ഈ വര്‍ഷം ഒട്ടനവധി പ്രതിഭകളെയാണ് മലയാള സിനിമയ്ക്കു നഷ്ടപെട്ടത്. അതിലേക്കു ഒരു രക്ത സാക്ഷി കൂടി. ശ്രീനാഥ്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചു മരണത്തിലേക്ക് ഓടിയടുത്തു ഈ നടന്‍. എന്നാല്‍ ഈ നടന്‍റെ മരണം വെളിച്ചത്തേക്ക് കൊണ്ട് വരുന്ന ഒരുപാടു വസ്തുതകള്‍ ഉണ്ട്. പണ്ട് സിനിമയില്‍ നായകനായി നിറഞ്ഞു നിന്ന ഈ തരാം പിന്നീടു ഇരുളിലേക്ക് മറയുകയായിരുന്നു. മോഹന്‍ ലാല്‍ , മമ്മൂട്ടി എന്നീ അതുല്യ നടന്‍മാരുടെ വരവോടെ അവസരങ്ങള്‍ ഇല്ലാതെ ഒതുങ്ങി പോയ ശങ്കറിനെ പോലുള്ള ഒരു പാട് നടന്‍മാരുടെ കൂട്ടത്തില്‍ ശ്രീനാഥ് ഉം ഉള്‍പെട്ടു. ശാന്തി കൃഷ്ണയും ആയുള്ള പതിനൊന്നു വര്‍ഷം നീണ്ട ദാമ്പത്യം ഒടുവില്‍ വിവാഹ മോചനത്തില്‍ ആണ് അവസാനിച്ചത്. അതിന്‍റെ കാരണങ്ങള്‍ എന്താണെന്നു അധികം ആര്‍ക്കും അറിയില്ല. ഒടുവില്‍ വേറൊരു സ്ത്രീയെ കല്യാണം കഴിച്ചു വീണ്ടും ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിച്ച ഇദ്ദേഹത്തിനു ഒന്‍പതു വയസ്സുള്ള ഒരു മകനുണ്ട്. സീരിയലുകളില്‍ അഭിനയിച്ചു കൊണ്ട് ശക്തമായി തിരികെ വന്ന ഈ നടന്‍ പ്രേക്ഷകരുടെ വീട്ടിലെ ഒരു അംഗം പോലെയായിരുന്നു. ശിക്കാര്‍ എന്ന മോഹന്‍ ലാല്‍ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി കോത മംഗലത്ത് താമസിച്ചു വരികയായിരുന്നു ശ്രീനാഥ്. ഒരു ചെറിയ വേഷം അഭിനയിക്കാന്‍ എത്തിയ ഈ നടനെ ഒരു ദിവസം മാത്രമേ അഭിനയിക്കാന്‍ അനുവദിച്ചുള്ളൂ. അത് കഴിഞ്ഞു ഹോട്ടലില്‍ വെറുതെ ഇരിക്കുകയായിരുന്നു ഇദ്ദേഹം. അഭിനയിക്കാന്‍ വിളിക്കുന്ന ദിവസവും കാത്തു. പണ്ട് കത്തി നിന്ന ഒരു നടന്‍ ഇങ്ങനെ ഒരു ചെറിയ വേഷം ചെയ്യാന്‍ കാത്തു കെട്ടി കിടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മാനസിക സമ്മര്‍ദ്ദം എത്രത്തോളം ഉണ്ടാവും എന്ന് ഊഹിച്ചു നോക്കു. ഒടുവില്‍ കഥയില്‍ മാറ്റങ്ങള്‍ വരുത്തി എന്നും ഇനി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടേ അദ്ദേഹത്തിന് ഷൂട്ടിംഗ് ഉള്ളു എന്നും അവര്‍ അറിയിച്ചു.മാത്രമല്ല ഹോട്ടല്‍ മുറി ഒഴിഞ്ഞു കൊടുക്കണം എന്നും. ഒരു നിമിഷത്തേക്ക് കൈ വിട്ടുപോയ മനസ്സ് അദ്ദേഹത്തെ മരണത്തിലേക്ക് കൈ പിടിച്ചു നടത്തി എന്ന് തോന്നുന്നു.
ഇനി, എങ്ങനെ ഇത് സംഭവിച്ചു എന്ന് ഒന്ന് ആലോചിച്ചു നോക്കു. മലയാള സിനിമ ഈ അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് വൃത്തികെട്ട കലഹങ്ങളുടെ വാര്‍ത്തകള്‍ കൊണ്ടും വിലക്കുകളുടെ കഥകള്‍ കൊണ്ടും ആണ്. പണ്ട് മലയാള സിനിമ അന്യ നാട്ടുകാരുടെ ഇടയില്‍
അറിയപെട്ടിരുന്നത് ഉത്തമമായ കലാ സൃഷ്ടികളുടെയും അതുല്യരായ കലാകാരന്മാരുടെയും പേരിലായിരുന്നു. സെറ്റില്‍ അഭിനയിക്കാന്‍ എത്തിയ ശേഷം കഥയില്‍ മാറ്റം വരുത്തപ്പെടുകയും ഒരു കഥാപാത്രം തന്നെ പുറത്താക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ മലയാള സിനിമയില്‍ എങ്ങനെ വന്നു എന്ന്
ചിന്തിക്കുന്നത് ഈ അവസരത്തില്‍ നന്നായിരിക്കും. വ്യക്തമായ പ്ലാനിങ്ങോ പൂര്‍ത്തിയായ ഒരു തിരക്കഥ പോലുമോ ഇല്ലാതെ ആണ് പല സിനിമകളും ചിത്രീകരിക്കപെടുന്നത്. അപൂര്‍വ്വം സംവിധായകര്‍ മാത്രമേ വ്യക്തമായ ഒരു ധാരണ ഉണ്ടാക്കിയിട്ട് ഷൂട്ടിംഗ് നു പോകാറുള്ളൂ. മിക്കവര്‍ക്കും നിര്‍മാതാവിനെ കുഴിയില്‍ ചാടിചിട്ടായാലും തന്‍റെ കാര്യങ്ങള്‍ നടക്കണം എന്ന വാശി ആണ്. ഇപ്പോള്‍ ഇറങ്ങുന്ന പല ചിത്രങ്ങളും കണ്ടാല്‍ ഇതൊരു കൊച്ചു കുട്ടിക്കും മനസ്സിലാവുന്ന ഒരു വസ്തുത ആണ് ഇത്.
എന്തായാലും പാവം ശ്രീനാഥ്. ഒരു രക്ത സാക്ഷി. ആദരാഞ്ജലികള്‍
കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍
മറുപടിഇല്ലാതാക്കൂസത്യത്തിൽ ഒരു മനോരോഗിയായിരുന്നു ഈ നടൻ.എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ ടിയാൻ വാറ്റകയ്ക്കു താമസിച്ചിരുന്നു.ശാസ്തമംഗലത്ത്.മദ്യപിച്ചു കഴിഞ്ഞാൽ കാട്ടികൂട്ടുന്ന പേ കണ്ടാൽ പെറ്റതള്ളപോലും ക്ഷമിക്കില്ലത്രേ!ഒരിക്കൽ ഭാര്യയെ ഭീകരമായി,അതിഭീകരമായി മർദ്ദിച്ചിട്ട് രാവിലെ വന്നു മാപ്പുപറഞ്ഞു.ഏതായാലും വീടൊഴിപ്പിച്ചു.ഈ രോഗത്തെ ചികിത്സിക്കാനുള്ള ഒരു ശ്രമവും ആരുടെഭാഗത്തുനിന്നു മുണ്ടായില്ല.അതുകൊണ്ട് നല്ലോരു നടനെ നഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂആദരാഞ്ജലികള്............
മറുപടിഇല്ലാതാക്കൂ