അങ്ങനെ ഓണാഘോഷം ഒക്കെ കഴിഞ്ഞു. ബൈജു വീണ്ടും ബാന്‍ഗ്ലൂര്‍ തിരിച്ചെത്തി. ചിന്നു ഒരു ദിവസം കൂടി കഴിഞ്ഞിട്ടേ വരൂ. നേരത്തെ വരണ്ടായിരുന്നു. അവള്‍ കൂടി വന്നിട്ട് പോന്നാല്‍ മതിയായിരുന്നു. ബൈജു വെറുതെ ഇരുന്നു ആലോചിച്ചു. വീട്ടില്‍ നിന്നു കൊണ്ട് വന്ന കായ വറുത്തത്, പലഹാരങ്ങള്‍ ഒക്കെ എല്ലാവര്‍ക്കും വിതരണം ചെയ്തു. ചിന്നു ഇല്ലാത്ത ബാന്‍ഗ്ലൂര്‍ ഒരു വരണ്ട മരുഭൂമി പോലെ ഒക്കെ ബൈജുവിന് തോന്നി. നാളെ അവള്‍ തിരിക്കും. വൈകിട്ട് അവള്‍ വിളിക്കുമായിരിക്കും. 'എന്തുവാടെ ഒരുമാതിരി അണ്ണാനെ പോലെ ഇരിക്കുന്നത് ? ' മഹേഷിന്‍റെ ചോദ്യം കേട്ടു ബൈജു ചിന്തയില്‍ നിന്നു ഉണര്‍ന്നു. ആലോചിച്ചാല്‍ ഒരു അന്തവുമില്ല. ആലോചിചില്ലേല്‍ ഒരു കുന്തവുമില്ല എന്നൊക്കെ ഓര്‍ത്തു ബൈജു വെറുതെ മൊബൈല്‍ റേഡിയോ തുറന്നു വിവിധ ഭാരതി വച്ചു കേള്‍ക്കാന്‍ തുടങ്ങി.
അങ്ങനെ അടുത്ത ദിവസമായി. ഒരു വിധത്തില്‍ സമയം പോകുന്നില്ല. പണിക്കു പോകുമ്പോ ശട പടെന്നാണ് സമയം പോകുന്നത്. ഒരുവിധത്തില്‍ സമയം തള്ളി നീക്കി. അഞ്ചു മണിക്കാണ് അവളുടെ ട്രെയിന്‍. വിട്ടു കഴിഞ്ഞിട്ട് വിളിക്കാം. ഏഴു മണി ആയി. ചിന്നു ഇത് വരെ വിളിച്ചിട്ടില്ല. ബൈജുവിന് ചെറുതായി ടെന്‍ഷന്‍ ആയി തുടങ്ങി. ഇനി അവള്‍ക്ക് ട്രെയിന്‍ മിസ്സ് ആയോ ? അതോ വേറെന്തെങ്കിലും പ്രശ്നം ? മനസമാധാനം പോയല്ലോ ഈശ്വരാ. അതാ ഫോണ്‍ റിംഗ് ചെയ്യുന്നു. ചിന്നു കാളിംഗ്. വിറച്ചു വിറച്ചു ഫോണ്‍ എടുത്തു. അത് വരെ അവളുടെ ശബ്ദം കേള്‍ക്കാന്‍ കൊതി ആയിരുന്നെങ്കിലും ഇപ്പൊ പേടി ആയി. അകാരണമായ ഒരു ഭീതി. 'ഹലോ' ഒടുവില്‍ അവന്‍ വിറച്ചു വിറച്ചു പറഞ്ഞു കൊണ്ട് ഫോണ്‍ എടുത്തു. അപ്പുറത്ത് നിന്നും മധുരമായ ഒരു ഹലോ. ഹോ. ആ ടെന്‍ഷന്‍ അതോടെ പോയി. എന്താ ചിന്നു ഇതുവരെ വിളിക്കാതിരുന്നത് ? എത്ര നേരമായി ഞാന്‍ നോക്കിയിരിക്കുന്നെന്നോ ? ബൈജു എന്തൊക്കെയോ പറഞ്ഞു. 'ഹേയ് ബൈജു.. നിര്‍ത് നിര്‍ത്.. ഞാന്‍ പറയട്ടെ.. ' അവള്‍. 'എന്നാ പറയ്. ' ബൈജു പറഞ്ഞു. 'ഇത് വരെ എന്റെ ഒരു കസിന്‍ ഒപ്പമുണ്ടായിരുന്നു. അയാള്‍ ഇപ്പൊ ആലുവയില്‍ ഇറങ്ങി. അതുകൊണ്ടാ ഞാന്‍ വിളിക്കാതിരുന്നത്. പിണങ്ങല്ലേ ..' ചിന്നുവിന്‍റെ സംസാരം കേട്ടപ്പോ ബൈജുവിന്‍റെ ഉള്ളൊന്നു കുളിര്‍ത്തു. അവന്‍റെ ദേഷ്യം ഒക്കെ എങ്ങോ പോയി. 'നീ നാളെ എപ്പോഴാ എത്തുന്നത് ? അതിരാവിലെ എത്തിയാല്‍ വീട്ടിലേക്കു എങ്ങനെ പോകും ? ' ബൈജു ചോദിച്ചു. 'അതിനെന്താ ? ബസ് ഉണ്ടല്ലോ. അതില്‍ കയറി ഞാന്‍ സിഗ്നലില്‍ ഇറങ്ങും. എന്നിട്ട് രണ്ടു മിനിറ്റ് നടന്നാല്‍ പോരെ ? ' ചിന്നു പറഞ്ഞു. 'എങ്ങനെ ? ഒറ്റക്കോ ? വേണ്ട വേണ്ട.. ' ബൈജു പറഞ്ഞു. 'അയ്യേ . ബൈജു എന്തിനാ ഇങ്ങനെ പേടിക്കുന്നത് ? ഞാന്‍ കൊച്ചു കുട്ടിയോ മറ്റോ ആണോ ? ' അവള്‍. 'നീ കൊച്ചു കുട്ടി അല്ല. അത് കൊണ്ടാ ഞാന്‍ ഒറ്റയ്ക്ക് വരണ്ട എന്ന് പറഞ്ഞത്. മനസ്സിലായോ കഴുതേ ? ' ബൈജു ദേഷ്യപ്പെട്ടു.
എന്ത് കുന്തമാണോ എന്തോ. ബൈജു അപ്പൊ പറഞ്ഞത് ചിന്നുവിന് ഒട്ടും പിടിച്ചില്ല. 'വെറുതെ ഇങ്ങനെ ഓവര്‍ പോസ്സെസ്സിവ് ആകരുത് ട്ടോ. എനിക്കത് ഇഷ്ടമല്ല. ഒറ്റയ്ക്ക് വന്നാല്‍ എന്താ പ്രോബ്ലം ? ' അവള്‍ വീണ്ടും ചോദിച്ചു. 'പോസ്സെസ്സിവ് ആയതു കൊണ്ടൊന്നുമല്ല. നീ അറിയുന്നില്ലേ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍. അസമയത്ത് ഒറ്റയ്ക്ക് വരുന്നത് റിസ്ക് ആണ് . അതുകൊണ്ടല്ലേ. ' അവന്‍ ആകുന്ന വിധം വിശദീകരിച്ചു. ' ബൈജു. എന്താ ഇത് ? ഞാന്‍ ഒറ്റയ്ക്ക് പൊയ്ക്കോളാം. എന്നെ ഇങ്ങനെ കണ്ണാടി കൂട്ടില്‍ വച്ചു നോക്കല്ലേ ..' അവള്‍ വീണ്ടും ആവര്‍ത്തിച്ച്. അത് കേട്ടതോടു കൂടി ബൈജുവിന്‍റെ പിടി വിട്ടു. 'ചിന്നു . വെറുതെ കാര്യമുണ്ടാക്കരുത്. നിന്നെ ഉള്ളം കയ്യില്‍ വച്ചു നോക്കാന്‍ ഒന്നുമല്ല ഞാന്‍ അങ്ങനെ പറഞ്ഞത്. പേടി കൊണ്ടാ. ' അവന്‍ അത്രയും പറഞ്ഞു നിര്‍ത്തി. എന്താ ഇവള്‍ക്ക് മനസ്സിലാകാത്തത് ? നമുക്ക് ഇഷ്ടമുള്ള ഒരാളെ നല്ലത് പോലെ നോക്കുന്നത് ഒരു തെറ്റാണോ ? അവള്‍ സേഫ് ആയി വീട്ടിലെത്തണം എന്ന് ആഗ്രഹമുള്ളത് കൊണ്ടല്ലേ ... ഒരു മണിക്കൂര്‍ ബൈജു കണ്ട്രോള്‍ ചെയ്തു ഇരുന്നു. ചിന്നു അതാ വീണ്ടും വിളിക്കുന്നു. 'അതേ. കുറച്ചു കൂടി കഴിയുമ്പോ ട്രെയിന്‍ കോയമ്പത്തൂര്‍ ഇതും. അപ്പൊ ഞാന്‍ ഡിന്നര്‍ കഴിക്കും. ' അവള്‍ ഫോണ്‍ എടുത്തപ്പോ തന്നെ പറഞ്ഞു.. 'അതിനു നീ എപ്പോ ആണ് ഡിന്നര്‍ കഴിക്കുന്നതെന്നു ഞാന്‍ ചോദിച്ചോ ? ' ബൈജു ചോദിച്ചു. ' അപ്പൊ പിണക്കത്തിലാണോ ? എങ്കില്‍ ശരി' അവള്‍ ഫോണ്‍ വച്ചു. അപ്പൊ ബൈജുവിന് ആകെ വിഷമമായി. വെറുതെ ചൊറിയന്ടായിരുന്നു. ഇനി എന്തായാലും ഇപ്പൊ അങ്ങോട്ട് വിളിക്കണ്ട.
കുറച്ചു നേരം കഴിഞ്ഞു. ബൈജു വെറുതെ ടി വി വച്ചു നോക്കി. സന്തോഷ് പാലി വന്നു എന്തോ ഒരു പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഫോണ്‍ ഇന്‍ പ്രോഗ്രാം ആണ്. ഹോ. ഇവന്‍റെ ഒക്കെ ഒരു പഞ്ചാര.. ഒരു പെണ്ണിനെ പോലും ഇവന്‍ വെറുതെ വിടുന്നില്ലല്ലോ ഈശ്വരാ... എന്ത് കുന്തമായാലും കുറച്ചു നേരം അത് കണ്ടു കൊണ്ടിരുന്നപ്പോഴേക്കും ബൈജുവിന്‍റെ മനസ്സിലേക്ക് ചിന്നു ശക്തമായി തിരിച്ചു വന്നു. നേരം കുറെ ആയി. ഇപ്പൊ അവള്‍ ഡിന്നര്‍ കഴിച്ചു കാണും. ഉറങ്ങിയോ എന്ന് വെറുതെ ഒന്ന് മെസ്സേജ് അയച്ചു നോക്കാം. ഇനി ഞാന്‍ പിണങ്ങിയിട്ടാണ് എന്ന് വേണ്ട. ബൈജു ഓര്‍ത്തു. 'ഉറങ്ങിയോ ? ' എന്ന് ഒരു എസ് എം എസ് അയച്ചു. അപ്പൊ തന്നെ മറുപടി വന്നു. 'നോ' എന്ന്. അമ്പടി കള്ളീ .. അപ്പൊ നീ ഉറങ്ങീല അല്ലേ. ബൈജു അപ്പൊ തന്നെ ചിന്നുനെ വിളിച്ചു. അവള്‍ ഫോണ്‍ എടുത്തിട്ടു ഒന്നും മിണ്ടിയില്ല. എന്നിട്ട് പറഞ്ഞു 'ബൈജുവിനെ പറ്റി ഞാന്‍ ഇങ്ങനെ ഒന്നും അല്ല വിചാരിച്ചത്..' വീണ്ടും അതേ വാചകം. അവന്‍ മനസ്സിലോര്‍ത്തു. 'അതെന്താ ചിന്നു നീ അങ്ങനെ പറയുന്നത് ? ' ബൈജു ചോദിച്ചു. 'അല്ല. ബൈജു ഇങ്ങനെ ഒന്നും കാണിക്കരുത് ട്ടോ . എന്‍റെ ഒരു ഫ്രണ്ട് ഉണ്ട്. അവളുടെ ഭര്‍ത്താവു ഇങ്ങനെ ആണ്. അവള്‍ പറയുന്നതിന് അപ്പുറത്തേക്ക് അങ്ങേര്‍ ചലിക്കില്ല. മാത്രമല്ല. ഇപ്പോഴും പുള്ളിക്കാരത്തി ഉണ്ടോ ഉറങ്ങിയോ കുളിച്ചോ എന്നൊക്കെ ചോദിച്ചു പുറകെ നടക്കും . എനിക്കങ്ങനത്തെ ആള്‍ക്കാരെ ഇഷ്ടമല്ല. ' അവള്‍ അടിച്ചു വിടുകയാണ്. 'അപ്പൊ ഞാന്‍ അത് പോലെ hen pecked ആണെന്നാണോ നീ പറയുന്നത് ? ' ബൈജുവിന് നല്ല ദേഷ്യം വന്നെങ്കിലും അവന്‍ ഒന്നും കൂടുതല്‍ പറഞ്ഞില്ല. 'അങ്ങനല്ല. പക്ഷെ അങ്ങനെ ആവരുത് എന്നാണു ഞാന്‍ പറഞ്ഞത്. ' അവള്‍ വിശദീകരിച്ചു. ' എന്നാല്‍ നീ ഒരു കാര്യം ഇനിയെങ്കിലും മനസ്സിലാക്കൂ.
നമ്മള്‍ സ്നേഹിക്കുന്നവരുടെ കാര്യത്തില്‍ അല്‍പം അമിത ശ്രദ്ധ ഉണ്ടാവും എല്ലാവര്‍ക്കും. ഞാന്‍ പുറത്തു പോയി വേറെ പെണ്‍പിള്ളേര്‍ പറയുന്നത് കേട്ടു നടക്കുന്ന ഒരു പെണ്‍ കോന്തന്‍ അല്ല. അങ്ങനെ ആവും എന്ന് ഇതൊക്കെ കേട്ടിട്ട് നീ പ്രതീക്ഷിക്കുകയും വേണ്ട. ഒറ്റയ്ക്ക് അസമയത്ത് അവിടെ വന്നിറങ്ങിയാല്‍ നീ വീട്ടിലെത്തുന്നത് വരെ എനിക്കും ടെന്‍ഷന്‍ ആയിരിക്കും. എന്‍റെ സ്ഥാനത്ത് വേറെ ആരായിരുന്നാലും അങ്ങനെ തന്നെ ആയിരിക്കും. അതൊരു കുറച്ചില്‍ ആയി എനിക്ക് തോന്നുന്നില്ല. അപ്പൊ ശരി. നീ തനിച്ചു പൊയ്ക്കോ. ഞാന്‍ വരുന്നില്ല. ഗുഡ് നൈറ്റ്' ഇത്രയും പറഞ്ഞിട്ട് ബൈജു ഫോണ്‍ വച്ചു.
മഹേഷ് ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് തോന്നുന്നു. 'എന്തിനാട നീ ഇങ്ങനെ ടല്‍ ആയി ഇരിക്കുന്നത്. എന്ത് പറ്റി. അവള്‍ വല്ലതും പറഞ്ഞോ ? പിണങ്ങിയോ ? എന്നൊക്കെ മഹേഷ് ചോദിച്ചു. ബൈജു നടന്നതെല്ലാം മഹേഷിനോട് പറഞ്ഞു. 'ഇത്രയേ ഉള്ളോ കാര്യം ? കൊള്ളാം. ഡാ. ഈ പെണ്ണുങ്ങള്‍ എന്ന് പറയുന്ന ജാതികള്‍ക്കു ബോധം എന്നൊരു സാധനം അല്‍പം കുറവാണെന്ന കാര്യം അറിയില്ലേ നിനക്ക് ? ' മഹേഷ് ചിരിച്ചു കൊണ്ട് ചോദിച്ചു. 'നീ ഒരു കാര്യം ചെയ്യ്. ഇപ്പൊ ഒന്നും മിണ്ടണ്ട. നാളെ അവള്‍ വരട്ടെ. അങ്ങനെ താഴ്ന്നു കൊടുക്കേണ്ട കാര്യം ഒന്നുമില്ല. മനസ്സിലായോ ? ' അത്രയും പറഞ്ഞിട്ട് മഹേഷ് അകത്തേക്ക് പോയി. 'അവന്‍ പറഞ്ഞത് ശരിയാ. അവളല്ലേ പറഞ്ഞത് ഞാന്‍ ഓവര്‍ ആണെന്ന്. എന്നാ കാണിച്ചു കൊടുത്തേക്കാം. ' ബൈജുവും തീരുമാനിച്ചു. എന്നിട്ട് കുറച്ചു നേരം എസ് എസ് മ്യൂസിക് കണ്ടിട്ട് അവന്‍ കിടന്നു.
രാത്രി ഒരു പന്ത്രണ്ടു മണി ആയിക്കാണും. ഒന്ന് മുള്ളാന്‍ വേണ്ടി ബൈജു എഴുനേറ്റു. തിരിച്ചു വന്നു കിടന്നപ്പോ അതാ ഫോണ്‍ ലൈറ്റ് കത്തി കിടക്കുന്നു. അപ്പൊ ഏതോ മെസ്സേജ് വന്നതിന്‍റെ ആണ്. വല്ല ബാങ്കുകാരും ലോണ്‍ വേണോ എന്നറിയാന്‍ അയച്ചതാരിക്കും. എടുത്തു നോക്കി. അയ്യോ. ചിന്നുന്റെ മെസ്സേജ് ആണ്. 'ഗുഡ് നൈറ്റ്' എന്ന്. അപ്പൊ അവള്‍ ഇത് വരെ ഉറങ്ങിയില്ലേ ? അതോടെ ബൈജുവിന്‍റെ ഉറക്കവും പോയി. അവന്‍ പോയി സുര്യ ടി വി വച്ചു. അതില്‍ എന്തോ മിട്നൈറ്റ് മസാല. റോജ ആടിപാടി അഭിനയിക്കുന്ന ഒരു അഴകൊഴമ്പന്‍ പാട്ട്. പക്ഷെ ബൈജു റോജയെ കണ്ടില്ല. അവന്‍റെ മുന്നില്‍ മുഴുവന്‍ ചിന്നു ആയിരുന്നു. എന്ത് ചെയ്യണം ? അവള്‍ക്ക് ചിലപ്പോ ശരിക്കും വിഷമം ആയിക്കാണും. മഹേഷ് പറഞ്ഞതൊക്കെ ബൈജു മറന്നു. മണി നാലാകുമ്പോ അത് സ്റ്റേഷനില്‍ ഇതും. ഒന്ന് പോയാലോ ? ഇവന്മാര്‍ ഒക്കെ എഴുനെല്‍ക്കുന്നതിനു മുമ്പ് പോയിട്ട് വരാം.
എന്തിനേറെ പറയുന്നു. മൂന്നു മണി ആയപ്പോ ബൈജു എഴുനേറ്റു. പല്ല് കൂട്ടി ഇടിക്കുന്ന പോലത്തെ തണുപ്പ്. ഒരു സ്വെറ്റെര്‍, അതിനു മുകളില്‍ ഒരു ജാക്കറ്റ് ഒക്കെ ഇട്ടിട്ടു പതുക്കെ ഇറങ്ങി. പുറത്തു റോഡില്‍ ഓട്ടോ റിക്ഷ കിടപ്പുണ്ട്. ഒരുത്തനോട് ചോദിച്ചു. ചേട്ടാ മജെസ്ടിക് വരെ പോകാം എന്ന്. ഭാഗ്യം അയാള്‍ രിക്ഷയുടെ വില ചോദിച്ചില്ല. അതില്‍ കയറി. പുള്ളി മയില്‍ വാഹനം പോലെ പതുക്കെ ആണ് ഓടിക്കുന്നത്. കുറച്ചു കൂടി സ്പീഡില്‍ വിടൂ ചേട്ടാ. ബൈജു പറഞ്ഞു. പുള്ളി കുറച്ചു കൂടി വേഗത കൂട്ടി. അടുത്ത മഴക്കാലത്തിനു മുമ്പ് എത്തുമോ എന്തോ. അപ്പോഴാണ് ബൈജു ഒരു കാര്യം ഓര്‍ത്തത്. അങ്ങോട്ട് വരുന്നുണ്ടെന്ന കാര്യം അവളോട് പറഞ്ഞിട്ടില്ല. എന്ത് ചെയ്യണം ..
എന്തായാലും വന്നതല്ലേ. വിളിച്ചു പറഞ്ഞേക്കാം. അങ്ങനെ മടിച്ചു മടിച്ചു ബൈജു അവളെ വിളിച്ചു. അപ്പോഴേക്കും നാല് മണി ആയി. ചിന്നു ഉണര്‍ന്നിരിക്കുന്നു. 'എന്താ ബൈജു ? ' അവള്‍ ചോദിച്ചു. 'അല്ല .. നീ സ്റ്റേഷനില്‍ എത്തിയോ ? ഞാന്‍ ഇവിടെ ഉണ്ട് ..' അവന്‍ പറഞ്ഞു. 'എന്താ ബൈജു പറഞ്ഞത് ? ഇവിടെ എത്തിയോ ? ' അവള്‍ ആശ്ചര്യപ്പെട്ടു. 'അതേ. ഞാന്‍ ഇവിടുണ്ട്. എത്തിയാല്‍ എന്നെ വിളിക്ക്.' അത്രയും പറഞ്ഞിട്ട് ബൈജു ഫോണ്‍ കട്ട് ചെയ്തു. റിക്ഷക്കാരന്‍ ചോദിച്ച പൈസ കൊടുത്തു അവനെ പറഞ്ഞു വിട്ടു. പത്തു മിനിറ്റ് കഴിഞ്ഞപ്പോ ട്രെയിന്‍ വന്നു. അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞപ്പോ ചിന്നു വിളിച്ചു. 'ഞാന്‍ ഇവിടെ പുറത്തു എത്തി. എന്ട്രന്‍സ് ലേക്ക് വാ ' അവള്‍ വിളിച്ചു. ബൈജുവും അവിടെ തന്നെ ഉണ്ടായിരുന്നു. അവന്‍ അങ്ങോട്ടേക്ക് നടന്നു.
പാവം. അപ്പൊ ടയലോഗ് ഒക്കെ അടിച്ചെങ്കിലും അവിടെ ആകെ തണുത്തു വിറച്ചാണ് നില്‍ക്കുന്നത്. അവള്‍ ഒരു ചുരിദാര്‍ ആണ് ഇട്ടിരിക്കുന്നത്. ശക്തിയോടെ അടിക്കുന്ന തണുത്ത കാറ്റിനെ പ്രതിരോധിക്കാന്‍ അതിനു പറ്റുന്നില്ല. ബൈജുവിനെ കണ്ടതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. കയ്യില്‍ രണ്ടു ബാഗ് ഉണ്ട്. ഒരെണ്ണം ചുമലില്‍. ഒരെണ്ണം കയ്യില്‍. അത് ഭാരക്കൂടുതല്‍ കൊണ്ടാണെന്ന് തോന്നുന്നു ചിന്നു ഒരു വശത്തേക്ക് ചരിഞ്ഞാണ് നില്‍ക്കുന്നത്. ഒന്നും ചോദിക്കാതെ ബൈജു ആ ബാഗ് അവളുടെ കയ്യില്‍ നിന്നു വാങ്ങി. വേണ്ട എന്ന് ഒരു തവണ പറഞ്ഞെങ്കിലും പിന്നെ അവള്‍ ഒന്നും മിണ്ടിയില്ല. പുറത്തു കണ്ട ഒരു റിക്ഷയില്‍ അവന്‍ ആ ബാഗ് കൊണ്ട് പോയി വച്ചു. എന്നിട്ട് ചുമതലബോധമുള്ള ഒരു ഭര്‍ത്താവിന്റെ ഭാവത്തോട് കൂടി അവളോട് അകത്തേക്ക് കയറാന്‍ പറഞ്ഞു. ഒന്നും മിണ്ടാതെ അവള്‍ അതിനകത്തേക്ക് കയറി. ബൈജുവും ഒന്നും മിണ്ടിയില്ല.
റിക്ഷ വിട്ടു. ഉണര്‍ന്നു വരുന്ന നഗരത്തിന്‍റെ ശൂന്യമായ നിരത്തില്‍ കൂടി അത് പാഞ്ഞു. സ്പീഡ് കൂടിയത് കൊണ്ട് അകത്തേക്ക് അടിക്കുന്ന കാറ്റിന്റെ ശക്തിയും കൂടി. ചിന്നു കിടു കിടാ എന്ന് വിറയ്ക്കുന്നത് അവന്‍ കണ്ടു. ഒന്നും മിണ്ടാതെ ജാക്കറ്റ് ഊരി അവള്‍ക്ക് കൊടുത്തു. അവള്‍ അത് ഒന്നും മിണ്ടാതെ വാങ്ങി. ജാക്കറ്റ് ഇട്ടപ്പോ അവള്‍ക്ക് ആശ്വാസം ആയി എന്ന് തോന്നുന്നു. മിററിലൂടെ ബൈജു അവളെ ഒളിഞ്ഞു നോക്കി. ഇപ്പൊ സ്മാര്‍ട്ട് ആയി ഇരിപ്പുണ്ട്. എന്തോ പറയാന്‍ വെമ്പി നിക്കുന്ന പോലെ ആണ് അവള്‍ ഇരിക്കുന്നത്. വണ്ടി റിച്ച്മോണ്ട് ഫ്ലൈ ഓവറിനു താഴെ എത്തി. പെട്ടെന്ന് കയ്യില്‍ എന്തോ ഇഴയുന്ന പോലെ ബൈജുവിന് തോന്നി. അവന്‍ പെട്ടെന്ന് ഞെട്ടി മാറി. ഹോ. ചിന്നുവാണ്. അവള്‍ കയ്യില്‍ പിടിച്ചതാണ്. ബൈജു അവളുടെ മുഖത്തേക്ക് നോക്കി. ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. 'സോറി ബൈജു. പിണങ്ങല്ലേ..' അവള്‍ വിക്കി വിക്കി പറഞ്ഞു. ' ഞാന്‍ അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും ബൈജു വന്നല്ലോ. വല്ലവരും പറയുന്നത് കേട്ടിട്ട് ഞാന്‍ വെറുതെ.. ഇത്രക്കും കെയറിംഗ് ആണല്ലോ ബൈജു. ഞാന്‍ അല്ലേ ദുഷ്ട... ' എന്നൊക്കെ എന്തൊക്കെയോ അവള്‍ പറഞ്ഞു. ബൈജു അവളുടെ വായ പൊത്തി. 'എന്താ ചിന്നു ഇങ്ങനൊക്കെ. എനിക്കറിയില്ലേ നീ ഇത്രയേ ഉള്ളു എന്ന്. വിഷമിക്കണ്ട ട്ടോ . ' . അവന്‍ അവളെ സമാധാനിപ്പിച്ചു. ഡ്രൈവര്‍ ഇതൊന്നും ശ്രദ്ധിക്കാതെ തകര്‍ത്തു പോവുകയാണ്. അവള്‍ അവന്‍റെ ചുമലിലേക്ക് ചാഞ്ഞു. കുറച്ചു കൂടി എത്തിയപ്പോള്‍ അവള്‍ കണ്ണുകള്‍ അടച്ചു. ചെറിയ ഒരു മയക്കത്തിലേക്കു വീണു എന്ന് തോന്നുന്നു. ബൈജു അവളുടെ വശത്തുള്ള ടാര്‍പോളിന്‍ കൊണ്ടുള്ള കര്‍ട്ടന്‍ അഴിച്ചിട്ടു.
പുറത്തു നല്ല തണുപ്പ്. എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റില്‍ നിന്നുള്ള പ്രകാശം ഇടയ്ക്കിടക്ക് ഉള്ളിലേക്ക് തെറിച്ചു വീഴുന്നുണ്ട്. ബൈജു ചിന്നുവിനെ നോക്കി. പാവം തളര്‍ന്നു ഉറങ്ങുകയാണ്. വെറുതെ അവളെ കരയിച്ചു. എന്ത് ചെയ്യാനാ.. ഇപ്പൊ ഞാന്‍ എന്തെങ്കിലും ചെയ്തിട്ടാണോ.. ഒടുവില്‍ റിക്ഷ അവളുടെ വീട്ടിന്‍റെ അടുതെത്തി. ചിന്നുവിനെ വിളിച്ചുണര്‍ത്തി. ഇനി ഒരു ചെറിയ ക്രോസ് റോഡ് ഉണ്ട്. അതിലേക്കു കയറണം.
റോഡ് നിറയെ പട്ടികള്‍ നിരന്നു നില്‍ക്കുന്നു. പട്ടിയെ കണ്ടതും ചിന്നു പേടിച്ചു പിറകിലോട്ടു ചാടി. 'അയ്യോ പട്ടി. കടിക്കും... അയ്യോ..' അവള്‍ നിലവിളിച്ചു. 'നില്‍ക്കു അവിടെ. പേടിക്കണ്ട. എന്‍റെ ഇടത്തോട്ട് നിന്നോ. ' ബൈജു പറഞ്ഞു. അത് കേട്ടിട്ട് ചിന്നു ബൈജുവിന്‍റെ ഇടാതെ കയ്യില്‍ തൂങ്ങി. പട്ടിയെ കടന്നു പോയി. 'ഇത്രയേ ഉള്ളൂ. കണ്ടോ. വെറുതെ കിടന്നു നിലവിളിച്ചു. ധൈര്യശാലി ... ' ബൈജു അവളെ കളിയാക്കി. ചിന്നു വെറുതെ അത് കേട്ടു ചിരിച്ചു കാണിച്ചു. നിഷ്കളങ്കമായ ഒരു ചിരി. അത് കണ്ടു ബൈജുവും ചിരിച്ചു. അവള്‍ ഇപ്പോഴും കൈ വിട്ടിട്ടില്ല. 'ഹേയ് .. മാറി നടന്നോ ട്ടോ. വീട് എത്തി. നിന്‍റെ റൂം മേറ്റ് കാണും. ' ഇഷ്ടതോടെയല്ലെങ്കിലും ബൈജു അവളോട് പറഞ്ഞു. അവള്‍ ഒരു ചെറിയ നാണത്തോടെ അകന്നു മാറി... 'താങ്ക് യു ബൈജു... സോറി ... ഞാന്‍ വിളിക്കാം ട്ടോ... ' അവള്‍ പറഞ്ഞു...
നേരം പുലര്‍ന്നു കഴിഞ്ഞു. സൂര്യപ്രകാശം അവിടെയെല്ലാം പരന്നിരിക്കുന്നു. മരചില്ലകള്‍ക്കിടയില്‍ കൂടി വീഴുന്ന പ്രകാശത്തിനു വല്ലാത്ത ഭംഗി. ബൈജു നേരെ റൂമിലേക്ക് നടന്നു.. ഒരു ചെറിയ മൂളിപ്പാട്ടോടെ...
അടുത്ത ഭാഗം
ഇന്ന് ഞാനാണ് തേങ്ങ ഉടക്കുന്നതു്, അല്ലേ.
മറുപടിഇല്ലാതാക്കൂഅങ്ങനെ ബൈജുവും happy, ചിന്നുവും happy.
മുന്‍ ഭാഗങ്ങളുടെ ഒരു സുഖം കിട്ടുന്നില്ല വായിക്കുമ്പോ. പൈങ്കിളി കൂടുന്നോ എന്ന് ഒരു ചെറ്യേ സംശയം..
മറുപടിഇല്ലാതാക്കൂho ennaalum ithrayum valiya gap vendaarunnu.....
മറുപടിഇല്ലാതാക്കൂpainkili koodiyaalum kuzhappamilla
Gap koooottathirunna mathi
:) കൊച്ചിനെ സെയിഫ് ആയി എത്തിച്ചു, അല്ലെ. ഗുഡ്.
മറുപടിഇല്ലാതാക്കൂഅല്ല, കീ ബോര്‍ഡില്‍ മഷി തീരാന്‍ തുടങ്ങിയാ ? ഇത്ര പിശുക്കി, ചെറുതാക്കി എഴുതിയിരിക്കുന്നു...
track
മറുപടിഇല്ലാതാക്കൂക്യാപ്ടന് പറഞ്ഞാല്‍ പിന്നെ മറുവാക്കില്ല. സൈസ് ഇതാ കൂട്ടിയിരിക്കുന്നു.
മറുപടിഇല്ലാതാക്കൂകിച്ചു ഡിയര്‍ ... ഗാപ് ഇനി ഉണ്ടാവില്ല. എല്ലാം ഇനി വെടിയും പുകയും പോലെ നടന്നോളും :)
ഹൊ അങ്ങനെ വീണ്ടും ദുശ്ശു ഓണ്‍ ട്രാക്ക്..
മറുപടിഇല്ലാതാക്കൂഇനി നിറുത്തല്ലേ പൊന്നേ..
വെടിയും പുകയും ആണോ..
വെടിയും തീയും ആണോ..
പെയ്യട്ടങ്ങനെ പെയ്യട്ടെ...
മറുപടിഇല്ലാതാക്കൂ