Thursday, June 23, 2011

ജാസി സര്‍ , ജോണി സര്‍, ബ്ലെസ്സി സര്‍ ..എന്റെ പൊന്നു സാറേ

    

     അല്ലെങ്കിലേ അസഹ്യമാണ് മിനി സ്ക്രീനിലെ റിയാലിറ്റി ഷോകള്‍. ഇന്നലെ ഏതോ ഒരു ചാനലില്‍ ഒരു പരിപാടി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. പ്രമുഖ സംഗീത സംവിധായകന്‍ ജാസ്സി ഗിഫ്റ്റ് , സിനിമ സംവിധായകന്‍ ജോണി ആന്റണി, നടന്‍ വിജയരാഘവന്‍ ഇവരൊക്കെ ആണ് ജഡ്ജ് മാര്‍ .പരിപാടിയുടെ അവതാരകയും പങ്കെടുക്കുന്ന പാവങ്ങളും ഒക്കെ എന്ത് പറഞ്ഞാലും സാര്‍ എന്നാണു ഇവരെ അഭിസംബോധന ചെയ്യുന്നത്. സത്യം പറയാമല്ലോ ഇത് വളരെ അരോചകമായാണ് എനിക്ക് തോന്നിയത്. അധ്യാപകരെ ഒഴിച്ച് സര്‍ എന്ന് വിളിക്കുന്നത്‌ എനിക്ക് പണ്ടേ ഇഷ്ടമല്ല. ഇത് ഒരു ചാനലിന്റെ മാത്രം കാര്യമല്ല. എന്തോ പെട്ടെന്ന് ഈ വിളി എങ്ങനെ ഉണ്ടായി എന്നറിയാന്‍ ഒരു കൌതുകം തോന്നി. ഉടന്‍ തന്നെ വിക്കിപീഡിയ എടുത്തു നോക്കി. 

Sir is an honorific used as a title (see Knight), or as a courtesy title to address a man without using his given or family name in some English speaking cultures. It is often used in formal correspondence (Dear SirRight Reverend Sir).
The term is often reserved for use only towards equals, one of superior rank or status, such as an educator or commanding officer, an elder (especially by a minor), or as a form of address from a merchant to a customer.
Equivalent terms of address are "ma'am" or "madam" in most cases, or in the case of a very young woman, girl, or unmarried woman who prefers to be addressed as such, "miss". The equivalent term for a knighted woman is Dame, or "Lady" for the wife of a knight.
ഇങ്ങനെ ഒക്കെയാണ് വിക്കി ഇതിന്റെ അര്‍ഥം പറയുന്നത്. ചുരുക്കി പറഞ്ഞാല്‍ ഇംഗ്ലീഷ് കൊളോണിയലിസ്റ്റ് കാലഘട്ടത്തിന്റെ ബാക്കി പത്രമാണ്‌ ഇത് . ജോലി കിട്ടുന്നത് വരെ ഞാനും എവിടെ പോയാലും മൂത്തവരെയും ഉദ്യോഗസ്ഥരെയും ഒക്കെ സര്‍ എന്ന് വിളിച്ചിരുന്നു. ആദ്യം ജോലി ചെയ്ത കമ്പനികള്‍ ഇന്ത്യന്‍ കമ്പനികള്‍ ആയിരുന്നു. പിന്നീട് ഒരു അമേരിക്കന്‍ കമ്പനിയില്‍ എത്തിയപ്പോഴാണ് ഇത്തരം ഫോര്‍മാലിറ്റികള്‍ ഒക്കെ ഉപേക്ഷിച്ചത്. സായിപ്പന്മാര്‍ പിന്നെ അച്ഛനെ വരെ പേരാണല്ലോ വിളിക്കുന്നത്‌. ഇവിടെ കണ്ട അണ്ടനും അടകോടനും, എന്തിനു പിച്ചക്കാര്‍ വരെ സാറേ സാറേ എന്നാണു വിളിക്കുന്നത്‌. ജഗതി പറയുന്നത് പോലെ ആള്‍ക്കാരെ ആക്കി വിളിക്കാനും ചിലപ്പോ സാര്‍ വിളി ഉപയോഗിക്കാറുണ്ട് 

സത്യം പറഞ്ഞാല്‍ നമ്മള്‍ ഒരാളെ പേര് വിളിച്ചു അഭിസംബോധന ചെയ്യുന്നതില്‍
എന്താണ് കുഴപ്പം ? ഭാരതത്തില്‍,  പ്രത്യേകിച്ച് കേരളത്തില്‍ , എന്തായാലും ഭര്‍ത്താവിനെ പേര് വിളിക്കുന്നത്‌  ചിന്തിക്കാന്‍ പോലും പറ്റില്ല. പണ്ട്  ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന ഒരു കമ്പനിയില്‍ എന്റെ മാനേജര്‍  ഒരു നോര്‍ത്ത് ഇന്ത്യന്‍ ലേഡി ആയിരുന്നു. ഒരിക്കല്‍ ദീപാവലിക്ക് ഞാന്‍ അവരുടെ ഫ്ലാറ്റില്‍ പോയി. ഭര്‍ത്താവിന്റെ പേര് പറഞ്ഞാണ് അവര്‍ പരിചയപ്പെടുത്തിയത്. ഞാന്‍ ആലോചിക്കുകയും ചെയ്തു ഇവര്‍ എന്താ പേര് വിളിക്കുന്നതെന്ന്. പക്ഷെ അവര്‍ക്ക് അദ്ദേഹത്തിനോട് വളരെ ബഹുമാനം ഉണ്ട്. എന്റെ ശുദ്ധ യാഥാസ്ഥിതിക  മലയാളി മനസ്സായിരുന്നു ഉള്ളില്‍ ആ ഇഷ്ടക്കേട് കാണിച്ചത്. സത്യം പറഞ്ഞാല്‍ ഒരാളെ സര്‍ എന്ന് വിളിച്ചു അഭിസംബോധന ചെയ്യേണ്ട കാര്യമില്ല എന്ന് എനിക്ക് തോന്നുന്നു. നമ്മള്‍ ഇന്ത്യാക്കാര്‍ പ്രായത്തില്‍ മൂത്തവരെയും ഗുരുക്കന്മാരേയും ബഹുമാനിക്കുന്നതില്‍ ലോകത്തിനു തന്നെ മാതൃക ആണ്. ആ ഒരു സംസ്കാരം കളയാതെ തന്നെ നമ്മള്‍ക്ക് ബഹുമാനത്തോട്‌ കൂടി അവരെ പേര് വിളിക്കാം. മാതാ പിതാക്കളെ വിളിക്കാന്‍ എന്തായാലും അച്ഛന്‍ , അമ്മ എന്നീ മനോഹര പദങ്ങള്‍ ഉണ്ടല്ലോ. എന്തായാലും ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട്. വലതു വശത്ത് കാണുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ മറക്കല്ലേ 
തലക്കഷണം : 
സത്യം പറഞ്ഞാല്‍ ഈ ചാനലുകളിലെ സാര്‍ വിളിയേക്കാള്‍ ആകര്‍ഷകമായി തോന്നിയത് രഞ്ജിനി ഹരിദാസിന്റെ ശ്രീയേട്ടന്‍ വിളിയാണ്. പക്ഷെ പുള്ളിക്കാരിയും അടുത്ത ശ്വാസത്തില്‍ ശരത് സര്‍ എന്ന് വിളിച്ച് അത് നശിപ്പിക്കും. ഇനി ശരത്തിന് സര്‍ വിളി ഒരു ഹരമാണോ എന്തോ .. മാണി സാറിനെ അങ്ങനെ വിളിക്കുന്നത്‌ പോലെ..ഹി ഹി . 

20 comments:

 1. ഞാന്‍ പൂര്‍ണ്ണമായും സപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം ഭര്‍ത്താവിനെ പേരെടുത്തു വിളിച്ചാല്‍ എന്താ? മറിയക്കുട്ടീ...ന്നു വിളിക്കുമ്പോ എന്താ വര്‍ക്കിച്ചാ...ന്നും, പാര്‍വതീ...ന്നു വിളിക്കുമ്പോ ദാ വരുന്നു ശിവനാരായണാ...ന്നും വിളികേള്‍ക്കുന്നത് ഒരു രസമല്ലേ? ഹോ... ആലോചിച്ചിട്ടു തന്നെ...

  പിന്നെ, രഞ്ജിനി ഹരിദാസ്‌ വിളിക്കുന്നത്‌ ശ്രീയേട്ടന്‍ എന്നും ശരത് സര് എന്നുമല്ല, ‍'ഷ്റീയെട്ടന്‍...' എന്നും 'ഷരദ് സര്‍... എന്നുമല്ലേ...

  ReplyDelete
 2. സോണി പറഞ്ഞത് തന്നെ.
  സംബോധനകള്‍ ഒരു ഭാഷ നിലനില്‍ക്കുന്നിടത്തിന്റെ
  സാമൂഹ്യഘടനയും സാമൂഹ്യ ബോധവും കൂടി കാട്ടുന്നുണ്ട്.
  കുഞ്ഞുണ്ണീ മാഷ് ഇതേപ്പറ്റി ഒരു കുഞ്ഞു കുറിപ്പെഴുതിയിട്ടുണ്ട്.
  അടിയന്‍ എന്നുള്ളതൊക്കെ പോകണം എന്നും മറ്റ് പല നാട്ട് ഭാഷ സംബോധനകളും നിലനില്‍ക്കണം എന്നുമൊക്കെയാണ്‌
  മാഷ് പറയുന്നത്.
  ഈ പോസ്റ്റിന്റെ എന്റെ മുഴുവന്‍ പിന്തുണയും.

  ReplyDelete
 3. ആ ചോദ്യത്തില്‍ അവ്യക്തതയുണ്ടല്ലോ.
  എല്ലായ്പോഴും സര്‍ എന്നു വിളീക്കണം എന്നാണോ?
  അതോ എല്ലാവരേം സര്‍ എന്നു വിളീക്കണം എന്നാണോ?
  അതോ
  ഇനി സര്‍ എന്ന വിളി തന്നെ വേണോ എന്നാണോ?

  ReplyDelete
 4. അമേരിക്കന്‍ കമ്പനിയിലും പ്രശ്നമില്ലേ മാഷേ... അവര്‍ക്ക് ഫസ്റ്റ്, ലാസ്റ്റ് നെയിമുകള്‍ ഉണ്ട്. അതില്‍ ലാസ്റ്റ് നെയിം അല്ലേ സാധാരണ വിളിക്കാറ്! ഫസ്റ്റ് നെയിം വിളിക്കണമെങ്കില്‍ അത്രയ്ക്ക് ഫ്രെണ്ട്ലി ആയിരിക്കണം.... കുട്ടികള്‍ പരിചയമില്ലാത്ത വലിയവരെയും അദ്ധ്യാപകരെയും ലാസ്റ്റ് നെയിം മാത്രമേ വിളിക്കാറുള്ളൂ!

  ReplyDelete
 5. തങ്ങളുടെ ഇംഗ്ലീഷാണ് മെച്ചമെന്ന് അമേരിക്കക്കാരും ഇംഗ്ലണ്ട്കാരും (അതോ സ്കോട്ട്ലാന്റിന്റേയോ!) അടി തുടങ്ങിയിട്ട് കാലം കുറേ ആയില്ലേ... ഇതിപ്പോ “കളര്‍” എന്നത് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ബ്രിട്ടീഷ്കാരുടേതോ അതോ അമേരിക്കക്കാരുടെയോ ഏത് “കളര്‍” എഴുതും എന്ന കണ്‍ഫ്യൂഷന്‍ പോലെയാണ് :)

  ReplyDelete
 6. അത് വളരെ വളരെ ശരിയാണ് മനോജ്‌ സാര്‍ :)

  ReplyDelete
 7. സോണി : സോണിയുടെ ഉള്ളിലിരിപ്പ് എനിക്ക് പിടി കിട്ടി. അങ്ങനെയൊക്കെ വിളിച്ചു വല്ലതും വാങ്ങിച്ചു കെട്ടിയാല്‍ കയ്യില്‍ തന്നെ വച്ചേക്കണം കേട്ടോ :)
  ഇഗ്ഗോയ് : ആകെ കണ്‍ഫൂഷന്‍ ആക്കിയല്ലോ മാഷേ

  ReplyDelete
 8. സര്‍, നിയമസഭയില്‍ എന്ത് കാര്യം പറയുന്നതും സ്പീക്കര്‍ സറിനെ സംബോധന ചെയ്തു കൊണ്ടാവണം എന്ന കാര്യം കൂടി പോസ്റ്റില്‍ ഉള്‍പ്പെടുത്താമായിരുന്നു സര്‍.അതിന്റെ ആരോചകത്വം കൂടി പറയാമായിരുന്നു സര്‍. കൌരവ സഭയില്‍ സര്‍ വിളി നിര്‍ബന്ധമായിരുന്നോ ദുശ്ശാസനന്‍ സര്‍?
  അവിടുത്തെ അംഗമെന്ന നിലയില്‍ താങ്കളുടെ വിലയേറിയ ആഭിപ്രായം പ്രതീക്ഷിക്കുന്നു സര്‍...

  എന്ന്
  ദുശ്ശാസനന്‍ സാറിന്റെ പോസ്റ്റുകള്‍ പൊതുവേ ഇഷ്ടപ്പെടുന്ന ഞാന്‍(ഇവിടെ സര്‍ ഇല്ല)

  ReplyDelete
 9. If you need something from a dog, call him ‘Sir’!!

  ReplyDelete
 10. സർ മാറ്റി യുവറോണർ, യുവർ ഹൈനസ്സ് ഒക്കെ ആക്കണം. ബഹുമാനം കൂടട്ടെ സാ‍ാ‍ാ‍ാ‍ാർ :)

  ReplyDelete
 11. സാര്‍ എന്ന് വിളിക്കണ്ടാ എന്ന് തീര്‍ത്ത് പറയാന്‍ വയ്യ.. കര്‍ണാടകയില്‍ BMTC ബസ്‌ ഇല്‍ കണ്ടക്ടറെ സാര്‍ ന്നു വിളിച്ചാല്‍ ചില്ലറ വേഗം ബാക്കി തരും.. :) എന്റെ അനുഭവമാ.. അങ്ങനെ ആള്‍ക്കാരെ സോപ്പിടാനും സര്‍ വിളി ഉപയോഗിക്കാം... :) മിക്ക MNC കളും ഇപ്പോള്‍ സര്‍ വിളി പ്രോത്സാഹിപ്പിക്കുന്നില്ല..
  ഭര്‍ത്താവിനെ പേര് വിളിക്കുന്ന കാര്യം.. അത് ഞാന്‍ കല്യാണം കഴിഞ്ഞു ആലോചിക്കുന്നതായിരിക്കും :P

  ReplyDelete
 12. ഞാന്‍ : വളരെ നല്ല പോയിന്റ്. നമ്മുടെ സംസ്കാരത്തില്‍ ഇത് അലിഞ്ഞു ചേര്‍ന്നിരിക്കുന്നത് കൊണ്ടാണ് എല്ലായിടത്തും ഇത്തരം സര്‍ വിളികള്‍.

  കാര്‍ന്നോര്‍ : പറഞ്ഞ കാര്യം പരിഗണിക്കാവുന്നതാണ്. ഒരു പ്രാക്ടീസിന് വേണ്ടി എന്നെ തന്നെ വിളിച്ചു തുടങ്ങിക്കോ :)

  ശാലിനി : ഭര്‍ത്താവിനെ എന്ത് വിളിക്കണം എന്ന് ആദ്യമേ തന്നെ ഒരു ധാരണയാക്കിക്കോ. അല്ലെങ്കില്‍ അങ്ങേര്‍ തിരിച്ചു എന്ത് വിളിക്കുമെന്ന് ഇപ്പ പറയാന്‍ പറ്റില്ല :)

  ReplyDelete
 13. ശാലിനി, ചിലരുടെ കാര്യത്തില്‍ അത് വളരെ കറക്റ്റ് ആണ്, patients അല്ലാത്തവര്‍ ഡോക്ടര്‍ എന്ന് വിളിക്കുന്നത്‌ പൊതുവേ ഡോക്റ്റര്‍മാര്‍ക്ക് ഇഷ്ടമല്ല, അവര്‍ സര്‍ വിളി കൂടുതല്‍ പ്രിഫര്‍ ചെയ്യുന്നു. അതുപോലെ വക്കീലന്മാരും... പിന്നെ ദുശ്ശാസനാ, എന്‍റെ ഭര്‍ത്താവിനെ ഞാന്‍ പേരാണ് വിളിക്കുന്നത്‌, നീട്ടി വിളിക്കേണ്ടി വന്നാല്‍ വിളിക്കാന്‍ അല്പം ബുദ്ധിമുട്ടുള്ള പേര് ആയതുകൊണ്ട് ഇത്തിരിക്കൂടി എളുപ്പമുള്ള ഒരു പേര് (ചെല്ലപ്പേര്‍?) വിളിക്കും.

  ReplyDelete
 14. ബേബിയെന്നോ ഉണ്ണിഎന്നോ മറ്റോ ആണോ സോണീ ? :)

  ReplyDelete
 15. അല്ല, അല്പം കൂടി നല്ല പേരാ.... (ഹും.... എന്നെപ്പറ്റി എന്താ വിചാരിച്ചേ....?)

  ReplyDelete
 16. ദുശു., പണ്ട് എങ്ങാണ്ട് എവിടെയോ വായിച്ചതാണ്:- ഒരാള്‍ മറ്റൊരാളെ സാറെ എന്നു വിളിച്ചു തുടങ്ങുമ്പോള്‍ വിളിക്കുന്നയാളില്‍ ഒരു അടിമ ജനിക്കുന്നു എന്നു., ഇത് വായിച്ചതിനു ശേഷം പിന്നെ നിവര്‍ത്തിയുണ്ടെങ്കില്‍ ആരെയും സാര്‍ എന്നു വിളിക്കാറില്ല., എന്തിനു ഒരു അടിമയാകണം :)

  ReplyDelete
 17. ആഹ.. എന്നെ അങ്ങനെ എന്തേലും വിളിച്ചാല്‍ ഞാന്‍ "ഡ്രൈവാഷ്" ചെയ്തു കളയും ;) (ബിന്ദു പണിക്കര്‍ സ്റ്റൈല്‍ ഇംഗ്ലീഷ്..)

  ReplyDelete
 18. പട്ടാളത്തില്‍ "യെസ് സര്‍" "യെസ് സര്‍" എന്ന് പറഞ്ഞു ശീലിച്ചു പോയ ഞാനും ഇപ്പോള്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ മറുപടിയായി ഉടനെ "യെസ് സാര്‍" എന്ന് പറഞ്ഞു കളയും ..!
  അത് മാറ്റാന്‍ എന്താ ഒരു വഴി ദുസ്സു?

  ReplyDelete
 19. ശാലിനീ : ഹോ. എന്നെയങ്ങ് കൊല്ല് :D

  രഘു ചേട്ടന്‍ : ഇതിനു പ്രത്യേകിച്ച് മരുന്നൊന്നും ഉള്ളതായി അറിയില്ല ട്ടാ .. വിധി എന്ന് കരുതി സമാധാനിക്കൂ :)

  ReplyDelete
 20. ദുശ്ശൂ ............
  ഈ പേര് മാറ്റിക്കോ പണ്ടേ പെണ്ണുങ്ങള്‍ക്ക്‌
  ദുശ്ശൂന്ന് കേള്‍ക്കുമ്പോളെ കലിയാ.....

  ReplyDelete