2011, ജനുവരി 21, വെള്ളിയാഴ്‌ച

മലയാള്‍ -മം ... എങ്കിലും എന്റെ അബൂബക്കറെ



     സത്യം പറയട്ടെ. മലയാള ബ്ലോഗ്‌  വേള്‍ഡില്‍ എന്തൊക്കെയാണ് നടക്കുന്നത് .. വാളെടുത്തവന്‍ എല്ലാം വെളിച്ചപ്പാട് എന്ന നിലക്ക് എന്ത് താന്തോന്നിതരവും എഴുതാവുന്ന നിലയില്‍ അധപതിച്ചിരിക്കുന്നു മലയാളം ബ്ലോഗ്‌ ലോകം. അച്ചടി മാധ്യമത്തില്‍ ഉള്ളത് പോലെ സെന്‍സറിങ് ഒന്നും ഇവിടെ ഇല്ലല്ലോ. ദൃശ്യ മാധ്യമത്തിലും അച്ചടി മാധ്യമത്തിലും അങ്ങനെ തോന്നുന്ന പോലെ ഓരോന്ന് എഴുതി വിടാന്‍ പാടില്ലല്ലോ. സര്‍ക്കാര്‍ ഇടപെടും. എന്നാല്‍ ഇവിടെ ബ്ലോഗുകളില്‍ ഓരോരുത്തര്‍ കണ്ണ് പൊട്ടുന്ന തെറി ഒക്കെ ആണ് എഴുതി വിടുന്നത്. മലയാളിയുടെ മനസ്സ് ഇത്രയ്ക്ക് ഒക്കെ തരം താണതാണോ എന്നു നമുക്ക് തോന്നിപ്പോവും. ചില ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ പോലും അങ്ങനത്തെതാണു. 

ഇത്രയും ഒക്കെ എഴുതാന്‍ കാര്യം ഈയിടെ ഒരു പോസ്റ്റ്‌ കണ്ടതാണ്. മലയാളം എന്ന പോര്‍ടലില്‍ . ട്രാഫിക്‌ എന്ന ചിത്രത്തിന്റെ ഒരു നിരൂപണം. ട്രാഫിക്‌ എന്ന സിനിമ- ഒരു സാംസ്‌കാരിക കുറ്റ കൃത്യം . ഇങ്ങനെ ആണ് തലക്കെട്ട്‌.  ചെന്നൈ നഗരത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അവലംബിച്ചാണ്  ഇതിന്റെ രചയിതാക്കളായ ഡോക്ടര്‍ ബോബ്ബിയും സഞ്ജയും കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. എന്റെ വീട് അപ്പൂന്റെം , നോട്ട്ബുക്ക്‌ എന്നീ രണ്ടു ചിത്രങ്ങളിലൂടെ വളരെ സെന്‍സിറ്റീവ് ആയ രണ്ടു വിഷയങ്ങള്‍ വിജയകരമായി അവതരിപ്പിച്ച എഴുത്തുകാരാണ് ഇവര്‍.
അവര്‍ വിനോദ ലക്ഷ്യത്തോട് കൂടി , എന്നാല്‍ ഗൌരവമായി തന്നെ എഴുതിയ ഒരു ബ്രില്യന്റ് ( ഞാന്‍ പറയുന്നതല്ല. എല്ലാ പ്രശസ്ത നിരൂപകരും പറഞ്ഞതാണ് ) തിരക്കഥ ആണ് ട്രാഫിക്‌. മലയാളത്തില്‍ ഇന്നേ വരെ വന്നതില്‍ പാത്ത് ബ്രേക്കിംഗ് എന്നു സാധാരണ പ്രേക്ഷകര്‍ അഭിപ്രായപ്പെട്ട ചിത്രം. ഈ ഒരു ചിത്രത്തിനെ എത്രത്തോളം മ്ലേച്ചമായി സമീപിക്കാം എന്നതിന്‍റെ ഉദാഹരണം ആണ് മേല്പറഞ്ഞ റിവ്യൂ. ശ്രീ അബൂബക്കര്‍ താനൊരു ബുദ്ധി ജീവി ആണ് എന്നു തെളിയിക്കാന്‍ ആണ് ശ്രമിച്ചതെങ്കില്‍ തരക്കേടില്ല. അദ്ദേഹത്തിനുള്ള മറുപടി വായനക്കാര്‍ കമന്റുകളിലൂടെ കൊടുത്തിട്ടുണ്ട്‌. ഇത്രയ്ക്ക് ജാതീയമായി ഒരു വിഷയത്തെ സമീപിക്കാന്‍ ആര്‍ക്കും കഴിയില്ല. എല്ലാ കഥാപാത്രങ്ങളുടെയും ജാതി പറഞ്ഞു കൊണ്ട് ഒരു വിമര്‍ശനം. ഇതില്‍ പറഞ്ഞിരിക്കുന്ന പല ആരോപണങ്ങളും ആ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്തിചിട്ടുള്ളവര്‍ ഓര്‍ത്തിട്ടു കൂടി ഉണ്ടാവില്ല. ചിലത് വായിക്കൂ.

ഈ ചിത്രത്തില്‍ മരിക്കുന്ന കഥാപാത്രം റെയ്‌ഹാനാണ്‌. ഈ ചിത്രത്തില്‍ എമ്പാടും കഥാപാത്രങ്ങളുണ്ട്‌. ആബേല്‍, സുദേവന്‍ നായര്‍ എന്നിങ്ങനെ പലരും. പക്ഷേ, മരിക്കുകയും ഹൃദയം ദാനം ചെയ്യേണ്ടിവരികയും ചെയ്യുന്നത്‌ റെയ്‌ഹാനുതന്നെ. ഓ, ഇങ്ങനെയൊക്കെ വായിക്കാന്‍ പാടുണ്ടോ എന്നായിരിക്കും സാറന്മാരുടെ ചോദ്യം. ഇങ്ങനെ എന്തുകൊണ്ടു വായിച്ചുകൂടാ? എന്തുകൊണ്ടാണ് എപ്പോഴും ത്യാഗനിര്‍ഭരത മുസ്ലീംകഥാപാത്രങ്ങളില്‍നിന്നാവശ്യപ്പെടുന്നത് ? ആ കഥാപാത്രം എന്തുകൊണ്ടൊരിക്കലും കൃഷ്‌ണകുമാറോ തോമസുകുട്ടിയോ ആകുന്നില്ല?
ദശാവതാരം എന്ന ചിത്രത്തിലെ ദലിത്‌ കഥാപാത്രം ജീവത്യാഗം ചെയ്‌ത്‌ ജനദ്രോഹിയായ മന്ത്രിയുടെ കുട്ടിയെ സുനാമിയില്‍നിന്നു രക്ഷിക്കുന്നുണ്ട്‌. അന്നും ഇതേ രീതിയിലാണ്‌ ചിത്രം വായിക്കപ്പെട്ടത്‌. എന്തുകൊണ്ട്‌ ദലിത്‌ കഥാപാത്രത്തില്‍നിന്നു മാത്രം ത്യാഗം ആവശ്യപ്പെടുന്നു?
ട്രാഫിക്കില്‍ മരിക്കാന്‍ വിധിക്കപ്പെട്ടവന്‍ റെയ്‌ഹാനാണ്‌. അവന്റെ ഉപ്പയും ഉമ്മയുമാണ്‌ കോമയില്‍ കിടക്കുന്ന മകനെ കോടീശ്വരപുത്രിക്കുവേണ്ടി നേരത്തേ മരിപ്പിക്കാന്‍ സമ്മതിക്കേണ്ടത്‌.
റെയ്‌ഹാന്‍ എന്ന കഥാപാത്രത്തെ വികസിപ്പിച്ചിരിക്കുന്നതും വിചിത്രമായ രീതിയിലാണ്‌. അവന്‌ ജേര്‍ണലിസ്റ്റാകുക എന്നതാണ്‌ ആഗ്രഹം. അതിന്‌ അവന്‍ പറയുന്നത്‌, താന്‍ പുറത്തുകൊണ്ടുവരുന്ന ഒരു വാര്‍ത്ത ഒരാളുടെയെങ്കിലും ജീവിതത്തെ മെച്ചപ്പെടുത്തുന്നതില്‍ വിജയിച്ചാല്‍ അതുമാത്രം മതിയവന്‌ എന്നാണ്‌. ഇങ്ങനെ പോച്ചാ അടിക്കുന്ന അതേ റെയ്‌ഹാനാണ്‌ തുടര്‍ന്നുള്ള രംഗത്ത്‌, ഒരു ഡംഭുകാരന്‍ നടനെ അഭിമുഖം ചെയ്യുക എന്ന ഫിലിംപ്രമോഷന്‍ പരിപാടിക്ക്‌ അഭിമുഖകാരനാകുന്നതില്‍ ത്രില്ലടിച്ച്‌ വശംകെടുന്നതും.
കലാവിമര്‍ശകര്‍ എല്ലാത്തിലും ഇസ്ലാം വിരുദ്ധത ആരോപിക്കുന്നതില്‍ പലര്‍ക്കും അമര്‍ഷവും എതിര്‍പ്പുമുണ്ട്‌. പക്ഷേ എന്തുചെയ്യാം. എല്ലാത്തിലും അബോധതലത്തിലുള്ള ഇസ്ലാംവിരുദ്ധത കാണുന്നതിനാല്‍മാത്രമാണ്‌ ആ വായനയുണ്ടാകുന്നത്‌.
ഈ റെയ്‌ഹാന്റെ കാര്യം വിട്ടാലും ഈ ചിത്രം മുന്നോട്ടുവയ്‌ക്കുന്ന ബിലാല്‍ സ്‌ട്രീറ്റിന്റെ കാര്യം അങ്ങനെപോലും വിടാനാവില്ല. അവസാനം, കരുതിയിരുന്ന വഴിയില്‍നിന്നു വ്യത്യസ്‌തമായി നഗരപ്രാന്തത്തിലുള്ള ബിലാല്‍ തെരുവിലൂടെ ദൗത്യസംഘം കടന്നുപോയാലേ സമയത്ത്‌ ഹൃദയം ആശുപത്രിയിലെത്തൂ. വീണ്ടും ത്യാഗം ചെയ്യേണ്ടവര്‍ മുസ്ലിംകളാകുന്നു.
ശ്ശോ വയ്‌ക്കുന്ന വായനക്കാരന്‍ / വായനക്കാരി സുഹൃത്തേ, എന്തുകൊണ്ട്‌ ആ തെരുവ്‌ തിരക്കഥയെഴുതിവരുമ്പോളോ, സിനിമയെടുത്തുവരുമ്പോഴോ ഗ്രിഗറി തെരുവോ രാമാനുജന്‍ സ്‌ട്രീറ്റോ കല്‌പാത്തി അഗ്രഹാരമോ ആകുന്നില്ല എന്നതാണെന്റെ ചോദ്യം. എപ്പോഴും അതു ബിലാല്‍ തെരുവോ ഖലീല്‍ തെരുവോ മാത്രമാകുന്നു. പോരാത്തതിന്‌ ആ തെരുവിലുള്ളവര്‍ പോലീസിനുപോലും പേടിയുള്ള ക്രിമിനല്‍സാണെന്ന സൂചനയുമുണ്ട്‌



ഈ ചിത്രത്തില്‍ ചില കഥാപാത്രങ്ങളുടെ ജാതി പറയപ്പെടുന്നുണ്ട്‌. പ്രധാനമായും ശ്രീനിവാസന്‍ നടിക്കുന്ന സുദേവന്‍. അയാള്‍ നായരാണെന്നു പാര്‍ട്ടി സെക്രട്ടറി പറയുന്നു. സാമൂഹികശ്രേണിയില്‍ ഇന്നു നായന്മാരുടെ സ്ഥാനം എന്താണെന്നത്‌ വളരെ പ്രധാനമായി പറയപ്പെടേണ്ട ഒന്നാണെന്ന്‌ സംവിധായകനും തിരക്കഥാകൃത്തുകളും കരുതുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സുദേവന്‍ നായര്‍ ഗതികേടുകൊണ്ട്‌ ഒരുതവണ കൈക്കൂലി വാങ്ങിപ്പോകുന്നു. അന്നയാള്‍ പിടിക്കപ്പെടുകയും ചെയ്‌തു. താന്‍ ഒരു അഴിമതിക്കാരനോ ചീത്തയാളോ അല്ലെന്ന്‌, സാമൂഹികവികാസത്തില്‍ സര്‍ക്കാരും അതിന്റെ സേനയും ചേര്‍ന്നുനടത്തുന്നൊരു ദൗത്യത്തില്‍ പങ്കെടുത്തുകൊണ്ട്‌ തെളിയിക്കാനാണ്‌ അയാള്‍ ദൗത്യവാഹനത്തിന്റെ ഡ്രൈവറാകുന്നത്‌.

 നിങ്ങള്‍ തന്നെ പറയൂ. ഇതിനെ ഒക്കെ എന്താ വിളിക്കേണ്ടത്. ഒരു കൌതുകത്തിന്റെ പുറത്തു ഞാന്‍ ഈ സൈറ്റിലെ മറ്റു ചില പോസ്റ്റുകളും വായിച്ചു നോക്കി. സത്യം പറഞ്ഞാല്‍ ഇതൊരു ഞെട്ടല്‍ ആണ് എന്നില്‍ ഉണ്ടാക്കിയത്. വേറെ സംസ്ഥാനങ്ങളില്‍ ഇല്ലെങ്കിലും ഇത് വരെയും കേരളത്തില്‍ ഉള്ള ഒരു നല്ല കാര്യമാണ് നമ്മുടെ സാഹോദര്യം. മലയാളി അടി മുടി മാറിയെങ്കിലും ഇന്നും നമ്മള്‍ കൈവിടാതെ സൂക്ഷിക്കുന്ന ഒരു നന്മ. അത് കൊണ്ടാണ് മദനിയുടെ വിഷയത്തിലും കൈവെട്ടു കേസിലും ഒക്കെ മലയാളി ഒരുമിച്ചു പ്രതികരിച്ചത്. അങ്ങനത്തെ ഒരു സമൂഹത്തില്‍ ഇങ്ങനത്തെ ചിന്തകള്‍ എന്തിനാണ് ? ഈ സൈറ്റില്‍ ഉള്ള പല സംഗതികളുടെയും ഒരു കോമണ്‍ ഫാക്ടര്‍ എന്നു പറയുന്നത് എല്ലാത്തിനോടും ഉള്ള പുച്ഛമാണ്. ഹിറ്റ്‌ കൂട്ടുക എന്നതാണ് ഉദ്ദേശമെങ്കില്‍ വേറെ വല്ലതും തുടങ്ങിക്കൂടെ. എന്തെങ്കിലും മസാല സൈറ്റ് നടത്തിയാല്‍ ഇതിനേക്കാള്‍ ഹിട്സ് കിട്ടും. ഇനി അതല്ല. സര്‍വകലാശാലയില്‍ മണിയന്‍ പിള്ള രാജു പറയുന്ന പോലെ ബുദ്ധി ജീവി ആകാനുള്ള ശ്രമമാനെങ്കില്‍ ശ്രീ അബൂബക്കര്‍... നിങ്ങള്‍ ഒരു ബുദ്ധി ജീവി ആണെന്ന് അംഗീകരിച്ചു തന്നിരിക്കുന്നു. ദയവു ചെയ്തു ഇങ്ങനത്തെ കാര്യങ്ങള്‍ എഴുതരുത്. പ്ലീസ്.
ഇതില്‍ തന്നെയുള്ള വേറെ ചില കാടന്‍ വിശകലങ്ങള്‍ 

അന്‍വാര്‍ശേരിയോടല്ലയോ അന്‍വറിന്റെ രോഷം?


3 അഭിപ്രായങ്ങൾ:

  1. അബുബകേര്‍ ന്റെ പല പോസ്റ്റുകളും മുന്‍പേ വായിച്ചു ഞെട്ടിയതാണ്. ഇവനെപ്പോലുല്ലവരാന് ഈ നാടിന്‍റെ ശാപം. ഇനി മുതല്‍ സിനിമയില്‍ മുസ്ലിം കഥാപാത്രങ്ങള്‍ പാടില്ലെന്ന് ഉടനെ ഫത്വ ഇറങ്ങും.

    മറുപടിഇല്ലാതാക്കൂ
  2. mr ദുശ്ശാസനന്‍ ..സാധാരണ നമ്മുടെ സമൂഹത്തിന്റെ ചിന്തകള്‍ക്ക് വിപരീതമായി ചിന്തിക്കരുതെന്നു പറയാന്‍ നിങ്ങള്‍ക്കെങ്ങനെ ആവുന്നു .. വേറിട്ട ചിന്തകള്‍ ആരോഗ്യകരമായി തന്നെ കാണൂ ..സമീപ കാലത്തായി പല വാര്‍ത്തകളും നമ്മുടെ മുഖ്യധാര
    മാധ്യമങ്ങളും രാഷ്ട്രീയക്കാരും മുക്കുന്നത്‌ ചിന്തിക്കുന്ന മലയാളിക്ക് മനസ്സിലാവുന്നുണ്ട്.സിനിമ എന്നതു ഇപ്പോഴും ഒരു കുട്ടിക്കാല
    അത്ഭുത പ്രതിഭാസമായി (രസിക്കനുള്ളത് മാത്രമായി ) കാണാതെ അതിലൂല്ല രാഷ്ട്രീയവും .കാണാതെ പോകരുത്.ധ്രുവം എന്ന
    സിനിമ എനിക്ക് ഇന്ന് ഒരു ഞെട്ടലോടെ മാത്രമേ കാണാനാവു ...

    മറുപടിഇല്ലാതാക്കൂ
  3. “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന് കൌതുകം” അല്ലാതെന്തു പറയാൻ

    മറുപടിഇല്ലാതാക്കൂ