പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ നോം ഓഷോയുടെ ഒരു ആരാധകന്‍ ആയിരുന്നു. ഓഷോയുടെ പുസ്തകങ്ങള്‍,പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ നോം ഓഷോയുടെ ഒരു ആരാധകന്‍ ആയിരുന്നു. ഓഷോയുടെ പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ കാസറ്റുകള്‍ മുതലയാവ സംഘടിപ്പിച്ചു കേള്‍ക്കുമായിരുന്നു. അന്ന് ഇന്നത്തെ പോലെ ഇന്റര്‍നെറ്റ് ഇല്ലല്ലോ. ഇതൊക്കെ വളരെ കഷ്ടപെട്ടാണ് ഒപ്പിക്കുക. എന്റെ ഒരു ബന്ധു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നാണ് പലപ്പോഴും ഇതൊക്കെ കിട്ടിയിരുന്നത്. മാത്രമല്ല എന്റെ പല സംശയങ്ങള്‍ തീര്‍ത്തു തരാനും അദ്ദേഹം സഹായിച്ചിട്ടുണ്ട്. രജനീഷിനെ പറ്റി കേട്ടിട്ടുണ്ടായിരുന്ന മസാല കലര്‍ന്ന കഥകള്‍ ആയിരുന്നു സത്യം പറഞ്ഞാല്‍ എന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചത്. പക്ഷെ കൂടുതല്‍ അറിഞ്ഞപ്പോഴാണ് ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിത്വം ആയിരുന്നു ഒഷോയുടെത് എന്ന് മനസ്സിലായത്. ഗുരു എന്ന വാക്കിനു പല തരത്തിലുള്ള നിര്‍വ്വചനങ്ങള്‍ ആകാം. ഭാരതീയ പാരമ്പര്യം അനുസരിച്ചുള്ള ഗുരു എന്ന സങ്കല്പത്തിന് അപ്പുറത്തായിരുന്നു ഓഷോയും ജിദ്ദു കൃഷ്ണമൂര്‍ത്തിയും ഒക്കെ. ശ്രീ ശ്രീ രവിശങ്കറിനെ പോലെയോ മാതാ അമൃതാനന്ദമയി ദേവിയെ പോലെയോ സത്യാ സായി ബാബയെ പോലെയോ ഒരാള്‍ അല്ലായിരുന്നു ഓഷോ. ഈ വിഷയത്തെ പറ്റി വിശദമായി ഒരു പോസ്റ്റ് ഞാന്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ പുറകെ..
ഇപ്പൊ ഈ പോസ്റ്റ് ഇടാന്‍ കാര്യം എന്റെ ഒരു ഫ്രണ്ട് ഫോര്‍വേഡ് ചെയ്തു തന്ന ഒരു ലിങ്ക് ആണ്. പാശ്ചാത്യര്‍ വ്യാപകമായി ഉപയോഗിക്കുന്ന 'F' വേര്‍ഡ് നെ പറ്റി രജനീഷിന്റെ വിശകലനം ഇവിടെ കാണാം. നിങ്ങള്‍ ആദ്യം ഇത് കാണൂ. മുകളില്‍ പറഞ്ഞ പോസ്റ്റ് വരുമ്പോഴേക്കും ഒരു മുന്‍ധാരണ ഉണ്ടാക്കി വയ്ക്കാന്‍ ഇത് ഉപകരിച്ചേക്കും ...
ഈ വീഡിയോ പ്രായപൂര്‍ത്തിയും അതിനനുസരിച്ചുള്ള മാനസിക വളര്‍ച്ചയും ഉള്ളവര്‍ക്ക് വേണ്ടി മാത്രം ഉള്ളതാണ്. അല്ലാത്തവര്‍ ദയവു ചെയ്ത് ഈ വീഡിയോ പ്ലേ ചെയ്യാതിരിക്കുക.
എനിക്കും ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യം ഉണ്ട് ...അടുത്ത പോസ്റ്റിനു കാത്തിരിക്കുന്നു .....
മറുപടിഇല്ലാതാക്കൂഅദ്ദേഹത്തെ എന്നും ഒരാവേശത്തോടെയാണ് ഞാന്‍ വായിച്ചതും അറിയാന്‍ ശ്രമിച്ചതും......സസ്നേഹം
മറുപടിഇല്ലാതാക്കൂകുറച്ചൊക്കെ വായിച്ചറിവുണ്ട്
മറുപടിഇല്ലാതാക്കൂ