കമ്പ്യൂട്ടറില്‍ കൊട്ടുന്ന എല്ലാവരെയും സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തന്‍ ആയ ഒരാള്‍ ആയാണ് സമൂഹം കാണുന്നത്. സിനിമകളിലും മാധ്യമങ്ങളിലും വിവരമില്ലാത്തവര്‍ പടച്ചു വിടുന്ന മണ്ടത്തരങ്ങള്‍ ആണ് ഈ ഫീല്‍ഡില്‍ ജോലി ചെയ്യാത്ത ആള്‍ക്കാര്‍ മനസ്സിലാക്കുന്നത്. ഒരിക്കല്‍ ഏതോ മാസികയില്‍ സുരേഷ് ഗോപി പറഞ്ഞ ഒരു വാചകം ഓര്‍മ വരുന്നു. കുറച്ചു കോളേജ് കുട്ടികള്‍ സുരേഷിനെ അഭിമുഖം നടത്തുകയായിരുന്നു. അതില്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ച മഞ്ജുളനും ഉണ്ടായിരുന്നു. പുള്ളിയുടെ നീട്ടി വളര്‍ത്തിയ മുടി കണ്ടിട്ട് സുരേഷ് ഗോപി പറഞ്ഞതാണ്. എപ്പോഴെങ്കിലും ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീയരുടെ വേഷം ചെയ്യേണ്ടി വരുമ്പോള്‍ താന്‍ ഇത് ഉപയോഗിക്കും എന്ന്. എന്താ ഇതിന്‍റെ അര്‍ഥം ? സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ എന്ന് പറയുന്നവന്‍ വെറുതെ കോലം കെട്ടി വാചകമടിച്ചു നടക്കുന്നവന്‍ എന്നോ ? ഇതൊക്കെ പറയുന്നവര്‍ ബാംഗ്ലൂര്‍ , ഹൈദരാബാദ്, പൂനെ മുതലായ സ്ഥലങ്ങളില്‍ പോയി എന്താണ് ശരിക്കുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ എന്ന് മനസ്സിലാക്കാന്‍ ഒന്ന് ശ്രമിക്കൂ. ഈ തെറ്റിധാരണ ഉണ്ടാവാന്‍ ഉള്ള ഒരു കാരണം ആയി എനിക്ക് തോന്നിയിട്ടുള്ളത് ഈ മേഖലയിലെ വൈവിധ്യം ആണ്. ഐ ടി എന്ന രണ്ടക്ഷരത്തില്‍ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമ്മിംഗ് മാത്രമല്ല ഉള്ളത്. ബി പി ഓ , കാള്‍ സെന്‍റെര്‍ മുതലായ അനുബന്ധ ജോലികളും പെടും. ബി പി ഓ യില്‍ ഒക്കെ ജോലി ചെയ്യുന്നവര്‍ അവരുടെ ജോലിയുടെ പ്രത്യേക സ്വഭാവം കാരണം വേറെ കള്‍ച്ചര്‍ ശീലിക്കുന്നതായി കാണുന്നുണ്ട്. പ്രീ ഡിഗ്രി, ഡിഗ്രി ഒക്കെ കഴിഞ്ഞു കോളേജ് കഴിഞ്ഞു ഇറങ്ങുന്ന കുട്ടികള്‍ക്ക് പെട്ടെന്ന് കിട്ടുന്ന ഒരു ജോലി ആണ് ഇത്. ഇംഗ്ലീഷ് നന്നായിരുന്നാല്‍ മതി.
പിന്നെ ദിവസവും അവര്‍ കൂടുതലും ഇട പഴകുന്നത് വിദേശികളുമായാണ്. ആ സംസ്കാരം സ്വാഭാവികമായും അവരിലെക്കും പകരും. എന്ന് വച്ചു ഈ മേഖലയില്‍ ജോലി ചെയ്യുന്നവരെല്ലാം വെറും വേസ്റ്റുകള്‍ ആണെന്ന നിലക്കുള്ള പരാമര്‍ശങ്ങള്‍ ഖേദകരമാണ്.
ഇനി ആരാണിവിടെ ബുദ്ധി ജീവി എന്നത് . സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമ്മിംഗ് ചെയ്യുന്നവരെല്ലാം ബുദ്ധിജീവികള്‍ അല്ല. ഇവിടത്തെ പല ഡെവലപ്പ്മെന്റ് പ്രോജെക്ടുകളുടെയും ഡിസൈന്‍ പുറത്താണ് ചെയ്യുന്നത്. എന്നാല്‍ അഡോബി പോലുള്ള ചില കമ്പനികള്‍ എല്ലാ ജോലികളും ഇവിടെ ചെയ്ത ചരിത്രവും ഉണ്ട്. ഉദാഹരണം പേജ് മേക്കര്‍ 6. ഇത് പൂര്‍ണമായും ഭാരതത്തില്‍ ഡിസൈന്‍ ചെയ്തു ഡെവലപ്പ് ചെയ്തതാണ്. ഈ മേഖലയിലെ യഥാര്‍ത്ഥ ബുദ്ധിജീവികള്‍ എന്ന് പറയുന്നത് ഇതില്‍ ഒക്കെ റിസര്‍ച്ച് ചെയ്യുകയും മറ്റും ചെയ്യുന്ന ആള്‍ക്കാര്‍ ആണ്. അതായതു പുതിയ പ്രോഗ്രാമ്മിംഗ് ഭാഷകള്‍ കണ്ടുപിടിക്കുന്നവര്‍, പുതിയ ഡാറ്റാബേസ് മോഡലുകള്‍ ഉണ്ടാക്കുന്നവര്‍, അല്‍ഗോരിതത്തിന്റെ അനാലിസിസ് ചെയ്യുന്നവര്‍ മുതലായ ആള്‍ക്കാര്‍.
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നത് കൊണ്ട് മാത്രം ഒരാള്‍ ബുദ്ധി ജീവി ആവുന്നില്ല.
വേറൊരു തമാശ എന്താന്നു വച്ചാല്‍ ബില്‍ ഗേട്സ് ന്‍റെ കാര്യമാണ്. കുത്തക കമ്പനികള്‍ക്കെതിരെ ഉള്ള എല്ലാ സമരവും പാവം ഗെറ്സിന്റെ തന്തക്കു വിളിയില്‍ ആണ് സമരക്കാര്‍ അവസാനിപ്പിക്കുക. അത് മാത്രമല്ല ആള്‍ക്കാര്‍ തമാശ ആയി അത്യാവശ്യം പ്രോഗ്രാമ്മിംഗ് ഒക്കെ ചെയ്യുന്നവരെ 'നീ ഒരു ഒന്ന് ഒന്നര ബില്‍ ഗേട്സ് ആണെടാ ' ന്നു പറഞ്ഞാണ് അഭിനന്ദിക്കുന്നതു. ശരിയാണ്. ബില്‍ ഗേട്സ് സ്വന്തം കഴിവ് കൊണ്ട് മാത്രം ലോകത്തെ പിടിച്ചടക്കിയ ഒരാള്‍ ആണ്. ടിക് ടാക് ടോ പോലുള്ള ഗെമുകളും ഇദ്ദേഹത്തിന്‍റെ സൃഷ്ടി ആണെന്ന് എത്രപേര്‍ക്കറിയാം. പക്ഷെ ഇതില്‍ കൂടുതല്‍ പുള്ളി ചെയ്ത ഒരു നല്ല കാര്യം എന്താന്ന് വച്ചാല്‍ ഗ്രാഫിക്കല്‍ ഇന്‍റെര്‍ഫേസ് വഴി കമ്പുടിംഗ് ഈസി ആക്കുകയും അത് വഴി കമ്പ്യൂട്ടര്‍ കൂടുതല്‍ ജനകീയമാക്കുകയും ചെയ്തു എന്നതാണ്. അതിന്‍റെ പേരില്‍ ലോകം എന്നും അദ്ദേഹത്തെ ഓര്‍മിക്കും. അതായതു ഭൂലോക കുത്തക എന്ന് നാട്ടുകാര്‍ വിളിക്കുന്ന അംബാനി പണ്ട് അഞ്ഞൂറ് രൂപയ്ക്കു മൊബൈല്‍ ഇറക്കിയത് പോലെ. ഒരു ഉദാഹരണം പറഞ്ഞു എന്നെ ഉള്ളു. അംബാനിയെ വെറുതെ വിട്ടേക്കണേ. ഒഹ്. വിഷയത്തില്‍ നിന്നു മാറി പോയി. അപ്പൊ ബില്‍ ഗേട്സ് മാത്രമാണ് എല്ലാവര്‍ക്കും അറിയാവുന്ന ഒരു ബുജി. അതിനെക്കാള്‍ പ്രതിഭ തെളിയിച്ച ഒരുപാടു റിയല്‍ ഐ ടി ബുജികള്‍ ഇന്ന് ലോകത്ത് ജീവിചിരുപ്പുണ്ട്. ഗൂഗിള്‍ സ്ഥാപിച്ച ലാറി പേജ് , സെര്‍ജി ബിന്‍ എന്നിവര്‍. ഒരു റിസര്‍ച്ച് പ്രോജക്റ്റ് എന്ന നിലക്ക് അവര്‍ തുടങ്ങിയ ഒരു ചെറിയ സംഭവമാണ് ഗൂഗിള്‍. ഇന്ന് ഗൂഗിള്‍ വെബ് ലോകത്തെ സത്യത്തിന്റെ മറ്റൊരു വാക്കാണ്. തുച്ചമായ മുതല്‍ മുടക്കില്‍ അവര്‍ തുടങ്ങിയ ഈ സര്‍വീസ് ഇന്ന് ലോകമെമ്പാടും ആയി ചിതറികിടക്കുന്ന പത്തു ലക്ഷം സെര്‍വറുകള്‍ ആണ് ഇന്ന് ഗൂഗിള്‍ ഉപയോഗിക്കുന്നത്. ഒരു ദിവസം ഗൂഗിള്‍ പ്രോസെസ്സ് ചെയ്യുന്നത് നൂറു കോടി സെര്‍ച്ച് അപേക്ഷകള്‍ ആണ്. ഗൂഗിള്‍ അവരുടെ സൈറ്റുകളില്‍ ഉപയോഗിച്ച പല ഡിസൈന്‍ രീതികളും ആണ് ഇന്ന് ലോകത്തെ തന്നെ സ്റ്റാന്‍ഡേര്‍ഡ് ആയി കരുതപ്പെടുന്നത്. എന്നാല്‍ മുകളില്‍ പറഞ്ഞ ചേട്ടന്മാരുടെ പേര് എത്രപേര്‍ക്കറിയാം ? ഇങ്ങനെ ഒരുപാടു ഒരുപാടു ബുദ്ധിജീവികള്‍ മേയുന്ന ഒരു മേഖലയില്‍ ഏതെങ്കിലും ബ്രൌസര്‍ പെയിന്റ് അടിച്ചു കൊണ്ട് വന്നിട്ട് തങ്ങള്‍ സ്വന്തമായി ഒരു ലോകോത്തര ബ്രൌസര്‍ ഉണ്ടാക്കി എന്നൊക്കെ പറഞ്ഞാല്‍ ആരെങ്കിലും കേട്ടുകൊണ്ടിരിക്കുമോ. അതാണിവിടെ സംഭവിച്ചത്.
അതുകൊണ്ട് ഇനി ഐ ടി എന്നും ബുദ്ധി ജീവി എന്നുമൊക്കെ വിളിക്കുമ്പോ ഒരു നിമിഷം ചിന്തിക്കൂ. എന്നിട്ട് എന്ത് വേണേല്‍ പറഞ്ഞോ. അറ്റ് ലീസ്റ്റ് എന്താണ് ഈ ജോലിയില്‍ നടക്കുന്നതെന്ന് മനസ്സിലാക്കാനെങ്കിലും ശ്രമിക്കൂ.
IT Genius എന്നൊക്കെ പറയുമ്പോൾ എന്റെ മനസ്സിൽ ആദ്യം വരുന്ന പേര് സ്റ്റീവ് വോസ്നിയാക്കിന്റേതാണ്. അദ്ദേഹമാണ് മോനേ പുലി. ഇഷ്ടന്റെ ആത്മകഥ "iwoz" വായിച്ചത് എനിക്കൊരു അനുഭവം തന്നെയായിരുന്നു.
മറുപടിഇല്ലാതാക്കൂഎനിക്കറിയാവുന്ന ഒരേയൊരു ബു.ജി വാറ്റ് നാണപ്പനാണ്.പുള്ളിക്കാരന്‍ ദെവസേന കണ്ടുപിടിയ്ക്കുന്ന വെറൈറ്റികള്‍ക്ക് കണക്കില്ല. പുള്ളിക്കാരന്‍ ഐ.ടി യാണോന്നെനിക്കറിയില്ല
മറുപടിഇല്ലാതാക്കൂബെർളിയിലെ നൈസർഗിക ബ്ലോഗർ എന്നേ ഇല്ലാതായിക്കഴിഞ്ഞു.... ഇപ്പോ ഇതും അയാൾക്കൊരു പരസ്യം!
മറുപടിഇല്ലാതാക്കൂവിട്ടുകള, സഹോദരാ!
അത് ശരിയാ ചേട്ടാ. വിവരക്കേടിനു അവനെ പറഞ്ഞിട്ട് കാര്യമില്ല.
മറുപടിഇല്ലാതാക്കൂസത്യം തന്നെ ,അയ്യാളുടെ എഴുത്ത് കണ്ടിട്ട് എനിക്കും രണ്ടു പറയണം എന്ന് ഉണ്ടായിരിന്നു എന്നാല്‍ എല്ലാവരും പുള്ളിയെ അഭിഷേകം കൊണ്ട് വാരി പൊതിഞ്ഞതിനാല്‍ ഞാന്‍ അതിനു മിനക്കെട്ടില്ല എന്നെ ഉള്ളൂ. പ്രോഗ്രാമിങ്ങിനെ കുറിച്ച് അന്തോം കുന്തോം അറിയില്ലാത്ത കുറെ ലവന്മാര്‍ എന്തൊക്കെയോ പറഞ്ഞു എന്ന് കരുതിയാല്‍ മതി.പിള്ളേരല്ലേ ക്ഷമിച്ചേക്കാം.
മറുപടിഇല്ലാതാക്കൂസത്യം പറയാല്ലോ ചേട്ടാ പണ്ട് തൊട്ടേ ഈ ഫീല്‍ഡില്‍ കാലെടുത്തു വച്ചപ്പം മുതല്‍ ഞാന്‍ ആ ലാറി പേജിന്റെയും സെര്‍ജി ബിന്നിന്റെയും ഒരു ഫാനാ.
വളെടുക്കുന്നവര്‍ എല്ലാം വെളിച്ചപ്പാട് എന്നരീതിയില്‍ ആണ് പോക്ക്....
മറുപടിഇല്ലാതാക്കൂവിട്ടുകള മാഷെ.... "നല്ല കമന്റുകള്‍ " ഒന്നും "പുള്ളി" പബ്ലിഷ് ചെയ്യില്ല... അതുകൊണ്ട് ആ വിവരക്കേടിനു പോകണ്ട....
അതെപ്പറ്റി എന്തെങ്കിലും പറഞ്ഞാല് സില്‍ സില ക്ക്കിട്ടിയ publicty പോലെ ആകും ... അതുകൊണ്ട് വിട്ടുകള മാഷേ.....
anna..IT yil enthaanu sadharana nadakkunnathu ennukoodi paranjirunnel nammale poleyulla pavangalkku enthengilum manassilayene :P
മറുപടിഇല്ലാതാക്കൂദുശ്ശൂ, നന്നായി . അവിടെ അളിഞ്ഞ കമന്റുകളില്‍ ഇടാന്‍ മടീച്ചത് ഇവിടെ പറയാല്ലോ..
മറുപടിഇല്ലാതാക്കൂഅതിയാന്റെ വിവരക്കേട് ചൂണ്ടിക്കാണിച്ച ഉടനേ കോഡ് എഴുതുന്നവന്മാരെല്ലം അമേരിക്കന്‍ ചാരന്മാര്‍, ലവന്മാര്‍ ഭയങ്കര ദേശസ്നേഹി തുടങ്ങിയ അലക്കു കണ്ടാല്‍ ദേഷ്യം വരാതിരിക്കുമോ ?
മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവ് എന്നു പറഞ്ഞപോലെ അതിയാന്റെ സ്ഥാപനത്തില്‍ ഒരു പക്ഷെ അയാള്‍ വല്യ ടെക് പുലിയായിരിക്കും. എങ്കിലും വിവരസാങ്കേതിക വിദ്യ ഇത്രയും വികസിച്ച ഈക്കാലത്ത് മണ്ടത്തരം എഴുന്നെള്ളിച്ചാല്‍ അതു തിരിച്ചറീയാന്‍ വല്യ i.t വിവരമൊന്നും വേണ്ട.
നാട്ട് ഇടവഴികളിലെ കവലകളിലെ/ചായക്കടകളിലെ സായാഹ്ന ചര്‍ച്ചകള്‍ ഒന്നു ശ്രദ്ധിച്ചാല്‍ മതി...ഇതിയാനെക്കാള്‍ വസ്തുതകള്‍ അവലോകനം ചെയ്യുന്ന സാദാമനുഷ്യരെ കാണാം.
aa naayinte monu avanethireyulla comments delete cheyyunnathilanu thalparyam.
മറുപടിഇല്ലാതാക്കൂപ്രധാനവിഷയത്തിലല്ല, കമന്റ്.
മറുപടിഇല്ലാതാക്കൂപക്ഷെ ഇതില്‍ കൂടുതല്‍ പുള്ളി ചെയ്ത ഒരു നല്ല കാര്യം എന്താന്ന് വച്ചാല്‍ ഗ്രാഫിക്കല്‍ ഇന്‍റെര്‍ഫേസ് വഴി കമ്പുടിംഗ് ഈസി ആക്കുകയും അത് വഴി കമ്പ്യൂട്ടര്‍ കൂടുതല്‍ ജനകീയമാക്കുകയും ചെയ്തു എന്നതാണ്. അതിന്‍റെ പേരില്‍ ലോകം എന്നും അദ്ദേഹത്തെ ഓര്‍മിക്കും.
വിന്‍ഡോസ് അല്ല, ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ഉള്ള ആദ്യ ഓപ്പറേറ്റിങ് സിസ്റ്റം. കൂടുതല്‍ വിവരങ്ങള്‍ വിക്കിയില്‍.
അത് അറിയാം ചേട്ടാ. പക്ഷെ ലോകത്ത് ആദ്യമായി ഏറ്റവും കൂടുതല്‍ ആള്‍ക്കാരുടെ അടുതെത്തി കൂടുതല്‍ ജനകീയമായത് വിന്‍ഡോസ് ആണ്. അങ്ങനെ തന്നെയാണ് മൈക്രോസോഫ്ട് വളര്‍ന്നതും
മറുപടിഇല്ലാതാക്കൂഇത് പോലുള്ള വായനകള്‍ സ്വാഗതാര്‍ഹമാണ്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഒരു മടിയും വിചാരിക്കരുത്. അഭിപ്രായത്തിനു നന്ദി.
..
മറുപടിഇല്ലാതാക്കൂദുശ്ശു, യൂ ആര്‍ റോക്കിംഗ്..
ഈ പ്രോഗ്രാമിംഗിനെപ്പറ്റി ഒരു കുന്തോം അറിയില്ല.. എന്നാലും എന്തരോ എന്തോ ആണെന്ന് മനസ്സിലായി..
ഇഷ്ടപ്പെട്ടു മച്ചാ, ഞാനും പിന്തുടരുന്നു.. :)
..
അതുശരി ഇതാണ് പ്രശ്നം ആ പോസ്റ്റും ചര്‍ച്ചയും കണ്ടിരുന്നു എനിക്കൊന്നും മനസ്സിലായില്ല,ഈ ഐ ടി അത്ര പിടിയൊന്നും ഇല്ല്യെ എന്നാലും രൂപയുടെ സിംബല്‍ ഫോണ്ട് ഉണ്ടാക്കിയത് നല്ലതല്ലേ ?! അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നില്ലേ????
മറുപടിഇല്ലാതാക്കൂഫോണ്ട് കണ്ടുപിടിച്ചത് തീര്‍ച്ചയായും അഭിനന്ദനാര്ഹമായ കാര്യം തന്നെ. പക്ഷെ അതിനുതക്ക ഉപയോഗമൊന്നും അതിനില്ല.
മറുപടിഇല്ലാതാക്കൂഞാന് ഒരു വേഡ് ഡോകുമെന്റ് ഉണ്ടാക്കി അതില്‍ ഈ ഫോണ്ട് ഉപയോഗിച്ച് Rs:2000 എന്നതിനു പകരം രുപാ ചിഹ്നവും ഇട്ട് 10 പേര്ക്കയച്ചാല്‍ 5 പേരുടെം കയ്യില്‍ ഈ ഫോണ്ട് കാണില്ല . അവരിത് `2000 എന്നെ വായിക്കു. അതായത് ഗ്രേവ് ആക്സന്റ് ചിഹ്നം വരും .
അപ്പൊ പിന്നെ ഈ ഡൊക്കുമെന്റിന്റെ കൂടെ ഫോണ്ട്കൂടെ അയച്ചാമതിയല്ലൊ എന്നു പറഞ്ഞുകളയരുത് :).
പിന്നെ അഥവാ ഈ ഫോണ്ട് ഉണ്ടായാല്‍ തന്നെ ആരെങ്കിലും ഫോണ്ട് മാറ്റി സധാരണ ഉപയോഗിക്കുന്ന ഏതെങ്കിലും ഫോണ്ടാക്കിമാറ്റിയാല്‍ രുപയും ചിഹ്നവും ഒക്കെ ഗോവിന്ദയാകും ..