊണ്ടാണ് ഇത്തരം സിറ്റുവേഷന്‍സില്‍ ആകാശത്തേക്ക് തുള്ളി ചാടുന്നതെന്ന് ബൈജുവിന് ഇന്ന് മനസ്സിലായി. The Pursuit Of Happyness ല്‍ വില്‍ സ്മിത്ത് ആള്‍ക്കൂട്ടത്തിനിടയില്‍ കൂടി സന്തോഷത്താല്‍ നിറഞ്ഞ കണ്ണുകളോടെ പോകുന്നതൊക്കെ ബൈജു വെറുതെ ഓര്‍ത്തു. റൂമില്‍ എത്തി. ആരും വന്നിട്ടില്ല. നേരെ കണ്ണാടിയുടെ മുന്നില്‍ പോയി നിന്നു. സ്വന്തം മുഖത്തേക്ക് നോക്കി ചിരിച്ചു. പിന്നീട് കിടക്കയില്‍ വന്നു കിടന്നു. ആകെ ഒരു റസ്റ്റ്‌ലെസ്സ്നെസ്. കുറച്ചു കഴിഞ്ഞപ്പോ മഹേഷ് വന്നു. 'എന്താടാ നിന്‍റെ മുഖത്ത് പതിവില്ലാതെ അവലക്ഷണം കേട്ട ഒരു ചിരി ? '
മഹേഷ് ചോദിച്ചു. ബൈജു ഒന്നും പറഞ്ഞില്ല. അവന്‍റെ മനസ്സ് പിടി വിട്ടു പാറി നടക്കുകയായിരുന്നു... ബൈജുവിന്‍റെ ഉള്ളില്‍ ഒരു ചെറിയ അഹങ്കാരവും തോന്നി. നിങ്ങളൊക്കെ അന്ന് കളിയാക്കിയില്ലേ .. എന്നിട്ട് ഒടുവില്‍ അവളെ എനിക്ക് കിട്ടിയില്ലേ ... എന്നൊക്കെ ബൈജു സ്വയം ചോദിച്ചു...
രാത്രി വളരെ വൈകി. പതിനൊന്നര മണി ആയി . അതാ മൊബൈല്‍ ശബ്ദിക്കുന്നു. ആരോ മെസ്സേജ് അയച്ചതാണ്. ആ HFDC ബാങ്ക് ആയിരിക്കും. ഇവനൊന്നും ഉറക്കവും ഇല്ലേ ? ബൈജു മൊബൈല്‍ എടുത്തുനോക്കി. ചിന്നു... ചിന്നു അയച്ച മെസ്സേജ്. അവന്‍ അത് ഓപ്പണ്‍ ചെയ്തു. ഒറ്റ വരിയില്‍ 'good night' എന്ന്. 'ചിന്നുവിനും ഗുഡ് നൈറ്റ് ' എന്ന് ബൈജു തിരിച്ചയച്ചു.. എന്നിട്ട് പതിയെ കിടക്കയിലേക്ക് ചരിഞ്ഞു.. അകലെ പട്ടികള്‍ ഓരിയിടുന്നു.. ചന്ദ്രന്‍ ഒരു വിളറിയ പ്രകാശത്തോടെ അവിടെ ചഞ്ഞു നില്‍പ്പുണ്ട്. കാള്‍ സെന്ററുകളില്‍ നിന്നും കാള്‍ ഗേള്‍സും കാള്‍ ബോയ്സും ഒക്കെ വീട്ടിലേക്കു പോകുന്നു.
ചെറിയ ഒരു കാറ്റ് വീശുന്നുണ്ട്. ഒരു മഴ പെയ്താല്‍ കൊള്ളാമായിരുന്നു. ചിന്നുവിനെ കാണാന്‍ വല്ലാത്ത ആഗ്രഹം. ഒന്ന് പെട്ടെന്ന് നേരം വെളുത്തിരുന്നെങ്കില്‍. അവള്‍ക്കു ഒരു മെസ്സേജ് കൂടി അയച്ചാലോ.. വേണ്ട. പാതിരാത്രി ആയി. വെളുക്കുന്നത് വരെ വെള്ളം കോരിയിട്ടു അവസാനം കുടം ഇട്ടിടുയ്ക്കണ്ട. ഗുഡ് നൈറ്റ് ചിന്നു എന്ന് മനസ്സില്‍ ഒന്നുകൂടി പറഞ്ഞതിന് ശേഷം ബൈജു ഉറങ്ങാന്‍ കിടന്നു...
അടുത്ത ഭാഗം
അടുത്ത ഭാഗം
ആദ്യം കമന്റ് ഇടണം എന്നുള്ള അത്ത്യാഗ്രഹം കാരണം വായിച്ചില്ല ,ഇനി വായിച്ചിട്ട് ബാക്കി പറയാം. പിന്നെ ഈ തെങ്ങന്റെ പരിപാടി എനിക്ക് പരിചയം ഇല്ലത്താത്തത് കൊണ്ട് പൊട്ടിക്കുന്നില്ല. ഇനി വായിച്ചിട്ട് അടുത്തത് ഇടാം
മറുപടിഇല്ലാതാക്കൂകൊള്ളാം ഇങ്ങനെ നീട്ടി എഴുത്, പിന്നെ എനിക്കും സന്തോഷം ആയി കാരണം ഞാനും ഇതേ പോലെ ഒരു അവസ്ഥയിലൂടെ പോയത് കൊണ്ടാ ഇത്ര ഇന്ട്രെസ്റ്റ്. പിന്നെ ഇത് വായിച്ചു കൊണ്ടിരിക്കുംബല ഒരു പെണ്ണുങ്ങള് വിളിച്ചു ജോലി വേണോന്നു ചോദിക്കുന്നത് ഭാഗ്യം ഞാന്‍ തെറി ഒന്നും വിളിചിലാ ,പിന്നെ കിടിലനായിട്ടുണ്ട് കേട്ടോ. അപ്പൊ ഞാന്‍ പോവ്വാ .
മറുപടിഇല്ലാതാക്കൂഅല്ല ദുശാസ്സനാ, ഈ ബൈജുവും ദുശാസ്സനും ഒരാൾ തന്നെയാണോ എന്നു വർണ്ണ്യത്തിൽ ആശങ്ക............
മറുപടിഇല്ലാതാക്കൂവെറും ഒരു സംശയം, നന്നായിട്ടുണ്ട്, Keep Writing
മകാ ഷാജീ... എന്നെ ജീവിച്ചു പോകാന്‍ സമ്മതിക്കില്ല അല്ലേ ? പിന്നെ ഇതെഴുതാന്‍ ഇതൊക്കെ അനുഭവിക്കണം എന്നില്ല. മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കുന്നവന്‍ ആണ് യഥാര്‍ത്ഥ ബുദ്ധിമാന്‍ എന്ന് ആരാ പറഞ്ഞത് ?
മറുപടിഇല്ലാതാക്കൂഅതൊക്കെ പോട്ടെ.. ഈ വര്‍ണ്യത്തില്‍ ആശങ്ക എന്ന് പറയുന്നത് മഞ്ജരി വൃത്തം അല്ലേ ? അതോ നതോന്നത ആണോ ?
വൃത്തം ഏതായാലും ഞങ്ങളെ ഇട്ട് ഇങ്ങനെ വട്ടാക്കാതെ ബാക്കി വേഗം പോരട്ടെ.........
മറുപടിഇല്ലാതാക്കൂപ്രീയാ ദുശാസ്സനാ, ഇത് ഒരു ചിന്ന സംശയം മാത്രം, വിട്ടുകളാ, സംഭവം നന്നായിട്ടുണ്ട്. പിന്നെ വർണ്ണ്യത്തിൽ ആശങ്ക മഞ്ജരിയല്ല, ഉൽപ്രേക്ഷയാ, നതൊന്നത വേറേ എന്തൊ ആണു
മറുപടിഇല്ലാതാക്കൂഎല്ലാം നന്നായി വരട്ടെ ദുശ്ശാസനാ. ഭീമനെ കണ്ടാല്‍ മാത്രം വഴിമാറി നടക്കുക.
മറുപടിഇല്ലാതാക്കൂ:-)
ഉപാസന
കലക്കി മച്ചാ......
മറുപടിഇല്ലാതാക്കൂഒപ്പിച്ചെടുത്തു കൊച്ച് ഗള്ളന്‍ :)
ഹോ....അപ്പോ ലെവല്‍ ആകാന്‍ തുടങ്ങി, ലേ ?
മറുപടിഇല്ലാതാക്കൂഹി ഹ്ഹെ ഗോള്ളാം ....
മറുപടിഇല്ലാതാക്കൂസാഗര് കോട്ടപുരത്തിനു പഠിക്കുവാണോ? അടുത്ത നോവലിന്റെ പേര് "ഒരു ഡിജിറ്റല്‍ യക്ഷി" യാണോ..?
പൈങ്കിളി സമം ചേര്‍ത്തിട്ടുണ്ട്..പിന്നെ കാള്‍ സെന്റെരിലെ പിള്ളേരെ കാള്‍ ഗേള്‍സ് എന്ന് വിളിച്ചാ അവളുമാര് പരിപ്പെടുക്കും
ഒരു പാട്ട് സീനിനുള്ള സമയമായി... അല്ലെ?
മറുപടിഇല്ലാതാക്കൂ" കാള്‍ സെന്ററുകളില്‍ നിന്നും കാള്‍ ഗേള്‍സും കാള്‍ ബോയ്സും ഒക്കെ വീട്ടിലേക്കു പോകുന്നു." മച്ചു എന്താ ഉദേശിച്ചത് ?
കഥ നന്നായി പോകുന്നു ട്ടോ...
അങ്ങനെ ലവനും ഒരു പെണ്ണായി!!... എന്റെ മാവും പൂക്കും
മറുപടിഇല്ലാതാക്കൂ