Thursday, July 22, 2010

വാട്ട്‌ ആന്‍ ഐഡിയ സര്‍ജീ .. !!!ഒരു വന്‍ റിയാലിറ്റി ഷോ !!!

( ഇത് ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പരിപാടിയുടെ ലോഗോ അല്ല )

( പണ്ട് സ്കൂളില്‍ പഠിക്കുമ്പോ പരീക്ഷക്ക്‌ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഒരു പാരഗ്രാഫ് തരും. അത് വായിച്ചിട്ടു അതിന്‍റെ ചുവട്ടില്‍ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം. അങ്ങനത്തെ ഒരു ചോദ്യം. ഒന്ന് ട്രൈ ചെയ്തു നോക്കു. പൊതു വിജ്ഞാനം വളര്‍ത്താം. )

     മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ നടന്നു വരുന്ന റിയാലിറ്റി ഷോയില്‍ ആണ് ഇത് സംഭവിച്ചത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു പെണ്‍കുട്ടി വന്നു. ഇതില്‍ പാട്ട് മാത്രമല്ല ഡാന്‍സ്, അഭിനയം, കരച്ചില്‍ മുതലായ കല പരിപാടികളും ഉണ്ട്. അപ്പൊ കുട്ടികളെ ഡാന്‍സ് പഠിപ്പിക്കാന്‍ വേണ്ടി ഒരു മാഷിനെ ചാനല്‍ വച്ചിട്ടുണ്ട്. പരിപാടിയുടെ നാലാമത്തെ ഭാഗത്തില്‍  തന്നെ ഈ ഗായിക ഔട്ട്‌ ആയി. പക്ഷെ എന്ത് പറയാന്‍. ആദ്യ ഭാഗത്തില്‍ തന്നെ സുന്ദരനായ ഈ ഡാന്‍സ് മാഷ്‌ പുള്ളിക്കാരിയുടെ ഹൃദയത്തില്‍ കയറിപ്പറ്റി ഒരു പ്ലോട്ട് ബുക്ക്‌ ചെയ്തു. അതുകൊണ്ട് മത്സരത്തില്‍ നിന്നു ഔട്ട്‌ ആയിട്ടും ഗായിക സ്റ്റുഡിയോയില്‍ പോക്ക് നിര്‍ത്തിയില്ല. വീട്ടുകാര്‍ വിചാരിച്ചു പരിപാടിയില്‍ തകര്‍ക്കുകയാണ് മകള്‍ എന്ന്. ഇപ്പൊ ഫ്ലാറ്റ് അടിച്ചെടുക്കും എന്നും. പക്ഷെ ഒരു ദിവസം പതിവ് പോലെ സ്ടുടിയോയിലേക്ക് എന്ന് പറഞ്ഞു പോയ മകള്‍ പരിപാടിയിലെ എലിമിനേഷന്‍ റൌണ്ട് പോലെ അപ്രത്യക്ഷ ആയി. ഒടുവില്‍ ഡാന്‍സ് മാഷിനോടൊപ്പം പുള്ളിക്കാരിയെ കണ്ടു കിട്ടി. വീട്ടുകാര്‍ കാല് പിടിച്ചു പറഞ്ഞിട്ടും ഗായിക മംഗളം പാടി അവരെ ഉപേക്ഷിച്ചു. മാഷിനോടൊപ്പം പോയാല്‍ മതി എന്ന് പുള്ളിക്കാരി മജിസ്രെട്ടിന്റെ മുന്നില്‍ തുറന്നു പറഞ്ഞു. എന്തായാലും ഇപ്പൊ കക്ഷി ഈ പരിപാടിയുടെ അഞ്ചാം സീസണിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്. ഫ്ലാറ്റ് കിട്ടുമോ ഫ്ലാറ്റ് ആവുമോ എന്ന് നമുക്ക് നോക്കാം. 

ഇനി ചോദ്യങ്ങള്‍ വായിച്ചിട്ടു ഉത്തരം തെരഞ്ഞെടുക്കുക 

1. ഈ പരിപാടി പൈസ ഉണ്ടാക്കാനുള്ള ഒരു വന്‍ ______ ആയിരുന്നു  ( 5 Marks  )
    a. ഐഡിയ b. തന്ത്രം c. തട്ടിപ്പ്

2. ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന ഡാന്‍സ് മാഷിന്‍റെ പേരുള്ള ഒരു തമിള്‍ നടന്‍   അഭിനയിച്ച മലയാള ചിത്രം   ( 3 Marks ) 
    a. കാട്ടു കുതിര b. കണ്ണെഴുതി പൊട്ടും തൊട്ടു c. പോക്കിരി രാജാ 

3. ഈ ഗായികയുടെ പേര് സംഗീതത്തിലെ ഒരു സംഗതി ആണ്.. എന്താ അത് ? ( 2 Marks )
    a. രാഗം b. താളം c. ശ്രുതി 

4. ഈ ചാനല്‍ 'വല' വിരിച്ചിരിക്കുന്നത് ഏത്‌ ഭൂഖണ്ടതിനു കുറുകെ ആണ് ? ( 5 Marks )
   a. ഏഷ്യ b. ആഫ്രിക്ക c. അമേരിക്ക 

5. ഈ പരിപാടിയുടെ അവതാരക ഉപയോഗിക്കുന്ന ഭാഷ  ( 5 Marks )
    a. മലയാളം b. ഇന്ഗ്ലിഷ് c. മംഗ്ലീഷ് 

6. ഈ പരിപാടിയില്‍ വന്നു പണ്ട് ഒരു ഗായികയെ അടിച്ചു കൊണ്ട് പോയ തമിഴന്‍ നടന്‍. പേരിന്‍റെ ആദ്യ അക്ഷരം പാലായില്‍ ഇല്ല. ബാലേട്ടനില്‍ ഉണ്ട്. ബിനാക്കയില്‍ ഇല്ല. ബാജിയില്‍ ഉണ്ട്. ഈ ചേട്ടന്‍ അഭിനയിച്ച ഒരു മലയാളം പടം ?
a. തൊമ്മനും മക്കളും b. സൌണ്ട് ഓഫ് ബൂട്ട് c. കാക്കക്കും പൂച്ചക്കും കല്യാണം  

  
ഈ വാര്‍ത്ത‍ ഞാന്‍ ഉണ്ടാക്കിയതല്ല കേട്ടോ. ഒരു വന്‍ പത്രത്തില്‍ വന്നതാ. വേണേല്‍ വായിച്ചു നോക്കിക്കോവര്‍ഷ പരീക്ഷക്ക്‌ പൊട്ടാതെ രക്ഷപെടാം. പരീക്ഷക്ക്‌ തോറ്റാല്‍ അച്ഛന്‍ ചെവിക്കു പിടിക്കും ട്ടോ ..

9 comments:

 1. ഹഹഹ ..അത് കൊള്ളാം അബ്ബാസ്‌ പെണ്ണ് കെട്ടി തളരുമല്ലോ.അയ്യോ ഈ ശ്രുതി എന്ന് പറഞ്ഞ ഒരു കുട്ടി ആറ്റിങ്ങല്‍ ഉള്ള കുട്ടിയാണോ. പക്ഷെ ആ കുട്ടി പ്ര്ഗ്രമ്മില്‍ ഉണ്ടാരുന്നല്ലോ.മംഗളം പറയുന്നു സീസണ്‍ 5 ന്യൂ കമര്‍ ആണ് ഈ കുട്ടി എന്ന് .പക്ഷെ ഈ കുട്ടി സീസണ്‍ 4 ഉണ്ടാരുന്നു.ദുസ്സസനന്‍ തെറ്റിധാരണ ഉണ്ടാക്കരുത്.ദുസ്സസനന്റെ reporters പോയി അന്വേഷിക്കട്ടെ ആരാണെന്നു.എന്നാലും വ്യക്തികള്‍ക്ക് എവിടെ പ്രസക്തി ഇല്ല തന്നെ ..

  ReplyDelete
 2. അല്ലണ്ണാ.. നാലാം ഭാഗത്തില്‍ ഉണ്ടാരുന്നു. ഔട്ട്‌ ആയി എന്നല്ലേ ? അതിലെന്താ തെറ്റ് ?

  ReplyDelete
 3. ..
  എന്നാലും എന്റെ ദുശ്ശൂ..
  ഹിഹിഹിഹി

  അസൂയ അസൂയ, ഹയ്യോ തല്ലല്ലെ ദുശ്ശൂ..
  ഞാന്‍ ചുമ്മാ.. ഹെ ഹെ ഹെऽ ;)

  അസ്സലായി മാഷെ പോസ്റ്റ്..
  ..

  ReplyDelete
 4. അഞ്ചാം സീസണ്‍ തീരുമ്പോഴെക്കും അവരുടെ “ശ്രുതി” പോവാതിരുന്നാഅല്‍ മതിയായിരുന്നു. കഷ്ടം !!

  ReplyDelete
 5. ഇത്രേം വേണായിരുന്നോ?

  ReplyDelete