2010, ഫെബ്രുവരി 23, ചൊവ്വാഴ്ച

എന്ന് സ്വന്തം ശ്രേയക്കുട്ടി




കുറച്ചു നാളായി കരുതി വച്ചിരിക്കുന്ന ഒരു പോസ്റ്റ്‌ ആണ് ഇത്... ശ്രേയ കുട്ടിയെ പറ്റി ഒരു പോസ്റ്റ്‌.
ആദ്യം കുറച്ചു സ്ഥിതി വിവര കണക്കുകള്‍ കുറിക്കട്ടെ...
പ്രായം - 26. ദേശീയ അവാര്‍ഡുകള്‍ - 4. ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ - 5
പാടുന്ന ഭാഷകള്‍ - ഹിന്ദി , കന്നഡ, മലയാളം, തമിള്‍
മലയാളത്തില്‍ നിങ്ങള്‍ ഈയിടെ ആസ്വദിച്ച പല പാട്ടുകളും മലയാളം മാതൃഭാഷ അല്ലാത്ത ഈ ഗായിക ആണ് പാടിയിരിക്കുന്നതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ?
നീലതാമരയിലെ 'അനുരാഗ വിലോചനനായി', ബിഗ്‌ ബി യിലെ ' വിട പറയുകയാണോ ' , ബനാറസ്‌ ലെ 'ചാന്തു പൊട്ടില്ലേ ', അതിലെ തന്നെ 'മധുരം ഗായതി' മുതലായവ..
തമിള്‍ എടുത്താല്‍ ..
ജില്‍ എന്ടര് ഒരു കാദല്‍ - മുമ്പേ വാ എന്‍ ...
വിരുമാണ്ടി - സന്ടിയനെ.. സന്ടിയനെ..
പച്ചക്കിളി മുത്തുച്ചരം.. - ഉനക്കുല്‍ നാന്‍ ...

അങ്ങനെ പോണു പാട്ടുകള്‍..
പല അന്യ ഭാഷ ഗായകരും മലയാളത്തിലും തമിഴിലും ഒക്കെ പാടിയിട്ടുണ്ടെങ്കിലും ശ്രേയ അവരില്‍ നിന്നൊക്കെ വ്യത്യസ്ത ആണ്.
ആര്‍കും തിരിച്ചറിയാന്‍ പറ്റാത്ത ഉച്ചാരണ ശുധിയോടു കൂടി പാടുന്ന ഈ സുന്ദരിയെ റിയാലിറ്റി ഷോകളില്‍ മുഖം കാണിച്ചതിന്റെ പേരില്‍ അഹങ്കരിച്ചു നടക്കുന്ന
താരങ്ങള്‍ കണ്ടു പഠിക്കണം. ആ വിനയം... ജോലിയോടുള്ള തികഞ്ഞ ആത്മാര്‍ഥത .. അംഗീകാരങ്ങള്‍ കുന്നു കൂടുമ്പോഴും കൈവിടാത്ത എളിമ .. ഇതൊക്കെ എല്ലാവര്ക്കും ഒരു മാതൃക തന്നെ ആണ്.
ശരത് സര്‍... ശ്രീയേട്ടാ... വല്ലപ്പോഴും ഇതൊക്കെ ആ കുട്ടികളോട് പറഞ്ഞു കൊടുക്കരുതോ ?

ശ്രേയയെ പറ്റി വികിപീടിയ പറയുന്നത് ഇവിടെ

മുംബൈ മിറര്‍ - മാധ്യമ പിതൃ ശൂന്യത



തന്ത ഇല്ലായ്മ എന്നാണ് ഒറ്റവാക്കില്‍ ഈ സംഭവത്തെ പറ്റി പറയേണ്ടത്. മുംബൈ മിറര്‍ എന്ന മൂന്നാംകിട ടാബ്ലോയിഡ് ചെയ്ത പ്രവൃത്തി സംസ്കാരം നിറഞ്ഞ ഒരു വിശേഷണവും അര്‍ഹിക്കുന്നില്ല.
ഐശ്വര്യാ റായിക്ക് ഉദരത്തില്‍ കാന്‍സര്‍ ആണെന്ന് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു ഇവന്‍മാര്‍ വലിയ ആള് കളിക്കുകയാണ്. ഈ മാരക രോഗം ഉള്ളത് കൊണ്ടാണ്ട് ഐശ്വര്യ അമ്മ ആവാത്തത് എന്നൊക്കെ
എഴുതി പിടിപ്പിച്ചു പത്രം. ഈ പത്രത്തിന്‍റെ എഡിറ്റര്‍ മെനാല്‍ ബാഘേല്‍ എന്ന ഒരു സ്ത്രീ ആണ്. ഭാരതത്തിനു വിശ്വ സുന്ദരി പട്ടം കൊണ്ട് വന്ന ഒരു സ്ത്രീയെ പറ്റി ഉള്ളതാനെന്നതോ പോട്ടെ...
ഒരു സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള ഈ കടന്നു കയറ്റം ഇതു വാക്ക് കൊണ്ടാണ് വിശേഷിപ്പിക്കേണ്ടത് ? അമിതാഭ് ബച്ചന്‍ കുടുംബത്തില്‍ പിറന്ന ഒരാളായത് കൊണ്ട് സല്‍മാന്‍ ഖാന്‍ ഒക്കെ ചെയ്യുന്ന പോലെ
ഒരു കാര്‍ ഓടിച്ചു കയറ്റി അവരെ കൊന്നില്ല. ഒരു സ്ത്രീക്കെതിരെ വേറൊരു സ്ത്രീ ചെയ്ത ഈ പ്രവൃത്തി കണ്ടിട്ട് അവരുടെ ഒപ്പം ജോലി ചെയ്തിരുന്നവരോ അവരെ പാടി പുകഴ്ത്തി നടന്നിരുന്നവരോ ആയ
ഒരു വനിതാ പോലും പ്രതികരിച്ചിട്ടില്ല എന്നതാണ് ഇതില്‍ ഏറ്റവും ഭീകരം. ഷാരൂഖ്‌ ഖാന്‍റെ പുതിയ സിനിമക്ക് വേണ്ടി വായിട്ടലച്ചവരും... രാഹുല്‍ ഗാന്ധി മുംബൈ സന്ദര്‍ശനത്തിനു അനുകൂലിച്ചു
പാടി നടന്നവരും .. ആരും തന്നെ ഇത്രയ്ക്കു നിന്ദ്യമായ ഒരു സംഗതിയെ കണ്ടില്ല എന്ന് നടിച്ചു.. ചിലപ്പോ ഇതൊക്കെ അവനവന്‍റെ കാര്യത്തില്‍ വരുമ്പോഴേ മനസ്സിലാവൂ എന്നുണ്ടായിരിക്കും.
അമിതാഭ് സ്വന്തം മരുമകളെ പറ്റി വന്ന വാര്‍ത്തക്കെതിരെ തന്‍റെ ബ്ലോഗില്‍ തികച്ചും സഭ്യമായ ഭാഷയില്‍ പ്രതികരിച്ചു. അത് കണ്ടിട്ട് അദ്ദേഹത്തോടുള്ള എന്‍റെ ബഹുമാനം ഇരട്ടിച്ചു.
ഒരു മനുഷ്യന് എങ്ങനെ ഇങ്ങനൊരു സാഹചര്യത്തിലും മാന്യത വിടാതെ പെരുമാറാന്‍ കഴിയുന്നു എന്ന് അദ്ദേഹം നമ്മളെ അത്ഭുതപെടുത്തി.

പ്രിയപ്പെട്ടവരേ... പ്രതികരിക്കൂ.. ഭാരതീയ നാരീ സങ്കല്പങ്ങളെ പറ്റി പ്രസംഗിച്ചു നടക്കുന്നവരെ.. ഈ തെമ്മാടിതരതിനെതിരെ പ്രതികരിക്കൂ..
വാലന്റൈന്‍സ് ഡേ ക്ക് പ്രേമിക്കാന്‍ ഉള്ള അവകാശത്തിനും.. സ്വവര്‍ഗാനുരഗികള്‍ക്ക് നിയമാനുസൃതമായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയും....
തെലിങ്ങാന, തമിഴ് ഈഴം.. മുല്ലപെരിയാര്‍.. ഐഡിയ സ്റ്റാര്‍ സിങ്ങര്‍... ഇതൊക്കെ ചര്‍ച്ച ചെയ്തു നടക്കാതെ...
ഈ നീച പ്രവൃത്തിയെ വിലയിരുത്തു... എന്തെങ്കിലും ചെയ്യു