Thursday, May 27, 2010

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 17

     


     നേരം വെളുത്തു. അല്ല. വെളുപ്പിച്ചു എന്ന് പറയുന്നതാവും ശരി. സാധാരണ രാവിലെ ഉണര്‍ന്നാല്‍ ബൈജു ആദ്യം ചെയ്യുന്നത് അടുത്ത് കിടക്കുന്ന മഹേഷിന്‍റെ ചന്തിക്കിട്ടൊരു തൊഴി ആണ്. അപ്പൊ മഹേഷ്‌ ഉണര്‍ന്നു എണീറ്റ്‌ പോയി ചായ ഉണ്ടാക്കും. എന്നാല്‍ ഇന്ന് അങ്ങനൊന്നും ചെയ്യാന്‍ ബൈജുവിന് തോന്നിയില്ല. മഹേഷ്‌ ഒന്നും അവന്‍റെ മനസ്സിലേക്ക് വന്നതേയില്ല എന്ന് വേണം പറയാന്‍. ഇന്നലത്തെ ഗുഡ് നൈറ്റ്‌ മെസ്സേജ് ഒന്ന് കൂടി കാണാന്‍ ഒരു ആഗ്രഹം. അവന്‍ ആ ഫോണ്‍ എടുത്തു നോക്കി. അതാ പുതിയ ഒരെണ്ണം. 'ഗുഡ് മോര്‍ണിംഗ് ' രാവിലെ അഞ്ചു മണിക്ക് ചിന്നു അയച്ചിരിക്കുന്നു. ശ്ച്ചായ് .. കിടന്നു പോത്ത്  പോലെ ഉറങ്ങിയത് കാരണം കണ്ടില്ല. അപ്പൊ തന്നെ ഒരു ഗുഡ് മോര്‍ണിംഗ് തിരിച്ചു വിട്ടു. രണ്ടു മിനിറ്റ് കഴിഞ്ഞില്ല അതാ വരുന്നു അടുത്തത്. 'ബൈജു എണീറ്റോ ? എപ്പോഴാ വരുന്നത് ? ' .. ഇത് സംഗതി കൊള്ളാമല്ലോ. 'ഞാന്‍ ദേ എത്തി..' എന്ന് ബൈജു തിരിച്ചയച്ചു. രാവിലെ എണീറ്റ്‌ ഇതില്‍ കുത്തി കൊണ്ടിരിക്കുന്നത് കണ്ടിട്ട് മഹേഷ്‌ തുറിച്ചു നോക്കി.'എന്തുവാടേ രാവിലെ പണിയുന്നത് ? ' മഹേഷ്‌ ചോദിച്ചു. 'ഒന്നുമില്ലടാ.. നീ കിടന്നോ. ഞാന്‍ ചായ ഇട്ടിട്ടു വരാം' ബൈജുവിന്‍റെ മറുപടി കേട്ട് മഹേഷ്‌ ചാടി എണീറ്റു. 'അളിയാ നിനക്കെന്തു പറ്റി ? കുഴപ്പമൊന്നുമില്ലല്ലോ അല്ലെ ? സ്വന്തം ഭര്‍ത്താവിനോട് പറയുന്ന പോലെ ഇത്രയ്ക്കു സ്വീറ്റ് ആയി ചായ ഇട്ടു കൊണ്ട് വരാം എന്നൊക്കെ രാവിലെ പറയുന്നത് കേട്ടിട്ട് ചോദിച്ചതാ ' അവന്‍ പറഞ്ഞു. സാധാരണ ഗതിയില്‍ ആരെങ്കിലും ഇങ്ങനെ പറഞ്ഞാല്‍ കുറഞ്ഞത്‌ ആ പറഞ്ഞവന്‍റെ പൂജ്യ പിതാശ്രീയെ വിളിച്ചിട്ടാണ് ബൈജു മറുപടി പറയാറുള്ളത്. എന്നാല്‍ ഇത്തവണ അവന്‍ വെറുതെ ഒന്ന് ചിരിച്ചതെ ഉള്ളു. 

     ചായ ഒക്കെ ഇട്ടു കൊടുത്തിട്ട് ബൈജു കുളിക്കാന്‍ പോയി. തിരികെ വന്നു വെറുതെ മൊബൈല്‍ ഒന്ന് കൂടി എടുത്തു നോക്കി. ഇല്ല. പുതിയ മെസ്സേജ് ഒന്നുമില്ല. വെറുതെ ഇന്‍ബോക്സ് ഒന്ന് കൂടി ചെക്ക്‌ ചെയ്തു. ഇല്ല. പുതിയതൊന്നുമില്ല. പെട്ടെന്ന് തന്നെ മേക്കപ്പ് ഒക്കെ പൂര്‍ത്തിയാക്കി ഇറങ്ങി. ഓഫീസിലേക്ക് പോകുന്ന വഴിക്ക് വീണ്ടും മൊബൈല്‍ ചെക്ക്‌ ചെയ്തു. അങ്ങനെ ഓഫീസില്‍ എത്തി. അകത്തു കയറിയ പാടെ ചിന്നുവിന്‍റെ സീറ്റിലേക്ക് ഒന്ന് പാളി നോക്കി. അവള്‍ എത്തിയിട്ടില്ല. ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല. ഇവള്‍ എവിടെ പോയി കിടക്കുന്നു. ഒരു മെസ്സേജ് അയച്ചു നോക്കാം. ഹേയ് ചിന്നു . വേര്‍ ആര്‍ യു ? എന്ന് ടൈപ്പ് ചെയ്തു. അപ്പൊ അതാ അതിലേക്കു ഒരു കാള്‍.'ചിന്നു കാളിംഗ്' എന്ന് ഡിസ്പ്ലേയില്‍ തെളിയുന്നു. അപ്പൊ തന്നെ ഫോണ്‍ എടുത്തു. ''ബൈജു. ഞാന്‍ ചിന്നുവാ. ബൈജു ഓഫീസില്‍ ആണോ ? ' അവള്‍ ചോദിച്ചു. 'അതെ ഞാന്‍ എത്തി. ചിന്നു എവിടെയാ ? ' ബൈജുവിന്‍റെ ആകാംഷ അവന്‍റെ ശബ്ദത്തില്‍ നിന്നു തിരിച്ചറിയാമായിരുന്നു. 'ഇന്ന് ഞാന്‍ വരുന്നില്ല ബൈജു. നല്ല സുഖമില്ല.' അവളുടെ ശബ്ദത്തില്‍ നല്ല ക്ഷീണം. 'എന്ത് പറ്റി ചിന്നു ? ബൈജു വിഷമത്തോടെ ചോദിച്ചു. 'ഒന്നുമില്ല. നല്ല സുഖമില്ല. നാളെ കാണാം.' എന്ന് പറഞ്ഞു അവള്‍ ഫോണ്‍ വച്ചു. ബൈജു ആകെ വിഷമത്തില്‍ ആയി. എന്ത് അസുഖമാണോ എന്തോ അവള്‍ക്ക്. പാവം അവള്‍ ആ പീ ജി യില്‍ ഒറ്റക്കായിരിക്കും. എന്താണ് കുഴപ്പം എന്ന് പറഞ്ഞെങ്കില്‍ എന്തെങ്കിലും ഹെല്‍പ് ചെയ്യാമായിരുന്നു. ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല. ബൈജു ആകെ ഡൌണ്‍ ആയി. 'എന്താ ബൈജു കുരങ്ങു ചത്ത കാക്കാലനെ പോലെ ഇവിടെ ഇരിക്കുന്നതെന്ന് ചായ കുടിക്കാന്‍ പോയപ്പോ കൂടെ വര്‍ക്ക് ചെയ്യുന്ന രമേശന്‍ ചോദിച്ചു. 'ഹോ. എന്ത് പറയാനാ' എന്ന് പഴയ സിനിമയില്‍ മധു ഒക്കെ ചെയ്യുന്ന പോലെ ആകാശത്തേക്ക് നോക്കി ബൈജു ഗദ്ഗതപെട്ടു. അന്ന് അവിടെ ഇരിക്കാന്‍ ബൈജുവിന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. ലീവ് ഇനി അധികം ഇല്ലാത്തതു കൊണ്ട് മാത്രം ബൈജു അവിടിരുന്നു എന്തൊക്കെയോ അടിച്ചു കൂട്ടി. ഇടയ്ക്കു എങ്ങനുന്ടെന്നു അറിയാന്‍ ബൈജു മെസ്സേജ് അയച്ചു. 'കുറവുണ്ട്. എനിക്ക് മാനേജ് ചെയ്യവുന്നത്തെ ഉള്ളു എന്ന് പറഞ്ഞു ഒരു റിപ്ല്യ്‌ വന്നു.' 

     വൈകിട്ട് ആയി. എങ്ങനേലും പണി മതിയാക്കി ബൈജു ഇറങ്ങി. പുറത്തിറങ്ങിയിട്ടു അവളെ ഒന്ന് വിളിച്ചു നോക്കി. ബട്ട്‌ എടുക്കുന്നില്ല. പിന്നെ ബൈജു വിളിച്ചില്ല. രാത്രി ആയി. മഹേഷ്‌ ഒക്കെ വന്നു. ചീട്ടുകളി തുടങ്ങി. ബിജുവും മനസ്സില്ല മനസ്സോടെ അവരുടെ ഒപ്പം ഇരുന്നു ഇരുപത്തെട്ടു കളിക്കുകയാണ്. ബോഡി അവിടെയാണെങ്കിലും മനസ്സ് മുഴുവന്‍ ചിന്നുവാണ്. മുമ്പിലിരിക്കുന്ന പേപ്പറില്‍ വീഴുന്ന ജോക്കറില്‍ വരെ അവളുടെ മുഖം. പാതി ഒഴിഞ്ഞിരിക്കുന്ന ഓ സീ ആര്‍ ഗ്ലാസില്‍ ചിന്നുവിന്‍റെ മുഖം പ്രതിഫലിക്കുന്നത് പോലെ ബൈജൂനു തോന്നി. വെള്ളമടി പഠിക്കാഞ്ഞതു  കഷ്ടമായി പോയി. അല്ലെങ്കില്‍ അടിച്ചു റോഡ്‌ വീലര്‍ ആകാമായിരുന്നു ( റോഡ്‌ വീലര്‍ എന്ന് വച്ചാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ആ പട്ടിയുടെ പേരല്ല. അടിച്ചു വീല്‍ ആയി റോഡില്‍ കിടക്കുന്നവരെ നമ്മള്‍ വിളിക്കുന്ന ഓമന പേരാണ് ) . കിടന്നുറങ്ങിയെക്കാം.
ബൈജു പതുക്കെ എണീറ്റു പായ വിരിച്ചു. അതാ ഫോണ്‍ അടിക്കുന്നു. ബൈജു ഒന്ന് കിടുങ്ങി.
ജീവിതത്തില്‍ ആദ്യമായി ഫോണ്‍ വരുന്ന പോലെ ഓടി പോയി എടുത്തു. കോക്കനട്ട്. കമത്ത്അവറാന്‍ എന്ന് എല്ലാവരും വിളിക്കുന്ന സുരേഷ് ആണ്. വൃത്തികെട്ടവന് വിളിക്കാന്‍ കണ്ട സമയം. എടുത്ത പാടെ അവനെ പത്തു തെറി അങ്ങ് വിളിച്ചു. എന്നിട്ട് ഫോണ്‍ കട്ട്‌ ചെയ്തു. സകല സന്തോഷവും പോയി. ഉറക്കവും . അതാ ഫോണ്‍ വീണ്ടും അടിക്കുന്നു. അവറാന്‍  ആണ്. പാവം തെറി കേട്ട് അവന്‍റെ ചെവി പോയെന്നു തോന്നുന്നു. മാത്രമല്ല എന്തിനാണ് ബൈജു തെറി വിളിച്ചതെന്നും പാവം കമത്തിനു മനസ്സിലായില്ല. അവനെ ഒരുവിധത്തില്‍ സമാധാനിപ്പിച്ചിട്ട് ബൈജു കിടന്നു. എന്നാലും ചിന്നു ഒന്ന് വിളിച്ചില്ലല്ലോ .

     അങ്ങനെ കുറച്ചു നേരം ഒന്ന് മയങ്ങി. ഫോണ്‍ പോക്കറ്റില്‍ ഇട്ടിട്ടുണ്ട്. ഒരു പതിനൊന്നു മണി ആയിട്ടുണ്ടാവും. അതാ പോക്കറ്റില്‍ ഒരു വിറയല്‍. എടുത്തു നോക്കി. ചിന്നു. ബൈജുവിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവന്‍ ചുറ്റും നോക്കി. എല്ലാവരും കിടന്നു. ബൈജു പതുക്കെ ഫോണ്‍ എടുത്തു പുറത്തിറങ്ങി. ബാല്‍ക്കണിയില്‍ ചെന്ന് പടിയില്‍ ഇരുന്നു. ഫോണ്‍ എടുത്തു.  'എന്താ ചിന്നു ? ഇപ്പൊ എങ്ങനുണ്ട് ? ' ചിന്നു ഒന്നും മിണ്ടുന്നില്ല.
'ഹലോ ചിന്നു. കേള്‍ക്കാന്‍ പറ്റുന്നില്ലേ ? ' ബൈജു വീണ്ടും ചോദിച്ചു. 'ഉണ്ട്' ചിന്നു കരയുകയാണ്. ബൈജു അത് കേട്ട് വല്ലാതായി. 'അല്ല ചിന്നു എന്തിനാ കരയുന്നത് ? ' ബൈജു ചോദിച്ചു.' അസുഖം മാറിയില്ലേ ? ' ബൈജു വീണ്ടും ചോദിച്ചു. പക്ഷെ ചിന്നു ഒരു മറുപടിയും പറയുന്നില്ല. ബൈജുവിന് ഒന്നും മനസ്സിലായില്ല. ' അല്ല. ബൈജു ഇങ്ങനെ ഒരു ക്യാരക്ടര്‍ ആണെന്ന് ഞാന്‍ കരുതിയില്ല. ' അവള്‍ പറയുന്നത് കേട്ട് ബൈജു ആകെ ഞെട്ടി. 'എന്താ ചിന്നു ഈ പറയുന്നത് ? ഞാന്‍ എന്താ ചെയ്തത് ? ' അവന്‍ അന്തം വിട്ടു. ' എനിക്ക് ഇങ്ങനെ വയ്യാതെ ആയിട്ട് ബൈജു തിരിഞ്ഞു നോക്കിയോ ? ' അവള്‍ പൊട്ടി കരയുകയാണ്. ബൈജുവിന് ഒരു വസ്തു മനസ്സിലായില്ല. ഇത്രയും ഒക്കെ കരയാന്‍ ഞാന്‍ എന്ത് ചെയ്തു ഭഗവാനേ.. കുറെ തവണ ബൈജു അതെ ചോദ്യം തന്നെ ചോദിച്ചു കൊണ്ടിരുന്നു. ഒടുവില്‍ കുറച്ചു സമയം കഴിഞ്ഞപ്പോ ചിന്നു മറുപടി പറഞ്ഞു. 
'ഞാന്‍ കരുതിയത്‌ ബൈജു എന്‍റെ എല്ലാ വിഷമത്തിലും ഒപ്പം ഉണ്ടാവും എന്നാണ്. എന്നിട്ട് ഞാന്‍ വയ്യാതെ കിടന്നിട്ടു ബൈജു തിരിഞ്ഞു നോക്കിയോ ? അപ്പൊ ഈ സ്നേഹം ഉണ്ടെന്നൊക്കെ എന്തിനാ പറഞ്ഞത് ? ' അവള്‍ എണ്ണി എണ്ണി പറയുകയാണ്. പാവം ബൈജു ചോദിച്ചു.
'അല്ല ചിന്നു . ഞാന്‍ ഇന്ന് മെസ്സേജ് അയച്ചപ്പോ സ്വയം മാനേജ് ചെയ്യാവുന്നതെ ഉള്ളു. അത്ര സീരിയസ് ഒന്നുമല്ല എന്നല്ലേ ചിന്നു  പറഞ്ഞത് ? ' ദാ വരുന്നു ചിന്നുവിന്‍റെ ഉഗ്രന്‍ മറുപടി.
'അങ്ങനെ പറഞ്ഞുന്നു വച്ചു... ? ' അവള്‍ ചോദിക്കുന്നു. അടുത്തുണ്ടായിരുന്നെങ്കില്‍ കാലു മടക്കി ഒരെണ്ണം കൊടുക്കാനാണ് ബൈജുവിന് തോന്നിയത്. കഷ്ടപ്പെട്ട് അവന്‍ കോപം നിയന്ത്രിച്ചു. അവന്‍ ആവുന്ന പോലെ ഒക്കെ അവളെ സമാധാനിപ്പിച്ചു. പക്ഷെ അവള്‍ ഒട്ടു അടങ്ങുന്നതുമില്ല അസുഖം എന്താണ് എന്ന് പറയുന്നതുമില്ല. ഒടുവില്‍ അവള്‍ പറഞ്ഞു തലവേദന ആണെന്ന്. പനിയും ഉണ്ട്. 
മരുന്ന് കഴിച്ചോ എന്ന് ചോദിച്ചതിനും കിട്ടി.' ഇവിടെ വാങ്ങി വച്ചിരിക്കുന്നോ ? എന്നൊരു ചാട്ടം.
അതും കൂടി കേട്ടപ്പോ ബൈജുവിന്‍റെ പിടി വിട്ടു. ലവള്‍ ആണെങ്കില്‍ വീണ്ടും കരച്ചില്‍. ഒടുവില്‍ എന്തൊക്കെയോ പറഞ്ഞിട്ട് അവള്‍ ഫോണ്‍ ഇടിച്ചു വച്ചു. ആ ശബ്ദം കേട്ട് ബൈജു അവിടെ തന്നെ കുറച്ചു നേരം ഇരുന്നു പോയി. ഒടുവില്‍ കൊതുക് ഓടിച്ചിട്ട്‌ കടിച്ചപ്പോഴാണ് ബൈജു എണീറ്റത്.

     അകത്തു പോയി. മഹേഷ്‌ ഉണര്‍ന്നു. ബൈജുവിന്‍റെ മുഖ ഭാവം കണ്ടപ്പോ മഹേഷ്‌ എന്താ എന്ന് ചോദിച്ചു. മഹേഷ്‌ എണീറ്റു ബിജുവിനെ പുറത്തേക്കു കൊണ്ട് പോയി. 'എന്താടാ കാര്യം ? എന്താ നീ വല്ലാതിരിക്കുന്നത് ? ആരായിരുന്നു ഫോണില്‍ ? അവളാണോ ? മഹേഷ്‌ ചോദിച്ചു.
ഒടുവില്‍ ബൈജു എല്ലാം തുറന്നു പറഞ്ഞു. 'അല്ലെടാ .. ഞാന്‍ എന്ത് തെറ്റ ചെയ്തത് ? രാവിലെ മുതല്‍ ഞാന്‍ അവള്‍ക്ക് വയ്യാത്തത് കൊണ്ട് അവളുടെ കാര്യം മാത്രം ആലോചിച്ചു ഇരിക്കുകയായിരുന്നു. എന്നിട്ട് അവള്‍ക്ക് മെസ്സേജ് അയച്ചപ്പോ അവള്‍ തന്നെ ആണ് പറഞ്ഞത് കുഴപ്പമൊന്നുമില്ല എന്ന്. എന്നിട്ട് ഇപ്പൊ വിളിച്ചു ഇങ്ങനെ കരയാന്‍ അവള്‍ക്ക് എങ്ങനെ തോന്നി ? മഹേഷ്‌ ഒരു നിമിഷം ചിരിച്ചു. എന്നിട്ട് പറഞ്ഞു. ' മോനേ.. ഇതാണ് പെണ്ണുങ്ങളുടെ കുഴപ്പം. അവര്‍ ഒരിക്കലും എല്ലാം ക്ലിയര്‍ ആയി പറയില്ല. Then they want us to understand everything from thin air ... അവര്‍ക്ക് ഒരാളെ ഇഷ്ടപെട്ടാല്‍ പിന്നെ ഇരുപത്തി നാല് മണിക്കൂറും നമ്മള്‍ അവരെ മാത്രം നോക്കി ഇരിക്കണം എന്നൊക്കെയാ പെണ്ണുങ്ങളുടെ വിചാരം..
മഹേഷ്‌ ഒരു നിമിഷം നിര്‍ത്തിയിട്ടു ഒരു സിഗരറ്റ് കത്തിച്ചു. 'ഹേയ്.. ചിന്നു അങ്ങനോന്നുമല്ല. അവള്‍ സാധാരണ പെണ്ണുങ്ങളെ പോലെ അല്ല. പുള്ളിക്കാരി കുറച്ചു മെച്ചമാണ്. നല്ല ചിന്തിക്കുന്ന ഒരു കുട്ടിയാണ് അവള്‍. and moreover she is not a crying baby.. അവളുടെ അവസ്ഥ അതായിരിക്കും. അതാവും അവള്‍ ഇങ്ങനെ വിഷമിചിരിക്കുന്നത്. എന്നാല്‍ മഹേഷ്‌ ഇതൊക്കെ കേട്ട് പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. 'ഡാ ബൈജുവേ. നീ വെറും ഒരു പുതുമുഖമാണ്. നീ  ഒന്നും കണ്ടിട്ടില്ല. ഇനി കാണാനിരിക്കുന്നതേ ഉള്ളൂ. intellect എന്ന് വിളിക്കാവുന്ന ഒരു പെണ്ണ് ഇത് വരെ ഭൂമിയില്‍ ജനിച്ചിട്ടില്ല. അത് കൊണ്ട് നീ അത് വിട്. പിന്നെ ഇപ്പൊ ചിന്നു കാണിച്ചത്‌ കണ്ടിട്ടൊന്നും നീ വിഷമിക്കണ്ട. നാളെ നീ ചെല്ലുമ്പോ അവള്‍ ഇതൊന്നും കാണിക്കാതെ നിന്നോട് ഇടപെടും. നോക്കിക്കോ " മഹേഷ്‌ പറഞ്ഞു. എന്തായാലും അത് കേട്ടപ്പോ ബൈജുവിന് സമാധാനം ആയി. പെട്ടെന്ന് മൊബൈലില്‍ നിന്നു ഒരു മണി നാദം. മെസ്സേജ് വന്നതിന്‍റെ. 'കണ്ടോ , സത്യം.' മഹേഷ്‌ ചിരിച്ചു കൊണ്ട് പറഞ്ഞു. ബൈജു എടുത്തു നോക്കി.
ചിന്നുവിന്‍റെ മെസ്സേജ്. അവന്‍ അത് തുറന്നു. ഇത്ര മാത്രം .' സോറി ബൈജു. ഗുഡ് നൈറ്റ്‌ '

16 comments:

 1. നന്നായിട്ടുണ്ട്. അനുഭവകഥയാ? :P

  ReplyDelete
 2. അങ്ങനെ ബൈജു ഒരു വഴിക്കായി..

  "they want us to understand everything from thin air"

  അത് ഇഷ്ടപ്പെട്ടു.. അല്ല, അനുഭവം ഗുരു.  തുടരുക..

  ReplyDelete
 3. മോനെ പ്രിന്‍സേ.. പാഷാണം കഴിച്ചാല്‍ ചാകുമോന്നറിയാന്‍ അത് കഴിച്ചു നോക്കണമെന്നില്ല കേട്ടാ...

  ReplyDelete
 4. പലതും പറഞ്ഞു വരാന്തയില്‍ ഇരുന്നപ്പോള്‍ എനിക്കങ്ങനെ തോന്നി. അതുകൊണ്ട് ചോദിച്ചതാ :P. ചേട്ടന്‍ .... സോറി... ബൈജു ആളൊരു പാവം ആണല്ലേ...

  ReplyDelete
 5. എല്ലാംകൂടെ ഒറ്റയടിക്കു വായിച്ചപ്പൊ......... ഒരു സുഖം......
  അപ്പൊ ഇതിനൊക്കെ വേണ്ടിയായിരിക്കുമല്ലേ ഞാനിപ്പൊ MCA കഴിഞ്ഞത്..........?
  ഈ പ്രൊജക്ടും കൂടെ കഴിഞ്ഞോട്ടെ ഞാനും വരുന്നുണ്ട് അങ്ങോട്ട്..............

  ReplyDelete
 6. മോനെ കുഞ്ചു..ചെല്ല് ചെല്ല് ..കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും....ദുശ്ശൂ..കൊച്ചനെ ഒന്ന് സഹായിക്കണേ...സസ്നേഹം

  ReplyDelete
 7. ഈ മഹേഷിനെ എനിക്ക് ഒന്നു പരിചയപ്പെടുത്തി തരുമോ?... കുറച്ച് ഉപദേശം ആവശ്യമുണ്ടായിരുന്നു.... ഞാനും ബാങ്കരൂരുണ്ട്...

  ReplyDelete
 8. ഹേയ്. അതിനു മഹേഷിനെ ഒന്നും കാണണ്ട. എന്നോട് പറ. ഞാന്‍ ശരിയാക്കി തരാം.

  ReplyDelete
 9. ഹ...ഹത് വേണോ?
  ചേട്ടാ ഇപ്പോഴത്തെ തലക്കെട്ട്‌ മാറ്റി, 'ഒരു ദുശസ്സനന്റെ അനുഭവങ്ങള്‍' എന്നാക്കിയാലോ?

  ReplyDelete
 10. മകാ.. ജീവിച്ചു പോവാന്‍ സമ്മതിക്കില്ല അല്ലെ ? എന്‍റെ തനി സ്വഭാവം എടുപ്പിക്കുമോ ? തല്ലിപൊളിയാക്കുമോടെയ് ?

  ReplyDelete
 11. എന്നാ ഇ സീരീസ്‌ ന്റെ ബാക്കി ഭാഗം പോസ്റ്റ്‌ ചെയ്. വരാന്ത കേറിയിറങ്ങാന്‍ തുടങ്ങിയിട്ട് ദിവസം കുറെയായി. ക്ഷമ നശിച്ചുപോയി. ദേഷ്യം വന്നപ്പഴ അങ്ങനെ കമന്റ്‌ അടിച്ചത്. സോറി :(.

  വിരട്ടാന്‍ ഞാന്‍ അത്ര കൊച്ചു പയ്യന്‍ ഒന്നും അല്ല :P. നല്ല ഒന്നാന്തരം ഹൃദയങ്ങളുടെ രാജകുമാരനാ...

  ReplyDelete
 12. സ്ച്ചായ്.. അപ്പോഴേക്കും പിണങ്ങിയോ ? അടുത്ത ഭാഗം മനപൂര്‍വം ഇടാത്തതല്ല. ആപ്പീസില്‍ കുറച്ചു പണി . അതാ :)

  ReplyDelete
 13. :). പുതിയ പോസ്റ്റ്‌ പതുക്കെ മതി കേട്ടോ.

  ReplyDelete
 14. അടുത്ത ഭാഗം എപ്പോ വരും???

  ReplyDelete
 15. ഇതിന്റെ ബാക്കി എഴുതുനില്ലേ... ഒന്ന് വേഗം ആവട്ടെ മാഷെ

  www.venalmazha.com

  ReplyDelete