ഇന്നത്തെ പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത എന്നെ ശരിക്കും ഞെട്ടിച്ചു. പി എസ് സി റാങ്ക് ലിസ്റ്റുകള്‍ കൂട്ടമായി റദ്ദ് ചെയ്യുന്നു എന്ന ഒരു വാര്‍ത്ത. മേയ് ഒന്ന് മുതല്‍ ഇന്ന് വരെ പതിനഞ്ചു റാങ്ക് ലിസ്റ്റുകള്‍ ആണ് റദ്ദ് ആയതു എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്‍പതെണ്ണം അടുത്ത രണ്ടാഴ്ചക്കുള്ളില്‍ റദ്ദ് ആവും. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒന്നും രണ്ടുമല്ല നൂറ്റി അറുപത്തഞ്ചു ലിസ്റ്റുകള്‍ ആണ് ക്യാന്‍സല്‍ ആകുന്നത്. ഇനി പി എസ് സി റാങ്ക് ലിസ്റ്റുകളില്‍ നിന്നു നിയമനം നടക്കണമെങ്കില്‍ 2011 മാര്‍ച്ച് ആവണം. ആയിരക്കണക്കിന് തൊഴില്‍ രഹിതര്‍ക്ക് ഒരു ഇടിത്തീ പോലെ ആയി ഈ തീരുമാനം.
പി എസ് സി എന്ന് വച്ചാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് ആള്‍ക്കാരെ റിക്രൂട്ട് ചെയ്യാന്‍ വേണ്ടി രൂപം കൊണ്ട ഒരു ഏജന്‍സി ആണ്. അവര്‍ എഴുതു പരീക്ഷയും ഇന്റര്‍വ്യൂ ഉം നടത്തി റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്യുകയും ആ ലിസ്റ്റില്‍ നിന്നു ഈ ഒഴിവുകളില്‍ നിയമിക്കുകയും ആണ് പതിവ്. എന്നാല്‍ സര്‍ക്കാര്‍ ഈ ലിസ്റ്റുകളില്‍ നിന്നു നിയമനം നടത്താതിരിക്കുകയും പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും ചെയ്താല്‍ ഈ ലിസ്റ്റ് കാലക്രമേണ റദ്ദ് ആവും. അതായതു സര്‍ക്കാരിന്‍റെ ഇത്തരം പരിപാടികള്‍ കൊണ്ട് ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഹത ഭാഗ്യര്‍ക്ക് ഉണ്ടായിരുന്ന പ്രതീക്ഷ കൂടി നഷ്ടമായി എന്ന് ചുരുക്കം. ഏറ്റവും കൂടുതല്‍ ആള്‍ക്കാരുടെ പ്രതീക്ഷ ആയ എല്‍ ഡി ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ്, സെക്രട്ടറിയല്‍ അസിസ്റ്റന്റ് എന്നീ ലിസ്റ്റുകളും ഇതില്‍ ഉള്‍പ്പെടും എന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരം. അത് പോലെ തന്നെ സൂപ്പര്‍ ന്യൂമരരി തസ്തികകള്‍ ഇത്തവണ ഉണ്ടാവില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ആറായിരത്തോളം സൂപ്പര്‍ ന്യൂമരരി തസ്തികകള്‍ ആണ് ഉണ്ടായിരുന്നത്. അത് വേറൊരു ഇരുട്ടടി ആയി മാറി.
ഇത്രയും വാര്‍ത്ത...
ഇനി ഇതിന്‍റെ ഭീകരാവസ്ഥ ഇനിയും മനസ്സിലാവാത്തവര്‍ ഇത് വായിക്കു. ഒരാള്‍ എങ്ങനെ ആണ് ഒരു സര്‍ക്കാര്‍ ജോലിയില്‍ കയറുന്നതെന്ന് നോക്കൂ. ഒരു ഒഴിവു റിപ്പോര്‍ട്ട് ചെയ്തു എന്ന് വയ്ക്കുക. കുറഞ്ഞത് ഒരു മാസമെങ്കിലും അപേക്ഷ അയക്കാന്‍ കിട്ടും. അതായതു നോട്ടിഫിക്കേഷന്‍ വന്നിട്ട് ഒരു മാസം കഴിഞ്ഞായിരിക്കും അപേക്ഷ അയക്കാനുള്ള ലാസ്റ്റ് ഡേറ്റ്. ഇത് കഴിഞ്ഞു രണ്ടോ മൂന്നോ മാസം കഴിഞ്ഞാണ് പരീക്ഷ. അപ്പൊ നാലു മാസം പോയി. ഇനി ഹര്‍ത്താല്‍, ബന്ദ്, ചോദ്യ പേപ്പര്‍ ചോര്‍ച്ച തുടങ്ങിയതൊന്നും സംഭവിക്കാതെ പരീക്ഷ സമയത്ത് തന്നെ നടന്നു എന്ന് വയ്ക്കുക. റിസള്‍ട്ട് വരാന്‍ ചിലപ്പോ അഞ്ചു മാസം വരെ എടുക്കാം ( ഇത് ഞാന്‍ എന്‍റെ അനുഭവത്തില്‍ നിന്നെഴുതുന്നതാ. ഇത് കൂടാനാണ് സാധ്യത. പ്രിയ വായനക്കാര്‍ തിരുത്തുക ) . അപ്പൊ ഒന്‍പതു മാസം ആയി. ഇനി റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്തു കഴിഞ്ഞാല്‍ തന്നെ അനന്തമായ കാത്തിരിപ്പാണ്. എപ്പോ നിയമനം നടക്കും എന്ന് സര്‍ക്കാരിനോ പി എസ്സിക്കോ അറിയില്ല. പക്ഷെ മിക്കപ്പോഴും ഇതിന്‍റെ പഴി പി എസ് സിക്കാണ് കിട്ടുന്നത്. സര്‍ക്കാര്‍ വല്ല വിധേനയും തടിയൂരും. അത്രയ്ക്ക് ഉറപ്പില്ലാത്ത റാങ്കില്‍ ഉള്ള ഒരാള്‍ നിയമനം നടക്കുമോ എന്നറിയാന്‍ തന്നെ കുറഞ്ഞത് ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരും. അയാള്‍ക്ക് അത് കിട്ടിയില്ല എന്ന് വയ്ക്കുക. അയാളുടെ വിലപ്പെട്ട ഒരു വര്‍ഷം പോയി. വിലപ്പെട്ടത് എന്ന് വെറുതെ പറഞ്ഞതല്ല. സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം ഉപേക്ഷിച്ചു അയാള്‍ വേറെ എന്തെങ്കിലും ഒരു ജോലിക്ക് ശ്രമിച്ചു എന്ന് വയ്ക്കുക. ഒരു ഇന്റര്‍വ്യൂ നു ചെല്ലുമ്പോള്‍ ഈ ഒരു വര്‍ഷം എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന് അയാള്‍ക്ക് ഒരിക്കലും ഒരു ഉത്തരം ഉണ്ടാവില്ല. ഇങ്ങനെ സ്ഥിരമായി പി എസ് സി , യു പി എസ് സി , സ്റ്റാഫ് സെലെക്ഷന്‍ കമ്മിഷന്‍ മുതലായവയുടെ ടെസ്റ്റുകള്‍ തുടര്‍ച്ചയായി എഴുതുന്ന ഒരാള്‍ക്ക് അയാളുടെ ജീവിതത്തിലെ വില പിടിച്ച അഞ്ചും ആറും വര്‍ഷങ്ങള്‍ ആണ് നഷ്ടമാവുന്നത്. അപ്പോള്‍ ഒരാള്‍ക്ക് ചോദിക്കാം എന്നാല്‍ പിന്നെ ഇവന്‍മാര്‍ക്ക് ഇത് എഴുതി എടുക്കാന്‍ പാടില്ലേ എന്ന്. എന്നാല്‍ ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളുടെ എണ്ണം ഭീകരമായ വിധം താഴ്ന്നു വരികയാണ്. മാത്രമല്ല ജാതിയുടെ പേരിലുള്ള അശാസ്ത്രീയമായ സംവരണ സമ്പ്രദായം കാരണം ആര്‍ക്കും ഉപയോഗം ഇല്ലാത്ത വിധം ഇത് എങ്ങോട്ടോ പോകുന്നു. എന്നാല്‍ പിന്നെ വേറെ ജോലിക്ക് വല്ലതും പോവരുതോ എന്ന് ചോദിച്ചാല്‍.. അതിനു നിങ്ങള്‍ പി എസ് സി ടെസ്റ്റ് നടക്കുന്ന ഏതെങ്കിലും പരീക്ഷ കേന്ദ്രത്തിന്‍റെ പുറത്തു പോയി നിന്നാല്‍ മതി. ഈ ടെസ്റ്റ് എഴുതാന്‍ വരുന്നതില്‍ ഭൂരിഭാഗവും വളരെ പാവപ്പെട്ട യുവാക്കളും യുവതികളും ആണ്. പിന്നെ ഉള്ളത് പരീക്ഷ കോച്ചിംഗ് സെന്ററുകളില്‍ പോയി പരിശീലനം നേടി വരുന്ന, സാമ്പത്തിക സ്ഥിതിയുള്ള സാഹചര്യങ്ങളില്‍ നിന്നു വരുന്നവര്‍. ഈ വിഭാഗം ആള്‍ക്കാര്‍ ആണ് യഥാര്‍ത്ഥ ഭീഷണി. ഇവര്‍ സുരക്ഷിതമായ ഒരു പശ്ചാത്തലത്തില്‍ നിന്നു വരികയും മിക്കപ്പോഴും ജാതിയുടെ പേരില്‍ ഉള്ള സംവരണത്തിന്റെ ഫലങ്ങള്‍ പറ്റുകയും ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ പറയാമോ എന്നറിയില്ല. പക്ഷെ ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഉയര്‍ന്ന ജാതിയില്‍ ജനിച്ച ഒറ്റ കാരണം കൊണ്ട് ഈ ലിസ്റ്റുകളില്‍ നിന്നൊക്കെ പുറത്താക്കപ്പെടുന്ന അനേകായിരങ്ങള്‍ ഉണ്ട്. സംവരണ വിഭാഗത്തില്‍ പെട്ടവര്‍ ആ വിഭാഗത്തില്‍ മാത്രമല്ല ജനറല്‍ റാങ്ക് ലിസ്റ്റുകളിലും വരാം എന്നതിനാലാണ് ഇത്. മേല്‍ പറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഒരാള്‍ എല്ലാ ആശയും നശിക്കുമ്പോള്‍ എങ്ങനെ ഒക്കെ ആയിതീരാം എന്നത് പ്രവചനാതീതമാണ്. ഇത് ദയവു ചെയ്തു വര്‍ഗീയമായി കാണരുത്. ഒരു സത്യം മാത്രമാണ്. തെളിവ് വേണമെങ്കില്‍ ദൂരെ ഒന്നും പോകണ്ട. ഇത്തരത്തിലുള്ള പരീക്ഷകള്‍ എഴുതുന്ന ആരോടെങ്കിലും ചോദിച്ചാല്‍ മതി. അവര്‍ പറഞ്ഞു തരും.
സ്വാതന്ത്ര്യം കിട്ടി അറുപതിലേറെ വര്‍ഷം ആയിട്ടും ഇപ്പോഴും ഒരാളുടെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകളുടെ പേരില്‍ സംവരണം നല്‍കേണ്ടതിനു പകരം ഇത്തരം അശാസ്ത്രീയമായ സിസ്റ്റം ആരുടെ കണ്ണില്‍ പൊടിയിടാന്‍ ആണെന്ന് മനസ്സിലാകുന്നില്ല. എന്തായാലും ആ വിഷയം ഇവിടെ നിര്‍ത്തുന്നു. പക്ഷെ ഈ റദ്ദ് ആകുന്ന ഈ റാങ്ക് ലിസ്റ്റുകള്‍ നമ്മുടെ സമൂഹത്തില്‍ എങ്ങനെ ആണ് തിരിച്ചു വരാന്‍ പോകുന്നത് എന്ന് കാത്തിരുന്ന് കാണാം.
I had a post couple of years back about the same topic... who will listen this... anyway keep writing.
മറുപടിഇല്ലാതാക്കൂsomething worth mentioning and protesting! How can Govt fool people like this? Why dnt the victims take it up with leaders and if it fails, with court.Whom to tell, what to tell?
മറുപടിഇല്ലാതാക്കൂhmmm മൈത്രേയി... എന്തൊരു ചോദ്യം? ലീഡേര്‍സിനു അതിനു നേരമുണ്ടോ? അവനവന്റെ പോക്കറ്റില്‍ പത്ത് കാശു നിറക്കണമെങ്കില്‍ ഇങ്ങനെ പത്ത് ലിസ്റ്റ് ക്യാന്‍സെല്‍ ചെയ്യണം...
മറുപടിഇല്ലാതാക്കൂദൈവമേ..
മറുപടിഇല്ലാതാക്കൂചുമ്മാതല്ല, കേരളത്തിൽ ക്വട്ടേഷൻ ടീമുകളും തീവ്രവാദക്കാരും തലപൊക്കുന്നത്..,
പി,എസ്,സി പരീക്ഷ എഴുതി മനം മടുത്ത് അവരിങ്ങനെയൊക്കെ ചെയ്തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ..
കാലികപ്രസക്തമായ കുറിപ്പ്..
valare sariyanu :)
മറുപടിഇല്ലാതാക്കൂ