ഇത് ഉയര്‍ന്ന ജാതിക്കാര്‍ക്ക് വേണ്ടി വാദിക്കാനുള്ളതോ അല്ലെങ്കില്‍ താഴ്ന്ന ജാതിക്കാരെ അധിക്ഷേപിക്കാനോ വേണ്ടിയുള്ള ഒരു പോസ്റ്റ് അല്ല. ദുശ്ശാസ്സനന്റെ മുന്നില്‍ മനുഷ്യന്‍ രണ്ടു ജാതി മാത്രമാണ്. ആണും പെണ്ണും. അതുകൊണ്ട് ദയവു ചെയ്തു ഇതിനു ഇങ്ങനെ ഒരു നിറം കൊടുക്കരുതെന്ന് മാന്യ വായനക്കാരോട് ഒരു അപേക്ഷ ഉണ്ട്.
ആമുഖം
അണ്ണാ ഹസാരെയുടെ ലോക്പാല്‍ സംഘം ഒരു പ്രതിസന്ധിയില്‍ പെട്ടിരിക്കുകയാണ് ഇപ്പോള്‍. അണ്ണായുടെ ജന്‍ലോക്പാല്‍ എന്നത് എന്തിനോ വേണ്ടിയുള്ള ഒരു മറയാണ് എന്ന സംശയം സാധാരണക്കാരില്‍ പോലും ജനിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അതിനെ പറ്റി മുന്നേ എഴുതിയ പോസ്റ്റിനു ഒരു രണ്ടാം ഭാഗം , അതായതു, സമരത്തിന് ശേഷം അണ്ണായെ വീണ്ടും വായിക്കുമ്പോള്‍ എന്നത് പുറകെ വരുന്നതാണ് . ഇവിടെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ജാതി സംവരണത്തെ പറ്റിയുള്ള അവരുടെ നിലപാട് വിശദീകരിച്ചു കൊണ്ട് വന്ന പത്രക്കുറിപ്പാണ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിന്റെ ചോദ്യത്തിന് മറുപടിയായി അരവിന്ദ് കേസരിവാള്‍ ആണ് ഇത് വ്യക്തമാക്കിയത്. ഇപ്പോള്‍ നിലവിലുള്ള സംവരണ നിയമങ്ങളെ തങ്ങള്‍ പിന്താങ്ങുന്നു എന്ന് ടീം അണ്ണാ ( അങ്ങനൊന്ന് ശരിക്കുമില്ല. സൌകര്യത്തിനു വേണ്ടി ഉപയോഗിക്കുന്നു എന്ന് മാത്രം ) വിശദീകരിച്ചു. പിന്നോക്ക വിഭാഗ ലോബിയുടെ എതിര്‍പ്പിനെ നേരിടാന്‍ വേണ്ടിയുള്ള ഒരു നടപടി ആയാണ് അവര്‍ തന്നെ ഇതിനെ കാണുന്നത്. ഈ അവസരത്തില്‍ സംവരണത്തിന്റെ ശരി തെറ്റുകള്‍ അന്വേഷിക്കുകയാണിവിടെ കുറച്ചു ചരിത്രം
ഭാരതം സ്വാതന്ത്ര്യം നേടിയിട്ടു ഇത് വരെ അറുപത്തി നാലാം വര്‍ഷമാണ്. മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി നൂറു കണക്കിന് മതങ്ങളും ജാതികളും ഉപജാതികളും കൊണ്ട് മലിനമാണ് ഭാരതത്തിന്റെ സാമൂഹിക ഘടന. ജാതി വ്യവസ്ഥയുടെ ഫലമായി അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ചില സമുദായങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനാണ് ജാതിയില്‍ അധിഷ്ടിതമായ സംവരണം ഭരണ ഘടനയുടെ ഭാഗമാവുന്നത്. അതായതു ഒരിടത്ത് മതേതരമാണെന്ന് വിളംബരം ചെയ്യുകയും അതേ സമയം മറുവശത്ത് മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുക എന്ന വിരോധാഭാസം തന്നെയാണ് ഇതെങ്കിലും അന്നത്തെ ക്രൂരമായ ജാതി വ്യവസ്ഥയും അതിന്റെ പേരിലുള്ള പീഡനങ്ങളും കാരണം പലരും ഇതിനെ അനുകൂലിച്ചു. മാത്രമല്ല നമ്മുടെ ഭരണ ഘടന ശില്പി ആയ അംബേദ്‌കര്‍ തന്നെ പറഞ്ഞിട്ടുണ്ട് സംവരണ നിയമങ്ങള്‍ ഏറ്റവും കൂടിയത് പത്തു വര്‍ഷത്തേക്ക് മാത്രമേ ഉണ്ടാകാവൂ എന്ന് . ഭാരതത്തിലെ അന്നത്തെ അവസ്ഥയില്‍ പരിതപിച്ചിരുന്ന നമ്മുടെ സാമൂഹ്യ പരിഷ്കര്‍താക്കള്‍ എല്ലാം അനുകൂലമായ നിലപാടെടുത്തത് കൊണ്ടാണ് ഇത് നിലവില്‍ വന്നത്.
പിന്നെ എന്ത് സംഭവിച്ചു ?
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. മാറി മാറി വരുന്ന രാഷ്ട്രീയക്കാരും ഭരണാധികാരികളും ഈ ലിസ്റ്റിന്റെ നീളം കൂട്ടിയതല്ലാതെ എന്ത് കൊണ്ട് ഈ സംവരണം എന്ന ചോദ്യം ആരും ചോദിച്ചില്ല. വോട്ട് ബാങ്ക് എന്നാല്‍ ജാതി തിരിച്ചുള്ളതാണല്ലോ. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്‍പതില്‍ മൊറാര്‍ജി ദേശായി നിയോഗിച്ച മണ്ഡല്‍ കമ്മീഷന്‍ നടത്തിയ അശാസ്ത്രീയമായ ഒരു പഠനം മാത്രമാണ് ഇടയ്ക്ക് സംഭവിച്ചത്. അറുപതു വര്‍ഷത്തില്‍ കൂടുതല്‍ നമ്മള്‍ ജാതിയുടെ പേരില്‍ "അവകാശങ്ങളും" അധികാരങ്ങളും വാരിക്കോരി നല്‍കിയിട്ടും അവരൊക്കെ ഇപ്പോഴും ഇരുട്ടില്‍ തന്നെ.ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജോലി സംവരണം തുടങ്ങിയവ വേറെയും. ഓരോ സമൂഹത്തെയും മതത്തിന്റെയും ജാതിയുടെയും ചതുര കോളങ്ങളില്‍ ഒതുക്കാന്‍ മാത്രമേ ഇതൊക്കെ ഉപകരിച്ചിട്ടുള്ളൂ. സംവരണ വ്യവസ്ഥകളില്‍ പരാമര്‍ശിക്കുന്ന മതങ്ങളുടെയും ജാതികളുടെയും ലിസ്റ്റ് വളരെ നീണ്ടതാണ്. നമ്മുടെ രേഖകള്‍ അനുസരിച്ച് ഏക ദൈവ വിശ്വാസം വച്ച് പുലര്‍ത്തുന്ന ഇസ്ലാമിന്റെ ഉപജാതികള്‍ എത്രയുണ്ടെന്നറിയണമെങ്കില്‍ നിങ്ങള്‍ക്ക് വിക്കിപീഡിയയിലെ ഈ ലിങ്ക് വായിച്ചു നോക്കാവുന്നതാണ്. ഈ ലിസ്ടനുസരിച്ചു പശ്ചിമ ബംഗാളില്‍ മാത്രം അന്‍പത്തി നാല് തരം മുസ്ലീങ്ങള്‍ ഉണ്ട്. ഈ ലിസ്ടിനോട് മത വിശ്വാസിയായ ഒരു മുസ്ലീമും യോജിക്കുമെന്നു എനിക്ക് തോന്നുന്നില്ല. ഭരണ രേഖകള്‍ അനുസരിച്ചുള്ള പട്ടിക ജാതി / പട്ടിക വര്‍ഗ ലിസ്റ്റ് ഈ പേജില്‍ ഒതുങ്ങില്ല. കാലാകാലങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഈ ലിസ്ടിലെയ്ക്ക് പുതിയ സംഭാവനകള്‍ നല്കിയതല്ലാതെ ഈ അറുപത്തി നാല് വര്‍ഷം കൊണ്ട് ഒരൊറ്റ ജാതി പോലും ഈ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടില്ല. ആകെ ഉണ്ടായ ഒരു ഗുണം എന്താണെന്ന് വച്ചാല്‍ ജാതി രാഷ്ട്രീയം കുറച്ചു കൂടി നന്നായി കളിക്കാനുള്ള ഏറ്റവും നല്ല ഉപകരണമായി ഇത് മാറി എന്നതാണ്.
സംവരണ നിയമങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു ?
എന്തുകൊണ്ടാണ് ഇത് നീക്കം ചെയ്യപ്പെടേണ്ടത് എന്ന് വാദിക്കുന്നതെന്ന് മനസ്സിലാക്കണമെങ്കില്‍
നമ്മുടെ സമൂഹത്തില്‍ ഈ സംവരണ നിയമങ്ങള്‍ ഇപ്പോള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അറിയണം. സംവരണം എന്നാല്‍ തൊഴില്‍ സംവരണം മാത്രമല്ല. നമ്മുടെ ഭരണ സഭകളിലേയ്ക്കും വിവിധ നേതൃ സ്ഥാനങ്ങളിലെയ്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും മറ്റും ഇത് വ്യാപകമാണ്. ആദ്യം തൊഴില്‍ സംവരണം നോക്കാം.
ഒരു ബാങ്ക് പ്രോബേഷനറി ടെസ്റ്റ്. ഒറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് നടത്തിയതിന്റെ വിജ്ജാപനം ആണ് താഴെ കാണുന്നത്.
Number of vacancy-322; age as on 01.10.2010 minimum age 21 years, maximum 30 years
Reservation: SC 53; ST 23; OBC 85; General 161; Total 322
ഇതാണ് അവര്‍ പ്രസിദ്ധപ്പെടുത്തിയ കണക്കുകള്‍. അതായത് പകുതി ഒഴിവുകള്‍ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടു. മുകളില്‍ പറഞ്ഞ പ്രായ പരിധിക്കും ഉണ്ട് നിര്‍വചനം.
Relaxation in upper age limit: SC/ST candidates by 5 years; Ex-servicemen and commissioned officers including ECOs/SSCOs by 5 years; OBC candidates by 3 years; all persons who have ordinarily been domiciled in Kashmir Division of J&K state during 01.01.1980 to 31.12.1989 by 5 years; PwD category candidates by 15 years for SC/ST, by 13 years for OBC, by 10 years for General
ഇനി ഈ പരീക്ഷയിലെ വിവിധ വിഭാഗങ്ങളില്‍ ഉള്ള ഉദ്യോഗാര്‍ഥികള്‍ നേടേണ്ട മാര്‍ക്കിനെ പറ്റി.
Descriptive test: The test will be of 60 marks (i.e. 20 marks for each question). The minimum passing marks would be 40% for general category candidates and 35% for SC/ST/OBC/PwD candidates
ഇതില്‍ ഒരു പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് ഉണ്ട്. അത് സംവരണ വിഭാഗങ്ങള്‍ക്ക് മാത്രം അനുവദിചിട്ടുള്ളതും സൌജന്യവും ആണ്. ഇതുകൊണ്ട് തീരുന്നില്ല സംവരണം. വിമുക്ത ഭടന്മാര്‍ , വികലാംഗര്‍ , അഭയാര്‍ഥികള്‍ തുടങ്ങി ഒരു കൂട്ടം ആളുകള്‍ വേറെയുമുണ്ട്. അവര്‍ക്ക് അനുവദിച്ചിട്ടുള്ളത് കൂടി കഴിയുമ്പോള്‍ തികച്ചും തുശ്ചമായ സീറ്റുകള്‍ ആണ് ജനറല്‍ വിഭാഗത്തില്‍ ബാക്കിയാവുന്നത്. നിങ്ങള്‍ വിശ്വസിക്കില്ല. ഈ പറഞ്ഞ ഉദാഹരണത്തില്‍ അത് ചിലപ്പോ വെറും മുപ്പതോ നാല്പതോ ആയിരിക്കും. സംവരണ വിഭാഗക്കാരെ ഈ ജനറല്‍ വിഭാഗത്തിലും പരിഗണിക്കും. അപ്ലിക്കേഷന്‍ ഫോമിന്റെ വിലയില്‍ തുടങ്ങുന്നു ഇവിടത്തെ വിവേചനം. അഞ്ഞൂറോ ആയിരമോ ഉള്ള ഒരു ഫോമിനു സംവരണത്തിന് അര്‍ഹതയുള്ള ഒരാള്‍ കൊടുക്കേണ്ട വില അതിന്റെ അഞ്ചിലൊന്നാണ്. അതിന്റെ ഇങ്ങനത്തെ ഒട്ടനവധി ഉദാഹരണങ്ങള്‍ ഉണ്ട്. എന്തിനേറെ പറയുന്നു, നിങ്ങള്‍ ഏതു തൊഴില്‍ വാര്‍ത്തകളും എടുത്തു നോക്കിക്കോളൂ. എല്ലാം ഇത് പോലെ തന്നെ ആയിരിക്കും.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇത് കുറച്ചു കൂടി സ്വീകാര്യമാണ് എന്ന് പറയേണ്ടി വരും . എന്താണെന്ന് വച്ചാല്‍ , നമ്മുടെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് വിദ്യാഭ്യാസം എന്നത് അല്പം ചിലവുള്ള ഒരു സംഗതിയാണ്. ഒരു താഴ്ന്ന ജാതിയില്‍ ജനിച്ചു വളരെ ചെറുപ്പത്തിലേ പട്ടിണി മാറ്റാന്‍ വേണ്ടി എന്തെങ്കിലും ജോലി ചെയ്യാന്‍ പോകുന്ന ഒരു കുട്ടിയെ സ്കൂളിലെയ്ക്കാകര്‍ഷിക്കാന്‍ ഇത് വേണ്ടി വരും. പക്ഷെ ഇത് പ്രീ ഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞു ബിരുദാനന്തര കോഴ്സുകള്‍ തുടങ്ങി എല്ലാതരം കോഴ്സുകള്‍ക്കും ഇപ്പോള്‍ ബാധകമാണ്. അതായതു ജനിച്ച ജാതിയുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏതു കോഴ്സിനും നിങ്ങള്‍ക്ക് പ്രവേശനം ലഭിക്കും. ഭരണ വ്യവസ്ഥയില്‍ സ്ഥിതി ഇത് പോലെ തന്നെ. ഭരിക്കാനുള്ള കഴിവോ നേതൃ ഗുണങ്ങളോ അടിസ്ഥാനമാക്കാതെ ജാതിയുടെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. മുകളില്‍ പറഞ്ഞ പോലെ ഇതും ഒരു പരിധി വരെ സ്വീകാര്യമാണ്.
എന്തിനു നീക്കം ചെയ്യണം ?
മുകളില്‍ പറഞ്ഞത് വായിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഒരുപക്ഷെ മനസ്സിലായിട്ടുണ്ടാവും ഇതിന്റെ അശാസ്ത്രീയതയും ഇത് മുന്നോട്ടു വയ്ക്കുന്ന വിവേചനപരമായ സമീപനവും. എല്ലാ പൌരന്മാര്‍ക്കും ഒരു വിവേചനവും കൂടാതെ തുല്യ അവകാശങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഭരണഘടനയാണല്ലോ നമ്മുടേത്. അപ്പോള്‍ ഒരു ജാതിയില്‍ ജനിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് സൌജന്യവും വേറൊരു ജാതിയില്‍ ജനിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ അവസരം നിഷേധിക്കപ്പെടുന്നതും വിവേചനമല്ലേ ? ഇപ്പറയുന്ന സംവരണ നിയമങ്ങള്‍ കൊണ്ട് നാം കുറെയൊക്കെ നേടി. പക്ഷെ എത്ര കാലം ഈ ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ രാജ്യത്തിന് കഴിയും ?
സത്യം പറഞ്ഞാല്‍ പിന്നോക്ക സമുദായക്കാരനെ എന്നും പിന്നില്‍ തന്നെ കിടത്താനേ ഈ നിയമങ്ങള്‍ ഉപകരിക്കൂ. പിന്നോക്ക സമുദായത്തില്‍ നിന്ന് രാഷ്ട്രപതിയും ചീഫ് ജസ്ടിസും എല്ലാം ഉണ്ടായിട്ടും അവരൊക്കെ വിചാരിച്ചിട്ട് ആരുടെ അവകാശം സംരക്ഷിക്കപ്പെട്ടു ? ഇത്തരം വ്യവസ്ഥകള്‍ കൊണ്ട് ഉന്നത വിദ്യാഭാസത്തിനും തൊഴിലിനും അവസരം നിഷേധിക്കപ്പെടുന്ന 'ഉയര്‍ന്ന' ജാതിക്കാരന്റെ ഭരണഘടനാപരമായ അവകാശം നിഷേധിക്കപെടുകയല്ലേ ? ഉന്നത കുലത്തില്‍ പെട്ട എല്ലാവരും ജന്മികളും ജമീന്ദാര്‍മാരും അല്ല. രാജ്യത്തെ ജനങ്ങളുടെ ഉത്പാദന ക്ഷമതയെ പരിപോഷിപ്പിക്കുന്നതിനു പകരം അലസരായ ഒരു ജനതയെ സൃഷ്ടിക്കാനേ ഇത്തരം നിയമങ്ങള്‍ ഉപകരിക്കൂ. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗന്യസേഷന്‍ നടത്തിയ ഒരു സര്‍വ്വേ ശ്രദ്ധിക്കൂ.
ഇത്രയും കാലം ഇവിടെ എന്ത് നടന്നു എന്ന് ഈ കണക്കുകള്‍ നിങ്ങളോട് പറയും. പിന്നോക്കാവസ്ഥയിലുള്ള ഒരു കൂട്ടം ജനങ്ങള്‍ എന്ത് കൊണ്ട് മുന്നോട്ടു വരുന്നില്ല എന്നത് ശാസ്ത്രീയമായ പഠനം അര്‍ഹിക്കുന്ന ഒരു വിഷയമാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള കാനേഷുമാരി കണക്കുകള്‍ കൊണ്ട് ഇത്തരം നിയമങ്ങള്‍ നിര്‍മിക്കുന്ന ഭരണാധികാരികളും അതുകൊണ്ട് ജന പ്രീണനം നടത്തുന്ന നേതാക്കളും നിങ്ങളും നമ്മളും എല്ലാം ഇതിനു ഉത്തരവാദികള്‍ ആണ്. പ്രാഥമിക വിദ്യാഭ്യാസത്തിനു സംവരണം ഒരു പരിധി വരെ ആവാം. അതും സാമ്പത്തിക അടിസ്ഥാനത്തില്‍ മാത്രം. അത് കഴിഞ്ഞാല്‍ തുല്യ അവസരങ്ങള്‍ വേണം എല്ലാവര്‍ക്കും ഉണ്ടാവേണ്ടത്. അതില്‍ കഴിവുള്ളവന് തുടര്‍ന്ന് പഠിക്കാന്‍ ഒരുപാടു സാദ്ധ്യതകള്‍ ഇപ്പോഴുണ്ട്.
അല്ലെങ്കില്‍ ഉണ്ടാവണം. കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മുന്‍നിരയില്‍ ഒരാള്‍ക്ക് എത്താന്‍ സാധിക്കൂ എന്ന് വന്നാല്‍ തന്നെ ഇതൊക്കെ മാറും. കൂടുതല്‍ എഴുതുന്നില്ല. വസ്തുതകള്‍ എന്താണെന്ന് നിങ്ങള്‍ തന്നെ വായിച്ചു മനസ്സിലാക്കേണ്ടതാണ്. അത്രയ്ക്ക് വിശാലമായ ഒരു വിഷയമാണ് ഇത്.
കുറച്ചു ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
ഇനി കൌതുകകരമായ ഒരു പത്രക്കുറിപ്പ്. ജാത്യാധിഷ്ടിത സംവരണ സമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ട് നെഹ്‌റു 1961 - ല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അയച്ച ഒരു കത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ വായിക്കാം. രാഷ്ട്രത്തിന്റെ വളര്‍ച്ചക്ക് നമ്മുടെ ജനങ്ങളെ എങ്ങനെയാണ് ഒരുക്കിയെടുക്കേണ്ടത് എന്ന് അദ്ദേഹത്തിന്റെ ചിന്തകള്‍ എന്താണെന്നു നോക്കൂ.
സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടാനുള്ള പ്രേരണ ഉണ്ടായതു അസിം ഹഷം പ്രേംജിയുടെതെന്നു പറഞ്ഞു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്ന ഒരു തമാശയാണ്. അദ്ദേഹം ഇത് ശരിക്കും പറഞ്ഞതാണെങ്കില്‍ .. ഹാട്സ് ഓഫ് സര്‍ ... !!
ഇതാ വായിക്കൂ..
I think we should have job reservations in all the fields. I completely support the PM and all the politicians for promoting this. Let's start the reservation with our cricket team. We should have 10 percent reservation for Muslims. 30 percent for OBC, SC /ST like that. Cricket rules should be modified accordingly. The boundary circle should be reduced for an SC/ST player. The four hit by an SC/ST/OBC player should be considered as a six and a six hit by a SC/ST/OBC player should be counted as 8 runs. An SC/ST/OBC player scoring 60 runs should be declared as a century. We should influence ICC and make rules so that the pace bowlers like Shoaib Akhtar should not bowl fast balls to our SC/ST/OBC player. Bowlers should bowl maximum speed of 80 kilometer per hour to an SC/ST/OBC player. Any delivery above this speed should be made illegal. Also we should have reservation in Olympics. In the 100 meters race, an SC/ST/OBC player should be given a gold medal if he runs 80 meters. There can be reservation in Government jobs also. Let's recruit SC/ST and OBC pilots for aircrafts which are carrying the ministers and politicians (that can really help the country.. ) Ensure that only SC/ST and OBC doctors do the operations for the ministers and other politicians. (Another way of saving the country..) Let's be creative and think of ways and means to guide INDIA forward... Let's show the world that INDIA is a GREAT country. Let's be proud of being an INDIAN.. May the good breed of politicians long live..
ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്‍പതില്‍ മൊറാര്‍ജി ദേശായി നിയോഗിച്ച മണ്ഡല്‍ കമ്മീഷന്‍ നടത്തിയ അശാസ്ത്രീയമായ ഒരു പഠനം മാത്രമാണ് ഇടയ്ക്ക് സംഭവിച്ചത്. ഇതിലെ "അശാസ്ത്രീയമായ" എന്ന വാക്ക് അശ്ലീലമാണ് അത് ഒഴിവാക്കി വേണം വായിക്കാന്‍
മറുപടിഇല്ലാതാക്കൂ"ഈ ലിസ്ടനുസരിച്ചു പശ്ചിമ ബംഗാളില്‍ മാത്രം അന്‍പത്തി നാല് തരം മുസ്ലീങ്ങള്‍ ഉണ്ട്"
ഇവരില്‍ ഓരോ വിഭാഗവും ധരിച്ചിരിക്കുന്നത് തങ്ങളാണ് യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസികള്‍ എന്നാണ്.അത് കൊണ്ട് തന്നെ നമുക്ക് അത് ഒഴിവാക്കാന്‍ പറ്റില്ല
ആകെ ഉണ്ടായ ഒരു ഗുണം എന്താണെന്ന് വച്ചാല്‍ ജാതി രാഷ്ട്രീയം കുറച്ചു കൂടി നന്നായി കളിക്കാനുള്ള ഏറ്റവും നല്ല ഉപകരണമായി ഇത് മാറി എന്നതാണ്.
എങ്ങനെ ആരാണ് ആ കളി കളിക്കുന്നത് എന്നുകൂടി വ്യക്തമാക്കണം.
സംവരണ വിഭാഗക്കാരെ ഈ ജനറല്‍ വിഭാഗത്തിലും പരിഗണിക്കും
തീര്‍ച്ച യായും അതുകൂടി വേണ്ടതല്ലേ.
ബസില്‍ സ്ത്രീ കള്‍ക്ക് സംവരണം ഉള്ള സീറ്റിലും അതല്ലാത്ത സീറ്റിലും ഇരിക്കാമല്ലോ.
Descriptive test: The test will be of 60 marks (i.e. 20 marks for each question). The minimum passing marks would be 40% for general category candidates and 35% for SC/ST/OBC/PwD candidates
തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥി കളുടെ മാര്‍ക്കുകള്‍ കൂടി ഉണ്ടങ്കില്‍ മാത്രമല്ലെ ആര്‍ക്കൊക്കെ ഇത് കൊണ്ട് പ്രയോജനം ഉണ്ടായി എന്ന് പറയാന്‍ പറ്റൂ.
അതിന്റെ ഇങ്ങനത്തെ ഒട്ടനവധി ഉദാഹരണങ്ങള്‍ ഉണ്ട്.
രാജ്യത്തെ മൊത്തം ജനസന്ഖ്യയുടെ എത്ര ശതമാനം
രാജ്യത്തെ ഭൂമിക്ക് അവകാശികള്‍ ആയിട്ടുണ്ട് .അവയില്‍ എത്ര സംവരണ വിഭാഗക്കാര്‍ ഉണ്ട്. അത് കൂടി ഇതിന്റെ ഒപ്പം പരിഗണിക്കേണ്ടതല്ലേ
" വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇത് കുറച്ചു കൂടി സ്വീകാര്യമാണ് എന്ന് പറയേണ്ടി വരും . എന്താണെന്ന് വച്ചാല്‍ , നമ്മുടെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് വിദ്യാഭ്യാസം എന്നത് അല്പം ചിലവുള്ള ഒരു സംഗതിയാണ്. ഒരു താഴ്ന്ന ജാതിയില്‍ ജനിച്ചു വളരെ ചെറുപ്പത്തിലേ പട്ടിണി മാറ്റാന്‍ വേണ്ടി എന്തെങ്കിലും ജോലി ചെയ്യാന്‍ പോകുന്ന ഒരു കുട്ടിയെ സ്കൂളിലെയ്ക്കാകര്‍ഷിക്കാന്‍ ഇത് വേണ്ടി വരും. പക്ഷെ ഇത് പ്രീ ഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞു ബിരുദാനന്തര കോഴ്സുകള്‍ തുടങ്ങി എല്ലാതരം കോഴ്സുകള്‍ക്കും ഇപ്പോള്‍ ബാധകമാണ്. "
സംവരണ ക്കാരന്റെ കുട്ടി ഡിഗ്രി ക്ക് ചേര്‍ന്നാല്‍ അച്ഛനോ അമ്മക്കോ ശംബളം കൂടുതല്‍ കൊടുക്കുന്ന വ്യവസ്ഥ ഉണ്ടോ സര്‍ക്കാരിലോ പ്രൈവറ്റ് സ്ഥാപനത്തിലോ.പിന്നെ എങ്ങനെ അവന്‍ പഠിക്കാന്‍ പോകും
"ഭരണ വ്യവസ്ഥയില്‍ സ്ഥിതി ഇത് പോലെ തന്നെ. ഭരിക്കാനുള്ള കഴിവോ നേതൃ ഗുണങ്ങളോ അടിസ്ഥാനമാക്കാതെ ജാതിയുടെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ സംവരണം ചെയ്യപ്പെട്ടിരിക്കുന്നു."
സംവരണ സീറ്റില്‍ നിന്നല്ലാതെ മത്സരിച്ചു ജയിച്ച ആരെയെങ്കിലും സംവരണ സമുദായക്കാരെ കാണിച്ചു തരാമോ.(കേരളത്തില്‍ ഒരു വ്യക്തി ഉണ്ട്)(സി പി എം ആണെന്ന് തോന്നുന്നു.
"എല്ലാ പൌരന്മാര്‍ക്കും ഒരു വിവേചനവും കൂടാതെ തുല്യ അവകാശങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഭരണഘടനയാണല്ലോ നമ്മുടേത്."
തീര്‍ച്ച ആയിട്ടും അത് നിലനിര്‍ത്തുന്നതിനാണ് ഇത്തരം സംവരണങ്ങളും ഭരണ ഘടനയിലെ അണ്‍ ടച്ചബിലിടി നിരോധന ആര്‍ട്ടിക്കിള് ഒക്കെ
സത്യം പറഞ്ഞാല്‍ പിന്നോക്ക സമുദായക്കാരനെ എന്നും പിന്നില്‍ തന്നെ കിടത്താനേ ഈ നിയമങ്ങള്‍ ഉപകരിക്കൂ.
ഇതിനു ഒക്കെ എന്താണ് അടിസ്ഥാനം ചില വ്യക്തികളുടെ തോന്നലുകള്‍ മാത്രം
"പിന്നോക്ക സമുദായത്തില്‍ നിന്ന് രാഷ്ട്രപതിയും ചീഫ് ജസ്ടിസും എല്ലാം ഉണ്ടായിട്ടും അവരൊക്കെ വിചാരിച്ചിട്ട് ആരുടെ അവകാശം സംരക്ഷിക്കപ്പെട്ടു "
അവരെ ഒക്കെ അങ്ങോട്ട് വിട്ടത് പിന്നാക്ക ക്കാരുടെ കാര്യങ്ങള്‍ നോക്കനാണെന്ന് ആരാ പറഞ്ഞു തന്നത്.
"ഉന്നത കുലത്തില്‍ പെട്ട എല്ലാവരും ജന്മികളും ജമീന്ദാര്‍മാരും അല്ല. "
സമ്പത്തിന്റെ കാര്യത്തില്‍ അങ്ങനെ ആകാമെങ്കിലും മറ്റു പല കാര്യത്തിലും അങ്ങനെ അല്ല. ഇന്നും തുടരുന്ന ദുരഭിമാന കൊലകള്‍ ഒക്കെ അത് തന്നെ ആണ് സൂചിപ്പിക്കുന്നത്.
പിന്നോക്കാവസ്ഥയിലുള്ള ഒരു കൂട്ടം ജനങ്ങള്‍ എന്ത് കൊണ്ട് മുന്നോട്ടു വരുന്നില്ല എന്നത് ശാസ്ത്രീയമായ പഠനം അര്‍ഹിക്കുന്ന ഒരു വിഷയമാണ്
വഴിയരികില്‍ കിടന്നുറങ്ങുന്ന പട്ടിക ജാതിക്കാരനും
സ്വന്തം വീട്ടില്‍ കിടന്നുറങ്ങുന്ന ഉന്നത കുല ജാതനും ഈ പട്ടികയില്‍ വരുന്നുണ്ട്.വഴി വക്കില്‍ കിടന്നുറങ്ങുന്നവന്‍ സ്വര്‍ണ കട തുടങ്ങാത്തത് എന്ത് കൊണ്ടാണെന്ന് അറിയാന്‍ തീര്‍ച്ചയായും ശാസ്ത്രീയ പഠനം വേണ്ട ഒരു വിഷയമാണ്.(സ്വര്‍ണ കടയുടെ സ്ഥാനത് വേറെ എന്തെങ്കിലും കൊടുത്താലും അത് സ്വീകാര്യമാണ്)
തമാശ കൊള്ളം പക്ഷെ
"We should influence ICC and make rules"
here is the matter how many sc/st/obc caninfluence not an icc but a village officer or a bank manager.
എന്തിനയിരിന്നു പണ്ട് ഈ സംവരണം വെച്ചത്?? അടിച്ചമര്‍ത്തപെട്ട ഒരു പറ്റം ജനതയെ ഉയര്‍ത്തികൊണ്ടു വരാന്‍. എന്നിട്ട് എന്ത് ഉണ്ടായി?? അവര്‍ ഉയര്‍ന്നോ?? ഇല്ല എന്നത് സത്യം. ആദ്യനാളുകളില്‍ ഇതിന്‍റെ ഗുണം കിട്ടിയവര്‍ക്ക് തന്നെ വീണ്ടും വീണ്ടും കിട്ടുന്നു.എന്‍റെ ഓര്‍മ്മ ശരിയെങ്കില്‍ അബ്ദുല്‍ കലാം പറഞ്ഞ പോലെ സംവരണത്തിന്റെ ഈ പ്രശ്നം തീര്‍ക്കാന്‍ എലാവര്‍ക്കും സംവരണം നല്‍കുക...
മറുപടിഇല്ലാതാക്കൂhttp://manassilthonniyathu.blogspot.com/
IMO, reservation is a necessary evil in a country like where the social and economic inequalities are vast.
മറുപടിഇല്ലാതാക്കൂThat said, reservation or positive discrimination cannot continue for ever. And it cannot be used as a measure for retribution for the past sins of the upper castes. In this regard, having an accurate caste census is necessary. Once this is done, then a rule to limit the reservation (say for four generations of a family) is needed.
Then again, I do not think any of this will happen. In a democracy like India, the people will vote with their economic interests in mind. And right now, the lower strata of the society is more numerous and they will vote only for people who keep their interests in mind. So reservation will go on for a long time.
ഇടയ്ക്കൊന്നു പറഞ്ഞോട്ടെ :
മറുപടിഇല്ലാതാക്കൂജയഹരി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വികാരത്തിന്റെ പുറത്തുള്ളത് മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആരാണ് ജാതി രാഷ്ട്രീയം ഇവിടെ കളിക്കുന്നതെന്ന താങ്കളുടെ ചോദ്യം തന്നെ ഏറ്റവും നല്ല ഉദാഹരണം. നമ്മുടെ നാട്ടിലെ ഏതു കൊച്ചു കുട്ടിയോട് ചോദിച്ചാലും ഇതിന്റെ മറുപടി കിട്ടും. താങ്കള്‍ ചോദിച്ചിരിക്കുന്ന പല ചോദ്യങ്ങളുടെയും ഉത്തരം താങ്കളുടെ കമന്റുകളില്‍ തന്നെയുണ്ട്. മാത്രമല്ല വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങള്‍ ആണ് ഇവിടെ പ്രതീക്ഷിക്കുന്നത്. അല്ലാതെ സാമാന്യവല്‍ക്കരിച്ച വാചകങ്ങള്‍ അല്ല.
മത്തായിച്ചനും വിബിച്ചായനും പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. അത് നിങ്ങള്‍ ഈ പോസ്റ്റിനെ ശരി വച്ച് കൊണ്ട് അഭിപ്രായം പറഞ്ഞതിനല്ല. എല്ലാ വികാരവും മാറ്റി വച്ച് വസ്തുതകള്‍ നോക്കിയാല്‍ ആര്‍ക്കും മനസ്സിലാവും ഇതിലെ വിവേചനവും അശാസ്ത്രീയതയും. ഇത്രയും നീണ്ട കാലയളവ് ഇതൊക്കെ പരീക്ഷിച്ചിട്ടും പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടാക്കാന്‍ പറ്റിയില്ലെങ്കില്‍ ഇത് ഒരു പരാജയപ്പെട്ട സംഗതി തന്നെയാണ്. ഇന്ത്യ രക്ഷപെടണമെങ്കില്‍ ആള്‍ക്കാര്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ കൊടുത്തു അവരെ അലസന്മാരാക്കരുത്.
വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങള്‍ ആണ് ഇവിടെ പ്രതീക്ഷിക്കുന്നത്. അല്ലാതെ സാമാന്യവല്‍ക്കരിച്ച വാചകങ്ങള്‍ അല്ല.
മറുപടിഇല്ലാതാക്കൂ:-)))))
ഒരു പോസ്റ്റ് മുഴുവന്‍ സാമാന്യവല്‍ക്കരിച്ച വാചകങ്ങള്‍ എഴുതിനിറച്ചിട്ടാണോ ഈ ഡയലോഗ് അടിക്കുന്നത്? “സംവരണം എന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉദ്ധരിക്കാനുള്ള പദ്ധതിയല്ലെന്നും മറിച്ച് ജനാധിപത്യത്തിലെ ഏറ്റവും അടിസ്ഥാനകാര്യമായ പ്രാതിനിധ്യം ഉറപ്പു വരുത്താനുള്ള കാര്യമാണെന്നുമുള്ള“ അടിസ്ഥാനബോധമില്ലാത്ത പോത്തുകളോടു എന്തുപറഞ്ഞിട്ടെന്തു കാര്യം?
"സംവരണ വിഭാഗക്കാരെ ഈ ജനറല്‍ വിഭാഗത്തിലും പരിഗണിക്കും"
മറുപടിഇല്ലാതാക്കൂവേദന മനസ്സിലാക്കുന്നു..ഒറ്റ വഴിയേയുള്ളു.എല്ലാവര്‍ക്കും സംവരണം ഏര്‍പ്പെടുത്തുക.ഓരോ കൂട്ടരും അവരവരുടെ ജനസംഖ്യയ്ക്കു അനുപാതികമായി ഉള്ളതു മാത്രം അവകാശപ്പെടട്ടെ. എന്തു പറയുന്നു?
വളരെ നല്ല പോസ്റ്റ് ദുശ്ശു.. ജാതി സംവരണത്തി ന്‍റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചു വിദ്യാഭ്യാസവും ജോലിയും നേടിയവരുടെ മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും വരെ അതെ സംവരണ ആനുകൂല്യങ്ങള്‍ വച്ച് നീട്ടുന്നതിലെ സാമാന്യ ബുദ്ധി എന്താണെന്ന് എനിക്ക് ഇത് വരെ മനസിലായിട്ടില്ല..
മറുപടിഇല്ലാതാക്കൂപൂര്ണ്ണമായും ഈ പോസ്ടിനോടു യോജിക്കുന്നു. ജാതി തിരിച്ചുള്ള സംവരണം എന്ന ആശയം, എന്നേ കാലഹരണപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
മറുപടിഇല്ലാതാക്കൂ// അടിസ്ഥാനബോധമില്ലാത്ത പോത്തുകളോടു എന്തുപറഞ്ഞിട്ടെന്തു കാര്യം? //
മറുപടിഇല്ലാതാക്കൂചാട്ടവാറിന്റെ ഈ കമന്റ് ഡിലീറ്റ് ചെയ്താലോ എന്ന് ആലോചിച്ചതാണ്. സഭ്യമായ ഭാഷയിലുള്ള കമന്റുകള്‍ മാത്രമേ ഈ ബ്ലോഗില്‍ ഇത് വരെ വന്നിട്ടുള്ളൂ. പിന്നെ തോന്നി അതിരുന്നോട്ടെ എന്ന്. ചിലപ്പോ ജയഹരി തന്നെ ആവും ഈ ചാട്ടവാറും എന്നും വിചാരിച്ചു. ഇത്തരം പ്രതികരണം പ്രതീക്ഷിച്ചു
തന്നെയാണ് ഈ പോസ്റ്റ് പബ്ലിഷ് ചെയ്തത്. താന്‍ എന്തോ കുറവുള്ള താഴെക്കിടയിലുള്ള ഒരാളാണ് , തനിക്കു പ്രത്യേക പരിഗണന വേണം എന്ന് ചിന്തിക്കുന്ന ഒരു ദുര്‍ബലന്‍ ഇങ്ങനെയേ പ്രതികരിക്കൂ. പക്ഷെ ഇത്തരം പ്രതികരണങ്ങളെ ഞാന്‍ കാര്യമാക്കുന്നില്ല. ഇതിനെതിരെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാനമാക്കി പ്രതികരിക്കൂ .
തൊട്ടാല്‍ പൊള്ളുന്ന വിഷയം ആണല്ലോ.
മറുപടിഇല്ലാതാക്കൂസംവരണം കൊണ്ട് മാത്രം ഒരു ജനതയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പറ്റില്ല
എന്നു പറഞ്ഞതിനോട് യോജിക്കുന്നു. ഇപ്പോഴുള്ള സംവരണത്തിനു പകരം വല്ലതും മുന്നോട്ട് വരാതെ
അതൊഴിവാക്കുന്നതുകൊണ്ട് കാര്യമായ ഗുണം ഒന്നും ഉണ്ടാകില്ല.
"ദുശ്ശാസ്സനന്റെ മുന്നില്‍ മനുഷ്യന്‍ രണ്ടു ജാതി മാത്രമാണ്. ആണും പെണ്ണും."
എനിക്കിതിനെപ്പറ്റിയാണ് പറയാനുള്ളത്.
ആണും പെണ്ണും എന്നത് ജീവശാസ്ത്രപരമായ വിര്‍ഗ്ഗീങ്ങള്‍ ആണ്.
സംവരണം തുടങ്ങിയ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സാമൂഹ്യശാസ്ത്രപരമായ വര്‍ഗ്ഗീകകരണങ്ങള്‍ വച്ചിട്ടാണ്.
രണ്‍റ്റും തമ്മില്‍ സാര്‍മായ വ്യത്യാസം ഉണ്ട്.
അത് തന്നെയാണ് ഇഗ്ഗോയ് ഞാനും ഉദ്ദേശിച്ചത്. ജൈവ പരമായുള്ള വ്യത്യാസങ്ങള്‍ക്കപ്പുറം നമുക്കെന്തിനാണ് വേറൊരു വേര്‍ തിരിവ് ? നമ്മുടെ സാമൂഹികമായ വര്‍ഗീകരണം മതത്തെയും ജാതിയെയും അടിസ്ഥാനമാക്കിയാണ്. ഇന്ത്യയിലെ ഈ ശാപം പിടിച്ച ജാതി വ്യവസ്ഥ ഇല്ലാതാകണമെങ്കില്‍ ജാതിയുടെ പേരിലുള്ള എല്ലാ ആനുകൂല്യങ്ങളും നിഷേധിച്ചേ പറ്റൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവര്‍ക്കും തുല്യ അവസരം കിട്ടട്ടെ. അപ്പൊ ജാതിയുടെ കൂടെ നില്‍ക്കുന്നത് കൊണ്ട് നേട്ടം ഇല്ലാത്തതിനാല്‍ രാഷ്ട്രീയക്കാരും അത് വിട്ടോളും. ഞാന്‍ ഒരു നമ്പൂതിരിയോ ക്ഷത്രിയനോ ആയതു കൊണ്ടാണ് ഇങ്ങനെ എഴുതുന്നതൊന്നും വിചാരിച്ചേക്കരുതേ. ഇനി അങ്ങനൊരു കമന്റ് കൂടിയേ വരാനുള്ളൂ
മറുപടിഇല്ലാതാക്കൂപ്രതികരണത്തിലെ സഭ്യതയും അസഭ്യതയും ഒക്കെ വിടൂ സുഹൃത്തേ..
മറുപടിഇല്ലാതാക്കൂതാങ്കളുടെ ഈ പോസ്റ്റില്‍ തന്നെയുള്ള “അസഭ്യത” ഒരല്പം സാമൂഹ്യബോധവും മറ്റും ഉള്ളവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകാം.
ചുരുക്കിപ്പറഞ്ഞാല്‍ താങ്കളുടെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ ജാതി നിലനില്‍ക്കുന്നത് സംവരണം കൊടുക്കുന്നത് കൊണ്ടാണ്.അത് അവസാനിപ്പിച്ചാല്‍ ജാതി ഇല്ലാതാവും.!!!!!
ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ക്ക് മറുപടി പറയാന്‍ ഞാന്‍ ആളല്ല സുഹൃത്തേ
മറുപടിഇല്ലാതാക്കൂജാതി വ്യവസ്ഥ ഉളവാക്കുന്ന സാമൂഹിക അനീതികളുടെ തിക്ത ഫലങ്ങള്‍ ഏറ്റവും കഠിനമായി അനുഭവിക്കുകയും, അവയെ അതിജീവിച്ച് സമൂഹത്തിന്റെ മുന്നിരയിലെക്ക് എത്തിപ്പെടുകയും ചെയ്തവരുടെ മകുടോദാഹരണമാണ് ഡോ. അംബേദ്‌കര്‍. അദ്ദേഹം പത്ത് വര്‍ഷത്ത്തെക്കാണ് സംവരണം വിഭാവവനം ചെയ്തിരുന്നതെകില്‍, അതിനെ അനന്തമായി വലിച്ചു നീട്ടിയത് രാഷ്ട്രീയക്കാരുടെ സ്വാര്‍ത്ഥമായ വോട്ട് ബാങ്ക് പൊളിറ്റിക്സ് തന്നെയാണെന്ന് കരുതേണ്ടി വരും.
മറുപടിഇല്ലാതാക്കൂപക്ഷെ, രാഷ്ട്രീയക്കാര്‍ നമ്മെ നയിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നോ ഗ്രഹങ്ങളില്‍ നിന്നോ വന്നവരല്ലല്ലോ!! അവര്‍ നമ്മുടെ സമൂഹത്തിന്റെ തന്നെ ഒരു ഭാഗമാണ്. അവരുടെ അഴിമതി, സ്വജനപക്ഷവാദം എന്നിവ, സ്വാര്‍ത്ഥത ഇന്ത്യന്‍ സമൂഹത്തിന്റെ ഒരു വിശേഷഗുണമാണെന്നതാണ് വ്യക്തമാക്കുന്നത്.
ഒരു സമൂഹത്തിനു അതര്‍ഹിക്കുന്ന നേതാക്കളെ ലഭിക്കുന്നു!!
വിഭവങ്ങളുടെ വിരളതയുള്ള ഒരു സമൂഹത്തില്‍ അംഗങ്ങള്‍ അതിജീവനത്തിനായി സാമൂഹിക പരിണാമത്തിലൂടെ സ്വാര്‍ത്ഥരായി ഭവിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഇന്ത്യന്‍ ഉപ ഭൂഖണ്ഡം പോലെ വിഭവ സമൃദ്ധമായ ഒരിടത്ത് ജനങ്ങള്‍ എങ്ങിനെ തന്‍കാര്യം മാത്രം നോക്കുന്നവരായി പരിണമിച്ചു എന്നത് ആശ്ചര്യം ഉളവാക്കുന്നു.
ജാതി, മത, വംശ ഭേദങ്ങള്‍ക്ക് അതീതമായി മനുഷ്യന്‍ മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ഒരു നാളെയാണെന്റെ സ്വപ്നം.
എന്ത് നല്ല നടക്കാത്ത സ്വപ്നം അല്ലേ?!
മനുവിന്‍റെ അഭിപ്രായം വളരെ ഇഷ്ടപ്പെട്ടു. ഇത് പോലെ പക്വതയുള്ള പ്രതികരണങ്ങള്‍ ആണ് വേണ്ടത്. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ മാത്രമേ കിട്ടൂ എന്ന് പറയപ്പെടുന്നത് വളരെ ശരിയാണ്. മനുഷ്യന്‍റെ അത്യാഗ്രഹം, പണത്തോടുള്ള ആര്‍ത്തി , അധികാരത്തിനു വേണ്ടിയുള്ള യുദ്ധങ്ങള്‍ മുതലായവയുടെ ബഹിര്‍സ്ഫുരണം ആണ് ഇതൊക്കെ. സംവരണത്തിന്‍റെ സുഖ സൌകര്യങ്ങള്‍ അനുഭവിച്ചിട്ടുള്ളവര്‍ക്ക് അതൊക്കെ ഉപേക്ഷിക്കാന്‍ മടിയായിരിക്കും. എന്തുകൊണ്ട് സ്വയം താഴ്ത്തി കെട്ടുന്നതിനു പകരം എല്ലാവര്‍ക്കും തുല്യ നീതി എന്ന ആശയത്തില്‍ വിശ്വസിച്ചു കൂടാ ?
മറുപടിഇല്ലാതാക്കൂമനോഹരമായ പോസ്റ്റ്. സംവരണം ഇല്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്യും എന്ന ഭയമാണ് പലരുടെയും പ്രതികരണങ്ങളില്‍ കണ്ടത്. നെഹ്‌റുജി പറഞ്ഞപോലെ ഉള്ള പ്രശ്നങ്ങള്‍ ചിലപ്പോള്‍ ചില ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ പോയാല്‍ നമുക്ക് തോന്നാറുണ്ട്. മെറിറ്റ് മാത്രം ആയിരിക്കണം ഉദ്യോഗത്തിന് മാനദണ്ഡം. ജാതിയുടെ പേരില്‍ യോഗ്യതകളില്‍ വെള്ളം ചേര്‍ക്കുന്നത് തീര്‍ച്ചയായും മൂല്യച്യുതി ഉണ്ടാക്കും. അടിസ്ഥാന വിദ്യാഭ്യാസത്തിനു ജാതി പരമായും സാമ്പത്തികമായും സംവരണം കൊടുക്കുന്നതുകൊണ്ട് തെറ്റില്ല.
മറുപടിഇല്ലാതാക്കൂhttp://sugadhan.blogspot.com/2011/08/blog-post_20.html
മറുപടിഇല്ലാതാക്കൂപ്രിയ ദുശ്ശാസ്സനന്,
സംവരണ വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്ന ഒരു പോസ്റ്റ് ഇചവിടെ കാണാം.
ഈ പോസ്റ്റിലെ കമന്റുകളുടെ ബാഹുല്യം തന്നെ വിഷയത്തിന്റെ ലോലതയും അതു സസൂക്ഷ്മം കൈകാര്യം ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയും വ്യക്തമാക്കുന്നു.
മനു.
പ്രിയപ്പെട്ട മനു : ഷെയര്‍ ചെയ്ത പോസ്റ്റ് വായിച്ചു. എം മുകുന്ദന്‍ ജന്മം കൊണ്ട് തീയനാണ്. അദ്ദേഹം ഒരു സവര്‍ണനാണ്, അല്ലെങ്കില്‍ സവര്‍ണ വര്‍ഗീയ വാദമാണ് മുകുന്ദന്‍ മുന്നോട്ടു വയ്ക്കുന്നത് എന്ന് പറഞ്ഞാല്‍ അദ്ദേഹം പോലും അത് സമ്മതിച്ചു തരും എന്ന് തോന്നുന്നില്ല. നിര്‍ഭാഗ്യ വശാല്‍ ശങ്കര നാരായണന്‍ എഴുതിയിരിക്കുന്ന പല സംഗതികളും അടിസ്ഥാനമില്ലാതതാണ്.
മറുപടിഇല്ലാതാക്കൂമനുഷ്യ സമൂഹത്തെ ജനിച്ച ജാതിയുടെ അടിസ്ഥാനത്തില്‍ ലേബല്‍ ചെയ്തു വിവേചനം നടത്തുന്നതിനോടാണ് എനിക്കെതിര്‍പ്പ്. കഴിവിന്റെ അടിസ്ഥാനത്തില്‍ അംഗീകാരങ്ങള്‍ കൊടുക്കാന്‍ അറിയാത്ത ഒരു രാഷ്ട്രം എങ്ങനെ കഴിവുള്ള ഒരു പുതു തലമുറയെ വാര്‍ത്തെടുക്കും ? അല്ലെങ്കില്‍ പിന്നെ ഭരണഘടനയില്‍ ഇന്ത്യ ഒരു സെകുലര്‍ രാജ്യം ആണെന്ന് വിശേഷിപ്പിക്കുന്നത് നീക്കം ചെയ്യട്ടെ. മറ്റുള്ള ലോക രാജ്യങ്ങളിലൊന്നും ഇങ്ങനെയല്ല സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വന്നത്. ഇങ്ങനെ ജാതീയമായി മാത്രം കാര്യങ്ങള്‍ കാണുന്ന ആളുകള്‍ ഇന്ത്യയുടെ ശാപമാണ്. ലോകത്ത് ചുറ്റിനും നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന , അല്ലെങ്കില്‍ അത് മനസ്സിലാക്കാന്‍ കഴിവില്ലാത്ത ഒരാള്‍ മാത്രമേ ഇപ്പോഴും ഇത്തരം ചിന്തകള്‍ കൊണ്ട് നടക്കൂ. മനു പറഞ്ഞത് തന്നെയാണ് ഇതിന്റെ മൂല കാരണം. നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ഇപ്പോഴും നില നില്‍ക്കുന്ന കീഴാളന്‍ ആണ് ഇതൊക്കെ പറയിക്കുന്നത്. അല്ലെങ്കില്‍ നമ്മള്‍ ഇതൊക്കെ അനുഭവിച്ചു സുഖം പിടിച്ചു പോയിരിക്കുന്നു. കഷ്ടം !!
i posted my view a couple of years ago:
മറുപടിഇല്ലാതാക്കൂhere it is:
http://mukkuvan.blogspot.com/2007/12/blog-post.html
there are some people required reservation.. but right now, the reservation is getting only to the elite group in reserved category.. that should be changed.
ജൈവപരമായ വര്‍ഗീകരണം പോരാതെ വരുന്നത് മനുഷ്യന്‍ സാമൂഹ്യജീവി ആയതുകൊണ്ടാണ്.
മറുപടിഇല്ലാതാക്കൂസമൂഹത്തില് എന്നത് ഒരു വലിയ യാഥാര്‍ഥ്യമാണ് ജാതി. ജീവിതത്തിന്റെ സംസ്ഥ മേഘലകളേയും അത് സ്വാധീനിക്കുന്നുമുണ്ട്.
ജാതി മാത്രം നോക്കി സംവരണം കൊടുക്കുന്നത് ശര്യാണോ എന്നത് നല്ല ചോദ്യമാണ്.
കേരളത്തിനു പുറത്ത് കുറച്ച് കൂടി ശക്തമായരീതിയില്‍ ജാതി ഉണ്ട് എന്ന് ദുശ്ശസനനും അറിയാമായിരിക്കും.
( കേരളത്തില്‍ ജാതി പ്രവര്‍ത്തിക്കുന്നത് മറ്റിടങ്ങളില്‍ നിന്നും തികച്ചും വേറിട്ട രീതിയില്‍ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളാത്.)
അതും കൂടി കണക്കീലെടുക്കണം.
പിന്നെ ദുശ്ശസനന്റെ ജാതിക്കാര്യം സംവരണത്തിനു വേണ്ടി വാദിക്കുന്നവരെല്ലാം അതിന്റെ ആനുകൂല്യം/അവകാശം പറ്റുന്നവരാണ് എന്ന് തിരിച്ചും പറയമല്ലോ.
അതുകൊണ്ട് ആ ചോദ്യുഅത്തിനു വലിയ പ്രസക്തി തോന്നുന്നില്ല.
"ജയഹരി തന്നെ ആവും ഈ ചാട്ടവാറും" സുഹൃത്തേ തെറ്റിപ്പോയി.ഇത്തരം തെറ്റിദ്ധാരണകള്‍ ആണ് കുഴപ്പം.
മറുപടിഇല്ലാതാക്കൂഇഗ്ഗോയ് : പറഞ്ഞത് ഞാന്‍ ശരിയായ അടിസ്ഥാനത്തില്‍ മനസ്സിലാക്കുന്നു. ജാതിയെ പറ്റി ഒരെണ്ണം എഴുതിക്കൊണ്ടിരിക്കുകയാണ്.
മറുപടിഇല്ലാതാക്കൂജയഹരി : ആ പ്രയോഗത്തിന് സോറി.
Thats good. I have thought about the same. Since you wil be writing about it, I can simply relax now and wait for your post.
മറുപടിഇല്ലാതാക്കൂ"ചിലപ്പോ ജയഹരി തന്നെ ആവും ഈ ചാട്ടവാറും എന്നും വിചാരിച്ചു"
മറുപടിഇല്ലാതാക്കൂകണ്ടോ ഞാന്‍ മുകളില്‍ കൊടുത്ത കമന്റും ഈ കമന്റും തമ്മിലുള്ള വ്യത്യാസം.താങ്കള്‍ എഴുതിയിരുന്നതും എന്റെ തൊട്ടു മുന്‍പുള്ള കമന്റില്‍ കാണിച്ചിട്ടുള്ള പോലെ ഒരു പകുതി മാത്രം കണ്ടുകൊണ്ടും മറ്റു പല സാഹചര്യങ്ങളില്‍ നിന്ന് അടര്‍ത്തി എടുത്ത ചില കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചതും ആണന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
സംവരണം പോലെ ഉള്ള കാര്യങ്ങള്‍ കുറച്ചു കൂടി വലിയ ക്യാന്‍വാസില്‍ മാത്രമേ പൂര്‍ണ്ണമായി എഴുതാനാവുകയുള്ളൂ.
സംവരണത്തെ പറ്റി ഞാന്‍ അഭിപ്രായ പ്രകടനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല എന്ന് കൂടി പറയാന്‍ ആഗ്രഹിക്കുന്നു.
മുമ്പേ വായിച്ചിരുന്നു.
മറുപടിഇല്ലാതാക്കൂആദ്യം രാഷ്ട്രീയക്കാരെ തുടച്ചു നീക്കണം .പിന്നെ ഈ സംവരണവും .എന്തോന്നാണ് ഈ ഉയര്‍ന്ന ജാതിക്കാര്‍ .നല്ല പൈസയുള്ള വീട്ടിലെ മുസ്ലീം പെണ്‍കുട്ടികള്‍ സ്ട്യ്ഫന്റ്റ് വെടിക്കുന്നത് കണ്ടു അന്തം വിട്ടിട്ടുണ്ട് .എന്റെ സ്വന്തത്തിലുള്ള എത്രയോ പെണ്‍കുട്ടികളെ പൈസയില്ലതത്തിന്റെ പേരില്‍ pg ക്ക് വിട്ടിട്ടില്ല .
മറുപടിഇല്ലാതാക്കൂVery true. but those who has power to change it doesn't debate on this issue. not even our main stream news papers. Nobody wants to touch such inflamatery subject
മറുപടിഇല്ലാതാക്കൂ"മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി നൂറു കണക്കിന് മതങ്ങളും ജാതികളും ഉപജാതികളും കൊണ്ട് മലിനമാണ് ഭാരതത്തിന്റെ സാമൂഹിക ഘടന."
മറുപടിഇല്ലാതാക്കൂനമ്മുടെ രാജ്യത്ത് വ്യത്യസ്ത ജാതികളിലും ഉപജാതികളിലും മതങ്ങളിലും പെടുന്ന മനുഷ്യര്‍ ഉണ്ടായിപ്പോയതിനു് ദുശ്ശാസനന്‍ ആരെയാണു് കുറ്റം പറയുന്നത്, ദൈവത്തെയോ ? അതുകൊണ്ട് രാജ്യം മലിനമായിപ്പോകുമോ ? എങ്കില്‍ ഏതൊക്കെ ജാതികളുടെയും മതങ്ങളുടെയും സാന്നിദ്ധ്യമാണു് രാജ്യത്തെ മലിനീകരിക്കുന്നതെന്ന് പറയാമോ ? മലിനീകരണത്തിനു് കാരണമായ ഈ ജാതികളെയും മതങ്ങളെയും ഉന്മൂലനം ചെയ്താല്‍ രാജ്യം ശുദ്ധമാകുമല്ലോ. എങ്കില്‍ ശുദ്ധമായി അവശേഷിക്കേണ്ട ആ ജാതിയേത്, മതമേത് ?
പ്രകൃതിയില്‍ ഒരേതരം മാത്രം ജീവികളും സസ്യങ്ങളുമല്ല മറിച്ച് വൈവിധ്യമാര്‍ന്ന ജീവജാലസാന്നിദ്ധ്യമാണുള്ളത്. അതുകൊണ്ടു തന്നെ മനുഷ്യരുടെ കാര്യത്തിലും നരവംശശാസ്ത്രപരമായി വ്യത്യസ്തതകളുള്ള വംശങ്ങള്‍ നിലനില്‍ക്കുന്നു. അവര്‍ നിറം, ഉയരം, ആകൃതി, ആരോഗ്യം തുടങ്ങിയ പല ശാരീരിക സവിശേഷതകളിലും ഭാഷ, വിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍, ഭക്ഷണം, വസ്ത്രം തുടങ്ങിയ സാംസ്ക്കാരിക ഘടകങ്ങളിലും വ്യത്യസ്ത പുലര്‍ത്തുന്നു. ഈ വൈവിധ്യത്തിന്റെ ബാഹുല്യം ഏറ്റവും കൂടുതലായി വന്നത് ഇന്ത്യയിലായിപ്പോയി. അതൊരു മലിനീകരണമായി കാണുന്നത് 'യൂജനിസ'ത്തിന്റെയും 'സോഷ്യല്‍ ഡാര്‍വിനിസ'ത്തിന്റെയും വക്താക്കളാണു്. ഇന്ത്യയില്‍, മാനവിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ പ്രത്യയശാസ്ത്രം ദൈവത്തിന്റെ പേരില്‍ സൃഷ്ടിച്ചുകൊണ്ട് 'ഗോത്രജാതി' മനുഷ്യരെ 'വര്‍ണവ്യവസ്ത'യിലെ ജാതികളാക്കി പരിവര്‍ത്തിപ്പിച്ചത് ബ്രാഹ്മണിസമാണു്. വ്യത്യസ്ത സാമൂഹിക അടയാളങ്ങള്‍ വഹിക്കുന്ന ഗോത്രജാതികള്‍ ഹിന്ദുത്വത്തില്‍ നിന്നും മോചനം നേടിയാലും അവയുടെ social & ethnic identity യുടെ പേരില്‍ 'ജാതിവ്യവസ്ഥ'യില്‍ പെടാത്ത 'ജാതികള്‍' അഥവാ 'ഗോത്രങ്ങളാ'യി നിലനില്‍ക്കും. ഇത്രയും വൈവിധ്യത്തോടെ നിലനില്‍ക്കുന്ന, തകര്‍ക്കാനാവാത്ത ജാതികളാകുന്ന ജനസമൂഹങ്ങളും മതവിഭാഗങ്ങളും ഉള്‍പ്പെട്ട ഈ രാജ്യം എല്ലാവരുടേതുമാണു്. അതിന്റെ വിഭവങ്ങളിലും അധികാരത്തിലും എല്ലാ വിഭാഗങ്ങള്‍ക്കും പങ്കാളിത്തം ആവശ്യമാണു്. അതാണു് ശരിയായ ജനാധിപത്യം. അതിനു് രാഷ്ട്രീയാധികാരിത്തിലും ഉദ്യോഗത്തിലും ഭൂമിയുള്‍പ്പെടെയുള്ള വിഭവങ്ങളിലും ജനസംഖ്യാനുപാതികമായ സംവരണം പുലര്‍ത്തുകയാണു് വേണ്ടത്. അത് സ്ഥാപിച്ചെടുക്കുന്നതാണു് സാമൂഹികനീതിയ്ക്കുവേണ്ടിയുള്ള പോരാട്ടം. അത് ഇന്നല്ലെങ്കില്‍ നാളെ നടക്കുക തന്നെ ചെയ്യും.
മറുപടിഇല്ലാതാക്കൂഗോത്രവര്ഗങ്ങളെന്ന നിലയിലുള്ള ജാതികളെ മ്ലേച്ഛമെന്നും ദിവ്യമെന്നും അടയാളപ്പെടുത്തന്ന ചൂഷണവ്യവസ്ഥയായ ബ്രാഹ്മണിസവും അതിന്റെ മതരൂപമായ ഹിന്ദൂയിസവുമാണു് തകരേണ്ടത്. അല്ലാതെ ethnical ഐഡന്‍റ്റികളായ ജാതികളല്ല നശിക്കേണ്ടത്. ജാതിയെന്നാല്‍ ഹീനമായ എന്തോ ആണെന്ന ധാരണ പരത്തുകയും എന്നാല്‍ സവര്‍ണതയും ജാതിയില്‍ പെടുന്നതാണു് എന്ന കാര്യം മറച്ചുവെയ്ക്കുകയും ചെയ്യുന്നു സവര്‍ണര്‍. സവര്‍ണര്‍ ജാതിയില്ലാത്തവരാണോ ? വെറും ന്യൂനപക്ഷവിഭാഗമായ സവര്‍ണര്‍ സഹസ്രാബ്ദങ്ങളായി മുഴുവന്‍ അധികാരവും അനുഭവിക്കുന്നവരാണു്. സംവരണം നടപ്പാക്കിയതുകൊണ്ട് തങ്ങളിലെ പാവപ്പെട്ടവര്‍ക്ക് കനത്ത നഷ്ടം സംഭവിച്ചു എന്നു പറയാന്‍ ശ്രമിക്കുന്ന സവര്‍ണര്‍ മനസ്സിലാക്കേണ്ടത് ദലിത്-അവര്‍ണ ബഹുഭൂരിപക്ഷവും ഈ സവര്‍ണപാപ്പരേക്കാള്‍ പണ്ടേതന്നെ പരമദരിദ്രരാണെന്നതാണു്. ജനസംഖ്യാനുപാതികമായി ന്യൂനപക്ഷമായിട്ടും അനര്‍ഹമായ പങ്ക് അനുഭവിക്കുന്ന സവര്‍ണനു് സംവരണം മൂലം നഷ്ടമുണ്ടാകുന്നതെങ്ങനെയാണെന്നു് വിശദീകരിക്കാമോ ? സംവരണം മൂലം ഏതെങ്കിലും ജാതി വിഭാഗങ്ങള്‍ തങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി അര്‍ഹമായതിനേക്കാള്‍ നേടിയതായി താങ്കള്‍ക്ക് തെളിയിക്കാമോ ?
മറുപടിഇല്ലാതാക്കൂ>>> "അതായതു ഒരിടത്ത് മതേതരമാണെന്ന് വിളംബരം ചെയ്യുകയും അതേ സമയം മറുവശത്ത് മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുക എന്ന വിരോധാഭാസം തന്നെയാണ് "<<<
മറുപടിഇല്ലാതാക്കൂമതേതരത്തത്തിന്റെ അര്‍ത്ഥം മതത്തിന്റെ പേരില്‍ വിവേചനമില്ല എന്നാണു്. അങ്ങിനെയെങ്കില്‍ അധികാരത്തിലും വിഭവപങ്കാളിത്തത്തിലും മതവിഭാഗങ്ങളുടെ ജനസംഖ്യാനുപാതികമായ പങ്കാളിത്തം അനുവദിക്കുമ്പോഴാണു് വിവേചനം ഇല്ലാതായിത്തീരുന്നത്. അങ്ങിനെ ചെയ്യുമ്പോള്‍ മാത്രമേ മതേതരം അര്‍ത്ഥപൂര്‍ണമാകുന്നുള്ളു. അതുപോലെ യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളല്ലാത്ത ഗോത്രജാതികളെ ഹിന്ദുമതത്തില്‍ ഉള്‍ച്ചേര്‍ത്ത് ഹിന്ദുമതത്തെ ഭൂരിപക്ഷ മതമാക്കി സ്ഥാപിച്ചെടുത്തുകൊണ്ട്, ഭൂരിപക്ഷ അവര്‍ണ ജനതയുടെ ചെലവില്‍ വെറും ന്യൂനപക്ഷമായ സവര്‍ണജാതികള്‍ മാത്രം അധികാരം നുകരുന്നത് മാറി, ഹിന്ദുമതത്തിലെ ഭൂരിപക്ഷജാതികള്‍ക്ക് ജനസംഖ്യാനുപാതികമായ പങ്കാളിത്തം കൊടുത്താലെ ഹിന്ദുമതം 'ജാതിയേതര'മാകുകയുള്ളു. അപ്പോള്‍ മതവിഭാഗങ്ങള്‍ക്കും ജാതിവിഭാഗങ്ങള്‍ക്കും എല്ലാത്തരം സംവരണങ്ങളും കൊടുത്തുകൊണ്ട് അവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുകയാണു് വേണ്ടത്. മതവും ജാതിയും ഇല്ലെന്ന് അവകാശപ്പെടുന്ന മിശ്രവിവാഹം കഴിച്ചിട്ടുള്ള യുക്തിവാദികള്‍ക്കും, അവരെ ജാതിയില്ലാത്ത 'ജാതി'യായി പരിഗണിച്ച് സംവരണം കൊടുക്കണം.
"നമ്മുടെ ഭരണ ഘടന ശില്പി ആയ അംബേദ്‌കര്‍ തന്നെ പറഞ്ഞിട്ടുണ്ട് സംവരണ നിയമങ്ങള്‍ ഏറ്റവും കൂടിയത് പത്തു വര്‍ഷത്തേക്ക് മാത്രമേ ഉണ്ടാകാവൂ എന്ന്."
മറുപടിഇല്ലാതാക്കൂഅധികാരത്തിന്റെ കുത്തകയുള്ള സവര്‍ണ ഭരണവര്‍ഗം സംവരണം ഫലവത്തായി നടപ്പാക്കിയില്ല. അവര്‍ കാലാകാലങ്ങളായി സംവരണ തത്വങ്ങള്‍ അട്ടിമറിക്കുകയും അതില്‍ വെള്ളം ചേര്‍ക്കുകയും ചെയ്തു. ഒബിസികള്‍ക്ക് മണ്ഡല്‍ കമ്മീഷന്‍ മൂലം നല്‍കാനുദ്ദേശിച്ച സംവരണത്തിനെതിരെ രാജ്യവ്യാപകമായി ലഹളകളും അക്രമവും ആത്മഹത്യകളും അഴിച്ചു വിട്ടു. അവര്‍ സാമ്പത്തിക സംവരണത്തിനുവേണ്ടി മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നു. സംവരണത്തില്‍ ക്രീമിലെയര്‍ നടപ്പാക്കി സംവരണത്തിന്റെ ലക്ഷ്യത്തെ തന്നെ അട്ടിമറിച്ചു. കാര്യങ്ങള്‍ ഇങ്ങനെ പോകുന്നതുകൊണ്ട് സംവരണം കൊണ്ട് ലക്ഷ്യം കൈവരിക്കുന്നില്ല, അതാണു് താങ്കള്‍ ചൂണ്ടിക്കാണിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്. "അറുപതു വര്‍ഷത്തില്‍ കൂടുതല്‍ നമ്മള്‍ ജാതിയുടെ പേരില്‍ അവകാശങ്ങളും അധികാരങ്ങളും വാരിക്കോരി നല്‍കിയിട്ടും അവരൊക്കെ ഇപ്പോഴും ഇരുട്ടില്‍ തന്നെ" എന്ന താങ്കളുടെ വാക്കുകള്‍ സവര്‍ണഅധികാരി വര്‍ഗങ്ങള്‍ സംവരണം ഫലവത്തായി നടപ്പിലാക്കുന്നില്ലെന്നു് വ്യക്തമാക്കുന്നു. അതിന്റെ അര്‍ത്ഥം സവരണം ഉടനെയെങ്ങും നിറുത്താനാകില്ല എന്നല്ല നിറുത്താനേ പാടില്ല എന്നാണു്. മറ്റൊരു തലത്തില്‍ മേല്‍ സൂചിപ്പിച്ച പോലെ ജാതികളും മതങ്ങളും യാഥാര്‍ത്ഥ്യങ്ങളാണെന്നിരിക്കെ അവരുടെ പ്രാതിനിധ്യം ഉറപ്പു വരുത്തണമെങ്കില്‍ സംവരണം ഒരിക്കലും നിറുത്താന്‍ പാടില്ല. എല്ലാ വിഭവങ്ങളും ജനസംഖ്യാനുപാതികമായി വീതിച്ചെടുക്കുകയാണു് നീതി. ജാതിരാഷ്ട്രീയം ഈ നീതിയ്ക്കുവേണ്ടി നിലകൊള്ളുമ്പോള്‍ അധികാരത്തിന്റെ കുത്തക നഷ്ടപ്പെട്ടുപോകുമെന്നതാണു് 85%വിഭവങ്ങളും അധികാരവും ഉദ്യോഗങ്ങളും അനുഭവിക്കുന്ന വെറും15% മാത്രം വരുന്ന സവര്‍ണവിഭാഗങ്ങളെ വിറളി പിടിപ്പിക്കുന്നത്. ഇതുകൊണ്ട് അവര്‍ ജാതിരാഷ്ട്രീയത്തെയും സ്വത്വരാഷ്ട്രീയത്തെയും മ്ലേച്ഛമാക്കി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ എല്ലാ മതേതരപ്പാര്‍ട്ടികളുടെയും ഉടമസ്ഥരും അവയിലൂടെ അധികാരത്തിലെത്തുന്നതും സവര്‍ണരാണു്. സംവരണസീറ്റുകളിലല്ലാതെ ഒരൊറ്റ ദലിതനെയും അവര്‍ സ്ഥാനാര്‍ത്ഥികളാക്കാറില്ല. അപ്പോള്‍ സംവരണം കൂടി ഇല്ലായിരുന്നെങ്കില്‍ ദലിതരുടെ അധികാര പങ്കാളിത്തം എന്തായിരിക്കുമായിരുന്നു ? രാഷ്ട്രീയസംവരണമില്ലാത്ത ഒബിസികള്‍ക്ക് അധികാരത്തില്‍ എത്തിനോക്കാനെ ആവുന്നില്ല. ജാതിരാഷ്ട്രീയത്തെ ആക്ഷേപിക്കുന്ന താങ്കളെപ്പോലുള്ള സവര്‍ണരും സവര്‍ണപക്ഷപാതികളും അവരെ പിന്താങ്ങുന്ന യുക്തിവാദികളും മറച്ചുവെയ്ക്കുന്നത് ഈ രാജ്യത്തെ ചെറുതും വലുതുമായ എല്ലാ മതേതരപ്പാര്‍ട്ടികളും സവര്‍ണജാതിപ്പാര്‍ട്ടികളാണെന്നതാണു്. സവര്‍ണരുടെ സംരക്ഷണത്തിനും അധികാരകുത്തകയ്ക്കും വേണ്ടി കളിക്കുന്ന രാഷ്ട്രീയക്കളിയെ ജാതിരാഷ്ട്രീയക്കളിയെന്നു താങ്കള്‍ വിളിക്കുമോ ?
"എല്ലാ പൌരന്മാര്‍ക്കും ഒരു വിവേചനവും കൂടാതെ തുല്യ അവകാശങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഭരണഘടനയാണല്ലോ നമ്മുടേത്. അപ്പോള്‍ ഒരു ജാതിയില്‍ ജനിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് സൌജന്യവും വേറൊരു ജാതിയില്‍ ജനിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ അവസരം നിഷേധിക്കപ്പെടുന്നതും വിവേചനമല്ലേ ?"
മറുപടിഇല്ലാതാക്കൂനമ്മുടെ ഭരണഘടന വിവേചനമില്ലാതെ തുല്യത വാഗ്ദാനം ചെയ്യുന്നു. അതുപോലെ തന്നെ അത് ഈ രാജ്യത്തിന്റെ സഹസ്രാബ്ദങ്ങളായുള്ള ജാതിവ്യവസ്തയുടെ നിഷ്ഠൂരമായ ചരിത്രത്തെയും പരിഗണിക്കുന്നു. ജാതിവ്യവസ്ഥ മൂലം എല്ലാ തലത്തിലും അവശരായിപ്പോയ വിഭാഗങ്ങളിലെ പൌരന്മാരും സവര്‍ണപൌരന്മാരും മനുഷ്യരെന്ന നിലയില്‍ തുല്യരല്ല. സവര്‍ണന്‍ ശക്തനും അവര്‍ണന്‍ ബലഹീനനുമാണു്. തുല്യരുടെ ഇടയിലാണു് വിവേചനം പാടില്ലാത്തത്. ബലവാനെയും ബലഹീനനെയും പരിഗണിക്കുമ്പോള്‍ ബലഹീനനു് ആനുകൂല്യങ്ങള്‍ കൊടുത്ത് അവനെയും ശക്തീകരിക്കുന്നതാണു് മാനവികത. അശക്തനെയും ശക്തനെയും ഒരേപോലെ പരിഗണിക്കണമെന്ന താങ്കളുടെ വാദമാണു് യഥാര്‍ത്ഥത്തില്‍ വിവേചനം. സവര്‍ണര്‍, അവരുടെ പാരമ്പര്യം പോലെ ദുഷ്ടതയോടെയേ ചിന്തിക്കൂ എന്നതാണു് താങ്കളുടെ ഈ വാദത്തില്‍ നിന്നും തെളിയുന്നത്. ചരിത്രപരമായ ദുഷ്ടതയാണു് ബ്രാഹ്മണിസം അഥവാ സവര്‍ണത.
"സത്യം പറഞ്ഞാല്‍ പിന്നോക്ക സമുദായക്കാരനെ എന്നും പിന്നില്‍ തന്നെ കിടത്താനേ ഈ നിയമങ്ങള്‍ ഉപകരിക്കൂ."
മറുപടിഇല്ലാതാക്കൂഇത് എങ്ങിനെയാണെന്നു് ഒന്നു വ്യക്തമാക്കാമോ ?
വ്യത്യസ്ത ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ എല്ലാ കാര്യങ്ങളിലും ജനസംഖ്യാനുപാതികമായ സംവരണം കൊടുക്കുകയെന്നതാണു് ശരിയായ നീതി. നാമമാത്രമായി നടപ്പിലാക്കിയിട്ടുള്ള സംവരണം മൂലം സവര്‍ണ വിഭാഗങ്ങള്‍ക്ക് എന്തു നഷ്ടമാണു് ഉണ്ടായിട്ടുള്ളത് ; പ്രത്യേകിച്ച് ന്യുനപക്ഷമായ അവര്‍ ജനംഖ്യാനുപാതികമായി അര്‍ഹമായതിനേക്കാള്‍ കുടുതല്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ (85%വിഭവങ്ങളും അധികാരവും ഉദ്യോഗങ്ങളും വെറും15% മാത്രം വരുന്ന സവര്‍ണര്‍ അനുഭവിക്കുന്നു) ? ഇത് താങ്കള്‍ക്ക് ഒന്നു വിശദീകരിക്കാമോ ? യഥാര്‍ഥത്തില്‍ സവര്‍ണകുത്തക അവസാനിപ്പിക്കാന്‍ കഴിയാത്തതിനു് കാരണം ഇവിടുത്തെ ഒബിസി വിഭാഗങ്ങള്‍ക്ക് ഇതു സംബന്ധിച്ച തിരിച്ചറിവ് നാളിതുവരെ ഉണ്ടാകാത്തതാണു്. ദലിതരുടെ തിരിച്ചറിവ് ഒബിസികളേക്കാള്‍ തുലോം മെച്ചമാണു്.
മറുപടിഇല്ലാതാക്കൂ"സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടാനുള്ള പ്രേരണ ഉണ്ടായതു അസിം ഹഷം പ്രേംജിയുടെതെന്നു പറഞ്ഞു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്ന ഒരു തമാശയാണ്. അദ്ദേഹം ഇത് ശരിക്കും പറഞ്ഞതാണെങ്കില്‍ .. ഹാട്സ് ഓഫ് സര്‍ ... !! ഇതാ വായിക്കൂ."
മറുപടിഇല്ലാതാക്കൂഅസിംപ്രേംജിയുടെ സറ്റയര്‍ വായിച്ചപ്പോള്‍ സവര്‍ണപക്ഷപാതിയോ സവര്‍ണനോ ആയ താങ്കള്‍ക്ക് തൊപ്പി ഊരാനാണു് തോന്നിയതെങ്കില്‍ അവര്‍ണനായ ഈയുള്ളവനു് കളസം ഊരാനനാണു് തോന്നുന്നത് ! അവര്‍ണരേയും കീഴാളരെയും ആദിവാസികളെയും ജാതിവ്യവസ്ഥയിലൂടെ അടിമകളാക്കാന്‍ കഴിഞ്ഞ സവര്‍ണര്‍ക്ക്, ശരീരം കൊണ്ട് അധ്വാനിക്കാതെ സുഖലോലുപരായി കഴിയാനും അധികാരത്തിന്റെയും സമ്പത്തിന്റെയും കുത്തകകളായിരുന്നതു കൊണ്ട് ബൌദ്ധികമായ ശേഷികള്‍ ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സംവരണം വഴിയായാലും ജീവിതസാഹചര്യങ്ങള്‍ മാറ്റം വന്നിട്ടുള്ള ഏറ്റവും അടിച്ചമര്‍പ്പെട്ടിട്ടുള്ള ദലിതു-ആദിവാസി വിഭാഗങ്ങളില്‍ നിന്നും ബുദ്ധിമാന്മാരും കഴിവുള്ളവരും ഉയര്‍ന്നു വന്നിട്ടുണ്ട്. പ്രശ്നം അടിമത്തത്തിന്റെ സാഹചര്യങ്ങളും അടിമത്തം ഉണ്ടാക്കിയ ആത്മവിശ്വാസമില്ലായ്മയും മറികടക്കുകയെന്നതാണു്. അതുപോലെ ഭൂമി, സമ്പത്ത് തുടങ്ങിയ വിഭവങ്ങളുടെ തുടര്‍ച്ചയായ ലഭ്യതയും ഉണ്ടായാലെ സാഹചര്യങ്ങള്‍ മാറുകയുള്ളു. ക്രിക്കറ്റും മറ്റ് കായിക മേഖലകളും സവര്‍ണരുടെ കുത്തകയാണു്. മറ്റെല്ലാക്കാര്യത്തിലുമെന്നപോലെ ക്രിക്കറ്റ് പോലെ ഗ്ലാമറസായ മേഖലയിലെല്ലാം അതിശക്തമായ വിവേചനം ഉണ്ടെന്നത് രഹസ്യമല്ല. അവിടെ ബ്രാഹ്മണ-സവര്‍ണ കുത്തക നിലനില്‍ക്കുന്നതിനാല്‍ അവര്‍ക്കേ കഴിവുള്ളു എന്ന് ഭംഗ്യന്തരേണ സ്ഥാപിക്കാനും സംവരണത്തെ കളിയുടെ മാനദണ്ഡങ്ങളിലൂടെ കളിയാക്കാനും ശ്രമിച്ചിരിക്കുന്ന അയാള്‍ ഒന്നാന്തരം സവര്‍ണജാതിവാദിയും ജാതിമേന്മാവാദിയുമായതിനാല്‍ കളസം ഊരിക്കാണിക്കുക തന്നെയാണു് ചെയ്യേണ്ടത്. ഇത്ര കഴിവുള്ള സവര്‍ണരെന്തേ ഇന്നേവരെ യഥാര്‍ത്ഥ കായികവിനോദമായ ഫുട്ബാളില്‍ നാളിതുവരെ ഒരു ചുക്കുമാകാഞ്ഞത് ? ഒളിമ്പിക്സില്‍ ഫുഡ്ബാളില്‍ നാളിതുവരെ സവര്‍ണഇന്ത്യയ്ക്കെന്തേ ക്വാളിഫൈ ചെയ്യാന്‍ പോലും കഴിയാഞ്ഞത് ?
ഒളിമ്പിക്സില്‍ യൂറോപ്യന്‍ സവര്‍ണന്മാരോടും ആഫ്രിക്കന്‍ അധഃകൃതരോടും (നീഗ്രോ) പിടിച്ചു നില്‍ക്കാനാകാത്തതിനാല്‍ ഇന്ത്യന്‍ സവര്‍ണന്മാര്‍ക്ക് യോഗ്യതാ നിര്‍ണയത്തിലും മത്സരത്തിലും സംവരണം അനുവദിച്ചുകിട്ടാന്‍ അന്താരാഷ്ട്ര പിന്തുണ തേടാന്‍ സവര്‍ണഭരണകര്‍ത്താക്കളോട് സവര്‍ണവാദിയായ അസിം പ്രേംജി അഭ്യര്‍ത്ഥിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ഒന്നു രണ്ടു സ്വര്‍ണമടല്‍ സ്വപ്നം കാണാമായിരുന്നു !!!!
മറുപടിഇല്ലാതാക്കൂചര്ച്ച നിരീക്ഷിക്കുന്നു. നിസ്സഹായന്‍ വളരെ ഫലപ്രദവും ശക്തവുമായി ഇടപെട്ടതില്‍ സന്തോഷം. മറുപടി വരുന്ന മുറയ്ക്ക് ഈയുള്ളവനും ഇടപെടാം. എത്ര പറഞ്ഞിട്ടും ഈ വിഷയത്തില്‍ കാര്യമില്ലെന്നതാണ് അനുഭവം. ദുശ്ശാസനന്മാരുടെ ഈ സവര്‍ണവാദങ്ങള്‍ക്കെല്ലാം എത്രയോ ബ്ലോഗുകളിലായി എത്രയോ പേര്‍ വളരെ ഭംഗിയായി മറുപടി പറഞ്ഞിട്ടുള്ളതാണ്. എന്നാലും അവര്‍ വീണ്ടും വീണ്ടും ഈ കള്ളക്കരച്ചില്‍ ആവര്‍ത്തിക്കും. അവര്‍ണരില്‍പ്പെട്ട കഴുതകളും അതല്ലേ ശരിയെന്ന മട്ടില്‍ സംവരണവാദികളെ ശകാരിക്കും. എന്നിരുന്നാലും രക്തത്തിനു വെള്ളത്തേക്കാള്‍ കട്ടിയുള്ളതിനാല്‍ കാര്യങ്ങള്‍ ശരിയാംവണ്ണം മനസ്സിലാക്കിയാല്‍ അവര്‍ണന്‍ സംവരണവാദിയാകും.(ചാട്ടവാറിനെപ്പോലുള്ളവര്‍ ഉദാഹരണം) സവര്‍ണന്‍ അങ്ങനെയാകാനുള്ള സാധ്യത തീരെ ഇല്ല എന്നു തന്നെ പറയാം. അയാള്‍ യുക്തിവാദിയോ കമ്യൂണിസ്റ്റോ ആണെങ്കില്‍ സാധ്യത ഒട്ടുമില്ലെന്നും പറയാം.
മറുപടിഇല്ലാതാക്കൂ"ഇത് ഉയര്‍ന്ന ജാതിക്കാര്‍ക്ക് വേണ്ടി വാദിക്കാനുള്ളതോ അല്ലെങ്കില്‍ താഴ്ന്ന ജാതിക്കാരെ അധിക്ഷേപിക്കാനോ വേണ്ടിയുള്ള ഒരു പോസ്റ്റ് അല്ല. ദുശ്ശാസ്സനന്റെ മുന്നില്‍ മനുഷ്യന്‍ രണ്ടു ജാതി മാത്രമാണ്. ആണും പെണ്ണും. അതുകൊണ്ട് ദയവു ചെയ്തു ഇതിനു ഇങ്ങനെ ഒരു നിറം കൊടുക്കരുതെന്ന് മാന്യ വായനക്കാരോട് ഒരു അപേക്ഷ ഉണ്ട്."
മറുപടിഇല്ലാതാക്കൂമുകളില് കാണുന്ന വ്യാജസത്യവാങ് എഴുതിപ്പിടിപ്പിച്ച ദുശ്ശാസനന്‍ ഭയങ്കര തമാശക്കാരനോ അതോ മിക്ക സവര്‍ണരെപ്പോലെയും കൌശലക്കാരനോ ?
ആണും പെണ്ണും എന്നു രണ്ടു ജാതി മനുഷ്യര്‍ മാത്രമേയുള്ളു എന്നു കരുതുന്ന ദുശ്ശന്‍ വിവാഹിതനെങ്കില്‍ അത് പെണ്‍ജാതിയില്‍ നിന്നു തന്നെ. പക്ഷെ നമ്മുടെ നാട്ടില്‍ വിവാഹത്തിനു ചില രീതികളൊക്കെ ഉണ്ടല്ലോ. ആണും പെണ്ണും അല്ലാത്ത മറ്റൊരു 'ജാതി' വിവാഹത്തില്‍ കടന്നുവരുമല്ലോ. ആ ജാതികള്‍ക്ക് സംവരണം കൊടുക്കുന്നതിനെക്കുറിച്ചുള്ള നെടുവീര്‍പ്പാണെല്ലോ ഈ പോസ്റ്റ്. വളച്ചു കെട്ടില്ലാതെ പറയൂ. താങ്കള്‍ ഏതു ജാതിയിലെ സ്ത്രീയെ വിവാഹം ചെയ്യും/ചെയ്തു?, സ്വജാതിയോ വിജാതിയോ ? അതിനു മറുപടി പറയുമ്പോള്‍ ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം
ദുശ്ശാസനൻ എന്ന ചുവന്നതാടി,അരങ്ങിലെത്തുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ്,ഭരണഘടനാ സമിതിയിൽ തന്നെ വന്ന വാദങ്ങളാണ് ഇപ്പോൾ ഇവിടെ നിരത്തിയിരിക്കുന്നത്.ഡോ,അംബെദ്ക്കർ ,കൃത്യമായി മറുപടിയിൽ വിശദീകരിച്ചിട്ടുള്ളതും ഭരണഘടനയിൽ ഉൾചേർത്തിട്ടുള്ളതുമാണ് ജാതി സംവരണം.നിസഹായൻ വിപുലമായൊരു മറുപടിയിലൂടെ വിഷയം വ്യക്തമാക്കുന്നു.ദുശ്ശാസനന്റെ പ്രതികരണം കണ്ടിട്ടുവേണം തുടർന്നെഴുതാൻ.
മറുപടിഇല്ലാതാക്കൂഓഫ്:മഹാഭാരതത്തിലെ ക്രൂര കഥാപാത്രമായ ദുശ്ശാസനൻ,പാഞ്ചാലിയുടെ ചേല വലിച്ചുപറിക്കുന്നതിന്റെ പ്രതികാരമായി ‘രൌദ്രഭീമൻ’മാറുപിളർത്തി ചോരകുടിച്ചു കൊന്ന് ,കുറെ ചോര പാഞ്ചാലിയുടെ മുടിയിൽ പുരട്ടുന്നതോടെ കുരുക്ഷേത്ര യുദ്ധകഥയുടെ കർട്ടൻ വീഴുകയാണ്.ഈ ദുശാസൻ,ദുര്യോധനൻ മുതൽ നൂറ്റൊന്നു പേരേയും ആരാധിക്കുന്ന മനുഷ്യർ കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തുണ്ട്.എന്തിന് ,ശകുനിക്കുവരെ അമ്പലമുണ്ട്(ബ്ലോഗർ,രവിചന്ദ്രന്റെ നാട്ടിൽ).പൊതുബോധം എന്നത്,ആപേക്ഷികമാണന്നും,ജനതയുടെ രാഷ്ട്രീയ ഇച്ഛയാണ്,സാമൂഹ്യ അതിജീവനത്തിന്റെ മാനമെന്നും മൻസ്സിലാക്കുന്നതുവരെ ഇതുപോലുള്ള പോസ്റ്റുകൾ വന്നുകൊണ്ടിരിക്കും.പ്രതികരണവുമുണ്ടാകും.അപ്പോഴും സംഘങ്ങൾ ചലിച്ചുകൊണ്ടെയിരിക്കും.
ഗൌരവത്തോടെയുള്ള പ്രതികരണങ്ങള്‍ക്ക് നന്ദി. മിക്കതും വെറും തെറ്റിധാരണ കൊണ്ടാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ വികാരത്തിന്‍റെ പുറത്തുള്ള അഭിപ്രായങ്ങള്‍. ഒരു ചെറിയ കമന്റിലൂടെ ഇതിനു മറുപടി പറയാനാവില്ല. അടുത്ത കുറച്ചു ദിവസങ്ങള്‍ ജോലിയുമായി ബന്ധപ്പെട്ടുള്ള തിരക്കുണ്ട്.
മറുപടിഇല്ലാതാക്കൂഅത് കഴിഞ്ഞു ഇതിന്‍റെ മറുപടി ഒരു പോസ്റ്റിലൂടെ അറിയിക്കാം. നിങ്ങളുടെ സഹകരണവും പ്രതികരണങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
Let's recruit SC/ST and OBC pilots for aircrafts which are carrying the ministers and politicians (that can really help the country.. ) Ensure that only SC/ST and OBC doctors do the operations for the ministers and other politicians. (Another way of saving the country..)
മറുപടിഇല്ലാതാക്കൂമുകളിലെ വാചകങ്ങളില്‍ പരിഹാസപൂര്‍വം കണ്‍ വേ ചെയ്യുന്ന അങ്ങേയറ്റം നിന്ദ്യമായ ഒരാശയമുണ്ട്. അടുത്തപോസ്റ്റ് എഴുതുമ്പോള്‍ അതിനു ഒരു വ്യക്തത വരുത്തിയാല്‍ നല്ലതായിരിക്കും.
ഇന്ത്യയില്‍ എത്ര വിമാനാപകടങ്ങള്‍ നടന്നു? അതില്‍ സംവരണം മൂലം ജോലിക്കു കയറിയ എത്ര പൈലറ്റുമാര്‍ ഉള്‍പ്പെട്ടിരുന്നു?
സംവരണം മൂലം ജോലിക്കു കയറിയ ഡോക്റ്റര്‍മാര്‍ ഓപ്പരേഷന്‍ ചെയ്തപ്പോള്‍ ഉള്ള പരാജയനിരക്ക്? സംവരണരഹിതരായ ഡോക്ടര്‍മാരുടെ പരാജയനിരക്ക്?
അടുത്തപോസ്റ്റില്‍ കണക്കുകള്‍ സഹിതം വിശദീകരിക്കുന്നതിനായി കാത്തിരിക്കുന്നു.
ബഹുമാനപ്പെട്ട ദുശ്ശാസനോ,
മറുപടിഇല്ലാതാക്കൂസവര്ണര്ക്കു പൊതുവെയും, തിരിച്ചറിവില്ലാതെ അവരുടെ മൂടുതാങ്ങികളായി നടന്നു് സ്വന്തം അസ്തിത്വത്തിന്റെ വേരറുത്തു കൊണ്ടിരിക്കുന്ന അവര്‍ണരും അംഗീകരിക്കുന്ന സംവരണ വിരുദ്ധ ന്യായങ്ങളാണു് ഈ പോസ്റ്റിലൂടെ താങ്കള്‍ ഉന്നയിച്ചിരിക്കുന്നത്. ചാര്‍വാകന്‍ പറഞ്ഞപോലെ ഇതിലൂടെ താങ്കളുന്നയിക്കുന്ന വാദങ്ങള്‍ക്ക് പുതുമയില്ലെന്നു മാത്രമല്ല, അവ ഭരണഘടനാ സമിതിയിലെ പന്ത്രണ്ട് സവര്‍ണ മല്ലന്മാരെ അംബേദ്ക്കര്‍ ഒറ്റയ്ക്കു ബോധ്യപ്പെടുത്തി കൊടുത്ത് മുട്ടുകുത്തിച്ച് നേടിയെടുത്തിട്ടുള്ളതുമാണു്. അല്ലാതെ സംവരണം കീഴാളരെ നന്നാക്കാനുള്ള വ്യഗ്രത കൊണ്ട് സവര്‍ണന്മാരാരും ഔദാര്യപൂര്‍വം വച്ചു നീട്ടിയതല്ല. അതായത് സംവരണം ഒദാര്യമല്ല, അത് അവകാശമാണ്. അതിനുള്ള ന്യായങ്ങള്‍ തെളിയിച്ചു കൊണ്ടാണ് അത് നേടിയിട്ടുള്ളത്. പക്ഷെ പഴയമുട്ടാപ്പോക്കുകള്‍ ആവര്‍ത്തിക്കുന്നതില്‍ യാതൊരു വിരസതയും താങ്കളെ പോലുള്ള സവര്‍ണന്മാരക്കില്ലാത്തത് അതും ഒരു തന്ത്രമായതിനാലാണു്.
അങ്ങിനെയുള്ള ഈ പോസ്റ്റ് സവര്‍ണര്‍ നേരമ്പോക്കായി കാണുന്നുണ്ടെങ്കിലും എതിരാളികള്‍ അങ്ങിനെ കാണുന്നില്ല. അതുകൊണ്ടാണു് ഗൌരവമായി പലരും പ്രതികരിച്ചത്. പക്ഷെ താങ്കള്‍ പറയുന്നത് ഇതിനു മറുപടിയായി മറ്റൊരു പോസ്റ്റിടുമെന്നാണ്. അതു ശരിയല്ല, ഇവിടെ താങ്കള്‍ക്കു ലഭിച്ചിട്ടുള്ള പ്രതികരണങ്ങള്‍ക്ക് മറുപടി, അതെത്ര നീണ്ടതായാലും ഇവിടെ തന്നെ തരുന്നതാണു് മര്യാദ. അതുപോലെ പല പ്രതികരണങ്ങളും വികാരത്തിന്റെ പുറത്തുള്ളവയോ തെറ്റിദ്ധാരണ മൂലമുണ്ടായതോ ആണെന്നു പറയുമ്പോള്‍ ആ പ്രതികരണക്കാരെ അത് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട ഉത്തരവാദിത്വവും ഈ പോസ്റ്റിലൂടെ തന്നെയാണ് നിര്‍വഹിക്കേണ്ടത്. മറിച്ച് ചെയ്യുന്നത് പല കാര്യങ്ങള്‍ക്കും മറുപടി പറയാതെ രക്ഷപെടാനും ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കാനുള്ള കോപ്പില്ലാത്തതിനാലാണെന്നും കരുതേണ്ടിവരും. അതിനു മുതിരില്ലെന്നു പ്രതീക്ഷിക്കട്ടെ. ജോലിത്തിരക്കുണ്ടെങ്കില്‍ സമയമെടുക്കുന്നതില്‍ വിരോധമില്ല.
ഇതിനൊക്കെയുള്ള മറുപടി വിശദമായി തന്നെ തരമെന്നുള്ളത് കൊണ്ടാണ് വേറൊരു പോസ്റ്റ് ഇതിന്റെ രണ്ടാം ഭാഗമായി ഇടാം എന്ന് പറഞ്ഞത്. അതെങ്ങനെയാണ് ഒരു ഒളിച്ചോട്ടമാകുന്നതെന്ന് മനസ്സിലാകുന്നില്ല. ഞാന്‍ ഒരു സവര്‍ണന്‍ ആണെന്നും സവര്‍ണ മൂട് താങ്ങി ആണെന്നുമുള്ള കണ്ടുപിടിത്തങ്ങള്‍ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. എഴുതുന്നവന്റെ ജാതി നോക്കിയാണ് ഇതിനൊക്കെ മറുപടി പറയേണ്ടതെന്ന് സത്യമായും എനിക്കറിയില്ലായിരുന്നു. എങ്കില്‍ എന്റെ മതം, ജാതി, ഉപജാതി ഒക്കെ ഞാന്‍ ആദ്യമേ പറഞ്ഞേനെ. എന്തായാലും ഇത് വരെ ആയ സ്ഥിതിക്ക് നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസങ്ങളുമായി മുന്നോട്ടു പോകാം. എന്റെ മതമോ ജാതിയോ വിശ്വാസങ്ങളോ പറഞ്ഞു എന്റെ എഴുത്തിനെ ന്യായീകരിക്കേണ്ട കാര്യം എനിക്കില്ല. ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങള്‍ക്കും നിങ്ങള്‍ ഉന്നയിച്ച അഭിപ്രായങ്ങള്‍ക്കും വ്യക്തമായ മറുപടി തരാന്‍ വേണ്ടി തന്നെയാണ് രണ്ടാം ഭാഗം എഴുതുന്നത്. ഞാന്‍ എഴുതിയ കാര്യങ്ങളില്‍ 'താഴ്ന്ന' ജാതി എന്ന് വിളിക്കുന്നവയില്‍ ഉള്‍പ്പെട്ടവരെ ഒരു വൃത്തികെട്ട അര്‍ത്ഥത്തില്‍ ഞാന്‍ ട്രീറ്റ് ചെയ്തിട്ടില്ല എന്നാണു എന്റെ വിശ്വാസം. പക്ഷെ പകരം കഴുത തുടങ്ങി പല വിളികളും എനിക്ക് കേള്‍ക്കേണ്ടി വന്നു. സാരമില്ല. എനിക്കതൊരു പ്രശ്നമല്ല. പക്ഷെ ഇത്തരം വികാര പ്രകടനങ്ങളിലോന്നും അവര്‍ണന്‍ ബാലഹീനന്‍ ആണെന്നും എന്നാല്‍ അതെ സമയം ശരീരശാസ്ത്ര പരമായി അവന്‍ ശക്തനാനെന്നും ഉള്ള പരസ്പര വിരുദ്ധമായ സംഗതികള്‍ വായിച്ചു. എങ്ങനെയാണ് ജാതി വ്യവസ്ഥ ഉണ്ടായതു , അത് ആര് ഉണ്ടാക്കി, എന്തിനു വേണ്ടി എന്നൊക്കെ ചില ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം പറയേണ്ടതുണ്ട്. അത് വെറും ഒരു കമന്റില്‍ ഒതുക്കാന്‍ പറ്റില്ല.
മറുപടിഇല്ലാതാക്കൂദുശ്ശാസ്സനന് എന്ന കഥാപാത്രത്തിന്റെ ജാതി നോക്കിയാണ് ഞാന്‍ ഇവിടെ ഈ പേര് സ്വീകരിച്ചതെന്ന് കൂടി പറഞ്ഞാല്‍ തൃപ്തിയായി. എന്തായാലും ഒരു സത്യ(?)വാങ്ങ്മൂലം കൂടി തരാം. ആ പേര്‍ തെരഞ്ഞെടുത്തതില്‍ കൌരവരുടെ ജാതിയോ ദുശ്ശാസ്സനന്റെ കയ്യിളിരുപ്പോ ഒന്നും നോക്കിയിട്ടില്ല. ഇങ്ങനെയൊക്കെയാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ മലയാള്‍.എം എന്നൊരു സൈറ്റ് ഉണ്ട്. അതില്‍ സിനിമ നിരൂപണം എഴുതുന്ന ഒരു അബൂബക്കര്‍ ഉണ്ട്. അങ്ങേരുടെ റിവ്യൂസ് ഒന്ന് വായിച്ചു നോക്കൂ. ഓരോ സിനിമയിലെയും കഥാപാത്രങ്ങളെ ജാതി തിരിച്ചുള്ള വിശകലനങ്ങള്‍ വായിച്ചാസ്വദിക്കാം. പക്ഷെ ഈ ബ്ലോഗ് അങ്ങനെ ഒരു ഉദ്ദേശത്തോടു കൂടി ഉണ്ടാക്കിയിരിക്കുന്നതല്ല. ഈ കനത്ത അഭിപ്രായങ്ങള്‍ എഴുതിയിരിക്കുന്നവരുടെ മതമോ ജാതിയോ ഒന്നും പറയണ്ട. പക്ഷെ നിങ്ങളുടെ വിദ്യാഭ്യാസവും പ്രായവും അറിയാന്‍ ഒരു ആഗ്രഹം ഉണ്ട്. കളിയാക്കി ചോദിച്ചതൊന്നുമല്ല. അറിയാന്‍ വേണ്ടി മാത്രം. അഞ്ചു ദിവസത്തേക്ക് ഒന്നിനും സമയമില്ല. അമേരിക്കയിലെ ഡേ ലൈറ്റ് സേവിംഗ് ആക്റ്റീവ് ആയതു കൊണ്ട് അസഹ്യമായ രീതിയിലാണ് ജോലി പൊയ്ക്കൊണ്ടിരിക്കുന്നത്. അതി രാവിലെ തുടങ്ങുന്ന പണി രാത്രി ഒരു സമയമാവും കഴിയാന്‍. ഒപ്പം ഒരു റിലീസും വരുന്നുണ്ട്. അതുകൊണ്ട് പ്ലാനിംഗ് / എക്സിക്യൂഷന്‍ തിരക്കുകള്‍. അല്ലാതെ വെറും ഒരു എക്സ്ക്യൂസ് തന്നു രക്ഷപ്പെടുകയല്ല. എന്റെ മുന്‍ വായനക്കാര്‍ക്ക് അതറിയാം.
എന്തൊക്കെ പറഞ്ഞാലും ഇത്തരം വിശദമായ ഗൌരവമായ രീതിയില്‍ ഈ പോസ്റ്റിനെ സമീപിച്ചതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും നന്ദിയുണ്ട്
>>>എഴുതുന്നവന്റെ ജാതി നോക്കിയാണ് ഇതിനൊക്കെ മറുപടി പറയേണ്ടതെന്ന് സത്യമായും എനിക്കറിയില്ലായിരുന്നു. എങ്കില്‍ എന്റെ മതം, ജാതി, ഉപജാതി ഒക്കെ ഞാന്‍ ആദ്യമേ പറഞ്ഞേനെ. <<<<
മറുപടിഇല്ലാതാക്കൂഈ ഇന്‍ഡ്യാമഹാരാജ്യത്ത് ഓരോ സംഭവത്തിലും ജാതിയുണ്ട്,അതുകൊണ്ട് ജാതി നോക്കേണ്ടിവരും ദുശ്ശാസനാ. ജാതിയോ മതമോ ഒന്നും പ്രശ്നമല്ലാത്ത നാം മലയാളികള്‍ ജാതിനോക്കിമാത്രമേ ഇപ്പോളും വിവാഹം കഴിക്കുന്നുള്ളൂ. അപ്പോള്‍ എല്ലാവരുടെയും സോഷ്യലിസം പമ്പയും പവിത്രേശ്വരവും കടക്കും. ജാതിസംവരണം പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വിശേഷിച്ചും എഴുതുന്നയാളിന്‍റെ ജാതിക്ക് വളരെ വലിയ പ്രസക്തിയുണ്ട്. കാരണം, ഈ ഇന്‍ഡ്യയില്‍ അവര്‍ണസമുദായക്കാരല്ലാത്ത ആരുംതന്നെ ജാതിസംവരണത്തെ സര്‍വാത്മനാ, ഉപാധിരഹിതമായി പിന്തുണക്കുന്നില്ല.മാധ്യമങ്ങളെല്ലാം ഈ ജാതിസംവരണവിരോധികളുടെ കൂടെയായതിനാല്‍ അവര്‍ണരില്‍ത്തന്നെ ബഹുഭൂരിപക്ഷവും ജാതിസംവരണത്തെ എതിര്‍ക്കുന്ന നാടാണിത്. എന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്ന മുറയ്ക്ക് അവര്‍ സംവരണാനുകൂലികളായി മാറാന്‍ സാധ്യതയുണ്ട്. സവര്‍ണര്‍ അങ്ങനെയാകാനുള്ള സാധ്യത തുലോം വിരളമാണ്. രക്തത്തിനു വെള്ളത്തേക്കാള്‍ കട്ടിയുണ്ട്. മറിച്ചുള്ള അനുഭവം ഇല്ലാത്തതിനാലാണ് ഇങ്ങനെ എഴുതേണ്ടിവരുന്നത്. അതുകൊണ്ട് ദുശ്ശാസന്‍ അവര്‍ണനോ സവര്‍ണനോ എന്നെങ്കിലും വെളിപ്പെടുത്തേണ്ടത് ഈ ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നിര്‍ണായകമായ സംഗതി തന്നെയാണ്.
>>>ഇങ്ങനെയൊക്കെയാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ മലയാള്‍.എം എന്നൊരു സൈറ്റ് ഉണ്ട്. അതില്‍ സിനിമ നിരൂപണം എഴുതുന്ന ഒരു അബൂബക്കര്‍ ഉണ്ട്. അങ്ങേരുടെ റിവ്യൂസ് ഒന്ന് വായിച്ചു നോക്കൂ. ഓരോ സിനിമയിലെയും കഥാപാത്രങ്ങളെ ജാതി തിരിച്ചുള്ള വിശകലനങ്ങള്‍ വായിച്ചാസ്വദിക്കാം. <<<
മറുപടിഇല്ലാതാക്കൂ" ബി അബൂബക്കറിന് എതിരായ കമന്റുകളാണ് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്ക് മിക്കപ്പോഴും ലഭിക്കാറ്. പൊതുജനത്തിന്റെ ഭാവുകത്വത്തില്‍ പരിണാമങ്ങള്‍ കാര്യമായി സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവു തന്നെയാണിത്"എന്നു ജി പി രാമചന്ദ്രന്‍. ഇതൊന്നു വായിക്കണേ:
കോഴിക്കാടനില്‍ നിന്ന് ബി അബൂബക്കറിലെത്തുമ്പോള്‍
ജി പി രാമചന്ദ്രനും അബൂബക്കറും ജാതി പറയുമ്പോള്‍ അതു കൊള്ളേണ്ടിടത്തു കൊള്ളുന്നു എന്നതിനു തെളിവാണ് ദുശ്ശാസനനെപ്പോലുള്ള ജാതിസംവരണ വിരോധികളുടെ വിറളിയില്‍നിന്നു വെളിപ്പെടുന്നത്.
'ജാതി'യില്‍ ജനിക്കുകയും 'ജാതി' ശ്വസിക്കുകയും 'ജാതി'യായി ജീവിക്കുകയും ചെയ്യുന്നവരാണു് ഇന്ത്യക്കാര്‍. ഇതിനു് ഹിന്ദുക്കള്‍ മാത്രമല്ല, മതത്തിനുള്ളില്‍ ജാതി പാലിക്കുന്ന കാര്യത്തില്‍ അന്യമതക്കാരായ കൃസ്ത്യാനികളോ എന്തിനു് മുസ്ലീങ്ങള്‍ പോലും എക്സപ്ഷനല്ല. സ്വജാതി വിവാഹം, ജനനം, മരണം, വിദ്യാരംഭം, ഭക്തി, ആരാധന തുടങ്ങി സര്‍വ്വ മതാനുഷ്ഠാനങ്ങള്‍ക്കും മ്ലേച്ഛര്‍ മുതല്‍ ഉന്നത ജാതികള്‍ക്കുവരെ കിറുകൃത്യമായ വ്യതിരിക്ത ജാത്യചാരപാഠങ്ങള്‍ ഉണ്ടായിരിക്കയും, അതെല്ലാം അണുവിട തെറ്റാതെ പാലിക്കുകയും ചെയ്യുന്ന ഇന്ത്യക്കാര്‍, പ്രത്യേകിച്ച് അഭ്യസ്ഥവിദ്യര്‍, പക്ഷെ ജാതി സംബന്ധിച്ച പരസ്യ ചര്‍ച്ചയില്‍ തങ്ങള്‍ ജാതിയില്‍ വിശ്വസിക്കാത്ത, ജാതിയെക്കുറിച്ച് ചിന്തിക്കാത്ത, ആരുടെയും ജാതി അന്വേഷിക്കാത്ത മതേതരന്മാരും മതേതരികളും ആണെന്നു പറയും. കൂടാതെ ഇവിടെ നമ്മുടെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ജീവിതത്തില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ യാതൊരു തീരുമാനവും എടുക്കപ്പെടുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കും. ഇത്രയും ഭീകരന്മാരായ കപട ജീവികള്‍ ലോകത്ത് മറ്റൊരു രാജ്യത്തും ഉണ്ടായിരിക്കില്ല. അവര്‍ ജാതിയോട് പരസ്യമായി വിരക്തി കാണിക്കയും രഹസ്യമായി ജാതിയെ പുല്കി ജീവിക്കുകയും ചെയ്യുന്നു. അതില്‍ പെടുന്നയാളാണു് ദുസ്സാസനനും. അല്ലെന്നു തെളിയിക്കാന്‍ താങ്കളുടെ ജാതി വെളിപ്പെടുത്തേണ്ടി വരും. ജാതിസ്വാധീനമില്ലാതെ ജീവിക്കുന്നയാളാണെന്നും തെളിയിക്കേണ്ടി വരും. അതിനു താങ്കള്‍ തയ്യാറാകുന്നില്ലെങ്കിലും വിരോധമില്ല. ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയത്തെ അതിന്റെ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ തെളിയിക്കാന്‍ തയ്യാറായാല്‍ മാത്രം മതി. സംവരണവിരുദ്ധമായ ഈ പോസ്റ്റിലൂടെ താങ്കള്‍ പ്രതിഫലിപ്പിക്കുന്നത് സവര്‍ണ ജാതിക്കാരുടെ താല്പര്യങ്ങളാണു്. സവര്‍ണരുടെ നിലപാട് അങ്ങിനെയാകുന്നത് ന്യൂനപക്ഷങ്ങളായ അവര്‍ക്ക് ഭൂരിപക്ഷത്തിന്റെ മേലുള്ള അധികാര കുത്തക തകരാതിരിക്കാന്‍ വേണ്ടിയാണു്. അപ്പോള്‍ താങ്കള്‍ സവര്‍ണനോ സവര്‍ണരുടെ മൂട് താങ്ങിയോ ആണെന്നുമുള്ള കണ്ടുപിടിത്തം അവജ്ഞയോടെ തള്ളിക്കളഞ്ഞാലും സത്യമല്ലാതാകില്ല
മറുപടിഇല്ലാതാക്കൂ"ഞാന്‍ എഴുതിയ കാര്യങ്ങളില്‍ 'താഴ്ന്ന' ജാതി എന്ന് വിളിക്കുന്നവയില്‍ ഉള്‍പ്പെട്ടവരെ ഒരു വൃത്തികെട്ട അര്‍ത്ഥത്തില്‍ ഞാന്‍ ട്രീറ്റ് ചെയ്തിട്ടില്ല എന്നാണു എന്റെ വിശ്വാസം."
മറുപടിഇല്ലാതാക്കൂഇത് താങ്കളുടെ കപടപൂര്‍ണമായ പ്രസ്താവനയാണു് സര്‍. താങ്കള്‍, അവര്‍ണ ജാതികള്‍ നികൃഷ്ടരും മന്ദബുദ്ധികളും ഒരു വഹയ്ക്കും കൊള്ളാത്ത വൃത്തികെട്ടവരും ആണെന്ന 'സവര്‍ണ അഭിപ്രായം' രക്തത്തില്‍ അലിയിച്ചു ചേര്‍ത്തയാളാണു്. അതു കൊണ്ടാണു് അസിം ഹഷം പ്രേംജിയുടേതെന്നു തോന്നിയ, OBC, SC /ST വിഭാഗങ്ങളെ ക്രൂരമായി പരിഹസിക്കുന്ന, കഴിവില്ലാത്ത, ജന്മനാ നീചരായ അവര്‍ക്കു കൊടുക്കുന്ന സംവരണം നിഷ്ഫലവും പ്രയോജനരഹിതവുമാണെന്നു കാണിക്കുന്ന (തമാശയത്രെ !!) പരാമര്‍ശങ്ങള്‍ക്കു മുന്നില്‍ ഹാറ്റ്സ് ഓഫ് ചെയ്യുകയും, ആവേശഭരിതനായി, ആ പരാമര്‍ശങ്ങളുടെ പ്രേരണയാല്‍ പോസ്റ്റിടുകയും ചെയ്തു എന്നു പറയുന്ന സത്യവാങ്മൂലം മാത്രം പോരെ താങ്കള്‍ ഒരു സവര്‍ണ വംശീയവാദിയും ജാതിമേന്മാവാദിയും അവര്‍ണകീഴാളര്‍ വൃത്തികെട്ട ജന്തുക്കളാണെന്നു വിശ്വസിക്കുകയും അവരെ വെറുക്കുകയും ചെയ്യുന്നു എന്നു തെളിയിക്കാന്‍ !
താങ്കളുടെ സത്യവാങ്മൂലം:- "സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടാനുള്ള പ്രേരണ ഉണ്ടായതു അസിം ഹഷം പ്രേംജിയുടെതെന്നു പറഞ്ഞു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്ന ഒരു തമാശയാണ്. അദ്ദേഹം ഇത് ശരിക്കും പറഞ്ഞതാണെങ്കില്‍ .. ഹാട്സ് ഓഫ് സര്‍ ... !! ഇതാ വായിക്കൂ.."
താങ്കള്‍ നിഷ്ക്കളങ്കനാണെന്നു തെളിയിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണു്, "ഞാന്‍ എഴുതിയ കാര്യങ്ങളില്‍ 'താഴ്ന്ന' ജാതി എന്ന് വിളിക്കുന്നവയില്‍ ഉള്‍പ്പെട്ടവരെ ഒരു വൃത്തികെട്ട അര്‍ത്ഥത്തില്‍ ഞാന്‍ ട്രീറ്റ് ചെയ്തിട്ടില്ല എന്നാണു എന്റെ വിശ്വാസം." എന്ന ബദല്‍ പ്രസ്താവന.
"സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടാനുള്ള പ്രേരണ ഉണ്ടായതു അസിം ഹഷം പ്രേംജിയുടെതെന്നു പറഞ്ഞു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്ന ഒരു തമാശയാണ്. അദ്ദേഹം ഇത് ശരിക്കും പറഞ്ഞതാണെങ്കില്‍ .. ഹാട്സ് ഓഫ് സര്‍ ... !! ഇതാ വായിക്കൂ.."
മറുപടിഇല്ലാതാക്കൂ"അദ്ദേഹം ശരിക്കും പറഞ്ഞതാണെങ്കില്‍ ഹാട്സ് ഓഫ് സര്‍"
ഹഹഹഹഹഹഹ ശരിക്കും എന്തൊരു സന്തോഷം താങ്കള്‍ക്കു് !!!!!!!
>>>"സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടാനുള്ള പ്രേരണ ഉണ്ടായതു അസിം ഹഷം പ്രേംജിയുടെതെന്നു പറഞ്ഞു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്ന ഒരു തമാശയാണ്. അദ്ദേഹം ഇത് ശരിക്കും പറഞ്ഞതാണെങ്കില്‍ .. ഹാട്സ് ഓഫ് സര്‍ ... !! ഇതാ വായിക്കൂ.."<<<
മറുപടിഇല്ലാതാക്കൂ'കള്ളനെ' 'തൊണ്ടി'മുതലോടെ കൈയോടെ പിടികൂടിയിരിക്കുന്നു. അതിനാല്‍, "ഞാന്‍ എഴുതിയ കാര്യങ്ങളില്‍ 'താഴ്ന്ന' ജാതി എന്ന് വിളിക്കുന്നവയില്‍ ഉള്‍പ്പെട്ടവരെ ഒരു വൃത്തികെട്ട അര്‍ത്ഥത്തില്‍ ഞാന്‍ ട്രീറ്റ് ചെയ്തിട്ടില്ല എന്നാണു എന്റെ വിശ്വാസം." എന്ന പ്രസ്താവന ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു,സത്യം, സത്യം, സത്യം !! :-)
അല്ലയോ ദുശ്ശാസന്‍ നായരെ, നിങ്ങള്‍ വംശീയ വിദ്വേഷവും പട്ടികജാതി-പട്ടിക വര്‍ഗ്ഗ- പിന്നോക്ക ജാതിക്കാരോട് വെറുപ്പും അവജ്ഞയും വമിക്കുന്ന ഈ പോസ്റ്റിട്ടതിനു് ശേഷം, നിര്‍ദ്ദോഷി ചമഞ്ഞ്, ഇതിലെ പ്രതികരണങ്ങള്‍ക്ക് ചെറിയ മറുപടി പോരാത്തതിനാല്‍ ഒരു വലിയ പോസ്റ്റ് തന്നെ പ്രഖ്യാപിച്ചിട്ട് പിന്നീട് ഒരു വിവരവുമില്ലല്ലോ ?!!!! ജോലിത്തിരക്കാണെന്നു ന്യായം പറഞ്ഞ താങ്കള്‍ ഈ പോസ്റ്റിനു ശേഷം അഞ്ചോ ആറോ പോസ്റ്റുകള്‍ ഇട്ടു കഴിഞ്ഞു.
മറുപടിഇല്ലാതാക്കൂ"ഇതിനൊക്കെയുള്ള മറുപടി വിശദമായി തന്നെ തരമെന്നുള്ളത് കൊണ്ടാണ് വേറൊരു പോസ്റ്റ് ഇതിന്റെ രണ്ടാം ഭാഗമായി ഇടാം എന്ന് പറഞ്ഞത്. അതെങ്ങനെയാണ് ഒരു ഒളിച്ചോട്ടമാകുന്നതെന്ന് മനസ്സിലാകുന്നില്ല."എന്നു പറഞ്ഞ താങ്കള്‍ യഥാര്‍ഥത്തില്‍ ഒളിച്ചോട്ടമല്ലേ നടത്തുന്നത് ? സത്യസന്ധതയും ആണത്വവുമുണ്ടെങ്കില്‍ പ്രതികരണങ്ങള്‍ക്കു മറുപടി പറയുക. തെറ്റു പറ്റിയെങ്കില്‍ തുറന്നു സമ്മതിക്കുക. പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കില്ലെന്നു കരുതുന്നു. പോസ്റ്റിന്റെയും കമന്റുകളുടെയും സ്ക്രീന്‍ഷോട്ട് എടുത്തു വെച്ചിട്ടുണ്ട്.
സുഹൃത്തേ.
മറുപടിഇല്ലാതാക്കൂഎന്റെ പോസ്റ്റുകളില്‍ വരുന്ന കമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്യാറില്ല. എല്ലാ കമന്റിനും അത് മറുപടി അര്‍ഹിക്കുന്നതാണെങ്കില്‍ മറുപടി കൊടുക്കാറുണ്ട്.
മുകളിലത്തെ ചോദ്യങ്ങളുടെ മറുപടി എഴുതും എന്ന് പറഞ്ഞാല്‍ എഴുതിയിരിക്കും. അല്ലാതെ വെറുതെ എന്തെങ്കിലും പറഞ്ഞു ഒളിച്ചോടുന്ന ഒരാള്‍ ആണ്
ഞാന്‍ എന്ന് കരുതണ്ട. എന്റെ സ്ഥിരം വായനക്കാരോ എന്നെ അറിയാവുന്നവരോ അങ്ങനെ പറയില്ല.
ഓര്‍മക്കുറവിനു ബ്രഹ്മി കഴിച്ചു കൊണ്ടിരിക്കുന്ന ഒരാളുമല്ല ഞാന്‍. അത് കൊണ്ട് നിങ്ങള്‍ ഇതുമായി ബന്ധമില്ലാത്ത പോസ്റ്റുകളില്‍
ഒരേ കമന്റ് ഇട്ടു എന്നെ ഓര്‍മപ്പെടുത്തണം എന്നില്ല. അതുകൊണ്ട് അവിടുന്നെല്ലാം അത് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇതൊക്കെ വളരെ പഴയ രീതികളാണ്.
നിങ്ങള്‍ എടുത്തു വച്ച സ്ക്രീന്‍ ഷോട്ടും മറ്റു തെളിവുകളും കൊണ്ട് എന്നെ എന്ത് ചെയ്യും എന്നാണു സര്‍ ഉദ്ദേശിച്ചത് ?
ബ്ലോഗിങ്ങ് മാത്രമല്ല എന്റെ തൊഴില്‍. ജീവിക്കാന്‍ വേറെ ഒരു തൊഴില്‍ ചെയ്യുന്ന ഒരാള്‍ ആണ് ഞാന്‍. എനിക്ക് എഴുതാന്‍ തോന്നുന്ന വിഷയങ്ങള്‍
ഒരു പോസ്റ്റില്‍ ഒതുക്കുകയാണ് എന്റെ പതിവ്. നിങ്ങള്‍ ഇത്തരത്തില്‍ പ്രതികരിച്ചത് കാരണം മാത്രമാണ് ഇത് വിശദീകരിച്ചു കൊണ്ട് ഒരു മറുപടി എഴുതാം
എന്ന് വിചാരിച്ചത്. ഇത്തരം ദുര്‍ഗന്ധം വമിക്കുന്ന ചര്‍ച്ചകള്‍ / ആരോപണങ്ങള്‍ ഞാന്‍ അംഗീകരിക്കാറില്ല. അതിനുള്ള സ്ഥലവുമല്ല എന്റെ ബ്ലോഗ്.
ഇത്രയും ആയ സ്ഥിതിക്ക് അല്പം ധാര്‍ഷ്ട്യം ഞാനും കാണിക്കും. എനിക്ക് തോന്നുമ്പോള്‍ ഇതിന്റെ മറുപടി ഇടും. ഇതിനെ ഒളിച്ചോട്ടം എന്ന് നിങ്ങള്‍
വിളിച്ചാലും എനിക്കൊന്നുമില്ല. നിങ്ങള്‍ക്ക് വായിക്കാന്‍ വേറെ ഒരുപാടു ബ്ലോഗുകള്‍ ഉണ്ടല്ലോ. ഞാന്‍ അത്രയ്ക്ക് മഹാനായ ഒരാള്‍ അല്ല.
അത്രയ്ക്ക് മഹത്തായ ഒരു ബ്ലോഗുമല്ല എന്റേത്. ലളിതമായ കാര്യങ്ങള്‍ , ജീവിതത്തില്‍ കാണുന്ന ചില സംഗതികള്‍ ഷെയര്‍ ചെയ്യാനുള്ള ഒരിടം മാത്രം.
അതാണ് ഈ ബ്ലോഗ് .
നിങ്ങള്‍ എന്റെ ജാതി കണ്ടുപിടിച്ചതും ദുശ്ശാസ്സനന്‍ നായരെ എന്ന് വിളിച്ചതും നോമിന് ക്ഷ പിടിച്ചു. ഹി ഹി
പക്ഷെ ഇനി നോം എന്ന് പറഞ്ഞതുകൊണ്ട് എന്നെ ദുശ്ശാസ്സനന്‍ നമ്പൂതിരീ എന്ന് വിളിച്ചേക്കല്ലേ..
വംശീയ വിദ്വേഷവും പട്ടികജാതി-പട്ടിക വര്‍ഗ്ഗ- പിന്നോക്ക ജാതിക്കാരോട് വെറുപ്പും അവജ്ഞയും വമിക്കുന്ന ഈ പോസ്റ്റിട്ടതിനു് ശേഷം, നിര്‍ദ്ദോഷി ചമഞ്ഞ്..
ഇതിന്റെ അര്‍ഥം മനസ്സിലായില്ല
എനിക്ക് തോന്നുമ്പോള്‍ ഇതിന്റെ മറുപടി ഇടും. ഇതിനെ ഒളിച്ചോട്ടം എന്ന് നിങ്ങള്‍ വിളിച്ചാലും എനിക്കൊന്നുമില്ല. നിങ്ങള്‍ക്ക് വായിക്കാന്‍ വേറെ ഒരുപാടു ബ്ലോഗുകള്‍ ഉണ്ടല്ലോ. ഞാന്‍ അത്രയ്ക്ക് മഹാനായ ഒരാള്‍ അല്ല.അത്രയ്ക്ക് മഹത്തായ ഒരു ബ്ലോഗുമല്ല എന്റേത്
മറുപടിഇല്ലാതാക്കൂഎന്താ ചേട്ടാ, ഞാനാരേലും കൊന്നോ? അതോ പിടിച്ചുപറിച്ചോ? അന്തസായി എട്ടുപാട്ടും എട്ടു സംഘട്ടനോം ഉള്ള ഒള്ള ഒരു പടം പിടിച്ച് തീയറ്ററില്‍ കളിപ്പിച്ച്.നിങ്ങളെന്തു പറഞ്ഞാലും ഞാന്‍ ഇനീം പടമെടുക്കും.അതില്‍ ഔട്ട് ഓഫ് ഫോക്കസുണ്ടാവും,പെര്‍ഫെക്ഷന്‍ ഉണ്ടാവതിരിക്യോക്കെ ചെയ്യും.എനിക്കത്രയ്ക്കുള്ള വിവരൊക്കെയുള്ളു.പുതുമ ഇഷ്ടപ്പെടുന്നവര് കണ്ടാ മതി.
-- സന്തോഷ് പണ്ടിറ്റ്
അസുരന് കാര്യം മനസ്സിലായല്ലോ അല്ലേ? :-)
അതെ !! അതാണ് പോയിന്റ്. കണ്ടോ . ഇതിനെയാണ് പരസ്പര സഹായ സഹകരണ സംഘം എന്ന് പറയുന്നത് .. ഹി ഹി
മറുപടിഇല്ലാതാക്കൂഅല്ലയോ ദുശ്ശാസനന്‍ നായരെ,
മറുപടിഇല്ലാതാക്കൂനിങ്ങളെ നായരെന്നോ ശൂദ്രനെന്നോ നമ്പൂരിയെന്നോ, ഇനി അതല്ല ഇവിടെയെങ്ങും കേട്ടു പരിചയമില്ലാത്ത ഇന്ത്യയിലെ ഏതു സവര്‍ണജാതി വാലിട്ടു വിളിച്ചാലും അവര്‍ണ്ണരെ സംബന്ധിച്ച് അതിനു വലിയ വ്യത്യാസങ്ങളില്ല. കാരണം നിങ്ങള്‍ നിങ്ങളുടെ നിലപാടുകൊണ്ട് ഏത് ജാതിയാണെന്നു തെളിയിച്ചു കഴിഞ്ഞു. അപൂര്‍വ്വമായി നിലപാടിനു് താങ്കളുടെ ജാതിയുമായിപ്പോലും ബന്ധമുണ്ടാകണമെന്നില്ല, നിങ്ങള്‍ അവര്‍ണ്ണനുമാകാം. ഇവിടെ പ്രശ്നം നിലപാടാണു്.
സമയമില്ല എന്ന ന്യായം പറഞ്ഞുപോയ ആള്‍ ഈ വിഷയത്തില്‍ തിരിഞ്ഞു നോക്കാതെ മറ്റനേകം പോസ്റ്റുകള്‍ എഴുതിക്കൂട്ടുന്നതു കണ്ടപ്പോള്‍ സാമാന്യയുക്തി കൊണ്ടു തോന്നിപ്പോയ ഒരു ആശ്ചര്യം രേഖപ്പെടുത്തിയെന്നെയുള്ളു. കാര്യം മനസ്സിലാകുമോ? ഇത് യുക്തിബോധമുള്ള ആര്‍ക്കും തോന്നാവുന്ന കാര്യമാണു്. ഇനി നിങ്ങളുടെ മറുപടി വരുന്നതുവരെ അങ്ങിനെ കാത്തിരിക്കുക, അതു തന്നെ ചെയ്യാം. മറുപടി നിങ്ങള്‍ക്കു ഇടുകയോ ഇടാതിരിക്കുകയോ ചെയ്യാം. നിങ്ങള്‍ മറുപടിയെഴുതുന്നില്ലെങ്കില്‍ ഈ അവശജാതികള്‍ നിങ്ങള്‍ക്കിട്ട് ഒരു കോപ്പും ചെയ്യില്ലെന്ന് നിങ്ങള്‍ക്കും സകലമാന സവര്‍ണ്ണര്‍ക്കും ഉത്തമ ബോധ്യമുള്ള കാര്യമല്ലേ. അതില്‍ സംശയം ലവലേശം വേണ്ട.
മറുപടിഇല്ലാതാക്കൂമറിച്ച് സവര്‍ണ്ണനെയോ അവന്റെ സനാതന സംസ്ക്കാരത്തെയോ അവന്റെ മതത്തില്‍പ്പെടുന്നവരെന്നു് (ഹിന്ദുവെന്നു്) അവന്‍ തന്നെ സര്‍ട്ടിഫിക്കറ്റു നല്‍കുന്ന, യഥാര്‍ഥത്തില്‍ ഹിന്ദുക്കളല്ലാത്ത
അവര്‍ണ്ണര്‍ കളിയാക്കിയാല്‍ ഒരു സവര്‍ണ്ണനും വെറുതെ വിടുകയില്ല. അതിനു് ഉദാഹരണമാണു് ഒരുത്തന്‍ പണ്ട് ചിത്രകാരനെതിരെ കേസു കൊടുത്തത്. ഷൈന്‍ എന്ന ബ്ലോഗര്‍ 'വിചിത്രകേരള'ത്തിലൂടെ നായന്മാരുടെ ഒറിജിനല്‍ ചരിത്രം വിളിച്ചു പറഞ്ഞതും തെറ്റായിരുന്നില്ല. ഫലം അയാളുടെ ജോലി പോയി എന്നു വിചാരിക്കുന്നു. പക്ഷെ അയാള്‍ നായന്മാര്‍ക്കു് പറയാനുള്ളത് പ്രകടിപ്പിക്കാനുള്ള അവസരം നിഷേധിച്ചുകൊണ്ട് കമന്റു ബോക്സ് അടച്ചുവെച്ചത് തെറ്റായിപ്പോയെന്നു പറയാം. ആ മര്യാദ കാണിച്ചിരുന്നെങ്കിലും നായന്മാര്‍ അയാളെ വെറുതെ വിടുമായിരുന്നു എന്നു കരുതുന്നതില്‍ ന്യായമില്ല. അത് ഒരു സവര്‍ണ്ണസ്വഭാവം തന്നെയാണു്.
ഇവിടെ ലോകം മുഴുവന്‍ ശ്രദ്ധിക്കും വിധം പ്രശസ്ത സവര്‍ണ്ണനായ പ്രേംജി സംവരണത്തിന്റെ ഗുണഭോക്താക്കളായ അവര്‍ണ്ണരെ പരിഹസിക്കുകയും ദുശ്ശാസനന്‍ നായര്‍സാബ് അത് നന്നായി എന്ന മട്ടില്‍ മദമിളകി ഏറ്റു പിടിച്ചിട്ട് പോസ്റ്റിട്ടിട്ടും പറയുന്നത്, "ഞാന്‍ എഴുതിയ കാര്യങ്ങളില്‍ 'താഴ്ന്ന' ജാതി എന്ന് വിളിക്കുന്നവയില്‍ ഉള്‍പ്പെട്ടവരെ ഒരു വൃത്തികെട്ട അര്‍ത്ഥത്തില്‍ ഞാന്‍ ട്രീറ്റ് ചെയ്തിട്ടില്ല എന്നാണു എന്റെ വിശ്വാസം." എന്നാണു്. ആളുകളെ നീചമായി അവഹേളിച്ചിട്ട് വിഡ്ഢിത്തം വിളിച്ചു പറയുന്ന തനിക്കെതിരെയും തനിക്ക് പ്രചോദനമായി മാറിയ മറ്റേ നാറിക്കും എതിരെ വേണമെങ്കില്‍ വംശീയാധിക്ഷേപത്തിനു് കേസു കൊടുക്കാവുന്നതാണു്. എന്നാല്‍ അസംഘടിതരായതിനാലും സാമ്പത്തിക ശേഷിയില്ലാത്തവരായതിനാലും പ്രതികരണശേഷിയില്ലാത്തവരായതിനാലും അവര്‍ണ്ണരാരും സവര്‍ണ്ണരെപ്പോലെ ഈമാതിരി കാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കില്ല. അത് തനിക്കൊക്കെ നല്ല വളമായി മാറിയിട്ടുണ്ടെന്നും അറിയാം. അതിനാല്‍ ആഘോഷിച്ചോളൂ.
മറുപടിഇല്ലാതാക്കൂ"അതെ !! അതാണ് പോയിന്റ്. കണ്ടോ . ഇതിനെയാണ് പരസ്പര സഹായ സഹകരണ സംഘം എന്ന് പറയുന്നത് .. ഹി ഹി "
മറുപടിഇല്ലാതാക്കൂഒരേ പക്ഷത്തു നില്‍ക്കുന്നവര്‍ പരസ്പര സഹായം സംഘം കളിക്കും അതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു ? പിന്നെ വിരുദ്ധ നിലപാടുകളുള്ളവരാണോ പരസ്പര സഹായ സംഘം കളിക്കേണ്ടത് !? ഇയാള്‍ തനി വിഡ്ഢിയാണെന്നു തോന്നുന്നു. ഹ ഹ ഹ..
സവര്‍ണ്ണര്‍ പരസ്പര സഹായസംഘം കളിക്കാറേയില്ല!!! :-)
Hi,
മറുപടിഇല്ലാതാക്കൂI randomly searched your blog but couldn’t find your next post related to this issue. If you’ve already published it, kindly comment its link.
Thanks
വളരെ കഷ്ട്ടപെട്ടു മക്കളെ പൊട്ടുന്ന ഒരുപാടു നമ്പൂതിരി കുടുംബങ്ങളെ എനിക്കറിയാം. അവരുടേതല്ലാത്ത കുറ്റത്തിന് ഒരു ജാതിയില്‍ ജനിച്ചതിന്റെ കഷ്ട്ടതകള്‍ പേറുന്നവര്‍ . മറ്റൊരു ഗുണവും കിട്ടാത്തതിനാല്‍ പേരിനെങ്കിലും ഒരു ഗുണം ഈ ജാതികളെ കൊണ്ട് ഇരിക്കട്ടെ എന്ന് വെച്ച് , ഒരുപാടു 'മേനോന്മാരും ' നമ്പൂതിരിമാരും നായന്മാരും, പേരിന്റെ വാലില്‍ കൂടി ജാതി തെളിയിച്ചു സായൂജ്യം അടയുന്നവര്‍. ഈ റിസര്‍വേഷന്‍ സിസ്റ്റം ഇനിയും നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ ഒരു ൨൦൦ കൊല്ലം മുന്നോട്ടേക്ക് പൌകം. തീര്‍ച്ച .
മറുപടിഇല്ലാതാക്കൂവാല്കഷ്ണം : ഇതേ അവസ്ഥയില്‍ പ്രേ മെട്രിക് സ്ചോലര്ഷിപ് വാങ്ങാനായി സ്പോര്‍ട്സ് കാറില്‍ വരുന്ന ഒരു പാട് കുടുംബങ്ങളും നമുക്ക് കാണാം കേരളത്തില്‍
അർഹരായവർക്ക് സംവരണത്തിന്റെ ആനുകൂല്യങ്ങൾ കിട്ടുന്നതിനു ആരും എതിരല്ല. എന്നാൽ ഇന്ന് ആ ആനുകൂല്യങ്ങൾ നേടുന്നവർ എല്ലാം അതിനര്ഹരാണോ എന്നതാണ് ചോദ്യം.
മറുപടിഇല്ലാതാക്കൂഇപ്പോഴുള്ള മന്ത്രിമാർ, എം എല് എ മാര് എന്നിവരുടെ മക്കൾ സംവരണ ആനുകൂല്യങ്ങൾ നെടുന്നവരായിരിക്കും എന്ന് എനിക്ക് തോന്നുന്നു. അതുപോലെ തന്നെ സമുദായ നേതാക്കളും. അവർ എല്ലാം കൂടി സംവരണം കിട്ടേണ്ട യഥാര്ത മനുഷ്യരുടെ അവകാശങ്ങള അല്ലെ തട്ടി എടുക്കുന്നത് ?
ആറുലക്ഷം രൂപ വരെ ഉള്ളവര്ക്ക് ഇപ്പോഴത്തെ അവസ്ഥയില സംവരണം നേടാം. . അതായത് മാസം 50000 രൂപ വരുമാനം. അങ്ങനെ ഉള്ളവര്ക്ക് സംവരണം എന്തിനാണ്?അല്ലെങ്കിൽ പഠിക്കാൻ സംവരണം കൊടുക്കട്ടെ.
സംവരണം നടപ്പിൽ വരുമ്പോൾ അതിന്റെ ലക്ഷ്യങ്ങൾ കാലഖട്ടത്തിന്റെ ആവശ്യമായിരുന്നു. അതുപോലെ തന്നെ അത് കാലോചിതമായി പരിഷ്ക്കരിക്കയും ചെയ്യേണ്ടേ ?
സംവരണം പാവങ്ങള്ക്ക് ആണെങ്കിൽ, ഈ പിന്നോക്ക വിഭാഗത്തില പെട്ടവര്ക്കും അത് കിട്ടുമല്ലോ ?ഏതു മതമാനെങ്കിലും, അർഹാരായവർക്കും, പാവങ്ങല്ക്കും പാവങ്ങള്ക്ക് കിട്ടണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. ദാരിദ്ര്യം മതതെക്കാലും ജാതി വ്യവസ്ഥയെക്കാലും ഭീകരം എന്ന് ഞാൻ കരുതുന്നു.
സര്ക്കാര് ചെയ്യേണ്ടത്, കാല കാലങ്ങളിൽ അര്ഹതയെ പറ്റി പഠനം നടത്തുകയും, ധവള പത്രം പുറപ്പെടുവിക്കയും, അര്ഹത ഇല്ലാത്തവരെ ഒഴിവാക്കുകയുമാനു.