Wednesday, July 14, 2010

സുരേഷ് ഗോപി ഒടുവില്‍ ഗോപി വരയ്ക്കുമോ ?

     പണി വാങ്ങിക്കുമോ ?
     ഈയിടെ ആയി തുടരെ തുടരെ പൊട്ടിക്കൊണ്ടിരിക്കുന്ന ഒരു നടന്‍ ആണല്ലോ സുരേഷ് ഗോപി. മലയാള സിനിമയില്‍ പോലീസ് വേഷങ്ങള്‍ക്ക് പുതിയ ഒരു പരിവേഷം നല്‍കിയ സൂപ്പര്‍ തരം ആണ് ഗോപി ചേട്ടന്‍. പണ്ട് ചേട്ടന്‍റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന ഷാജി കൈലാസും ഇന്ന് ഏതാണ്ട് അതെ അവസ്ഥയിലാണ്. അങ്ങനെ ആണ് ഷാജി പണ്ടത്തെ തട്ട് പൊളിപ്പന്‍ ഹിറ്റ്‌ ചിത്രമായിരുന്ന കമ്മീഷണരിന്റെ മൂന്നാം ഭാഗം എടുക്കാന്‍ പ്ലാന്‍ ഇട്ടതു. മാത്രമല്ല അതിന്‍റെ തിരക്കഥ തനിയെ എഴുതാന്‍ തീരുമാനിക്കുകയും ചെയ്തു. ഷാജി ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം, ഭരത് ചന്ദ്രന്‍റെ തിരിച്ചു വരവ് എന്നിങ്ങനെ വാര്‍ത്തകള്‍ പലതും സൃഷ്ടിച്ചു ഈ ചിത്രം. 


     അപ്പോഴാണ് ഷാജിയുടെ പണ്ടത്തെ കൂട്ടുകാരന്‍ ആയിരുന്ന രണ്‍ജി പണിക്കരുടെ വരവ്. നമുക്ക് കിംഗ്‌ , കമ്മീഷണര്‍ എന്നിവ വീണ്ടും അടിച്ചു കലക്കി പുതിയ ഒരു പടം ഉണ്ടാക്കാം എന്ന പണിക്കരുടെ ഐഡിയ ഏറ്റു. തേവള്ളി പറമ്പില്‍ ജോസഫ്‌ അലക്സ്‌ എന്ന മമ്മൂട്ടിയുടെ കഥാപാത്രവും ഭരത് ചന്ദ്രന്‍ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രവും ചേര്‍ത്തു വച്ചു കൊണ്ട് ബല്‍റാം Vs താരാദാസ് ലൈനില്‍ ഒരു പടം. പേരും നിശ്ചയിച്ചു. "ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ " എന്ന്. മാത്രമല്ല മമ്മൂട്ടിയുടെ പ്ലേഹൌസ് ഇത് വിതരണം ചെയ്യാനും സമ്മതിച്ചു.  ഇതൊക്കെ കേട്ടപ്പോ നിങ്ങള്‍ക്ക് എന്ത് തോന്നുന്നു ? ഒരു സൂപ്പര്‍ ഹിറ്റ്‌ ജനിക്കുന്നു എന്നല്ലേ ? 


     എന്നാല്‍ ഇപ്പൊ ഈ ചിത്രം വാര്‍ത്ത‍ സൃഷ്ടിച്ചിരിക്കുന്നു. കമ്മീഷണരുടെ റോള്‍ ചെയ്യാന്‍ സമീപിച്ചപ്പോള്‍ സുരേഷ് ഗോപി അത് നിരസിച്ചു എന്ന വാര്‍ത്തയിലൂടെ. തനിക്കു ഒരു പുതു ജീവന്‍ നല്‍കാന്‍ എന്ത് കൊണ്ടും പ്രാപ്തമായ ഒരു ചിത്രത്തില്‍ നിന്നു ഗോപി ചേട്ടന്‍ പിന്‍മാറിയതിന്റെ കാരണം എന്താന്നറിയാമോ ? ഒപ്പം അഭിനയിക്കെണ്ടുന്ന മമ്മൂട്ടിയുമായുള്ള വിരോധം !! പഴശ്ശിരാജ എന്ന ചിത്രത്തില്‍ എടച്ചേന കുങ്കന്‍റെ റോള്‍ ചെയ്യാന്‍ മമ്മൂട്ടി തന്നെ സുരേഷ് ഗോപിയെ ഹരിഹരനോട് ശുപാര്‍ശ ചെയ്തെങ്കിലും സുരേഷ് ഇത് നിരസിക്കുകയായിരുന്നു. അന്ന് പുള്ളിക്ക് പകരം വന്ന ശരത് കുമാര്‍ ആ റോള്‍ കലക്കുകയും ഇപ്പൊ മലയാളത്തില്‍ ഓടി നടന്നു അഭിനയിക്കുകയുമാണ്. ഒരു വടക്കന്‍ വീരഗാഥയിലെ പോലെ പഴശ്ശിരാജയിലും ഉണ്ടായിരുന്നെങ്കില്‍ ഈ നടന്‍റെ അഭിനയ ജീവിതത്തില്‍ ഒരു വെള്ളി വെളിച്ചം വിതറാന്‍ പോന്ന ഒരു കഥാപാത്രം ആകുമായിരുന്നു കുങ്കന്‍.


എന്താണ് സത്യം ?
     ഇപ്പൊ നിങ്ങള്‍ക്ക് തോന്നും എന്തായിരിക്കും ഇവര്‍ തമ്മിലുള്ള പ്രശ്നം എന്ന്. സത്യമായിട്ടും ദുശ്ശാസ്സനനും അതറിയില്ലാട്ടാ. പണ്ട് മമ്മൂട്ടിയുടെ പ്രതാപ കാലത്ത് അന്ന് ഒരു struggling actor ആയിരുന്ന സുരേഷ് ഗോപിയെ ലിഫ്റ്റില്‍ നിന്നു മമ്മൂട്ടി ഇറക്കി വിട്ടതായി ഒരു കഥ കേട്ടിട്ടുണ്ട്. സത്യമാണോ എന്തോ . അറിയില്ല. എന്തായാലും ഇത്തരം ഒരു തീരുമാനം സുരേഷിനെ കൊണ്ട് എടുപ്പിക്കണമെങ്കില്‍ എന്തെങ്കിലും ചെറിയ സംഗതി ആയിരിക്കാന്‍ സാധ്യത ഇല്ല. സുരേഷ് ഗോപിയെ പോലെ വികരാധീനന്‍ ആയ ഒരു നടനെ ഞാന്‍ ഇതിനു മുമ്പ് കണ്ടിട്ടില്ല. ചിലപ്പോ എന്തെങ്കിലും ചെറിയ കാര്യം പുള്ളിക്ക് ഭയങ്കര ഫീല്‍ ആയതാണോ എന്തോ. തമ്പുരാനറിയാം.


ഒരിക്കല്‍ രാജു മോന്‍ എന്നോട് ചോദിച്ചു...
     എന്തായാലും ഇതൊക്കെ കൊണ്ട് ലോട്ടറി അടിച്ചത് രാജു മോനാണ്. ഭരത് ചന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള കുറി വീണിരിക്കുന്നത് മലയാളത്തിലെ ഏറ്റവും ചെറുപ്പക്കാരനായ സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാര്‍ ആയ പ്രിഥ്വിരാജിനാണ്. യഥാര്‍ത്ഥ പോലീസുകാര്‍ വരെ അനുകരിക്കും വിധം അത്യുജ്ജ്വലമായി സുരേഷ് ഗോപി രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ച  ഭരത് ചന്ദ്രനെ രാജു മോന്‍ എങ്ങനെ ആണ് അവതരിപ്പിക്കാന്‍ പോകുന്നതെന്ന് കണ്ടു തന്നെ അറിയണം. രാജു ചേട്ടന്‍ പണ്ട് ഇതേ വേഷങ്ങള്‍ അഭിനയിച്ച കാക്കി, സത്യം മുതലായ ചിത്രങ്ങള്‍ കണ്ടിട്ടുള്ളത് കൊണ്ടാണ് ദുശ്ശാസ്സനനു ഈ ആശങ്ക.


     പണ്ട് കമ്മീഷണറില്‍ നായക വേഷം അഭിനയിക്കാന്‍ ഷാജിയും രണ്ജിയും മമ്മൂട്ടിയെ ആണത്രേ ആദ്യം ക്ഷണിച്ചത്. വ്യക്തി പരമായ കാരണങ്ങള്‍ പറഞ്ഞു പുള്ളി അതില്‍ നിന്നു പിന്‍മാറുകയായിരുന്നു. ആ ഗാപ്പിലാണ് ഗോപി ചേട്ടന്‍ വന്നു ആ റോള്‍ ചെയ്തതും താരമായതും. ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോ ? രാജു മോന്‍ ശരിക്കും സൂപ്പര്‍ സ്റ്റാര്‍ ആവുമോ എന്നെ അറിയേണ്ടതുള്ളൂ.. കാത്തിരുന്നു കാണാം. 


( വിവരങ്ങള്‍ക്ക് കടപ്പാട് : മംഗളം ദിനപത്രം )

7 comments:

 1. "സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാര്‍" അതു കലക്കി.

  ReplyDelete
 2. vargham kandille mashe........

  ReplyDelete
 3. vargham kandille mashe........

  ReplyDelete
 4. കണ്ടു ചേട്ടാ കണ്ടു. അതൊന്നും വെറുതെ ഓര്‍മിപ്പിക്കാതെ പ്ലീസ്..

  ReplyDelete
 5. സുരേഷ് ഗോപിയും പൃഥ്യിരാജുംതമ്മിൽ ഒരു സാമ്യമുണ്ട്.. രണ്ടുപെരും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഹൈബ്രിഡ് രൂപങ്ങൾ ആണ്. അതുകൊണ്ട് ചിലപ്പോൾ വിജയിക്കുമായിരിക്കും..

  ReplyDelete
 6. ഏകലവ്യന് കണ്ട് നമ്മൾ കയ്യടിച്ചു. ഇപ്പോൾ സായിബാബയാണു ഗുരു

  ReplyDelete
 7. "സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാര്‍" ..anna aa prayogam kalakki...keep it up :P

  ReplyDelete