2011, മേയ് 19, വ്യാഴാഴ്‌ച

രാജുമോന്‍ - ഒരു വിവാഹവും കുമ്പസാരവും



     ഒടുവില്‍ അത് സംഭവിച്ചു. രാജുമോന്‍ എല്ലാവരോടും മാപ്പ് പറഞ്ഞു. ഈയിടയ്ക്ക് മലയാളികളെ മൊത്തം 'ഞെട്ടിച്ച' ഒന്നായിരുന്നല്ലോ രാജു മോന്റെ വിവാഹം. കേരളത്തിലെ മാധ്യമങ്ങളെ മാത്രമല്ല ജനങ്ങളെയും വിഡ്ഢികള്‍ ആക്കിക്കൊണ്ടായിരുന്നു സത്യം പറഞ്ഞാല്‍ ഇദ്ദേഹം വിവാഹിതനായത്.
ഈ വിവാഹം കഴിഞ്ഞിട്ട് ഉണ്ടായ ഡെവലപ്പ്മെന്റ്സ് വച്ച് ഒരു പോസ്റ്റ്‌ ഇടാം എന്ന് വിചാരിച്ചു.
പിന്നെ തോന്നി എന്തിനാണ് വെറുതെ ഈ ചേട്ടനെ പറ്റി ഇനിയും എഴുതി സമയം കളയുന്നതെന്നു.
പക്ഷെ ഇന്നലെ പുള്ളി മാപ്പ് പറയുന്നത് കണ്ടപ്പോ വിചാരിച്ചു എന്തായാലും പറയാനുള്ളതൊക്കെ പറഞ്ഞേക്കാം എന്ന്. 

വിവാഹത്തിന് മുമ്പ് : 

രാജു മോന്റെ വിവാഹത്തെ പറ്റി മുമ്പേ തന്നെ ഒട്ടനവധി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. നടിമാരായ മീര ജാസ്മിന്‍, നവ്യ നായര്‍ , സംവൃത സുനില്‍ മുതലായവരുമായി ചേര്‍ത്ത് ഒരുപാട് ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെ പറ്റി അദ്ദേഹത്തിന്റെ പ്രതികരണം രസകരമായിരുന്നു.
തനിക്കു ഒരുപാട് കാര്‍ന്നോന്മാര്‍ ഉണ്ടെന്നും തന്റെ കാര്യത്തില്‍ അവരൊക്കെ കാണിക്കുന്ന ശ്രദ്ധയും സ്നേഹവും കണ്ടിട്ട് താന്‍ വളരെ ഭാഗ്യവാന്‍ ആണെന്ന് തോന്നുന്നു എന്നൊക്കെ ആയിരുന്നു ഈ ബേബി സൂപ്പര്‍ സ്റാര്‍ തട്ടി വിട്ടത് . അപ്പോഴാണ് ഒരു വാര്‍ത്ത‍ പുറത്തു വന്നത്. മുംബയിലെ ഒരു മാധ്യമ പ്രവര്‍ത്തകയുമായി രാജു മോന്റെ വിവാഹം ഉറപ്പിച്ചു എന്ന വാര്‍ത്ത‍. ഇത് വളരെ പെട്ടെന്ന് തന്നെ പടര്‍ന്നു പന്തലിച്ചു. അങ്ങനെ വിവാദം കൊടുംപിരിക്കൊണ്ടിരിക്കെ മനോരമ രംഗത്തെത്തി. പണ്ട് തൊട്ടേ അവരാണല്ലോ എല്ലാത്തിലും അവസാന തീരുമാനം ഉണ്ടാക്കുന്നത്‌.  രാജുമോന്‍ സത്യം തുറന്നു പറയുന്നു എന്ന പേരില്‍ വനിതയുടെ ഒരു ലക്കം പുറത്തിറക്കി. മലയാളികള്‍ അത് വാങ്ങി വായിച്ചു. മേല്പറഞ്ഞ നുണകളും വിവാഹ വാര്‍ത്തകളും നിഷേധിച്ചു കൊണ്ടുള്ള താരത്തിന്റെ സംഭാഷണം ആയിരുന്നു അതിലുണ്ടായിരുന്നത്‌. താരം പറഞ്ഞ രസകരമായ വേറൊരു കാര്യം എന്താണെന്ന് വച്ചാല്‍,ആ ഗോസ്സിപ്പ് കേട്ടിട്ട് അന്വേഷിച്ചപ്പോള്‍ ആ വാര്‍ത്തയില്‍ പറയുന്ന പോലെ ഒരു പത്ര പ്രവര്‍ത്തക ശരിക്കും ഉണ്ടെന്നും ഇങ്ങനെ ഒക്കെ നുണകള്‍ പരന്നാല്‍ ആ കുട്ടിയുടെ ഭാവി എന്താവും എന്നൊക്കെ രാജു ഉത്കണ്ടപെട്ടതാണ്.  അങ്ങനെ അതിനു ഒരു താല്‍ക്കാലിക വിരാമം ആയി.

ഒരു താര വിവാഹം :

     കേരള കൌമുദി ആണ് ഔദ്യോഗികം ആയി രാജുമോന്റെ വിവാഹ വാര്‍ത്ത‍ ആദ്യം പുറത്തു വിട്ടത്. അവര്‍ പറഞ്ഞതില്‍ ആകെ ഒരു തെറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സുപ്രിയ മേനോന്‍ എന്നത് പ്രതീക്ഷ മേനോന്‍ എന്നായിപ്പോയി. അതൊഴിച്ചാല്‍ എല്ലാം സത്യം. അവര്‍ റിപ്പോര്‍ട്ട്‌ ചെയ്തതനുസരിച്ച് മല്ലിക സുകുമാരന്‍ മാത്രം ആണ് വാര്‍ത്ത‍ സത്യമാണെന്ന് സമ്മതിച്ചത്. അപ്പോള്‍ തിരുവനന്തപുരത്ത് ഷൂട്ടിങ്ങില്‍ ആയിരുന്ന താരം അടുത്ത ദിവസം നടക്കാന്‍ പോകുന്ന വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ ഒരു സംഭവമേ ഇല്ല എന്ന മട്ടില്‍ ആയിരുന്നു മറുപടി നല്‍കിയത്. വിവാഹ വാര്‍ത്തയും കേരള കൌമുദി തന്നെ ആദ്യം പുറത്തു വിട്ടു. 
വിവാഹ സ്ഥലത്ത് തമ്പടിച്ച മാധ്യമ പ്രവര്‍ത്തകരോട് തങ്ങള്‍ ആരെയും കല്യാണത്തിന് ക്ഷണിചിട്ടില്ലെന്നും അത് കൊണ്ടാണ് പുറത്തു നില്‍ക്കേണ്ടി വന്നതെന്നും മറുപടി നല്‍കി താര കുടുംബം വിവാഹം കഴിഞ്ഞു യാത്രയായി. ചുരുക്കി പറഞ്ഞാല്‍ ഈ വിവാഹത്തിന്റെ പേരില്‍ ഒരു കുടുംബം മുഴുവന്‍ എല്ലാവരോടും പച്ച നുണകള്‍ പറയുകയായിരുന്നു .

വിവാഹത്തിന് ശേഷം :

സത്യം പറയാമല്ലോ വിവാഹം കഴിഞ്ഞുണ്ടായ സംഗതികള്‍ കണ്ടു ദുശാസനന്‍ അന്ധാളിച്ചു പോയി.
കല്യാണം കഴിഞ്ഞു  ഒരാഴ്ച കഴിഞ്ഞപ്പോ ഈ ചേട്ടന്‍ മനോരമ ന്യൂസിന്റെ പുലര്‍ വേള എന്ന പരിപാടിയില്‍ ഇരുന്നു ഗീര്‍വാണം അടിക്കുന്ന കാഴ്ച ആണ് കണ്ടത്. മാധ്യമ പ്രവര്‍ത്തകരെ സോപ്പിടാന്‍ ലീ മേരിടിയനില്‍ വച്ച് നടത്തിയ വിരുന്നില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരും ഒരു നാണവുമില്ലാതെ പങ്കെടുത്തു.നമ്മുടെ സൂപ്പര്‍ താരങ്ങള്‍, മീര ജാസ്മിന്‍ ,സംവൃത സുനില്‍ എന്നിവര്‍ പങ്കെടുത്തുമില്ല.  ഇങ്ങേരെ പറ്റി വിവാഹത്തിന്റെ ആ ആഴ്ച മോശമായി എഴുതിയ സിനിമാ മംഗളം കഴിഞ്ഞ രണ്ടാഴ്ചയായി രാജു മോനെ പറ്റി പുകഴ്ത്തി എഴുതിക്കൊണ്ടിരിക്കുന്നു. പൈഡ് ന്യൂസ്‌ എന്നൊരു സാധനം ഉണ്ടെന്നു പിണറായി വിജയന്‍ പറഞ്ഞത് വെറുതെയാവുമോ ?


മാപ്പ് പറയുമ്പോള്‍ :
മാണിക്യ കല്ല്‌ എന്ന ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി നടത്തിയ ഒരു പത്ര സമ്മേളനത്തില്‍ ആണ് പരോക്ഷമായിട്ടെങ്കിലും രാജു മോന്‍ മാപ് പറഞ്ഞത്.
പക്ഷെ ഇത്തരം ഒരു രഹസ്യ വിവാഹം കഴിക്കാന്‍ ഉണ്ടായ കാരണം ആയി അദ്ദേഹം പറഞ്ഞത് എന്താണെന്ന് ശ്രദ്ധിക്കൂ. തന്റെ ഭാര്യ   മാധ്യമ പ്രവര്‍ത്തക ആണ്. അവള്‍ക്കു തെരഞ്ഞെടുപ്പു സമയത്ത് വാര്‍ത്ത‍ ശേഖരണത്തിന് കേരളത്തിലും മറ്റും വരേണ്ടി വരും. പ്രിഥ്വിരാജിന്റെ കാമുകി അല്ലെങ്കില്‍ ഭാര്യ എന്ന നിലക്ക് ആള്‍ക്കാര്‍ അവളെ ശ്രദ്ധിച്ചാല്‍ അവളുടെ ജോലിയെ അത് ബാധിക്കും. പിന്നെ അച്ഛന്റെ ഫോട്ടോയുടെ മുന്നില്‍ വച്ച് താലി കെട്ടണം എന്നത് ഒരു ആഗ്രഹമായിരുന്നു . അപ്പോഴും താന്‍ പറഞ്ഞ നുണകളെ പറ്റിയോ ഒന്നും പുള്ളി മിണ്ടുന്നില്ല.
വിനയം വാരിയൊഴിച്ചു നടക്കുന്ന വിനയ ചന്ദ്രന്‍ എന്ന സ്കൂള്‍ മാഷിനെ ആണ് ചേട്ടന്‍ ഇതില്‍ അവതരിപ്പിക്കുന്നത്‌. പക്ഷെ ഈ സംഭവ വികാസങ്ങള്‍ കാരണം ആ കഥാപാത്രമായി രാജുവിനെ കാണാന്‍ ചില പ്രേക്ഷകര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ട് എന്ന വാര്‍ത്ത‍ പരന്നിരുന്നു. അതാവുമോ ഈ പത്ര സമ്മേളനത്തിന്റെ ഗുട്ടന്‍സ് എന്ന് ഡൌട്ട് ഉണ്ട്.


ദുശാസ്സനനു തോന്നിയത് എന്തെന്നാല്‍ : 


കേരളത്തില്‍ ആദ്യമായി വിവാഹം കഴിക്കുന്ന ഏക താരമല്ല രാജു മോന്‍. പ്രേം നസീര്‍  മുതല്‍ മോഹന്‍ ലാല്‍ വരെ പബ്ലിക്‌ ആയിട്ടാണ് കല്യാണം കഴിച്ചത്. മോഹന്‍ ലാലിന്‍റെ വിവാഹം കേരളത്തിലെ ഏറ്റവും തിരക്കുള്ള ക്ഷേത്രങ്ങളില്‍ ഒന്നായ ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു.
അവരാരും കാണിക്കാത്ത രഹസ്യ സ്വഭാവം ഈ വിവാഹത്തിന് കാണിച്ചതിന് പിന്നില്‍ ചീപ് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഒരു ശ്രമമായി മാത്രമേ എനിക്ക് കാണാന്‍ ആവുന്നുള്ളൂ. സുപ്രിയ അല്ല ഇനി സാക്ഷാല്‍ ഐശ്വര്യാ റായി റോഡിലൂടെ നടന്നാലും സ്വതസിദ്ധമായ പുശ്ച്ച ഭാവം കൊണ്ട് മൈന്‍ഡ് ചെയ്യാത്തത് പോലെ നടക്കുന്നവരാണ് മലയാളികള്‍. അങ്ങനെ ഉള്ള ഗ്രേറ്റ്‌ മല്ലൂസ് സുപ്രിയയുടെ പിറകെ ഇന്ത്യ മുഴുവന്‍ അലഞ്ഞു നടക്കും എന്ന് പറയണമെങ്കില്‍ ഒന്നുകില്‍ ഈ ചേട്ടന് തലയ്ക്കു എന്തോ കുഴപ്പമുണ്ട്. അല്ലെങ്കില്‍ ഇതിന്റെ പേരാണ് അഹങ്കാരം. കല്യാണത്തിന്റെ പേരില്‍ കാണിച്ച പരിപാടികള്‍ ഒക്കെ തിരിച്ചടിച്ച പേടി ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു ഇന്ന് അദ്ദേഹം ഇങ്ങനെയും പറഞ്ഞു.. കല്യാണം കഴിച്ചത് കൊണ്ട് തന്റെ മാര്‍ക്കറ്റ്‌ ഇടിഞ്ഞിട്ടില്ല എന്നും ഇപ്പോഴത്തെ മലയാള സിനിമയുടെ സ്ഥിതി വച്ചിട്ട് വരുന്ന ഒരു അമ്പതു കൊല്ലം കൂടി തനിക്കു ഇവിടെ സുഖമായി നില്‍ക്കാം എന്നും. സത്യം പറയാമല്ലോ ഇതൊക്കെ കൊണ്ട് വേറൊരു ഗുണമുണ്ടായി. മമ്മൂട്ടി , മോഹന്‍ലാല്‍ എന്നെ രണ്ടു പേര്‍ ഇത്രയും വര്‍ഷം എങ്ങനെ വിജയിച്ചു എന്നും അവരുടെ വില എന്താണെന്നും മലയാളിക്ക് മനസ്സിലായി. ഇനി എന്തായാലും രാജുമോനെ പറ്റി ഒന്നും പറയാനില്ല. അവനായി അവന്റെ പാടായി. 

17 അഭിപ്രായങ്ങൾ:

  1. ദുശ്ശാസനെക്കാള്‍ മുമ്പേ ബെര്‍ലി ഇതിനെപ്പറ്റി ഒരു പോസ്റ്റ് എഴുതിയിരുന്നു. ഇനി താങ്കള്‍ ബെര്‍ലിയില്‍ നിന്ന് പ്രചോദിതനായി എഴുതിയതാണെന്ന് ആരെങ്കിലും പറഞ്ഞ് വിവാദമാക്കുമോ ആവോ?

    മറുപടിഇല്ലാതാക്കൂ
  2. ഹാ ഹാ.. ഷാബൂ.. നിങ്ങളുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. ആ പോസ്റ്റ്‌ കോപ്പി അടിച്ചതാനെന്നു പറഞ്ഞതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. പോരെ ?

    മറുപടിഇല്ലാതാക്കൂ
  3. രാജുമോന്‍ ഇനി ജീവിതത്തിലും അഭിനയിക്കാന്‍ തുടങ്ങും..അല്ലേ ദുസ്സു... ഹ ഹ ഹ ..

    മറുപടിഇല്ലാതാക്കൂ
  4. അതെ ചേട്ടാ. അത് അവന്‍ മുമ്പേ തന്നെ ഭംഗിയായി ചെയ്യുന്നുണ്ടല്ലോ .. ഇനി അത് ബി ബി സി യിലും വരും. അത്ര തന്നെ ... ഹി ഹി

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2011, മേയ് 19 1:44 PM

    മാണിക്യക്കല്ലു വലിയ ഓട്ടം ഇല്ല അതു ഈ വിവാഹം രഹസ്യമാക്കി വച്ചതില്‍ പ്റേക്ഷകറ്‍ക്കു ദേഷ്യം ഉണ്ടായി അവറ്‍ ബഹിഷ്കരിച്ചതാണെന്നു ആരോ അടിച്ചു വിട്ടു ഉറുമി അത്റ ഏശിയില്ല ഇതും പൊളിഞ്ഞാല്‍ തണ്റ്റെ അടപ്പിളകുമോ എന്നു ഭയന്ന രാജു മോന്‍ പുതിയ ഒരു നമ്പറ്‍ ഇട്ടു അത്റയേ ഉള്ളു മാണിക്യക്കല്ലു ഉറുമിയുടെ ഇടക്കു ഷൂട്ട്‌ ചെയ്തതായിരിക്കാം മീശ താടി ഒക്കെ സെയിം പടത്തിനു വലിയ ഒരു കഥയില്ല അതാണു ഓടാത്തത്‌ കഥ പറയുമ്പോള്‍ എന്ന പടം ശ്രീനിവാസന്‍ ആണോ ഡയറക്ട്‌ ചെയ്തതെന്നു സംശയിപ്പിക്കും ഈ പടം കണ്ടാല്‍ അളിയനായ മോഹനന്‍ തണ്റ്റെ ഗുരു സത്യന്‍ അന്തിക്കാടിനെ പോലെ സ്വന്തമായി കഥ എഴുതാന്‍ പോയി അതാണു ആകെ കുഴപ്പം ആയത്‌ ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന പടം തന്നെ ഒന്നു മറിച്ചിട്ടു പക്ഷെ മോഹന്‍ ലാല്‍ എവിടെ പ്റ്‍ഥ്വി എവിടേ? ഒരു സറ്‍വ്വ പുശ്ച്ചം ആണു രാജുമോനു പലപ്പോഴും സ്ഥായിയായ ഭാവം മമ്മൂട്ടി അറുപത്‌ വരെ ആയാലും പിടിച്ചു നില്‍ക്കും അതിനെ ആക്കിയതാണു രാജു മോന്‍ രാജു മോനെ ഇപ്പോഴേ ആള്‍ക്കാറ്‍ക്ക്‌ മടുത്തു എന്നു മനസ്സിലായിട്ടില്ല എനിക്കു തോന്നിയത്‌ ബീ ബീ സി ആയാലും എന്തായാലും പെണ്ണും ചെറുക്കനും മാച്ചില്ലെന്നാണൂ ആ സംവ്റ്‍ത മതിയായിരുന്നു എന്നും തോന്നി

    മറുപടിഇല്ലാതാക്കൂ
  6. സുപ്രിയ അല്ല ഇനി സാക്ഷാല്‍ ഐശ്വര്യാ റായി റോഡിലൂടെ നടന്നാലും സ്വതസിദ്ധമായ പുശ്ച്ച ഭാവം കൊണ്ട് മൈന്‍ഡ് ചെയ്യാത്തത് പോലെ നടക്കുന്നവരാണ് മലയാളികള്‍. അങ്ങനെ ഉള്ള ഗ്രേറ്റ്‌ മല്ലൂസ് സുപ്രിയയുടെ പിറകെ ഇന്ത്യ മുഴുവന്‍ അലഞ്ഞു നടക്കും എന്ന് പറയണമെങ്കില്‍ ഒന്നുകില്‍ ഈ ചേട്ടന് തലയ്ക്കു എന്തോ കുഴപ്പമുണ്ട്.

    Ha Ha Ha..True :)

    മറുപടിഇല്ലാതാക്കൂ
  7. anno nammude s/w engineer evide oru vivaraum illallo?

    paavam chinnum Baijum I miss them itherm gap is Unsahikkable :(

    മറുപടിഇല്ലാതാക്കൂ
  8. എന്ത് കോപ്രായം കാണിച്ചാലും ആളുകള്‍ കാണും എന്ന് വിചാരിച്ചു കാണും.

    ഇതിപ്പോ പറഞ്ഞപോലെ പദത്തിന് ആളെ കൂട്ടാന്‍ ഉള്ള വല്ല നമ്പരും ആയിരിക്കും.

    ജീവിച്ചു പോണ്ടേ

    മറുപടിഇല്ലാതാക്കൂ
  9. മറന്നിട്ടില്ല കിച്ചൂ. അത് എഴുതിക്കൊണ്ടിരിക്കുകയാണ് :)

    മറുപടിഇല്ലാതാക്കൂ
  10. ഇഷ്ട പ്രകാരം ഒന്ന് പെണ്ണ് കെട്ടാനും സമ്മതിക്കില്ലേ ഈശ്വരാ!

    മറുപടിഇല്ലാതാക്കൂ
  11. മാണിക്യക്കാല്ല് തീയറ്ററില്‍ പോയി കണ്ട ആളെന്ന നിലക്ക് ഞാന്‍ പൃത്ഥ്വിരാജിനെ തെറിവിളിക്കേണ്ടാതാ.
    പക്ഷേ ഈ സില്‍മ സം‌വിധായകന്റെ കൂട്റി കല ആണാല്ലോ അതാ.
    ആയാള്‍ കുഡുംബമായി ജീവിച്ചോട്ടണ്ണാ. ഒരു 'നടാന്‍' ആയാല്‍ എന്തെല്ലാം പുകിലാ

    മറുപടിഇല്ലാതാക്കൂ
  12. "അല്ലെങ്കില്‍ ഇതിന്റെ പേരാണ് അഹങ്കാരം."
    രാജുമോനെ അഹങ്കാരി എന്ന് എത്ര പ്രാവശ്യം വിളിച്ചിട്ടും
    മലയാളികള്‍ക്ക് മതിയായിട്ടില്ല.
    പത്രക്കാരുടെ ബഹളമില്ലാതെ ഒരു സാധാരണ വിവാഹം
    നടത്തിയപ്പോള്‍ ദേ അതിനേം അഹങ്കാരംന്ന്.

    മറുപടിഇല്ലാതാക്കൂ
  13. ഞാന്‍ എന്തിനെയാണ് അഹങ്കാരം എന്ന് പറഞ്ഞതെന്ന് ചിരുത കുട്ടിക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു. ഒന്ന് കൂടി മനസ്സിരുത്തി വായിച്ചു നോക്കൂ ചിരുതേ :)

    മറുപടിഇല്ലാതാക്കൂ
  14. ഏഷ്യാനെറ്റിലെ ബ്രിട്ടാസുമായുള്ള അഭിമുഖം തന്നെ അഹങ്കാരത്തിന്റെ ഏറ്റവും വലിയ പ്രതിഫലനം..
    ബസ്സിലെ പോസ്റ്റ്.https://mail.google.com/mail/?shva=1#buzz/114053196175368728388

    മറുപടിഇല്ലാതാക്കൂ
  15. "സത്യം പറയാമല്ലോ ഇതൊക്കെ കൊണ്ട് വേറൊരു ഗുണമുണ്ടായി. മമ്മൂട്ടി , മോഹന്‍ലാല്‍ എന്നെ രണ്ടു പേര്‍ ഇത്രയും വര്‍ഷം എങ്ങനെ വിജയിച്ചു എന്നും അവരുടെ വില എന്താണെന്നും മലയാളിക്ക് മനസ്സിലായി.."

    യെസ്..അവിടേയാണ്‍ പോയന്റ്...
    പത്തുമുപ്പതു കൊല്ലം മലയാളത്തെ ധന്യമാക്കിയ ആ അഭിനയ ചക്രവത്തിമാരെവിടെ..
    കാര്‍ന്നോരാമാരെ നന്നാക്കാന്‍ നടക്കുന്ന ഈ കൊച്ചുമോനെവിടെ?

    മറുപടിഇല്ലാതാക്കൂ
  16. സുപ്രിയ അല്ല ഇനി സാക്ഷാല്‍ ഐശ്വര്യാ റായി റോഡിലൂടെ നടന്നാലും സ്വതസിദ്ധമായ പുശ്ച്ച ഭാവം കൊണ്ട് മൈന്‍ഡ് ചെയ്യാത്തത് പോലെ നടക്കുന്നവരാണ് മലയാളികള്‍. അങ്ങനെ ഉള്ള ഗ്രേറ്റ്‌ മല്ലൂസ് സുപ്രിയയുടെ പിറകെ ഇന്ത്യ മുഴുവന്‍ അലഞ്ഞു നടക്കും എന്ന് പറയണമെങ്കില്‍ ഒന്നുകില്‍ ഈ ചേട്ടന് തലയ്ക്കു എന്തോ കുഴപ്പമുണ്ട്. അല്ലെങ്കില്‍ ഇതിന്റെ പേരാണ് അഹങ്കാരം...


    nothing more to say !!

    മറുപടിഇല്ലാതാക്കൂ