2010, ജൂലൈ 29, വ്യാഴാഴ്‌ച
കടുത്ത വര്‍ഗീയത
ഇത്രയും ജനാധിപത്യ വിരുദ്ധമായ ഒരു പ്രസ്താവന കേരളത്തിലെ ചില മത മേലധ്യക്ഷന്മാര്‍ പുറപ്പെടുവിച്ചിട്ടും ആരും ഒന്നും മിണ്ടുന്നില്ല എന്നത് കേരളം ഇന്ന് നേരിടുന്ന അപകടകരമായ പ്രതിസന്ധിയെ ആണ് കാണിക്കുന്നത്. എന്‍റെ ഒരു സുഹൃത്ത് ഈ വാര്‍ത്ത അയച്ചു തന്നപ്പോള്‍ ആദ്യ വായനയില്‍ ഒന്നും തോന്നിയില്ലെങ്കിലും പിന്നീടാണ് അതിന്‍റെ ഔചിത്യത്തെ കുറിച്ച് ഞാന്‍ ഓര്‍ത്തത്. മത വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് വോട്ട് ചെയ്യരുത് എന്ന് കേരള കാത്തലിക് ബിഷപ് കൌണ്‍സില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ആണ് പ്രതിപാദ്യ വിഷയം. വാര്‍ത്ത വിശദമായി ഇവിടെ വായിക്കാം. കമ്യുനിസ്ടുകളെ ആയിരിക്കണം ഇവര്‍ ഉന്നം വച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ആയി ജയിക്കുന്നവര്‍ പിന്നീടു രാഷ്ട്രീയ പാര്‍ടികളില്‍ ചേരുന്നു എന്ന വാര്‍ത്ത ആണ് ഇവരെ ചൊടിപ്പിച്ചത് എന്ന് തോന്നുന്നു. ഭാരതം പോലുള്ള ഒരു ജനാധിപത്യം ഒരു പൌരനു സ്വന്തം അഭിപ്രായം സ്വതന്ത്രം ആയി പ്രകടിപ്പിക്കാനും അതില്‍ ഉറച്ചു നില്‍ക്കാനും ഉള്ള അവകാശം ഭരണഘടന മുഖേന ഉറപ്പു തരുന്നുണ്ട്. എന്നാല്‍ മതപരമായ അധികാരം ഉപയോഗിച്ച് അനുയായികളെ ഒരു വോട്ട് ബാങ്ക് ആയാണ് ഈ പുരോഹിത സഭ കാണുന്നത് എന്ന് ഈ പ്രസ്താവന തെളിയിക്കുന്നു. ദൈവ വിശ്വാസികളായ , അത് ഏതൊരു മതമോ ആവട്ടെ, പാവം ജനങ്ങളെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നടത്തുന്ന ഇത്തരം നടപടികള്‍ തരം താണു പോയി എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ബിരിയാണിയും കള്ള ചാരായവും വാങ്ങി കൊടുത്തു ഒരു ജനക്കൂട്ടത്തെ സ്വന്തം ആവശ്യത്തിനു ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരില്‍ നിന്നും എന്താണ് ഇവര്‍ക്കുള്ള വ്യത്യാസം ? ചാരായത്തിനും ചിക്കനും പകരം മതം. അത്ര തന്നെ. ഇപ്പൊ ക്രിസ്ത്യന്‍ സഭകള്‍ മാത്രമല്ല ഭൌതിക സുഖ സൌകര്യങ്ങളോട് അഭിനിവേശം ഉള്ള എല്ലാ പാര്‍ട്ടികളും ഇത് ചെയ്യുന്നുണ്ട്. പൊതുജനം എന്ന കഴുത അത് അനുസരിച്ചില്ലെങ്കില്‍ മതത്തിന്‍റെ ചാട്ടവാര്‍ ഉയര്‍ത്തി അവനെ ഒറ്റപ്പെടുത്തുകയും ചെയ്യും. എന്തായാലും ഇതിനെ പറ്റി ഒരു പാട് പരാതികള്‍ തെരഞ്ഞെടുപ്പു കമ്മിഷന് ലഭിച്ചു. ഏറണാകുളം ജില്ല കലക്ടറോട് ഇത് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നന്നായി ആ നടപടി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ബിഷപ്പുമാര്‍ സര്‍ക്കുലര്‍ ഇറക്കുന്നതിനെ എന്തിനാ ഭയക്കുന്നത്.
മറുപടിഇല്ലാതാക്കൂഇമ്മാതിരി സര്‍ക്കുലരുകളൊക്കെ കേട്ട് അത് പോലെ അനുസരിക്കുന്ന എത്ര വിശ്വാസികള്‍ ഉണ്ട്.
ബഹു ഭൂരിപക്ഷം കുഞ്ഞാടുകളും പത്രം വായിക്കുകയും സ്വന്തമായി ചിന്തിച്ചു രാഷ്ട്രീയ തീരുമണന്‍ എടുക്കാന്‍ കഴിവുള്ളവരും ആണ്.
ബിഷപ്പുമാര്‍ സര്‍ക്കുലര്‍ ഇറക്കുന്നു എന്ന് പറഞ്ഞ് മുറവിളി കൂട്ടി നടക്കുന്ന ഭരണ വര്‍ഗ്ഗം വെറുതെ ഊര്‍ജ്ജം കളയാതെ ജനത്തിന് ഗുണം ഉണ്ടാകുന്ന വല്ലതുമൊക്കെ ചെയ്യാന്‍ നോക്കട്ടെ.
മത വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് വോട്ട് ചെയ്യരുത് എന്ന് കേരള കാത്തലിക് ബിഷപ് കൌണ്‍സില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ആണ് പ്രതിപാദ്യ വിഷയം. വാര്‍ത്ത വിശദമായി ഇവിടെ വായിക്കാം.
മറുപടിഇല്ലാതാക്കൂഎന്തിനു അറ്റവും മുറിയും തപ്പി നടക്കണം ..ഇവിടെ മുഴുവനും വായിക്കാമല്ലോ
സുഹൃത്തേ ഇപ്പോള്‍ ഈ തരികിട പരിപാടി എല്ലാ മധ സങ്ങടനകളും തുടങ്ങി കഴിഞ്ഞു ഇത് സമൂഹത്തെ ചിന്നബിന്നമാകാനെ സാധിക്കൂ മധ സ്വഹര്ധം തകര്‍ക്കാനേ സാധിക്കൂ....ഇത് മനുഷ്യന്റെ വെക്തി സ്വതന്ധ്ര്യമാണ് ഇല്ലാതാകുന്നത് ഇതിനു ആദ്യം വേണ്ടത് നമ്മള്‍ ഓരോര്തരും ബോധവാന്‍മാര്‍ ആയിരിക്കുക എന്നതാന്നു ........
മറുപടിഇല്ലാതാക്കൂ