2011, ഫെബ്രുവരി 26, ശനിയാഴ്‌ച

സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍



എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ സംവിധായകരില്‍ ഒരാള്‍ ആണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്റെ കുടുംബ ചിത്രങ്ങളുടെ കഥകളും കുറച്ചു തമാശകളും ഒക്കെ ഉള്ള ഒരു പുസ്തകം ആയിരിക്കും എന്ന് വിചാരിച്ചാണ് സത്യം പറഞ്ഞാല്‍ 'സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍' എന്ന 
താഹ മാടായിയുടെ രചന വായിച്ചത്. സത്യം പറഞ്ഞാല്‍ ഉറക്കച്ചടവോടെ വായിക്കാന്‍ തുടങ്ങിയ പുസ്തകം മുഴുവന്‍ വായിച്ചു തീര്‍ത്തതിനു ശേഷം ആണ് താഴെ വച്ചത്.


ഒരു ഓര്‍മ പുസ്തകം എന്നാണ് ഇതിനെ വിശേഷിപ്പിക്കാന്‍ പറ്റുന്നത്. മലയാളികള്‍ക്കെല്ലാം പരിചിതമായ ചില മുഖങ്ങളെ പറ്റിയുള്ള വേറിട്ട ഓര്‍മ കുറിപ്പുകള്‍. ശങ്കരാടി, ബഹാദൂര്‍, മീന, മാമുക്കോയ തുടങ്ങി സത്യന്റെ സിനിമ ജീവിതത്തിന്റെയും ഭാഗമായിരുന്ന അല്ലെങ്കില്‍ ഭാഗമായ ചിലരെ അദ്ദേഹം ഓര്‍മ്മിക്കുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ കാണുന്നതിനേക്കാള്‍ തീഷ്ണമായ അനുഭവങ്ങള്‍ തികച്ചും ലളിതമായ ഭാഷയില്‍ നിങ്ങള്‍ക്ക് വായിക്കാം. ചായം തേച്ച മുഖങ്ങളുടെ പിന്നിലെ യഥാര്‍ത്ഥ ചിത്രങ്ങള്‍. ചിലത് സന്തോഷത്തോടെയും ചിലത് വേദനയോടെയും അനുഭവിക്കാം. 

2 അഭിപ്രായങ്ങൾ:

  1. അതെ ...ഞാനും വായിച്ച ബുക്ക് ആണ്.താഹാ മാടായി പുതിയ തലമുറയിലെ നല്ല ഒരു എഴുത്തുകാരന്‍ ആണ്.സത്യന്‍ അന്തിക്കാടിനെ പോലെ ഉള്ള ഒരാളിന്റെ
    വളരെ ഗ്രാമ്യമായ അനുഭവങ്ങള്‍ വായനക്കാരനുമായി നല്ല ഭാഷയില്‍ പങ്കു വെയ്ക്കാന്‍ അദേഹത്തിന് കഴിഞ്ഞു.ഒപ്പം സന്ത്യന്‍ അന്തിക്കാടിന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മലയാളികളുടെ പ്രിയപ്പെട്ട നടന്മാരെ കുറിച്ച് വേറിട്ട കുറെ അറിവുകള്‍ വായിക്കുന്ന ആളിന് കിട്ടും.എനിയ്ക്ക് ഏറെ ഇഷ്ടമായത് ഒടുവിലിനെ കുറിച്ച് ഉള്ള വിവരങ്ങള്‍ ആണ്.ഇത് മാതൃഭുമിയില്‍ വന്ന ഫീച്ചറിന്റെ പുസ്തക രൂപം ആണ്.ഞാന്‍ അതിനു വേണ്ടി അന്ന് മാതൃഭുമി സ്ഥിരമായി വാങ്ങുമായിരുന്നു.പക്ഷെ പുസ്തകം ആകിയപ്പോള്‍ കുറച്ചൊക്കെ എഡിറ്റിംഗ് കയറി കൂടിയെന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  2. വളരെ ശരി. ഒടുവിലിനെ പറ്റി എഴുതിയത് തന്നെ ആണ് അതില്‍ ഏറ്റവും നന്നായത്.
    ഒരു നടന്‍ എന്നതിനപ്പുറം ഒരു യഥാര്‍ത്ഥ മനുഷ്യ സ്നേഹി ആയിരുന്നു ഒടുവില്‍.

    മറുപടിഇല്ലാതാക്കൂ