Thursday, July 8, 2010

കേരളത്തെ ഇളക്കി മറിച്ച രണ്ടു വീഡിയോകള്‍ - അന്യായം അണ്ണാ

ഈ അടുത്ത കാലത്ത് കേരളത്തില്‍ ഏറ്റവും ചര്‍ച്ചാ വിഷയം ആയ രണ്ടു വീഡിയോകള്‍. നിങ്ങളില്‍ പലരും ഇപ്പൊ തന്നെ ഈ വീഡിയോകള്‍ കണ്ടു കഴിഞ്ഞിട്ടുണ്ടാവും. ഇത് വരെ കണ്ടിട്ടില്ലാത്തവര്‍ കൂടി കാണട്ടെ എന്ന് കരുതിയാണ് ഈ പോസ്റ്റ്‌ ഇടുന്നത് . കണ്ടിട്ട് ആരും എന്നെ തല്ലരുത്.
സില്‍സില ഹെ സില്‍സില


അസഹ്യം എന്നൊന്നും പറഞ്ഞാല്‍ പോര. ഒടുക്കലത്തെ ബോറിംഗ് വീഡിയോ. ലക്ഷകണക്കിന് ആള്‍ക്കാര്‍ ആണ് ഇതിനകം ഇത് കണ്ടു പണ്ടാരമാടങ്ങിയത്. ആലപ്പുഴയിലെ കുറച്ചു കലാകാരന്‍മാര്‍ രൂപം കൊടുത്ത ഒരു സാധനം ആണ് ഇത്. ലോകത്തെ ഏറ്റവും തല്ലിപ്പൊളി ആയ മ്യൂസിക്‌ , അഭിനയം , ചിത്രീകരണം ഒക്കെ കാണാന്‍ കൊതിക്കുന്നെങ്കില്‍ വേറെ എങ്ങും പോണ്ട. ഇത് കണ്ടാല്‍ മതി. പക്ഷെ ഇതിന്‍റെ ഒരു പ്രത്യേകത എന്താന്ന് വച്ചാല്‍ കേള്‍ക്കുന്തോറും ഒരു അഡിക്ഷന്‍ ആയി മാറും എന്നതാണ്. എന്‍റെ ഒരു സുഹൃത്തും അവന്‍റെ ബീവിയും ആണ് ആദ്യമായി ഇതിന്‍റെ കഥ എന്നോട് പറഞ്ഞത്. അവര്‍ രണ്ടും ഈ ആല്‍ബത്തിന്റെ ഫാന്‍ ആയി മാറികഴിഞ്ഞിരുന്നു അപ്പോള്‍. ഇതിന്‍റെ വീഡിയോ കണ്ടപ്പോ എനിക്കോര്‍മ വന്നത് ബോയിംഗ് ബോയിംഗ് എന്നാ പടത്തില്‍ ജഗതി പറയുന്ന ടയലോഗ് ആണ്. ഈ കഥ വായിച്ചാല്‍ പെണ്ണുങ്ങള്‍ കരയും, ആണുങ്ങള്‍ക്ക് കലി വരും .. എന്ന് തുടങ്ങുന്ന ടയലോഗ്. യൂടൂബില്‍ ഇതിന്‍റെ വീഡിയോ പേജില്‍ ആള്‍ക്കാര്‍ കമന്റ്‌ ഇട്ടിരിക്കുന്നത് കണ്ടാല്‍ അവരോടു സഹതാപം തോന്നും. വേണേല്‍ ഒന്ന് രണ്ടു സാമ്പിള്‍സ് കണ്ടോ...
ചില കമന്റ്സ് ഒന്നും ഇവിടെ ഇടാന്‍ പറ്റില്ല. അത്രയ്ക്ക് തെറിയുടെ പൂരമാണ്‌ .. ഇത് കണ്ടു കഴിഞ്ഞാല്‍ തീര്‍ച്ചയായും നിങ്ങളും അറിയാതെ പറഞ്ഞു പോവും. അത്രയ്ക്ക് കിരാതം ആണ്.

ഹോ ഭീകരം. കേട്ട് കഴിഞ്ഞപ്പോ ആരോ മനസ്സില്‍ കയറി ഇരുന്നു അപ്പി ഇട്ട ഒരു പ്രതീതി...
പാകിസ്താന്‍ കാരെ ഒരു പാഠം പഠിപ്പിക്കാന്‍ ഇത് മതി 
ഇവനെ ഒന്നും വെറുതെ കൊന്നാല്‍ പോര.. വെട്ടി നുറുക്കണം. 
ശവം.. ഇവര്‍ക്കൊന്നും വേറെ പണിയില്ലേ ? 

ഇനി അടുത്തത് ... ലക്ക ലക്ക ...
വേള്‍ഡ് കപ്പ്‌ ഫുട്ബോളിന്റെ തീം സോണ്ഗ് ആയ വാക്ക വാക്ക യുടെ ഒരു മലയാളം റീ മിക്സ്‌. ലിജി ഫ്രാന്‍സിസ് ആണ് പാടിയിരിക്കുന്നത്. സത്യം പറഞ്ഞാല്‍ ഏറ്റവും ധൈര്യത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് ലിജിക്ക് കൊടുക്കണം. ഈ പാട്ട് പാടി എന്ന് മാത്രമല്ല അതില്‍ അഭിനയിക്കുക കൂടി ചെയ്തിട്ടുണ്ട് ലിജി. ഇത് കണ്ട ആരുടെയെങ്കിലും കയ്യില്‍ നിന്നു പാവം ലിജിക്ക് വധ ഭീഷണി വല്ലതും ഉണ്ടായോ എന്നറിയില്ല. സില്‍സിലക്കു ഒരു പിന്‍ഗാമി എന്നാ നിലയ്ക്കാണ് ഇത് ഇറക്കിയിരിക്കുന്നതെന്ന് തോന്നുന്നു. വാക്ക വാക്കയെ ശരിക്കും പോളിച്ചടുക്കിയിട്ടുണ്ട്. ഷക്കീറ ഇത് കണ്ടാല്‍ ആളിനെ വിട്ടു അടിപ്പിക്കും. അത്രയ്ക്ക് ബെസ്റ്റ് ആണ്. വീഡിയോ ഇവിടെ കാണാം.

ഇതിനും നല്ല തകര്‍പ്പന്‍ കമന്റ്സ് ലഭിച്ചിട്ടുണ്ട്. ഒരെണ്ണം താഴെ പേസ്ടാം. അതില്‍ തന്നെ ഉണ്ട് എല്ലാം
ഒറിജിനല്‍ കമന്റ്‌ ഇന്ഗ്ലീഷിലാണ് ഇട്ടിട്ടുള്ളത്. വായിക്കാനുള്ള സൌകര്യത്തിനായി മലയാളത്തില്‍ താഴെ വായിക്കുക
അല്ല മോളെ നിങ്ങള്‍ക്ക് വല്ല ടിവോഷണല്‍ സോങ്ങും പാടി വീട്ടില്‍ ഇരുന്നാല്‍ പോരെ ?? ... എന്തിനാണ് പാവം ഞങ്ങളെ പോലുള്ള മലയാളികളെ പറയിക്കുന്നത് ... ചുമ്മാ തെറിയും കേട്ടിരിക്കുന്നത് നിര്‍ത്തിക്കൂടെ ?
ശരിക്കും നിങ്ങള്‍ ഇതില്‍ എന്താണ് ഉദ്ദേശിച്ചത് ? കയ്യില്‍ കാശുണ്ടെങ്കില്‍ വേറെ എന്തൊക്കെ ചെയ്യാനുണ്ട് ?
ഏത്‌ അഭാസത്തരവും കാണിക്കാനുള്ള ഫ്രീഡം തന്ന നിങ്ങളെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമോ ?
തൊള്ളയില്‍ തിളയ്ക്കുന്ന വെള്ളം കോരി ഒഴിക്കണം... മേലാല്‍ ഒരു പാട്ടും പാടാന്‍ പാടില്ല 

13 comments:

 1. അക്ഷരാര്‍ദ്ധത്തില്‍ ഞെട്ടിപ്പോയി.സത്യം രണ്ടുകൂട്ടരുടേയും തൊലിക്കട്ടി സമ്മതിച്ചുകൊടുക്കണം

  ReplyDelete
 2. ഹോ..കുറെ നാളുകൂടി ആസ്വദിച്ചു ചിരിച്ച് എഞ്ജോയ് ചെയ്തു..ഹഹാ

  ReplyDelete
 3. ഹോ എന്നെ സമ്മതിക്കണം രണ്ട് വീഡിയോയും ഞാന്‍ കണ്ടു........

  ReplyDelete
 4. literally, what a torture man...horrible...
  ഇത് കേട്ട് തുടങ്ങി secondukalkku ശേഷം എനിക്ക് തല വേദനെയെടുത്തു തുടങ്ങി...
  also if you try singing this song, 100% guarantee that you will get pain on your jaw...try it...(ഒരു അനുഭവസ്ഥന്‍)
  ജീവിതം മടുത്തുപോവും ഇത് കേട്ടാല്‍..

  ReplyDelete
 5. ആ സിൽസില ടീം സമ്മതിക്കണം , അവ്നോക്കെ ക്വ്‌ട്ടീഷൻ കൊടുക്കാൻ നാട്ടിൽ അരും ഇല്ലണ്ഡ്‌ പൊയല്ലോ ,

  ReplyDelete
 6. ഇവരുടെയൊക്കെ ചന്തി നല്ല ചൂരല്‍ കൊണ്ട് അടിച്ചു തോല് പൊളിച്ചു കാന്താരി അരച്ച് പുരട്ടണം

  ReplyDelete
 7. ഹി..ഹി കലക്കി ദുശ്ശാസനാ

  ReplyDelete
 8. ഹ ഹ കൈ വെട്ടുന്നവരും കാലു വെട്ടുന്നവരും ഇതൊന്നും കാണുന്നില്ലല്ലോ എന്റെ ഭഗവാനെ:)-

  ReplyDelete
 9. ആരും അവരേ വെറുതേ അങ്ങ് കൊല്ലതിരുന്നാല്‍ മതിയാരുന്നു.
  കൊല്ലുവാണേല്‍ അരച്ച് അരച്ച് കൊല്ലണം.

  ReplyDelete
 10. silsila.....de kidakkunu ..saadhanam...!!!

  ReplyDelete
 11. അസഹനീയം...ഒരു കത്തി കിട്ടൊ ..തുരുമ്പുള്ളത്..കുത്തിയിട്ട് ചത്തില്ലെങ്കില്‍ പോയ്സന്‍ അടിച്ചെങ്കിലും ചാവണം..ശല്യങ്ങള്

  ReplyDelete
 12. Liji okke ippozhum jeevanode irikkunnathum oru lucka lucka...

  ReplyDelete
 13. പഹയാ നീയൊക്കെ കൂടി സിലസില വലുധകി ...ജീവന്‍ ടി വി റിപ്പോര്‍ട കണ്ടോ ?400000lack?

  ഇവന്മാരെ നമ്മുക്ക് ഒന്ന് കാണണം ...ശ്രമിക്കുക ...ആല്‍ബത്തിന്റെ അണിയറ കഥ തപ്പുക ......

  ഞാനും ശ്രമിക്കാം ......

  കൊല്ലം ഷാഫി ആല്‍ബം ഇറകുന്നത് പോലെ അതില്‍ സൂര്യപുത്രി അഭിനയിക്കുന്നപോലെ ......

  ReplyDelete