2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

ഓണത്തിന്റെ നന്മകള്‍ നേരുന്നു - ഈ ബ്ലോഗിന്റെ പിറന്നാളും


    വീണ്ടും ഒരോണം. രണ്ടായിരത്തി എട്ടിലെ ഒരു ഓണത്തിനാണ് ഈ ബ്ലോഗ്‌ തുടങ്ങിയത്. ആദ്യ പോസ്റ്റിനു ശേഷം മൂന്നും നാലും മാസത്തെ ഗ്യാപ്പിലാണ് പിന്നീട് എന്തൊക്കെയോ എഴുതിയത്. വെറും ചവറുകള്‍ ( ഇപ്പോഴും മോശമല്ല കേട്ടോ ). കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടാണ് എന്തെങ്കിലും സീരിയസ് ആയി എഴുതിയത്. ആദ്യമായി ഒരു ഫോളോവറെ കിട്ടിയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ഇപ്പോള്‍ നൂറ്റി നാല്പത്തി രണ്ടു പേര്‍ ഉണ്ട്. ബാക്കിയുള്ള ബ്ലോഗുകള്‍ നോക്കുമ്പോ ഇതൊരു ചെറിയ സംഖ്യ ആണെങ്കിലും എന്റെ ബ്ലോഗിന്റെ ഫോളോവേഴ്സ്  എനിക്ക് ഏറ്റവും വില പിടിച്ചതാണ്. പോസ്റ്റുകള്‍ വായിച്ചു എന്നെ പൊക്കി പറഞ്ഞവര്‍ക്കും കളിയാക്കിയവര്‍ക്കും തെറി വിളിച്ചവര്‍ക്കും എന്റെ ആത്മാര്‍ഥമായ നന്ദി. ഇനിയും തുടര്‍ന്ന് വായിക്കാന്‍ അപേക്ഷിക്കുന്നു. 

     വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ വീട്ടിനു പുറത്താണ് ഓണാഘോഷം. ലീവ് ഇല്ലാത്തത് കൊണ്ട് ഇത്തവണ നാട്ടില്‍ പോക്ക് നടന്നില്ല. അതുകൊണ്ട് ബാംഗ്ലൂരില്‍ തന്നെ ഓണാഘോഷം എന്ന് തീരുമാനിച്ചു. ഒരു കസിന്‍ ഇവിടെ താമസമുണ്ട്. അങ്ങേരെ പോയി വെറുപ്പിക്കണം. അമ്മ എടുത്തു തന്ന ഓണക്കോടി ഇടാം. ഒരു സദ്യ അടിക്കണം. വെറുതെ പുറത്തൊക്കെ ഒന്ന് കറങ്ങണം. അതൊക്കെയാണ്‌ പ്ലാന്‍. നിങ്ങളെല്ലാവരും വീട്ടിലെത്തിയിരിക്കും എന്ന് കരുതുന്നു. ഒരുക്കമൊക്കെ ഏതുവരെയായി ? ഉപ്പേരിയും പപ്പടവും ഒക്കെ ഉണ്ടാക്കിയോ ? അപ്പൊ എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍ നേരുന്നു. 

11 അഭിപ്രായങ്ങൾ:

  1. ഹൃദയംനിറഞ്ഞ ആശംസകള്‍
    നേരുന്നു......................
    മാനുഷരെല്ലാരുമൊന്നുപോലെ....
    എന്ന ഓര്‍മ്മഉണര്‍ത്തുന്ന ഓണത്തിനും,
    ബ്ലോഗിന്റെ മൂന്നാം പിറന്നാളിനും.
    ഊര്‍ജ്ജസ്വലതയോടെ തന്നെ എഴുത്തു
    തുടരുക!!!
    എല്ലാവിധ അഭിനന്ദനങ്ങളും...
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  2. മൂന്നാം പിറന്നാള്‍ ആശംസകള്‍.
    ആ ചിത്രം ആരുടേതാ?

    ഉപ്പേരിയും പപ്പടവും ദാ ഇപ്പോത്തന്നെ ഉണ്ടാക്കാം... ഓണം ആവുമ്പോള്‍ തണുത്തുപോയാല്‍ ദുശ്ശൂനെക്കൊണ്ടുതന്നെ തീറ്റിക്കും, പാഴ്സല്‍ ആയി ബാംഗ്ലൂര്‍ക്ക്‌ അയച്ചുതരും.

    മറുപടിഇല്ലാതാക്കൂ
  3. ഈ ഓണത്തിന് മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ദുശ്ശാസനന്‍ എന്ന ബ്ലോഗുണ്ണിയ്ക്ക് എല്ലാവിധ മംഗളാശംസകളും
    നേരുന്നു.മനോരമാശംസകളില്‍ പരസ്യം കൂടുതല്‍ ഉള്ളതിനാല്‍ ഒഴിവാക്കിയതില്‍ ഖേദിക്കുന്നു.

    ഈ വഴി വന്നാല്‍ മാവേലിയോടു ഞാന്‍ ദുസ്ശു അവിടെ ആഘോഷിക്കുന്നുണ്ടെന്ന് പറഞ്ഞേക്കാം.
    ഓണാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ബാംഗ്ലൂരിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. പക്ഷെ സദ്യ പ്രതീക്ഷിക്കണ്ട. ഞാന്‍ തന്നെ അത് തപ്പി നടക്കുകയാ.:)

    സോണി : ഫോട്ടോയില്‍ മോഡല്‍ ചെയ്തിരിക്കുന്നത് എന്റെ സ്വന്തം അനന്തിരവന്‍ ആണ്. കഴിഞ്ഞ ഓണത്തിന് എടുത്ത ഫോട്ടോസ് ആണ്. അമ്മാവന് വേണ്ടി അവനു അത്രയൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ. :)

    മറുപടിഇല്ലാതാക്കൂ
  5. ഓണം ,ബ്ലോഗു പിറന്നാള്‍ ആശംസകള്‍ :)

    മറുപടിഇല്ലാതാക്കൂ