ഓണം വന്നു. ഓണ നിലാവും പൂവിളിയും പൂക്കളവും ഒക്കെ ഇപ്പൊ ഇല്ലെങ്കിലും ദൈവം സഹായിച്ചു ഓണ തല്ലിന് ഒരു കുറവുമില്ല. ഞാനും ഓണത്തിന് നാട്ടില്‍ പോകുന്നു. ഇനി ഏഴു ദിവസം കഴിഞ്ഞിട്ടേ തിരിച്ചു വരൂ. അത് വരെ ബ്ലോഗിങ്ങ് ഒന്നും നടക്കില്ല എന്നാ തോന്നുന്നത്. ഒരു ഓണത്തിന് വെറുതെ ഒരു രസത്തിനു തുടങ്ങിയ ഒരു ബ്ലോഗ് ആണ് ഇത്. സ്വന്തം പേരില്‍ എഴുതാത്തത് മറ്റൊന്നും കൊണ്ടല്ല. എന്‍റെ സുഹൃത്തുക്കളുടെയും അവരുടെ സുഹൃത്തുക്കളുടെയും മറ്റും അനുഭവങ്ങളും ചുറ്റിനും നടക്കുന്ന കാര്യങ്ങളും ആണ് കൂടുതലും ഞാന്‍ എഴുതുന്നത്. വെറുതെ ഇനി അതിന്‍റെ പേരില്‍ അവരുടെ അടി വാങ്ങിച്ചു കെട്ടണ്ട എന്ന് വിചാരിച്ചിട്ടാ. ജോലിക്കിടയില്‍ കിട്ടുന്ന വിശ്രമ സമയങ്ങള്‍ ആനന്ദകരമാക്കുവാന്‍ വേണ്ടിയാണു ഈ എഴുത്ത്. അതില്‍ ചിലത് നിങ്ങള്‍ക്ക് ഇഷ്ടപെട്ടതില്‍ വളരെ സന്തോഷം.
ഒരു മാതിരി ചിതറിയ ഒരു എഴുത്താണ് എന്‍റെതു എന്ന് അറിയാം. അക്ഷരതെറ്റുകള്‍ പോലും തിരുത്താതെ ആണ് പലപ്പോഴും പോസ്റ്റുകള്‍ ഇട്ടു കൊണ്ടിരുന്നത്. എന്‍റെ പ്രിയ വായനക്കാര്‍ നിര്‍ദേശിച്ച വിദ്യകള്‍ പ്രയോഗിച്ചു ഇപ്പൊ അത് പരമാവധി കുറയ്ക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. നിങ്ങള്‍ ഇപ്പോള്‍ തന്നു കൊണ്ടിരിക്കുന്ന ഈ പ്രോത്സാഹനം ഇനിയും ഉണ്ടാവും എന്ന് നന്ദിയോടെ പ്രതീക്ഷിക്കുന്നു.
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ . എല്ലാവര്‍ക്കും നന്‍മ വരട്ടെ
കണ്ണൂരാന്റെ ആശംസകള്‍
മറുപടിഇല്ലാതാക്കൂഹൃദയം നിറഞ്ഞ ഓണാശംസകള്‍...
മറുപടിഇല്ലാതാക്കൂഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!
മറുപടിഇല്ലാതാക്കൂഎന്റെ ഓണം ഓർമ്മകൾ ഇവിടെയുണ്ട്. തിരിച്ചു വന്നു വായിച്ചാൽ മതി!
http://www.jayandamodaran.blogspot.com/
Hi ente vakem oru alla oraayiram onaahamsakal
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും നന്ദി. വമ്പന്‍ ആശംസകള്‍
മറുപടിഇല്ലാതാക്കൂജയന് ചേട്ടന്‍റെ പോസ്റ്റ് വായിച്ചു. എന്തൊക്കെ മാറിയാലും ഓണം നമുക്ക് ഇന്നും മധുരമുള്ള ഒരു മിട്ടായി പോലെ തന്നെയാണ് അല്ലേ...
anna waiting for
മറുപടിഇല്ലാതാക്കൂഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 21
:)