ഞാന്‍ മലയാളം മീഡിയത്തില്‍ പഠിച്ച ഒരാള്‍ ആണ്. ഇവിടെ ഞാന്‍ മാതൃഭാഷയെ തള്ളി പറയുകയല്ല.
പക്ഷെ മലയാളം കൊണ്ട് ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് ഇക്കാലത്ത്. കേരളത്തിന് പുറത്തു ആദ്യമായി പോയപ്പോ ആണ് വേറൊരു ഭാഷ അറിഞ്ഞുകൂടാത്തത്തിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. അങ്ങനെ ആണ് ഹിന്ദിയും തമിഴും പ്രയോഗിച്ചു തുടങ്ങിയത്. കേരളത്തില്‍ കുറച്ചു കാലം ജോലി ചെയ്തു. അപ്പോഴൊന്നും ഇംഗ്ലീഷ് ഉപയോഗിക്കേണ്ടി വന്നിട്ടേ ഇല്ല . ഒരിക്കല്‍ പുറത്തു ഒരു ഓഫീസില്‍ ജോലി സംബധമായി പോകേണ്ടി വന്നു.
അവിടെ ചെന്നിട്ടു ഇംഗ്ലീഷില്‍ സംസാരിക്കേണ്ടി വന്നപ്പോഴാണ് എന്റെ ഇംഗ്ലീഷ് ഭാഷ സ്വാധീനം എത്ര ദുര്‍ബലം ആണെന്ന് മനസ്സിലായത്. ഔട്ട്‌ലുക്ക് , ഇന്ത്യ ടുഡേ ഒക്കെ വായിക്കുമായിരുന്നെങ്കിലും സംസാര ഭാഷയില്‍ അത് കൊണ്ട് മാത്രം കാര്യമില്ല എന്ന് അന്നാണ് ആദ്യമായി മനസ്സിലായത്. എനിക്ക് മാത്രമല്ല പൊതുവേ സമാനമായ സാഹചര്യങ്ങളില്‍ നിന്നു വന്ന മലയാളികള്‍ക്ക് മുഴുവന്‍ ഉള്ള ഒരു പ്രശ്നം ആണ് ഇതെന്ന് പിന്നെ ഒരിക്കല്‍ പിടികിട്ടി. ഓഫീസില്‍ ഒരിക്കല്‍ ഒരു കാള്‍ കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. അതില്‍ എനിക്കും സംസാരിക്കേണ്ടി വന്നു. കാള്‍ കഴിഞ്ഞപ്പോ അതില്‍ തന്നെ ഉണ്ടായിരുന്ന ഒരു മൈസൂര്‍കാരന്‍ പയ്യന്‍ ചാറ്റില്‍ വന്നു. പലതും പറഞ്ഞ കൂട്ടത്തില്‍ പുള്ളി ചോദിച്ചു ഞാന്‍ കേരളത്തില്‍ നിന്നാണോ എന്ന്. അത് കേട്ടു അതിശയപ്പെട്ടു ഞാന്‍ ചോദിച്ചു എങ്ങനെ മനസ്സിലായി എന്ന്. അപ്പൊ അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു മല്ലുക്കള്‍ക്ക് ഉള്ള ഒരു സിഗ്നേച്ചര്‍ ആക്സന്റ് കേട്ടിട്ടാണ് പിടി കിട്ടിയതെന്ന്. അന്ന് മുതല്‍ക്കാണ് ഞാന്‍ മലയാളികളും മറ്റു സംസ്ഥാനക്കാരും ഇംഗ്ലീഷ് സംസാരിക്കുന്നതിലുള്ള വ്യത്യാസം ശ്രദ്ധിച്ചു തുടങ്ങിയത്. ബാക്കി സംസ്ഥാനക്കാരെ വച്ചു നോക്കുമ്പോ മലയാളികള്‍ മാത്രമാണ് ഏറ്റവും വിദ്യ സമ്പന്നര്‍ എന്നൊക്കെ ആണല്ലോ വയ്പ്പ്. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന അറിവ് എത്രത്തോളം പ്രായോഗികം എന്ന് കണ്ടു തന്നെ അറിയണം. ചിലപ്പോ ഇക്കാരണം കൊണ്ടാവും ... വേണ്ടിടത്തും വേണ്ടാത്തിടത്തും മുറി ഇംഗ്ലീഷ് വച്ചു കാച്ചാന്‍ നമ്മള്‍ മലയാളികള്‍ക്ക് ഒരു ആവേശം ഉണ്ട്. നമ്മുടെ മലയാള പത്രങ്ങളില്‍ വായനക്കാര്‍ വച്ചു താങ്ങുന്ന കമന്റ്സ് കണ്ടപ്പോ ആണ് ഈ വിഷയം ഒന്ന് ചര്‍ച്ച ചെയ്താലോ എന്ന് ഞാന്‍ ആലോചിച്ചത്. എന്താ നിങ്ങളുടെ അഭിപ്രായം ?
ചില രസികന്‍ കമന്റുകള്‍
ലോഹിത ദാസിനെ പറ്റി മനോരമയില്‍ വന്ന ഒരു ഓര്‍മകുറിപ്പിന് ചിലര്‍ പോസ്റ്റ് ചെയ്തത്
After demise, knowing U, Great,Simple, but powerful thoughts and successful mpliments. Really,Your absence feels empty in soul, tears in eyes....... | ||||||||||||||||||||||||||||||
XXXXX, DUBAI , 07Aug'10 17:44:൫൩ ജയനെ പറ്റി വന്നതിനു
|
i saw the movie Enthiran the Robot . what i say about the film.... no words to evaluate the film In the history of indian cinema their is no equals to Rajini sir i appretiate his skill and acting as chitti (robot) congrats ........i can only said that to all pls dont miss the film yaar...congrats Aiswarya,Shankar Rahman Rasool pookutty and other Technicians from Hollywood to make the film to a history.... | |
XXXX, Thodupuzha , Idukki, 12Oct'10 15:44:൦൪ |
yenthiren holly wood copied movie but comercely sucsuss enjoy | |||||||||
XXX vp, jeddah, 15Nov'10 12:12:൨൭
|
No comments better than faulty comments, so I don't comment!
മറുപടിഇല്ലാതാക്കൂAfter all, me too a Mallu.
ഗള്‍ഫില്‍ എത്തിയ ആദ്യ നാളുകളില്‍ കയറി പറ്റിയ കമ്പനികളില്‍ എല്ലാം നന്നായി ഇന്ഗ്ലിഷ് സംസാരിക്കുന്ന ഹൈദ്രബാദികള്‍. പാകിസ്താനി പയ്യന്‍സും നല്ല ചറ
പറ ഇന്ഗ്ലിഷ്. പിന്നീടല്ലേ മനസ്സിലായത്, ഇവന്മാരുടെ എല്ലാം ഇന്ഗ്ലിഷ് പൊള്ളയാണെന്ന്, എഴുതാന്‍ നാം തന്നെ കേമന്‍..ഇപ്പൊ പറയാനും..
അത് ശരിയാ ചേട്ടാ.. നിലവാരത്തിന്റെ കാര്യത്തില്‍ മലയാളികള്‍ തന്നെ എവിടെയും കേമന്മാര്‍. ആദ്യത്തെ ഒരു ട്രബിള്‍ മാത്രമേ ഉള്ളൂ
മറുപടിഇല്ലാതാക്കൂഓഷോയെ മറക്കല്ലേ ........
മറുപടിഇല്ലാതാക്കൂഈ പറഞ്ഞ മാതൃഭാഷാ സ്വാധീനം, എല്ലാ നാട്ടുകാർക്കും ഉല്ലതാണുഎന്നു തൊന്നുന്നു. അതില്ലാതാവണം എങ്കിൽ അത്രത്തോളം ശ്രമം വേണം. അബ്ദുൾകലാം, മന്മൊഹൻ സിൻഹ്, സോണിയാഗാന്ധി, നാരയണമൂർത്തി, റ്റാറ്റ, ജയലളിത, ലല്ലുപ്രസാദ് യാദവ് ഇവർക്കൊക്കെ ഇംഗ്ലീഷ് നല്ലപോലെ കൈകാര്യം ചെയ്യുന്നവർ ആണ് എങ്കിലും ആക്സെന്റിൽ അവനവന്റെ നാടിന്റെ സ്വാധീനം കാണാം. ശശി തരൂറിന്റെ നല്ല ആക്സെന്റ് ആണ്.....
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂഎനിക്കും ഇങ്ങനെ അനുഭവം ഉണ്ടായി. എന്റെ ആക്സന്റ് കേട്ടിട്ട് ഒരു ബംഗാളി മാഡം ചോദിച്ചത് ആർ യു ഫ്രം കേരള എന്നാണ്. പക്ഷേ, ഒരു സായ്പ്പും എന്റ്റെ ആക്സന്റിൽ കുറ്റമൊന്നും കണ്ടുപിടിച്ചില്ല.
മറുപടിഇല്ലാതാക്കൂഅത് ശരിയാ. പക്ഷെ അതിന്റെ കാരണം വേറൊന്നാണ്. വിദേശികള്‍ പ്രത്യേകിച്ചു അമേരിക്കന്‍സ് ഇന്ത്യാക്കാരോട് സംസാരിക്കുമ്പോള്‍
മറുപടിഇല്ലാതാക്കൂവളരെ സാവധാനവും നമുക്ക് മനസ്സിലാവുന്ന രീതിയിലും ആണ് സംസാരിക്കുന്നത്. ബ്രിട്ടീഷ്, ജര്‍മ്മന്‍ അല്ലെങ്കില്‍ ഓസ്ട്രേലിയ ഇവിടങ്ങളില്‍
ഉള്ളവരോട് സംസാരിച്ചു നോക്ക്. അപ്പൊ അറിയാം
Hey Waiting
മറുപടിഇല്ലാതാക്കൂഅറിയാം കിച്ചു. ഇനി പറയാനുള്ളത് കുറച്ചു വിഷമിപ്പിക്കുന്ന കഥകള്‍ ആണ്. എഴുതാന്‍ ഒരു ബുദ്ധിമുട്ട് .. :)
മറുപടിഇല്ലാതാക്കൂഹ,..ഹ..ഹ.. :)
മറുപടിഇല്ലാതാക്കൂI no comment
മറുപടിഇല്ലാതാക്കൂ